2018 സെപ്റ്റംബർ 13, വ്യാഴാഴ്‌ച

254. കാറൽ മാർക്സ് എന്ന ഒരാളിന്റെ ആശയങ്ങളാണ് "മാർക്സിസം".


                 254. കാറൽ മാർക്സ് എന്ന ഒരാളിന്റെ ആശയങ്ങളാണ് "മാർക്സിസം" എന്ന പേരിൽ അറിയപ്പെടുന്നത്. ഫ്റഡറിക് എൻഗേൽസ് എന്ന ആളിന്റെ സഹായം കൂടി ഉണ്ടായിരുന്നു എങ്കിൽ പോലും കാര്യമായ ആശയങ്ങൾ മാർക്സിന്റെ തന്നെ ആയതുകൊണ്ട് അത് മാർക്സിന്റെ പേരിൽ അറിയപ്പെടുന്നത് തന്നെയാണ് ശരി എന്ന് എന്ഗേൽസും അഭിപ്റായപ്പെട്ടിട്ടുള്ളതാണ്. "മാർക്സിസം"; മുതലാളിത്ത ചൂഷണം ഭൂ മുഖത്തു നിന്ന് തന്നെ ഇല്ലാതാക്കുന്നതിനാണ് രൂപം കൊണ്ടിട്ടുള്ളത് എന്ന്  ആർക്കെങ്കിലും സംശയം ഉണ്ടോ എന്നറിയില്ല.  ഏതായാലും റഷ്യയിലും ചൈനയിലും സോഷ്യലിസം സ്ഥാപിക്കാൻ ശ്റമിച്ചത് മുതലാളിത്തം പൂർണമായും ഇല്ലാതാക്കി കൊണ്ടാണ്. (റഷ്യ തിരികെ പോയി എന്ന് അംഗീകരിക്കുന്നു). ഇൻഡ്യയിൽ 1950 കൾ മുതൽ  സോഷ്യലിസം സ്ഥാപിക്കാൻ മുതലാളിത്ത വളർച്ച "പക്വമല്ലാത്തതുകൊണ്ട് " ഇൻഡ്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന നിലപാടാണ് എസ്.ഏ. ഡാങ്കെ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സ്വീകരിച്ചത്. ഇതിന്റെ ഭാഗമാണ് കോൺഗ്രസിനെ കൂടി ചേർത്തുള്ള ഐക്യമുന്നണി എന്ന നിലപാട് ഡാങ്കെയും മറ്റും സ്വീകരിച്ചത്; ഇ.എം.എസ്. ഉൾപ്പെടെയുള്ള സഖാക്കൾ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിനെ അംഗീകരിച്ചു എങ്കിലും കോൺഗ്രസിനെ ചേർത്തുള്ള ഐക്യമുന്നണി എന്ന ആശയത്തെ എതിർത്തു. അത് അവസാനം 1964 ൽ സി.പി.ഐ.എം. രൂപീകരിക്കുന്നതിൽ എത്തി ചേർന്നു. 
..............(2), "മുതലാളിത്തം" ഭൂമുഖത്തുനിന്നു തന്നെ തുടച്ചു നീക്കുന്നതിനുള്ള എല്ലാ ആശയ സംഹിതയും "മാർക്സിസ" ത്തിന്റെ ഭാഗമായി മാർക്സ് ആവിഷ്‌കരിച്ചിട്ടുണ്ട്. അതിന്റെ ഒന്നാമത്തെ ആയുധമാണ് "വർഗ സമരം". തൊഴിലാളി വർഗം മുതലാളിത്ത വ്യവസ്ഥതിക്കെതിരെ നടത്തുന്ന സമരങ്ങളിൽ കൂടി ജാതി-മത ചിന്തകൾക്കുപരിയായി തൊഴിലാളി വർഗത്തിൽ "വർഗ ബോധം" ഉണ്ടാകണം; വർഗ ബോധം ; വർഗ സമരമായും; വർഗ സമരം - വർഗ വിപ്ളവമായും അത് ചൂഷക വർഗ്ഗത്തിന്റെ ഇല്ലായ്മയിലും എത്തി ചേരണം. ഇതാണ് ലെനിൻ പഠിപ്പിക്കുന്നത്. (എന്ത് ചെയ്യണം എന്ന കൃതി) മുതലാളിത്തം (ബൂർഷ്വാസിയെ) പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചാൽ കാര്യങ്ങൾ എങ്ങനെയാണ് മുന്നോട്ടു പോവുക? വർഗ സമരം ബൂർഷ്വാസിയ്ക്കും ചൂഷക വർഗങ്ങൾക്കും എതിരെ ആണെന്ന് ഇ എം എസിനു പോലും മനസിലായില്ല എന്നതാണ്  "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ വളർച്ച" എന്ന നിലപാട്  (തൊഴിലാളിവർഗ രാഷ്ട്റീയതിന്റെ ശാസ്ത്റവും കലയും" എന്ന കൃതിയുടെ ഇരുപത്തി ഒന്നാം പേജ്) സ. ഇ എം എസ്  സ്വീകരിക്കാൻ കാരണം. എന്നാൽ ചൂഷക വർഗ്ഗങ്ങൾ "തൊഴിലാളി വർഗം" ഒരു ശക്തി ആകാതിരിക്കാൻ ലോകമൊട്ടാകെ എല്ലാ അടവുകളും പയറ്റുകയാണെന്നത് ആ സഖാവും ഓർത്തിട്ടില്ല.  തന്മൂലം ഇൻഡ്യയിൽ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം നടത്തുന്ന പോരാട്ടങ്ങൾ ചൂഷക വർഗ്ഗങ്ങൾക്കെതിരെ ആകുന്നില്ല; വർഗ സമരത്തിന്റെ ഭാഗവും ആകുന്നില്ല.  എല്ലാ അർത്ഥങ്ങളിലും ചൂഷക വർഗ്ഗങ്ങ്ളെ സംരക്ഷിക്കുന്നതിനായി പാർട്ടി നിലപാടുകൾ മാറുന്നു; ചെങ്കൊടിയുടെ പ്രസ്ഥാനം ഓരോ ദിവസവും തകർച്ചയെ ഏറ്റുവാങ്ങുന്നു.  ബി ജെ പി യെ നേരിടുന്നതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യം ആവശ്യമാണെന്ന പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടും (22-മത്  പാർട്ടി കോൺഗ്രസ്); (കോൺഗ്രസിന്റെ എല്ലാ രാഷ്ട്രീയ വൃത്തികേടുകളും അംഗീകരിച്ചുകൊണ്ട് തന്നെ) ഇന്ത്യയിലെ പൊതുമേഖലകൾ സ്വകാര്യ വത്ക്കരിക്കുന്നതിനെ എതിർക്കേണ്ടതില്ല എന്ന നിലപാടും എല്ലാം ഇതിന്റെ ഭാഗമാണ്.  കഴിഞ്ഞ (2019) പൊതു തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്  വിജയിച്ചിരുന്നു എങ്കിൽ ഭാവിയിൽ ബിജെപി ഭരണത്തിൽ വരാതിരിക്കാൻ ഇനിയുള്ള കാലം മുഴുവൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംരക്ഷകരായി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം നിലകൊള്ളേണ്ട ബാധ്യതയും ഏറ്റെടുക്കേണ്ടി വരുമായിരുന്നു. 
...........(3). മൂലധനം എന്ന കൃതിയിലൂടെ ആവിഷ്ക്കരിക്കുന്ന "മിച്ചമൂല്യ" സിദ്ധാന്തത്തിന്റെ കാതൽ തൊഴിലാളി വർഗം അനുഭവിക്കുന്ന സാമ്പത്തിക ചൂഷണത്തിന്റെ സ്വഭാവം തൊഴിലാളി വർഗത്തെ പഠിപ്പിക്കുകയാണ്. ചൂഷക വർഗം തട്ടിയെടുക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ "അദ്ധ്വാനശക്തിയുടെ" അധിക മൂല്യം സോഷ്യലിസത്തിൽ രാഷ്ട്രത്തിന്റെ സമ്പത്തായി മാറുകയും അത് തൊഴിലാളിയുടെ ജീവിതം സുരക്ഷിതമാക്കുകയും ചെയ്യും. മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചാൽ ഈ കാര്യങ്ങളൊന്നും തൊഴിലാളി വർഗത്തോട് പറയാനാവില്ല എന്ന് മാത്റമല്ല; അവരിൽ നിന്ന് അത് മറച്ചുവയ്ക്കുകയും വേണം. അത് കൊണ്ട് പാർട്ടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഇതൊന്നും ആരോടും പറയാതെ ആയി. 
...........(4) ഭൗതിക വാദ ത്തിന്റെ പ്റസക്തി ചൂഷക വർഗം അനുഭവിക്കുന്നതൊക്കെ അവർക്കു ദൈവം കൊടുക്കുന്നതല്ല; തൊഴിലാളി വർഗ്ഗത്തിന്റെ രക്തവും വിയർപ്പും ചൂഷണം ചെയ്തുണ്ടാക്കുന്നതാണ് എന്ന് പറയാനാണ്. എന്നാൽ ബൂർഷ്വാസിയെ (ചൂഷക വർഗത്തെ) പ്രോത്സാഹിപ്പിക്കണം എന്ന് തീരുമാനിച്ചാൽ എന്താണ് പറയുക?...
...........(5) മാർക്സിന്റെ ആശയങ്ങൾ പലതും അദ്ദേഹം കൂടുതൽ വിശദീകരിക്കുന്നില്ല. എന്നിട്ടു പോലും മൂലധനം നാല് വാള്യങ്ങൾ ആണ്. എന്നാൽ പറയുന്ന കാര്യങ്ങൾ സ്ഥാപിക്കുന്നതിൽ ഒരു പിശുക്കും കാണിക്കുന്നില്ല. മൂലധനം വായിച്ചാൽ അത് മനസിലാകും. സ. ഇ. എം.എസിന് റഷ്യയിൽ ലെനിനോ ചൈനയിൽ മാവോയ്‌ക്കോ മനസിലായതുപോലെ മുതലാളിത്തം എന്താണെന്നോ സോഷ്യലിസം എന്താണെന്നോ ഇന്ത്യയിലെ മാറിയ സാഹചര്യങ്ങളിൽ എന്തുചെയ്യണം എന്നോ മനസിലായില്ല; ആലോചിക്കാനുള്ള കഴിവും ഉണ്ടായിരുന്നില്ല. ഇല്ലാത്ത കഴിവുകേടിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. പക്ഷെ ഇ.എം.എസിന്റെ വാക്കുകളിൽ മാത്റമാണ് ഇപ്പോൾ പാർട്ടി മുന്നോട്ടു പോകുന്നത്. അത് നമ്മെ ഒരിടത്തും എത്തിക്കുകയില്ല. 
.........(6) ഈ കാര്യങ്ങളൊന്നും ഒരിടത്തും അഞ്ചു-ആറ് മിനിറ്റുകളിൽ പറയാവുന്നതല്ല; പറയാൻ അനുവദിക്കുകയും ഇല്ല. നൂറു വർഷം ആകുന്ന ഇന്ഡ്യയിലെ പാർട്ടി പൂർണമായും ഇല്ലാതാകാൻ മാത്റമേ ഇപ്പോഴത്തെ പരിപാടിയിൽ തുടർന്നും മുന്നോട്ടു പോയാൽ ഇടയാവുകയുള്ളു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ