2015 ജൂലൈ 15, ബുധനാഴ്‌ച

115.സായുധ വിപ്ലവത്തിൽ കൂടി സോഷ്യലിസം അസാധ്യമാണ്

    115.സായുധ വിപ്ലവത്തിൽ കൂടി സോഷ്യലിസം അസാധ്യമാണ്.    
..........സോഷ്യലിസം ഒരു സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയാണ്. 
..........തൊഴിലാളി വർഗ പ്റസ്ഥാനം  ഇന്ത്യയിൽ അധികാരത്തിൽ  വന്നാൽ സോഷ്യലിസം കെട്ടിപ്പടുക്കുക എന്നത്  നിയമപരമായും സോഷ്യലിസ്റ്റ്  പ്ളാനിങ്ങിൽ കൂടി ദീർഘകാലം കൊണ്ട് മാത്റം നടപ്പിൽ വരുത്തേണ്ടതാണ്. എന്താണ് "സോഷ്യലിസം" എന്ന് തൊഴിലാളി വർഗ്ഗത്തേയും സാധാരണ ജനങ്ങളേയും ബോധ്യപ്പെടുത്തി അതിനായി അവരെ അണിനിരത്തണം. രാജ വാഴ്ചയിൽ മാത്രമാണ് സായുധ  വിപ്ളവത്തിന്റെ പ്രസക്തി. എങ്ങനെ അധികാരത്തിൽ എത്തിച്ചേരുക എന്നത് സോഷ്യലിസത്തിന്റെ ഭാഗമല്ല.  നിയമ നിർമാണത്തിനും നിയമ വാഴ്ചക്കും പാർലമെന്റും നിയമ സഭകളും സോഷ്യലിസത്തിലും അത്യന്താപേക്ഷിതമാണ്. അസംബ്ളി - പാർലമെന്ററി സംവിധാനം വഴി അല്ലാതെ ഒരു രാജ്യത്തും നിയമ വാഴ്ച സാധ്യമല്ല. ജനങ്ങളുടെ പിന്തുണ അറിയാൻ പാർലമെന്ററി മാർഗം മാത്റമാണ്‌  പോംവഴി.  ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്  സോഷ്യലിസത്തിനെതിരായ  പ്റചരണവും മുതലാളിത്തം പ്രോത്സാഹിപ്പിക്കലുമാണ്ണ്. അത് മാർക്സിസ്റ്റ് വിരുദ്ധ പരിപാടിയാണ്.  ജനങ്ങളെ ശത്രുക്കളാക്കുകയാണ്. അതാണ് ബംഗാളിൽ സംഭവിച്ചത്. ജനങ്ങൾക്ക് ഒരിക്കലും മനസിലാകാത്ത നിലപാടാണ് 1950കൾ മുതൽ  ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം   സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
.
.........140  കോടിയിലധികം  ജനങ്ങൾക്ക്‌  ആവശ്യമായ ഭക്ഷ്യ ധാന്യവും വീട് ഇല്ലാത്തവർക്ക് വീടും സൗജന്യമായ ചികിത്സയും വിദ്യാഭ്യാസവും ജീവിക്കാനാവശ്യമായ സാഹചര്യങ്ങളും  എല്ലാം ഉണ്ടാക്കിയെടുക്കൽ സായുധ വിപ്ളവത്തിൽ കൂടി നേടാനാവുകയില്ല.  ദീർഘ കാലം കൊണ്ട് മാത്റം നേടിയെടുക്കാവുന്ന സാമ്പത്തിക വളർച്ചയാണ് അത്.  പരമാവധി ലാഭം മാത്റം ലക്ഷ്യമാക്കുന്ന മുതലാളിത്തം എത്റ വളർന്നാലും ആ ലക്ഷ്യത്തിൽ എത്തിച്ചേരാനും ആവില്ല.    സാങ്കേതിക വിദ്യ  ഓരോ ദിവസവും മാറികൊണ്ടിരിക്കുന്നതിനാൽ  ഇന്നത്തെ  സാങ്കേതിക വിദ്യ ആയിരിക്കും നാളെയും എന്നും പറയാനാവുകയില്ല.  ലാഭം ഇല്ലാത്ത കാർഷിക മേഖലയുടെ സ്ഥിതി നമുക്കറിയാം. കൃഷിക്കാരന്റെ  പതിവായുള്ള  ആത്മഹത്യ  ഇവിടെ സാധാരണയാണ്.
.........തികച്ചും പരിമിതമായ അധികാരങ്ങൾ മാത്റം ഉള്ള ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തു്  എത്റ കാലം ഭരിച്ചാലും ഒരു സസ്ഥാനത്തു് മാത്റമായി സോഷ്യലിസം സ്ഥാപിക്കാൻ ആവില്ല. "ആദായ നികുതി" ഉൾപ്പെടെയുള്ള കാതലായ വരുമാന മാർഗങ്ങൾ; എല്ലാത്തിന്റെയും പരമാധികാരം തുടങ്ങിയവ കേന്ദ്ര ഭരണ കൂടത്തിലും പാർലമെന്റിലും നിക്ഷിപ്തമാണ്. സോഷ്യലിസം ഇന്ത്യ ഒട്ടാകെ മാത്റമേ നടപ്പിലാക്കാൻ ആവുകയുള്ളൂ. 
..........സോഷ്യലിസത്തെകുറിച്ച്  കാര്യമായ ധാരണകളില്ലാത്തത്  കൊണ്ടാണ്  പാർലമെന്ററി  മാർഗത്തിൽ സോഷ്യലിസം സാധ്യമല്ല എന്ന ധാരണ ഉണ്ടായത്.  കാറൽ മാർക്സിന്റെ കാല ഘട്ടം  ഇന്നത്തെ പാർലമെന്ററി  മാർഗത്തെ കുറിച്ച്  അദ്ദേഹത്തിന് എന്തെങ്കിലും പറയാവുന്ന  സാഹചര്യം ആയിരുന്നില്ല. "പാർലമെന്ററി വ്യാമോഹം" എന്ന സാർവത്റികമായ പ്രയോഗത്തിന്റെ അടിസ്ഥാനവും ഇതാണ്. പാർലമെന്റരി ജനാധിപത്യം നടപ്പിലാകാത്ത ഫ്യൂഡലിസവും അതോടൊപ്പം ഉള്ള രാജ വാഴ്ചയും  നിലനില്ക്കുന്ന രാജ്യങ്ങളിൽ സായുധ വിപ്ളവത്തിൽ കൂടി അധികാരം പിടിച്ചെടുക്കേണ്ടി വരും. "തൊഴിലാളി വർഗ സര്വാധിപത്യ" ത്തിന്റെ പ്റസക്തിയും അവിടെ മാത്റമാണ്‌.
//
"ജനാധിപത്യം"  നിലനിൽക്കുന്ന ഒരു  രാജുത്ത്  അത് എല്ലാവരും അംഗീകരിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ  ജനാധിപത്യ രീതി  ഉപേക്ഷിച്ച്  കയ്യൂക്കിന്റെയും ഗുണ്ടായിസത്തിന്റെയും മാർഗം  ചൂഷക വർഗ്ഗങ്ങൾ  തൊഴിലാളി വർഗത്തിന്മേൽ പ്രയോഗിക്കാൻ ഇടയായാൽ  അതേ മാർഗത്തിൽ തന്നെ തിരിച്ചടിക്കാനും  തൊഴിലാളി വർഗ പ്രസ്ഥാനങ്ങളും തായാറാകേണ്ടി വരും.  ബിജെപി എന്ന  ഹിന്ദു വർഗീയവാദികൾ  സ്വീകരിച്ചിട്ടുള്ള മാർഗം ഗുണ്ടായിസമാണ്.  മറ്റു രാഷ്ട്രീയ പാർട്ടികളെ ജനാധിപത്യ രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക;  തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാൻ അനുവദിക്കാതിരിക്കുക;  പരാജയപ്പെടുന്നവരുടെ വീടുകൾ കത്തിക്കുക  തുടങ്ങിയവ  തൊഴിലാളി വർഗ പ്രസ്ഥാനങ്ങളുടെമേൽ  പ്രയോഗിച്ചാൽ അതെ രീതിയിൽ തന്നെ  വർഗ ശത്രുക്കളേ നേരിടുക അല്ലാതെ  മറ്റുമാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല. 
//
..........പഴയ റഷ്യയിലും ചൈനയിലും  പാർലമെന്ററി ജനാധിപത്യം  നടപ്പിലായിട്ടില്ലായിരുന്നു.  സായുധ വിപ്ളവം അല്ലാതെ അവിടെ മറ്റ്  മാർഗങ്ങൾ ഉണ്ടായിരുന്നില്ല. റഷ്യൻ വിപ്‌ളവം കഴിഞ്ഞ്  നാല് വർഷത്തോളം നീണ്ട ആഭ്യന്തര യുദ്ധവും കഴിഞ്ഞാണ് റഷ്യയിൽ സോഷ്യലിസം കെട്ടിപ്പെടുക്കാൻ തുടങ്ങുന്നത്. അന്ന്  റഷ്യ യഥാർഥത്തിൽ വ്യവസായങ്ങളുടെ ശവ പറമ്പ് മാത്റമായിരുന്നു. അവിടെ നിന്നാണ് സോവിയറ്റ് യൂണിയൻ പടുതുയർത്തുന്നത്.  തൊഴിലാളിവർഗം അവരിൽ അർപ്പിതമായ കടമ ഏറ്റെടുക്കുകയും അത്  പൂർണ വിജയത്തിലെത്തിക്കുന്നതിനുള്ള ബോധപൂർവമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. അവിടെ കൂലിയ്ക്ക്  വേണ്ടിയുള്ള ജോലി ആയിരുന്നില്ല. സോഷ്യലിസം അവരുടെ ആവശ്യമായിരുന്നു. "മാർക്സിസം" എന്ന തത്വ ശാസ്ത്റം  തൊഴിലാളി വർഗ്ഗത്തിൽ എപ്റകാരം  പ്റവർത്തിയ്ക്കും  എന്നാണ്  പഴയ സോവിയറ്റു യൂണിയന്റെ അത്ഭുതകരമായ വളർച്ച തെളിയിച്ചത്.  എന്നാൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചാൽ എന്തായിരിക്കും സ്ഥിതി എന്ന് ഇൻഡ്യയിലെ അവസ്ഥയും വ്യക്തമാക്കുന്നു.
.........."25000" പേരുടെ തൊഴിൽ സേന സംഘടിപ്പിച്ചുകൊണ്ടാണ്  റഷ്യൻ തൊഴിലാളി വർഗം സോവിയറ്റ് യൂണിയൻ കെട്ടിപടുക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപെട്ടത്‌.  അവർക്ക്  അവിടെ  വ്യവസായം പടുത്തുയർത്തുന്നതിനുള്ള   മൂലധനമോ സാങ്കേതിക കഴിവുകളോ സാങ്കേതിക വിദഗ്ദരോ  അസംസ്കൃത പദാർധങ്ങളൊ ഒന്നും ഉണ്ടായിരുന്നില്ല. "മാർക്സിസം" എന്ന തത്വ ശാസ്ത്രവും  തൊഴിലാളിവർഗത്തിന്റെ നിശ്ചയ ദാർട്യവും കരുത്തുറ്റ നേതൃത്വവും സോഷ്യലിസ്ട്  പ്ളാനിങ്ങും വളരെ കുറച്ച് കാലം കൊണ്ട്  സോഷ്യലിസ്റ്റ്  സോവിയറ്റ് യൂണിയൻ ഒരു യാഥാർഥ്യമാക്കി.

..........എന്നാൽ ഇൻഡ്യയിൽ  ജനാധിപത്യം ഉള്ളതുകൊണ്ട്  ജനാധിപത്യ മാർഗത്തിൽ അധികാരത്തിൽ എത്തിച്ചേരാൻ കഴിയും.
..........എന്താണ് സോഷ്യലിസം എന്ന് തൊഴിലാളി വർഗത്തെയും സാധാരണക്കാരെയും പഠിപ്പിച്ച്  ആ ലക്ഷ്യത്തിനായി തൊഴിലാളി വർഗ്ഗത്തെയും സാധാരണ ജനങ്ങളെയും  അണിനിരത്തി കൊണ്ട്  മാത്രമേ ആ ലക്ഷ്യത്തിലേക്ക് നീങ്ങാനാവുകയുള്ളു. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നാൽ ചൂഷക വർഗ ഭരണ കൂടം എക്കാലത്തേക്കും സംരക്ഷിക്കുക എന്നാണ്  അർഥം. അവിടെ നമുക്ക് നഷ്ടപ്പെടുന്നത്  മാർക്സിന്റെ വർഗ സമരം  എന്ന അതിശക്തമായ ഒരു മേഖലയാണ്. ബൂർഷ്വാസിയെ  സാമ്പത്തിക നയത്തിൽ പ്രോത്സാഹിപ്പിക്കുകയും അവർക്കെതിരെ  "വർഗ സമരം" നടത്തുകയും ചെയ്യുക എന്നത്  തികച്ചും അപ്റായോഗികം ആണ്.   ശാസ്ത്റം അതിവേഗം മാറികൊണ്ടിരിക്കുമ്പോൾ മുതലാളിത്തത്തിന്  "പൂർണ"  വളർച്ച എന്നത്  ഒരിക്കലും സാധ്യമാകാത്ത ലക്ഷ്യമാണ്.

..........പഴയ സോവിയറ്റ് യൂണിയൻ അങ്ങനെ തന്നെ ഇൻഡ്യയിലും ആവർത്തിക്കണം എന്ന ധാരണയിലാണ് പല സഖാക്കളും. അതിനായി അവർ കാത്തിരിക്കുകയാണ്. സോവിയറ്റ് യൂണിയൻ പോലും നിലവിൽ ഇല്ല എന്ന വസ്തുത പോലും പലരും ഇപ്പോഴും അറിഞ്ഞ മട്ടല്ല. 
.........."മാവോ വാദി" സഖാക്കളും ഇപ്പോഴും ആ ധാരണയിൽ തന്നെയാണ്.
..........ഇൻഡ്യയിൽ ഇന്ത്യൻ രീതിയിൽ മാത്റമേ സോഷ്യലിസം നടപ്പിലാക്കാൻ ആവുകയുള്ളൂ.

.........."സൂര്യൻ അസ്തമിക്കാത്ത ബ്റിട്ടീഷ്  സംബ്രാജ്യം" സ്ഥാപിച്ച  ഇഗ്ളീഷ് ഈസ്റ്റ് ഇൻഡ്യ കമ്പനിയുടെ വളർച്ച കണക്കിലെടുത്തു് കാറൽ മാർക്സ് 1850 കളിൽ മുതലാളിത്തത്തെ വിലയിരുത്തിയത് ഇൻഡ്യയിൽ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും ഇതുപോലെയൊരു സാഹചര്യം സൃഷ്ടിക്കും എന്ന് മാർക്സിനു ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. ഇപ്പോഴത്തെ പാർട്ടി "പരിപാടി" മാറാത്തിടത്തോളം "എല്ലാം ശരിയാണ്" എന്ന വാദത്തിന് നാം അടിവരയിടുക എന്നാണ് അർഥം.
...............15 07 2015..................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ