297. "തലച്ചോറ് " എന്ന അത്ഭുത വസ്തു.
..............."തലച്ചോറ്" എന്ന ഭൗതിക പദാർത്ഥത്തിന്റെ പ്റവർത്തനമാണ് ചിന്ത. ചിന്തയിലൂടെയാണ് ആശയങ്ങൾ രൂപം കൊള്ളുന്നത്. അങ്ങനെയുണ്ടായ ഒരു ആശയമാണ് "ദൈവം". പല പേരുകളിൽ അറിയപ്പെടുന്നു എന്ന് മാത്രം. എല്ലാ ദൈവങ്ങൾക്കും പൊതുവായ ചില പ്രത്യേകതകൾ ഉണ്ട്. എല്ലാവരും പുകഴ്ത്തൽ ഇഷ്ടപ്പെടുന്നു. ഒന്നിനും കഴിവില്ല എങ്കിലും എന്തിനും കഴിവുണ്ട് എന്ന് വാദിക്കുക, പ്രാർത്ഥനയോട് അനുകൂലമായി പ്രതികരിക്കുക, ലോകം ഉണ്ടാക്കിയത് താനാണ് എന്ന് ഭാവിക്കുക, മരിച്ചു കഴിഞ്ഞാണ് യഥാർഥ ജീവിതം എന്ന് വാദിക്കുക തുടങ്ങിയവ പൊതു സ്വഭാവങ്ങളാണ്. ആരുടെയെങ്കിലും "ചിന്ത" യിലൂടെയല്ലാതെ ഒരു ആശയവും രൂപം കൊള്ളുകയില്ല.
............ചിന്തയെ ചിന്തിക്കുന്ന പദാർത്ഥ മായ തലച്ചോറിൽ നിന്നും വേർപെടുത്താനാവില്ല എന്ന് ചൂണ്ടി കാണിച്ചതാണ് ഭൗതിക വാദത്തിനു കാറൽ മാർക്സ് നൽകിയ ഏറ്റവും വലിയ സംഭാവന.
............ചിന്തയിലൂടെയും മറ്റു വിധത്തിലും ആർജിക്കുന്ന അറിവ് തലച്ചോറിൽ സംഭരിക്കുന്ന ഭാഗമാണ് മനസ് അഥവാ "ബോധം". ബോധത്തേയും തലച്ചോറിൽ നിന്നും വേർപെടുത്താനാവില്ല. ബോധത്തെയാണ് അല്ലെങ്കിൽ മനസിനെയാണ് "ആത്മാവ്" ആയി ചിത്രീകരിക്കുന്നത്. അതിനു മരണം ഇല്ലെന്നാണ് എല്ലാ മതങ്ങളുടെയും നിലപാട്. തലച്ചോറിന്റെ പ്രവർത്തനം നിലച്ചാൽ ബോധവും (മനസ്) നിലയ്ക്കും. ജീവിച്ചിരിക്കുന്ന ഏതൊരാൾക്കും തലച്ചോറ് പൂർണമായി പ്റവർ തിക്കുമ്പോൾ മാത്റമേ "ബോധം" അഥവാ "മനസ്" പ്രവർത്തിക്കുകയുള്ളു. തലച്ചോറിന് മരണം സംഭവിക്കുമ്പോൾ "ആത്മാവ്" രക്ഷപെട്ടു പോകുമെന്ന് സ്ഥാപിക്കാനാണ് "ആത്മീയവാദം" ആയിരകണക്കിന് വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ മതങ്ങളും വളരെ വളരെ ആഴത്തിൽ വേരുറപ്പിച്ചിട്ടുള്ളത് ഈ വിഡ്ഢിത്തത്തിൽ മാത്റമാണ്. അങ്ങനെ രക്ഷപെട്ടു പോകുന്ന "ആത്മാവ്" നെ "സ്വർഗത്തിൽ" എത്തിക്കുന്ന "ഭാരിച്ച" ജോലിയാണ് ദൈവങ്ങളുടേതും മതങ്ങളുടേതും.
ഇത് ഒരു പമ്പര വിഢിത്തമാണ് എന്നല്ലാതെ എന്താണ് പറയുക?
..............അത് മാത്റമല്ല തലച്ചോറിന്റെ പ്രവർത്തനം.
ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്. മനുഷ്യ ശരീരത്തിലെ വളരെ പ്റധാനപെട്ട ഒരു അവയവമാണ് "വൃക്കകൾ". രക്ത ശുദ്ധീകരണത്തിലൂടെ ശരീരത്തിൽ നിന്നും മാലിന്യങ്ങൾ മൂത്റത്തിലൂടെ പുറത്തുകളയുന്ന ജോലിയാണ് ഈ അവയവം നിർവഹിക്കുന്നത്. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നും ശരീരത്തിന് ആവശ്യമില്ലാത്തവ മാത്റമേ വൃക്കകൾ പുറത്തു കളയുകയുള്ളു. നാം കഴിക്കുന്ന ആഹാരത്തിലെ മഗ്നീഷ്യം; സിങ്ക്; സോഡിയം തുടങ്ങിയവയൊക്കെ ആവശ്യമുള്ളവ ആണെന്ന് ഈ അവയവത്തിന് അറിയാം. ഇത് എങ്ങിനെയാണ് സാധിക്കുക? തലച്ചോറിന്റെ അത്ഭുതകരമായ പ്റവർത്തനങ്ങളുടെ ഭാഗമാണ് ഇവയൊക്കെയും.
............കൂടാതെ ഭാവി തലമുറയ്ക്കായി പാരമ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് അണ്ഡവും ബീജവും സൃഷ്ടിച്ചു് സംരക്ഷിച്ചുകൊണ്ടിരിക്കുന്നതും ആവശ്യനുസരണം എത്തേണ്ടിടത് എത്തിച്ചുകൊണ്ടിരിക്കുന്നതും തലച്ചോറിന്റെ പ്രവർത്തനമാണ്. ഇണയെ കണ്ടെത്തുന്നതും തലച്ചോർ തന്നെ.
............ആവശ്യാനുസരണം വിശ്രമിക്കുന്നതിന് തലച്ചോറിന് ആരുടേയും അനുവാദം ആവശ്യമില്ല.
അപ്പോൾ നാം സുഖമായി ഉറങ്ങുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ