336. "ഹിന്ദുത്വം" എന്തെന്നറിയാത്തവർ.
. .മറ്റുള്ളവരെ ആക്രമിച്ചു കീഴടക്കുകയോ കൊല്ലുകയോ ചെയ്യുന്ന പ്രാകൃത ആര്യ ഗോത്ര നിലപാടിൽ തന്നെയാണ് ബിജെപി എന്ന ഹിന്ദു വർഗീയ വാദികൾ ഇപ്പോഴും. ഒരു തരത്തിലും ഈ കാലഘട്ടത്തിന് നിരക്കുന്നതല്ല അവരുടെ നിലപാടുകൾ. അവരെ ചരിത്രത്തിലേക്ക് തിരിച്ചയക്കുക തന്നെ വേണം. ബി സി രണ്ടായിരത്തിനും ആയിരത്തിനും ഇടയിൽ സിന്ധു നദി കടന്നുവന്നതാണ് ആര്യന്മാർ. നയിൽ നദീതീരങ്ങളിൽ ഉടലെടുത്ത മനുഷ്യ സംകൃതിയിൽ ഒരു ഭാഗം അഫ്ഘാൻ പ്രദേശം വഴി സിന്ധൂ നദി കടന്നു വന്നത് അന്നത്തെ ആദിമ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ദ്രാവിഡ സംസ്കാരത്തെ ഉന്മൂലനം ചെയ്തുകൊണ്ടാണ്. വധിക്കാതെ പിടികൂടിയവരെ അടിമകളാക്കി. അവരെ കൊണ്ട് പണിതുയർത്തിയതാണ് ഇന്ത്യയിലെ മഹാ അത്ഭുതങ്ങളായ "ശിലാ ക്ഷേത്രങ്ങളും മറ്റും. ബൈബിളിൽ "ഉല്പത്തി" ഭാഗത്തെ "ന്യായ പ്രമാണങ്ങളിൽ" ഒന്ന് "വെളിച്ചപ്പാടിനെ കാണരുത്; മുഹ്ര്‌ത്തം നോക്കരുത്" തുടങ്ങ്ങിയവ നമ്മുടെ വെളിച്ചപ്പാടുമാരുടെ ഉറവിടം എവിടെ ആയിരുന്നു എന്നത് കൂടെയാണ്. ദ്രാവിഡരെ അസുരന്മാരും ആര്യന്മാരെ ദേവന്മാരും ആയി ചിത്രീകരിച്ചു. കള്ളവും ചതിയും ഒന്നും ഇല്ലാതിരുന്ന ഒരു കാലമാണ് നമ്മുടെ മാവേലിയുടേത്. മാവേലി ചെയ്ത ഒരു "കുറ്റം" അദ്ദേഹം "അസുര ചക്രവർത്തി" ആയിരുന്നു എന്നതു മാത്റമാണ് (ദ്രാവിഡ സംസ്കാരം)
(Rig Veda, Mandala 3. Hymn 33) .
. .പഴയ കാലത്തെ (ശവ) സംസ്കാരം അല്ലാതെ യാതൊരു മാനുഷിക മൂല്യങ്ങളും അറിയയില്ലാത്ത ഒരു വിഭാഗമാണ് ആർഎസ്എസ് അല്ലെങ്കിൽ ബിജെപി എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ നാട്ടിലെ പൊതു ശല്യം ആയ "ഹിന്ദു വർഗീയ വാദികൾ". അവരുടെ ശവ സംസ്കാരം ഇന്ത്യയിൽ നടപ്പിലാക്കാൻ തടസം ആകുന്നത് സിപിഐ (എം) ആയതുകൊണ്ട് സിപിഐ (എം) പ്രവർത്തകരെ കൊന്നൊടുക്കി അവർക്ക് മുന്നോട്ടു പോകാമെന്നാണ് അവരുടെ ധാരണ. പിന്തിരിപ്പൻ ആശയങ്ങൾക്കെതിരെ ജനങ്ങളെ അണി നിരത്തി കൊണ്ടല്ലാതെ ഈ സാമൂഹ്യ വിരുദ്ധരെ ഇല്ലാതാക്കാൻ ആവില്ല. കേരളം മാത്രമല്ല ഇന്ത്യ ഒട്ടാകെ തന്നെ അതിനുള്ള പ്രയാണത്തിലാണ്. കേരളത്തിൽ എന്തെല്ലാം ചെയ്തിട്ടും ഒരു കടുകുമണിയുടെ വളർച്ച പോലും അവർക്ക് ഉണ്ടാകുന്നില്ല എന്നതും അവർക്ക് ബോധ്യപ്പെടുന്നില്ല.
"ഹിന്ദു മതം" എന്നൊരു മതം ഇല്ല.
//
യഥാർത്ഥത്തിൽ "ഹിന്ദു" എന്ന വാക്കിന്റെ ഉറവിടം അഫ്‌ഗാനിസ്ഥാനിന്റെ വടക്കു - പടിഞ്ഞാറ് ഭാഗത്തുള്ള പർവത നിരകളുടെ പേരായ "ഹിന്ദുക്കുഷ് എന്ന വാക്കിൽ നിന്നുണ്ടായതാണ്. "മഹാഭാരതം" കഥയിൽ സൂചിപ്പിക്കുന്ന "ഗാന്ധാരം " ഖണ്ഡഹാർ എന്ന പ്രദേശം അഫ്‌ഗാനിസ്ഥാനിലാണ്.
//
"ഹിന്ദു മതം" എന്നൊരു മതം ഇല്ല.
"ഹിന്ദു" എന്ന പേരിൽ ഒരു ദൈവമോ വ്യക്തിയോ ഇല്ല. സാധാരണ ഒരു പേര് അർത്ഥമാവുക ഏതെങ്കിലും വ്യക്തിയേയോ ആശയത്തെയോ എല്ലാം ആണ്. എന്നാൽ "ഹിന്ദു" എന്ന പേരിൽ ഒരു മതത്തിനു കാരണമായി യാതൊന്നും ഇല്ല.
. .ആ പേരിൽ ഒരു ജാതി പോലും ഇല്ല. തികച്ചും തെറ്റിദ്ധരിപ്പിക്കാൻ മാത്രം ഉപയോഗപ്പെടുന്ന ഒരു പദം ആണ് "ഹിന്ദുമതം" എന്നത്. യഥാർത്ഥത്തിൽ ബ്രാഹ്മണാധിപത്യം സ്ഥാപിക്കാനുള്ള ഒരു "വിശ്വാസ ചൂണ്ട" മാത്രമാണ് ആ പദം. (അതിന്റെ ഭാഗമാണ് ഇന്ത്യയിലെ ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയും ജനങ്ങളെയാകെ ദുരിതത്തിലാഴ്ത്തുന്ന അതിന്റെ സാമ്പത്തിക നയങ്ങളും). പരസ്പരം വിവാഹ ബന്ധത്തിൽ ഏർപ്പെടാവുന്ന ഏതെങ്കിലും ജാതികൾ അതിൽ ഇല്ല. ക്ഷേത്രത്തിൽ കയറുന്ന ഹിന്ദുവായ ദളിത് ബാലനെ വെടി വച്ച് കൊല്ലുന്ന സംഭവം പോലും ഉണ്ടായിട്ടുണ്ട്. സ്വയം കുറെ ആളുകൾ തങ്ങൾ ബ്രാഹ്മണർ ആണെന്നും മറ്റുള്ളവർ മറ്റെന്തൊക്കെയോ ആണെന്നും തീരുമാനിക്കുന്നു. എന്തെങ്കിലും വസ്തുതകളുടെ അടിസ്ഥാനത്തിൽ ഉള്ള തീരുമാനങ്ങൾ അല്ല അവയൊന്നും. ജീവജാലങ്ങളുടെ ഉത്ഭവത്തെകുറിച്ച് കാര്യമായ അറിവുകൾ ഒന്നും ഇല്ലാതിരുന്ന കാലത്ത്; ഭൂമിക്ക് ഗോളാകൃതി ആണെന്ന് പോലും അറിയാതിരുന്ന കാലത്ത് ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിച്ചിരുന്നവരിൽ ചിലർ അവരുടെ ഭാവനക്കനുസരിച്ച് പല പല കഥകളും രചിച്ചു. ബൈബിൾ പഴയ നിയമം അതിന്റെ ഭാഗമാണ്. അങ്ങനെയുള്ള മറ്റൊന്നാണ് ഖുർആൻ. അതിന്റെ മറ്റൊരു ഭാഗമാണ് "മനു" എന്നയാളുടെ ഭാവനയിൽ വിരിഞ്ഞ "ബ്രഹ്‌മാവിന്റെ മുഖത്ത് നിന്നും ബ്രാഹ്മണൻ ഉണ്ടായി എന്ന് തുടങ്ങുന്ന "വിവരങ്ങൾ". ഇന്ത്യൻ ഭരണ ഘടന 51 എ (എച് ) വകുപ്പ് അനുസരിച്ചു് ശാസ്ത്രീയ വീക്ഷണം സ്വീകരിക്കുക എന്നത് ഒരോ പൗരന്റേയും മൗലിക കടമയാണ്. വ്യക്തി ജീവിതത്തിൽ ആർക്കും എന്തും വിശ്വസിക്കാം. എന്നാൽ അത് മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്നതു ആകരുത്. ഭരണ ഘടന വകുപ്പ് 14 അനുസരിച്ചുള്ള ഇന്ത്യൻ പൗരന്റെ അവകാശങ്ങളെ ബാധിക്കാതെ വേണം മറ്റുള്ളവരുടെ "വിശ്വാസങ്ങൾ".
.
. യഥാർത്ഥത്തിൽ "ഹിന്ദു മതം" എന്നൊരു മതം ഇല്ല. ഭഗവത് ഗീത ഉൾപ്പെടെ ഒരു പുരാണത്തിലും "ഹിന്ദു" എന്ന വാക്കില്ല. ചാതുർ വർണ്യ വ്യവസ്ഥ പ്റകാരം ബ്രാഹ്മണർ; ക്ഷത്റിയർ; വൈശ്യർ; ശൂദ്രർ എന്നിവരാണുള്ളത്. ഇതിൽ ബ്രാഹ്മണർക്കും ക്ഷത്രിയർക്കും മാത്റമേ മോക്ഷത്തിന് അവകാശമുള്ളൂ. അവരുടെ ദാസ്യജോലിയാണ് മറ്റുള്ളവർ (സ്ത്റീകളും വൈശ്യരും ശൂദ്രരും പാപയോനിയിൽ ജനിച്ചവരാണ്. (ജന്മ പാപികൾ ആണ്) ചെയ്യേണ്ടത്. ഇതറിയാതെ "ഹിന്ദു" ആയാൽ എല്ലാവരും തുല്യർ ആകും എന്നാണ് പലരും കരുതുന്നത്. (ഭഗവത് ഗീത; അദ്ധ്യായം 9; ശ്‌ളോഗം 32) (ഇതൊക്കെ എഴുതിവിട്ടവരുടെ ഭാവനാ വിലാസങ്ങൾ മാത്രമാണെങ്കിലും മുഴുവൻ "ശുദ്ധഗതിക്കാരും അവയൊക്കെ സാക്ഷാൽ ദൈവങ്ങളുടെ തീരുമാനങ്ങൾ ആയിട്ടാണ് കരുതുന്നത്) എല്ലാ അവഹേനങ്ങളും പാവങ്ങൾ സ്ത്രീകൾ അനുഭവിക്കണം എന്നാണ് മത തീവ്റ വാദികളുടെ നിലപാട്). ജീവജാലങ്ങളുടെ നിലനിൽപ്പിനായി പ്രകൃതി ഒരുക്കിയിട്ടുള്ള അത്ഭുതകരമായ ഒരു സംവിധാനമാണ് "സ്ത്രീ ശരീരം".
അതൊന്നും മത ഗ്രന്ഥങ്ങൾ എഴുതിയവർ അറിഞ്ഞിട്ടില്ല. ഏത് കൃതി രചിക്കുമ്പോഴും അത് രചിക്കുന്ന കാലത്തുള്ള അറിവുകൾ മാത്രമേ അതിൽ ഉണ്ടാവുകയുള്ളു. "മനുസ്മൃതി" യിൽ സ്ത്രീകൾക്ക് നൽകിയിട്ടുള്ള :"സ്ഥാനം" കണക്കിലെടുത്താണ് "ഭഗവത് ഗീതയിലും സ്ത്രീകളുടെ "പദവി " കണക്കിലെടുത്തത്. അവിടെ ബ്രാഹ്മണ സ്ത്രീകൾക്കു പോലും ഇളവില്ല. കഥയറിയാതെ ബി.ജെ.പി. പാളയത്തിൽ എത്തുന്ന പാവങ്ങൾക്ക് അറിയില്ല തങ്ങൾ ബ്രാഹ്മണരുടെ ആധിപത്യം ഉറപ്പിക്കുകയാണ് ചെയ്യുന്നത് എന്ന വസ്തുത.
വർഗീയ വാദികൾ എന്തുകൊണ്ടാണ് സാമൂഹ്യ വിരുദ്ധർ ആകുന്നത് .
.ആധുനിക കാലത്ത് മനുഷ്യ സമൂഹം എന്നാൽ ജാതിയോ മതമോ കണക്കാക്കാതെ നിത്യ ജീവിതത്തിൽ മനുഷ്യർ ഇടപഴകുന്നവർ എല്ലാവരും ചേരുന്നതാണ്. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യർ കൂടുതൽ മെച്ചപ്പെട്ട ജീവിതം നയിക്കുന്നവരാണ്. അവിടെ ആരെയും ജാതിയോ മതമോ കണക്കാക്കി ഒഴിവാക്കാൻ ആവില്ല. ഒരു രോഗിക്ക് തന്നെ ചികില്സിക്കുന്ന ഡോക്ടർ ഏത് മതം/ജാതി ആണെന്ന് നോക്കാൻ ആവില്ല. ഒരു ഡോക്ടർക്ക് തന്റെ രോഗിയുടെ ജാതിയോ മതമോ നോക്കാനാവില്ല. അങ്ങനെ ചിന്തിക്കുന്നവർക്ക് തന്റെ തൊഴിലിനോട് നീതി ചെയ്യാനാവില്ല. ബസ്സിൽ അല്ലെങ്കിൽ ട്രെയിനിൽ യാത്റ ചെയ്യുന്നവർക്ക് അത് ഓടിക്കുന്നവരുടെ മതം/ജാതി നോക്കാനാവില്ല.
.
. . യഥാർത്ഥത്തിൽ എന്താണ് "ഹിന്ദുത്വം" എന്തെന്നറിയാതെയാണ് ബഹുഭൂരിപക്ഷം ആളുകളും ഇന്ന് ബിജെപിയിൽ അണിനിരന്നിട്ടുള്ളത്. "മനുസ്മൃതി" എന്ന കൃതിയാണ് യഥാർത്ഥത്തിൽ ബ്രാഹ്മണാധിപത്യത്തിന്റെ അടിസ്ഥാന ശില. "മനു" എന്നയാളിന്റെ മനസ്സിൽ ഉദിച്ച ആശയങ്ങളാണ് "മനുസ്മൃതി" എന്ന പേരിൽ അറിയപ്പെടുന്നത്. പ്രകൃതിയെക്കുറിച്ച് യാതൊന്നും അറിയില്ലാതിരുന്ന കാലത്ത് എല്ലാം എങ്ങനെ ഉണ്ടായി എന്ന എല്ലാവരുടേയും സ്വാഭാവികമായ ജിജ്ഞാസ മുതലെടുത്ത് അദ്ദേഹത്തിന് മനസ്സിൽ തോന്നിയതുപോലെ എല്ലാം അവതരിപ്പിച്ചു. എല്ലാം അദ്ദേഹത്തിന്റെ ഭാവനയാണ് എന്നതാണ് സത്യം.
. . "മനുസ്മൃതി " അനുസരിച്ച് ദൈവം (പരിശുദ്ധാത്മാവ്) ജലത്തിൽ ബീജം നിക്ഷേപിച്ചു. അത് ദീർഘകാലം കൊണ്ട് ഭീമാകാരമായ, സ്വർണ നിറമുള്ള "അണ്ഡം" (മുട്ട) ആയി മാറി. പിന്നീട് അത് രണ്ടായി പിളർന്നാണ് വിരാട് പുരുഷൻ (ബ്രഹ്‌മാവ് ) ഉണ്ടാകുകുന്നത്. അങ്ങനെ ഉണ്ടായ ബ്രഹ്‌മാവിന്റെ മുഖത്ത് നിന്നും ബ്രാഹ്മണനും നെഞ്ചത്ത് നിന്നും ക്ഷത്രിയനും അരയിൽ നിന്നും വൈശ്യനും പാദങ്ങളിൽ നിന്നും ശൂദ്രനും ഉണ്ടായി എന്നാണ് മനുസ്മൃതിക്കാരൻ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഇവയെല്ലാം പുരുഷന്മാരെ മാത്റം ഉദ്ദേശിച്ചാണ് പറയുന്നത്. അവിടെയൊന്നും സ്ത്രീകൾ വരുന്നില്ല. ശാസ്ത്റബോധം ലവലേശം ഉള്ളവർക്കാർക്കും ഇതൊന്നും അംഗീകരിക്കാനാവില്ല. ജീവജാലങ്ങളുടെ നിലനിൽപ്പിന് പ്രകൃതി ഒരുക്കിയിട്ടുള്ള സംവിധാനം ആണ് "ആൺ - പെൺ" സംയോജനം എന്നത്. ഇത് സസ്യങ്ങൾക്ക് പോലും ബാധകമാണ്. "മനസ്മൃതി" രചിച്ച "മനുവിന്" അന്ന് അതൊന്നും അറിയാൻ കഴിഞ്ഞിരുന്നില്ല.
. .രാമായണം; മഹാഭാരതം തുടങ്ങിയവയിലെല്ലാം പുതിയ പുതിയ ദൈവങ്ങളെ അവതരിപ്പിക്കുന്നെണ്ടെങ്കിലും എല്ലാ കൃതികളിലും ബ്രാഹ്മണനെ ഉയർത്തി കാട്ടുന്നതിൽ യാതൊരു പിശുക്കും ആരും കാണിക്കുന്നില്ല. ബ്രഹ്‌മാവ് പോലും "മനു" വിന്റെ ഭാവനാ സൃഷ്ടി മാത്റമായിരിക്കെ അതിന്റെ മുഖത്ത് നിന്നും ഉണ്ടായി എന്നൊക്കെ പറഞ്ഞാൽ സാമാന്യ ബുദ്ധിയുള്ളവരാരും വിശ്വസിക്കുകയില്ല. പക്ഷെ നിരവധി വർഷങ്ങളിലൂടെ ആവർത്തിച്ച് അത് സത്യമാണെന്ന് സ്ഥാപിച്ച് അതിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെ മനുഷ്യരായി കാണാതെ വ്യത്യസ്ത ജാതികളാക്കി തിരിച്ചിരിക്കുകയാണ് ഇൻഡ്യയിൽ.
. . ചാതുർവർണ്യ വ്യവസ്ഥ അനുസരിച്ച് (മനുസ്മൃതി ഏഴാം അദ്ധ്യായം) ബ്രാഹ്മണൻ; ക്ഷത്റിയൻ, വൈശ്യൻ എന്നീ മൂന്നു വിഭാഗങ്ങളുടെയും ദാസ്യ വൃത്തിയാണ് ശൂദ്രൻ ചെയ്യേണ്ടത്. അവൻ ധനം സമ്പാദിക്കാൻ പാടില്ല. അങ്ങനെ ധനം സമ്പാദിച്ചാലും അത് ബ്രാഹ്മണന് എടുക്കാം. കാരണം ധനം സമ്പാദിച്ചാൽ അവൻ പിന്നെ ദാസ്യ വൃത്തി ചെയ്യില്ല. "ശൂദ്രർ" ഉൾപ്പെടെയുള്ളവർ സ്ഥിരം ജോലിയും അങ്ങനെ സാമ്പത്തിക ഭദ്രതയും ഉള്ളവരാകാതിരിക്കാൻ ബിജെപി കണ്ടെത്തിയ എളുപ്പവഴിയാണ് പൊതുമേഖഖലകൾ ഒരു മേഖലയിലും പാടില്ല എന്നത്. പൊതുമേഖലകളിൽ "സംവരണ വ്യവസ്ഥകൾ" പാലിക്കപ്പെടണം എന്നത് പിന്നോക്ക വിഭാഗങ്ങൾക്ക് ഒരു പരിധി വരെ സംരക്ഷണം നൽകിയിരുന്നത് പൂർണമായും ഇല്ലാതാക്കുകയാണ് പൊതുമേഖലകൾ ഇല്ലാതാക്കുന്നതിലൂടെ ബിജെപി ലക്ഷ്യമാക്കുന്നത്.
. . ഇതിലൊക്കെ ദയനീയം സ്ത്റീകളുടെ കാര്യമാണ്. ജീവജാലങ്ങളുടെ നിലനിൽപ്പ് സ്ത്റീ - പുരുഷ സംയോഗത്തിലൂടെ ആണെന്ന് മനുസ്മൃതിക്കാരൻ അംഗീകരിക്കാത്തതുകൊണ്ട് സ്ത്റീകൾക്ക് പുരുഷനോടൊപ്പം പരിഗണന ഇല്ലെന്നു മാത്റമല്ല; ഏറ്റവും നികൃഷ്ടമായാണ് ചിത്റീകരിച്ചിട്ടുള്ളത്. അതുകൊണ്ട് ബ്ര്ഹമാവിന്റെ മുഖത്തുനിന്ന് ബ്രാഹ്മണ പുരുഷൻ മാത്രമാണ് ഉണ്ടായത് എന്നും സ്ത്രീകൾ എല്ലാം ജന്മനാ പാപികൾ ആണെന്നും സ്ഥാപിച്ചിരിക്കുകയാണ്. ഭഗവത് ഗീത ഒൻപതാം അധ്യായത്തിൽ മുപ്പത്തിരണ്ടാം ശ്ളോഗത്തിൽ പറയുന്നത് സ്ത്രീകളും വൈശ്യരും ശൂദ്രരും "പാപയോനിയിൽ" പിറന്നവരാണ് എന്നാണ്. (33--മത്തെ ശ്ളോകം കൂടി വായിച്ചാലെ ഇത് വ്യക്ത മാവുകയുള്ളൂ. അതുകൊണ്ട് അവർക്ക് മോക്ഷത്തിന് അവകാശമില്ല. (എങ്കിലും എന്നെ ആശ്രയിച്ചാൽ മോക്ഷം ലഭിക്കും എന്നാണ് പറയുന്നത്). യഥാർത്ഥത്തിൽ അവർ മോക്ഷത്തിന് അർഹതപെട്ടവർ അല്ല എന്നാണ് ആ ശ്ളോകത്തിന്റെ ആദ്യ അർഥം. (എന്നാൽ രാമായണത്തിൽ അവസാനം മോക്ഷത്തിന് ശ്രമിക്കുന്ന ശംപൂകനെ ശ്രീരാമൻ വധിക്കുകയാണ്.
. . ഇവയൊക്കെ അടിസ്ഥാന പ്റമാണങ്ങൾ ആയി നിൽക്കെ "ഹിന്ദു" ആയി അറിയപെട്ടാൽ; ഇന്ത്യയിൽ ബി ജെ പി ഭരണം വന്നാൽ എല്ലാ പിന്നോക്കക്കാരും രക്ഷപ്പെടും എന്ന് കരുതി "ഹിന്ദു രാഷ്ട്റ" ത്തിനായി ശ്രമിച്ച പാവങ്ങൾ ഇപ്പോൾ എന്താണ് ബിജെപി എന്ന് മനസ്സിലാക്കുകയാണ്. ബ്രാഹ്മണ മേധാവിത്തത്തിൽ സമൂഹത്തെയാകെ നിലനിർത്തുന്ന; തികച്ചും പ്റകൃതമായ സാമൂഹ്യ ഘടന മാത്റമാണ് ബിജെപി യുടെ രാഷ്‌ട്രീയ അടിസ്ഥാനം. അതിന്റെ കൂടെ പഴയ രാജവാഴ്ചയുടെ അവശിഷ്ടങ്ങൾ കാത്തു സൂക്ഷിക്കുകയും ചെയ്യുക.
. .ഇൻഡ്യൻ ഭരണ ഘടന പിന്നോക്ക വിഭാഗങ്ങൾക്ക് അനുവദിക്കുന്ന സംവരണ ആനുകൂല്യങ്ങൾ വഴി ഉയർന്ന ഐ എ എസ് / ഐ പി എസ് തസ്തികളിലേക്ക് പിന്നോക്ക വിഭാഗങ്ങൾ കടന്നുവരുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ ആവാത്തത് മൂലം അങ്ങനെ ആരും ഉണ്ടാകാതിരിക്കാനാണ് അവർ ഇപ്പോൾ ഉത്തര പ്രദേശിലും മറ്റും ദളിത് വിഭാഗത്തിൽ പെടുന്ന പെൺകുട്ടികളെ കൊന്നൊടുക്കി കൊണ്ടിരിക്കുന്നത്...
///
അഫ്‌ഘാനിസ്ഥാനിൽ ജോലി ചെയ്യുന്ന സ്ത്രീകളെ വെടിവച്ചുകൊല്ലുന്ന, പാട്ടുപാടുന്നവരെ വെടിവച്ചുകൊല്ലുന്ന, ഡാൻസ് ചെയ്യുന്നവരെ വെടിവച്ചുകൊല്ലുന്ന ഇസ്ലാം മതവും ഒരു ഭീകര മതം തന്നെയാണ്.
മുഹമ്മദ് നബിക്ക് കലാവാസനകൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് ഒരു മതത്തിൽ യാതൊരു കലകളും പാടില്ലത്രേ. അത് പോലെയുള്ള മറ്റൊന്നാണ് വളർത്തു മക്കളുടെ കാര്യം. ജീവജാലങ്ങളുടെ നിലനിൽപ്പിനായി പ്രകൃതി ഒരുക്കിയിട്ടുള്ള അത്ഭുതകരമായ ഒരു സംവിധാനമാണ് "സ്ത്രീ ശരീരം". അത് മനസിലാക്കാ ത്തവരാണ് സ്ത്രീകളെ രണ്ടാം തരമായി കാണുന്നത്. വിവരക്കേട് മാത്രമാണത്. ഇന്ത്യയിൽ പണ്ട് ഉണ്ടായിരുന്ന "സതി സമ്പ്രദായം", "കന്യാസ്ത്രീ കളാക്കി പീഡിപ്പിക്കുന്നതും എല്ലാം സ്ത്രീത്വത്തോട് ചെയ്യുന്ന ക്രൂരതകൾ തന്നെ.
//
സി. രവിചന്ദ്രൻ എന്ന ആളെ കുറിച്ച് ഞാൻ ഒരിക്കൽ "യുക്തിവാദി" ഗ്രൂപ്പിൽ ചെയ്ത ഒരു കമന്റ് "കുഴൽ കിണറിൽ വെള്ളം ഉണ്ടോ" എന്നറിയാൻ ആരും അതിന്റെ അടിയിൽ പോയി നോക്കേണ്ടതില്ല എന്നാണ്. "മാർക്സിസ" ത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം മാത്റം മതി അദ്ദേഹത്തെ അറിയാൻ. ഒരു ഭൂ ലോക തരികിടയും പമ്പര വിഡ്ഢിയും. അല്ലെങ്കിൽ ഈ ഭൂ ലോകമേ മായ ആണെന്ന് പറയുന്ന ഒരു തത്വശാസ്ത്റത്തിൽ (ഭഗവത് ഗീത രണ്ടാം അധ്യായത്തിൽ കൃഷ്ണൻ അർജുനനോട് പറയുന്നത് ഈ പ്റപഞ്ചം ആകെ മായ" ആണെന്നാണ്). മാർക്സിസത്തിന്റെ നിലപാട് ഈ ഭൗതിക പ്റപഞ്ചമാണ് സത്യം" എന്നാണ്. മരണാനന്തര ജീവിതമാണ് സത്യം എന്നതാണ് ആത്മീയ വാദത്തിന്റെ അടിസ്ഥാനം. അതാണ് സത്യം എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർ ഒന്നുകിൽ പമ്പര വിഡ്ഢി; അല്ലെങ്കിൽ ഭൂ ലോക തരികിട. അദ്ദേഹം രണ്ടാമത്തെ വിഭാഗത്തിൽ പെടുന്ന ആളാണ്. ............."അർഥ ശാസ്ത്ര നിരൂപണത്തിനൊരു സംഭാവന" എന്ന കൃതിയുടെ ആമുഖത്തിൽ കാറൽ മാർക്സ് കുറിച്ച പ്റസിദ്ധ ചിന്തകനായ "ദാന്തെ" യുടെ വാക്കുകൾ ഇവയാണ് .. "ഇവിടെ എല്ലാ സംശയങ്ങളും ഉപേക്ഷിക്കപ്പെടേണ്ടതാണ്", ഇവിടെ എല്ലാ ചുണ കെട്ട ചിന്തകളും നശിക്കേണ്ടതാണ്".
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ