2015 ജൂലൈ 24, വെള്ളിയാഴ്‌ച

116.മത ഭ്രാന്തന്മാരായ മന്ദബുദ്ധികൾ

                             116.മത ഭ്രാന്തന്മാരായ മന്ദബുദ്ധികൾ.                               ........എല്ലാ മതങ്ങളിലും തികച്ചും മന്ദബുധികളായ കുറെ മത ഭ്രാന്തന്മാർ ഉണ്ടാകും. അവരെ സംബന്ധിച്ചിടത്തോളം മതഗ്രന്ഥങ്ങളിലെ അച്ചടിച്ച വാക്കുകൾ അല്ലാതെ മറ്റൊന്നും അറിയില്ല; അറിയുകയും വേണ്ട. അവരുടെ തലയിൽ മറ്റ് യാതൊന്നും പ്രവേശിക്കുകയില്ല. പൊതുവെ അവർ എണ്ണത്തിൽ കുറവാണെങ്കിലും ബഹുഭൂരിപക്ഷത്തെയും കുഴപ്പത്തിൽ ആക്കുവാൻ അവർക്ക് കഴിയും. മത ഗ്രന്ഥങ്ങൾ നിലവിൽ വരുന്ന കാലഘട്ടം; ഭൂ പ്രദേശങ്ങൾ തുടങ്ങിയവ മാത്രമേ അതിൽ പ്രതിഫലിക്കുകയുള്ളൂ. അതിൽ ഇല്ലാത്തതൊന്നും "എനിക്ക് അറിയേണ്ടതില്ല" എന്ന് പറഞ്ഞ് ഒട്ടക പക്ഷി നിലപാട് എടുക്കുന്നവരെ മന്ദബുദ്ധികൾ എന്നല്ലാതെ എന്താണ് പറയുക? ഭൂമിക്ക് ഗോളാകൃതി ആണെന്നും അത് ഭ്രമണം ചെയ്യുന്നത് കൊണ്ടാണ് രാത്രിയും പകലും ഉണ്ടാകുന്നത് എന്നും സൂര്യൻ ഒരു നക്ഷത്രം ആണെന്നും അതിന് ഉദിക്കാനും അസ്തമിക്കാനും ഒന്നും കഴിയില്ല എന്നും മറ്റും ഗലീലിയോയും കോപ്പർ നിക്കസും മറ്റും കണ്ടെത്തുന്നത് പതിനഞ്ചാം  നൂറ്റാണ്ടിൽ മാത്രമാണ്.  സൂര്യൻ ഇല്ലെങ്കിൽ ഭൂമിയിലെ ജീവജാലങ്ങൾ ഒന്നും ഉണ്ടാവുകയില്ല എന്നും മറ്റുമുള്ള കാര്യങ്ങൾ മന്ദബുദ്ധികളെ പറഞ്ഞ് മനസിലാക്കുവാൻ ആവില്ല; കാരണം അതൊന്നും മത ഗ്രന്ഥങ്ങളിൽ ഇല്ല. അപകടകാരികളായ മാരക രോഗങ്ങൾക്കെതിരെയുള്ള  പ്രതിരോധ കുത്തിവയ്‌പ്പുകൾക്കെതിരെ പോലും അവർ നില കൊള്ളുന്നു എന്നത്  സാമൂഹ്യ ജീവിതം കൂടുതൽ ദുഷ്ക്കരമാക്കും.  ജീവന്റെ ആദ്യ ഉദയം അമീബ എന്ന ഏക കോശ ജീവിയാണെന്നതും പരിണാമ പ്രക്രിയകൾ വഴിയാണ് ഇന്ന് കാണുന്ന കോടികണക്കിന് ജീവജാലങ്ങൾ ഉണ്ടായത് എന്നൊന്നും അവരെ പറഞ്ഞ് മനസിലാക്കുവാൻ ആവില്ല. എന്തുമാത്രം വിദ്യാഭ്യാസം നേടിയാലും അതൊന്നും അവരിൽ ഒരു മാറ്റവും വരുത്തുകയില്ല. ആധുനിക കാലത്തെ നെറ്റും കമ്പ്യൂട്ടറും എല്ലാം അവർ ഉപയോഗിക്കും. എന്നാൽ അതൊന്നും ഏത് മതത്തിലെയാണ് അല്ലെങ്കിൽ ഏത് ദൈവത്തിന്റെയാണ് എന്നൊന്നും അവർ ആലോചിക്കുകയില്ല. മനുഷ്യന്റെ ചരിത്രം ചുരുങ്ങിയത് പത്ത് ലക്ഷത്തോളം വർഷങ്ങളിലെയാണ്. അവർ പല മതങ്ങളിലും ജാതികളിലും എല്ലാം വരും. എന്നാൽ നേട്ടങ്ങളിൽ എല്ലാവരുടെയും പങ്കും ഉൾപ്പെടുന്നു. അതിന് നമുക്ക് മാനവ രാശി എന്ന് പൊതുവെ പറയാം. എല്ലാം ഏല്ലാവർക്കും അവകാശപെട്ടതാണ്.ഒരു മത ഭ്രാന്തനാണ് ഗാന്ധിജിയെ വെടിവച്ച് കൊന്നത്. 
.............മറ്റു കുറെ ഭ്രാന്തന്മാരാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് അഫ്ഗാനിസ്ഥാനിൽ പിഞ്ചുകുട്ടികളെ വെടിവച്ച് കൊന്നത്. ഒരു മതത്തിലെ തീരെ കുറച്ച് പേരുടെ ഭ്രാന്തൻ നടപടികൾ ആ മതത്തിലെ മറ്റുള്ളവർക്കും ദുഷ് പേരുണ്ടാക്കും.പുനർജന്മത്തിൽ വിശ്വസിക്കുന്നവർ തങ്ങളുടെ ആത്മാവ് കഴിഞ്ഞ ജന്മത്തിൽ ആരിൽ അല്ലെങ്കിൽ എവിടെ ആയിരുന്നു എന്ന് ചിന്തിക്കാറില്ല. ഒരാളും ആഗ്രഹിച്ചിട്ട് ആയിരിക്കുകയില്ല ആ ജാതിയിലോ മതത്തിലോ ജനിച്ചത്‌. തങ്ങളുടെ ദൈവം മാത്രമാണ് യഥാർഥ ദൈവം എന്ന് കരുതുന്നവർ മറ്റുള്ളവരെ ശ്രഷ്ടിച്ചത് ആര് അല്ലെങ്കിൽ എങ്ങിനെ എന്നതിന് മറുപടി പറയേണ്ടതുണ്ട്.
...........ഏതെങ്കിലും മതത്തിന്റെ അടിസ്ഥാനത്തിൽ ഭരണം നടക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെ ഒന്നും ആ മതത്തിലെ ദൈവം രക്ഷിക്കുന്നതായി നമുക്ക് അറിയാൻ കഴിയുന്നില്ല എന്ന് മാത്രമല്ല അതെ മതത്തിലെ ഭിന്ന വിഭാഗങ്ങൾ തമ്മിൽ ക്രൂരമായ കൊലപാതകങ്ങൾ നടത്തുകയുമാണ്. ഇന്ത്യയും അങ്ങനെ ഒരു ഗതികേടിൽ അകപെട്ടിരിക്കുകയാണ്; യഥാർഥത്തിൽ അപമാനകരമായ "ചാതുർവർണ്യം" മഹത്തായ "ആർഷ" ഭാരത സംസ്കാരമായി കൊണ്ടുനടക്കുന്നവരുടെ കൈകളിൽ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ