...............294. മുതലാളിത്തം സാമൂഹ്യവിരുദ്ധമാണ്, പ്രകൃതി വിരുദ്ധവുമാണ്.
...............ഭൂമിയിലെ വിഭവങ്ങൾ പ്രകൃതി എല്ലാ ജീവജാലങ്ങൾക്കുമായിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. അതിൽ മനുഷ്യരും ഉൾപ്പെടുന്നു. മനുഷ്യരിൽ മാത്രം കുറേയാളുകൾക്ക് കിടപ്പാടമോ പ്റാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനോ മരിച്ചുപോയാൽ സംസ്ക്കരിക്കുന്നതിനോ പോലും നിർവാഹമില്ല. വേറെ കുറേയാളുകൾ മറ്റുള്ളവർക്ക് കൂടി അവകാശപ്പെട്ടത് അവർക്ക് നിഷേധിച്ചുകൊണ്ട് അന്യായമായി സ്വന്തമാക്കി വച്ചിരിക്കുന്നു. അതാകട്ടെ അവർക്ക് ഉപയോഗിക്കാവുന്നതിലും വളരെ കൂടുതലാണ് താനും. പ്റകൃതി ഓരോ ജീവികൾക്കും എത്റ മാത്റം ഉപയോഗിക്കാം; അത് എത്റ കാലം ജീവിക്കണം; വംശ വർധന എങ്ങനെ ആയിരിക്കണം എന്നെല്ലാം തീരുമാനിച്ചിട്ടുണ്ട്. മനുഷ്യ സൃഷ്ടികളായ ദൈവങ്ങൾക്കൊന്നും അവയിൽ ഒരു മാറ്റവും വരുത്താനാവില്ല. മുകേഷ് അംബാനി എത്റ മാത്റം സമ്പാദിച്ചാലും അല്ലെങ്കിൽ മറ്റാര് എന്തെല്ലാം എങ്ങനെയെല്ലാം കൈവശപ്പെടുത്തിയാലും അത് സമൂഹത്തോട് ചെയ്യുന്ന ക്റൂരത ആകുമെന്നല്ലാതെ അവർക്കത് അനുഭവിക്കാനോ മരിച്ചുപോകുമ്പോൾ കൊണ്ടുപോകാനോ ആവില്ല. അങ്ങനെ അവർ ചെയ്യുന്നത് മൂലം എല്ലാവർക്കും ലഭിക്കേണ്ടത് നിഷേധിക്കപ്പെടുന്നു. അങ്ങനെ അവർ മറ്റുള്ളവർക്ക് അർഹതപ്പെട്ടത് വിലക്കുന്നത് പ്റകൃതി താത്പ്പര്യങ്ങൾക്ക് വിരുദ്ധമാണ്, സാമൂഹ്യ വിരുദ്ധവുമാണ്.
............അടിമ വ്യവസ്ഥയുടെ തുടർച്ചയാണ് ഫ്യുഡലിസം. (രാജ വാഴ്ച) അവിടെയും അടിമത്വവും നിലനിന്നു. അതിന്റെ തുടർച്ചയാണ് മുതലാളിത്തം. എന്ന് പറഞ്ഞാൽ; സമ്പത്തുള്ളവന്റെ; അല്ലെങ്കിൽ കരുത്തുള്ളവന്റെ ആധിപത്യം. അത് മതത്തിന്റെ ആധിപത്യവും ആകുന്നു. അതും അടിമ വ്യവസ്ഥയുടെ കൂടെ തുടർച്ചയാണ്. അടിമ കാലത്തു് അടിമയെ അവന്റെ അടിമത്തം ദൈവവിധിയാണെന്ന് പറഞ്ഞു ധരിപ്പിച്ചു; ഉടമയെ ധിക്കരിച്ചാൽ; അടിമ അല്ലാതെ ആയാൽ ദൈവ കോപം ഉണ്ടാകുമെന്നു പറഞ്ഞു വിശ്വസിപ്പിച് മോചിതനാകുകയില്ല എന്ന് ദൈവത്തിന്റെ മുൻപിൽ നിർത്തി പ്റതിഞ്ഞ എടുപ്പിച്ചിരുന്നു. .ദൈവ വിശ്വാസം പാവങ്ങൾക്ക് മാനസിക ആശ്വാസം ആണെങ്കിൽ ഉന്നതങ്ങളിൽ ഉള്ളവർക്ക് വളരെ വലിയ ചൂഷണോപാധിയും ധനസമ്പാദന മാർഗവും മറ്റുള്ളവരെ വരുതിയ്ക്ക് നിർത്താനുള്ള ആയുധവും ആണ്. ബി ജെ പി അതാണ് രാഷ്ട്രീയ ആയുധം ആക്കിയിരിക്കുന്നതും ഒരു രാജ്യത്തിന്റെ ഭാവി തന്നെ അപകടത്തിലാക്കിയിരിക്കുന്നതും. കേവലം ഒരു ശതമാനം സമ്പന്നർക്കായി രാജ്യത്തിന്റെ സമ്പത്താകെ അടിയറ വയ്ക്കുകയും ബഹു ഭൂരി പക്ഷം ജനങ്ങളെയും ദുരിതത്തിലാക്കുകയുമാണവർ.
.............സമ്പത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ പണിയെടുക്കുന്ന ജനവിഭാഗങ്ങളെ ചൂഷണം ചെയ്യുകയാണ് മുതലാളിത്ത വ്യവസ്ഥയിൽ സംഭവിക്കുക. ഇവിടെ നിഷ്പക്ഷനാവുക എന്നാൽ ഇങ്ങനെയുള്ള ചൂഷണങ്ങൾക്ക് സഹായി ആവുക എന്നാണു അർഥം. ഇതിനു പകരമായി "മാർക്സിസം" മുന്നോട്ടു വെക്കുന്നതാണ് ചൂഷണ വിമുക്തമായ സോഷ്യലിസ്റ്റു വ്യവസ്ഥ. നിർഭാഗ്യ വശാൽ ഇൻഡ്യയിൽ 1950 കാലം മുതൽ കമ്മ്യൂണിസ്റ്റു പ്റസ്ഥാനത്തിന്റെ നേതൃത്വം വഹിച്ചവർ അറിവില്ലായ്മ കൊണ്ടോ ബോധ പൂർവമോ സോഷ്യലിസ്റ്റു ഭാരതം എന്ന ലക്‌ഷ്യം അംഗീകരിക്കാതെ ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്നാണ് തീരുമാനിച്ചത്. അതുകൊണ്ട് ഇൻഡ്യയിൽ 1950 കാലം മുതൽ രാഷ്ട്രീയ രംഗത്ത് "മാർക്സിസം" പ്റവർത്തന രംഗത്ത് ഉണ്ടെന്നു പറയുവാനാവില്ല. 1950 കാലം മുതൽ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം തകർച്ചയിലും ആണ്. 1952 ൽ പാർലമെന്റിൽ 32 കമ്മ്യൂണിസ്റ്റു പാർലമെന്റ് അംഗങ്ങൾ ഉണ്ടായിരുന്നിടത്തു് ഇപ്പോൾ നാമ മാത്റ അംഗങ്ങൾ ആണ് ഉള്ളത്. സോഷ്യലിസ്റ്റു ഭാരതം എന്ന ലക്‌ഷ്യം പുനഃസ്ഥാപിക്കാനുള്ളതാണ് എന്റെ ശ്രമങ്ങൾ.. എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്നവർ; സാമൂഹ്യ നീതി ആഗ്രഹിക്കുന്നവർ; അതിനോട് സഹകരിക്കുമെന്നാണ് എന്റെ പ്റതീക്ഷ. ഇൻഡ്യയുടെ സമ്പത് അപൂർവം ചില വ്യക്തികളുടെ സ്വകാര്യ സമ്പാദ്യം ആകുന്ന ഇന്നത്തെ സ്ഥിതി മാറിയാൽ ഇൻഡ്യൻ ജനതയ്ക്കാകെ അഭിവൃദ്ധി നേടാൻ ഇടയാക്കും. എല്ലാ നല്ലയാളുകളുടേയും സഹകരണം അതിനുണ്ടാകണമെന്ന് അപേക്ഷിക്കുന്നു.
...................04 09 2019...................

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ