190. സോഷ്യലിസം - ഒരു സാമൂഹ്യ നീതി മാത്റം.
. .ഇൻഡ്യൻ പാർലമെന്റ് 4/5 ഭൂരിപക്ഷത്തോടെ ഇൻഡ്യ ഒരു സോഷ്യലിസ്റ്റ് രാജ്യം ആയിരിക്കുമെന്ന് തീരുമാനിച്ചിട്ടുള്ളതാണ്. ഭരണ ഘടന അംഗീകരിച്ചിട്ടുള്ള "സോഷ്യലിസ്റ്റ്" എന്ന വാക്കിന് പ്രത്യേകം നിർവചനം ഒന്നും നൽകിയിട്ടില്ല എന്നതും ജനങ്ങൾക്ക് ഭൂരിപക്ഷ പ്രകാരം ഏത് മാറ്റം വരുത്തുന്നതിനും ഇന്ത്യൻ ഭരണ ഘടന പ്രകാരം സാധ്യമാണ് എന്നതും ആരും കണക്കിലെടുക്കുന്നില്ല. പഴയ സോവിയറ്റ് യൂണിയൻ പോലും ഇപ്പോൾ നിലവിൽ ഇല്ല എന്നതും ബഹുഭൂരിപക്ഷം ജനങ്ങളും അംഗീകരിക്കുന്ന മാറ്റങ്ങൾ ഭരണ ഘടനയിൽ വരുത്തുന്നതിനും ജനങ്ങൾ തയ്യാറാകും. ജനാധിപത്യത്തിൽ പരമാധികാരം ജനങ്ങൾക്കാണ് എന്നതും മുതലാളിത്തത്തിൽ എപ്പോഴും ആധിപത്യം വഹിക്കുക "സമ്പത്ത് ആണ് എന്നതും ആരും പരിഗണിക്കുന്നില്ല. അത് നടപ്പിലാക്കേണ്ട ചുമതല ഇന്ത്യൻ ജനത ഏൽപ്പിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ആയിരുന്നു എന്നതുകൊണ്ടും കോൺഗ്രസ് ജനങ്ങളുടെ തീരുമാനം നടപ്പിലാക്കിയില്ല എന്നതുകൊണ്ടും ജനങ്ങളുടെ തീരുമാനം ഇല്ലാതാകുന്നില്ല. അങ്ങനെ ഒരു തീരുമാനം എടുത്ത ജനങ്ങൾ ഇപ്പോഴും ഇന്ത്യയിൽ തന്നെ ഉണ്ട് എന്നതുകൊണ്ടും കോൺഗ്രസിന്റെ പരാജയമാണ് ജനങ്ങൾ കോൺഗ്രസിനെ ഇന്ത്യൻ ഭരണത്തിൽ നിന്നും പുറത്താക്കാൻ കാരണം എന്നും ന്യായമായി ആർക്കും കണക്കാക്കാവുന്നതാണ്. കോൺഗ്രസിനെ തുടർന്ന് ഭരണത്തിലെത്തിയ ഹിന്ദുത്വ വാദികൾ ഇന്ത്യ നേടിയിട്ടുള്ള എല്ലാ വിധ നേട്ടങ്ങളും ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്. ഇന്ത്യ ശാസ്ത്രീയ കാഴ്ചപ്പാടിൽ തന്നെയുള്ള ഒരു സോഷ്യലിസ്റ്റ് രാജ്യമായി മാറ്റി തീർക്കുന്നതിനുള്ള ചുമതല ഇന്ത്യയിലെ കമ്മ്യൂണിസ്ട് (മാർക്സിസ്റ്റ്) പാർട്ടിയെ ചുമതലപ്പെടുത്തുമെന്നും പാർട്ടി ആ തീരുമാനം ഉത്തരവാദിത്തത്തോടെ തന്നെ നിർവഹിക്കുമെന്നും ഒരു ഇൻഡ്യൻ പൗരൻ എന്ന നിലയിൽ പ്രതീക്ഷിക്കുകയാണ്.
//
ആധുനിക കാലഘട്ടത്തിൽ സോഷ്യലിസവും ജനാധിപത്യത്തിന്റെ ഭാഗമാണ്. ജനാധിപത്യം അതിന്റെ പൂർണ അർത്ഥത്തിൽ തന്നെ നടപ്പിലാകേണ്ടതുണ്ട്. പണത്തിന്റെയും സാമൂഹ്യ വിരുദ്ധതയുടേയും വാഴ്ച നടപ്പിലാക്കാൻ സാമൂഹ്യ വിരുദ്ധർ ശ്രമിക്കുകതന്നെ ചെയ്യും. ഇന്ത്യയിൽ മിക്കവാറും സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നത് കാഹരണപെട്ട മതാധിഷ്ടിത സാമൂഹ്യ വ്യവസ്ഥയും രാജവാഴ്ച ക്കാലത്തെ ഭൂ ഉടമസ്ഥ സംവിധാനമാണ്. അവിടെ ജനാധിപത്യ നീതിശാസ്ത്രം നിലവിൽ വരേണ്ടതുണ്ട്. മാർക്സിസം എന്ന സാമൂഹ്യ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ അല്ലാതെ തൊഴിൽ എടുക്കുന്നവന്റെ ജീവിത അവകാശങ്ങൾ സ്ഥാപിച്ചെടുക്കാൻ ആവില്ല. അതിനാകട്ടെ "ജനാധിപത്യം" അതിന്റെ പൂർണ അർത്ഥത്തിൽ നടപ്പിലാവുകയും വേണം.
//
.
............."മുതലാളിത്തം" ആ പദം സൂചിപ്പിക്കുന്നതുപോലെ മുതലിന്റെ (പണത്തിന്റെ)യും പണത്തിനായി എന്തും ചെയ്യുന്നവരുടേയും ആധിപത്യം ആണ്. എല്ലാ മാനുഷിക മൂല്യങ്ങളേയും അത് നിരാകരിക്കുന്നു. "ജനാധിപത്യം" എന്നാൽ പണത്തിനായി, അവരുടെ തികച്ചും സ്വാർത്ഥ പൂരണത്തിനായിരിക്കണം എന്ന് അവർ ശഠിക്കുന്നു. ഒരു രാജ്യത്തെ എല്ലാ വിധ പ്രകൃതി സമ്പത്തുകൾക്കും രാജ്യത്തെ ജനങ്ങളാകെ അവകാശപെട്ടവരാണ് എന്നതാണ് സോഷ്യലിസത്തിന്റെ ഒന്നാമത്തെ ശാസ്ത്രീയത. എന്നാൽ പഴയ അടിമ വ്യവസ്ഥയുടേയും ഫ്യുഡൽ വ്യവസ്ഥയുടേയും തുടർച്ചയായ "മുതലാളിത്ത വ്യവസ്ഥ" ഈ വസ്തുത അന്ഗീകരിക്കുന്നില്ല. ശസ്ത്റീയ സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിക്കാത്ത; "രാഷ്ട്രീയം" എന്നാൽ ഏത് വിധത്തിലും അധികാരത്തിൽ എത്തിച്ചേരുകയും അഴിമതിയും മറ്റും നടത്തി എളുപ്പമാർഗത്തിൽ ധനവും മറ്റു സുഖസൗകര്യങ്ങളും നേടുകയും ആണെന്ന് കരുതുന്ന "ബൂർഷ്വാ" രാഷ്ട്രീയക്കാരും ഈ വസ്തുത അംഗീകരിക്കുന്നില്ല.
...............സൂര്യപ്റകാശം; വായു; ജലം പോലെ തന്നെയുള്ള ഒരു പ്രകൃതി വിഭവം ആണ് ഭൂമിയും. മനുഷ്യൻ ഒഴികെ ഭൂമിയിലെ എല്ലാ ജീവ ജാലങ്ങൾക്കും ഭൂമിയും മറ്റുള്ളവ പോലെതന്നെ പൊതു സ്വത്താണ്. അടിമ വ്യവസ്ഥയുടെയും സ്വകാര്യ സ്വത്തിന്റെയും ആവിർഭാവം മുതലാണ് മനുഷ്യരിൽ ഭൂമിയുടെ കാര്യത്തിൽ പൊതു സ്വഭാവം നഷ്ടമായത്. രാജവാഴ്ചക്കാലത്ത് രാജാവിനെ യുദ്ധം പോലുള്ള അത്യാവശ്യ ഘട്ടങ്ങളിൽ സഹായിക്കുന്നതിന് സൈന്യത്തെ സംരക്ഷിക്കേണ്ട ചുമതലയും അതിനാവശ്യമായ സമ്പത്തിനായി വളരെ വലിയ തോതിൽ ഭൂമിയും പ്രഭുക്കന്മാർക്ക് നൽകിയിരുന്നു. കാലഘട്ടം മാറുകയും ജനാധിപത്യം നിലവിൽ വരികയും ചെയ്‌തെങ്കിലും ഭൂമിയുടെ കാര്യത്തിൽ സാമൂഹ്യ നീതി ഇൻഡ്യയിൽ നടപ്പായിട്ടില്ല. തന്മൂലം ഇൻഡ്യൻ ജനതയിൽ നല്ലൊരു വിഭാഗവും സ്വന്തമായി വീട് വയ്ക്കുന്നതിനോ; പ്റാഥമിക കാര്യങ്ങൾ നടത്തുന്നതിനോ മരിച്ചുപോകുന്നവരെ സംസ്ക്കരിക്കുന്നതിനോ പോലും നിർവാഹമില്ലാതെ നരകയാതന അനുഭവിക്കുന്നു. ഭൂമിയിൽ ഉടമസ്ഥത ഇല്ലായ്മ പാവപ്പെട്ടവരുടെ സാമൂഹ്യമായ ആസ്ഥിത്വം പോലും ഇല്ലാതാക്കുന്നു.
..........."മാർക്സിസം" എന്ന സാമൂഹ്യ ശാസ്ത്റം അംഗീകരിക്കാതെ ഒരു രാജ്യത്തും സാമൂഹ്യ നീതി നടപ്പിലാക്കാൻ ആവില്ല. മാനവരാശിയെ ഒന്നായി കാണുന്നു എന്നതാണ് മാർക്സിസത്തിന്റെ സവിശേഷത. എല്ലാവിധ മാനുഷിക നന്മകളെയും അത് അംഗീകരിക്കുന്നു. "മനുഷ്യത്വം" കണക്കിലെടുക്കാത്ത എല്ലാ തിന്മകളേയും അത് തള്ളിക്കളയുന്നു. ഇന്നുവരെ മാനവരാശി നേടിയിട്ടുള്ള എല്ലാ നേട്ടങ്ങളെയും മാനവരാശിയുടെ ആകെ നേട്ടങ്ങളായി മാർക്സിസം അംഗീകരിക്കുന്നു.
..........മനുഷ്യന്റെ ചരിത്റം പ്റാചീന ശിലായുഗം മുതൽ ആരംഭിക്കുന്നു എന്ന യാഥാർഥ്യം മാർക്സിസം അംഗീകരിക്കുന്നു. ആധുനിക കാലഘട്ടം വരെയുള്ള മനുഷ്യന്റെ വളർച്ചയുടെ ഒരോ ഘട്ടത്തിലും നേടിയിട്ടുള്ള അറിവിന്റെ ആകെതുകയാണ് ഇന്ന് നാം അനുഭവിക്കുന്നത്. അവയെ ഒന്നും ഏതെങ്കിലും മതത്തിന്റെയോ ദൈവത്തിന്റെയോ ഔദാര്യമായി കാണാനാവില്ല. ഏത് മതഗ്രന്ഥം രചിക്കുന്നതിനും ഏതെങ്കിലും ഒരു ഭാഷ ആവശ്യമാണ്. എത്രയോ കാലങ്ങൾ കൊണ്ടാണ്; ആരുടെയൊക്കെ ബൗദ്ധിക കഴിവിലൂടെയാണ് ആ ഭാഷ ഉണ്ടായത് എന്ന് ആരും തിരക്കാറില്ല. പച്ചയായ ചരിത്റ നിഷേധം മാത്റമാണവിടെ സംഭവിക്കുന്നത്.
.........ചരക്ക് (ഉപഭോഗ വസ്തുക്കൾ) രൂപം കൊള്ളുന്നത് തൊഴിലാളികളുടെ പ്രത്യക്ഷമായും പരോക്ഷമായും ഉള്ള അദ്ധ്വാന ശക്തികളുടെ കൂടിച്ചേരലിലൂടെയാണ് എന്നതും അതുകൊണ്ടു തന്നെ "മിച്ചമൂല്യം" സമൂഹത്തിന് ആകെ അവകാശപ്പെട്ടതാണ് എന്നതാണ് മാർക്സിസത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടും സോഷ്യലിസത്തിന്റെ രണ്ടാമത്തെ ശാസ്ത്രീയതയും. ഏതൊരു വ്യവസായത്തിലെ ഉത്പന്നവും അടുത്ത ഘട്ടത്തിൽ അസംസ്കൃത വസ്തു ആകുന്നതാണ് നാം കാണുന്നത്. വണ്ടി ഓടിക്കുന്ന ഡ്രൈവർക്ക് വണ്ടി "പണി ആയുധം" മാത്റമാണ്. എത്രയോ വ്യവസായങ്ങളുടെ ഉത്പന്നങ്ങൾ ഒരു വാഹനം നിർമിക്കാൻ ആവശ്യമാണ്? ഏതൊരു അവശ്യ വസ്തു എടുത്തു പരിശോധിച്ചാലും അവയുടെ നിർമാണത്തിൽ സമൂഹത്തിന്റെയാകെ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളിത്തം ഉള്ളതായി കാണാം. എല്ലാ സമ്പത്തുകളുടെയും നിർമാണത്തിൽ സമൂഹത്തിന്റെയാകെ പങ്കാളിത്തം ഉണ്ടെന്നതാണ് സോഷ്യലിസം ഒരു സാമൂഹ്യ നീതിയാക്കുന്നത്.
............രാജ്യത്തിന്റെ എല്ലാ സമ്പത്തുകൾക്കും എല്ലാ ജനങ്ങളും അവകാശികളാണ് എന്നത് സോഷ്യലിസം ഒരു സാമൂഹ്യ നീതി മാത്റം ആണെന്ന് വ്യക്തമാക്കുന്നു. . .<////// >(യാതൊരു നിയമ തടസങ്ങളും ഇല്ലാത്ത ഈ ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഇന്ന് സിപിഐ (എം) വിചാരിച്ചാൽ സാധിക്കും. അപ്പോൾ മാത്റമേ "ജനകീയ ജാനാധിപത്യ വിപ്ളവം" എന്ന ഇപ്പോഴത്തെ ലക്‌ഷ്യം പ്റാവർത്തികം ആവുകയുള്ളൂ. പാർട്ടി "പരിപാടി" യിൽ ഭേദഗതി വരുന്നതിന് ഉണ്ടാകുന്ന ഒരോ ദിവസത്തെ താമസവും സഹായം ആകുന്നത് വർഗീയ ശക്തികൾക്ക് മാത്റം. ഓർക്കുക; ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു മാറ്റം വരുത്താൻ കഴിയുന്നത് സിപിഐ (എം) നു മാത്റം).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ