185. സായുധ വിപ്ലവത്തിലൂടെ ആർക്കും സോഷ്യലിസം സ്ഥാപിക്കാനാവില്ല. ദീർഘകാലം കൊണ്ട് മാത്റം സാധ്യമാകുന്ന സാമൂഹ്യ -- സാമ്പത്തിക വളർച്ചയാണ് സോഷ്യലിസം.
(എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ് എന്ന ഭൗതികവാദ തത്വം എല്ലാ കാര്യങ്ങൾക്കും ബാധകമാണ് )
.
. .മുതലാളിത്തം എത്റ മാത്റം വളർന്നാലും സോഷ്യലിസത്തിലേക്ക് എത്തില്ല. ചരക്ക് ഉത്പാദനത്തിന്റെ ലക്‌ഷ്യം തന്നെ വ്യത്യസ്തമാണ്. മാർക്കറ്റിൽ കൃതൃമ ക്ഷാമം സൃഷ്ടിച്ച് കൂടുതൽ ലാഭം നേടുക എന്നതും ഒരു മുതലാളിത്ത തന്ത്റമാണ്. ശാസ്ത്റം അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോൾ "ഇന്നലത്തെ" എല്ലാം ഇന്ന് പഴഞ്ചനാകുന്നു. പഴയ ലാൻഡ് ഫോണും ടൈപ്പ് റൈറ്ററും കമ്പ്യൂട്ടറും ഇന്ന് "പഴഞ്ചനാണ്.
.
.........ജനാധിപത്യം നടപ്പിലാകാത്ത രാജ വാഴ്ചയിൽ അധികാരത്തിൽ എത്തിച്ചേരാനുള്ള ഒരു മാർഗം മാത്രമാണ് സായുധ വിപ്ലവം. മാർക്സിസം (ശാസ്ത്രീയ സോഷ്യലിസം) എന്ന ആശയം ആവിർഭവിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യ കാലമാണ്. കാറൽ മാർക്സ് ജനീക്കുന്നത് 1818 മെയ് 5 നും അന്തരിക്കുന്നത് 1883 മാർച്ചു 14 നുമാണ്. അതായത് ഇൻഡ്യ "ഗ്രേറ്റ് ബ്രിട്ടന്റെ" അധീനതയിൽ സൂര്യൻ അസ്തമിക്കാത്ത സാംബ്രാജ്യം ആയിരുന്ന കാലം. ആ കാലത്തു് കാറൽ മാര്ക്സിന് ഇരുപതാം നൂറ്റാണ്ടിലെ ജനാധിപത്യത്തെ വിലയിരുത്താൻ ആവുമായിരുന്നില്ല.
............സായുധ വിപ്ലവത്തിലൂടെ ആർക്കും സോഷ്യലിസം സ്ഥാപിക്കാനാവില്ല എന്ന് പറയുമ്പോൾ എന്തെങ്കിലും മനസിലാകണമെങ്കിൽ സോഷ്യലിസം എന്താണെന്ന് മനസ്സിലാകണം.
.
...........ഒരു രാജ്യത്തെ ജനങ്ങളെ ആകെ കണക്കിലെടുത്തു് ജനങ്ങൾക്ക് എല്ലാ മേഖലകളിലും ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം. അതിനാണ് "സോഷ്യലിസ്റ്റ് പ്ളാനിങ് " എന്ന് പറയുക. എല്ലാവർക്കും പാർപ്പിടം; തൊഴിൽ; ഭക്ഷണം; വിദ്യാഭ്യാസം; മെച്ചപ്പെട്ട ചികിത്സ തുടങ്ങിയവയൊക്കെ മുൻകൂട്ടി പ്ലാൻ ചെയ്ത് വേണം സോഷ്യലിസത്തിലേയ്ക്ക് മുന്നേറാൻ. ദീർഘ കാലം കൊണ്ട് മാത്റം എത്തിച്ചേരാവുന്ന ലക്‌ഷ്യം ആണത്. എന്നാൽ സായുധ വിപ്ലവത്തിലൂടെ ഒരിക്കലും ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാവുകയില്ല. എന്നാൽ നാം എടുക്കുന്ന നടപടികൾ തൊഴിലാളി വർഗത്തിനും സാധാരണ ജനങ്ങൾക്കും ബോധ്യപ്പെട്ടാൽ അവരുടെ കലവറ ഇല്ലാത്ത പിന്തുണ നമുക്കുണ്ടാകും. അതാണ് സോവിയറ്റ് യൂണിയനിലും ചൈനയിലും മറ്റും സംഭവിച്ചത്.
.
...........1848 ലാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുന്നത്. "മൂലധന" ത്തിന്റെ ഒന്നാം ഭാഗം പ്രസിദ്ധീകരിക്കുന്നത് 1867 ലാണ്. രണ്ടും മൂന്നും ഭാഗങ്ങൾ മാർക്സ് അന്തരിച്ചതിനു ശേഷവും മാത്രം. കാറൽ മാർക്സിന്റെ കാലഘട്ടം പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രാരംഭ ഘട്ടം മാത്രമാണ്. അതുകൊണ്ട് അദ്ദേഹത്തിന് അന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പാർലമെന്ററി ജനാധിപത്യം സോഷ്യലിസം സ്ഥാപിക്കുന്നതിന് എത്രത്തോളം പ്രായോഗികമാവുമെന്ന് പറയാനാവുമായിരുന്നില്ല. സോഷ്യലിസം സ്ഥാപിക്കാൻ തയ്യാറായ ലെനിന്റെ കാലത്തെ റഷ്യയും മാവോയുടെ കാലത്തെ ചൈനയും പാർലമെന്ററി ജനാധിപത്യം നിലവിലുണ്ടായിരുന്ന രാജ്യങ്ങൾ ആയിരുന്നില്ല.
.
..........സോഷ്യലിസം എന്താണെന്ന് മനസിലാക്കാതെയും രാജ്യത്തെ രാഷ്ട്രീയ സാഹചര്യം എന്താണെന്ന് പഠിക്കാതെയും ആണ് പലരും പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം അസാധ്യമാണെന്ന് തീർത്തു പറയുന്നത്. ഇപ്പോൾ ഇൻഡ്യയിൽ ഒരോ അഞ്ചു കൊല്ല ഇടവേളകളിലും ജനങ്ങൾക്ക് ഭരണ കൂടത്തെ വോട്ടു ചെയ്തു മാറ്റുന്നതിനുള്ള അധികാരം ഉണ്ട്. ഇത് മാർക്സിന്റെ കാലത്തു് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. അത് കൊണ്ട് കാറൽ മാർക്സിന് പാർലമെന്ററി മാർഗത്തെ കുറിച്ച് എന്തെങ്കിലും പറയാൻ ആകുമായിരുന്നില്ല. എന്നാൽ എന്താണ് സോഷ്യലിസം എന്ന് മനസിലാക്കാൻ ശ്രമിക്കാതെ ആണ് 1950 കളിൽ ഇൻഡ്യയിൽ സോഷ്യലിസം സ്ഥാപിക്കാൻ തീരുമാനിക്കാതെ ഇൻഡ്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്. സ്വാർഥത അടിസ്ഥാന പ്രമാണമായ മുതലാളിത്തത്തിൽ കൂടി ഒരിക്കലും സോഷ്യലിസത്തിലേക്ക് എത്താനാവില്ല. ലാഭം മാത്രം ലക്‌ഷ്യമാക്കുന്ന സ്ഥിതിയാണ് മുതലാളിത്തത്തിൽ.
.
..........എണ്ണ; പ്രകൃതി വാതക മേഖലകൾ അംബാനിമാരുടെ പിടിയിൽ നിന്നും മോചിപ്പിക്കാതെ ഇൻഡ്യയിൽ വില കയറ്റം തടയാനോ വ്യാവസായിക മേഖലകളിൽ മുന്നേറാനോ ആവില്ല. അടിക്കടി പെട്രോൾ-ഡീസൽ-പാചക വാതക വിലകൾ വർധിപ്പിക്കുന്നത് അതി രൂക്ഷമായ അവശ്യ സാധനങ്ങളുടെ വിലകൾ വർദ്ധിക്കുന്നതിനും നാണയ പെരുപ്പത്തിനും (കറൻസിയുടെ മൂല്യം നഷ്ടപ്പെടൽ) ഇടയാക്കുകയാണ്. പൊതുമേഖലകൾ സംരക്ഷിക്കുക; എണ്ണ-പ്രകൃതി വാതക മേഖല പൂർണമായും പൊതു മേഖലയിൽ നിലനിർത്തുക; മതേതര ഭാരതത്തെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുകയും അവരെ അതിനായി അണി നിരത്തുകയും വേണം.
.
...........എന്നാൽ സോഷ്യലിസം എത്ര മഹത്താണെങ്കിലും മുതലാളിത്തത്തിന്റെ എല്ലാ ദോഷങ്ങളിലും നിന്ന് മുതലെടുത്തു ജനങ്ങളെ ദ്രോഹിച്ചു ഏത് മാർഗത്തിലും പണമുണ്ടാക്കി ആർഭാഡ ജീവിതം നയിക്കുന്ന ഒരു വലിയ വിഭാഗം ഏത് രാജ്യത്തും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെയുള്ളവരുടെ സംരക്ഷകരായി "ജനാധിപത്യം സംരക്ഷിക്കാൻ" മുതലാളിത്തം പ്രമാണമാക്കി പ്രവർത്തിക്കുന്നവരുടേതായി രാഷ്ട്രീയ പാർട്ടികൾ ഉണ്ടാകും. എളുപ്പത്തിനായി നമുക്ക് അവരെ "ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ" എന്ന് വിളിക്കാം. ഏത് മാർഗ്ഗത്തിലൂടെയും പണമുണ്ടാക്കാൻ ശ്രമിക്കുന്നവർ അങ്ങനെയുണ്ടാക്കുന്ന പണത്തിന്റെ വിഹിതം ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾക്കും നൽകും. പകരമായി മുതലാളിയുടെ എല്ലാ കൊള്ളരുതായ്മകളും അനുസൂതം തുടർന്ന് നടത്താൻ ബൂർഷ്വാ രാഷ്ട്രീയകാരൻ സഹായിക്കും. ഇൻഡ്യയിൽ കേവലം "പതിനയ്യായിരം രൂപയിൽ" വ്യവസായം ആരംഭിച്ച ധീരുഭായി അംബാനി ആന്തരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആസ്തി അറുപത്തി അയ്യായിരം കോടി രൂപയുടേത് ആയിരുന്നു. അദ്ദേഹം അന്തരിക്കുമ്പോൾ അദ്ദേഹത്തിന്റേതായി പത്രത്തിൽ വന്ന വിശേഷണങ്ങളിൽ ഒന്നാണ് "എനിക്ക് ലാഭം കിട്ടുമെന്നുള്ള കാര്യത്തിൽ "ശരി" മാത്രമേ ചെയ്യാവു എന്ന ഒരു നിർബന്ധവും എനിക്കില്ല" എന്നും "ഞാൻ ആരുടേയും അനുവാദത്തിനായി കാത്തു നിൽക്കാറുമില്ല" എന്നുമാണ്. മുതലാളിത്തത്തിന്റെ പ്രമാണമാണ് അത്. അദ്ദേഹം അന്തരിച്ചപ്പോൾ അനന്തരാവകാശികളായ മക്കൾ പിതാവിനേക്കാൾ എത്രയോ കൂടുതലായാണ് പണം ഉണ്ടാക്കുന്നതിനുള്ള കുതന്ത്രങ്ങൾ ആസൂത്രണം ചെയ്ത് ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ