396. ഇന്ത്യൻ ജനാധിപത്യവും ഇന്ത്യൻ ഭരണ ഘടനയും സംരക്ഷിക്കപ്പെടുന്നതിന്; പൊതു മേഖലകൾ നിലനിർത്തുന്നതിന്; സ്ഥിരം തൊഴിൽ അവസരങ്ങൾ നിലനിർത്തുന്നതിന്; മതേതര ഭാരതം നിലനില്ക്കുന്നതിന് -- ബിജെപി യെ എല്ലാ തെരഞ്ഞെടുപ്പുകളിലും പരാജയപ്പെടുത്തകുക.
. .രാജവാഴ്ചക്ക് ശേഷം നിലവിൽവന്ന സാമൂഹ്യ വ്യവസ്ഥയാണ് "ജനാധിപത്യം". ജനാധിപത്യത്തിൽ പരമാധികാരം ജനങ്ങൾക്കാണ്. എന്നാൽ യഥാർത്ഥ ജനാധിപത്യം അംഗീകരിക്കാത്ത ചൂഷക വർഗ്ഗ രാഷ്ട്രീയപാർട്ടികൾ ജനങ്ങളുടെ താതാത്പ്പര്യം എപ്രകാരം അട്ടിമറിക്കാമെന്നാണ് എപ്പോഴും ശ്രമിക്കുക. മുതലാളിത്ത വ്യവസ്ഥയിലെ പണത്തിന്റെ ആധിപത്യം നിലനിർത്തുക എന്നതിലാണ് എപ്പോഴും ബൂർഷ്വാ പാർട്ടികൾ ശ്രദ്ധിക്കുക. ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിൽ ജനങ്ങൾ ഹിന്ദു വർഗീയവാദികൾക്ക് എതിരായി ഒരു മതേതരപാർട്ടി എന്ന നിലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വോട്ടു ചെയ്ത് വിജയിപ്പിക്കും. എന്നാൽ അങ്ങനെ വിജയിക്കുന്ന കോൺഗ്രസിന്റെ ജന പ്രതിനിധികൾ യാതൊരു മടിയും കൂടാതെ അവർക്ക് വോട്ടു ചെയ്ത ജനങ്ങളെ ക്രൂരമായി വഞ്ചിച്ച് ഹിന്ദു വർഗീയ വാദികളുടെ കൂടാരത്തിൽ അഭയം തേടുകയും ഹിന്ദു വർഗീയ വാദികളുടെ ഭരണം സ്ഥാപിക്കുകയാണ് ചെയ്യുന്നത് യഥാർത്ഥ ജനാധിപത്യത്തെ കൊല ചെയ്യുകയാണ്. ജനാധിപത്യം എന്നത് എന്താണ് എന്ന് ഒരു പിടിയും കിട്ടിയിട്ടില്ലാത്ത "ഇടതു" പക്ഷമാകട്ടെ എല്ലാ പ്രതീക്ഷയും അർപ്പിച്ചിട്ടുള്ളത് അങ്ങനെയുള്ള "കോൺഗ്രസ് "ലും ആണ്. ഇന്ത്യൻ ജനത ഒരു തരത്തിലും അംഗീകരിക്കാൻ ഒരുക്കമില്ലാത്ത "ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ" മാത്റമാണ് സോഷ്യലിസ്റ്റ് വിരുദ്ധത മുഖമുദ്ര ആയ ഇന്ത്യൻ "ഇടതു" പക്ഷവും ആശ്രയമാക്കുന്നത്. ഇടതുപക്ഷത്തിനും വോട്ടു ചെയ്യുക ഇല്ല എന്ന നിലപാട് സ്വീകരിക്കാൻ മാത്റമേ ഇൻഡ്യൻ ജനതയ്ക്ക് ആവുകയുള്ളൂ.
. ."ഭാരതീയ ജനത പാർട്ടി" എന്ന "ബിജെപി" ഇന്ത്യൻ ജനാധിപത്യമോ ഇന്ത്യൻ ഭരണ ഘടനയോ അംഗീകരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി അല്ല. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നു എന്നതുകൊണ്ട് മാത്റം ബിജെപി ജനാധിപത്യം അംഗീകരിക്കുന്നു എന്ന് അർത്ഥമാകുന്നില്ല. ഭാരതത്തിന്റെ സ്വാതന്ത്റിയ സമരത്തിൽ പോലും പങ്കില്ലാത്ത ആർഎസ്എസ് എന്ന ഹൈന്ദവ സംഘടനയുടെ രാഷ്ട്രീയ രൂപമായ ബിജെപിയിൽ ഉൾപ്പെടുന്നവർ ഗാന്ധിജിയെ വധിച്ചവരോട് ഐക്യദാർഢ്യമുള്ളവരാണ്. ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങളായ സോഷ്യലിസ്റ്റ്; മതേതര; ജനാധിപത്യ മൂല്യങ്ങളോട് യോജിപ്പില്ലാത്ത ബിജെപിയുടെ ലക്‌ഷ്യം "രാമരാജ്യ" മാണ്. അതാകട്ടെ ബ്രാഹ്മണാധിപത്യമുള്ള രാജവാഴ്ചയാണ്. എല്ലാവരും "മനുഷ്യർ" ആണെന്ന് അംഗീകരിക്കാൻ സാധ്യമല്ലാത്ത ആർഎസ്എസ് അവസരം ലഭിക്കുമ്പോഴെല്ലാം മറ്റുള്ളവരോട് ആവശ്യപ്പെടുക "ജയ് ശ്രീ റാം" എന്ന് ഉരുവിടാനാണ്. "ഹിന്ദുവർഗീയത" യുടെ അടിസ്ഥാനമായ "മനസ്മൃതി" പ്രകാരം രാജാവിന് തീർച്ചയാക്കാൻ കഴിയാത്ത കാര്യങ്ങൾ തീർപ്പാക്കാൻ "ബ്രാഹ്മണ സഭ"യെയാണ് ഏല്പിക്കേണ്ടത്.
. .മേൽപ്പറഞ്ഞ രാഷ്ട്രീയ പശ്ചാത്തലം ഉള്ള ബിജെപി ജനാധിപത്യം അംഗീകരിക്കുന്നില്ല എന്നതിൽ അത്ഭുതപ്പെടാനാവില്ല. ജനാധിപത്യത്തിന്റെ പ്രത്യേകത ഒരോ പൗരനും രാഷ്ട്രീയ സ്വാതന്ത്റിയം" ഉള്ളവരാണ് എന്നതാണ്. ഏതൊരു ഇന്ത്യൻ പൗരനും ഇന്ത്യയിലെ ഏത് തെരെഞ്ഞെടുക്കപ്പെടാവുന്ന പദവികളിലേക്കും മത്സരിക്കാം; മറ്റുള്ളവരെ ആയതിലേക്ക് നാമനിർദേശം ചെയ്യാം; സംഘടനകളും രാഷ്ട്രീയപാർട്ടികളും രൂപീകരിക്കാം; സ്വതന്ത്റമായ അഭിപ്രായം പ്രകടിപ്പിക്കാം; ആര് ഭരിക്കണം എന്ന അഭിപ്രായം ആയ "വോട്ട് " രേഖപ്പെടുത്താം; അത് തികച്ചും രഹസ്യം ആണെന്നത് വോട്ടു ചെയ്യുന്നവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നു തുടങ്ങിയവയെല്ലാം ജനാധിപത്യത്തിന്റെ പ്രത്യേകതകളാണ്. എന്നാൽ ബിജെപി അതൊന്നും അംഗീകരിക്കുന്നില്ല. അതാണ് ജനാധിപത്യവും ഭരണ ഘടനയും എങ്ങനെ മറികടക്കാം എന്നത് ബിജെപിയുടെ "രാഷ്ട്രീയം" ആകുന്നത്.
. ."ജനാധിപത്യം" എന്നാൽ തെരെഞ്ഞെടുക്കപ്പെട്ടവരുടെ "സർവാധിപത്യം " എന്നാണ് നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും ധാരണ. അത് ഒരു തുടർ ഭരണ വ്യവസ്ഥയാണ്. ജനങ്ങളുടെ ഭൂരിപക്ഷ തീരുമാനപ്രകാരം മുൻകാലങ്ങളിൽ എടുത്തിട്ടുള്ളവ എല്ലാം സംരക്ഷിച്ചുകൊണ്ടാകണം പിന്നീട് വരുന്ന ജനപ്രതിനിധികൾ ഭരണം മുന്നോട്ടുകൊണ്ടു പോകേണ്ടത്. ചട്ടങ്ങളിലും മറ്റും മാറ്റം വരുത്തുന്നതിന് തെരെഞ്ഞെടുക്കപ്പെട്ട സഭയിൽ ഹാജരുള്ള എല്ലാ ജനപ്രതിനിധികളുടേയും അംഗങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം ഉണ്ടാകണം. "പ്രതിപക്ഷം" ആകുന്നവരും ജനപ്രതിനിധികൾ തന്നെയാണ്. എന്നാൽ നരേന്ദ്രമോദി കാര്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുക പോലും ചെയ്യാതെയാണ് എല്ലാ പൊതുമേഖലാ ബാങ്കുകളും പൊതുമേഖലാ സ്ഥാപനങ്ങളും നാഷണൽ ഹൈവേകൾ പോലും സ്വകാര്യവൽക്കരണ നടപടികൾ സ്വീകരിക്കുന്നത്. യഥാർത്ഥ "ജനാധിപത്യ" ത്തിൽ "ഹിന്ദു" വർഗീയതക്ക് താൽപ്പര്യം ഉണ്ടാവില്ല. // . .അംഗീകരിക്കപ്പെട്ട എല്ലാ ജനാധിപത്യ രീതികളും തള്ളിക്കളഞ്ഞുകൊണ്ടാണ് ബിജെപി എന്ന രാഷ്ട്രീയ പാർട്ടി ഇന്ത്യ ഒട്ടാകെ അവരുടെ ഭരണം മുന്നോട്ടുകൊണ്ടു പോകുന്നത്. മറ്റു രാഷ്ട്രീയപ്പാർട്ടികളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ടവരെ വിലക്ക് വാങ്ങുക എന്നത് ഹിന്ദു വർഗീയ വാദികൾ ജനാധിപത്യം അംഗീകരിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഹിന്ദുക്കൾ എന്നല്ലാതെ "ജനങ്ങൾ" എന്ന കാഴ്ചപ്പാടിൽ പൊതുവെ എല്ലാവരെയും കാണാൻ ബിജെപി ക്കാവില്ല. ഗുജറാത്തിൽ 2002 ൽ നടത്തിയ നാലായിരം പേരുടെ കൂട്ടകൊലയും അതിൽ നിന്നുണ്ടായ രാഷ്ട്രീയ നേട്ടവുമാണ് മോഡി - അമിട്ഷായുടെ അനുഭവ സമ്പത്ത്. അതവരെ ആവേശം കൊള്ളിക്കുന്നു. അതുകൊണ്ട് തന്നെ ജനാധിപത്യവും അവർ അംഗീകരിക്കുന്നില്ല. അവർ ലക്ഷ്യമിടുന്ന "രാമരാജ്യം" ബ്രാഹ്മണാധിപത്യത്തിൽ ഉള്ള രാജവാഴ്ചയാണ്. എവിടെയും അവർ ആവശ്യപ്പെടുന്നത് "ജയ് ശ്രീ റാം" എന്ന് ഉരുവിടണം എന്നാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ എങ്ങനെയും വിലക്കെടുത്ത് ജനാധിപത്യം എങ്ങനെ അട്ടിമറിക്കാം എന്നതും അവരുടെ പ്രവർത്തന രീതിയാണ്.
. .ജനാധിപത്യത്തിൽ ഒരിക്കൽ തെരഞ്ഞെടുക്കപ്പെട്ടാൽ, അവർക്ക് ഭരിക്കാൻ അവസരം ലഭിച്ചാൽ തങ്ങൾക്ക് തോന്നുന്നതുപോലെ എന്തും ചെയ്യാം എന്ന ധാരണയിലാണ് ബിജെപിയുടെ ഭരണം നടത്തുന്ന പ്രധാന മന്ത്റി നരേൻദ്ര മോഡിയുടെയും അമിത്ഷാ യുടെയും ധാരണ. ജനാധിപത്യത്തിന്റെ നാല് നെടും തൂണുകൾ എന്ന് സാർവദേശീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് ഇവയാണ്:
1. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്റതി നിധി സഭ. 2. ഭരണ നിർവഹണ സംവിധാനം. 3. നീതി ന്യായ വ്യവസ്ഥ 4. പത്റ മാധ്യമങ്ങൾ; ഇന്റർ നെറ്റ് സംവിധാനം.
. .നിർഭാഗ്യ വശാൽ ഇന്ത്യൻ ഭരണം നടത്തുന്ന ബിജെപി ഏത് വിഷയവും തങ്ങൾക്ക് ഒരു വിഷയവും പാർലമെന്റിൽ പോലും ആവശ്യമായ ചർച്ച നടത്തുകയോ കാര്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുക പോലുമോ ചെയ്യാതെയാണ് തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്നത്. നിയമ സഭകൾ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുക മാത്രമല്ല ഭരണ നിർവഹണ സംവിധാനത്തിന്റെ ചുമതലകൾ. "അഖിലേന്ത്യ സർവീസുകൾ" എന്നറിയപ്പെടുന്ന "ഐ എ എസ് " വിഭാഗം പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ജനപ്റതിനിധികൾക്ക് ആവശ്യമായ നിയമോപദേശങ്ങളും കൊടുക്കാൻ ബാധ്യസ്ഥരാണ്. അവർ ഭരണ ഘടനാപരമായി തന്നെ ഉള്ളവരാണ്. അതുപോലെ നീതി ന്യായ വ്യവസ്ഥയെയും വെല്ലുവിളിച്ചാണ് സുപ്രീം കോടതി ജഡ്ജിമാർ സർവീസിൽ നിന്നും പിരിയുന്ന തൊട്ടടുത്ത ദിവസം തന്നെ രാജ്യ സഭ അംഗം ആക്കുന്നത്. പത്റ മാധ്യങ്ങളെ പോലും പണം കൊടുത്തു് സ്വാധീനിച്ച് വരുതിയിൽ നിർത്തിയാണ് ഭരണം നടത്തുന്നത്.
. . ഇന്ത്യയിലെ കൃഷിക്കാർ ഒരു വർഷത്തിലധികം നടത്തിയ സമരം ഇന്ത്യ ഒട്ടാകെ ജാതി-മത വ്യത്യാസം ഇല്ലാതെ കൃഷിക്കാരുടെ ഇടയിൽ യോചിപ്പ് ഉണ്ടാകാൻ കാരണമായി. കൃഷിക്കാരുടെ ഇടയിൽ ഉണ്ടായ സമര ഐക്യം ഉത്തരപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന തെരെഞ്ഞെടുപ്പിൽ ഹിന്ദു വർഗീയ വാദികൾ ദയനീയമായി പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ മാത്റമാണ് സമരം ചെയ്യുന്ന കൃഷിക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കാൻ നരേന്ദ്രമോദി സർക്കാർ തയ്യാറായത്. എന്നാൽ അവരുടെ പ്രശ്നങ്ങൾ യാതൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നില്ല. തന്മൂലം അവരുടെ മുൻപിലെ ജീവിത തകർച്ചയും ആത്മഹത്യ സാധ്യതകളും നിലനിൽക്കുകയാണ്. അവർ നടത്തിയ സമരം അവരുടെ മാത്റം നിലനിൽപ്പിന് വേണ്ടിയല്ല. കാർഷിക ഉത്പ്പന്നങ്ങൾ ഉത്പ്പാദിക്കപ്പെടുന്നില്ലെങ്കിൽ ജനജീവിതം തകരാറിൽ ആകും. കരിംചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിനെതിരെയുള്ള നിയമം ഇല്ലാതാക്കി ആർക്കും ഏത് സാധനവും എത്ര മാത്റം വേണമെങ്കിലും പൂഴ്ത്തിവച്ച് ജനങ്ങളെ കൊള്ളയടിക്കാനുള്ള സാഹചര്യം നിലനിൽക്കുകയാണ്. എന്നാൽ ഏത് സമരവും പരിഗണിക്കുന്ന പ്രശ്നമേയില്ലെന്നാണ് "ഹിന്ദുത്വ" ത്തിനായി മാത്റം നിലകൊള്ളുന്നതായി അവകാശപ്പെടുന്ന മോഡി--ഷാ കൂട്ടത്തിന്റെ നിലപാട്. എന്നാൽ ഹിന്ദുക്കൾ കൂടി ഉൾപ്പെടുന്ന എല്ലാ ജനവിഭാഗങ്ങളുടെയും താത്പ്പര്യങ്ങൾ തകർത്തുകൊണ്ടാണ് ബിജെപി ഭരണം മുന്നേറുന്നത്. ഇന്ത്യ ഒട്ടാകെ എല്ലാ ബാങ്കുകളിലെയും; എല്ലാ പൊതുമേഖഖലാ സ്ഥാപനങ്ങളിലെയും എല്ലാവിധ നിയമനങ്ങളും ഇല്ലാതാക്കിയാൽ അതിൽ റിസർവേഷൻ വഴി ജോലി കിട്ടുന്നവർ ഉൾപ്പെടെ ഇന്ത്യയിലെ യുവജനങ്ങളുടെയാകെ തൊഴിൽ അവസരങ്ങളാണ് ഇല്ലാതാകുന്നത്. സ്ഥിരമായ തൊഴിലും മെച്ചപ്പെട്ട വരുമാനവും ഇല്ലാതാകുന്നത് വ്യാവസായിക വളർച്ചയെയും തീർത്തും ഇല്ലാതാക്കുമെന്നത് വസ്തുത മാത്റമാണ്. തൊഴിലാളികളുടെ ജോലി സമയം പന്ത്രണ്ടു മണിക്കൂർ ആക്കിയാൽ അതിലും ഹിന്ദുക്കൾ ഒഴിവാകില്ല.
. .ആയതിനാൽ പട്ടാളത്തിൽ പോലും സ്ഥിരം തൊഴിൽ അവസരങ്ങൾ പൂർണമായും ഇല്ലാതാക്കി ഇന്ത്യൻ ജനതയുടെയാകെ നിലനിൽപ്പ് അപകടത്തിലാക്കുന്ന; ഇന്ത്യയിലെ കൃഷിക്കാരുടെ നിലനിൽപ്പ് ഉൾപ്പെടെ സംരക്ഷിക്കപ്പെടുന്നതിന് ഇന്ത്യൻ ഭരണ ഘടനയും എല്ലാ ജനാധിപത്യ രീതികളും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ബിജെപിയെ എല്ലാ തെരഞ്ഞെടുപ്പുകളിലും പരാജയപ്പെടുത്തണമെന്ന് എല്ലാ സമ്മതിദായകരോടും അപേക്ഷിക്കുന്നു.
....16 03 2021....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ