2020 ജൂലൈ 12, ഞായറാഴ്‌ച

349. MARXISM IS NOT A STUFFED TIGER.

             
349. MARXISM IS NOT A "STUFFED" TIGER.
.......In India, when COMMUNIST MOVEMENT decided to promote Indian capitalism since 1950s, MARXISM became as stuffed tiger. Only when deciding to establish a SOCIALIST COUNTRY, it will become a real tiger and it will function as in SOCIALIST COUNTRIES. Till then, nobody will feel what is actual "MARXISM". It will work only against bourgeois; capitalism and imperialism. Even though there are decision to promote capitalism; often party leaders will blame capitalism but on the other hand even permitted to privatise all Public Sector Undertakings. So everybody suspecting actually what is the attitude towards socialism and capitalism.
.......Karl Marx invented the ideas of MARXISM; including SURPLUS VALUE THEORY, CLASS STRUGGLE THEORY AND DIALECTICAL MATERIALISM ONLY TO ERADICATE CAPITALISM AND TO ESTABLISH SOCIALIST COUNTRY. But when the decision is to promote capitalism; ideas of MARXISM became vogue. When decided to promote CAPITALISM; CLASS STRUGGLE THEORY BECAME VOGUE BECAUSE BOURGEOIS CAN'T SEE AS CLASS ENEMY. AND ALSO SURPLUS VALUE THEORY, ONLY TO PROTECT WORKING CLASS FROM CAPITALIST FORM OF EXPLOITATION BECAUSE THE GROWTH OF CAPITALISM (BOURGEOIS) ONLY BASED ON EXPLOITATION, MORE AND MORE. AND ALSO DIALECTICAL MATERIALISM IS SCIENTIFIC APPROACH OF MARXISM; ONLY TO SAVE FROM EXPLOITATION IN THE NAME OF "SOUL" AS SCIENTIFICALLY THERE ARE NO HEAVEN OR HELL. Bourgeois will claim that their growth is only their luck; and "GOD" is helping them to earn wealth; but actually bourgeois earning wealth only by exploiting working class and common peoples through so many ways. They illegally acquiring the national wealth of the country, through scam and corruption; and they even spoiling even democracy using their money.
......In India, Marxism presents even in Party Classes as stuffed tiger, not purposely, but those who teaches also don't know what is actual MARXISM because for the last 70 years; as there is  no socialism; MARXISM can't show its actual strength.  Actual MARXISM will only work as real TIGER along with SOCIALISM, as Karl Marx invented only to eradicate capitalism from the world.  
......If there is a target of SOCIALIST INDIA, MARXISM WILL WORK AS REAL TIGER, NOT AS STUFFED TIGER AS WHAT HAD HAPPENED AT OLD USSR AND CHINA AND OTHER SOCIALIST COUNTRIES.   




മാർക്സിസം ജീവനില്ലാത്ത കടുവ അല്ല.

മാർക്സിസം എന്നത് സാമ്പത്തിക ശാസ്ത്രം, വർഗ സമര സിദ്ധാന്തം, ഭൗതിക വാദം എന്നിവ അടങ്ങിയതാണ്. അത് മുതലാളിത്ത വ്യവസ്ഥ തകർത്ത് സോഷ്യലിസം സ്ഥാപിക്കാനുള്ളതാണ്.
ചത്തുപോയ ഒരു കടുവയുടെ തൊലി മാത്റം എടുത്ത് വൃത്തിയാക്കി അതിനകത്തു പഞ്ഞി നിറച്ച് ശരിയായ കടുവയുടെ രൂപത്തിലാക്കി (stuff) യഥാർഥ കടുവയെ കുറിച്ച് അറിയാത്തവരോട് അതാണ് ശരിയായ കടുവ എന്ന് പറയുന്നതുപോലെയാണ് പാർട്ടി ഇപ്പോൾ "മാർക്സിസം" പഠിപ്പിക്കുന്നത്. പഠിപ്പിക്കുന്നവർക്കും അറിയില്ല അത് കടുവ അല്ല എന്ന്. 1950 മുതൽ 70 വർഷത്തോളം മുതലാളിത്തത്തിനായി നിലകൊള്ളുന്നതിനാൽ സംഭവിച്ച സ്വാഭാവികം മാത്രം.
മാർക്സിസം എന്ന ആശയം എന്താണ് എന്ന് മനസിലാക്കുക, അത് എപ്രകാരം ജനങ്ങളിൽ പ്രവർത്തിക്കും എന്ന് മനസിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. റഷ്യയിൽ അത് ലെനിന് മനസിലായി. എന്നാൽ ഇന്ത്യയിൽ അത് കെ. ദാമോദരൻ ഉൾപ്പെടെയുള്ള ആർക്കും മനസിലായില്ല. അതാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ഗതികേടിന് കാരണം. ശരിയായ കടുവയെ അവർക്കും അറിയില്ല. പാർട്ടി പഠിപ്പിക്കുന്നതാണ് എല്ലാം ശരി എന്നാണ് എല്ലാവരുടെയും ധാരണ. അവിടെ ഞാൻ ശരിയായ കടുവ അതല്ല; ശരിയായ കടുവ അതിന്റെ സ്വഭാവം കാണിക്കും എന്ന് പറയുമ്പോൾ അവർ എന്ന ശത്റു ആയി കാണുകയാണ്.
..........ശരിയായ മാർക്സിസം ആണ് പണ്ട് പഴയ റഷ്യയെ സോവിയറ്റ് യൂണിയൻ ആക്കി മാറ്റിയത്. ചൈനയെ ചൈന ആക്കി നില നിർത്തുന്നത് മാർക്സിസം ആണ്. അവിടെ സ്വകാര്യ് മേഖല സർക്കസ് കൂടാരത്തിലെ കടുവയാണ്. അതിനെ അവിടുത്തെ കമ്മ്യൂണിസ്റ്റു പാർട്ടി നിലക്ക് നിർത്തിയിരിക്കുകയാണ്. അവർ തുറന്നു വിട്ടാൽ കാര്യം അപകടത്തിലാകും. വലിയ കൊമ്പൻ ആനയെ കൊണ്ട് തടി പിടിപ്പിക്കുന്നുണ്ട്. അതുപോലെ സ്വകാര്യ് മേഖലയും സോഷ്യലിസത്തിൽ ഉപയോഗിക്കാം. മാർക്സിസം അംഗീകരിക്കുന്ന ഭരണകൂടം ആയിരിക്കണം എന്ന് മാത്റം.
..........ഇന്ത്യയിൽ സോഷ്യലിസം ആണ് ലക്ഷ്യമെങ്കിൽ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളെ വർഗ ശത്റുക്കളെന്ന രീതിയിലാണ് കാണുക. അവരോട് ഒരു ദാക്ഷ്യണ്യവും കാണിക്കില്ല; കാണിക്കാൻ ആവില്ല. ഇവിടെയാകട്ടെ എങ്ങനെയെങ്കിലും അവരെ പിണക്കരുത്; നമുക്കും മുതലാളിത്തം തന്നെ ആയതുകൊണ്ട് അവരും നിലനിൽക്കേണ്ടത് ആവശ്യമാണല്ലോ എന്ന രീതിയിലാണ് അവരോടുള്ള സമീപനം. അവരുടെ ഒടുങ്ങാത്ത അഴിമതികളെ കുറിച്ച് ഓർക്കാപ്പുറത്ത്; അറിയാതെ പോലും സൂചിപ്പിക്കുകയില്ല. അല്ലെങ്കിൽ 2019 പാർലമെന്റ് തെരെഞ്ഞെടുപ്പ് ഫലം ഇപ്പോൾ ഉണ്ടായത് ആകുമായിരുന്നില്ല. കോൺഗ്രസ് എത്രമാത്റം അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുക ആണെങ്കിലും ഒരു അക്ഷരം പോലും ഒരൊറ്റ നേതാവും പറയാതെ സൂക്ഷിച്ചു. "പാലാരിവട്ടം" എന്നുപോലും ഒരാളും പറഞ്ഞതായി അറിയില്ല. "റാഫേൽ" എന്ന വാക്ക് ആരും കേട്ടിട്ടുള്ളതായി പോലും തോന്നിയില്ല. അവരോടൊപ്പം ഉള്ള ഭരണം ആയിരുന്നു ജനറൽ സെക്രട്ടറിയുടെ സ്വപ്നം. പിന്നെ അഴിമതിയെ കുറിച്ച് പറയാനാവുമോ? ബിജെപിയുടെ ഹിമാലയൻ അഴിമതികളെകുറിച്ച് പോലും ഒരക്ഷരം പോലും ഒരു നേതാവും പറഞ്ഞില്ല. അതിനു പകരം അഴിമതിയിൽ മുങ്ങിക്കുളിച്ച് നിന്ന കെ എം മാണിയെകൂടെ നമ്മുടെ കൂടെ കൂട്ടാൻ ആവുമോ എന്നായിരുന്നു ആലോചന. ആരുടെയോ ഭാഗ്യത്തിന് അതും നടന്നില്ല.
..........എന്നാൽ ബൂർഷ്വാസിക്ക് കമ്മ്യൂണിസത്തെ വർഗ ശത്റു ആയി കാണുന്നതിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. ഇൻഡ്യയിൽ ചെങ്കൊടിയേ പാടില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന ബൂർഷ്വാസിയുടെ സ്വഭാവം ഇൻഡ്യൻ നാഷണൽ കോൺഗ്രസും ബിജെപിയും എപ്പോഴും അതിന്റെ പൂർണ അർത്ഥത്തിൽ തന്നെ പ്രാവർത്തികം ആക്കികൊണ്ടിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്‌ടാന്തം മാത്രമാണ് "മുഖ്യ മന്ത്രിയുടെ ആഫീസിന്റെ" സ്വർണ്ണക്കടത്തു ഇടപാട്. അതിൽ വസ്തുത ഉണ്ടോ എന്നതല്ല അവരുടെ വിഷയം; ചെങ്കൊടിയോടുള്ള ഒടുങ്ങാത്ത പക മാത്റം.
  ..................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ