619. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളോട് - സിപിഐ(എം), സിപിഐ - ഒരു അപേക്ഷ....മാർക്സിസം അംഗീകരിക്കണം....മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത് മാർക്സിസം അല്ല.
//
നിലവിലുള്ള
എല്ലാ സാമൂഹിക നിയമങ്ങളും അടിമത്ത വ്യവസ്ഥയുടെ കാലഘട്ടം മുതൽ
ചൂഷകവർഗ്ഗങ്ങൾ അവർക്കായി സൃഷ്ടിച്ചിട്ടുള്ളവയാണ്. ബഹുമാനപ്പെട്ട സുപ്രീം
കോടതി ചീഫ് ജസ്റ്റീസ് ഗവായിക്കെതിരായ അവഹേളനം പോലും "മനുസ്മൃതി"യെ
അടിസ്ഥാനമാക്കി യുള്ളതാണ്. നിലവിലുള്ള ജനാധിപത്യത്തിനും ഭരണ ഘടനക്കും
എതിരായിട്ടുള്ളതാണ്. "മനുസ്മൃതി" പ്രകാരം, "രാജാവിന്" തീരുമാനിക്കാൻ
കഴിയാത്ത എന്തും "ബ്രാഹ്മണസഭ" തീരുമാനിക്കണം. "ബ്രാഹ്മണർക്ക്" മാത്രമേ
എന്തും തീരുമാനിക്കാൻ കഴിയൂ. ഭൂമി സ്വന്തമാക്കാൻ രാജാവ് ഒഴികെ
ബ്രാഹ്മണർക്കും ക്ഷേത്രങ്ങൾക്കും മാത്രം ആയിരുന്നു അവകാശം
ഉണ്ടായിരുന്നുള്ളു. എല്ലാ സാമൂഹിക വിരുദ്ധ നിയമങ്ങൾക്കും എതിരായ പോരാട്ടം
സോഷ്യലിസം പാർട്ടി പരിപാടി അംഗീകരിക്കുമ്പോൾ മാത്രമേ സാധ്യമാവുക
യുള്ളു.എന്നാൽ "സോഷ്യലിസം" പരിപാടി ആയി ഉണ്ടെങ്കിൽ മാത്രമേ അതിന്റെ നീതിയും
ശാസ്ത്രീയതയും ജനങ്ങളിലേക്ക് എത്തിക്കാൻ ആവുകയുള്ളു. നൂറ് വർഷം ചരിത്രം
ഉള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ സോഷ്യലിസം അംഗീകരിക്കാൻ മാത്രം വർഷങ്ങൾ
കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു.
//
എന്താണ്
"മാർക്സിസം" എന്ന് മനസിലാക്കാതെ എല്ലാ പ്രതീക്ഷകളും ഇന്ത്യൻ നാഷണൽ
കോൺഗ്രസിൽ അർപ്പിച്ചിരിക്കുകയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ.
അത് മനുഷ്യത്വത്തിന്റെ തത്വ ശാസ്ത്രം ആണെന്ന് മനസിലാക്കിയാൽ മാത്രം മതി.
അവർക്ക് അറിയുന്ന കാര്യമാണ് ഇൻഡ്യയിൽ ഹിന്ദുത്വ ബിജെപി ഭരണം ഉണ്ടാകാൻ
കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് തന്നെയാണ് എന്നത്. അതിന് പിന്നിലെ കാര്യങ്ങൾ
സോണിയ ഗാന്ധി ലോകത്തിലെ തന്നെ വലിയ സമ്പന്നയാകാൻ അവർ നടത്തിയ "വ്യവസായം" എന്താണെന്ന്.
കേരളത്തിൽ കോൺഗ്രസ് നടത്തുന്ന വിഡ്‌ഢി വേഷങ്ങളിൽ നിന്ന് പോലും എന്താണ്
കോൺഗ്രസ് എന്ന് മനസിലാവുന്നില്ല?.....പാർട്ടി കോൺഗ്രസുകൾ ഒന്നിനും പരിഹാരം
ആവില്ല എന്നതാണ് സിപിഐ; സിപിഐ(എം) പാർട്ടികളുടെ കഴിഞ്ഞുപോയ എല്ലാ "പാർട്ടി
കോൺഗ്രസുകളും" തെളിയിക്കുന്നത്. സോഷ്യലിസം അംഗീകരിക്കില്ല എന്നതിന്
അർത്ഥം മാർക്സിസം അംഗീകരിക്കില്ല എന്നത് മാത്രം.
//
ഹരിഹരക്കുറുപ്പ്
പറയുന്ന കാര്യങ്ങൾ ഹരിഹരക്കുറുപ്പിനോടൊപ്പം അവസാനിച്ചിരിക്കണം. അതാണ്
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുള്ള നിലപാട്.
എത്ര ലളിതമായി ജനാധിപത്യം എന്താണ് എന്ന് പറഞ്ഞാലും അതാരും അറിയുകയേയില്ല.
അതാണ് ഹരിഹരക്കുറുപ്പിന്റെ പോസ്റ്റുകൾ വായിക്കുകയോ അഭിപ്രായം പറയുകയോ
ചെയ്യരുത് എന്ന് പാർട്ടി നേതൃത്വങ്ങൾ തീരുമാനിച്ചതിന്റെ അടിസ്ഥാനം. ഇ എം
എസിനും കെ ദാമോദരനും ജനാധിപത്യം എന്താണ് എന്ന് മനസിലാകാതിരുന്നത് കൊണ്ട് കമ്മ്യൂണിസ്റ്റ്
പാർട്ടികൾ ജനാധിപത്യം അംഗീകരിച്ച് ജനങ്ങളോട് സോഷ്യലിസ ത്തിനായി വോട്ട്
ചോദിക്കില്ല. എന്ത് കേട്ടാലും അത് അങ്ങനെ തന്നെ സ്വീകരിക്കുന്ന അണികളും.
ഇപ്പോൾ 76 വയസ്സായ ഹരിഹരക്കുറുപ്പിന്റെ ഉപദ്രവം അധിക കാലം ഉണ്ടാവില്ല
എന്നതിലാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുതലാളിത്ത ത്തിന് മാത്രം ഉള്ളതാണ്
എന്ന് തീരുമാനി ച്ചിട്ടുള്ളവരുടെ സമാധാനം. കാറൽ മാർക്സിന്റെ ചിത്രം
ഉപയോഗിച്ച് തന്നെ ആ മഹാനേയും കൊന്നുകൊണ്ടേ യിരിക്കണം. മുതലാളിത്ത ചൂഷണം
ഇല്ലാതാക്കാൻ ആവിഷ്‌കരിച്ച ആശയങ്ങൾ പൂർണമായും ഉപേക്ഷിക്കുമ്പോൾ
സംഭവിക്കുന്നത് അതാണ്.
//
മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ (സിപിഐ(എം), സിപിഐ മുതലായവ) നരേന്ദ്രമോദിയെയും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കു കയാണ്. "നിലവിലുള്ള എല്ലാ സാമൂഹിക നിയമങ്ങളും" അടിമത്ത വ്യവസ്ഥയുടെ കാലഘട്ടം മുതൽ ചൂഷക വർഗങ്ങളാൽ സൃഷ്ടിച്ചതാണ്. ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഗവായിക്കെതിരായി ഉണ്ടായ അവഹേളനം പോലും "മനുസ്മൃതി"യെ അടിസ്ഥാനമാക്കിയുള്ളതാണ്. സോഷ്യലിസം അംഗീകരിക്കുമ്പോൾ മാത്രമേ അതിന് എതിരായ പോരാട്ടം ആരംഭിക്കുന്നുള്ളു. എന്താണ് മുതലാളിത്ത വ്യവസ്ഥ എന്നത് അറിയില്ല എന്നതാണ് പ്രധാന പ്രശ്നം. ഏതെങ്കിലും സംസ്ഥാനത്ത് ഭരിക്കാൻ അവസരം ലഭിച്ചാൽ സ്വകാര്യ മേഖലയിൽ വ്യവസായം അനുവദിക്കുന്നത് അല്ല മുതലാളിത്തം. ഇന്ത്യയിൽ കോൺഗ്രസ്, ബിജെപി തുടങ്ങിയ ബൂർഷ്വാ പാർട്ടികൾ കൈകാര്യം ചെയ്യുന്ന വൃത്തികെട്ട "രാഷ്ട്രീയ വ്യവസായം" ആണ് മുതലാളിത്തം. ഈ കാര്യത്തിൽ വ്യക്തത വരാത്തത് മാർക്സിസത്തിന്റെ മൗലിക അടിത്തറ ആയ "എഴുതപെട്ട ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രമാണ്" എന്നത് മനസിലാകാത്തത് കൊണ്ടാണ്. പണത്തിനായി എന്തും ചെയ്യുക. അഴിമതിയും വർഗീയതയും ഉൾപ്പെടെ എല്ലാ സാമൂഹ്യവിരുദ്ധ ശക്തി കളെയും വളർത്തുക. ചൈനയിലേത് സോഷ്യലിസ്റ്റ് ചരക്ക് ഉത്പാദനത്തിൽ സ്വകാര്യ മേഖല അനുവദിക്കുന്നതിലും തകരാറ് ഒന്നും ഇല്ല. എന്നാൽ സ്വകാര്യ മുതലാളി മാരുടെ പണം രാഷ്ട്രീയ ത്തിൽ ഇടപെടാൻ പാടില്ല. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ആ കാര്യത്തിൽ ജാഗ്രത പുലർത്തുന്നതിനാൽ അവിടെ മുതലാളിമാരുടെ ആധിപത്യം ആകുന്നില്ല..
//
"പരമാധികാരം" ഉള്ള രാജ്യത്ത് മാത്രമേ സോഷ്യലിസം സാധ്യമാവുകയുള്ളു. ഇന്ത്യയിൽ ഇന്ത്യൻ പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കാതെ സോഷ്യലിസം സ്ഥാപിക്കാൻ ആവില്ല. എന്താണ് സോഷ്യലിസം എന്ന് ജനങ്ങളെ പഠിപ്പിച്ചാൽ ഇന്ത്യൻ പാർലമെന്റിൽ ഇടത് പക്ഷത്തിന് ഭൂരിപക്ഷം ലഭിക്കും.
എന്നാൽ ഇന്ത്യയിൽ സോഷ്യലിസ ത്തിന്റെ പ്രശ്നമേയില്ല എന്നതാണ് ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് പാർട്ടികളുടെ നിലപാട്.
//
"സോഷ്യലിസ്റ്റ് ഇന്ത്യ" എന്നത് അംഗീകരിക്കാതെ, "ഇടതുപക്ഷ പാർട്ടികൾക്ക്" ഇന്ത്യയിൽ നിലനിൽക്കാൻ ആവില്ല. അല്ലെങ്കിൽ, ബിജെപി എല്ലാവരെയും വിഴുങ്ങും. അതിനാകട്ടെ "ഇന്ത്യൻ ഭരണഘടന" അംഗീകരിച്ചാൽ മാത്രം മതി. യഥാർത്ഥത്തിൽ ഡോ. ബി.ആർ. അംബേദ്ക്കർ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ യഥാർത്ഥ പ്രതിനിധിയായിരുന്നു. ഡോ. അംബേദ്ക്കറുടെ കഠിനാധ്വാനവും പ്രതീക്ഷകളും "ഇന്ത്യൻ ഭരണഘടന"യ്ക്ക് പിന്നിലുണ്ടെന്ന് ആരും പരിഗണിക്കുന്നില്ല. ഇന്ത്യൻ ഭരണഘടനയുടെ 14 ഉം 15 ഉം വകുപ്പുകൾ എല്ലാ ഇന്ത്യൻ പൗരന്മാർക്കും തുല്യത ഉറപ്പാക്കുന്നു, അത് മാർക്സിസം അംഗീകരിക്കുന്ന വർക്ക് മാത്രമേ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ നടപ്പിലാക്കാൻ കഴിയൂ. എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ് എന്നതും ആർക്കും മനസിലാകാത്ത കാര്യമാണ്. രാജാവിൽ മാത്രം നിക്ഷിപ്തമായിരുന്ന രാഷ്ട്രീയ അധികാരം ഒരോ പൗരന്മാരിലേക്കുമായി മാറിയത്തിലെ "വിപ്ലവം" ആർക്കും മനസിലായിട്ടില്ല. 1950 ജനുവരി 26 ന് പാസ്സാക്കിയ ഇന്ത്യൻ ഭരണ ഘടന അനുസരിച്ചു് എല്ലാ ഇൻഡ്യൻ പൗരന്മാരും തുല്യരാണ്. അതനുസരിച്ച് ഇന്ത്യയിൽ ബ്രാഹ്മണനോ ദളിതനോ ജന്മിയോ കുടിയാനോ മുതലാളിയോ തൊഴിലാളിയോ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഒരേ വോട്ട് മാത്രം. അതനുസരിച്ചാണ് 1957 ൽ കേരളത്തിൽ ലോകത്തിൽ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി സഭ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിൽ മാത്രം ആയിട്ടാണെങ്കിലും അധികാരത്തിൽ വന്നത്. "തെരഞ്ഞെടുപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി സഭ ഇന്ത്യയിൽ അധികാരത്തിൽ വന്നു എന്നല്ലാതെ അത് ഇന്ത്യൻ ഭരണ ഘടനയുടേയും ജനാധിപത്യത്തിന്റെയും ഗുണം ആണെന്ന് ആർക്കും മനസിലായില്ല. അതിന് പകരം തീരുമാനിച്ചു; "ജനാധിപത്യത്തിലൂടെ സോഷ്യലിസം സ്ഥാപിക്കുന്ന പ്രശ്നമേയില്ല" എന്ന്. ജനാധിപത്യം അല്ലാതെ സായുധ വിപ്ലവം നടത്താൻ ഇന്ത്യയിൽ രാജ വാഴ്ച വീണ്ടും സ്ഥാപിക്കാൻ പോലും ആർക്കും ആവില്ല എന്നത് പോലും അറിയില്ല. കാരണം ഇന്ത്യക്ക് ആകെ ബാധകം ആവുന്ന രാജവാഴ്ച ചരിത്രത്തിൽ പോലും ഉണ്ടായിരുന്നില്ല.
//
മാർക്സിസം മാത്രം എല്ലാവരും മനുഷ്യരാണെന്ന് പരിഗണിക്കുന്നു. ജനാധിപത്യത്തിൽ പൗരൻ മാത്രം. ഓക്സിജൻ, വെള്ളം, ഭൂമി, അരി, ഗോതമ്പ്, വൈദ്യുതി, സൂര്യരശ്മികൾ എന്നിവയുടെ ജാതി നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമോ?????? ഇന്ത്യൻ കറൻസിയുടെ ജാതി എന്താണെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമോ? ആരുടെ എങ്കിലും രക്തം പരിശോധിച്ച് അയാൾ ഏത് മതം ആണെന്ന് മനസിലാക്കാൻ കഴിയുമോ? മനസ്സ് നല്ലതാണെങ്കിൽ, മാർക്സിസം ശരിയാണെന്ന്എല്ലാവരും സമ്മതിക്കും. കാരണം എല്ലാ അവശ്യ വസ്തുക്കളും നിർമ്മിക്കുന്നവരിൽ ജാതി--മത വ്യത്യാസങ്ങൾ ഇല്ല. അത് കൊണ്ടു തന്നെ അവശ്യ വസ്തുക്കൾക്കും ജാതി--മത വ്യത്യാസങ്ങൾ ഇല്ല.
//
ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാർക്സിസം അംഗീകരിക്കണം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 1950 കാലം മുതൽ നിലനിൽക്കുന്ന മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് ഉപേക്ഷക്കണം; മാർക്സിസം അംഗീകരിക്കുന്ന സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥ എന്നത് പാർട്ടി പരിപാടിയായി അംഗീകരിക്കണം എന്നതാണ്.
മാർക്സിസം അംഗീകരിക്കുന്നവർ ചെയ്യേണ്ടത് മറ്റാരും ചെയ്യില്ല. സോഷ്യലിസം പാർട്ടി പരിപാടി ആയി അംഗീകരി ക്കാത്തിടത്തോളം മുതലാളിത്തത്തിലെ എല്ലാ പിന്തിരിപ്പൻ ആശയങ്ങളെയും എല്ലാ ബൂർഷ്വാ ചെറ്റത്തരങ്ങളേയും പ്രോത്സാ ഹിപ്പിക്കുകയാണ്. അതിൽ പണത്തിന്റെ ആധിപത്യവും അഴിമതിയും വർഗീയതയും സ്ത്രീ പീഡനങ്ങളും എല്ലാം ഉൾപ്പെടുന്നു. സോഷ്യലിസം സ്ഥാപിക്കാനല്ലെങ്കിൽ മാർക്സിസത്തിന്റെ ആവശ്യമില്ല. അതാണ് ലെനിൻ 1901 രചിച്ച "എന്ത് ചെയ്യണം?" എന്ന കൃതിയിൽ തന്നെ
ചൂണ്ടിക്കാണിക്കുന്നത് സോഷ്യലിസം അംഗീകരിക്കുന്നില്ലെങ്കിൽ അതിനർത്ഥം മാർക്സിസ്റ്റ് ആശയങ്ങൾ കുഴിച്ചുമൂടുക മാത്രം ആയിരിക്കുമെന്ന്. 1950 കാലം മുതൽ വളരെനീണ്ട 75 വർഷങ്ങൾ കൊണ്ട് ഇന്ത്യയിൽ അത് ഏറെക്കുറെ ശരിയായിരിക്കുന്നു. അന്തരിച്ച മുൻ സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി 2021 ൽ ബീഹാർ അസംബ്ലി തെരഞ്ഞെടുപ്പിന്റെ സമയത്ത് പറഞ്ഞതാണ് "ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളു" എന്ന്. "ആർഷ ഭാരത സംസ്ക്കാരത്തിൽ അഭിമാനം കൊള്ളണം" എന്ന് ഒരു സിപിഐ നേതാവ് 2017 ൽ ഒരു ന്യൂസ് ചാനലിൽ അഭിമുഖ സംഭാഷണത്തിൽ പറഞ്ഞതും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ഇന്ത്യക്ക് ബാധകം അല്ല എന്നും സ്ഥിരം വർഗ ശത്രുക്കൾ ഇല്ല എന്നും ഒരു സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞതും അതിന്റെ വ്യക്തമായ തെളിവുകൾ ആണ്.
//
അതിന്റെയൊക്കെ അടിസ്ഥാനത്തിൽ ആണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ചൂഷക വർഗ രാഷ്ട്രീയ നേതൃത്വത്തിൽ പൂർണ വിശ്വാസം അർപ്പിച്ചിട്ടുള്ളതും. കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യ ഒട്ടാകെ ഇന്ത്യൻ പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കാനുള്ള സീറ്റുകളിൽ മത്സരിക്കുന്നില്ല എന്നത് എല്ലാ പ്രതീക്ഷകളും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അർപ്പിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ്. ഇന്ത്യ ഒട്ടാകെ പരമാവധി തെരെഞ്ഞെടുപ്പുകളിൽ മത്സരിക്കാതിരിക്കുന്നതും മാർക്സിസം എന്ന തത്വ ശാസ്ത്രം പൂർണമായും ഉപേക്ഷിച്ചതുകൊണ്ട് മാത്രമാണ്. എല്ലാ പ്രതീക്ഷകളും "കോരർപ്പറേറ്റുകളിൽ" അർപ്പിച്ചിരിക്കുന്നതിനാൽ ഏതെങ്കിലും വിധത്തിൽ അവർക്ക് ദോഷകരമായ രീതിയിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ നിന്നും യാതൊന്നും ഉണ്ടാവില്ല. അതുകൊണ്ടാണ് എല്ലാ പൊതു ആസ്തികളും സ്വകാര്യവൽക്കരിക്കുന്നതിനും പരിപൂർണമായ നിയമന നിരോധനത്തിനും ബൂർഷ്വാ ഭരണ കൂടങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നത്. എല്ലാ വർഷവും "സമരങ്ങൾ" നടത്തുമെങ്കിലും, അത് ആർക്കും എതിരല്ല, കാരണം മുതലാളിത്തം എല്ലാ വിധത്തിലും സംരക്ഷിക്കപ്പെടണം. 2025 ഏപ്രിൽ മാസത്തിൽ നടന്ന സിപിഐ(എം) 24 മത് പാർട്ടി കോൺഗ്രസിന്റെ സമയത്തും ഈ വസ്തുതകൾ എല്ലാം ഇന്ത്യ ഒട്ടാകെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയിൽ പെടുത്താൻ സോഷ്യൽ മീഡിയ വഴി പരമാവധി ശ്രമിച്ചിരുന്നു. "ഹരിഹരക്കുറുപ്പ്" എന്നയാൾ ഒരു സാധാരണ ഇന്ത്യൻ പൗരൻ മാത്രമായതിനാലും, ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലനിൽപ്പും മാർക്സിയൻ പ്രത്യയശാസ്ത്രവും അനിവാര്യമാണെന്ന് ആരും കരുതാത്തതിനാലും ഇന്ത്യയിൽ എവിടെയും അത് എത്തിച്ചേർന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ മുതലാളിത്തത്തിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിലും പൂർണ്ണ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്.
//
ഏത്
രാജ്യത്തും നിലനിൽക്കുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് അനുസരിച്ചു് മാത്രമേ
കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും പ്രവർത്തിക്കാൻ ആവുകയുള്ളൂ. എല്ലാം
എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ് എന്നത് കൊണ്ട് തന്നെ ഇന്ത്യൻ ഭരണ ഘടന
ഉദ്ദേശിക്കുന്ന തരത്തിൽ സോഷ്യലിസം ഇൻഡ്യയിൽ നടപ്പിലാക്കാൻ കഴിയും.
സിപിഐ(എം) പാർട്ടി പരിപാടി ഖണ്ഡിക 5 അനുസരിച്ചു് പൊതുമേഖലക്ക് നിർണായക
സ്ഥാനം ഉള്ളതാണ് ജനകീയ ജനാധിപത്യത്തിലെ സമ്പദ്ഘടന. അതിനാകട്ടെ ഇന്ത്യൻ ഭരണ
ഘടന അതിന്റെ പൂർണ അർത്ഥത്തിൽ നടപ്പിലാക്കിയാൽ മാത്രം മതിയാകും. കാരണം
ഭരണഘടന വകുപ്പ് 14; 15 അനുശാസിക്കുന്നത് ഇന്ത്യൻ പൗരന്മാരുടെ എല്ലാ
അർത്ഥങ്ങളിലും ഉള്ള തുല്യതയാണ്. അങ്ങനെ തീരുമാനിക്കുമ്പോൾ ഇന്ത്യൻ
തൊഴിലാളിവർഗ ത്തിന്റെ യഥാർത്ഥ പ്രതിനിധി ആയിരുന്ന ഡോക്ടർ ബി ആർ
അംബേദ്ക്കരോടുള്ള ആദരവ് അംഗീകരിക്കുക കൂടിയാണ്. ഇന്ത്യയിലെ
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1950 കാലം മുതൽ നീണ്ട 75 വർഷകാലത്തേക്ക്
സോഷ്യലിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിച്ചത് കൊണ്ട് ഹിന്ദുത്വ വർഗീയത
ഇന്ത്യയിൽ ആധിപത്യം നേടാൻ ഇടയായി. സോഷ്യലിസം പാർട്ടി പരിപാടി ആകാതെ
ഹിന്ദുത്വ വർഗ്ഗീയതയെ നേരിടാനോ ശാസ്ത്രീയ കാഴ്ചപ്പാടിലേക്ക് ഇന്ത്യൻ ജനതയെ
എത്തിക്കാനോ ആവില്ല. എന്നാൽ സിപിഐ(എം) പി ബി നിലപാട് ഒരിക്കലും അത്
അനുവദിക്കില്ല എന്നതാണ്.
//
മാർക്സിസം എന്താണെന്നോ മുതലാളിത്തം എന്താണെന്നോ ഫ്യൂഡലിസം എന്താണെന്നോ ഒന്നും അറിയില്ല എന്നതാണ് സത്യം. ഇന്ത്യയിൽ നിലനിൽക്കുന്ന ജനാധിപത്യവും ഫെഡറൽ സംവിധാനവും മനസിലാകുന്നില്ല. ഇന്ത്യയുടെ പരമാധികാരം ഇന്ത്യൻ പാർലമെന്റിനാണ് എന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്. രാജവാഴ്ചയിൽ മാത്രം പ്രസക്തമാകുന്ന സായുധവിപ്ലവത്തെക്കുറിച്ചും തൊഴിലാളിവർഗ സർവാധിപത്യ ത്തെക്കുറിച്ചും ചിന്തിക്കുന്നതും ഇന്ത്യയിൽ ഫ്യൂഡലിസം ഉണ്ടെന്ന് കരുതുന്നതും അറിവില്ലായ്മയോ മാനസിക രോഗമോ ആണ്. ഫ്യൂഡലിസം രാജവാഴ്ചയാണ്. ഇന്ത്യയിൽ ഒരിടത്തും രാജവാഴ്ചയില്ല. ഇപ്പോൾ ഉണ്ടെന്ന് കരുതുന്നത് മുതലാളിത്തത്തിന്റെ ഭാഗം ആയ ഭൂമിയിലെ കുത്തകയാണ്. കേരളത്തിൽ അത് ഇല്ലാതാക്കിയത് പോലെ ഒരോ സംസ്ഥാനങ്ങളിലോ പാർലമെന്റിൽ നിയമം പാസാക്കിയോ ഭൂമിയുടെ ഉടമസ്ഥതയുടെ പരിധി തീരുമാനിക്കാം. അത് മാർക്സിസം അംഗീകരിക്കുന്നവർ അല്ലാതെ മറ്റാരും ചെയ്യില്ല. കാരണം ഭൂമിയിലെ ആധിപത്യം പാവപ്പെട്ടവനെ ചൂഷണം ചെയ്യുന്നതിന് അത്യന്താപേക്ഷിതമാണ്. രാജവാഴ്ചയിൽ രാജാവിൽമാത്രം നിക്ഷിപ്തം ആയിരുന്ന രാഷ്ട്രീയപരമാധികാരം ജനാധിപത്യത്തിൽ ഒരോ പൗരന്മാരിലേക്കും ആയി മാറിയത്തിലെ "മാറ്റം" അല്ലെങ്കിൽ അതിലെ "വിപ്ലവം" ആർക്കും മനസിലാവുന്നില്ല. രാജ്യത്തിന്റെ പൊതുമുതൽ സ്വകാര്യവ്യക്തികൾക്ക് കൈമാറുന്നതിന് അനുവദിക്കുന്നത് മാനസിക രോഗം മാത്രം ആണ്. കാരണം അത് പൊതുമുതൽ കൊള്ളയടിക്കുന്നതിന്റെ മറ്റൊരു രൂപം ആണ്. സ്വകാര്യ മുതലാളിമാരെ പൊതുമേഖലാ സ്ഥാപനങ്ങൾ ഏൽപ്പിക്കുന്നത് അവരിൽ നിന്നും വൻതോതിൽ അഴിമതി നടത്തുന്നതിനാണ് എന്നത് ഏത് കുട്ടികൾക്കും മനസിലാകും. മുതലാളിത്തത്തിലെ സാമ്പത്തികചൂഷണവും ആത്മീയ ചൂഷണവും അഴിമതി, വർഗീയത തുടങ്ങിയവയ്‌ക്കെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പേരിൽ കൂട്ടുനിന്ന് പാവപെട്ട ജനങ്ങളെ വഞ്ചിക്കുകയാണ് ഇന്ത്യയിൽ. സോഷ്യലിസം അംഗീകരിക്കാതെ ഫലത്തിൽ ഹിന്ദുത്വ ബീജെപിയേയും പ്രോത്സാഹിപ്പിക്കുകയാണെന്ന് മനസിലാവുന്നില്ല. അതുകൊണ്ട് സംഭവിക്കുന്ന ദുരന്തമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ ഇല്ലാതാവുന്നതും പൊതുപ്രവർത്തകക്ക് മാതൃകയാവുന്ന ഡോക്ടർ തോമസ് ഐസക്ക്; ശൈലജ ടീച്ചർ; എം സ്വരാജ് തുടങ്ങിയ പാർട്ടിയുടെ നേതൃത്വം തെരെഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്നതും. ഒരു തരത്തിലും പൊതുരംഗത്ത് ഉണ്ടാകാൻ പാടില്ലാത്ത പുരാവസ്തു തട്ടിപ്പ്കാരൻ കെ സുധാകരൻ; രാഹുൽ മാങ്കൂട്ടം പോലുള്ളവർ വിജയിക്കുന്നത് ജനാധിപത്യം തന്നെ ഇല്ലാതാകാൻ കാരണമാകും.
//
"മുതലാളിത്തം"
എന്നത് മുതലിന്റെ അല്ലെങ്കിൽ പണത്തിന്റെ ആധിപത്യം എന്നാണ്
മനസിലാക്കേണ്ടത്. അതിനാണ് മുതലാളിമാരുടെ ആധിപത്യം എന്ന് പൊതുവെ പറയുക.
അതിന് പകരം ആയി ഉണ്ടായതാണ് ജനങ്ങളുടെ ആധിപത്യം അല്ലെങ്കിൽ "ജനാധിപത്യം"
എന്നത്. ജനങ്ങളുടെ ആധിപത്യം തന്നെയാണ് "സമൂഹത്തിന്റെ" ആധിപത്യം ആയി
മാറുന്ന സോഷ്യലിസം. (അവിടെ പണത്തിന് പകരം മനുഷ്യത്വം ആണ് അടിസ്ഥാനം ആവുക).
മുതലാളിമാർ ജനങ്ങളുടെ ആധിപത്യം എന്ന് പറയുമെങ്കിലും അവർ ഉദ്ദേശിക്കുന്നത്
അവരുടെ (പണത്തിന്റെ)
ആധിപത്യം
എന്നാണ്. അതിന്റെ പ്രാചീന രൂപം ആയിരുന്നു രാജാവിന്റെ ആധിപത്യം അല്ലെങ്കിൽ
രാജാധിപത്യം. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ (സിപിഐ(എം); സിപിഐ)
"മുതലാളിത്തം" എന്നത് മുതലിന്റെ അല്ലെങ്കിൽ പണത്തിന്റെ ആധിപത്യം (അതിനാണ്
മുതലാളിമാരുടെ ആധിപത്യം) മാത്രമേ ഇൻഡ്യയിൽ നടക്കാവു എന്നതാണ് സോഷ്യലിസ്റ്റ്
വ്യവസ്ഥക്ക് ആയി ജനങ്ങളോട് വോട്ട് ചോദിക്കില്ല എന്ന നിലപാടിൽ നിന്നും
മനസിലാക്കേണ്ടത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്; ഹിന്ദുത്വ ബിജെപി തുടങ്ങിയവർ
മുതലാളിമാരുടെ ആധിപത്യത്തിനായിട്ടാണ് വോട്ട് ചോദിക്കുന്നത്. അതാണ് അവർ
സോഷ്യലിസത്തിന് എതിരായ നിലപാട് സ്വീകരിക്കുന്നത്. കമ്മ്യൂണിസ്റ്റ്
പാർട്ടികളും അതെ നിലപാട് തന്നെ സ്വീകരിക്കുന്നു. ഇന്ത്യൻ ഭരണ ഘടനയാകട്ടെ
അംഗീകരിച്ചിട്ടുള്ളത് സോഷ്യലിസ്റ്റ്-ജനാധിപത്യ വ്യവസ്ഥയാണ്.
ഇന്ത്യയിലെ
കമ്മ്യൂണിസ്റ്റ് പാർട്ടികൾ - സിപിഐ(എം), സിപിഐ മാർക്സിസം
അംഗീകരിക്കണം എന്ന് എന്ന് അപേക്ഷിക്കുകയാണ്. അങ്ങനെ അപേക്ഷിക്കാൻ
മാത്രമേ എനിക്കാവുകയുള്ളു. ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടികൾ
പ്രവർത്തിക്കുന്നത് മാർക്സിസത്തിന്റെ അടിസ്ഥാനത്തിൽ അല്ല എന്നത് അവർക്ക്
മനസിലാകാത്തത് എന്താണ് മാർക്സിസം എന്ന് മനസിലാകാത്തത് കൊണ്ടാണ്.
മുതലാളിത്തം
പ്രോത്സാഹിപ്പിക്കാൻ
തീരുമാനിച്ചപ്പോൾ മാർക്സിസം പ്രവർത്തി പഥത്തിൽ നിന്നും മാറി. അത്
പരിഹരിക്കണം എങ്കിൽ സോഷ്യലിസം പാർട്ടി പരിപാടി ആയി അംഗീകരിക്കണം.
അതല്ലാതെ ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെയും കൃഷിക്കാരുടെയും സാധാരണ
ജനങ്ങളുടെയും പിന്തുണ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഉണ്ടാവില്ല. അത്
അംഗീകരിച്ചാൽ ഹിന്ദു വർഗീയത മാർക്സിസത്തിന് മുൻപിൽ ഒരു പ്രശ്നമേ
ആവില്ല. നിലനിൽക്കുന്നത് ചൂഷക വർഗ വാഴ്ച ആണെന്ന് അവർക്ക്
ബോധ്യമാകുന്നില്ല. അതാണ് "വർഗ ശത്രുക്കളില്ല" എന്ന അവസ്ഥ ഉണ്ടാകാൻ
കാരണം. അവിടെ ഇല്ലാതാകുന്നത് "വർഗ സമരസിദ്ധാന്തം" പൂർണമായിട്ടാണ്.
//
ഇന്ത്യൻ
നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന നിലപാട്
സ്വീകരിക്കുമെങ്കിലും ബിജെപി ഉൾപ്പെടെ ഇന്ത്യൻ ബൂർഷ്വാസിയുടെ രാഷ്ട്രീയ നേതൃത്വങ്ങളെ വർഗ
ശത്രുക്കളുടെ ചേരിയാണെന്ന് കാണാൻ കഴിയുന്നില്ല. അവിടെയാണ് വർഗ ശത്രുക്കൾ
ഇല്ല എന്ന നിലപാടിന്റെ അടിസ്ഥാനം. എന്നാൽ ചൂഷക വർഗങ്ങളുടെ കാര്യമോ? അവർ
എല്ലാവരും ഒരൊറ്റ നിലപാടിലാണ് - ഒരു കാരണ വശാലും ഇന്ത്യയിൽ തൊഴിലാളിവർഗ
രാഷ്ട്രീയം നിലനിൽക്കാൻ പാടില്ല. അതാണ് ഇന്ത്യയിൽ എവിടെ തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ
സ്ഥാനാർത്ഥികൾ മത്സരിച്ചാലും അവരെ പരാജയപ്പെടുത്തുന്നതിൽ
ചൂഷകവർഗ്ഗത്തിന്റെ കൂടിച്ചേരൽ ഉണ്ടാകുന്നത്. തൊഴിലാളിവർഗ്ഗ
രാഷ്ട്രീയത്തിലേക്ക് അല്ലെങ്കിൽ സോഷ്യലിസ്റ്റ് ആശയങ്ങളിലേക്ക് ജനങ്ങളെ
എത്തിക്കാതെ ആനുകൂല്യങ്ങൾ എത്രയെല്ലാം നൽകിയാലും ആരിലും അടിസ്ഥാനപരമായ
മാറ്റങ്ങൾ ഉണ്ടാവില്ല. സോഷ്യലിസ്റ്റ് ആശയങ്ങൾ പ്രവർത്തന മേഖലയിൽ
ഉണ്ടായിരുന്നപ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അടുക്കുന്നവർ മാനസികമായി
അടുക്കുകയാണ്. അവരിൽ മാറ്റം ഉണ്ടാവില്ല. അവർ ആരും താത്‌ക്കാലികമായ
നേട്ടങ്ങൾക്കായി പാർട്ടിയോട് അടുക്കുന്നവരല്ല - ഒരു നല്ല സാമൂഹ്യ
വ്യവസ്ഥക്ക് ആയി കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അടുക്കുന്നവരാണ്. അവർ എന്ത്
ത്യാഗവും സഹിക്കാൻ തയാറാകും. കഷ്ടപ്പാടും ദാരിദ്ര്യവും ഇല്ലാത്ത ഒരു അവസ്ഥ.
ആ സ്ഥിതിയാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ
ഇല്ലാതായത്. അത് മനസിലാക്കാതെ ആനുകൂല്യങ്ങളിൽ കൂടി ആരെയും സ്ഥിരമായി
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടോപ്പം നിർത്താനാവില്ല. അതാണ് ബംഗാളിൽ
ദീർഘകാലം ഭരിച്ചിട്ടും ജനങ്ങളിൽ സ്ഥിരമായ രാഷ്ട്രീയ മാറ്റം ഉണ്ടാകാത്തത്.
ഇപ്പോഴത്തെ നിലയിൽ ബംഗാളിൽ രാഷ്ട്രീയ മാറ്റം ഉണ്ടാവില്ല. കേരളത്തിൽ "യൂ ഡി
എഫ്" മണ്ഡലങ്ങൾ എന്ന് കരുതുന്നവയിൽ മാറ്റം ഉണ്ടാകാത്തതും അത്കൊണ്ടു തന്നെ.
//
1950
കാലത്തെ "പാർട്ടി ആചാര്യന്മാർക്ക്" പറ്റിയ പിശക് ആണ്. നീണ്ട 75
വർഷങ്ങളിലെ തകർച്ചയിൽ നിന്നെങ്കിലും പാഠം പഠിക്കുക. ഇന്ത്യയിൽ ഒരിടത്തും
കമ്മ്യൂണിസ്റ്റ് സ്ഥാനാർഥികൾ വിജയിക്കാൻ പാടില്ല എന്നതിൽ കോൺഗ്രസിനും
ബിജെപിക്കും മറ്റെല്ലാ പിന്തിരി പ്പന്മാരും ഒന്നിക്കുന്നത് എന്ത് കൊണ്ടാണ്
എന്നതും അവർക്ക് മനസ്സിലാകുന്നില്ല. കാരണം മാർക്സിസം മനസിലാകാത്തത്
കൊണ്ട് മാത്രമാണ്. മാർക്സിസം അംഗീകരിക്കുക എന്നാൽ സോഷ്യലിസം അംഗീകരിക്കുക
എന്ന് മാത്രമാണ്. അവിടെ അതല്ലാതെ മറ്റൊരു ലക്ഷ്യം ഇല്ല. കാരണം
നിലനിൽക്കുന്ന ചൂഷക വർഗ വാഴ്ച എന്നന്നേക്കുമായി അവസാനിപ്പിക്കുക എന്നതിൽ
യാതൊരു സംശയത്തിനും സ്ഥാനം ഇല്ല. സാമൂഹിക ജീവിതത്തിൽ ഒരിടത്തും ചൂഷണം ഇല്ല
എന്നതാണ് ഇപ്പോഴത്തെ നിലപാട്. അപ്പോൾ ചൂഷണരഹിത സാമൂഹ്യവ്യവസ്ഥയുടെയും
ആവശ്യം ഇല്ല. അതിന് ഏറ്റവും ഉചിതമായ മാർഗം ലോകമൊട്ടാകെ
അംഗീകരിച്ചിട്ടുള്ള ആധുനിക പാർലമെന്ററി ജനാധിപത്യം തന്നെയാണ്.
സായുധവിപ്ലവം ആവശ്യമായിരുന്ന രാജവാഴ്ചകൾ ലോകമൊട്ടാകെ തന്നെ ഇല്ലാതാ
യിരിക്കുന്നു.
//
ഇന്ത്യയിൽ ഇടത് പക്ഷ ഭരണം ഉണ്ടാകണം. അതിന് സിപിഐ(എം)
സോഷ്യലിസ്റ്റ് ഇന്ത്യ എന്നത് അംഗീകരിക്കണം. ഇന്ത്യൻ ഭരണ ഘടന അംഗീകരിച്ചാൽ
മാത്രം മതി. വർഗ ശത്രുക്കൾ ഇല്ല എന്ന നിലപാട് വർഗ വൈരുധ്യങ്ങൾ മനസി ലാകാത്തത്
കൊണ്ടാണ്. പഴയ അടിമ ഉടമകളുടെ പിൻമുറക്കാർ ആണ് ഇപ്പോഴത്തെ മുതലാളിമാർ.
അവരുടെ ആധിപത്യമാണ് മുതലാളിത്തം. അത് മനസിലായാൽ മുതലാളിത്തം
പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് ഉപേക്ഷിക്കും. അതും അസാധ്യമാണ്. കേരളം
അല്ലാതെ ഇന്ത്യയിൽ മാറ്റങ്ങൾ പാടില്ല എന്നാണ് സഖാവ് പിണറായി വിജയൻറെ നിലപാട്.
മാർക്സിസം മനസ്സിലാകാത്തത് കൊണ്ട് മാത്രം സംഭവിക്കുന്നതാണ്. എല്ലാം എല്ലായ്പോഴും മാറ്റത്തിന്
വിധേയമാണ് എന്നതും ആ സഖാവിന് മനസ്സിലായിട്ടില്ല. ഇന്നത്തെ നിലയിൽ ഇന്ത്യ
പോലും അധികം കാലത്തേക്ക് ഉണ്ടാവില്ല. ശരി
എന്ന് മനസിലായാൽ അതിൽ ഉറച്ചുനിൽക്കണം. സഖാവ് ഇ എം എസ് ഉൾപ്പെടെ 31 സഖാക്കൾ
1964 ൽ പഴയ സിപിഐ നാഷണൽ കൗണ്സിലിൽ നിന്നും ഇറങ്ങി പോന്ന് സിപിഐ(എം)
രൂപീകരിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയിലെ വൻകിട ബൂർഷ്വാ--ഭൂ
പ്രഭു വർഗങ്ങളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് എന്ന്
കണക്കിലെടുത്താണ്. എല്ലായ്പ്പോഴും "ഭൂരിപക്ഷം" ശരിയുടെ ഭാഗത്ത്
ആയിരിക്കില്ല എന്നാണ് അന്നത്തെ 101 അംഗ നാഷണൽ കൗൺസിലിലെ "70 അംഗ
ഭൂരിപക്ഷം" പിന്നീട് തെളിഞ്ഞത്. സഖാവ് ഇ എം
എസ് അന്ന് പരിഗണിച്ചത് ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ വർഗ ഘടന ആയിരുന്നു എന്ന്
മറ്റുള്ളവർക്ക് മനസിലായില്ല. "ഇൻഡ്യൻ നാഷണൽ കോൺഗ്രസ്" എന്ന പേര് മാത്രമാണ്
എന്നാണ് "കോൺഗ്രസിന്റെ വർഗ ഘടന" മനസിലാകാത്തവർ കണക്കിലെടുത്തത്.
ഇന്ത്യയിലെ ചൂഷക വര്ഗങ്ങൾക്ക് "ഇൻഡ്യൻ നാഷണൽ കോൺഗ്രസ്" അല്ലെങ്കിൽ "ബിജെപി"
ആകുന്നതിൽ എതിർപ്പ് ഉണ്ടാവില്ല. കാരണം രണ്ട് പേരുകളും ഒരേ നാണയത്തിന്റെ
രണ്ടു വശങ്ങൾ ആണെന്ന കാര്യം ആർക്കും മനസിലാകുന്നില്ല. ഈ കാര്യം സഖാവ്
പ്രകാശ് കാരാട്ട് 2016 ൽ സ്വീകരിച്ചതാണ്. എന്നാൽ യഥാർത്ഥ "വർഗ ഘടന"
മനസിലാക്കാതെയാണ് എന്നാണ് പിന്നീട് അദ്ദേഹത്തിന്റെ നിലപാട് തെളിയിച്ചതും
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യ ഭരിച്ചാലും മതി എന്ന നിഗമനത്തിലേക്ക്
സിപിഐ(എം) 24 മത് പാർട്ടി കോൺഗ്രസിലെ തീരുമാനങ്ങളിലെക്ക് പാർട്ടിയെ
എത്തിച്ചതും. മാർക്സിസം മനസിലാകാത്തവർ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ
നയിക്കാൻ ഇടയായതാണ് 1950 കാലം മുതൽ ഇന്ത്യയിലെ രാഷ്ട്രീയം ഹിന്ദുത്വ
ഭീകരുടെ കൈകളിൽ എത്താൻ ഇടയായത്. റഷ്യ വ്യാവസായികമായി എത്രമാത്രം
പിന്നണിയിൽ ആയിരുന്നിട്ടും ചക്രവർത്തി ഭരണം ആയിരുന്നിട്ടും സോഷ്യലിസം എന്ന
ലക്‌ഷ്യം ലെനിൻ സ്വീകരിക്കാൻ മടിച്ചില്ല. ഭൂമിക്ക് ഗോളാകൃതി ആണെന്ന് പറഞ്ഞ ഭ്രൂണോയെ ക്രൈസ്തവ സഭ
ജീവനോടെ ദഹിപ്പിച്ചു. മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ളത് അല്ല മാർക്സിസം എന്ന നിലപാട് സ്വീകരിച്ചത് കൊണ്ട് ഹരിഹരകുറുപ്പിനെയും അത് പോലെ ചെയ്യുകയാണ്. എന്നാലും
പറയേണ്ടത് പറയാതെ പറ്റില്ല. സോഷ്യലിസ്റ്റ്
വ്യവസ്ഥക്കായി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്)
എന്നതിന്റെ നാൽപ്പത് വർഷം (1985--2025) ഒരു സാധാരണ പാർട്ടി അംഗം ആയിരുന്നു
എന്നതിൽ അഭിമാനം കൊള്ളുന്ന ആളാണ് ഞാൻ. ഒരാൾക്ക് പാർട്ടി അംഗം ആകാം
എന്നല്ലാതെ അയാൾ എങ്ങനെ പ്രവർത്തിക്കണം എന്നത് പാർട്ടിയാണ് തീരുമാനിക്കുക.
പാർട്ടി ബോധം എന്നത് മാർക്സിസം എന്ന തത്വശാസ്ത്രത്തിലുള്ള അറിവും ആ തത്വ
ശാസ്ത്രം ഏത് ജനവിഭാഗങ്ങക്കായി രൂപം കൊണ്ടതാണ് എന്ന അറിവും ആ
ജനവിഭാഗങ്ങളുടെ യാതനകളെ കുറിച്ചുള്ള അറിവും അത് പരിഹരിക്കുന്നതിനുള്ള
പ്രതിബദ്ധതയുമാണ്.കാറൽ മാർക്സിന് ശരിക്കു വേണ്ടി നിലകൊണ്ടതിന്
സ്വന്തം രാജ്യത്തെ പൗരത്വം പോലും ഉപേക്ഷിക്കേണ്ടി വന്നു.
ഹരിഹരക്കുറുപ്പിന്റെ ഇൻഡ്യൻ പൗരത്വം ഇല്ലാതാക്കാൻ ഏതായാലും സിപിഐ(എം) ന്
ആവില്ല.
//
കമ്മ്യൂണിസ്റ്റ്
പ്രസ്ഥാനം എത്രയൊക്കെ തകർച്ച നേരിട്ടാലും സോഷ്യലിസം അംഗീകരിക്കില്ല എന്ന
നിലപാട് മാർക്സിസം അംഗീകരിക്കുന്നില്ല എന്ന ഉറച്ച പ്രഖ്യാപനം മാത്രമാണ്.
യഥാർത്ഥത്തിൽ അത് വർഗ ശത്രുക്കളോട് ഒപ്പം ചേരുകയാണ്. അന്തരിച്ച മുൻ
സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി "ഇന്ത്യൻ നാഷണൽ കോൺഗ്രസിന്
മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ" എന്ന് ഒരിക്കൽ പറഞ്ഞതും
സിപിഐ(എം); സിപിഐ പാർട്ടികൾ അത് പൂർണമായും സ്വീകരിച്ചതും വസ്തുതകളാണ്.
മുതലാളിത്തം
എന്താണ്,
സോഷ്യലിസം എന്താണ്, ജനാധിപത്യം എന്താണ് എന്നതൊന്നും അറിയില്ല എന്നത്
നൂറ്റിനാൽപ്പത് കോടി ജനങ്ങളുള്ള ഒരു രാജ്യത്തോട് ചെയ്യുന്ന ക്രൂരതക്ക്
ന്യായീകരണം ആകുന്നില്ല.
//
ഒരു മുതിർന്ന പാർട്ടി നേതാവ് ഒരിക്കൽ പറഞ്ഞതാണ് -
കേന്ദ്ര ആഭ്യന്തര മന്ത്രി അമിട് ഷാ "ഓട് പൊളിച്ച് മന്ത്രി ആയ ആൾ അല്ല"
എന്ന്. കേരളത്തിലെ നെഹ്‌റു ട്രോഫി വള്ളം കളി മത്സരം ഉദ്ഘാടനം
ചെയ്യുന്നതിന് അമിട്ട് ഷായെ ക്ഷണിക്കുന്നതിനെ ക്കുറിച്ച് വിവാദം
ഉണ്ടായപ്പോൾ പറഞ്ഞതാണ്. അതായത് അമിട് ഷാ ജനങ്ങൾ തെരഞ്ഞെടുത്ത ഒരു
കേന്ദ്രമന്ത്രിയാണ് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഒരാളുടെ രോഗം
മനസിലാക്കാൻ ശരീരത്തിലെ മുഴുവൻ രക്തവും പരിശോധിക്കേണ്ടതില്ല. ഒരു തുള്ളി
രക്തം പരിശോധിച്ചാൽ മാത്രം മതി. അത് പോലെ ഒരാളെ മനസ്സിലാക്കാൻ അയാളുടെ
ഏതെങ്കിലും വിഷയത്തിലെ ഒരു അഭിപ്രായം മാത്രം മതി അയാളുടെ ആകെ വ്യക്തിത്വം
മനസിലാക്കാൻ. അമിട് ഷാ 2002 കാലത്തെ ഗുജറാത്ത് കലാപത്തിൽ വഹിച്ച പങ്ക്
മൂലം ഇന്ത്യൻ സുപ്രീം കോടതി വിധിച്ചത് അദ്ദേഹം ഗുജറാത്ത് സംസ്ഥാനത്ത്
പ്രവേശിക്കരുത് എന്നാണ്. അന്നത്തെ കേന്ദ്ര ഭരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്
ആയിരുന്നത് കൊണ്ടും മാനസികമായി കോൺഗ്രസും ഗുജറാത്ത് കലാപത്തിന്
അനുകൂലമായിരുന്നത് കൊണ്ടും മാത്രം ഗുജറാത്ത് കലാപത്തിലെ പ്രധാന പ്രതികൾ
ഇന്ത്യ ഭരിക്കുന്നവരായി മാറി. സാമാന്യ ബുദ്ധിയുളളവർക്ക് മനസ്സിലാവുന്ന
കാര്യങ്ങൾ ഒന്നും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാകൾക്ക് മനസിലാവില്ല
എന്നത് കൊണ്ട് മാത്രം ഹിന്ദുത്വവാദികൾ ഇപ്പോൾ ഇന്ത്യ ഭരിക്കുന്നു.
//
"കേന്ദ്ര
ആഭ്യന്തര മന്ത്രി അമിട് ഷാ "ഓട് പൊളിച്ച് മന്ത്രി ആയ ആൾ അല്ല" എന്ന് ഒരു
മുതിർന്ന സിപിഐ(എം) നേതാവ് പറഞ്ഞതിൽ രണ്ടു വിഷയങ്ങൾ ഉൾകൊള്ളുന്നു. ഒന്ന്
ഹിന്ദുത്വ ബിജെപി ജനാധിപത്യം അംഗീകരിക്കുന്ന ഒരു
രാഷ്ട്രീയപാർട്ടിയാണ്; ആഭ്യന്തര മന്ത്രി അമിട് ഷായെ കേരളത്തിൽ ഒരു
പരിപാടിക്ക് ക്ഷണിക്കുന്നതിൽ ഒരു തൊഴിലാളിവർഗ പ്രസ്ഥാനം സ്വാഗതം ചെയ്യണം.
രണ്ടാമത് ആ വിഷയത്തിൽ മാർക്സിസം അംഗീകരിക്കുന്ന വർഗ സമര സിദ്ധാന്തവുമായി
പ്രശ്നങ്ങൾ ഒന്നും ഇല്ല. ഈ വിഷയം സിപിഐ(എം) 24 മത് പാർട്ടി കോൺഗ്രസിൽ
രാഷ്ട്രീയ പ്രമേയത്തിൽ ഹിന്ദുത്വ ബിജെപി "ഫാസിസ്റ്റ് അല്ല" എന്ന വിഷയം
കൂടി ഉൾപ്പെടുത്തിയതിൽ ഒരു പങ്ക് ഉണ്ട്. ഇവിടെ അടിസ്ഥാന പ്രശ്‌നം
ഹിന്ദുത്വ ബിജെപിക്ക് പറ്റുന്നിടത്തോളം അനുകൂല നിലപാട് സ്വീകരിക്കുക. ഒരു
തരത്തിലും അവർക്ക് രാഷ്ട്രീയമായി ദോഷം ആകുന്ന കാര്യങ്ങൾ ഉണ്ടാകരുത്.
//
സഖാവ്
പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വർഗ
വ്യത്യാസങ്ങളും വർഗ വൈരുദ്ധ്യങ്ങളും വർഗ സമരവും നിലനിൽക്കുന്നതായി
അംഗീകരിക്കുന്നില്ല. അതാണ് ഇന്ത്യയിൽ ഹിന്ദുത്വ ഭരണം ഇല്ലാതായാൽ മാത്രം മതി
എന്ന നിലപാട് സ്വീകരിക്കുന്നത്. അത് മാത്രം അല്ല; കേരളത്തിലും ബംഗാളിലും
ഇന്ത്യ ഒട്ടാകെയും വർഗ വൈരുധ്യങ്ങൾക്ക് ഉപരിയായി എല്ലാവരും വികസനത്തിനായി
ഇടതുപക്ഷങ്ങൾക്ക് വോട്ട് ചെയ്യും എന്ന് കരുതുന്നു. അതാകട്ടെ
മാർക്സിസത്തിന്റെ അടിസ്ഥാന ശിലയായ
മാനവ രാശിയുടെ എഴുതപെട്ട ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രമാണ് എന്ന
വസ്തുതകളുടെ പരിപൂർണമായ നിഷേധമാണ്. തൊഴിലാളിവർഗ രാഷ്ട്രീയത്തിന് എതിരായ
വർഗ്ഗശത്രുക്കളുടെ ഇന്ത്യ ഒട്ടാകെയുള്ള ഒന്നാകൽ മനസിലാക്കാൻ അവർക്കു
കഴിയുന്നില്ല. 1950 കാലം മുതൽ കഴിഞ്ഞ 75 വര്ഷങ്ങളായി മുതലാളിത്തം
പ്രോത്സാഹിപ്പിക്കുന്നതിനാൽ സംഭവിച്ച മാർക്സിസത്തിന്റെ പരിപൂർണ നിഷേധം.
വസ്തുതകളോ? മാർക്സിസം അംഗീകരിക്കുന്ന തൊഴിലാളിവർഗം ഒരു രാഷ്ട്രീയ ശക്തി
ആകാൻ പാടില്ല എന്ന ചൂഷകവർഗ രാഷ്ട്രീയം ഇന്ത്യയുടെ മേൽ സർവ്വാധിപത്യം
തുടരുന്നു എന്നതും. അതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നതോ ഹിന്ദുത്വമോ
മറ്റേതെങ്കിലും മതങ്ങളോ വ്യത്യസ്തമാകുന്നില്ല. കാരണം മാർക്സിസം എല്ലാ
സാമൂഹ്യവിരുദ്ധ ശക്തികള്ക്കും എതിരാണ് എന്നത് തന്നെ. //
എത്രയെല്ലാം,
എങ്ങനെയെല്ലാം വിശദീകരിച്ചാലും "വർഗ ശത്രുക്കൾ ഇല്ല" എന്ന നിലപാടിന്റെ
അപകടം മനസിലാവുന്നില്ല. വർഗ ശത്രുക്കൾ ഏതെല്ലാം വിധത്തിൽ ഇന്ത്യയിൽ
ചെങ്കൊടിയുടെ രാഷ്ട്രീയം പാടില്ല എന്ന നിലപാടിൽ പ്രവർത്തിക്കുമ്പോഴും കാറൽ
മാർക്സ് കണ്ടെത്തിയ എഴുതപെട്ട ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രമാണ് എന്നത്
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് മനസിലാവുന്നില്ല. ആ
നിലപാടിന്റെ അപകടം ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തീർത്തും
ഇല്ലാതാവുകയാണ്; ഇന്നത്തെ
സ്ഥിതിയിൽ കേരളത്തിൽ മാത്രമായി ഇടതുപക്ഷ ഭരണം നിലനില്കുകിയില്ല. കേരളത്തിൽ
വലതുപക്ഷ മാധ്യമങ്ങൾ മാത്രമാണ് ഇടതുപക്ഷ വിരുദ്ധത കാണിക്കുന്നുള്ളു
എന്നാണ് കരുതുന്നത്. ചൂഷക വർഗ്ഗങ്ങളുടെ ഒരു മുഖം മാത്രമാണ് മാധ്യമങ്ങൾ
എന്ന് മനസിലാവുന്നില്ല. മൂന്നാം വട്ടമോ നാലാം വട്ടമോ വരില്ല കേരളത്തിൽ
അധികാരത്തിൽ വരില്ല എന്നല്ല ഉദ്ദേശിക്കുന്നത്. മുപ്പത്തിനാല് വർഷങ്ങൾ
തുടർച്ചയായി ഭരിച്ച ബംഗാളിലെ ഇപ്പോഴത്തെ സ്ഥിതിയാണ് കണക്കിലെടുക്കേണ്ടത്.
ഇന്ത്യയാണ് നമ്മുടെ രാജ്യം എന്നത് ബോധ്യമാകുന്നില്ല. ഹിന്ദുത്വ വർഗീയതയുടെ
ഭീകരത ബോദ്ധ്യമാകുന്നില്ല. എന്താണ് മാർക്സിസം എന്നതും മനസിലാകുന്നില്ല.
മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത് ഉപേക്ഷിക്കുന്ന പ്രശ്നമേയില്ല എന്ന
ഇന്ത്യയിലെ സിപിഐ(എം);സിപിഐ പാർട്ടികളുടെ നിലപാടാണ് ഇവിടെ
ഉദ്ദേശിക്കുന്നത്.
//
എന്താണ് "ജനാധിപത്യം" എന്ന് തീർത്തും അറിയില്ല എന്നതാണ് ബിജെപി ഒരു ജനാധിപത്യ പാർട്ടി എന്ന ധാരണ ഉണ്ടാകാൻ കാരണം. ജനാധിപത്യത്തിലെ ഒരു ഘടകവും അവർ അംഗീകരിക്കുന്നില്ല. അവർക്ക് "ജനങ്ങൾ" എന്ന കാഴ്ചപ്പാട് പോലും ഇല്ല. മതത്തിന്റെ അടിസ്ഥാനത്തിൽ അല്ലാതെ എല്ലാവരും "ജനങ്ങൾ" ആയി കരുതാൻ അവർക്ക് ആവില്ല. ജനാധിപത്യത്തിൽ എല്ലാവരും തുല്യ അവകാശങ്ങൾ ഉള്ള പൗരന്മാരാണ്. എങ്ങനെയെങ്കിലും ഇന്ത്യൻ ജനാധിപത്യവും ഇന്ത്യൻ ഭരണ ഘടനയും ഇല്ലാതാക്കണം എന്ന കാഴ്ചപ്പാടിൽ ഇന്ത്യൻ തെരെഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കുന്നതിൽ സുപ്രീം കോടതി ചീഫ് ജസ്റ്റീസും ഉണ്ടായിരിക്കണം എന്നത് അവർ 2022 ൽ തന്നെ അട്ടിമറിച്ചാണ് ഇന്ത്യയിലെ തെരെഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിച്ചത്. നിഷ്‌പക്ഷമായ തെരെഞ്ഞെടുപ്പ് ഉണ്ടാകാൻ പാടില്ല; തെരെഞ്ഞെടുപ്പ് പ്രക്രിയ തന്നെ ഇല്ലാതാക്കാൻ ഉള്ള നടപടികളാണ് ഹിന്ദുത്വ ബിജെപി സ്വീകരിക്കുന്നത്. ഇന്ത്യ ഒട്ടാകെ പരമാവധി തെരഞ്ഞെടുപ്പുകളിൽ നിന്നും വിട്ടുനിൽക്കുക എന്ന "ഇടതുപക്ഷ" നിലപാടും ബിജെപിക്ക് പരമാവധി അനുകൂല നിലപാട് സ്വീകരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിലപാടും ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യവും ഇല്ലാതാക്കുന്നതിനാണ് ഇട വരുത്തുക.
//
സഖാക്കൾ
കെ ദാമോദരനും ഇഎംഎസിനും മനസിലാകാതെ പോയത് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദവും
വർഗ വൈരുധ്യങ്ങളും മാത്രം അല്ല. ഇന്ത്യയുടെ ജനാധിപത്യവും ഇന്ത്യയുടെ
ഫെഡറൽ സംവിധാന വുമാണ്. മാർക്സിസം അംഗീകരിച്ചിട്ടുള്ളത് എഴുതപെട്ട
ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രമാണ് എന്നതുമാണ്. പ്രാചീന
റോമാസാമ്പ്രാജ്യത്തെ കിടിലം കൊള്ളിച്ച സ്പാർട്ടക്കസിന്റെ നേതൃത്വത്തിൽ
നടന്ന അടിമ കലാപം അതിന്റെ ഭാഗമാണ്. ഫറവോൻ രാജാവിന്റെ അടിമകൾ ആയിരുന്ന ജനതയെ
മോചിപ്പിക്കുന്ന ചരിത്രമാണ് ബൈബിൾ പഴയ നിയമം. ഇന്ത്യയിൽ അത് ബ്രാഹ്മണാധിപത്യത്തിന്റെ രൂപത്തിൽ ആയിരുന്നു. നന്മക്കെതിരെ തിന്മയുടെ ഭീകരത എന്നും അതിനെ പറയാം.
സോക്രടീസിന് വിഷം കൊടുത്ത് കൊന്നതും അനീതിക്കെതിരെ നിലയുറപ്പിച്ച
യേശുവിന്റെ കുരിശ് മരണവും
അതിന്റെ ഭാഗമാണ്. അമേരിക്കയിൽ അത് ആദ്യനിവാസികൾ ആയിരുന്ന റെഡ് ഇന്ത്യൻസിനെ
ഉൻമൂലനം ചെയ്തതും ആഫ്രിക്കയിലെ കറുത്ത വംശജരെ അടിമകളാക്കി ലോകമൊട്ടാകെ
വില്പ്പന നടത്തിയതും അതിന്റെ ഭാഗമാണ്. ഇൻഡ്യയിൽ ആര്യന്മാർ ഇന്ത്യയിലെ ആദ്യ
നിവാസികൾ ആയിരുന്ന ദ്രാവിഡരെ അടിമകൾ ആക്കി ചെയ്തിട്ടുള്ള ക്രൂരതകളും
ഇപ്പോഴും തുടരുന്ന പിന്നോക്ക വിഭാഗങ്ങൾക്ക് എതിരായ അക്രമങ്ങളും വർഗ
സമരങ്ങളുടെ ഭാഗമാണ്. നിർഭാഗ്യവശാൽ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾ
അതൊന്നും അംഗീകരിക്കാൻ ഒരുക്കമല്ല. അതാണ് "സ്ഥിരം ശത്രുക്കൾ ഇല്ല" എന്ന അവസ്ഥ ഉണ്ടാകാൻ കാരണം. അതാണ് മുതലാളിത്ത സമൂഹത്തിന്റെ
സ്വതന്ത്രമായ വളർച്ചയിൽ ഒരു മാറ്റവും പാടില്ല എന്ന നിലപാടിന്റെ അടിസ്ഥാനം.
//
തീർച്ചയായും
"വർഗസമര സിദ്ധാന്തം" മനസിലാക്കുന്നതിന് മനസ്സിൽ നന്മയുടെ മൂന്നാമത് ഒരു
കണ്ണ് കൂടി വേണം. കാരണം സമ്പത്ത് ഉള്ളതു കൊണ്ട് മാത്രം ആരും മോശമോ സമ്പത്ത്
ഇല്ലാത്തത് കൊണ്ട് ആരും നല്ലവനോ ആകുന്നില്ല. മാർക്സിനെ ഏറ്റവും അധികം
സഹായിച്ച എന്ഗൽസ് ഒരു ധനികന്റെ മകനും വ്യവസായിയും ആയിരുന്നു. കേരളത്തിലെ
കമ്മ്യൂണിസ്റ്റ് ആചാര്യൻ സഖാവ് ഇഎംഎസ് ജന്മിയും ബ്രാഹ്മണനും ആയിരുന്നു.
വളരെ വലിയ ധനവാൻ ആയിരുന്നിട്ടും സമ്പത്തെല്ലാം ദരിദ്രർക്ക് ദാനം ചെയ്ത് ദരിദ്രൻ
ആയവരും ഉണ്ട്. (ഫ്രാൻസിൽ ഉണ്ടായിരുന്ന സെന്റ്. സൈമൺ). സമ്പത്തിനോടുള്ള
ആർത്തിയാണ് എല്ലാ ദുഃഖങ്ങളുടെയും കാരണം എന്ന് മനസിലാക്കിയ ശ്രീ. ബുദ്ധൻ
ഒരു രാജകുമാരൻ ആയിരുന്നു. എന്നാൽ കാറൽ മാർക്സിന്റെ അസാമാന്യ കഴിവാണ്
അടിമ സമ്പ്രദായത്തിന്റെയും സ്വകാര്യ സ്വത്തിന്റെയും കാലം മുതൽ ധനികനും
ദരിദ്രനും തമ്മിലുള്ള വൈരുദ്ധ്യം നിലനിൽക്കുന്നു എന്ന കണ്ടെത്തൽ.
അത് കൊണ്ടാണ് എന്ഗൽസ് മാർക്സിനെക്കുറിച്ചു പറഞ്ഞത് "അദ്ദേഹം മറ്റാരെയും
കാൾ വളരെ ഉയരത്തിൽ നിന്നും വളരെ ദൂരേക്ക് കണ്ടു" എന്ന്. പണിയെടുക്കുകയും
നിത്യ ദാരിദ്ര്യം അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന ഒരു ജനതയുണ്ട്; അത്
ചരിത്രാതീത കാലം മുതൽ നിലനിൽക്കുന്നു എന്ന് മനസിലാക്കിയതാണ് മാർക്‌സിനെ
"മറ്റാരെയും കാൾ വളരെ ഉയരത്തിൽ" നിർത്തുന്നത്. മഹാന്മാരായ മറ്റേത്
മഹത്വങ്ങളിൽ നിന്നും മാർക്സിനെ ഉയരത്തിൽ നിർത്തുന്നത് മാർക്സ് മാനവ
രാശിക്ക് ആകെയും മാർഗ ദർശനം നല്കുന്നു എന്നതു കൊണ്ടാണ്.
//
ഏതാനം വർഷങ്ങൾക്ക് മുൻപ് ഒരു സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം ഭൗതികവാദവും
വൈരുദ്ധ്യാധിഷ്ടിത ഭൗതിക വാദവും ഇന്ത്യക്ക് ബാധകമല്ല എന്ന് പറഞ്ഞതും
മറ്റൊരു പൊളിറ്റ് ബ്യൂറോ അംഗം അത് ശരി വച്ചതും മറക്കാൻ കാലം ആയിട്ടില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ തൊഴിലാളിവർഗം അനുഭവിക്കുന്ന സാമ്പത്തിക ചൂഷണത്തെക്കുറിച്ചോ ആത്മീയ ചൂഷണത്തെക്കുറിച്ചോ പാർട്ടി ക്ലാസുകളിൽ പറയാൻ ആവില്ല. വർഗ്ഗ സമര സിദ്ധാന്തവും അങ്ങനെ തന്നെ. കേവലം ചടങ്ങു് മാത്രം ആയി പാർട്ടി ക്‌ളാസ്സുകൾ നടത്തിവരുന്നത് വളരെ നീണ്ട കാലഘട്ടത്തിൽ ആകുമ്പോൾ പാർട്ടിയുടെ എല്ലാ ഘടകങ്ങളും എന്താകും എന്നതിന്റെ ഉദാഹരണമാണ് പോളിറ്റ് ബ്യൂറോ സഖാക്കളുടെ അവസ്ഥ. അതോടൊപ്പം 1950 കാലത്ത് ഉണ്ടായിരുന്നവർക്കും അടിസ്ഥാനപരമായ കാര്യങ്ങൾ അറിയില്ലായിരുന്നു എന്നതും വസ്തുതകളാണ്. എന്താണ് ജനാധിപത്യം എന്നത് സഖാക്കൾ കെ ദാമോദരനും ഇ എം എസിനും മനസ്സിലായിരുന്നില്ല എന്നതാണ് വാസ്തവം. 1957 ൽ ലോകത്ത് ആദ്യമായി തെരെഞ്ഞെടുപ്പിൽ കൂടി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി സഭ അധികാരത്തിൽ വന്നു എന്ന് പറഞ്ഞപ്പോഴും അതിന് കാരണം ആയത് ആധുനിക പാർലമെന്റി ജനാധിപത്യം കാരണം ആണെന്നും ജന്മിക്കും കുടിയാനും ഒരേ വോട്ട് എന്നത് നടപ്പിലായതു കൊണ്ടാണെന്നും ആർക്കും മനസിലായില്ല. പാർട്ടിക്ക് പ്രവർത്തിക്കാൻ അനുവാദം ഇല്ലാതിരുന്ന അവസ്ഥയും എല്ലാ സ്വാതന്ത്ര്യവും ഉള്ളതും തമ്മിലുള്ള വ്യത്യാസം മനസിലായില്ല. അന്ന് മനസിലായില്ല എന്നത് കൊണ്ട് 1950 കാലത്തിനു ശേഷം നീണ്ട 75 വർഷങ്ങൾക്ക് ശേഷവും മനസിലാവില്ല എന്നതാണ്
//
വൈരുധ്യാധിഷ്ഠിത ഭൗതിക വാദം മനസിലാക്കാതെ
മാർക്സിസം മനസിലാക്കാൻ ആവില്ല. അടിമയും ഉടമയും തമ്മിലും തൊഴിലാളിയും
മുതലാളിയും തമ്മിലും ഉള്ള താത്പ്പര്യങ്ങളിലെ വൈരുധ്യം ഇൻഡ്യയിലെ 1950
കാലത്തെ കമ്മ്യൂണിസ്റ്റു നേതാക്കൾക്കാർക്കും മനസിലായില്ല. മനുഷ്യൻ ആണെന്ന
പരിഗണന അടിമയോട് അടിമ ഉടമ ഒരിക്കലും കാണിക്കാറില്ല. അവനെ ഉപയോഗിച്ച്
പരമാവധി ധനം സമ്പാദിക്കുകയാണ് അടിമ ഉടമയുടെ താൽപ്പര്യം. അവൻ
അനുഭവിച്ചിട്ടുള്ള നരക യാതന മനസിലാക്കിയാൽ മാത്റമേ അടിമയുടേയും അടിമ
ഉടമയുടേയും താത്പ്പര്യങ്ങളിലെ വൈരുധ്യം മനസിലാവുകയുള്ളു. ആധുനിക
മുതലാളിക്ക് തൊഴിലാളിയെ ഉപയോഗിച്ച് പരമാവധി ധനം സമ്പാദിക്കുകയാണ്
ലക്‌ഷ്യം. തൊഴിലാളിക്കാകട്ടെ ജീവൻ നിലനിർത്താൻ ആരുടെയെങ്കിലും കീഴിൽ
പണിയെടുത്തേ പറ്റുകയുള്ളു. അടിമയും ഉടമയും തമ്മിലും തൊഴിലാളിയും
മുതലാളിയും തമ്മിലും ഉള്ള താത്പ്പര്യങ്ങളിലെ വൈരുധ്യം കാറൽ മാർക്സിന്
മനസിലായി. ലോകമൊട്ടാകെ തൊഴിലാളി ഒന്നായി സംഘടിച്ചാൽ അതിന്റെ ശക്തി
എന്തായിരിക്കും എന്ന് കാറൽ മാർക്സിന് മനസിലായതുകൊണ്ട് മാർക്സ് ലോക
തൊഴിലാളി വർഗത്തോട് പറഞ്ഞു: "നിങ്ങൾ ഏകോപിക്കുവിൻ; നിങ്ങൾക്ക് നഷ്ടപ്പെടാൻ
യാതൊന്നുമില്ല. നേടാനോ ഒരു വലിയ ലോകമുണ്ട് താനും." ഇന്ത്യയിൽ "മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ" തീരുമാനിച്ചപ്പോൾ
മുതലാളിയും തൊഴിലാളിയും തമ്മിലുള്ള താത്പ്പര്യങ്ങളിലെ വൈരുധ്യം
കണക്കിലെടുത്തതേയില്ല.
//
ഇന്ത്യയിൽ ഇന്ത്യൻ പാർലമെന്റിനാണ് പരമാധികാരം എന്നത് മനസിലാക്കാതെ ഒരോ സംസ്ഥാനവും ഓരോ യൂണിറ്റായി കരുതുകയും ഇന്ത്യ ഏതെങ്കിലും ബൂർഷ്വാ രാഷ്ട്രീയപാർട്ടി ഭരിച്ചാൽ മതി എന്ന് കരുതുന്നു. 34 വർഷങ്ങൾ തുടർച്ചയായി ഭരിക്കാൻ ബംഗാളിൽ അവസരം ഉണ്ടായിട്ടും കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കൻ കഴിയാത്തത് പ്രധാനപ്പെട്ട രാഷ്ട്രീയ അധികാരങ്ങൾ എല്ലാം കേന്ദ്ര ഗവൺമെന്റിന് ആയതുകൊണ്ടാണ്. സംസ്ഥാനങ്ങൾ ആവശ്യമാണോ എന്നത് ഉൾപ്പെടെ തീരുമാനിക്കാനുള്ള അധികാരങ്ങൾ പാർലമെന്റിനും കേന്ദ്ര ഗവണ്മെന്റിനും ആണ്. അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ഇഎംഎസ് ഉൾപ്പെടെയുള്ളവർ കണക്കിലെടുക്കാതെയാണ് സിപിഐ(എം) പാർട്ടി പരിപാടി സ്വീകരിച്ചിട്ടുള്ളത്. ചൂഷക വർഗ്ഗങ്ങൾ ഇന്ത്യയാകെ അവരുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ ഇടതുപക്ഷങ്ങൾ ഓരോ "യൂണിറ്റ്" എന്നതിൽ ഉറച്ചുനിൽക്കുന്നു.
ഇപ്പോൾ സിപിഎം മനപ്പൂർവം ഒരു പ്രാദേശിക പാർട്ടി ആയി സ്വയം മാറുകയാണീ. ഇന്ത്യ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭരിക്കട്ടെ എന്ന ധാരണയിൽ
സിപിഐ(എം) നിൽക്കുമ്പോൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ആരും വോട്ട് നൽകില്ല. അതാണ് എല്ലാ പാർലമെന്റ് തെരഞ്ഞെടുപ്പുകളിലും സംഭവിക്കുന്നത്. ആ സ്ഥിതി മാറണം എങ്കിൽ ഇന്ത്യയിൽ ആകെ സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ആയി ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്ന സാഹചര്യം ഉണ്ടാകണം. മുതലാളിത്തം വളർത്താൻ ആരും ഇടതുപക്ഷത്തിന് വോട്ട് ചെയ്യില്ല. കാരണം മുതലാളിത്തം അതിന്റെ എല്ലാ അർത്ഥങ്ങളിലും നടപ്പിലാക്കാൻ ചൂഷക വർഗ്ഗങ്ങൾ ഇന്ത്യയാകെ സന്നദ്ധരായി ഉണ്ട്.
//
മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതിനർത്ഥം മാർക്സിന്റെ "മിച്ചമൂല്യ" സിദ്ധാന്തം അടക്കമുള്ള സാമ്പത്തിക ശാസ്ത്രം പൂർണമായും ഉപേക്ഷിക്കുക എന്നാണ്. "മൂലധനം" എന്ന ബൃഹത്തായ കൃതി രചിച്ചത് തൊഴിലാളിവർഗം അനുഭവിക്കുന്ന അദ്ധ്വാനശക്തിയുടെ ചൂഷണം എന്താണെന്ന് പഠിപ്പിക്കാനാണ്.
"ഉത്പാദന ചെലവ്" പറയാതെ "മിച്ചമൂല്ല്യം" അല്ലെങ്കിൽ "ലാഭം" പറയാനാവില്ല. ബൂർഷ്വാസി എങ്ങനെ തൊഴിലാളിയെ ചൂഷണം ചെയ്യുന്നു എന്നതാണ് വിഷയം. ഒരു കാര്യവും മനസ്സിലാക്കാതെ എന്തൊക്കെയോ "പാർട്ടി ക്ലാസ്" എന്ന പേരിൽ നടത്തുന്നു. അതിന്റെ "പാർട്ടി" മാത്രമാണ് ഇന്ത്യ ഒട്ടാകെയുള്ളത്. ക്ലാസ്സ് വെറും കടമ നിർവഹിക്കൽമാത്രം ആകുന്നു. കേൾവിക്കാർക്ക് ഒന്നും മനസിലാകാത്തത് കൊണ്ട് സംശയങ്ങളോ അഭിപ്രായങ്ങളോ ഉണ്ടാവില്ല. എന്നാൽ മുതലാളിത്തം പ്രോത്സാഹി പ്പിക്കുമ്പോൾ ചൂഷണത്തെക്കുറിച്ച് പാർട്ടിക്ലാസുകളിൽ പഠിപ്പിക്കാൻ ആവില്ല. മാർക്സിന്റെ "അർത്ഥശാസ് ത്രത്തെ"ക്കുറിച്ച് ക്ലാസ് എടുക്കുന്നത് എത്ര വികലമായിട്ടാണ് എന്നത് കേൾക്കുമ്പോൾ മനസിലാകും. "ചൂഷണം" എന്ന വാക്ക് പരമാവധി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കും. ഉത്പാദനമൂല്യം പറയാതെ "മിച്ചമൂല്യം" പഠിപ്പിക്കാൻ ആവില്ല. മിച്ചമൂല്യത്തെ കുറിച്ചുള്ള ഒരു ഇഗ്ളീഷിലുള്ള പോസ്റ്റിന് ബംഗാളിലുള്ള ഒരു സഖാവ് കമന്റു ചെയ്തത് ഉത്പാദന മൂല്യം എന്ന വിഷയമേയില്ല എന്നാണ്. ഫലത്തിൽ പാർട്ടി ക്ളാസുകൾ ചടങ്ങുകൾ മാത്രം ആയി തീരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ