2025 സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

617. സോഷ്യലിസത്തിലെ സാമൂഹ്യനീതി

                                              617. സോഷ്യലിസത്തിലെ സാമൂഹ്യനീതി.

/

 

2002 മുതൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന പാർട്ടി നിലപാടിനെതിരെ മാർക്സിസത്തിന്റെ അടിസ്ഥാനത്തിൽ കഴിവിന്റെ പരമാവധി ശ്രമിക്കുകയാണ്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന നിലപാടിൽ നിന്നും അല്പം പോലും വ്യതിചലിക്കാൻ സിപിഐ(എം) പോളിറ്റ് ബ്യൂറോ തയ്യാറായില്ല. എത്രയോ പാർട്ടി കോൺഗ്രസുകൾ കഴിഞ്ഞു. മാർക്സിസം മുതലാളിത്തത്തിനെതിരെ പോരാടാനുള്ള തത്വ ശാസ്ത്രമാണ്. 2002 ൽ ഉണ്ടായിരുന്ന പാർട്ടി ഇല്ലാതായിട്ടും ഉള്ളത് കൂടി ഇല്ലാതാക്കാനുള്ള നീക്കമാണ് പാർട്ടി നടത്തിക്കൊണ്ടിരിക്കുന്നത്. മാർക്സിസത്തിന്റെ ആവശ്യമേയില്ല എന്നതാണ് സിപിഐ(എം); സിപിഐ നേതൃത്വം ഒരു കാരണ വശാലും സോഷ്യലിസം സ്വീകരിക്കില്ല എന്ന ഉറച്ച നിലപാടിന്റെ അടിസ്ഥാനം.
"സോഷ്യലിസം" പാർട്ടി പരിപാടി ആയി സിപിഐ(എം); സിപിഐ നേതൃത്വം അംഗീകരിക്കില്ല എന്നതിന് അർത്ഥം ബൂർഷ്വാസിയുടെ മർദ്ദനോപകാരണം ആയ "ഭരണകൂടം" തൊഴിലാളി വർഗ്ഗത്തിന്റേത് ആകണം എന്നത് അംഗീകരികുന്നില്ല എന്ന് മാത്രം. അത് മാർക്സിസം അംഗീകരിക്കുന്നില്ല എന്ന് പ്രവർത്തിയിൽ കൂടി പറയുന്നു. നൂറ് വർഷം ചരിത്രം ഉള്ള പാർട്ടിയുടെ കാര്യമാണ് എന്നത് കൂടെ ഓർക്കണം.

//

രാജ്യം സമ്പന്നമാണെങ്കിൽ അതിന്റെ പ്രയോചനം ജനങ്ങൾക്ക്‌ ആകെയും ലഭിക്കും. ഒരിക്കലും അങ്ങനെ പാടില്ല എന്നതാണ് മുതലാളിമാരുടെയും ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളുടേയും നിലപാട്. അതാണ് ഒരു കാരണ വശാലും പൊതുമേഖലാ വ്യവസായങ്ങൾ പാടില്ല എന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും നിലപാടിന്റെ കാരണം. പൊതുമേഖലാ സ്ഥാപനങ്ങളിലെ ലാഭം രാഷ്ട്രത്തിനാണ് ലഭിക്കുക. അത് ഉപയോഗിച്ച് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്തിന്റെ വികസനവും നടത്താം. അങ്ങനെ പാടില്ല. അവിടെ അഴിമതി നടത്തുക സാധ്യമല്ല. അവിടെ നിന്നും തെരെഞ്ഞെടുപ്പ് ഫണ്ട് ലഭിക്കില്ല. അതാണ് ഒരുകാരണ വശാലും പൊതുസ്വത്തു് പാടില്ല എന്ന ബൂർഷ്വാ പാർട്ടികളുടെ നിലപാടിന്റെ കാരണം. സമ്പത്ത് മുതലാളിമാരുടെ കൈവശം ആണെങ്കിൽ അതിന്റെ ആധിപത്യം -- അതാണ് മുതലാളിത്തം. സമ്പത്ത് രാഷ്ട്രത്തിന്റെ കൈവശം - അതാണ് സോഷ്യലിസത്തിന്റെ അടിസ്ഥാനം. അതാണ് ബൂർഷ്വാ രാഷ്ട്രീയപാർട്ടികൾ ഒരു കാരണ വശാലും സോഷ്യലിസം പാടില്ല എന്ന നിലപാട് സ്വീകരിക്കാൻ കാരണം. സോഷ്യലിസ്റ്റ് രാഷ്ട്രം ആയ ചൈന ശക്തമാകുന്നത് സമ്പത്ത് രാഷ്ട്രത്തിന്റെ കൈവശം ആയതുകൊണ്ടാണ്.

//

വിപ്ലവ പൂർവ റഷ്യ വ്യാവസായികമായി തികച്ചും പിന്നണിയിൽ ആയ്‌തിരുന്നത് കൊണ്ട് "സോഷ്യലിസം" ലക്ഷ്യമായി അംഗീകരിക്കുന്നതിൽ തർക്കം ഉണ്ടായപ്പോൾ ലെനിൻ പറഞ്ഞത് സോഷ്യലിസം അംഗീകരിക്കുന്നില്ലെങ്കിൽ മാർക്സിസ്റ്റ് ആശയഗതി കുഴിച്ചുമൂടുക മാത്രം ആയിരിക്കും സംഭവിക്കുക എന്നാണ്. "സോഷ്യലിസം" സ്ഥാപിക്കുന്നതിനുള്ള തൊഴിലാളി വർഗ്ഗത്തിന്റെ ആയുധം ആയ മാർക്സിസ്റ്റ് ആശയഗതിക്ക്‌ സോഷ്യലിസം "പാർട്ടി പരിപാടി" അല്ലെങ്കിൽ നിലനിൽക്കാൻ ആവില്ല എന്നതാണ് കാരണം. അപ്പോഴാണ് "എന്തുചെയ്യണം?" എന്ന കൃതി രചിക്കാൻ ഇടയായത്. അവിടെയാണ് സോഷ്യലിസ്റ്റ് ആശയഗതിയുടെ പ്രസക്തി അല്പം പോലും കുറച്ചുകാണരുതു് എന്ന് മാത്രമല്ല "സോഷ്യലിസ്റ്റ് ആശയഗതി എത്രമാത്രം ശൈശവ അവസ്ഥയിലാണോ അത്രമാത്രം സോഷ്യലിസ്റ്റ് ഇതര ആശയഗതികളോട് അസഹിഷ്ണത തന്നെ കാണിക്കണം എന്ന് പറയുന്നത്. റഷ്യയിൽ ലെനിന്റെ വാക്കുകൾക്ക് അംഗീകാരം ലഭിച്ചതുകൊണ്ട് പഴയ സോവിയറ്റ് യൂണിയൻ ഉണ്ടായി. ലോകമൊട്ടാകെ സോഷ്യലിസ്റ്റ് വ്യവസ്ഥ പ്രചരിക്കാൻ ഇടയായി.

//

സോഷ്യലിസത്തിന്റെ സാമൂഹ്യ നീതിയും ശാസ്ത്രീയതയും മാർക്സിസത്തിന്റെ ശാസ്ത്രീയത തെളിയിക്കുന്ന വസ്തുതകളും സാധാരണ ജനങ്ങളുടെ അറിവിനായാണ് സോഷ്യൽ മീഡിയവഴി പങ്കു വയ്ക്കുന്നത്.  നിർഭാഗ്യവശാൽ അവയൊന്നും ഇൻഡ്യയിലെ  കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് അൽപ്പം പോലും ബോധ്യമാകുന്നില്ല.   ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്കായി ജനങ്ങളോട് വോട്ട്‌ ചോദിക്കണം എന്നതാണ് എന്റെ പോസ്റ്റുകൾ മുഖേന ഉദ്ദേശിക്കുന്നത്. അതോടൊപ്പം എന്താണ് യഥാർത്ഥത്തിൽ ജനാധിപത്യം എന്നിവയെല്ലാം സിപിഐ(എം); സിപിഐ പാർട്ടി സഖാക്കളുടെയും നേതാക്കളുടെയും പരിഗണനയും ഉദ്ദേശിക്കുന്നു. എന്നാൽ എന്തെല്ലാം; എത്രയോ വർഷങ്ങളായി അവതരിപ്പിക്കുന്നു എങ്കിലും അതൊന്നും സിപിഐ(എം); സിപിഐ പാർട്ടി നേതൃത്വങ്ങളുടെ ശ്രദ്ധയിൽ വരുന്നില്ല.  മുതലാളിത്തം അല്ലാതെ  സോഷ്യലിസം എന്ന വിഷയമേയില്ല എന്ന സമീപനത്തോടെയാണ്  ഇന്ത്യയിലെ  കമ്മ്യൂണിസ്റ്റ് പാർട്ടികൾ  (സിപിഐ(എം); സിപിഐ) മുന്നോട്ട് പോകുന്നത്.  സോഷ്യലിസ്റ്റ് ആശയത്തോടൊപ്പം അല്ലെങ്കിൽ മാർക്സിസ്റ്റ് ആശയങ്ങൾ കുഴിച്ചുമൂടുക ആയിരിക്കും സംഭവിക്കുക എന്ന ലെനിന്റെ വാക്കുകൾ  യാഥാർഥ്യം ആകുമ്പോഴും പാർട്ടി നേതൃത്വങ്ങൾക്ക്  അതൊന്നും ഒരു വിഷയമേയല്ല.  ഇൻഡ്യൻ നാഷണൽ കോൺഗ്രസുമായി  സഖ്യത്തിലേർപ്പെട്ട സിപിഐ യുടെ അവസ്ഥയും  ഇൻഡ്യ  ഒട്ടാകെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നതും ഒന്നും (സിപിഐ(എം); സിപിഐ) ന്വേതൃത്വങ്ങൾക്ക്  വിഷയം അല്ല. അവർ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ യാതൊരു മാറ്റവും വരുത്തില്ല.   പാർട്ടി  നേതൃത്വങ്ങൾക്ക് എങ്ങനെയും  പരമാവധി പ്രായം വരെ  നേതൃത്വത്തിൽ തുടരുക എന്ന വിഷയം മാത്രം.  കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വാസം അർപ്പിക്കുന്ന ജനങ്ങളോട് -  അല്ലെങ്കിൽ ഇന്ത്യയിലെ  വൻകിട മുതലാളിമാർ അല്ലാത്ത നൂറ്റിമുപ്പതു്  കോടിയിൽ അധികം വരുന്ന ജനങ്ങളോട് അവർക്ക്‌ യാതൊരു ഉത്തരവാദിത്വവും  ഇല്ല. അതാണ് മാർക്സിസം അംഗീകരിക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥ ഇന്ത്യൻ ഭരണ ഘടനയുടെ ഭാഗം ആണെങ്കിൽ പോലും  അത്  നടപ്പിൽ വരുത്തുന്നതിന് ജനങ്ങളോട് വോട്ട്  അഭ്യർത്ഥിക്കില്ല എന്ന നിലപാടിലൂടെ വ്യക്തമാവുന്നത്.    ദീർഘകാലം മുതലാളിത്ത വ്യവസ്ഥയുമായി മാത്രം  ഇടപഴകിയതു കൊണ്ട്   സോഷ്യലിസവുമായി   പൊരുത്തപ്പെടാൻ അവർക്ക്‌  ആവുന്നില്ല എന്നതിലേക്കാണ് കാര്യങ്ങൾ പോകുന്നത്. "പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കാമെന്ന് പാർട്ടി ഒരിടത്തും പറഞ്ഞിട്ടില്ല" എന്ന ഇഎംഎസിന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നതല്ലാതെ അങ്ങനെ പറയുന്നവർക്ക് മറ്റൊന്നും പറയാനില്ല.  ജനാധിപത്യമാർഗം അല്ലാതെ മറ്റ്‌  യാതൊരു വഴികളും ഇപ്പോൾ സാമൂഹ്യ മാറ്റത്തിന്  മാനവരാശിയുടെ  മുൻപാകെ ഇല്ല.    അത് മൂലം ഹിന്ദുത്വ വാദികളുടെ ഇന്ത്യയിലെ ഭീകര ഭരണം ഇല്ലാതാകുന്നതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്ത്യയുടെ ഭരണം ഏൽപ്പിക്കുക എന്ന നിലപാടിൽ മാറ്റം വരുത്താൻ ഇടയാകുന്നില്ല. 2019 ലേയും 2024 ലേയും പാർലമെന്റ് തെരെഞ്ഞെടുപ്പ് ഫലങ്ങൾ അവരെ യാതൊന്നും പഠിപ്പിക്കുന്നില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിലപാട് ഇന്ത്യയിൽ സോഷ്യലിസ്റ്റ് ആശയങ്ങളും തൊഴിലാളിവർഗ രാഷ്ട്രീയവും ഇല്ലാതാകണം എന്നതാണ് എന്നതും കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങൾക്ക് മനസിലാകുന്നില്ല.

//

സോഷ്യലിസത്തിന്റെ ശാസ്ത്രീയതയും സാമൂഹ്യനീതിയും തൊഴിലാളിവർഗ്ഗത്തെയും സാധാരണ ജനങ്ങളേയും ബോധ്യപ്പെടുത്തണം എങ്കിൽ സോഷ്യലിസം എന്ന ലക്‌ഷ്യം ആവശ്യമാണ് എന്നത് ഇന്ത്യയിലെ സിപിഐ(എം); സിപിഐ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങൾക്ക് ബോധ്യപ്പെടണം. സോഷ്യലിസം എന്ന ലക്‌ഷ്യം ഇല്ലെങ്കിൽ മാർക്സിസ്റ്റ് ആശയങ്ങൾക്ക്‌ നിലനില്പില്ല എന്നത് എത്രയോ കാലത്തെ അനുഭവത്തിൽ നിന്നും അവർക്ക് മനസിലാവില്ല. അതാണ് ഇന്ത്യയിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. കാറൽ മാർക്സിന് പണിയെടുക്കുന്ന ജനങ്ങളുടെയാകെ കഠിനാദ്ധ്വാനങ്ങളും ജീവിത ദുരിതവും ബോധ്യപ്പെട്ടത് കൊണ്ടാണ് ഒരു ജീവിതം തന്നെ അതിനായി മാറ്റിവച്ചതും മാർക്സിസം എന്ന തത്വ ശാസ്ത്രത്തിന് റൂപം കൊടുത്തതും "മൂലധനം" എന്ന കൃതി രചിച്ചതും. എന്നാൽ അതൊന്നും ഇൻഡ്യയിലെ സിപിഐ(എം); സിപിഐ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങൾക്ക് വിഷയമേയല്ല. രാഷ്ട്രീയം സ്വന്തം നിലനിൽപ്പിന്റെ ഭാഗം മാത്രം ആയി കരുതുകയും എങ്ങനെയും പരമാവധി പ്രായം വരെ നേതൃത്വത്തിൽ തുടരുകയും ചെയ്യുക. അതാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപി യുടെ വാഴ്ച ഇല്ലാതായാൽ മാത്രം മതി എന്ന നിലപാടിന്റെ അടിസ്ഥാനം. പഴയകാല അനുഭവത്തിൽ നിന്നും മനസിലാക്കാം ബിജെപി വാഴ്ച ഇല്ലാതാകുന്നതും അവർക്ക് പ്രധാനപ്പെട്ട കാര്യം അല്ല എന്നത്. വളരെ ദീർഘകാലം ഇന്ത്യ ഭരിച്ച ഒരു ബൂർഷ്വാ രാഷ്ട്രീയപാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നതും ഇന്ത്യയിൽ ഒരുകാരണ വശാലും തൊഴിലാളിവർഗ രാഷ്ട്രീയം നിലനിൽക്കാൻ പാടില്ല എന്നതാണ് അവരുടെ നിലപാട് എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങൾക്ക് വിഷയം അല്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥികൾ ഇന്ത്യയിൽ എവിടെ മത്സരിച്ചാലും അവരെ പരാജയ പ്പെടുത്താൻ കോൺഗ്രസ്; ബിജെപി ഉൾപ്പെടെ എല്ലാ പിന്തിരിപ്പന്മാരും ഒന്നാകുന്നതും അവർക്ക് മനസിലാകുന്നില്ല.

 

//

"സോഷ്യലിസം" പാർട്ടി പരിപാടി ആയി അംഗീകരിച്ചാൽ പോലും അതിലെ ശാസ്ത്രീയതയും സാമൂഹ്യ നീതിയും തൊഴിലാളിവർഗ്ഗത്തിലും സാധാരണ ജനങ്ങളിലും എത്തിക്കുക എന്നത് വളരെ ശ്രമകരമായ വസ്തുതകളാണ്. എങ്കിൽ പോലും അവ തികച്ചും സാമൂഹ്യനീതി ആകയാൽ ജനങ്ങളിൽ മനസ്സിൽ നന്മയുള്ള വളരെ വലിയ ഭൂരിപക്ഷം ജനങ്ങളും അത് അംഗീകരിക്കും. എന്നാൽ സോഷ്യലിസം എന്ന വിഷയമേയില്ല എന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങളുടെ നിലപാട്.  "മതേതര ഇന്ത്യ" എന്ന ബാനറിൽ ഇന്ത്യയിൽ "കോൺഗ്രസ് ഭരണം" പുനഃസ്ഥാപിക്കുക മാത്രമാണ് അവർ ആഗ്രഹിക്കുന്നത്, പക്ഷേ അത് അസാധ്യമാണ്, കാരണം കോൺഗ്രസിന് "കമ്മ്യൂണിസ്റ്റ് രഹിത ഇന്ത്യ" മാത്രമേ ആവശ്യമുള്ളൂ. അവരുടെ ലക്ഷ്യവും രാമ രാജ്യം ആണ്.  കാർഷിക ഉത്പന്നങ്ങൾ ഉൾപ്പെടെ എല്ലാ അവശ്യ വസ്തുക്കളും സൃഷ്ടിക്കുന്നതിൽ സമൂഹത്തിലെ ബഹുഭൂരിപക്ഷവും പങ്കാളികളാണ് എന്നതാണ് സോഷ്യലിസത്തിന്റെ ശാസ്ത്രീയത. അതുകൊണ്ടു തന്നെ അതിൽ പങ്കാളികൾ ആകുന്നവർ ആരും ദാരിദ്ര്യവും യാതനകളും ഇല്ലാതെ ജീവിക്കാൻ അർഹരാണ്. എന്നാൽ ഒരുകാരണ വശാലും സമൂഹത്തിൽ ആരും ദാരിദ്ര്യവും യാതനകളും ഇല്ലാതെ ജീവിക്കാൻ പാടില്ല എന്നതാണ് മുതലാളിത്തത്തിനായി നിലകൊള്ളുന്നവരുടെ നിലപാട്. അടിസ്ഥാനപരമായ വസ്തുതകൾ മനസിലാക്കിയാൽ സോഷ്യലിസത്തെ എതിർക്കുന്നവർ വളരെ നിസ്സാരമായിരിക്കും. എല്ലാ കാര്യങ്ങളും ജനങ്ങളെ അറിയിക്കാൻ സൗകര്യമുണ്ട് എന്നതാണ് പഴയ രാജവാഴ്ചകളെ അപേക്ഷിച്ച് ജനാധിപത്യത്തിന്റെ മെച്ചം.

//

ഒരു സാധാരണ ഇന്ത്യൻ പൗരൻമാത്രം ആയ എനിക്ക് അഭിപ്രായ സ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും ഉണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങളുടെ നിലപാടിൽ മാറ്റം വരുത്താൻ ആവില്ല. ഇന്ത്യൻ ഭരണ ഘടന കൂടി അംഗീകരിക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ആയി ജനങ്ങളോട് വോട്ട്‌ അഭ്യർത്ഥിക്കണം എന്നതാണ് എന്റെ സോഷ്യൽ മീഡിയ വഴിയുള്ള എല്ലാ പോസ്റ്റുകളുടെയും ഉദ്ദേശം. അവിടെയാണ് "പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കാമെന്ന് പാർട്ടി ഒരിടത്തും പറഞ്ഞിട്ടില്ല" എന്ന ഇഎംഎസിന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നതിന്റെ അപകടം സ്ഥിതിചെയ്യുന്നത്. ജനാധിപത്യം അംഗീകരിച്ച് സോഷ്യലിസ്റ്റ് വ്യവസ്ഥക്കായി ഇന്ത്യയിലെ (സിപിഐ(എം); സിപിഐ) കമ്മ്യൂണിസ്റ്റ് പാർട്ടികൾ ജനവിധി നേടാൻ തയ്യാറല്ല എങ്കിൽ ഇൻഡ്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അധിക കാലം മുന്നോട്ടു പോകാൻ ആവില്ല. 1950 കാലത്ത്‌ ഉണ്ടായിരുന്ന പാർട്ടി  ഇൻഡ്യയിൽ  ഇപ്പോൾ ഇല്ല. പശ്ചിമ ബംഗാളിൽ പണ്ട് ഉണ്ടായിരുന്ന പാർട്ടി ഇപ്പോൾ ഇല്ല. എന്തുകൊണ്ട് ഇല്ലാതായി എന്ന് പാർട്ടിക്ക് അറിയില്ല. ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിൽ എന്തുകൊണ്ടാണ് പാർട്ടി വളരാത്തത് എന്നും അറിയില്ല. കേരളത്തിൽ "വികസനം" അല്ലാതെ യഥാർത്ഥ തൊഴിലാളിവർഗ്ഗ രാഷ്ട്രീയം ഒരിടത്തും പറയുന്നില്ല. വർഗ ശത്രുക്കൾ ഇല്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.  സോഷ്യലിസ്റ്റ് വ്യവസ്ഥ "പാർട്ടി പരിപാടി" ആയി അംഗീകരിക്കുന്നില്ല എങ്കിൽ മാർക്സിസ്റ്റ് ആശയങ്ങൾ കുഴിച്ചുമൂടുക മാത്രം ആയിരിക്കും ചെയ്യുക എന്ന ലെനിന്റെ "എന്ത് ചെയ്യണം?" എന്ന കൃതിയിലെ  വാക്കുകൾ ഇന്ത്യയിൽ 1950 കാലം മുതൽ കഴിഞ്ഞ 75 വർഷങ്ങൾ ആയി യാഥാർഥ്യം ആകുമ്പോഴും  സിപിഐ(എം); സിപിഐ) കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങൾക്ക് ബോധ്യം ആകുന്നില്ല. സോഷ്യലിസം അംഗീകരിക്കുന്നില്ലെങ്കിൽ മാർക്സിസം അംഗീകരിക്കുന്നില്ല എന്ന്മാത്രമാണ് അർത്ഥം. 

//

സഖാവ് കെ ദാമോദരനും തൊഴിലാളിവർഗ സർവ്വാധിപത്യത്തിൽ കൂടി അല്ലാതെ സോഷ്യലിസം സ്ഥാപിക്കാൻ ആവില്ല എന്നാണ് അദ്ദേഹത്തിന്റെ മാർക്സിസ്റ്റ് പാഠങ്ങളിൽ പറഞ്ഞിരിക്കുന്നത്. സായുധ വിപ്ലവവും തൊഴിലാളിവർഗ സർവാധിപത്യവും ലോകമൊട്ടാകെ രാജവാഴ്ചകൾ നിലനിന്നിരുന്ന കാലങ്ങളിൽ മാത്രം ആവശ്യമായ കാര്യങ്ങൾ ആയിരുന്നു. സഖാക്കൾ ഇഎംഎസിനും കെ ദാമോദരനും എന്താണ് ജനാധിപത്യം എന്നും അറിവില്ലായിരുന്നു. രാജവാഴ്ചകൾ തികച്ചും പാരമ്പര്യം ആയിരുന്നു. 1947 ൽ സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യക്ക് ഒട്ടാകെ ബാധകമായ പാരമ്പര്യ രാജ വാഴ്ച്ചകൾ പോലും ഉണ്ടായിരുന്നില്ല.  അതിനർത്ഥം ഇന്ത്യൻ ജനതയ്ക്ക് ഒരിക്കലും സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ആയി വോട്ടു ചെയ്യാൻ അവസരം ഉണ്ടാവില്ല എന്നതാണ്. രണ്ടാം ലോക മഹായുദ്ധത്തിൽ പഴയ സോവിയറ്റ് യൂണിയന് ജർമ്മനിയുടെമേൽ നേടാൻ കഴിഞ്ഞ ഗംഭീര വിജയമാണ് യഥാർത്ഥത്തിൽ ലോകമൊട്ടാകെ കോളനികൾ ഇല്ലാതാവുന്നിതിലേക്കും ആധുനിക പാർലമെന്ററി ജനാധിപത്യം നടപ്പിലാവുന്നതിനും കാരണം ആയത്. ചൈന സോഷ്യലിസ്റ്റ് രാക്ഷ്ട്രം ആവുന്നതിനും കാരണം ആയത് അതാണ്. ബ്രിട്ടന്റെ തകർച്ചയാണ് ഇന്ത്യയുടെ പോലും സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്. ഒരോ പൗരനും രാഷ്ട്രീയ സ്വാതന്ത്ര്യം അനുവദിക്കുന്ന ജനാധിപത്യത്തിൽ നിന്നും രാഷ്ട്രീയം ഉൾെപ്പടെ ജനജീവിതത്തിന്റെ സമസ്ത കാര്യങ്ങളും തീരുമാനിക്കുന്നതിൽ രാജാവിൽ മാത്രം അധികാരം നാല്കുന്ന രാജവാഴ്ചയിലേക്ക് തിരിച്ചുപോകാൻ മാനവരാശിക്ക്‌ ആവില്ല.

//

പ്രധാനമായും പഴയ രാജവാഴ്ചയിലെ സാമ്പത്തിക നിയമങ്ങൾ ജനാധിപത്യ രീതിയിലേക്ക് മാറുക എന്നതാണ് സോഷ്യലിസത്തിന്റെ പ്രാഥമികമായ നീതിയും അടിത്തറയും. വളരെ ദീർഘമായ കാലത്തേക്ക് നിലനിന്നിരുന്ന രാജവാഴ്ചയിൽ കാര്യങ്ങൾ തീരുമാനിച്ചിരുന്നത് രാജാവിന്റെ താത്പ്പര്യം അനുസരിച്ച് മാത്രമായിരുന്നു. അടിമ വ്യവസ്ഥയോടൊപ്പം നിലനിന്നിരുന്നതാണ് രാജവാഴ്ച്ചയും. ജനാധിപത്യത്തിൽ രാഷ്ട്രീയ അധികാരം എല്ലാവർക്കും തുല്യമാണ്. ഇന്ത്യൻ ഭരണ ഘടനയിലും അതിനാവശ്യമായ ഭേദഗതികൾ ഉണ്ടാകണം.  ഒരു രാജ്യത്തെ ആകെ സമ്പത്തിനും  ജനങ്ങളാകെയും അവകാശികളാണ്  എന്നതാണ്  സോഷ്യലിസത്തിലെ അടിസ്ഥാന കാഴ്ചപ്പാട്.  പഴയ രാജവാഴ്ചയിൽ എല്ലാ സമ്പത്തും അനുഭവിച്ചിരുന്ന ഒരു ചെറിയ വിഭാഗത്തിന്  അത് ഒരിക്കലും അംഗീകരിക്കാൻ ആവുന്നതല്ല.  രാജവാഴ്ചയുടെ തുടർച്ചയായ  സമ്പന്ന വിഭാഗങ്ങൾക്ക്   യഥാർത്ഥത്തിൽ  പണിയെടുക്കുന്ന വിഭാഗങ്ങൾ മെച്ചപ്പെട്ട ജീവിതം നയിക്കുന്നത് സഹിക്കാൻ ആവില്ല.  അവർ കണ്ടെത്തുന്ന അഭയകേന്ദ്രം ആണ് മുതലാളിത്തം.  സമ്പന്ന വിഭാഗങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ അവർ രൂപീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് "ബൂർഷ്വാ" രാഷ്ട്രീയ പാർട്ടികൾ.
//
തൊഴിലാളി വർഗം മുതലാളിത്ത വ്യവസ്ഥയിൽ അനുഭവിക്കുന്ന ആത്മീയ ചൂഷണത്തിൽ നിന്നും അധ്വാന ശക്തിയുടെ ചൂഷണത്തിൽ നിന്നുമുള്ള മോചനം മാത്രം അല്ല സോഷ്യലിസത്തിലെ സാമൂഹ്യ നീതി. സോഷ്യലിസത്തിന്റെ സാമൂഹ്യ നീതി മനസിലാകാതെ ബ്രാഹ്മണാധിപത് യത്തെയും അതിന്റെ ഭീകരരൂപമായ ചാതുർവർണ്യ വ്യവസ്ഥയേയും പ്രതിരോധിക്കാൻ ആവില്ല. എല്ലാവരും മനുഷ്യർ ആണ് എന്ന മാർക്സിസ്റ്റ് കാഴ്ചപാട് ജനങ്ങളിൽ എത്തിച്ചുകൊണ്ടല്ലാതെ എല്ലാ വർഗീയ വാദത്തെയും പ്രതിരോധിക്കാൻ ആവില്ല. ദീർഘ കാലത്തേക്ക് നിലനിന്ന രാജവാഴ്ചയുടെ ഭാഗമായ രാജ്യത്തെ സാമ്പത്തിക നിയമങ്ങളും ജനാധിപത്യത്തിൽ ജനങ്ങളുടേതായ മാറ്റങ്ങൾ വരേണ്ടതുണ്ട്. ബ്രാഹ്മണാധിപത്യത്തിലെ ചാതുർവർണ്യ വ്യവസ്ഥ നടപ്പിലാക്കിയിരുന്നത് രാജാക്കന്മാർ ആയിരുന്നു. മനുസ്മൃതി അനുസരിച്ചു് രാജാക്കന്മാർക്ക് തീരുമാനിക്കാൻ കഴിയാത്തത് തീരുമാനിക്കേണ്ടത് "ബ്രാഹ്മണ സഭ" കൾ ആയിരുന്നു. അതാണ് ബിജെപി ഭരണം സുപ്രീം കോടതിയെപോലും വെല്ലുവിളിക്കുന്നത്. സോഷ്യലി സത്തിൽ മാത്രമേ ജനകീയ ജനാധിപത്യം സ്താപിതമാവുക യുള്ളു. രാജ്യത്തെ എല്ലാവിധ പ്രകൃതി സമ്പത്തുകൾക്കും ജനങ്ങൾക്ക് ആകെയും അവകാശമുണ്ട്. ജനാധിപത്യത്തിൽ ഭൂരിപക്ഷം ജനങ്ങൾക്ക് കാര്യങ്ങൾ തീരുമാനിക്കാം. രാജ വാഴ്ചയിൽ അതിന് അവസരം ഉണ്ടായിരുന്നില്ല. പാർലമെന്റിൽ ഭൂരിപക്ഷം ഉണ്ടെങ്കിൽ രാജ്യത്തിന് ആകെ ബാധകമാവുന്ന ഭേദഗതികൾ ഭരണ ഘടനയിലും സാധ്യമാണ്. രാജാധിപത്യത്തിൽ ബഹുഭൂരിപക്ഷത്തിനും നിഷേധിച്ച വിദ്യാഭ്യാസം എല്ലാവർക്കും സാധ്യമാവുന്നതിനും സോഷ്യലിസത്തിൽ മാത്രമേ സാധ്യമാവുകയുള്ളു.
//
 ഹിന്ദുത്വ ബിജെപിയെ നേരിടാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആവില്ല എന്ന് പറയുന്നത് രാമരാജ്യം; സാമ്പത്തികനയങ്ങൾ; അഴിമതി; സ്ത്രീവിരുദ്ധത തുടങ്ങിയവയിലൊക്കെ അവർ ഒന്നാണ് എന്നതുകൊണ്ട് മാത്രം അല്ല. എ എ പി നേതാവ് കെജ്‌രിവാളിനെ ജയിലിൽ അടച്ചത് പോലെ രാഹുൽ ഗാന്ധിയെയും സോണിയൻഗാന്ധിയേയും ഏത് സമയത്തും അമിത് ഷാ--മോഡി ഭരണം ജയിലിൽ ആക്കും. അതിനുള്ള വകുപ്പുകൾ മോദിയുടെ കൈവശം ഉണ്ട്. അവരെ നാല്പത്തിയെട്ട് മണിക്കൂർ ചോദ്യം ചെയ്തതിന്റെ വസ്തുതകൾ മോഡി--ഷാ ഏതു സമയത്തും ഉപയോഗിക്കും. അത് രാഹുൽ ഗാന്ധിക്കും അറിയാം. രാഹുൽ--സോണിയ മാർ എപ്പോഴും അത് കരുതി മാത്രമേ എന്തും ചെയ്യുകയുള്ളൂ. അതാണ് 2025 ഫെബ്രുവരിയിൽ നടന്ന ഡൽഹി അസംബ്ലി തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് ബോധപൂർവം ബിജെപിക്ക് ദൽഹി ഭരണം കൈമാറിയത്. ഏത് അവസരത്തിലും അവർ അങ്ങനെ മാത്രമേ നീങ്ങുകയുള്ളു.
//
ഇടതുപക്ഷം ഇൻഡ്യയിൽ എവിടെ നടക്കുന്ന നടക്കുന്ന തെരഞ്ഞെടുപ്പുകളിലും മത്സരിക്കാതെ ബിജെപി വോട്ടിങ് മെഷ്യനിൽ നടത്തുന്ന കള്ളക്കളികളെ നേരിടാൻ ആവില്ല. അതിനുള്ള "ഇടതുപക്ഷം" ഇന്ത്യയിൽ ഉണ്ട്. സാമ്പത്തിനയം മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത് ഉപേക്ഷിച്ച് ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യവും സോഷ്യലിസവും അംഗീകരിക്കുന്നത് ആയാൽ മാത്രം മതി. "ഗുണ്ടായിസം" ജനാധിപത്യത്തിന്റെയോ ഇന്ത്യൻ ഭരണഘടനയുടെയോ ഭാഗം അല്ല. ജനാധിപത്യവിരുദ്ധമായി സംഘപരിവാർ നടത്തുന്ന "ഗുണ്ടായിസ" ത്തെ അതേ രീതിയിൽ കൈകാര്യം ചെയ്യാതെ ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ ആവില്ല.
//
ഇന്ത്യയുടെ ഭരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഏൽപ്പിക്കാൻ ആരും കേരളത്തിലോ ഇന്ത്യയിൽ എവിടെയെങ്കിലുമോ "ഇടതുപക്ഷത്തിന്" വോട്ട് ചെയ്യില്ല. മാത്രമല്ല ചെങ്കൊടിയുടെ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുന്നതിന് കോൺഗ്രസ്; ബിജെപി, ഉൾപ്പെടെ ലോകത്തിലെ എല്ലാ പ്രതിലോമ ശക്തികളുടെയും ഐക്യം ഒരു യാഥാർത്ഥ്യമാകും. എന്നാൽ മാർക്സിസം, സോഷ്യലിസ ത്തോടൊപ്പം ഉണ്ടെങ്കിൽ എല്ലാ പിന്തിരിപ്പ ന്മാരെയും ആശയപരമായി നേരിടുക ചെങ്കൊടിക്ക് ഒരു പ്രശ്നമേ ആവില്ല.
//
"പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കാമെന്ന് പാർട്ടി ഒരിടത്തും പറഞ്ഞിട്ടില്ല" എന്ന ഇഎംഎസിന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നവർ കണ്ടെത്തുന്ന അഭയമാണ് "മുതലാളിത്ത സമൂഹത്തിന്റെ സ്വാതന്ത്രമായ വളർച്ച" എന്നതും. അതിന്റെ ഫലമാണ് പശ്ചിമ ബംഗാളിലെ ഇപ്പോഴത്തെ അവസ്ഥ എന്ന് അവർക്ക് മനസിലാവില്ല. അർത്ഥം അറിയാതെ വാക്കുകൾ ഉരുവിടാൻ മാത്രമേ അവർക്കു അറിയുകയുള്ളൂ. അതോടൊപ്പം ചേർത്ത് വേണം സീതാറാം യെച്ചൂരിയുടെ "ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ" എന്ന വാക്കുകളും. ഒരു "ഹരിഹരക്കുറുപ്പ്" എന്തെല്ലാം പറഞ്ഞാലും അതൊന്നും ഇഎംഎസിന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നവരുടെ നിലപാടുകളിൽ മാറ്റം വരുത്താൻ ഇടയാക്കില്ല. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസ്ഥ എന്തായിരിക്കണം എന്നും ഇഎംഎസ് ഒരിടത്തും പറയുന്നില്ല. സോഷ്യൽമീഡിയ വഴിയല്ലാതെ ഒരക്ഷരം പോലും ഹരിഹരക്കുറുപ്പിനും പറയാൻ സാഹചര്യം ഉണ്ടാവില്ല. അത് ആരും കാണുകയും ഇല്ല. ഇൻഡ്യയിൽ സംഘപരിവാർ ഗുജറാത്തിൽ 2002 ൽ കാണിച്ചതിന്റെ ആവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. സിപിഐ(എം) പിബി പ്രതിഷേധിക്കുന്ന പ്രമേയങ്ങളും തുടരും. "ഇന്ത്യൻ ഭരണഘടന" സംഘപരിവാറിന് പാഴ്കടലാസ് മാത്രം ആണെന്ന് ആരും അറിയുന്നില്ല.
//
ഇന്ത്യയിൽ ബിജെപി യെ പരാജയപ്പെടുത്തി ഇന്ത്യയുടെ ഭരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഏൽപ്പിക്കണം എന്നതാണ് സിപിഐ(എം) 22, 23, 24 പാർട്ടി കോൺഗ്രസുകളിൽ സ്വീകരിച്ച നിലപാട്. അതിനായി ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യണം. 22, 23 പാർട്ടി കോൺഗ്രസുകളിലേയും അനുഭവം പരാജയം ആയിരുന്നു. സിപിഐ(എം) തിരിച്ചടികൾ അനുഭവിക്കുകയായിരുന്നു. കാരണം ഇന്ത്യയുടെ ഭരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഏൽപ്പിക്കുന്നതിന് ആരും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യില്ല. പക്ഷെ സിപിഐ(എം) നേതൃത്വത്തിന് കാര്യങ്ങൾ ബോധ്യമായില്ല. അടുത്ത പാർട്ടി കോൺഗ്രസിലും അതെ നിലപാട് തന്നെ സ്വീകരിച്ചു. കാരണം ഇന്ത്യ ഒട്ടാകെ ഇടത് പക്ഷത്തിന് സ്ഥാനാർഥികൾ ഉണ്ടാവില്ല. കോൺഗ്രസിന് വോട്ട് ചെയ്ത് മടുത്ത ജനങ്ങൾ വീണ്ടും വോട്ട് ചെയ്യില്ല. ഇന്ത്യ ഭരിക്കാനുള്ള സ്ഥാനർത്ഥികളെ ഇടത് പക്ഷത്തിന് ഇല്ലാത്തതിനാൽ സിപിഎം നും വോട്ട് ചെയ്യില്ല. ഫലത്തിൽ സംഘപരിവാർ ഭരണം തന്നെ ഇന്ത്യയിൽ തുടരും. ഇടത് പക്ഷം വോട്ട് ചോദിക്കുന്നതും കോൺഗ്രസി ന്റെയും ബിജെപി യുടേയും അതേ സാമ്പത്തിക നയങ്ങൾക്ക് ആണ്. രാജ്യസമ്പത് പൂർണമായും കോർപ്പ റേറ്റുകൾക്ക് കൈമാറുന്നതിനും പൊതുമേഖലകൾ പൂർണമായും സ്വകാര്യ വത്ക്കരിക്കുന്നതിനും പൂർണമായ നിയമന നിരോധനത്തിനും അഴിമതി സാർവ്വത്രിക മാക്കുന്നതിനും കോണ്ഗ്രസ്സിന്റെ എല്ലാ സാമൂഹ്യ വിരുദ്ധ നിലപാടുകൾക്കും കൂട്ട് നിന്നാണ് ഇടത് പക്ഷം വോട്ട് ചോദിക്കുക. (അതൊന്നും തെരഞ്ഞെടുപ്പിൽ വിഷയം ആക്കുകയില്ല). കേരളത്തിൽ "വികസനം" മാത്രം ആയിരിക്കും പാർലമെന്റ് തെരെഞ്ഞെടുപ്പിലെയും വിഷയം).
ഇടത് പക്ഷത്തിനെതിരെ ഇന്ത്യ ഒട്ടാകെ ബിജെപിയും കോൺഗ്രസും മറ്റ് എല്ലാ പിന്തിരിപ്പന്മാരും ഒന്നാവുകയും ചെയ്യും.
//
 കേരളം ഇന്ത്യയുടെ ഭാഗം ആണെന്ന് മനസ്സി ലാവുന്നില്ല. കേരളത്തെ മാത്രം ആയി രക്ഷി ക്കാനും ബാക്കി അവരുടെ ഇഷ്ട ത്തിന് വിടാനും ശ്രമിക്കുന്നു. അതാണ് സോഷ്യ ലിസ്റ്റ് ഇന്ത്യ എന്ന പാർട്ടി പരിപാടി അംഗീ കരിക്കില്ല എന്ന ഉറച്ച നിലപാടിന്റെ അർത്ഥം. ഇന്ത്യ ഒട്ടാകെ കോർപ്പറേറ്റു കൾക്ക് കൈമാറുക എന്നത് മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച യുടെ ഭാഗം ആണ്. ഇന്ത്യ ഒട്ടാകെയുള്ള പാർട്ടി യാണ് സിപിഐ(എം) എന്നത് പോലും കണക്കിലെടുക്കുന്നില്ല. അർത്ഥശൂന്യമായ "പാർട്ടി കോൺഗ്രസുകൾ" തുടരാൻ സംഘപരിവാർ അനുവദിക്കില്ല. വിചാരണ കൂടാതെ മരണം വരെ കൽത്തുറുങ്കുകളിൽ അടക്കുകയോ വെടിവച്ച് കൊന്നിട്ട് ഏട്ടുമുട്ടലുകളിൽ മരിച്ചെന്നു പറയുകയോ ചെയ്യും. അത് വരെ ഹരിഹരക്കുറുപ്പും ഉണ്ടാവില്ല.
//
സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ഇന്ത്യയിൽ ഇടത് പക്ഷം വോട്ട് ചോദിക്കാതെ ഇന്ത്യയിൽ രാഷ്ട്രീയ മാറ്റം ഉണ്ടാവില്ല. അവിടെയാണ് ഇന്ത്യൻ മുതലാളിത്തിന്റെ സ്വതന്ത്രമായ വളർച്ച എന്ന നിലപാട് വിഷയം ആവുക. അടുത്ത പാർലമെന്റ് തെരെഞ്ഞെടുപ്പിലും ഇടത്പക്ഷത്തിന്റെ സ്ഥിതി പരിതാപകരം ആയിരിക്കും. കാരണം, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭരണത്തിനായി മുൻകാലങ്ങളിൽ കേരളത്തിലും രാജ്യമെമ്പാടും സംഭവിച്ചതുപോലെ ആരും "ഇടതുപക്ഷത്തിന്" വോട്ട് ചെയ്യില്ല. മാത്രമല്ല സാമ്പത്തിക നയങ്ങളിൽ മാറ്റം ഉണ്ടാവുന്നില്ല. ബിജെപി ഇന്ത്യൻ ഭരണ ഘടന ഇല്ലാതായതായി പാർലമെന്റിൽ പാസാക്കും. സോഷ്യലിസം അംഗീകരിച്ചാൽ അത് ജനങ്ങളിൽ എത്തിക്കാൻ തന്നെ കുറെ സമയം എടുക്കും. എന്നാൽ അതൊന്നും സിപിഐ(എം) നേതാക്കൾക്ക് അറിയില്ല. പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവർ ഒരിക്കലും പാർട്ടി പരിപാടി മാറാൻ അനുവദിക്കില്ല. യാതൊന്നും അറിയാത്ത കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എല്ലാത്തിനും കയ്യടിക്കുക മാത്രം ചെയ്യും.
//
തൊഴിലാളി വർഗം മുതലാളിത്ത വ്യവസ്ഥയിൽ അനുഭവിക്കുന്ന ആത്മീയ ചൂഷണത്തിൽ നിന്നും അധ്വാന ശക്തിയുടെ ചൂഷണത്തിൽ നിന്നുമുള്ള മോചനം മാത്രം അല്ല സോഷ്യലിസത്തിലെ സാമൂഹ്യ നീതി. സോഷ്യലിസത്തിന്റെ സാമൂഹ്യ നീതി മനസിലാകാതെ ബ്രാഹ്മണാധിപത് യത്തെയും അതിന്റെ ഭീകരരൂപമായ ചാതുർവർണ്യ വ്യവസ്ഥയേയും പ്രതിരോധിക്കാൻ ആവില്ല. എല്ലാവരും മനുഷ്യർ ആണ് എന്ന മാർക്സിസ്റ്റ് കാഴ്ചപാട് ജനങ്ങളിൽ എത്തിച്ചുകൊണ്ടല്ലാതെ എല്ലാ വർഗീയ വാദത്തെയും പ്രതിരോധിക്കാൻ ആവില്ല. ദീർഘ കാലത്തേക്ക് നിലനിന്ന രാജവാഴ്ചയുടെ ഭാഗമായ രാജ്യത്തെ സാമ്പത്തിക നിയമങ്ങളും ജനാധിപത്യത്തിൽ ജനങ്ങളുടേതായ മാറ്റങ്ങൾ വരേണ്ടതുണ്ട്. ബ്രാഹ്മണാധിപത്യത്തിലെ ചാതുർവർണ്യ വ്യവസ്ഥ നടപ്പിലാക്കിയിരുന്നത് രാജാക്കന്മാർ ആയിരുന്നു. മനുസ്മൃതി അനുസരിച്ചു് രാജാക്കന്മാർക്ക് തീരുമാനിക്കാൻ കഴിയാത്തത് തീരുമാനിക്കേണ്ടത് "ബ്രാഹ്മണ സഭ" കൾ ആയിരുന്നു. അതാണ് ബിജെപി ഭരണം സുപ്രീം കോടതിയെപോലും വെല്ലുവിളിക്കുന്നത്. സോഷ്യലി സത്തിൽ മാത്രമേ ജനകീയ ജനാധിപത്യം സ്താപിതമാവുക യുള്ളു. രാജ്യത്തെ എല്ലാവിധ പ്രകൃതി സമ്പത്തുകൾക്കും ജനങ്ങൾക്ക് ആകെയും അവകാശമുണ്ട്. ജനാധിപത്യത്തിൽ ഭൂരിപക്ഷം ജനങ്ങൾക്ക് കാര്യങ്ങൾ തീരുമാനിക്കാം. രാജ വാഴ്ചയിൽ അതിന് അവസരം ഉണ്ടായിരുന്നില്ല. പാർലമെന്റിൽ ഭൂരിപക്ഷം ഉണ്ടെങ്കിൽ രാജ്യത്തിന് ആകെ ബാധകമാവുന്ന ഭേദഗതികൾ ഭരണ ഘടനയിലും സാധ്യമാണ്. രാജാധിപത്യത്തിൽ ബഹുഭൂരിപക്ഷത്തിനും നിഷേധിച്ച വിദ്യാഭ്യാസം എല്ലാവർക്കും സാധ്യമാവുന്നതിനും സോഷ്യലിസത്തിൽ മാത്രമേ സാധ്യമാവുകയുള്ളു.
//
ഒരു ആശയം മനസിലാകാത്തവർക്ക് ആ ആശയം ജനങ്ങളിൽ എങ്ങനെ പ്രവർത്തിക്കും എന്നും മനസിലാവില്ല. അങ്ങനെ ഉള്ളവരെ സോഷ്യലിസ്റ്റ് ആശയങ്ങളോടൊപ്പം ഇന്ത്യൻ ജനതയുടെ വളരെ വലിയ ഭൂരിപക്ഷം - തൊണ്ണൂറ് ശതമാനത്തിലധികം ജനങ്ങളും ഉണ്ടാകും എന്ന് ബോധ്യപ്പെടുത്താനും ആവില്ല. നിർഭാഗ്യവാശാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളെ നയിക്കുന്നവരും അവരാണ്. ഏത് വ്യവസ്ഥക്ക് എതിരെയാണോ മാർക്സിസ്റ്റ് ആശയങ്ങൾ രൂപം കൊണ്ടത്, ആ വ്യവസ്ഥയാണ് പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത് എന്ന് പാർട്ടി നേതൃത്വങ്ങളെ ബോധ്യപ്പെടുത്താനും ആവില്ല. ഏത് വ്യവസ്തയാണോ പ്രോത്സാഹിപ്പിക്കേണ്ടത് എന്നും അറിയില്ല. സമൂഹത്തിൽ ഏതെങ്കിലും കാര്യങ്ങൾ മനസിലാക്കുന്നവർ പോലും വളരെ അപൂർവമാണ്. മറ്റുള്ളവരെ അനുകരിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ദീർഘകാലം നിലനിന്ന രാജവാഴ്ച ഇല്ലാതായതും ജനാധിപത്യം നിലവിൽ വന്നതും തികച്ചും പുതിയ സാഹചര്യങ്ങളാണ്. പുതിയ സാഹചര്യങ്ങളെക്കുറിച്ച് പഠിപ്പിക്കേണ്ടവർ പഴയ സാഹചര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. അതാണ് "മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ സംഭവിച്ചത്.
//
എന്താണ് ആത്മീയ ചൂഷണം?
??
തൊഴിലാളി വർഗം അനുഭവിക്കുന്ന സാമ്പത്തിക ചൂഷണത്തേക്കാൾ ഭീകരം ആയിട്ടുള്ളത് ആത്മീയ ചൂഷണമാണ്. ഭൂമിയിലെ ജീവിതം അല്ല യഥാർത്ഥ ജീവിതം; യഥാർത്ഥ ജീവിതം മരണാനന്തരമാണ് എന്നതാണ് ആത്മീയ ചൂഷണത്തിന്റെ അടിസ്ഥാനം. എന്തും സഹിക്കാൻ മനുഷ്യനെ സന്നദ്ധൻ ആക്കുകയാണ് ഇതിലൂടെ ചൂഷക വർഗ്ഗങ്ങൾ. ഇത് എല്ലാ മതങ്ങളുടേയും നിലപാടാണ്. മഹാഭാരതം കഥയിൽ കുരുക്ഷേത്ര യുദ്ധത്തിൽ എല്ലാവരെയും വധിക്കു ന്നതിനുള്ള ന്യായീകരണമായി പറയുന്നത് ഭൗതിക ജീവിതം അല്ല സത്യം. "ആത്മാവാണ് നിത്യവും സത്യവും; അതിന് മരണമില്ല എന്നാണ് പ്രധാന വാദഗതി. മാർക്സിസത്തിന്റെ നിലപാട് ഭൗതിക ജീവിതമാണ് സത്യം എന്നാണ്‌. ബോധം ഉള്ള ഒരാളുടെ തലച്ചോറിലെ അറിവുകൾ സൂക്ഷിക്കുന്ന ഭാഗമാണ് മനസ്സ്. കാര്യങ്ങൾ "മനസ്സിൽ ആയാൽ" ആ അറിവ് "മനസ്സ്" ഭദ്രമായി സൂക്ഷിക്കുന്നു. എന്നാൽ മനസിനെ ബാധിക്കുന്ന രോഗ ബാധ (മാനസിക രോഗം); "അൽഷിമേഴ്സ്" ഉണ്ടായാൽ, അബോധാവസ്ഥയിൽ "മനസ്സ്" പ്രവർത്തിക്കുന്നില്ല. എന്തെങ്കിലും കാരണ വശാൽ മസ്‌തിഷ്‌ക്ക മരണം സംഭവിച്ചാൽ അവിടെ "മനസും" മരിക്കുകയാണ്. എന്നാൽ ആത്മീയ വാദം അനുസരിച്ചു് "മനസ്സ്" ആണ് "ആത്മാവ്". "ആത്മാവിന് മരണം ഇല്ല" എന്നാണ് എല്ലാ മതങ്ങളുടെയും നിലപാട്. രാജവാഴ്ചക്കാലം മുതൽ നിലനിൽക്കുന്ന സമൂഹത്തിലെ സാമ്പത്തിക ക്രമക്കേടുകളുടെ ഭാഗം ആയ ദാരിദ്ര്യവും; അവരോട് കാണിക്കുന്ന ക്രൂരതകൾക്കും മറയിടാനുള്ള തന്ത്രവുമാണ് "എല്ലാം ദൈവ വിധിയാണ്" എന്ന വാദഗതി. പാവപ്പെട്ടവരുടെ അറിവില്ലായ്മയും ദാരിദ്ര്യവും നിലനിർത്താൻ "എല്ലാം ദൈവ വിധിയാണ്" എന്ന ആത്മീയവാദഗതി ഇടയാക്കുന്നു. പാവപെട്ട ജനങ്ങളിലേക്ക് വിദ്യാഭ്യാസം എത്താതിരിക്കാൻ ആത്മീയവാദികൾ സദാ ജാഗരൂകരാണ്. അതാണ് പൊതുവിദ്യാലയങ്ങൾ കഴിവതും ഇല്ലാതാക്കാനുള്ള താത്‌പ്പര്യങ്ങളുടെ അടിസ്ഥാനം.
//
സോഷ്യലിസം പാർട്ടി പരിപാടി ആയി അംഗീകരിച്ചാൽ മാത്രമേ അതിന്റെ സാമൂഹ്യ നീതി നൂറ്റിനാല്പത് കോടിയിലധികം ജനങ്ങളിലേക്ക് എത്തിക്കാൻ ആവുകയുള്ളൂ. എന്നാൽ അങ്ങനെ എന്തെങ്കിലും "സാമൂഹ്യ നീതി" മാർക്സിസത്തിലോ സോഷ്യലിസത്തിലൊ ഉണ്ടോ എന്നത് സിപിഐ(എം) പൊളിറ്റ് ബ്യൂറോയിൽ ഉള്ളവർക്ക് അറിയില്ല. അവർ ആരും അങ്ങനെയൊന്നും കേട്ടിട്ടേയില്ല. കാരണം 1950 കാലം മുതൽ കഴിഞ്ഞ 75 വർഷങ്ങൾ ആയി മുതലാളിത്തത്തിന്റെ ന്യായീകരണങ്ങൾ മാത്രമേ കേട്ടിട്ടുള്ളു. അവർക്ക് ആകെ അറിയാവുന്നത് സായുധ വിപ്ലവം; തൊഴിലാളിവർഗ സർവാധിപത്യവും മാത്രം. അത് ആരോടും പറയാനും ആവില്ല. പത്തൊൻപതാം നൂറ്റാണ്ടിൽ കാറൽ മാർക്സ് ജീവിച്ചിരുന്ന കാലത്ത് നിന്ന് ലോകമാകെ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ഒന്നും അവർ അറിഞ്ഞിട്ടില്ല. ലോകമാകെ രാജവാഴ്ചകൾ ഇല്ലാതായതും ജനാധിപത്യം നടപ്പിലായതും ഒന്നും അവർ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഇൻഡ്യയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസോ ബിജെപിയോ ഭരിക്കട്ടെ. അതാണ് സിപിഐ(എം) 24 മത് പാർട്ടി കോൺഗ്രസിന്റെ കണ്ടെത്തൽ. പേരിൽ മാത്രം കമ്മ്യൂണിസവും മാർക്സിസവും. സോഷ്യലിസവും മാർക്സിസവും -- ആശയം ഭൗതിക ശക്തി ആകുന്ന സ്ഥിതി ആയിരുന്നു 1950 കാലത്ത് ഇന്ത്യയിലും ലോകത്തും ഉണ്ടായിരുന്നത്. അതായിരുന്നു പൊതുമേഖലകൾ രാജ്യത്തിന്റെ ക്ഷേത്രങ്ങൾ ആണെന്ന ധാരണകൾ സമൂഹത്തിൽ ഉണ്ടായിരുന്നത്. അതെല്ലാം ഇല്ലാതാക്കുന്നതിന് മുതലാളിത്തം പ്രോത്സാഹിപ്പിക്കൽ കാരണം ആയി. ഇപ്പോൾ സോഷ്യലിസത്തെക്കുറിച്ച് ചിന്തിക്കാൻ പോലും "കമ്മ്യൂണിസ്റ്റ്" നേതൃത്വങ്ങൾക്ക് സാധ്യമല്ല.
//
മാർക്സിസത്തിന്റെ അടിസ്ഥാനം മനുഷ്യത്വം ആണ്. ജോലി ചെയ്യുന്നവർക്കും മാന്യമായി ജീവിക്കാൻ അവകാശം ഉണ്ട്. അതാണ് മാർക്സിസത്തിന്റെ അടിസ്ഥാന സന്ദേശം. അത് ബാധിക്കുന്നവരാണ് സമൂഹത്തിലെ തൊണ്ണൂറ് ശതമാനം ജനങ്ങളും. അതിനെ എതിർക്കുന്നവരാണ് വെറും പത്ത് ശതമാനം വരുന്ന സമ്പന്നർ. അവരുടെ കൈവശം ആണ് രാജ്യത്തിന്റെ സമ്പത്തിന്റെ തൊണ്ണൂറ് ശതമാനവും. അതൊക്കെയാണ് മാർക്സിസത്തിന്റെയും സോഷ്യലിസത്തിന്റെയും സാമൂഹ്യ നീതികൾ. ബഹുഭൂരിപക്ഷം ജനങ്ങളും മനുഷ്യത്വം ഉള്ളവരാണ്. അവർ സോഷ്യലിസത്തിനായി മാത്രമേ വോട്ട് ചെയ്യുകയുള്ളൂ. എന്നാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരിക്കലും അതിന് ജനങ്ങൾക്ക് അവസരം നൽകില്ല. അവിടെയാണ് പ്രധാന പ്രശ്‌നം.
//
"ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളു" എന്ന നിലപാട് മാർക്സിസം അംഗീകരിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുകയാണ് എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് എല്ലാം മനസിലാകും. പക്ഷെ പ്രകാശ് കാരാട്ട് കഴിക്കുന്നത് ഗോതമ്പ് ആണ്. ഒന്നും മനസിലാവില്ല. കാര്യങ്ങൾ എല്ലാം ഭാവിയിലും അവർ തന്നെ തീരുമാനിക്കും. കാരണം പാർലമെന്ററി മാർഗത്തിൽ സോഷ്യലിസത്തിന്റെ പ്രശ്നം ഇല്ലെന്ന് ഈഎംഎസ് പറഞ്ഞിട്ടുണ്ട്. മറ്റാരും എന്ത് പറഞ്ഞാലും അവർക്ക് ഈഎംഎസിന്റെ വാക്കുകളിൽ ഉറച്ചു നിൽക്കാം. കോൺഗ്രസിനെ വിമർശിച്ചതിന് ഡാങ്കെ പണ്ട് എകെജിയെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. അതിന്റെ അവസാനം ആണ് 1964 ൽ സിപിഐ (എം) ഉണ്ടാകുന്നത്. എന്നാൽ സീതാറാം യെച്ചൂരി ഡാങ്കയേക്കാൾ വളരെയേറെ മുന്നോട്ട് പോയി. ഇപ്പോൾ സിപിഐ(എം) യെച്ചൂരിയുടെ വാക്കുകളിൽ മാത്രം മുന്നോട്ട് പോവുകയാണ്. എന്താണ് കോണ്ഗ്രസ് എന്ന് യാതൊരു അറിവും ഇല്ല.
////19 09 2025//  


 

 

 

 

 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ