256. (ഇന്ഡ്യ ഭരിക്കുന്ന ഒരു പാർട്ടി ആയി CPIM മാറണം എന്ന് ആഗ്രഹിക്കുന്ന ഒരാളുടെ വിലാപം)
..നമ്മൾ സമരം ചെയ്യും. അതാർക്കും എതിരല്ല. പെട്രോളിയം ഉത്പന്നങ്ങളുടെ വില എത്ര ആയാലും നമുക്ക് ഒരു പ്രശ്നവും ഇല്ല. അതിനു നമുക്കൊരു പരിഹാര മാർഗവും ഇല്ല. ഇന്ത്യയ്ക്ക് ആവശ്യമുള്ള ക്രൂഡ് ഓയിൽ നിക്ഷേപത്തിന്റെ 75% ഇന്ത്യയിൽ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. എന്നാൽ എണ്ണ - പ്രകൃതി വാതക മേഖല പൂർണമായും പൊതു മേഖലയിൽ ആക്കണം എന്ന് നാം പറയില്ല. അങ്ങനെ സംഭവിച്ചാൽ അത് ഇൻഡ്യൻ മുതലാളിത്തത്തിന് ഹാനികരം ആകും. അങ്ങനെ ഒന്ന് ഇപ്പോഴത്തെ പാർട്ടി "പരിപാടി" നിലനിൽക്കുന്നിടത്തോളം നമുക്ക് ആലോചിക്കാൻ പോലും ആവില്ല. വർഗ സമരത്തിൽ നാം വിശ്വസിക്കുന്നു. എന്നാൽ അത് ബൂർഷ്വാസിക്കെതിരെ ആകുന്നതിനോട് നമുക്ക് യോചിപ്പില്ല. ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്നതാണ് നമ്മുടെ "കാഴ്ചപ്പാട്". നമുക്ക് വർഗ സമരം എന്നാൽ ബുർഷ്വാസിയെ പ്രോത്സാഹിപ്പിക്കലാണ്. (അതിനാണ് സീതാറാം യെച്ചൂരി കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയേ തീരു എന്ന പിടിവാശി കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ സ്വീകരിച്ചത്. ഒരു പിളർപ്പ് ഒഴിവാക്കാൻ അദ്ദേഹത്തെ തന്നെ ജനറൽ സെക്‌റട്ടറി ആയി തുടരാൻ തീരുമാനിച്ചതാണ് എന്ന് കരുതുന്നു.) എന്നാൽ അത് പൊതുജനം അറിയാൻ പാടില്ല. (അറിഞ്ഞാൽ ജനങ്ങൾ കൂവും എന്നും നമുക്കറിയാം) പൊതു മേഖലകൾ സ്വകാര്യവത്ക്കരിക്കേണ്ടത് ഇന്ത്യൻ മുതലാളിത്തത്തിന്റെ വളർച്ചയ്ക്ക് ആവശ്യമാണ്. അതുകൊണ്ട് അവ ഒരു കാരണ വശാലും സ്വകാര്യവത്ക്കരിക്കരുത് എന്ന് നാം ഒരിക്കലും പറയില്ല. പാർട്ടിയുടേതായ ഒരു സമരവും ഉണ്ടാവില്ല. ബഹുജന സംഘടനകൾ സമരത്തിനായി സമരം ചെയ്യും. പക്ഷെ അതാരും അംഗീകരിക്കണം എന്ന് നമുക്ക് ഒരു നിർബന്ധവും ഇല്ല. പ്രത്യേകിച്ച് ഒരു ലക്ഷ്യവും ഇല്ലാത്ത ഒരു പാർട്ടി ആയി ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് ക്റമേണ സി.പി.ഐ.എം. ഇല്ലാതാകേണ്ടത് ഇൻഡ്യൻ മുതലാളിത്തത്തിന്റെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. ഇപ്പോഴത്തെ പരിപാടി തുടരേണ്ടത് അതിന് ആവശ്യമാണ്; അത്യാവശ്യമാണ്. അതുകൊണ്ട് "പരിപാടി" ഭേദഗതി ചെയ്യണം എന്ന് ആരും ഒരിടത്തും പറയരുത്. പറഞ്ഞാൽ മെമ്പർഷിപ് പോകും. (നമ്മുടെ മെമ്പർഷിപ് മുതലാളിത്തത്തിന്റെ വളർച്ചയ്ക്ക് ആയതുകൊണ്ട് എല്ലാവരും അതിൽ തന്നെ ഉറച്ചുനിൽക്കണം). "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്ര മായ വളർച്ചയാണ് നമ്മുടെ ആവശ്യം". (സ. ഇ.എം.എസിന്റെ "തൊഴിലാളി വർഗ രാഷ്ട്റീയത്തിന്റെ ശാസ്ത്റവും കലയും" എന്ന കൃതിയുടെ 21 മത്തെ പേജ് കാണുക) ഗോർബച്ചേവ് മാർ സെക്രട്ടറി മാർ ആയാൽ അനുസരിക്കുക അല്ലാതെ മറ്റു മാർഗം ഒന്നും ഇല്ല. ഫേസ് ബുക്ക് വഴി ഇത് പറഞ്ഞതുകൊണ്ട് ഒരു ഫലവും ഉണ്ടാകില്ല എന്നും എനിക്കറിയാം. ഇതൊന്നും അഞ്ചു-ആറ് മിനിറ്റുകളിൽ പറയാവുന്നതും അല്ല. പാർട്ടിയുടെ പരമാധികാര കേന്ദ്രത്തിൽ ഇവ എത്തിയ്ക്കുക ഒരിക്കലും ആരാലും സാധ്യവുമല്ല. എന്തെങ്കിലും എവിടെയെങ്കിലും പറഞ്ഞാൽ ഇപ്പോഴുള്ള നിലനിൽപ്പ് പോലും ഇല്ലാതാകാൻ ആരും തയ്യാറാകരുത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ