298. എന്താണ് ഇപ്പോഴത്തെ പാർട്ടി "പരിപാടി"?.....
........ മാർക്സിനോടും മാർക്സിസത്തോടും ഇന്ത്യൻ തൊഴിലാളി വർഗത്തോടും ഇന്ത്യൻ ജനതയോട് ആകെയും ചെയ്ത കൊടും ചതിയാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കൽ എന്ന നിലപാട്. ഒരു നിമിഷം പോലും കാറൽ മാർക്സിനെ സ്മരിക്കാത്തത്. അത് എന്തു പേരിൽ അറിയപ്പെടുന്നു എന്നതല്ല വിഷയം. (ജനകീയ ജനാധിപത്യ വിപ്‌ളവം). എങ്ങനെ പാർട്ടി നേതാക്കൾ മനസിലാക്കുന്നു എന്നതല്ല വിഷയം. സത്യത്തിൽ അത് എന്താണ് എന്നതാണ്. അതിന്റെ ഫലം ആണ് കോടിയേരി ബാലകൃഷ്ണന്റെ മകനും പികെ ശശിയും അതുപോലെയുള്ള പലരും ചെയ്തു കൊണ്ടിരിക്കുന്നത്. വിദ്യാർഥി സംഘടനാ നേതാക്കൾ കൊടും ക്രിമിനലുകൾ ആകുന്നത്. അബ്ദുള്ള കുട്ടിമാരെ മാത്രം സൃഷ്ടിക്കാൻ കഴിയുന്നത്. വികലമായ സാമൂഹ്യ വീക്ഷണം. സ്ത്രീത്വത്തെ അവഹേളിക്കലും വിലകുറച്ചു കാണലും. എല്ലാ തരം അഴിമതികളെയും പ്രോത്സാഹിപ്പിക്കുന്ന സമീപനം. അഴിമതി വീരനായിരുന്ന കെ എം മാണിയെ പോലും കൂടെ കൂട്ടാൻ തയ്യാറാകുന്ന മാനസികാവസ്ഥ. കോൺഗ്രസിനോട് സഖ്യമുണ്ടാക്കാൻ പാർട്ടി ജനറൽ സെക്രട്ടറി തന്നെ കാണിക്കുന്ന പിടിവാശി. തൊഴിലാളി വർഗ സംസ്കാരത്തിന് ഒരിക്കലും അംഗീകരിക്കാൻ ആവാത്തത്. അത് ഒരു ദിവസം മുൻപ് അവസാനിപ്പിക്കണം.
........F B യുടെ പരിമിതി എനിയ്ക്കുണ്ട്. എല്ലാം ഒന്നിച്ചു പറയാനാവില്ല. പണ്ട് കേരളത്തിൽ മാവേലിയോട് ചെയ്ത ചതി യഥാർഥത്തിൽ ഉത്കൃഷ്ടമായ ദ്രാവിഡ സംസ്കാരത്തോട് നടത്തിയ ആക്റമണം ആയിരുന്നു. അത് ബ്രാഹ്മണാധിപത്യം ആയി ഇപ്പോഴും ഇന്ത്യ ഒട്ടാകെ തുടരുകയാണ്. സവർണ്ണ ആധിപത്യമായി, ഹിന്ദു വർഗീയ ആധിപത്യമായി, വർഗീയ ഭീകരതയായി. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നാൽ അംബാനി അടക്കമുള്ള ഇന്ത്യൻ ബൂർഷാസിയ്ക്കു പാദ സേവ ചെയ്യുക എന്നാണ് അർത്ഥം. നരേന്ദ്ര മോഡിയുടേയും സാമ്പത്തിക നയങ്ങൾക്കാണ് പിന്തുണ കൊടുക്കുന്നത്.
........ഈയിടെ ഒരു യുവ നേതാവ് സംസ്ഥാനത്താകെ നടത്തിയ പ്രോക്ഷോഭത്തിന്റെ ഭാഗമായി പറഞ്ഞതാണ് തങ്ങൾ സ്വകാര്യ വത്ക്കരണത്തിന് എതിരല്ല എന്ന്. അതിലെ ആശയങ്ങളിലെ ആഴങ്ങൾ ആ സഖാവിന് അറിയില്ല. ആഗോള വത്ക്കരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്വകാര്യവൽക്കരണം. അതിനാണ് സി പി ഐ (എം) എതിരല്ല എന്ന് ആ സഖാവ് പറഞ്ഞത്. ആ പ്റക്ഷോഭത്തിന്റെ എല്ലാ ഫലങ്ങളും ആ ഒരൊറ്റ കാര്യത്തിൽ ഇല്ലാതായി എന്ന് മാത്റമല്ല പാർട്ടിയുടെ തകർച്ചയ്ക്ക് ഒരു തള്ളൽ കൂടെയാണത്. പാർട്ടി നടത്തുന്ന എല്ലാ പ്രക്ഷോഭ സമരങ്ങളും വെറും ജലരേഖകൾ മാത്റമായി മാറുകയാണ് എന്ന വസ്തുത എത്റയൊക്കെ പറഞ്ഞാലും കേൾക്കേണ്ടവരിലേയ്ക്ക് അത് എത്തുകയില്ല. എന്താണ് മുതലാളിത്തം എന്ന് മനസിലാക്കാതെയാണ് അത് പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്. "ജനകീയജനാധിപത്യ വിപ്ളവം" എന്ന് പേരിട്ടതുകൊണ്ട് ബഹുഭൂരിപക്ഷത്തേയും ആശയ കുഴപ്പത്തിലാക്കാൻ കഴിഞ്ഞു എന്നത് വസ്തുതയാണ്. പരിപാടിയിൽ കാണിക്കാത്ത ഈ കൊടും ചതി മേലിൽ വേണ്ട. അല്ലാതെ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന് മുന്നോട്ടു പോകാനാവില്ല. അത് ചെങ്കൊടിയുടെ പേരിൽ വേണ്ട. അതിനാണ് പരിപാടി മാറണം എന്ന് പറയുന്നത്.
,,,,,,,,ഇൻഡ്യൻ തൊഴിലാളി വർഗത്തിനും നൂറ്റിമുപ്പതു കോടിയോളം വരുന്ന ഇന്ത്യൻ ജനതയ്ക്കും ഈ നിലപാടുകളോട് പൊരുത്തപ്പെടാൻ ആവുകയില്ല എന്ന് അവർ വോട്ടു ചെയ്യുകയില്ല എന്ന നിലപാടിലൂടെ അല്ലാതെ എങ്ങനെയാണ് അറിയിക്കുക? ഈ നിലപാട് മാറ്റിയാൽ; ഇൻഡ്യൻ ജനത ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പറസ്ഥാനത്തെ നെഞ്ചോട് ചേർക്കുക തന്നെ ചെയ്യും. എന്നാൽ ഒരു കാരണ വശാലും ഇപ്പോഴത്തെ നിലപാട് തിരുത്തുകയില്ല; "പരിപാടി' പുനഃ പരിശോധിക്കുകയില്ല എന്നാണ് പാർട്ടി നേതൃത്വത്തിന്റെ ഉറച്ച നിലപാട്.
.........ഒരാളുടെ തൂക്കം സ്വർണം കൊടുത്താലും അയാളുടെ മനസ് വാങ്ങാൻ (വോട്ടും) ആർക്കും ആവില്ല. എന്നാൽ ഒരു കാശും ഇല്ലാതെ ഒരാശയത്തിന് അതിന് കഴിയും. ആ ആശയം ആണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്. സോഷ്യലിസം എന്ന ആശയത്തിന് അതിന് കഴിയും. ദൈവം എന്ന ആശയത്തിനും അതിന് കഴിയും. ഇത് രണ്ടും ഇപ്പോൾ നമുക്കില്ല.
.......സോഷ്യലിസത്തിനായി നിലകൊള്ളുന്നു ഒരു യഥാർഥ കമ്മ്യൂണിസ്റ്റു പാർട്ടിയാണ് ഈ കാലഘട്ടത്തിലെ ഏറ്റവും പ്റധാനപെട്ട ആവശ്യമായി ഞാൻ കാണുന്നത്. അങ്ങനെയൊരു ലക്‌ഷ്യം ഇല്ലാതെ കമ്മ്യൂണിസ്റ്റു പ്റസ്ഥാനത്തിന് മുന്നേറുന്നതിനോ ഹിന്ദു വർഗീയ ഭീകരതയെ അതിജീവിക്കുന്നതിനോ ആവില്ല. .. പാർട്ടി പരിപാടി ഭേദഗതി ചെയ്യാതെ ഈ ലക്ഷ്യത്തിലേക്കു എത്തിച്ചേരാനാവില്ല.
........പാർട്ടി കോൺഗ്രസുകൾ കഴിഞ്ഞ നിരവധി വർഷങ്ങളിലേതുപോലെ നിഷ്പ്റയോചനങ്ങളായി ആവർത്തിച്ചുകൊണ്ടേയിരിക്കും.......
........ഇന്ത്യൻ മുതലാളിത്തം വളർന്നു കൊണ്ടേയിരിക്കും.........
.............20 09 2019............... .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ