2025 ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

615. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രമില്ലാതെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിലനിൽക്കാൻ കഴിയില്ല.

 615. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രമില്ലാതെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്  നിലനിൽക്കാൻ കഴിയില്ല.

//

 വിപ്ലവകരമായ ഒരു തത്വ ശാസ്ത്രം ഇല്ലാതെ ഒരു വിപ്ലവപ്രസ്ഥാനത്തിന് നിലനിൽക്കാൻ ആവില്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് 1950 കാലം മുതൽ തത്വശാസ്ത്രം പ്രവർത്തനത്തിൽ ഇല്ല.

 //

ഏത് രാജ്യത്തും നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അനുസരിച്ചു് മാത്രമേ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് പ്രവർത്തിക്കുവാൻ ആവുകയുള്ളൂ. നൂറ്‌ വർഷങ്ങൾ ആയി ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് എങ്കിലും നൂറ് വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന സാഹചര്യങ്ങൾ അല്ല ഇപ്പോൾ ഇന്ത്യയിൽ നിലനിൽക്കുന്നത്. 1976 ൽ ഇന്ത്യൻ ഭരണഘടന തന്നെ ഭേദഗതി ചെയ്‌ത "പരമാധികാര; സോഷ്യലിസ്റ്റ്; മതേതര ജനാധിപത്യ റിപ്പബ്ലിക് " ആണ് നിലവിൽ ഇന്ത്യൻ ഭരണ ഘടന. അത് പ്രകാരം ഇപ്പോൾ ഏതൊരു ഇന്ത്യൻ പൗരനും രാഷ്ട്രീയ അധികാരം കൂടിയുള്ള ആളാണ്. 1920-25 കാലത്ത് ഇന്ത്യയുടെ രാഷ്ട്രീയ പരമാധികാരം ബ്രിട്ടീഷ് രാജ്ഞിക്കായിരുന്നു.

//

വിപ്ലവ പൂർവ റഷ്യ വ്യാവസായികമായി തികച്ചും പിന്നണിയിൽ ആയ്‌തിരുന്നത്  കൊണ്ട്  "സോഷ്യലിസം" ലക്ഷ്യമായി അംഗീകരിക്കുന്നതിൽ തർക്കം ഉണ്ടായപ്പോൾ ലെനിൻ പറഞ്ഞത് സോഷ്യലിസം അംഗീകരിക്കുന്നില്ലെങ്കിൽ മാർക്സിസ്റ്റ് ആശയഗതി കുഴിച്ചുമൂടുക മാത്രം ആയിരിക്കും  സംഭവിക്കുക എന്നാണ്.  "സോഷ്യലിസം"  സ്ഥാപിക്കുന്നതിനുള്ള തൊഴിലാളി വർഗ്ഗത്തിന്റെ ആയുധം ആയ   മാർക്സിസ്റ്റ് ആശയഗതിക്ക്‌ സോഷ്യലിസം  "പാർട്ടി പരിപാടി"  അല്ലെങ്കിൽ നിലനിൽക്കാൻ ആവില്ല എന്നതാണ് കാരണം.  അപ്പോഴാണ് "എന്തുചെയ്യണം?" എന്ന കൃതി രചിക്കാൻ ഇടയായത്.  അവിടെയാണ് സോഷ്യലിസ്റ്റ് ആശയഗതിയുടെ പ്രസക്തി അല്പം പോലും കുറച്ചുകാണരുതു് എന്ന്   മാത്രമല്ല "സോഷ്യലിസ്റ്റ് ആശയഗതി എത്രമാത്രം ശൈശവ അവസ്ഥയിലാണോ  അത്രമാത്രം സോഷ്യലിസ്റ്റ് ഇതര ആശയഗതികളോട്  അസഹിഷ്ണത തന്നെ കാണിക്കണം എന്ന് പറയുന്നത്.  റഷ്യയിൽ ലെനിന്റെ വാക്കുകൾക്ക് അംഗീകാരം ലഭിച്ചതുകൊണ്ട് പഴയ സോവിയറ്റ് യൂണിയൻ ഉണ്ടായി.  ലോകമൊട്ടാകെ സോഷ്യലിസ്റ്റ് വ്യവസ്ഥ പ്രചരിക്കാൻ ഇടയായി.

//

സോഷ്യലിസത്തിലെ സാമൂഹ്യനീതി.

//

പഴയ രാജവാഴ്ചയിലെ സാമ്പത്തിക നിയമങ്ങൾ ജനാധിപത്യ രീതിയിലേക്ക് മാറുക എന്നതാണ് സോഷ്യലിസത്തിന്റെ പ്രാഥമികമായ നീതിയും അടിത്തറയും. ജനാധിപത്യത്തിൽ രാഷ്ട്രീയ അധികാരം എല്ലാവർക്കും തുല്യമാണ്. ഇന്ത്യൻ ഭരണ ഘടനയിലും അതിനാവശ്യമായ ഭേദഗതികൾ ഉണ്ടാകണം.

//
തൊഴിലാളി വർഗം  മുതലാളിത്ത വ്യവസ്ഥയിൽ അനുഭവിക്കുന്ന  ആത്മീയ ചൂഷണത്തിൽ നിന്നും  അധ്വാന ശക്തിയുടെ ചൂഷണത്തിൽ നിന്നുമുള്ള മോചനം മാത്രം അല്ല സോഷ്യലിസത്തിലെ സാമൂഹ്യ നീതി.  സോഷ്യലിസത്തിന്റെ സാമൂഹ്യ നീതി മനസിലാകാതെ ബ്രാഹ്മണാധിപത് യത്തെയും അതിന്റെ ഭീകരരൂപമായ ചാതുർവർണ്യ വ്യവസ്ഥയേയും പ്രതിരോധിക്കാൻ ആവില്ല. എല്ലാവരും മനുഷ്യർ ആണ് എന്ന മാർക്സിസ്റ്റ് കാഴ്ചപാട് ജനങ്ങളിൽ എത്തിച്ചുകൊണ്ടല്ലാതെ എല്ലാ വർഗീയ വാദത്തെയും പ്രതിരോധിക്കാൻ ആവില്ല.  ദീർഘ കാലത്തേക്ക് നിലനിന്ന രാജവാഴ്ചയുടെ ഭാഗമായ രാജ്യത്തെ സാമ്പത്തിക നിയമങ്ങളും ജനാധിപത്യത്തിൽ ജനങ്ങളുടേതായ മാറ്റങ്ങൾ വരേണ്ടതുണ്ട്. ബ്രാഹ്മണാധിപത്യത്തിലെ ചാതുർവർണ്യ വ്യവസ്ഥ നടപ്പിലാക്കിയിരുന്നത് രാജാക്കന്മാർ ആയിരുന്നു. മനുസ്മൃതി അനുസരിച്ചു് രാജാക്കന്മാർക്ക് തീരുമാനിക്കാൻ കഴിയാത്തത് തീരുമാനിക്കേണ്ടത് "ബ്രാഹ്മണ സഭ" കൾ ആയിരുന്നു. അതാണ് ബിജെപി ഭരണം സുപ്രീം കോടതിയെപോലും വെല്ലുവിളിക്കുന്നത്. സോഷ്യലി സത്തിൽ മാത്രമേ ജനകീയ ജനാധിപത്യം സ്താപിതമാവുക യുള്ളു. രാജ്യത്തെ എല്ലാവിധ പ്രകൃതി സമ്പത്തുകൾക്കും ജനങ്ങൾക്ക് ആകെയും അവകാശമുണ്ട്. ജനാധിപത്യത്തിൽ ഭൂരിപക്ഷം ജനങ്ങൾക്ക് കാര്യങ്ങൾ തീരുമാനിക്കാം. രാജ വാഴ്ചയിൽ അതിന് അവസരം ഉണ്ടായിരുന്നില്ല. പാർലമെന്റിൽ ഭൂരിപക്ഷം ഉണ്ടെങ്കിൽ രാജ്യത്തിന് ആകെ ബാധകമാവുന്ന ഭേദഗതികൾ ഭരണ ഘടനയിലും സാധ്യമാണ്. രാജാധിപത്യത്തിൽ ബഹുഭൂരിപക്ഷത്തിനും നിഷേധിച്ച വിദ്യാഭ്യാസം എല്ലാവർക്കും സാധ്യമാവുന്നതിനും സോഷ്യലിസത്തിൽ മാത്രമേ സാധ്യമാവുകയുള്ളു.
//

സോഷ്യലിസം പാർട്ടി പരിപാടി ആയി അംഗീകരിച്ചാൽ മാത്രമേ അതിന്റെ സാമൂഹ്യ നീതി നൂറ്റിനാല്പത് കോടിയിലധികം ജനങ്ങളിലേക്ക് എത്തിക്കാൻ ആവുകയുള്ളൂ. എന്നാൽ അങ്ങനെ എന്തെങ്കിലും "സാമൂഹ്യ നീതി" മാർക്സിസത്തിലോ സോഷ്യലിസത്തിലൊ ഉണ്ടോ എന്നത് സിപിഐ(എം) പൊളിറ്റ് ബ്യൂറോയിൽ ഉള്ളവർക്ക് അറിയില്ല. അവർ ആരും അങ്ങനെയൊന്നും കേട്ടിട്ടേയില്ല. കാരണം 1950 കാലം മുതൽ കഴിഞ്ഞ 75 വർഷങ്ങൾ ആയി മുതലാളിത്തത്തിന്റെ ന്യായീകരണങ്ങൾ മാത്രമേ കേട്ടിട്ടുള്ളു. അവർക്ക് ആകെ അറിയാവുന്നത് സായുധ വിപ്ലവം; തൊഴിലാളിവർഗ സർവാധിപത്യവും മാത്രം. അത് ആരോടും പറയാനും ആവില്ല. പത്തൊൻപതാം നൂറ്റാണ്ടിൽ കാറൽ മാർക്സ് ജീവിച്ചിരുന്ന കാലത്ത് നിന്ന് ലോകമാകെ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ഒന്നും അവർ അറിഞ്ഞിട്ടില്ല. ലോകമാകെ രാജവാഴ്ചകൾ ഇല്ലാതായതും ജനാധിപത്യം നടപ്പിലായതും ഒന്നും അവർ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഇൻഡ്യയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസോ ബിജെപിയോ ഭരിക്കട്ടെ. അതാണ് സിപിഐ(എം) 24 മത് പാർട്ടി കോൺഗ്രസിന്റെ കണ്ടെത്തൽ. പേരിൽ മാത്രം കമ്മ്യൂണിസവും മാർക്സിസവും. സോഷ്യലിസവും മാർക്സിസവും -- ആശയം ഭൗതിക ശക്തി ആകുന്ന സ്ഥിതി ആയിരുന്നു 1950 കാലത്ത് ഇന്ത്യയിലും ലോകത്തും ഉണ്ടായിരുന്നത്. അതായിരുന്നു പൊതുമേഖലകൾ രാജ്യത്തിന്റെ ക്ഷേത്രങ്ങൾ ആണെന്ന ധാരണകൾ സമൂഹത്തിൽ ഉണ്ടായിരുന്നത്. അതെല്ലാം ഇല്ലാതാക്കുന്നതിന് മുതലാളിത്തം പ്രോത്സാഹിപ്പിക്കൽ കാരണം ആയി. ഇപ്പോൾ സോഷ്യലിസത്തെക്കുറിച്ച് ചിന്തിക്കാൻ പോലും "കമ്മ്യൂണിസ്റ്റ്" നേതൃത്വങ്ങൾക്ക് സാധ്യമല്ല.

//
മാർക്സിസത്തിന്റെ അടിസ്ഥാനം മനുഷ്യത്വം ആണ്. ജോലി ചെയ്യുന്നവർക്കും മാന്യമായി ജീവിക്കാൻ അവകാശം ഉണ്ട്. അതാണ് മാർക്സിസത്തിന്റെ അടിസ്ഥാന സന്ദേശം. അത് ബാധിക്കുന്നവരാണ് സമൂഹത്തിലെ തൊണ്ണൂറ് ശതമാനം ജനങ്ങളും. അതിനെ എതിർക്കുന്നവരാണ് വെറും പത്ത് ശതമാനം വരുന്ന സമ്പന്നർ. അവരുടെ കൈവശം ആണ് രാജ്യത്തിന്റെ സമ്പത്തിന്റെ തൊണ്ണൂറ് ശതമാനവും. അതൊക്കെയാണ് മാർക്സിസത്തിന്റെയും സോഷ്യലിസത്തിന്റെയും സാമൂഹ്യ നീതികൾ. ബഹുഭൂരിപക്ഷം ജനങ്ങളും മനുഷ്യത്വം ഉള്ളവരാണ്. അവർ സോഷ്യലിസത്തിനായി മാത്രമേ വോട്ട് ചെയ്യുകയുള്ളൂ. എന്നാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരിക്കലും അതിന് ജനങ്ങൾക്ക് അവസരം നൽകില്ല. അവിടെയാണ് പ്രധാന പ്രശ്‌നം.
//
എന്നാൽ ഇൻഡ്യയിൽ പ്രവർത്തനം ആരംഭിച്ചിട്ട് നൂറു വർഷങ്ങൾ ആകുമ്പോഴും സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് എന്തെങ്കിലും പ്രത്യേകത ഉണ്ടെന്ന് ബോധ്യമാകുന്നില്ല. ലെനിൻ ചൂണ്ടി ക്കാണിച്ചത് തന്നെ ഇന്ത്യയിൽ സംഭവിച്ചു. ലെനിൻ പറഞ്ഞത് സോഷ്യലിസം പാർട്ടി പരിപാടി ആയി അംഗീകരി ക്കുന്നില്ലെങ്കിൽ മാർക്സിസ്റ്റ് ആശയഗതി കുഴിച്ചുമൂടുക മാത്രം ആയിരിക്കും എന്നത് ഇന്ത്യയിൽ അങ്ങനെ തന്നെ സംഭവിച്ചു. ഒരു രാജ്യത്തെ രക്ഷിക്കാൻ നൂറു വർഷത്തെ ചരിത്രമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയില്ല; ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ബൂർഷ്വാ പാർട്ടിക്കെ കഴിയുകയുള്ളു എന്ന് അന്തരിച്ച
സിപിഐ (എം) മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞപ്പോൾ സംഭവിച്ചത് അതാണ്. മാർക്സിസം എന്ന തത്വ ശാസ്ത്രം പൂർണമായും ഇല്ലാതായിരി ക്കുന്നു. നൂറു വർഷങ്ങളുടെ ചരിത്രം അവകാശപ്പെടുമ്പോഴും മാർക്സിസ്റ്റ് ആശയ ഗതി എന്താണ് എന്ന് ആർക്കും അറിയില്ല. അതിന് എന്തെങ്കിലും പ്രസക്തി ഉണ്ടോ എന്നും ആർക്കും അറിയില്ല. എന്നാൽ സോഷ്യലിസം എന്നത് ലക്‌ഷ്യം ആയി ഉണ്ടായിരുന്നപ്പോൾ അത് ആയിരുന്നില്ല സ്ഥിതി. ഇന്ത്യയിൽ 1950 കാലത്തിന് ശേഷം 75 വർഷങ്ങൾക്ക് മേൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നത് ലക്ഷ്യമായി അന്ഗീകരിച്ചതു കൊണ്ട് യഥാർത്ഥ മാർക്സിസ്റ്റ് ആശയങ്ങൾ ആർക്കും അറിയില്ലാതെ ആയിരിക്കുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റോയിൽ തന്നെ പറയുന്ന ചൂഷക വർഗങ്ങളുടെ "മർദനോപകരണം" ആയ "ഭരണ കൂടം" തൊഴിലാളിവർഗങ്ങളുടേത് ആകണം എന്നത് ഉൾപ്പെടെ മാർക്സിസ്റ്റ് ആശയങ്ങൾ പൂർണമായും ഉപേക്ഷിച്ചിരിക്കുന്നു. 
//
 
എത്രയധികം പരാജയങ്ങൾ അനുഭവിച്ചാലും "വർഗ ശത്രുക്കൾ ഇല്ല" എന്ന നിലപാടിൽ മാറ്റം ഉണ്ടാവില്ല എന്നത് മാർക്സിസ വുമായി യാതൊരു ബന്ധവും ഇല്ല എന്നതിന്റെ തെളിവ് മാത്രമാണ്. തങ്ങൾ സിപിഐ (എം) പൊളിറ്റ് ബ്യൂറോയിൽ ഉള്ളവരാണ്, തങ്ങൾക്ക് എന്തും തീരുമാനിക്കാം എന്ന് പി ബി യിൽ ഉള്ളവർ തീരുമാനിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരിക ഇന്ത്യ ഒട്ടാകെയുള്ള പാർട്ടി പ്രവർത്തകർ ആയിരിക്കും. മുതലാളിത്ത ത്തിന്റെ എല്ലാ വൃത്തികേടുകൾക്കും കൂട്ടുനിന്നാൽ ജനങ്ങളുടെ വോട്ടും ലഭിക്കും എന്ന കാഴ്ചപ്പാടിൽ ആണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. അതിന്റെ ഭാഗം ആണ് കേരളത്തിൽ "വികസനം" അല്ലാതെ ബൂർഷ്വാ രാഷ്ട്രീയത്തെ ഒരു വിധത്തിലും നോവിക്കാതെ തെരെഞ്ഞെടുപ്പുകളെ നേരിടുന്നതും പരാജയത്തിന്റെ തുടർക്കഥകൾ ഏറ്റുവാങ്ങുന്നതും. 2019 ലും 2024 ലും ഉണ്ടായ കേരളത്തിലെ പാർലമെന്റ് തെരെഞ്ഞെടുപ്പിലെ അനുഭവം മാത്രം അല്ല ബൂർഷ്വാ രാഷ്ട്രീയത്തിന്റെ അടിത്തറ നാം ഭദ്രമായി കാത്തുസൂക്ഷിക്കുകയാണ്.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത് കോൺഗ്രസ്സ് മണ്ഡലം ആണ് എന്ന് പറഞ്ഞ് ആശ്വസിക്കുക തൊഴിലാളിവർഗ രാഷ്ട്രീയം നിഷേധിക്കുകയാണ്. എന്താണ് കോൺഗ്രസ്സ് സംസ്കാരം എന്ന് ജനങ്ങളെ പഠിപ്പിച്ചാൽ ആരും കോൺഗ്രസിന് വോട്ട് ചെയ്യില്ല. പക്ഷെ അതിന് മുതലാളിത്ത ത്തിൽ ഉറച്ചുനിൽക്കുമ്പോൾ സാധ്യമല്ല, കാരണം "വർഗ ശത്രുക്കൾ ഇല്ല". യെച്ചൂരി മാർഗം അത് അനുവദിക്കുന്നില്ല.
//
ബംഗാളിലും ത്രിപുരയിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇന്ത്യയിൽ ചെങ്കൊടിയുടെ രാഷ്ട്രീയം പാടില്ല എന്ന നിലപാടിൽ കോൺഗ്രസിനും ബിജെപിക്കും മറ്റ് എല്ലാ പിന്തിരിപ്പന്മാർക്കും യാതൊരു സംശയവും ഇല്ല. ഇപ്പോഴത്തെ നിലപാടിന്റെ ഫലം സംഘപരിവാർ ഭരണം എക്കാലത്തേക്കും തുടരുക മാത്രം ആയിരിക്കും. കാരണം കോൺഗ്രസിനും ഇന്ത്യയിൽ ചെങ്കൊടി പാടില്ല എന്നല്ലാതെ ഹിന്ദുത്വ ഭീകരഭരണം ഇല്ലാതാകണം എന്ന ഉദ്ദേശം ഇല്ല. ഗാന്ധിജിയെ വധിച്ചവർ കോണ്ഗ്രസ്സിന്റെ ആത്മമിത്രങ്ങൾ ആണ്.
എന്നാൽ ഈ കാര്യം സിപിഐ (എം) പൊളിറ്റ് ബ്യൂറോക്ക് ഒരു തരത്തിലും മനസിലാവില്ല. അതാണ്‌ പാർട്ടി പരിപാടി മാറില്ല എന്ന ഉറച്ച നിലപാടിന്റെ അടിസ്ഥാനം. മുതലാളിത്തം മാത്രം മതിയെങ്കിൽ പാർട്ടിയുടെ പേര് മാറണം. കമ്മ്യൂണിസ്റ്റ് പാർട്ടി ആണെങ്കിൽ മാർക്സിസം അംഗീകരിക്കണം. സോഷ്യലിസം മാത്രം ആകണം പാർട്ടി നിലപാട്. ലക്ഷക്കണക്കായ പാർട്ടി സഖാക്കളോട് എന്ത് നിലപാടും സ്വീകരിക്കാം എന്ന് ധരിക്കരുത്. ഇന്ത്യൻ ഭരണ ഘടനയിൽ ഉറച്ചു നിന്നാൽ മാത്രം മതി. അതിൽ ആവശ്യത്തിനുള്ള എല്ലാ ഘടകങ്ങളും ഉണ്ട്. കാരണം അതിനായി പ്രവർത്തിച്ചത് ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ യഥാർത്ഥ പ്രതിനിധി ഡോ. ബി ആർ അംബേദ്കർ ആണ്. ഇപ്പോൾ സ്വീകരിച്ചിട്ടുള്ള നിലപാട് എങ്ങനെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്ത്യയുടെ ഭരണം ഏല്പിച്ച് കോൺഗ്രസിൽ ലയിക്കുക എന്നതാണ്. ഉപയോഗിക്കുന്ന വാക്കുകൾ "മതേതര പാർട്ടികളുടെ ഐക്യം" എന്നായിരിക്കും എന്ന് മാത്രം. കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളു എന്ന സീതാറാം യെച്ചൂരിയുടെ വാക്കുകളിൽ ഇപ്പോൾ ഉറച്ചു നിൽക്കുകയാണ്. അതാണ്‌ കഴിഞ്ഞ 24 മത് പാർട്ടി കോൺഗ്രസിലും പാർട്ടി പരിപാടി മാറുന്നതിനെ ക്കുറിച്ച് യാതൊരു പരിഗണനയും ഉണ്ടാകാത്തത്. പി ബി യിൽ നിന്ന് പിരിഞ്ഞാലും കാര്യങ്ങൾ ഭാവിയിലും തീരുമാനിക്കുക പ്രകാശ് കാരാട്ട് ഉൾപ്പെടെ ഉള്ളവർ ആയിരിക്കും.
 
//
സോഷ്യലിസം പാർട്ടി പരിപാടി ആയി അംഗീകരിക്കില്ല എന്നതാണ് എന്താണ് മാർക്സിസം എന്ന് യാതൊരു ധാരണയും ഇല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതിന് അർത്ഥം മാർക്സിസവും സോഷ്യലിസവും കുഴിച്ചു മൂടുക എന്ന് മാത്രം. അതാണ് ഇന്ത്യയിൽ ഒരു ചെങ്കൊടി പോലും പാടില്ല എന്ന കാര്യത്തിൽ കോൺഗ്രസ് - ബിജെപി ഉൾപ്പെടെ എല്ലാ പിന്തിരിപ്പന്മാരുടേയും ഐക്യത്തിന്റെ കാരണം. അതിൽ സംഘ പരിവാറും ജമാഅത്തെ ഇസ്‌ലാമിയും പാംപ്ലാനിയും എല്ലാം ഒന്നാണ്. യാതൊന്നും മനസിലാവില്ലാത്ത "കമ്മ്യൂണിസ്റ്റ്" നേതൃത്വങ്ങൾക്ക് അതും മനസിലാവില്ല. അതിൽ ബിജെപി "ഫാസിസ്റ്റ് അല്ല" എന്ന നിലപാടും ഉൾപ്പെടുന്നു. കാരണം വർഗ്ഗ ശത്രുക്കൾ ഇല്ല എന്ന നിലപാട്. ഒരോ സംസ്ഥാനവും ഒരോ യൂണിറ്റാണ് എന്ന സിപിഐ(എം) നിലപാടും അതിന്റെ ഭാഗമാണ്. കാരണം തൊഴിലാളിവർഗ്ഗ സാർവദേശീയത പോലും അംഗീകരി ക്കുന്നില്ല. പുരോഗതി ഇന്ത്യയിൽ കേരളത്തിൽ മാത്രം മതി എന്ന വികല കാഴ്ചപ്പാട്. അതും മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിന്റെ ഭാഗമാണ്.
//
ചടങ്ങുകൾ മാത്രം ആകുന്ന പാർട്ടി കോൺഗ്രസുകൾ - സോഷ്യലിസത്തിന് അല്ലെങ്കിൽ മാർക്സിസം ആവശ്യമില്ല എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങൾക്ക് മനസിലാകുന്നില്ല. എഴുതപെട്ട ചരിത്രമാകെ വർഗ സമരങ്ങളുടെ ഭാഗമാണ് -- ഭരണ കൂടത്തിന്റെ ഉത്ഭവം തന്നെ അടിമ ഉടമകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായിരുന്നു - നിലനിൽക്കുന്നത് ചൂഷക വർഗ വാഴ്ചക്ക് അവർ നിർമ്മിച്ച നിയമങ്ങളാണ് - രാജഭരണത്തിന്റെ തുടർച്ചയാണ് നിലനിൽക്കുന്ന സാമൂഹ്യ നിയമങ്ങൾ തുടങ്ങിയവ ഒന്നും ആർക്കും മനസിലാകുന്നില്ല. എന്താണ് മാർക്സിസം എന്ന് മനസിലാകാത്തതുകൊണ്ട് ഹിന്ദുത്വ വാദികളെ നേരിടാൻ മാർക്സിസത്തിന് - തൊഴിലാളിവർഗത്തിന് അല്ലാതെ കഴിയില്ല എന്നതും മനസിലാകുന്നില്ല. വിമർശിക്കുന്നവരെ ശത്രുക്കൾ മാത്രം ആയി കാണുന്നു. ഹരിഹരക്കുറുപ്പിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആരും വായിക്കരുത്; പ്രതികരിക്കരുത് എന്ന തീരുമാനത്തിലൂടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അന്ത്യം സാധ്യമാകും എന്ന് വർഗ ശത്രുക്കൾ കരുതുന്നു.

// 

മാർക്സിസ്റ്റ് പ്രസ്ത്യശാസ്ത്ര ത്തിന്റെ അടിസ്ഥാനത്തിൽ അല്ലാതെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നിലനിൽക്കാൻ ആവില്ല എന്നത് നൂറ് വർഷത്തെ അനുഭവം കൊണ്ട് മനസിലാക്കേണ്ടതാണ്. എന്നാൽ മുതലാളിത്തം സ്വീകരിച്ചത് കൊണ്ട് പാർട്ടി നിലനിൽക്കണം എന്നില്ല എന്ന നിലക്കാണ് ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് പാർട്ടികൾ മുന്നോട്ട് പോകുന്നത്. അതാണ്‌ എല്ലാ പ്രതീക്ഷകളും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അർപ്പിച്ചിട്ടുള്ളത്. ആ കാര്യത്തിൽ സിപിഐ, സിപിഐ(എം) പാർട്ടികൾ പൂർണ യോചിപ്പിലും ആണ്. സോഷ്യലിസം അംഗീകരിക്കില്ല എന്ന നിലപാടിന് അർത്ഥം മാർക്സിസം അംഗീകരിക്കില്ല എന്നാണ്. അതിന് അർത്ഥം ബ്രാഹ്‌മണാധിപത്യവും കോർപറേറ്റ് ആധിപത്യവും എന്നെന്നും നിലനിൽക്കണം എന്നതും. ബ്രാഹ്‌മണാധിപത്യ ത്തിന്റെ കാണാച്ചരടുകളുടെ ആഴവും വ്യാപ്തിയും ആരും മനസിലാക്കുന്നതിലും വളരെ വലുതാണ്. കാരണം അത് ആയിരക്കണക്കിന് വർഷങ്ങളിലൂടെ വേര് പിടിച്ചതാണ്. സോഷ്യലിസം ആവശ്യമില്ല എന്ന് തീരുമാനിക്കുന്നത് "കമ്മ്യൂണിസ്റ്റ്" പാർട്ടികളുടെ ചെറിയ ന്യൂനപക്ഷ നേതൃത്വം ആണെങ്കിൽ പോലും അതിനും കാരണം ബ്രാഹ്‌മണാ ധിപത്യത്തിന്റെ കാണാചരടുകൾ മാത്രം. അതിൽ ഡാങ്കെയും സീതാറാം യെച്ചൂരിയും ഉണ്ട്.

//  


എത്രയധികം പരാജയങ്ങൾ അനുഭവിച്ചാലും "വർഗ ശത്രുക്കൾ ഇല്ല" എന്ന നിലപാടിൽ മാറ്റം ഉണ്ടാവില്ല എന്നത് മാർക്സിസ വുമായി യാതൊരു ബന്ധവും ഇല്ല എന്നതിന്റെ തെളിവ് മാത്രമാണ്. തങ്ങൾ സിപിഐ (എം) പൊളിറ്റ് ബ്യൂറോയിൽ ഉള്ളവരാണ്, തങ്ങൾക്ക് എന്തും തീരുമാനിക്കാം എന്ന് പി ബി യിൽ ഉള്ളവർ തീരുമാനിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരിക ഇന്ത്യ ഒട്ടാകെയുള്ള പാർട്ടി പ്രവർത്തകർ ആയിരിക്കും. മുതലാളിത്ത ത്തിന്റെ എല്ലാ വൃത്തികേടുകൾക്കും കൂട്ടുനിന്നാൽ ജനങ്ങളുടെ വോട്ടും ലഭിക്കും എന്ന കാഴ്ചപ്പാടിൽ ആണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. അതിന്റെ ഭാഗം ആണ് കേരളത്തിൽ "വികസനം" അല്ലാതെ ബൂർഷ്വാ രാഷ്ട്രീയത്തെ ഒരു വിധത്തിലും നോവിക്കാതെ തെരെഞ്ഞെടുപ്പുകളെ നേരിടുന്നതും പരാജയത്തിന്റെ തുടർക്കഥകൾ ഏറ്റുവാങ്ങുന്നതും. 2019 ലും 2024 ലും ഉണ്ടായ കേരളത്തിലെ പാർലമെന്റ് തെരെഞ്ഞെടുപ്പിലെ അനുഭവം മാത്രം അല്ല ബൂർഷ്വാ രാഷ്ട്രീയത്തിന്റെ അടിത്തറ നാം ഭദ്രമായി കാത്തുസൂക്ഷിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത് കോൺഗ്രസ്സ് മണ്ഡലം ആണ് എന്ന് പറഞ്ഞ് ആശ്വസിക്കുക തൊഴിലാളിവർഗ രാഷ്ട്രീയം നിഷേധിക്കുകയാണ്. എന്താണ് കോൺഗ്രസ്സ് സംസ്കാരം എന്ന് ജനങ്ങളെ പഠിപ്പിച്ചാൽ ആരും കോൺഗ്രസിന് വോട്ട് ചെയ്യില്ല. പക്ഷെ അതിന് മുതലാളിത്ത ത്തിൽ ഉറച്ചുനിൽക്കുമ്പോൾ സാധ്യമല്ല, കാരണം "വർഗ ശത്രുക്കൾ ഇല്ല". യെച്ചൂരി മാർഗം അത് അനുവദിക്കുന്നില്ല.

//
ബംഗാളിലും ത്രിപുരയിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇന്ത്യയിൽ ചെങ്കൊടിയുടെ രാഷ്ട്രീയം പാടില്ല എന്ന നിലപാടിൽ കോൺഗ്രസിനും ബിജെപിക്കും മറ്റ് എല്ലാ പിന്തിരിപ്പന്മാർക്കും യാതൊരു സംശയവും ഇല്ല. എന്നാൽ ഈ കാര്യം സിപിഐ (എം) പൊളിറ്റ് ബ്യൂറോക്ക് ഒരു തരത്തിലും മനസിലാവില്ല. അതാണ്‌ പാർട്ടി പരിപാടി മാറില്ല എന്ന ഉറച്ച നിലപാടിന്റെ അടിസ്ഥാനം. മുതലാളിത്തം മാത്രം മതിയെങ്കിൽ പാർട്ടിയുടെ പേര് മാറണം. കമ്മ്യൂണിസ്റ്റ് പാർട്ടി ആണെങ്കിൽ മാർക്സിസം അംഗീകരിക്കണം. സോഷ്യലിസം മാത്രം ആകണം പാർട്ടി നിലപാട്. ലക്ഷക്കണക്കായ പാർട്ടി സഖാക്കളോട് എന്ത് നിലപാടും സ്വീകരിക്കാം എന്ന് ധരിക്കരുത്. ഇന്ത്യൻ ഭരണ ഘടനയിൽ ഉറച്ചു നിന്നാൽ മാത്രം മതി. അതിൽ ആവശ്യത്തിനുള്ള എല്ലാ ഘടകങ്ങളും ഉണ്ട്. കാരണം അതിനായി പ്രവർത്തിച്ചത് ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ യഥാർത്ഥ പ്രതിനിധി ഡോ. ബി ആർ അംബേദ്കർ ആണ്. ഇപ്പോൾ സ്വീകരിച്ചിട്ടുള്ള നിലപാട് എങ്ങനെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്ത്യയുടെ ഭരണം ഏല്പിച്ച് കോൺഗ്രസിൽ ലയിക്കുക എന്നതാണ്. ഉപയോഗിക്കുന്ന വാക്കുകൾ "മതേതര പാർട്ടികളുടെ ഐക്യം" എന്നായിരിക്കും എന്ന് മാത്രം. കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളു എന്ന സീതാറാം യെച്ചൂരിയുടെ വാക്കുകളിൽ ഇപ്പോൾ ഉറച്ചു നിൽക്കുകയാണ്. അതാണ്‌ കഴിഞ്ഞ 24 മത് പാർട്ടി കോൺഗ്രസിലും പാർട്ടി പരിപാടി മാറുന്നതിനെ ക്കുറിച്ച് യാതൊരു പരിഗണനയും ഉണ്ടാകാത്തത്. പി ബി യിൽ നിന്ന് പിരിഞ്ഞാലും കാര്യങ്ങൾ ഭാവിയിലും തീരുമാനിക്കുക പ്രകാശ് കാരാട്ട് ഉൾപ്പെടെ ഉള്ളവർ ആയിരിക്കും.
//
തീർച്ചയായും "വർഗസമര സിദ്ധാന്തം" മനസിലാക്കുന്നതിന് മനസ്സിൽ നന്മയുടെ മൂന്നാമത് ഒരു കണ്ണ് കൂടി വേണം. കാരണം സമ്പത്ത് ഉള്ളതു കൊണ്ട് മാത്രം ആരും മോശമോ സമ്പത്ത് ഇല്ലാത്തത് കൊണ്ട് ആരും നല്ലവനോ ആകുന്നില്ല. മാർക്സിനെ ഏറ്റവും അധികം സഹായിച്ച എന്ഗൽസ്‌ ഒരു ധനികന്റെ മകനും വ്യവസായിയും ആയിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ആചാര്യൻ സഖാവ് ഇഎംഎസ് ജന്മിയും ബ്രാഹ്മണനും ആയിരുന്നു. വളരെ വലിയ ധനവാൻ ആയിരുന്നിട്ടും സമ്പത്തെല്ലാം ദരിദ്രർക്ക് ദാനം ചെയ്ത് ദരിദ്രൻ ആയവരും ഉണ്ട്. (ഫ്രാൻസിൽ ഉണ്ടായിരുന്ന സെന്റ്. സൈമൺ). സമ്പത്തിനോടുള്ള ആർത്തിയാണ് എല്ലാ ദുഃഖങ്ങളുടെയും കാരണം എന്ന് മനസിലാക്കിയ ശ്രീ. ബുദ്ധൻ ഒരു രാജകുമാരൻ ആയിരുന്നു. എന്നാൽ കാറൽ മാർക്സിന്റെ അസാമാന്യ കഴിവാണ് അടിമ സമ്പ്രദായത്തിന്റെയും സ്വകാര്യ സ്വത്തിന്റെയും കാലം മുതൽ ധനികനും ദരിദ്രനും തമ്മിലുള്ള     വൈരുദ്ധ്യം    നിലനിൽക്കുന്നു എന്ന കണ്ടെത്തൽ. അത് കൊണ്ടാണ് എന്ഗൽസ്‌ മാർക്സിനെക്കുറിച്ചു പറഞ്ഞത് "അദ്ദേഹം മറ്റാരെയും കാൾ വളരെ ഉയരത്തിൽ നിന്നും വളരെ ദൂരേക്ക് കണ്ടു" എന്ന്. പണിയെടുക്കുകയും നിത്യ ദാരിദ്ര്യം അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന ഒരു ജനതയുണ്ട്; അത് ചരിത്രാതീത കാലം മുതൽ നിലനിൽക്കുന്നു എന്ന് മനസിലാക്കിയതാണ് മാർക്‌സിനെ "മറ്റാരെയും കാൾ വളരെ ഉയരത്തിൽ" നിർത്തുന്നത്. മഹാന്മാരായ മറ്റേത് മഹത്വങ്ങളിൽ നിന്നും മാർക്സിനെ ഉയരത്തിൽ നിർത്തുന്നത് മാർക്സ് മാനവ രാശിക്ക് ആകെയും മാർഗ ദർശനം നല്കുന്നു എന്നതു കൊണ്ടാണ്. 
//
 
വർഗ വൈരുധ്യങ്ങളാണ് വർഗ സമരങ്ങളുടെ കാരണം//
വൈരുധ്യാധിഷ്ഠിത ഭൗതിക വാദം മനസിലാക്കാതെ മാർക്സിസം മനസിലാക്കാൻ ആവില്ല. അടിമയും ഉടമയും തമ്മിലും തൊഴിലാളിയും മുതലാളിയും തമ്മിലും ഉള്ള താത്പ്പര്യങ്ങളിലെ വൈരുധ്യം ഇൻഡ്യയിലെ 1950 കാലത്തെ കമ്മ്യൂണിസ്റ്റു നേതാക്കൾക്കാർക്കും മനസിലായില്ല. മനുഷ്യൻ ആണെന്ന പരിഗണന അടിമയോട് അടിമ ഉടമ ഒരിക്കലും കാണിക്കാറില്ല. അവനെ ഉപയോഗിച്ച് പരമാവധി ധനം സമ്പാദിക്കുകയാണ് അടിമ ഉടമയുടെ താൽപ്പര്യം. അവൻ അനുഭവിച്ചിട്ടുള്ള നരക യാതന മനസിലാക്കിയാൽ മാത്റമേ അടിമയുടേയും അടിമ ഉടമയുടേയും താത്പ്പര്യങ്ങളിലെ വൈരുധ്യം മനസിലാവുകയുള്ളു. ആധുനിക മുതലാളിക്ക് തൊഴിലാളിയെ ഉപയോഗിച്ച് പരമാവധി ധനം സമ്പാദിക്കുകയാണ് ലക്‌ഷ്യം. തൊഴിലാളിക്കാകട്ടെ ജീവൻ നിലനിർത്താൻ ആരുടെയെങ്കിലും കീഴിൽ പണിയെടുത്തേ പറ്റുകയുള്ളു. അടിമയും ഉടമയും തമ്മിലും തൊഴിലാളിയും മുതലാളിയും തമ്മിലും ഉള്ള താത്പ്പര്യങ്ങളിലെ വൈരുധ്യം കാറൽ മാർക്സിന് മനസിലായി. ലോകമൊട്ടാകെ തൊഴിലാളി ഒന്നായി സംഘടിച്ചാൽ അതിന്റെ ശക്തി എന്തായിരിക്കും എന്ന് കാറൽ മാർക്സിന് മനസിലായതുകൊണ്ട് മാർക്സ് ലോക തൊഴിലാളി വർഗത്തോട് പറഞ്ഞു: "നിങ്ങൾ ഏകോപിക്കുവിൻ; നിങ്ങൾക്ക് നഷ്ടപ്പെടാൻ യാതൊന്നുമില്ല. നേടാനോ ഒരു വലിയ ലോകമുണ്ട് താനും."
. .ഇന്ത്യയിൽ "മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ" തീരുമാനിച്ചപ്പോൾ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള താത്പ്പര്യങ്ങളിലെ വൈരുധ്യം കണക്കിലെടുത്തതേയില്ല.
//
നിർഭാഗ്യവശാൽ ഇന്ത്യയിൽ 1950 കാലത്ത് ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിൽ അത് ഉണ്ടായിരുന്നവർ വളരെ കുറവ് ആയിരുന്നു. അന്നത്തെ പ്രമുഖരായ നാല് പേർ എസ് എ ഡാങ്കെ; സി രാജേശ്വര റാവു; അജയ് ഘോഷ്; ബസവ പുന്നയ്യ എന്നിവരായിരുന്നു എന്നാണ് മനസിലാക്കുന്നത്. അവർക്ക്‌ മാർക്സിസത്തിന്റെ അടിസ്ഥാന ശിലയായ വർഗ സമര സിദ്ധാന്തത്തെക്കുറിച്ച് യാതൊന്നും മനസിലായില്ല. അതാണ് ഇന്ത്യൻ മുതലാളിത്തം പ്രോത്‌സാഹിപ്പിക്കുന്നതിലേക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കുന്നതിലേക്കും നയിച്ചത്. സഖാവ് ഇഎംഎസിന് "വർഗസമരസിദ്ധാന്തം" എന്താണ് എന്നതിനെക്കുറിച്ച് ഏകദേശ ധാരണകൾ ഉണ്ടായിരുന്നതുന കൊണ്ട് അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കുന്നതിനെ രൂക്ഷമായി എതിർത്തു. എന്നാൽ കെ ദാമോദരനെപ്പോലുള്ളവർക്ക് ഏകദേശ ധാരണകൾ പോലും ഇല്ലാതിരുന്നതുകൊണ്ട് "മുതലാളിത്തം" അതിന്റെ എല്ലാ അർത്ഥങ്ങളിലും പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചു. സിപിഐ(എം) 24 മത് പാർട്ടി കോൺഗ്രസ് അതേ അവസ്ഥയിൽ എത്തിച്ചേർന്നിരിക്കുകയാണ്. അതിന്‌ കാരണം ആയത് സീതാറാം യെച്ചൂരിയുടെ വാക്കുകൾ "ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യ രക്ഷിക്കുവാൻ ആവുകയുള്ളൂ" എന്ന വാക്കുകളും ആയിരുന്നു.
//
വിപരീതങ്ങൾ തമ്മിൽ ഐക്യവും ഉണ്ട്; സമരവും ഉണ്ട് എന്നത് വൈരുധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വാക്യമാണ്. എന്നാൽ കെ ദാമോദരൻ ഉൾപ്പെടെ ആരും അത് ഒരിടത്തും വിശദീകരിച്ചിട്ടുള്ളതായി കാണാൻ കഴിഞ്ഞിട്ടില്ല. ജനനവും മരണവും പോലെ; ശ്വാസ--ഉഛ്വാസം പോലെ; വരവ് - ചെലവ് പോലെ സർവ സാധാരണ കാര്യമാണ് അത്. ചരിത്രം ഒരിക്കലും ആവർത്തിക്കാറില്ല. കാരണം എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ്. അതും ആർക്കും മനസിലാകാത്ത കാര്യമാണ്. ഓരോ സെക്കന്റിലും ഒരോ വസ്തുവിലും വരുന്ന മാറ്റങ്ങൾ പ്രത്യേകിച്ച് വിശദീകരിച്ചില്ലെങ്കിൽ ആർക്കും മനസിലാവില്ല. അനുകൂല സാഹചര്യത്തിൽ ഒരു വിത്ത് മുളക്കുന്നത് മൂന്ന് -- നാല് ദിവസങ്ങൾ കൊണ്ടാണ്. പക്ഷെ ഒരോ സെക്കന്റിലും ആ വിത്തിൽ ഉണ്ടായ മാറ്റത്തിന്റെ ഫലമാണ് ആ വിത്ത് മുളച്ചത്. ലോകമൊട്ടാകെയുള്ള തൊഴിലാളികൾ ഒന്നിച്ചാൽ ലോകമാകെയും മാറ്റി തീർക്കാം. എന്നാൽ വർഗ ശത്രുക്കൾ എപ്പോഴും അങ്ങനെ സംഭവിക്കാതിരിക്കാൻ ജാഗ്രതയിലാണ്. തൊഴിലാളിവർഗത്തെ സംഘടിപ്പിച്ചും അവർ തൊഴിലാളി വർഗത്തെ തകർക്കുന്നു. അതാണ് ഇന്ത്യയിലെ തൊഴിലാളിവർഗത്തിന്റെ ഭൂരിപക്ഷവും ചൂഷകവർഗ്ഗങ്ങളുടെ സംഘടനകളിൽ അണിനിരന്നിട്ടുള്ളത്. ഐ‌എൻ‌സി, ബിജെപി തുടങ്ങിയ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ തൊഴിലാളിവർഗത്തെ സംഘടിപ്പിക്കുന്നത് അവരെ "വോട്ട് ബാങ്ക്" ആക്കി എന്നെന്നേക്കുമായി ചൂഷണം തുടരുന്നതിനാണ്. എന്നാൽ അത് പോലും "കമ്മ്യൂണിസ്റ്റ്" നേതാക്കൾക്ക് മനസിലാവില്ല. കാരണം അവരെ സംബന്ധിച്ചിടത്തോളം "ചൂഷക വർഗങ്ങൾ" ഇല്ല എന്നത് തന്നെ. ഒരു വിധപ്പെട്ട കാര്യങ്ങൾ ഒന്നും സ്വയം മനസിലാക്കാൻ കഴിവില്ലാത്ത സാധാരണ ജനങ്ങളുടെ അവസ്ഥയാണ് ഇവിടെ പ്രശ്നം ആകുന്നത്. ഭൂമി കറങ്ങുന്നത് കൊണ്ടാണ് രാവും പകലും ഉണ്ടാകുന്നത് എന്നതും സൂര്യന് ഉദിക്കാനും അസ്തമിക്കാനും ആവില്ല എന്നത് മനസിലാകുന്നവർ പോലും വളരെ വിരളമാണ്. അവരെ വിഡ്ഢി കളാക്കാൻ ചൂഷക വർഗ്ഗങ്ങൾ അവരുടെ മുഴുവൻ കഴിവുകളും ഉപയോഗിക്കുന്നു.
//
 
മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതിനർത്ഥം മാർക്സിന്റെ "മിച്ചമൂല്യ" സിദ്ധാന്തം അടക്കമുള്ള സാമ്പത്തിക ശാസ്ത്രം പൂർണമായും ഉപേക്ഷിക്കുക എന്നാണ്. "മൂലധനം" എന്ന ബൃഹത്തായ കൃതി രചിച്ചത് തൊഴിലാളിവർഗം അനുഭവിക്കുന്ന അദ്ധ്വാനശക്തിയുടെ ചൂഷണം എന്താണെന്ന് പഠിപ്പിക്കാനാണ്. എന്നാൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ ചൂഷണത്തെക്കുറിച്ച് പാർട്ടിക്ലാസുകളിൽ പഠിപ്പിക്കാൻ ആവില്ല. മാർക്സിന്റെ "അർത്ഥശാസ്ത്രത്തെ"ക്കുറിച്ച് ക്ലാസ് എടുക്കുന്നത് എത്ര വികലമായിട്ടാണ് എന്നത് കേൾക്കുമ്പോൾ മനസിലാകും. "ചൂഷണം" എന്ന വാക്ക് പരമാവധി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കും. ഉത്പാദനമൂല്യം പറയാതെ "മിച്ചമൂല്യം" പഠിപ്പിക്കാൻ ആവില്ല. മിച്ചമൂല്യത്തെ കുറിച്ചുള്ള ഒരു ഇഗ്ളീഷിലുള്ള പോസ്റ്റിന് ബംഗാളിലുള്ള ഒരു സഖാവ് കമന്റു ചെയ്തത് ഉത്പാദന മൂല്യം എന്ന വിഷയമേയില്ല എന്നാണ്. ഫലത്തിൽ പാർട്ടി ക്ളാസുകൾ ചടങ്ങുകൾ മാത്രം ആയി തീരും. അതാകട്ടെ വളരെ നീണ്ട കാലത്തേക്ക് (1950 കാലം മുതൽ 75 വർഷങ്ങളിലേക്ക് ആയി മാറുകയും ചെയ്തു.) അങ്ങനെയുള്ള സാഹചര്യത്തിൽ മാർക്സിസം എന്താണെന്ന് പൊളിറ്റ് ബ്യൂറോ മെമ്പർമാർ ഉൾപ്പെടെ ആർക്കും അറിയില്ല എന്നത് സ്വാഭാവികം ആണ്. എന്താണ് പഠിപ്പിക്കുന്നത്; എന്തിനാണ് പഠിപ്പിക്കുന്നത് എന്ന് ആർക്കും അറിയില്ല. അടിസ്ഥാന വിഷയം ചൂഷണം ഇല്ലാതാക്കുന്നതിന് പകരം അത് പ്രോത്സാഹിപ്പിക്കുന്നത് ആയതാണ്.   പാർട്ടി ക്‌ളാസ് ലഭിക്കുന്നവർക്ക് മറ്റുള്ളവരോട് പറയാൻ യാതൊന്നും ഇല്ല. അച്ചടക്കമുള്ള പാർട്ടി സഖാക്കൾ എന്തിനോടും സഹകരിക്കുന്നവരാണ്. ഫലത്തിൽ സംഭവിക്കുന്നത് പാർട്ടികളാസ്സുകൾ യാതൊരു പ്രയോചനവും ഇല്ലാതാകുന്നു എന്നതാണ്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ യഥാർത്ഥ മാർക്സിസം പറയാനോ പഠിപ്പിക്കാനോ ആവില്ല. മാർക്സിസം എന്ന പ്രത്യയശാസ്ത്രത്തെ ഇല്ലാതാക്കുന്നതിലൂടെ മാത്രമേ മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയൂ. അത് വളരെക്കാലമായി തുടരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിൽ "മിച്ചമൂല്യം" രാഷ്ട്രത്തിനാണ് ലഭിക്കുക എന്ന് പറഞ്ഞാൽ; പൊതു മേഖലയാണ് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അടിത്തറ എന്നന്നൊന്നും പറഞ്ഞാൽ പൊളിറ്റ് ബ്യൂറോ മെമ്പർമാർ ഉൾപ്പെടെ ആർക്കും മനസിലാവില്ല. കാരണം മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത് ഒഴികെ ആർക്കും ഒന്നും അറിയില്ല.

//

മാർക്സിന്റെ ഏറ്റവും വലിയ സംഭാവന അദേഹത്തിന്റെ സാമ്പത്തിക ശാസ്ത്ര ഗവേഷണങ്ങളാണ്. എല്ലാ സമ്പത്തും യഥാർത്ഥത്തിൽ സൃഷ്ടിക്കുന്നത് തൊഴിലാളികളുടെ അധ്വാന ശക്തി വിനിയോഗിച്ചാണെന്നും എല്ലാ സമ്പത്തും ഉത്പാദിപ്പിക്കുന്ന തൊഴിലാളി ചൂഷണം ചെയ്യപ്പെടുകയാണെന്നും മാർക്സ് അദ്ദേഹംത്തിന്റെ "മൂലധനം" എന്ന കൃതിയിലൂടെ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു വാചകം ആണ് - "പണിയെടുക്കുന്നവൻ ഒന്നും നേടുന്നില്ല, നേടുന്നവൻ പണിയെടുക്കുന്നുമില്ല" എന്നത്. എല്ലാ തൊഴിലാളികളുടെയും അധ്വാന ശക്തി ചൂഷണം ചെയ്ത് മുതലാളിത്ത വ്യവസ്ഥയിൽ മുതലാളി സ്വന്തമാക്കുന്ന സമ്പത്ത് രാഷ്ട്രത്തിന്റേത് ആകുന്ന സാഹചര്യം ഉണ്ടായാൽ - അത് സോഷ്യലിസ്റ്റ് വ്യവസ്ഥയിലാണ് - രാജ്യത്തെ ജനങ്ങളുടെ ആകെയും അഭിവൃദ്ധിയ്ക്ക് അത് ഉപയോഗിക്കാം. എന്നാൽ സോഷ്യലിസം മാറ്റിവച്ചത് കൊണ്ട് ഇന്ത്യയിൽ 1950 കാലം മുതൽ കഴിഞ്ഞ 75 വർഷങ്ങൾ ആയി അങ്ങനെയൊരു കാര്യം തൊഴിലാളി വർഗ്ഗത്തോടും ജനങ്ങളോടും പറയാൻ ആവില്ല. അതിനർത്ഥം മാർക്സിയൻ സാമ്പത്തിക ശാസ്ത്രം അപ്പാടെ മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ അപ്രസക്തമായി എന്നാണ്. തൊഴിലാളി വർഗം അനുഭവിക്കുന്ന സാമ്പത്തിക ചൂഷണത്തെക്കുറിച്ച് അവനോട് പറയാൻ പാടില്ല. മിച്ചമൂല്യ സിദ്ധാന്തം അപ്പാടെ മാറ്റിവയ്ക്കേണ്ടി വരുന്നു.

//////////////////////////

എന്താണ് സാമ്പത്തിക ചൂഷണം?

 ഒരോ തൊഴിലാളിയും അനുഭവിക്കുന്ന സാമ്പത്തിക ചൂഷണം എന്താണെന്ന് തെളിയിക്കാൻ മാർക്സ് ഒരു പ്രവർത്തി ദിവസത്തെ രണ്ട് ഭാഗങ്ങളായി തിരിച്ചു. തൊഴിലാളിക്ക് കൊടുക്കുന്ന കൂലിക്ക് ആവശ്യമായ ജോലി പ്രവർത്തിദിവസത്തിന്റെ ആദ്യത്തെ പകുതിയിൽ തന്നെ അയാൾ ചെയ്യുന്നു എന്നും പ്രവർത്തി ദിവസത്തെ രണ്ടാമത്തെ പകുതി അയാൾക്ക്‌ കൊടുത്ത കൂലിയെക്കാൾ കൂടുതലായി - മിച്ച മായി ചെയ്യുന്നതാണ് എന്ന് മാർക്സ് സ്ഥാപിച്ചു. രണ്ടാമത്തെ പകുതിയിലാണ് തൊഴിലാളി അനുഭവിക്കുന്ന "അദ്ധ്വാന ശക്തിയുടെ ചൂഷണം" ഉൾക്കൊള്ളുന്നത്. അതാണ് മിച്ചമൂല്യ സിദ്ധാന്തത്തിന്റെ അടിസ്ഥാനം. മാർക്സിന്റെ കാലത്ത് നിന്നും ചരക്ക് ഉത്പാദനസമ്പ്രദായത്തിൽ വന്ന മാറ്റങ്ങൾ കണക്കിലെടുത്താൽ എട്ട്‌ മണിക്കൂർ ജോലി ചെയ്യുന്ന ഒരു ആധുനിക തൊഴിലാളിയുടെ ഏറ്റവും ചുരുങ്ങിയത് ഒരു മണിക്കൂർ സമയത്തെ അദ്ധ്വാന ശക്തിയെങ്കിലും മുതലാളിക്ക് അധികമായി ലഭിക്കും. ഒരു തൊഴിലാളിയുടെ ഒരു ദിവസത്തെ കാര്യമാണ് ഇവിടെ പറഞ്ഞത് അത് ആഴ്ചകളും മാസങ്ങളും വർഷങ്ങളുമായി കണക്കിലെടുക്കണം. ഒരു സ്ഥാപനത്തിൽ ചുരുങ്ങിയത് ആയിരം തൊഴിലാളികൾ ഉണ്ടെങ്കിൽ മുതലാളിക്ക് ഒരു ദിവസം ലഭിക്കുക ആയിരം മണിക്കൂറുകൾ ആണ്. അത് ആഴ്ചകളും മാസങ്ങളും വർഷങ്ങളും ആയി കണക്കിലെടുക്കണം. ഇന്ത്യയിൽ നൂറ്റിനാൽപ്പതുകോടി ജനങ്ങളിൽ ചുരുങ്ങിയത് അമ്പത് കോടി തൊഴിലാളികൾ ഉണ്ടെങ്കിൽ ഇന്ത്യൻ മുതലാളിത്തത്തിന് ഒരു ദിവസം ലഭിക്കുക അമ്പത് കോടി മണിക്കൂർ ആണ്. അതും ആഴ്ചകളും മാസങ്ങളും വർഷങ്ങളും ആയി കണക്കാക്കണം. മുതലാളിമാർക്ക് "ദൈവം" കൊടുക്കുന്ന സമ്പത്തിന്റെ അടിസ്ഥാനം യഥാർത്ഥത്തിൽ അവർ തൊഴിലാളിയുടെ അദ്ധ്വാന ശക്തി ചൂഷണം ചെയ്ത് മാത്രം ഉണ്ടാക്കുന്നതാണ് എന്നാണ് മാർക്സ് അദ്ദേഹത്തിന്റെ സാമ്പത്തിക ഗവേഷണങ്ങളിൽ കൂടി സ്ഥാപിച്ചത്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ  സോഷ്യലിസത്തിന്റെ സാമൂഹ്യനീതിയോടൊപ്പം    ഇതൊന്നും തൊഴിലാളിവർഗത്തോട് പറയാൻ ആവില്ല എന്നതാണ് 1950 കാലം മുതൽ ഇന്ത്യയിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സംഭവിച്ചത്

 //

"ചൂഷണം" എന്താണ് എന്നത് കെ ദാമോദരൻ ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് 1950 കാലങ്ങളിൽ ഉള്ളവർക്ക് ബോധ്യപ്പെട്ടിരുന്നില്ല എന്നാണ് അദേഹത്തിന്റെ "മാർക്സിസ്റ്റ് പാഠാവലി"  പരിശോധിക്കുന്നവർക്ക് മനസിലാവുക. ചൂഷണം ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ അത് ഇല്ലാതാകുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ പ്രശ്നം ഉദിക്കുന്നുള്ളു. ദാരിദ്ര്യം അനുഭവിക്കാത്തവർക്ക് അത് എന്താണ് എന്ന് മനസിലാവില്ല. സിപിഐ, സിപിഐ(എം) പാർട്ടി ക്ലാസു കളിലൊന്നും ചൂഷണം എന്ന വാക്കിന് എന്തെങ്കിലും പ്രാധാന്യം ഉള്ള രീതിയിൽ അല്ല അവതരിപ്പിക്കുക. ആത്മീയ ചൂഷണത്തിന്റെ കാര്യവും അങ്ങനെ തന്നെ.  അതുകൊണ്ടാണ് സിപിഐ രാഷ്ട്രീയത്തിൽ സോഷ്യലിസത്തേക്കാൾ   "ആർഷ ഭാരത്"   മുന്നേറിയത്.   അത് കൊണ്ട് തന്നെ അത് ഇല്ലാതാകുന്ന അവസ്ഥയും അവർക്ക് പ്രാധാന്യം ഉള്ള കാര്യം അല്ല. അതാണ്‌ വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം ഇന്ത്യക്ക് ബാധകം അല്ല എന്ന് തീരുമാനിച്ചത്. അതും 1950 കാലം മുതലുള്ള നിലപാട് ആണ്. അതാണ്‌ "മിച്ചമൂല്യ സിദ്ധാന്തം" ഉൾപ്പെയുള്ള മാർക്സിന്റെ സാമ്പത്തിക ശാസ്ത്രം ഗൗരവം ഉള്ള കാര്യമായി ഇന്ത്യയിൽ ആർക്കും ബോധ്യപ്പെടാത്തത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസ്ഥയുടെ കാരണം ആർക്കും മനസിലാകാത്തതും അത്കൊണ്ട് തന്നെ. "കമ്മ്യൂണിസ്റ്റ് പാർട്ടി" എന്ന പേര് മാത്രം മതി എന്നും തീരുമാനിച്ചു.   ഈ "സൈദ്ധാന്തിക അടിത്തറ" കളെല്ലാം   "ഇന്ത്യയെ രക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ"    എന്ന നിലപാടിലേക്ക് നയിക്കുന്നു.

//

സഖാക്കൾ കെ ദാമോദരനും ഇഎംഎസിനും മനസിലാകാതെ പോയത് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദവും വർഗ വൈരുധ്യങ്ങളും മാത്രം അല്ല. ഇന്ത്യയുടെ ജനാധിപത്യവും ഇന്ത്യയുടെ ഫെഡറൽ സംവിധാന വുമാണ്. മാർക്സിസം അംഗീകരിച്ചിട്ടുള്ളത് എഴുതപെട്ട ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രമാണ് എന്നതുമാണ്. പ്രാചീന റോമാസാമ്പ്രാജ്യത്തെ കിടിലം കൊള്ളിച്ച സ്പാർട്ടക്കസിന്റെ നേതൃത്വത്തിൽ നടന്ന അടിമ കലാപം അതിന്റെ ഭാഗമാണ്. ഫറവോൻ രാജാവിന്റെ അടിമകൾ ആയിരുന്ന ജനതയെ മോചിപ്പിക്കുന്ന ചരിത്രമാണ് ബൈബിൾ പഴയ നിയമം. ഇന്ത്യയിൽ അത് ബ്രാഹ്മണാധിപത്യത്തിന്റെ രൂപത്തിൽ ആണ് എന്നതുമാണ്.
//
ജനാധിപത്യം എന്നാൽ ഭൂരിപക്ഷം ഉള്ളവർ ഭരിക്കുക എന്നതാണ് എന്ന് മാത്രം ധരിച്ചു. രാജാവിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന രാഷ്ട്രീയ അധികാരം ഒരോ പൗരന്മാരിലേക്കുമായി മാറുകയാണ് എന്നത് മനസിലാക്കിയില്ല. രാജവാഴ്ചയിൽ മാത്രം പ്രസക്തമാവുന്ന സായുധ വിപ്ലവം നടത്തി മാത്രമേ സോഷ്യലിസം സ്ഥാപിക്കാൻ ആവുകയുള്ളൂ എന്ന് ധരിച്ചു. രാജവാഴ്ച തികച്ചും പാരമ്പര്യം ആയിരുന്നു. അഞ്ഞൂറോളം നാട്ടുരാജ്യങ്ങൾ ആയിരുന്ന ഇന്ത്യയിൽ ഇന്ത്യക്കു ആകെ ബാധകം ആവുന്ന ഒരു രാജ വാഴ്ചപോലും ഉണ്ടായിരുന്നില്ല. ഭാവിയിലും ഉണ്ടാവില്ല. കേരളത്തിൽ പോലും തിരുവിതാകൂർ; കൊച്ചി; മലബാർ (അല്ലെങ്കിൽ "സാമൂതിരി" ഭരണം) ആയിരുന്നു ഉണ്ടായിരുന്നത്. സ്വാതന്ത്ര്യ ത്തിനിന് മുൻപ് ഇന്ത്യയുടെ രാഷ്ട്രീയ പരമാധികാരം ബ്രിടീഷ് രാജ്ഞിക്ക് ആയിരുന്നു. ഒരോ തൊഴിലാളിയും രാഷ്ട്രീയ അധികാരം കൂടിയുള്ള സാഹചര്യം മാർക്സിസത്തിന് നിഷേധി ക്കാൻ ആവുന്നതല്ല. ജനാധിപത്യ ത്തിൽ ഏത് തൊഴിലാളിയും രാജ്യത്തെ ഏത് പദവിയും വഹിക്കാൻ അർഹ നാവുന്നു എന്നത് ജനാധിപത്യ ത്തിന്റെ പ്രത്യേക തയും മാർക്സിസ ത്തിന്റെ നിലപാടുമാണ്. മുതലാളിത്ത വ്യവസ്ഥയിൽ മുതലാളി മാരുടെ അല്ലെങ്കിൽ അവരുടെ പണത്തിന്റെ ആധിപത്യം ആണ് ഉണ്ടാവുക. സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ മാത്രമെ അത് തൊഴിലാളി വർഗം ഉൾപ്പെടെ എല്ലാ ജനങ്ങളുടെയും ആധിപത്യം - ജനകീയ ജനാധിപത്യം ആയി മാറുകയുള്ളു.

// 

ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തവും ലൂയിസ് എച്ച് മോർഗന്റെ നരവംശ പഠനങ്ങളും മാർക്സിസം അംഗീകരിക്കുന്നത് മാർക്സിസം സാമൂഹ്യ ശാസ്ത്രം ആയതുകൊണ്ടാണ്. കോടിക്കണക്കിന് വർഷങ്ങളിലൂടെയാണ് ഭൂമിയിൽ ഇന്ന് കാണുന്ന എല്ലാ വിഭാഗങ്ങളിലും പെടുന്ന ജീവ ജാലങ്ങൾ ഉണ്ടായിട്ടുള്ളത്. എന്നാൽ എല്ലാ മതങ്ങളും യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ലാതെ ദൈവം ഉണ്ടാകട്ടെ എന്ന് പറഞ്ഞപ്പോൾ ഉണ്ടായി; മണ്ണ് കുഴച്ച് ഉണ്ടാക്കി തുടങ്ങിയ അബദ്ധങ്ങളാണ് ജനങ്ങളെ പഠിപ്പിക്കുന്നത്.

//

മാർക്സിസം ഡാർവിന്റെ പരിണാമ സിദ്ധാന്തവും  ലൂയിസ് എച് മോർഗന്റെ നരവംശ പഠനങ്ങളും അംഗീകരിക്കുന്നു എന്നത് കെ ദാമോദരൻ ഉൾപ്പെടെ അറിഞ്ഞിട്ടുള്ള കാര്യങ്ങളാണ്. കാരണം സഖാവ്‌ കെ ദാമോദരന്റെ "മനുഷ്യൻ" എന്ന പുസ്ഥകത്തിൽ അതിനെക്കുറിച്ചെല്ലാം പറയുന്നുണ്ട്. എന്നാൽ അത് എന്ത് ഉദ്ദേശത്തിലാണ് മാർക്സിസത്തിന്റെ ഭാഗം ആകുന്നത് എന്നത് ആ സഖാവിനും മനസിലായില്ല. പരിണാമ സിദ്ധാന്തവും  നരവംശ പഠനങ്ങളും ശാസ്ത്രലോകം അംഗീകരിക്കുന്ന വസ്തുതകളാണ്. മത ഗ്രന്ഥങ്ങളിൽ പറയുന്നത് പോലെ മണ്ണ് കുഴച്ചാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നു  തുടങ്ങിയ  തെറ്റായ അറിവുകൾ തിരുത്തുന്നതിനാണ് മാർക്സിസം അവ അംഗീകരിക്കുന്നത്. അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾ അംഗീകരിക്കുന്നതായി എവിടെയും പറയുന്നില്ല. അതോടൊപ്പം ചേർക്കേണ്ട കാര്യങ്ങളാണ് മാർക്സിന്റെ ഭൗതികവാദത്തിന്റെ ഭാഗം ആയ മനുഷ്യന്റെ ചിന്തയുടെ അടിസ്ഥാനം "തലച്ചോറ്" എന്ന ജൈവവസ്തു ആണെന്നുള്ളത്.   മാർക്സ് എന്ന മഹാന്റെ ചിന്തയുടെ ഫലമാണ്  "മാർക്സിസം"  എന്നത്  പോലെ തന്നെ രൂപം കൊണ്ടിട്ടുള്ളതാണ് മതഗ്രന്ഥങ്ങളും.   മാർക്സിസം എല്ലാവരും മനുഷ്യരാണ് എന്ന്   "മാർക്സിസം"   സ്ഥാപിക്കുമ്പോൾ മത ഗ്രന്ഥങ്ങൾ മനുഷ്യരിൽ ആരും മനുഷ്യരല്ല;  ഹിന്ദു;  കൃസ്ത്യൻ; മുസ്‌ലിം തുടങ്ങിയ  ഏതെങ്കിലും മതത്തിന്റെ ഭാഗമാണ് എന്ന ചിന്തയാണ് സൃഷ്‌ടിക്കുന്നത്‌.   പരസ്പരം കലാപങ്ങൾ ആണ് അവ സൃഷ്ടിക്കുന്നത്. അതിന്റെ ഭാഗം ആയ കൊലപാതങ്ങൾ തുടർകഥകൾ ആകുന്നു. അവയോടൊപ്പം ശാസ്ത്ര വിരുദ്ധതയും സൃഷിടിക്കുന്നു. തീർച്ചയായും പ്രകൃതി അത്ഭുതങ്ങൾ നിറഞ്ഞതാണ്. വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും പ്രകൃതിയുടെ ഭാഗമാണ്. അതൊന്നും ഏതെങ്കിലും മനുഷ്യഭാവനയുടെ ഭാഗം ആയ "ദൈവങ്ങൾക്ക്" മാറ്റം വരുത്താവുന്നതല്ല. അതാണ് ലെനിൻ പറഞ്ഞിട്ടുള്ളത് "മാർക്സിസം അജൈയ്യമാണ്‌; കാരണം അവ സത്യമാണ് എന്ന്.

//

 സഖാക്കൾ ഇഎംഎസിനും കെ ദാമോദരനും മനസിലാകാതെ പോയത് എഴുതപെട്ട ചരിത്രം ആകെ വർഗ സമരങ്ങളുടെ ചരിത്രം ആണെന്നതു് മാത്രം അല്ല. ഭൗതിക വാദത്തിന് മാർക്സിന്റെ ഏറ്റവും വലിയ സംഭാവന ആയ "ചിന്ത" യെ ചിന്തിക്കുന്ന ജൈവ പദാർത്ഥം ആയ തലച്ചോറിൽ നിന്നും വേർപെടുത്താൻ ആവില്ല എന്നതുമാണ്. 

ഭൗതിക വാദത്തിന് കാറൽ മാർക്സിന്റെ ഏറ്റവും വലിയ സംഭാവന "ചിന്ത" യെ ചിന്തിക്കുന്ന ജൈവ പദാർത്ഥം ആയ തലച്ചോറിൽ നിന്നും വേർപെടുത്താൻ ആവില്ല എന്നതാണ്. കാറൽ മാർക്സ്സിന്റെ ചിന്തയുടെ ഫലമാണ് മാർക്സിസം. മാർക്സ് ഇല്ലെങ്കിൽ മാർക്സിസം ഉണ്ടാകുമായിരുന്നില്ല. എല്ലാ മതഗ്രന്ഥങ്ങളും രചിക്കുന്നത് അത് തയ്യാറാക്കിയവരുടെ ചിന്തയുടെ ഫലമാണ്. നിർഭാഗ്യവശാൽ ഈ വിഷയം കെ ദാമോദരൻ, ഇ എം എസ് തുടങ്ങിയ വർക്കാർക്കും ഇന്ത്യയിൽ 1950 കളിൽ മനസിലായില്ല. എല്ലാ മതങ്ങളുടെയും അടിസ്ഥാനം അത് എഴുതിയവരുടെ ഭാവന മാത്രമാണ്. വ്യാസൻ എന്ന മഹാന്റെ അത്ഭുതകരമായ ഭാവനയുടെ സൃഷ്ടിയാണ് "മഹാഭാരതം" എന്ന കൃതിയും അതിലെ കഥാപാത്രങ്ങളും. അതിൽ ഒന്ന് മാത്രമാണ് കൃഷ്ണൻ എന്ന ദൈവം. എല്ലാ മത ഗ്രന്ധങ്ങളുടെയും ഉള്ളടക്കം അത് തയ്യാറാക്കിയവരുടെ ഭാവന മാത്രം. ആർക്കും എന്തും വിശ്വസിക്കാം. എന്നാൽ മറ്റുള്ളവരുടെ മേൽ അവ അടിച്ചേൽപ്പിക്കരുത് എന്ന് മാത്രം. മനുഷ്യ സംസ്കാരം എത്രയോ വളർന്നതിന് ശേഷമാണ് ഭാഷയും ലിപികളും ഉണ്ടാകുന്നത്. അവക്ക് ശേഷം മാത്രമാണ് ഒരോ മതങ്ങളും അവയിലെ ദൈവങ്ങളും ഉണ്ടാകുന്നത്. ബൈബിൾ എഴുതുന്നതിന് മുൻപ് അതിലെ ദൈവവും മനുസ്മൃതി രചിക്കുന്നതിന്ന്മുൻപ് അതിലെ ദൈവവും ഖുറാൻ രചിക്കുന്നതിന് മുൻപ് അതിലെ ദൈവവും ഉണ്ടായിരുന്നില്ല. ദൈവങ്ങളുടെ പേരിലുള്ള കലാപങ്ങൾ മനുഷ്യരാശിക്ക് ഐക്യമില്ലായ്മയും കലാപങ്ങളും സൃഷ്ടിക്കുന്നു. പ്രകൃതിയിൽ മനുഷ്യർക്ക് മാത്രമെ നിരവധിയായ ദൈവങ്ങളും അവയുടെ പേരിലുള്ള കൊലപാതകങ്ങളും കാണുന്നുള്ളൂ.

//

 ഒരു ആശയം മനസിലാവുക എന്നത് വളരെ വലിയ ഭൂരിപക്ഷം ജനങ്ങൾക്കും അസാധ്യമായ കാര്യമാണ്. അവരിൽ ഏതെങ്കിലും ഒരു ആശയം എത്തി ച്ചേർന്നാൽ അത് ശരിയോ തെറ്റോ എന്നൊന്നും വേർതിരിച്ചറിയുക അവർക്ക് സാധ്യമല്ല. അങ്ങനെയുള്ളവരാണ് വർഗീയ വാദികൾ ആവുക. അത് എല്ലാ മതങ്ങളുടെയും കാര്യമാണ്. അവരോട് എല്ലാവരും മനുഷ്യരാണ്, മനുഷ്യത്വമാണ് എവിടെയും ഉണ്ടാകേണ്ടത് എന്ന് ബോധ്യപ്പെടുത്തുക വളരെ ശ്രമകരമാണ്. ആ ജോലിയാണ് മാർക്സിസം അംഗീകരിക്കുന്നവർ ഏറ്റെടുക്കേണ്ടത്. അവിടെയാണ് സോഷ്യലിസത്തിന്റെ പ്രസക്തി. ലെനിൻ എത്രയൊക്കെ സോഷ്യലിസം ലക്ഷ്യമാകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിട്ടും ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ്" നേതൃത്വങ്ങൾക്ക് അത് ബോധ്യപ്പെടുന്നില്ല.

//
വർഗീയ വാദികളിൽ മാത്രമല്ല അങ്ങനെ സംഭവിക്കുക. മറ്റുള്ളവരുടെ കാര്യവും അങ്ങനെയൊക്കെ തന്നെയാണ്. ഇന്ത്യയിൽ 1950 മുതൽ 75 വർഷങ്ങൾ ആയി മുതലാളിത്തം പ്രോത്സാഹി പ്പിക്കുന്നവർക്കും അത് തെറ്റാണ് എന്ന് ബോധ്യമാവുന്നില്ല. ജോലിചെയ്‌യുന്നവരുടെ കാര്യമാണ്; എത്രയെല്ലാം പണിചെയ്തിട്ടും ജീവിതകാലം മുഴുവൻ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ കാര്യമാണ് മാർക്സിസം പരിഗണിക്കുന്നത് എന്നത് അവർക്ക് മനസിലാവുന്നില്ല. അല്ലെങ്കിൽ ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതിൽ മാത്രം താൽപ്പര്യം കാണിക്കുക എന്നതിൽ മാർക്സിസത്തിൽ വിശ്വസിക്കുന്നവർ എന്ന് കരുതപ്പെടുന്നവർ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പൂർണമായും ഉപയോഗപ്പെടുത്തുമായിരുന്നില്ല. കേന്ദ്ര നേതൃത്വം എടുക്കുന്ന തീരുമാനങ്ങളോട് വിധേയത്വം കാണിക്കുക എന്നതിൽ കവിഞ്ഞ് യാതൊന്നും ചെയ്യാനാവാത്ത പാർട്ടിഅണികളുടെ നിസ്സഹായ അവസ്ഥയെ പാർട്ടി നേതൃത്വം സമർത്ഥമായി ദുരുപയോഗം ചെയ്യുകയാണ്. അല്ലെങ്കിൽ ഇന്ത്യൻ ജനത പൂർണമായും തള്ളിക്കളഞ്ഞ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പൂർണവിശ്വാസം അർപ്പിക്കുന്ന ഒരു പാർട്ടി തീരുമാനം സിപിഐ(എം) 24-മത് പാർട്ടി കോൺഗ്രസിന്റേതായി ഉണ്ടാകുമായിരുന്നില്ല. രണ്ട് പാർട്ടി കോൺഗ്രസുകളിൽ കൂടി (22, 23 സിപിഐ(എം) പാർട്ടി കോൺഗ്രസുകളിൽ) പൂർണമായും പരാജയം ആണെന്ന് ഉറപ്പായ രാഷ്ട്രീയ നിഃലപാടുകളിൽ തന്നെ ഉറച്ചുനിൽക്കുക; ചൂഷക വർഗ രാഷ്ട്രീയത്തിൽ മാത്രം നൂറ് വർഷത്തെ ചരിത്രമുള്ള ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി പൂർണ വിശ്വാസം അർപ്പിക്കുക എന്നതിന്റെ ഭവിഷ്യത്തുകൾ മനസിലാവുന്നില്ല എന്നതാണ് വിഷയം. അതിന് കാരണമാകട്ടെ എന്താണ് തൊഴിലാളിവർഗ രാഷ്ട്രീയം എന്നതിനെക്കുറിച്ച് യാതൊരു അറിവും ഇല്ലാതിരിക്കുക. ഏത് വർഗങ്ങൾക്ക് എതിരാണ് മാർക്സിസമെന്നത് മനസിലായിട്ടില്ല.
//
പിന്നെ മാർക്സിസം എന്ന ആശയം ജനങ്ങളിൽ എങ്ങനെയാണ് പ്രവർത്തിക്കുക എന്നത് മനസിലാവുക അതിലും ബുദ്ധിമുട്ടുള്ള കാര്യവും.

 //

മാർക്സിസത്തിന്റെ അടിസ്ഥാനം മനുഷ്യത്വം ആണെന്ന് പറഞ്ഞാൽ എല്ലാവർക്കും അത് ഉൾകൊള്ളാൻ ബുദ്ധിമുട്ടാണ്. കാരണം മാർക്സ് പോലും അങ്ങനെ പറയുന്നില്ല. പക്ഷെ അത് മാർക്സ് സ്വന്തം ജീവിതം കൊണ്ട് സ്ഥാപിച്ചതാണ്. ഒരു പത്രപ്രവർത്തകൻ ആയി ജീവിതം ആരംഭിച്ച മാർക്സിന് തൊഴിലാളികളുടെ ജീവിത ബുദ്ധിമുട്ടുകളെ ക്കുറിച്ച് ലേഖനം എഴുതേണ്ടി വന്നു. എത്രയെല്ലാം പണിയെടുത്തിട്ടും ജീവിതം മുഴുവൻ ദാരിദ്ര്യത്തിൽ കഴിയേണ്ടി വരുന്ന സാഹചര്യങ്ങളെ കുറിച്ചുള്ള പഠനം ആണ് "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തിന്റെ തന്നെ പിറവിക്ക് കാരണം. അവിടെ മാർക്‌സിനെ നയിച്ച മാനസികാവസ്ഥയാണ് മനുഷ്യത്വം. മാർക്സ് അസാമാന്യ പ്രതിഭ തന്നെ ആയിരുന്നത്കൊണ്ട് ലോക മൊട്ടാകെയുള്ള തൊഴിലാളികളുടെയും അടിസ്ഥാന പ്രശ്നം അവർ അനുഭവിക്കുന്ന സാമ്പത്തിക ചൂഷണവും ആത്മീയ ചൂഷണവും ആണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

// 

സോഷ്യലിസത്തിന്റെ പ്രസക്തി എത്രമാത്രം കൃത്യമായി ലെനിൻ പറഞ്ഞിട്ടും ഇന്ത്യയിൽ അത് മനസിലാക്കുവാൻ കഴിവുള്ളവർ ആരും 1950 കാലത്ത് ഇല്ലാതായത് നൂറ്റി നാൽപ്പത് കോടി ജനങ്ങളെയും നിത്യ നരകത്തിന്റെയും ദുരിതങ്ങളുടെയും മാർഗത്തിലേക്ക് നയിക്കുകയാണ്. റഷ്യയിൽ കാറൽ മാർക്സ് ഉദ്ദേശിച്ച ആശയങ്ങൾ മനസിലാക്കാൻ കഴിവുള്ള ലെനിൻ എന്ന മഹാൻ ഉണ്ടായിരുന്നത് കൊണ്ട് മാത്രം മാർക്സിസത്തെയും സോഷ്യലിസത്തെയും കുറിച്ച് ലോകം അറിയാൻ ഇടയായി. സോഷ്യലിസ ത്തോടൊപ്പം അല്ലാതെ മാർക്സിസ്റ്റ് ആശയങ്ങൾക്ക് നിലനിൽക്കാൻ ആവില്ല എന്നതും ലെനിന് മനസ്സിലായി. ഒരു വിധത്തിലും യാതൊന്നും സ്വയം മനസിലാവില്ലാത്തവർ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ എത്തുന്നത് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ഭാവിയാകെ അപകടത്തിൽ ആക്കുന്നു.

//
കാറൽ മാർക്സിന് മുൻപ് ഭൗതിക വാദത്തിന് ഏറെ സംഭാവന നൽകിയിരുന്ന ഹെഗൽ വരെയുള്ളവർ എത്തിച്ചേർന്ന നിഗമനം ഏതിന്റെയും അടിസ്ഥാനം "ആശയം" ആണെന്നായിരുന്നു. അതാണ്‌ ലോകം ആശയത്തിൽ "തല കുത്തി നിൽക്കുകയാണ് " എന്ന് ഹെഗൽ പറഞ്ഞത്. ആശയത്തിന്റെയും അടിസ്ഥാനം ആരുടെയെങ്കിലും "തലച്ചോറ്" എന്ന ജൈവ ഭൗതിക വസ്തു ആണെന്നാണ് ഭൗതിക വാദത്തിൽ മാർക്സ് കൂട്ടി ചേർത്തത്.   "തലച്ചോറ്"  എന്ന ഭൗതിക വസ്തു  ഇല്ലെങ്കിൽ    ചിന്തയില്ല;   ആശയങ്ങളും ഉണ്ടാവില്ല.  ശൂന്യതയിൽ നിന്ന് ഒന്നും ഉണ്ടാവില്ല. എന്നാൽ   അത് കൊണ്ട് ആശയത്തിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല.    ഏതിന്റെയും അടിസ്ഥാനം ആശയം തന്നെയാണ്. ഇന്ത്യയിൽ സോഷ്യലിസം എന്ന ആശയത്തിന്റെ പ്രസക്തി ആർക്കും മനസിലായില്ല. അത് കൊണ്ട് തന്നെ സോഷ്യലിസം സ്ഥാപിക്കുന്നതിന് ഉള്ള  തത്വ ശാസ്ത്രവും  -   മാർക്സിസം   അപ്രസക്തമായി.
// 
ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ എന്നത് അപ്രസക്തമായപ്പോൾ   തൊഴിലാളിവർഗം അനുഭവിക്കുന്ന പ്രാചീന അടിമ കാലം മുതലുള്ള    "ചൂഷണത്തെ"  കുറിച്ച്   ആരോടും പറയാൻ പാടില്ല എന്നതായി അവസ്ഥ.   "എഴുതപെട്ട ചരിത്രമാകെ  വർഗ സമരങ്ങളുടെ ചരിത്രമാണ്"  എന്നത് പാടെ ഉപേക്ഷിച്ചു.  ഇന്ത്യയിൽ അത്   ബ്രാഹ്മണാധിപത്യത്തിന്റെ  രൂപത്തിൽ ചാതുർവർണ്യ  വ്യവസ്ഥ ആയിട്ടായിരുന്നു.   അവിടെ  ഉപേക്ഷിച്ചത്   വർഗ സമര സിദ്ധാന്തം അപ്പാടെ ആയിരുന്നു.  ഒരാശയം മനസിലാകുന്നവർക്ക്  മാത്രമേ  അതിന്റെ പ്രസക്തി ബോധ്യപ്പെടുകയുള്ളു.  കെ ദാമോദരൻ  ഉൾപ്പെടെ ആർക്കും അത് മനസിലായില്ല.  അതിന്റെയൊക്കെ ഫലമാണ് കെ ദാമോദരൻ   "ഇന്ത്യൻ തത്വ ചിന്തയിലേക്കും"  തിരിഞ്ഞത്.    ഒരോ തൊഴിലാളിയും അനുഭവിക്കുന്ന അധ്വാന ശക്തിയുടെ ചൂഷണം എത്രയെന്ന് തെളിയിക്കുന്നതിനാണ് മാർക്സ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചത്. അദ്ദേഹം നടത്തിയ സാമ്പത്തിക ഗവേഷണങ്ങളുടെ ഫലമാണ് "മൂലധനം" എന്ന ബ്രഹ്ത്തായ കൃതിയും അതിന്റെ സത്തയായ "മിച്ചമൂല്യ സിദ്ധാന്തവും". "മുതലാളിത്തം" പ്രോത്സാഹിപ്പിക്കണം എന്ന "കാഴ്ചപ്പാട്" ഉണ്ടായപ്പോൾ "മിച്ചമൂല്യ സിദ്ധന്തം" ഉൾപ്പെടെ   "മൂലധനം"   എന്ന കൃതിയും സാമ്പത്തിക ശാസ്ത്ര ഗവേഷണങ്ങളും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് അപ്രസക്തമായി. മുതലാളിത്ത ചൂഷണം പ്രോത്സാഹിപ്പി ക്കേണ്ടതാണ് എന്ന അവസ്ഥ ആയപ്പോൾ പാർട്ടി ക്‌ളാസുകൾ പോലും വെറും ചടങ്ങുകൾ മാത്രമായി. കാരണം എന്താണ് തൊഴിലാളി വർഗം അനുഭവിക്കുന്ന ചൂഷണം എന്ന് ആരോടും പറയാൻ പാടില്ലാതായി.   സഖാവ്  കെ  ദാമോദരന്റെ  "മാർക്സിസ്റ്റ് പാഠാവലി"   അവീഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാർട്ടിക്ലാസിന്റെ അടിസ്ഥാനമാണ്.  അതിൽ  "ചൂഷണം"  എന്ന  വാക്ക്  കണ്ടെത്തുക പോലും ബുദ്ധിമുട്ടാണ്.   സാമ്പത്തിക ചൂഷണം സുഗമ മാക്കുന്നതിനുള്ളതാണ് ആത്മീയ ചൂഷണം. അടിമയുടെ "അടിമത്തം" ദൈവവിധിയാണ് എന്ന് അടിമയെ പഠിപ്പിച്ചാൽ എത്ര ക്രൂരതയോടും അവൻ പ്രതികരിക്കാതെ ദൈവത്തോട് പ്രാർത്ഥിക്കുകയേ യുള്ളു. മരണാനന്തര ജീവിതം മാത്രമാണ് അവന് ആശ്രയം. പാർട്ടി അംഗമായി വരുന്നവർ സാമ്പത്തിക നയം മനസിലാക്കുമ്പോൾ ക്രമേണ പാർട്ടിയിൽ നിന്നും അകന്നുപോകും. പ്രധാന ഭാരവാഹികൾ ഒഴികെ യുള്ളവർ പേരിന് മാത്രം പ്രവർത്തനങ്ങൾ നടത്തും.
//
ആധുനിക പാർലമെന്ററി ജനാധിപത്യം മാർക്‌സിസതിന്റെ ഭാഗമാണ് എന്ന് ഒരു "ഹരിഹരക്കുറുപ്പ്" പറഞ്ഞാൽ അന്ഗീകരിക്കേണ്ട ബാധ്യത ആർക്കും ഇല്ല. അതും ആർക്കും മനസിലാവില്ല. മാർക്സ് ജീവിച്ചിരുന്ന കാലം വരെയുള്ള കാര്യങ്ങൾ മാത്രമേ ആ മഹാന് പരിശോധിക്കാൻ ആവുമായിരുന്നുള്ളു. മാർക്സിന് ശേഷം ലോകത്ത്‌ നിലവിൽ വന്നിട്ടുള്ള മാറ്റങ്ങളും മാനവരാശിക്ക് ഗുണകരമായവ സ്വീകരിക്കാതിരിക്കാൻ ഒരു സാമൂഹ്യശാസ്ത്രം എന്ന നിലയിൽ മാർക്സിസ ത്തിന് ആവില്ല.    രാജവാഴ്ച പാരമ്പര്യം ആയിരുന്നു. ഏത് കാര്യവും രാജാവിന് തീരുമാനിക്കാമായിരുന്നു. അതെല്ലാം മാറി. ജനാധിപത്യത്തിൽ എല്ലാ പൗരന്മാരും രാഷ്ട്രീയ അധികാരം ഉള്ളവരാണ്. അവർ തെരെഞ്ഞെടുക്കുന്നവർക്ക് അധികാരം നിശ്ചിത കാലത്തേക്ക് മാത്രം. എല്ലാ പ്രധാനപ്പെട്ട പദവികളും രാജകുടുമ്പത്തിൽ പെടുന്നവർക്ക് മാത്രം ആയിരുന്നത് പൂർണമായും ഇല്ലാതായി. ലോകമൊട്ടാകെ കോളണികൾ സൃഷ്ടിക്കുന്ന പ്രവണതയും രണ്ടാം ലോക യുദ്ധത്തോടെ ഇല്ലാതായി.
//  
മാർക്സിന്റെ കാലത്തേതിൽ നിന്നും രാജവാഴ്ചകൾ മാത്രമല്ല മാറിയത്. ശാസ്ത്രലോകം അപ്പാടെ മാറി. മാർക്സിന്റെ കാലത്ത് സമുദ്ര സഞ്ചാരം കടലിലെ ഒഴുക്കും കാറ്റിന്റെ ദിശയും അനുസരിച്ചായിരുന്നു. അത് ആവി എഞ്ചിനിലേക്കും ഏറ്റവും ഒടുവിൽ അണുശക്തിയിലേക്കും മാറി. "കമ്പ്യൂട്ടർ" ലോകത്ത് വരുത്തിയിരിയ്ക്കുന്ന മാറ്റങ്ങൾ അമ്പരപ്പിക്കുന്നതാണ്. എന്നാൽ മാർക്സ് പറഞ്ഞിരിക്കുന്നത് "തൊഴിലാളി വർഗ സർവാധിപത്യ ത്തിൽ" സോഷ്യലിസം സ്ഥാപിക്കുക എന്നത് ജനാധിപത്യത്തിലേക്ക് ആയി മാറാൻ പാടില്ല എന്നത് പരിതാപകരമായ മാനസിക അവസ്ഥയാണ്.
//
ഭൗതിക വാദവും വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദവും.
//
ആധുനിക പാർലമെന്ററി ജനാധിപത്യം മാർക്സിസത്തിന്റെ ഭാഗമാണ് എന്ന് ഒരു ഹരിഹരക്കുറുപ്പ് പറഞ്ഞാൽ മാർക്സിസം എന്താണ് എന്ന് മനസിലാകാത്തവർക്ക് യാതൊന്നും മനസിലാവില്ല. കാരണം അവർക്ക് ജനാധിപത്യം എന്താണ് എന്നും മനസ്സിലായിട്ടില്ല. വളരെക്കാലം ലോകമൊട്ടാകെ നീണ്ടു നിന്ന സാമൂഹ്യ വ്യവസ്ഥയായിരുന്നു രാജവാഴ്ച. അത് പാരമ്പര്യമായി നിലനിന്നതാണ്. രാജാവകാശം ദൈവദത്തം ആണെന്നായിരുന്നു വിശ്വസിച്ചിരുന്നത്. അത് അപ്പാടെ ലോകമാകെ ഇല്ലാതായിരിക്കുന്നു. പുതിയതായി ഉണ്ടാകുന്ന രാജ്യങ്ങൾക്ക് പാരമ്പര്യ രാജ വാഴ്ചകൾ ഉണ്ടാവില്ല. ഇന്ത്യയും പാക്കിസ്താനും ബംഗ്ലാദേശും എല്ലാം അങ്ങനെ ഉണ്ടായ രാജ്യങ്ങളാണ്. അതിന് കാരണം ആയതാകട്ടെ ലോകത്ത് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ സോഷ്യലിസം ഒരു സാമൂഹ്യ ശക്തി ആയതും ആണ്. രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ് യൂണിയന് ജർമ്മനിയുമായി ഉണ്ടായ യുദ്ധത്തിൽ വിജയിക്കാൻ കഴിഞ്ഞത് കൊണ്ട് മാനവരാശിക്ക് ആകെ ഉണ്ടായ നേട്ടമാണ് ലോകമൊട്ടകെ കോളനികൾ സൃഷ്ടിക്കുന്ന പ്രവണതകൾ ഇല്ലാതായതും ജനാധിത്യം നടപ്പിലായതും. രാജാവിന്റെ കാര്യത്തിൽ എങ്കിലും ദൈവങ്ങളും അപ്രത്യക്ഷമായി. മാർക്സിസത്തിന്റെ അടിസ്ഥാനം ശാസ്ത്രീയ സമീപനം ആണ്. ഡാർവിന്റെ പരിണാമ സിദ്ധാന്തവും ലൂയീസ് എഛ് മോർഗന്റെ നരവംശ ശാസ്ത്രപഠനവും ശാസ്ത്രീയ പരിശോധനകളാണ്. രണ്ട് കാലിൽ നിവർന്ന് നിൽക്കാൻ കഴിഞ്ഞതാണ് മനുഷ്യന്റെ തലച്ചോറിന്റെ വികാസത്തിനും കൂടുതൽ കൂടുതൽ ശാസ്ത്രീയ അറിവുകൾ ആർജിക്കാൻ മാനവ രാശിക്ക് കഴിഞ്ഞതും. രാജാവിൽ മാത്രം ആയിരുന്ന രാജ്യത്തിന്റെ രാഷ്ട്രീയ അധികാരം ജനങ്ങളിലേക്ക് ആയി മാറുന്നതാണ് ജനാധിപത്യത്തിൽ സംഭവിക്കുന്നത്. തെരെഞ്ഞെടുക്കപെട്ടാൽ ആർക്കും രാജ്യം ഭരിക്കാം. ആർക്കും രാഷ്ട്രീയ പാർട്ടി രൂപീകരിക്കാം. സ്വതന്ത്രൻ ആയും മത്സരിക്കാം. പക്ഷെ തെരെഞ്ഞെടുക്കപ്പെട്ടാൽ നിശ്ചിത കാലത്തേക്ക് മാത്രം. അത് മാത്രം അല്ല. നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ, നിഷ്പക്ഷമായ ഭരണ സംവിധാനം, അഭിപ്രായ സ്വാതന്ത്ര്യം, പൗരന്മാരിലെ തുല്യത എല്ലാം ജനാധിപത്യത്തിന്റെ പ്രത്യേകതകളാണ്. അതൊന്നും രാജവാഴ്ചയിൽ ചിന്തിക്കാൻ പോലും ആവാത്തതാണ്. എല്ലാം രാജാവിന്റെ താത്പ്പര്യം മാത്രം. മുതലാളിത്ത വ്യവസ്ഥ യഥാർത്ഥ ജനാധിപത്യം അംഗീകരിക്കുന്നില്ല എന്നതാണ് ജനകീയ ജനാധിപത്യം അന്ഗീകരിക്കുന്ന സോഷ്യലിസത്തിന്റെ മഹത്വം. ആരെങ്കിലും വിശദീകരിക്കാതെ ഒന്നും മനസിലാകില്ലാത്തവർക്ക് സംഭവിക്കുന്ന പിശകുകളാണ് ജനാധിപത്യം എന്താണ് എന്ന് മനസിലാകാതെ സോഷ്യലിസം സ്ഥാപിക്കാൻ സായുധവിപ്ലവം വേണമെന്ന ധാരണ. രാജവാഴ്ചയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രവർത്തിക്കാൻ പോലും അനുവദിക്കാത്തതും ജനാധിപത്യത്തിൽ രാജ്യത്തിന്റെ ഭരണ ഘടന പോലും സോഷ്യലിസം അംഗീകരിക്കുന്നതിലെ വ്യത്യാസം പോലും ആർക്കും മനസിലാവില്ല.
//
മാർക്സിസം മനസിലായിട്ടുള്ളവർ ഒരു തരത്തിലും മുതലാളിത്തം പ്രോത്സാഹിപ്പി ക്കുന്നതിനെ അനുകൂലിക്കില്ല. കാരണം ചൂഷക വർഗ ആധിപത്യ ത്തിന്റെ കാരണം തന്നെ സമ്പത്തിന്റെ ആധിപത്യവും അത് വർധിപ്പിക്കുന്നതതിള്ള താത്പ്പര്യവുമാണ്. ഒരു കാര്യവും അടിസ്ഥാനപരമായി മനസ്സിലാക്കാ നുള്ള കഴിവ്കേടാണ് പ്രധാന പ്രശ്നം. ജനാധിപത്യം എന്താണ് എന്ന് ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് നേതൃത്വങ്ങൾക്ക് 1950 കാലത്ത് മനസിലായിരുന്നു എങ്കിൽ എത്രയോ കാലം മുൻപ് തന്നെ ഇന്ത്യ ഒരു സോഷ്യലിസ്റ്റ് രാജ്യം ആവുമായിരുന്നു. 1957 ൽ കേരളത്തിൽ അധികാര ത്തിൽ വന്നത് പോലെ സോഷ്യലിസം എന്ന ലക്ഷ്യം ഉപേക്ഷിച്ചിരുന്നില്ല എങ്കിൽ ഇന്ത്യയിൽ അധികാരത്തിൽ എത്താൻ വളരെ മുൻപ് തന്നെ കഴിയുമായിരുന്നു.
//
"എല്ലാം എല്ലായ്പോഴും മാറ്റത്തിന് വിധേയമാണ് " എന്ന് പറഞ്ഞത് ഭൗതികവാദത്തിന്റെ പിതാവ് എന്ന് തന്നെ പറയാവുന്ന ശ്രി. ബുദ്ധൻ ആണ്. ജീവനുള്ളതിലും ഇല്ലാത്തതിലും എപ്പോഴും മാറ്റങ്ങൾ സംഭവിക്കുന്നു. അത് സമൂഹത്തിലും സംഭവിക്കുന്നു. അതിന്റെ ഭാഗമാണ് രാജവാഴ്ചകൾ ഇല്ലാതായതും ജനാധിപത്യം നിലവിൽ വന്നതും. ശ്രി. ബുദ്ധന്റെ മറ്റൊരു ഉപദേശം ആണ് നിങ്ങൾ "ഗുരുക്കന്മാരെയോ പ്രമാണങ്ങളെയോ ആധാരമാക്കേണ്ടതില്ല" എന്നത്. പലപ്പോഴും ഗുരുക്കന്മാർ സ്വാർത്ഥ താത്പര്യം ഉള്ളവരും അവർക്ക് മനസിലാകാത്തത് അന്ഗീകരിക്കാ ത്തവരും ആയിരിക്കും. "സായുധ വിപ്ലവത്തിലൂടെ മാത്രമേ സോഷ്യലിസം സാധ്യമാവുകയുള്ളു" എന്നത് എന്താണ് ജനാധിപത്യം എന്നതിന്റെ അറിവില്ലായ്മയാണ്. മതഗ്രന്ധങ്ങൾ അങ്ങനെയുള്ള വയ്ക്ക് മറ്റൊരു ഉദാഹരണം ആണ്. എല്ലാ മത ഗ്രന്ഥങ്ങളും അത് രചിക്കപ്പെടുന്നവരുടെ സ്വാർത്ഥത ഉൾക്കൊള്ളുന്നവയാണ്. മറ്റ് മതങ്ങൾക്ക് എതിരെ ഉള്ളവയുമാണ്.

//

1917 ൽ റഷ്യയിൽ നടന്ന ഒക്ടോബർ വിപ്ലവത്തിന് ശേഷം അവിടെ നടന്നത് നാല് വർഷത്തോളം നീണ്ടുനിന്ന ആഭ്യന്തര പ്രതിവിപ്ലവ അട്ടിമറി സമരമാണ്. ഒക്ടോബർ വിപ്ലവം നടക്കുമ്പോൾ സാർ ചക്രവർത്തിയുടെ സൈന്യം സൈന്യാധിപൻ ആയിരുന്ന "കോൽചാക്കിന്റെ" നേതൃത്വത്തിൽ ജർമ്മനിയുമായി യുദ്ധത്തിൽ ആയിരുന്നു. ഭരണം പിടിച്ചെടുത്ത ലെനിന്റെ വിപ്ലവ ഭരണ കൂടം ആദ്യം ചെയ്തത് ജർമ്മനിയുമായി ഒത്തുതീർപ്പ് ഉണ്ടാക്കി യുദ്ധത്തിൽ നിന്നും പിന്തിരിയുകയായിരുന്നു. യുദ്ധം തീർന്ന് തിരികെ വന്ന "സൈന്യം കോൽചാക്കിന്റെ" നേതൃത്വത്തിൽ വിപ്ലവ ഭരണ കൂടത്തിനെതിരെ "വൈറ്റ് ഗാർഡ്" പ്രതിവിപ്ലവ യുദ്ധം "ചുവപ്പ് സേന" ക്കെതിരെ ആരംഭിച്ചു. നാല് വർഷത്തോളം അവിടെ എല്ലാ സാംബ്രാജ്യ ശക്തികളുമായി ചേർന്ന് അട്ടിമറി സമരം നടത്തിയെങ്കിലും അവസാന വിജയം സോഷ്യലിസത്തിന്റെ ഭാഗത്തു തന്നെ ആയിരുന്നു. പ്രഭുക്കന്മാരുടെ ഉടമസ്ഥതയിൽ ആയിരുന്ന കൃഷിഭൂമി വിപ്ലവ ഭരണകൂടം പിടിച്ചെടുത്ത്‌ കൃഷിക്കാർക്ക് നൽകിയതും സാധാരണ ജനങ്ങൾക്ക് അനുകൂലമായ നടപടികളും പഴയ സ്വൈന്യത്തിലെ പട്ടാളക്കാരിൽ ഭൂരിഭാഗവും സോഷ്യലിസത്തിന് അനുകൂലമായി നിലകൊണ്ടതും സോഷ്യലിസത്തിന്റെ വിജയത്തെ സഹായിച്ചു. എന്നാൽ അവിടെ അട്ടിമറി വിപ്ലവത്തെ നേരിട്ടപ്പോൾ മരണം അടഞ്ഞത് രണ്ടര കോടി ജനങ്ങളാണ്. അതിൽ വിപ്ലവ ഭരണകൂടത്തെ അനുകൂലിച്ചവരും എതിർത്തവരും ഉണ്ട്. (സോവിയറ്റ് യൂണിയനിൽ സോഷ്യലിസം കെട്ടിപ്പടുത്ത കഥ എന്ന കൃതിയിലെ ഉള്ളടക്കങ്ങൾ ആണ് ഇവയൊക്കെ). മരണം അടഞ്ഞവരിൽ ബഹുഭൂരിപക്ഷവും പാവപ്പെട്ട ജനങ്ങളാണ്. അവർ പഴയ രാജാവിനോട് കൂറ് പുലർത്തുന്നവരും മതനേതൃത്വത്തിന്റെ ശാസനകൾക്ക് വിധേയരാവരും ആണ്. യഥാർത്ഥത്തിൽ എന്താണ് സോഷ്യലിസം എന്ന് മനസിലാക്കിയാൽ അവരാരും വിപ്ലവ ഭരണകൂടത്തെ എതിർക്കുന്നവർ ആവില്ല.
//
പഴയ റഷ്യയിൽ നാലു വർഷത്തോളം സോഷ്യലിസത്തിനെതിരെ പ്രതിവിപ്ലവം നടത്തിയ പിന്തിരിപ്പൻ ശക്തികൾ ഇന്ത്യയിലും അവരുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് എതിരെ ചെറുത്ത് നിൽക്കുകയാണ്. അപ്പോഴാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ തന്നെ "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചക്കായി" 1950 കാലം മുതൽ കഴിഞ്ഞ 75 വർഷങ്ങൾ ആയി "വർഗ ശത്രുക്കൾ ഇല്ല" എന്ന നിലപാട് സ്വീകരിച്ചിട്ടുള്ളത്. അവരിൽ പഴയ നാട്ടുരാജാക്കന്മാരും ബ്രാഹ്‌മണാ ധിപത്യവും മറ്റെല്ലാ മതങ്ങളും അവരുടെ പണവും വിശ്വാസങ്ങളും ഭൂപ്രഭുക്കന്മാരും എല്ലാം ഉണ്ടാകും. അതൊന്നും മനസ്സിലാക്കിയില്ല അല്ലെങ്കിൽ ഇന്ത്യയിൽ ചെങ്കൊടി ആവശ്യമില്ല എന്നതായിരുന്നു 1950 കാലത്തെ ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ് നേതൃത്വ" ങ്ങളുടെ നിലപാട്. പാർട്ടി പൂർണമായും ഇല്ലാതാകും എന്ന് ഉറപ്പായിട്ടും മുതലാളിത്തം മാത്രം മതി എന്നായിരുന്നു കഴിഞ്ഞ സിപിഐ (എം) 24 മത് പാർട്ടി കോൺഗ്രസിൽ പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള പൊളിറ്റ് ബ്യൂറോ തീരുമാനിച്ചത്.
//
ആധുനിക പാർലമെന്ററി ജനാധിപത്യത്തിൽ മാർക്സിസം എന്താണെന്നും സോഷ്യലിസം എന്താണെന്നും ജനങ്ങളെ പഠിപ്പിക്കുന്നതിന് എല്ലാ സൗകര്യങ്ങളും ഉണ്ട്. എന്നാൽ ഒരുകാരണ വശാലും സോഷ്യലിസവും മാർക്സിസവും എന്താണെന്ന് ജനങ്ങളെ പഠിപ്പിക്കുകയില്ല, സായുധ വിപ്ലവം തന്നെ വേണം എന്നാണ് ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ്" നേതൃത്വങ്ങളുടെ നിലപാട്. ഇന്ത്യയിൽ ഭരണ ഘടന പോലും സോഷ്യലിസം അഗീകരി ച്ചതാണ് എന്നത് പോലും ഒക്ടോബർ വിപ്ലവം വീണ്ടും നടത്തണം എന്ന നിലപാട് സ്വീകരിക്കുന്നവർക്ക് അറിയില്ല.
//
 എന്താണ് ആത്മീയ ചൂഷണം?

??

തൊഴിലാളി വർഗം അനുഭവിക്കുന്ന സാമ്പത്തിക ചൂഷണത്തേക്കാൾ ഭീകരം ആയിട്ടുള്ളത് ആത്മീയ ചൂഷണമാണ്.   "അടിമ വ്യവസ്ഥ" നിലനിന്നിരുന്നപ്പോൾ അടിമയുടെ അടിമത്തം മുൻജന്മ പാപം മൂലം ആണെന്നും ഈ ജന്മം "അടിമ" ആയി തുടർന്നാൽ അടുത്ത ജന്മത്തിൽ സ്വർഗത്തിൽ എത്താം എന്ന് അടിമയെ പഠിപ്പിച്ചു. അപ്പോൾ ആ അടിമ യാതൊരു എതിർപ്പും കൂടാതെ അടിമപ്പണി ചെയ്തു.  ഒരോ  ജീവിയുടെയും ജനനം  മുൻജന്മ  പാപം; മുൻജന്മ  സുകൃതം മൂലം ആണെന്ന  ഉപനിഷദ് വാദം  മനുസ്മൃതിയിൽ  ബ്രാഹ്മണൻ ബ്രഹ്‌മാവിന്റെ  മുഖത്ത് നിന്നും  ക്ഷത്രിയൻ മാറിൽ നിന്നും   വൈശ്യൻ  അരയിൽ നിന്നും ശൂദ്രൻ പാദങ്ങളിൽ നിന്നും ആണെന്ന വാദം  അംഗീകരിക്കുന്നില്ല).  അത് ചൂഷക വർഗ തന്ത്രം മാത്രം ആണെന്ന് അടിമക്ക് ഒരിക്കൽപ്പോലും മനസിലാകില്ല.   ഭൂമിയിലെ ജീവിതം അല്ല യഥാർത്ഥ ജീവിതം; യഥാർത്ഥ ജീവിതം മരണാനന്തരമാണ് എന്നതാണ് ആത്മീയ ചൂഷണത്തിന്റെ അടിസ്ഥാനം. എന്തും സഹിക്കാൻ മനുഷ്യനെ സന്നദ്ധൻ ആക്കുകയാണ് ഇതിലൂടെ ചൂഷക വർഗ്ഗങ്ങൾ. ഇത് എല്ലാ മതങ്ങളുടേയും നിലപാടാണ്. മഹാഭാരതം കഥയിൽ കുരുക്ഷേത്ര യുദ്ധത്തിൽ എല്ലാവരെയും വധിക്കു ന്നതിനുള്ള ന്യായീകരണമായി പറയുന്നത് ഭൗതിക ജീവിതം അല്ല സത്യം. "ആത്മാവാണ് നിത്യവും സത്യവും; അതിന് മരണമില്ല എന്നാണ് പ്രധാന വാദഗതി. മാർക്സിസത്തിന്റെ നിലപാട് ഭൗതിക ജീവിതമാണ് സത്യം എന്നാണ്‌. ബോധം ഉള്ള ഒരാളുടെ തലച്ചോറിലെ അറിവുകൾ സൂക്ഷിക്കുന്ന ഭാഗമാണ് മനസ്സ്. കാര്യങ്ങൾ "മനസ്സിൽ ആയാൽ" ആ അറിവ് "മനസ്സ്" ഭദ്രമായി സൂക്ഷിക്കുന്നു. എന്നാൽ മനസിനെ ബാധിക്കുന്ന രോഗ ബാധ (മാനസിക രോഗം); "അൽഷിമേഴ്സ്" ഉണ്ടായാൽ, അബോധാവസ്ഥയിൽ "മനസ്സ്" പ്രവർത്തിക്കുന്നില്ല. എന്തെങ്കിലും കാരണ വശാൽ മസ്‌തിഷ്‌ക്ക മരണം സംഭവിച്ചാൽ അവിടെ "മനസും" മരിക്കുകയാണ്. എന്നാൽ ആത്മീയ വാദം അനുസരിച്ചു് "മനസ്സ്" ആണ് "ആത്മാവ്". "ആത്മാവിന് മരണം ഇല്ല" എന്നാണ് എല്ലാ മതങ്ങളുടെയും നിലപാട്. രാജവാഴ്ചക്കാലം മുതൽ നിലനിൽക്കുന്ന സമൂഹത്തിലെ സാമ്പത്തിക ക്രമക്കേടുകളുടെ ഭാഗം ആയ ദാരിദ്ര്യവും; അവരോട് കാണിക്കുന്ന ക്രൂരതകൾക്കും മറയിടാനുള്ള തന്ത്രവുമാണ് "എല്ലാം ദൈവ വിധിയാണ്" എന്ന വാദഗതി. പാവപ്പെട്ടവരുടെ അറിവില്ലായ്മയും ദാരിദ്ര്യവും നിലനിർത്താൻ "എല്ലാം ദൈവ വിധിയാണ്" എന്ന ആത്മീയവാദഗതി ഇടയാക്കുന്നു. പാവപെട്ട ജനങ്ങളിലേക്ക് വിദ്യാഭ്യാസം എത്താതിരിക്കാൻ ആത്മീയവാദികൾ സദാ ജാഗരൂകരാണ്. അതാണ് പൊതുവിദ്യാലയങ്ങൾ കഴിവതും ഇല്ലാതാക്കാനുള്ള താത്‌പ്പര്യങ്ങളുടെ അടിസ്ഥാനം.
//
സാമ്പത്തിക ചൂഷണവും ആത്മീയ ചൂഷണവും മുതലാളിത്ത ചൂഷണത്തിന്റെ ഭാഗം ആണെന്ന് 1950 കാലത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വം മനസ്സിലാക്കിയില്ല. എല്ലാം, ദൈവ വിധി ആണെന്ന് പഠിപ്പിച്ചാൽ അടിമ അല്ലെങ്കിൽ പാവപെട്ടവൻ മോചനത്തിന് ശ്രമിക്കില്ല എന്ന ബലഹീനത ചൂഷക വർഗ്ഗങ്ങൾ ആയുധമാക്കി. അതിനെതിരെ പ്രയോഗിക്കാനുള്ള മാർക്സിസ ത്തിന്റെ ശാസ്ത്രീയ സമീപനം ആയ ഭൗതിക വാദവും വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദവും ഇന്ത്യക്ക് "ബാധകമല്ല" എന്നും തീരുമാനിച്ചു.
//
സഖാക്കൾ കെ ദാമോദരനും ഇഎംഎസിനും ഭൗതിക വാദവും വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദവും പൂർണമായും മനസിലായിരുന്നില്ല എന്നത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നഷ്ടമാക്കിയത് നൂറു വർഷത്തിൽ അധികമാണ്.

//

"ഭൗതികവാദവും വൈരുധ്യാധിഷ്ഠിത ഭൗതികവാദവും" "ദർശനം"   ആണെന്നാണ് സഖാവ് ഇ എം എസ്  പഠിപ്പിക്കുന്നത്.  യഥാർത്ഥത്തിൽ അവ  മാർക്സിസം ഒരോ കാര്യങ്ങളുടേയും ശാസ്ത്രീയത പരിശോധിക്കുന്ന അടിസ്ഥാന വസ്തുതകളാണ്. "ദർശനം" എന്നത് കേവലം ഉപദേശങ്ങളോ നിർദ്ദേശങ്ങളോ ആണ്. ഉദാഹരണം - ഒരു ജാതി; ഒരു മതം; ഒരു ദൈവം മനുഷ്യന്; നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക; "സത്യ മേവ ജയതേ" തുടങ്ങിയവ. അവ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. ശാസ്ത്രം അങ്ങനെയല്ല. "പ്രാണവായു" ജീവന്റെ നിലനിൽപ്പിന് ഒഴിവാക്കാനാവില്ല എന്നതുപോലെ സത്യങ്ങൾ മാത്രമാണ്.

// 

ഭൗതികവാദത്തിന്റെ അടിസ്ഥാനം ഏതൊരു വസ്തുവും  പദാർത്ഥങ്ങളിൽ  അധിഷ്ടിതമാണ് എന്നതാണ്.  അതിന്റെ വിശാലമായ  അർത്ഥം  ഭൗതിക പ്രപഞ്ചമാണ് വാസ്തവത്തിൽ ഉള്ളത് എന്നതാണ്.  ഇതിനെ പരിശോധിക്കേണ്ടത്  ആത്മീയവാദത്തിന്റെ അടിസ്ഥാനം ആയ "ദൈവ"  ത്തെ  പരിശോധിച്ചുകൊണ്ടു വേണം.  ആത്മീയവാദത്തിന്റെ അടിസ്ഥാനം  "ആദിയിൽ വചനം" ഉണ്ടായി അല്ലെങ്കിൽ അതിന്റെ അടിസ്ഥാനം ആയ ദൈവം  അല്ലെങ്കിൽ പരിശുദ്ധാത്മാവ് ഉണ്ടായി എന്നതിലാണ്.  "മനുസ്മൃതി" തുടങ്ങുന്നത്   ആദിയിൽ  പരിശുദ്ധാത്മാവ് ജലത്തിൽ ബീജം നിക്ഷേപിച്ചു എന്ന് പറഞ്ഞുകൊണ്ടാണ്.  എല്ലാ മതങ്ങളുടേയും അടിസ്ഥാനം ഇവയൊക്കെയാണ്. 

ഭൗതികവാദത്തിന് കാറൽ മാർക്സിന്റെ  ഏറ്റവും വലിയ സംഭാവന  "ചിന്തയെ  ചിന്തിക്കുന്ന ഭൗതിക വസ്തു ആയ  തലച്ചോറ്  എന്ന ജൈവ പദാർഥത്തിൽ  നിന്നും വേർതിരിക്കാൻ ആവില്ല എന്നതാണ്. മാർക്സിന്  മുൻപ് ഉണ്ടായിരുന്ന  ഭൗതികവാദം  ഹെഗൽ വരെ അംഗീകരിച്ചിരുന്നത്  ഏതിന്റെയും  അടിസ്ഥാനം  "ആശയം"  ആണെന്നായിരുന്നു.   "ലോകം ആശയത്തിൽ തല കുത്തി നിൽക്കുകയാണ്"  എന്നായിരുന്നു.  എന്നാൽ അവിടെ മാർക്സ് നൽകിയ സംഭാവനയാണ്  ഏതൊരു ആശയവും  ശൂന്യതയിൽ നിന്നും ഉണ്ടാവില്ല എന്നത്.   "ആശയത്തിൽ" തലകുത്തിനിന്ന ഭൗതിക വാദത്തെ മാർക്സ് "തലച്ചോറ് " എന്ന ജൈവപദാർത്ഥത്തിൽ ഉറപ്പിച്ച് തല നേരെയാക്കി രണ്ടു കാലിൽ നിർത്തി. ആരുടെയെങ്കിലും തലച്ചോറിന്റെ പ്രവർത്തനമായ ചിന്തയിലൂടെ അല്ലാതെ ആശയങ്ങൾ ശൂന്യതയിൽ ഉണ്ടാവില്ല എന്ന് സ്ഥാപിച്ചുകൊണ്ട് മാർക്സ് ഭൗതികവാദത്തിന് കരുത്തും ആത്മവിശ്വാസവും നൽകി.   ഇങ്ങനെയുള്ള കാര്യങ്ങൾ  സാധാരണ ജനങ്ങൾക്ക് മനസിലാക്കണം എങ്കിൽ  കൂടുതൽ  വിശദീകരിക്കണം.   അവയൊന്നും  ഇന്ത്യയിൽ ആരും വിശദീകരിച്ചിട്ടുള്ളതായി  അറിയാൻ കഴിയുന്നില്ല.  കാറൽ മാർക്സ്  എന്ന മഹാന്റെ തലച്ചോറും  ചിന്തയും  ഇല്ലായിരുന്നുവെങ്കിൽ മാർക്സിസം ഉണ്ടാകുമായിരുന്നില്ല. അതുപോലെ "വ്യാസൻ" ഇല്ലായിരുന്നുവെങ്കിൽ "മഹാഭാരതം" എന്ന ബൃഹത്കൃതിയോ അതിലെ കഥാപാത്റം ആയ "കൃഷ്ണൻ" എന്ന ദൈവമോ ഉണ്ടാകുമായിരുന്നില്ല. മോസസ് ഇല്ലെങ്കിൽ ബൈബിൾ പഴയ നിയമം ഉണ്ടാകുമായിരുന്നില്ല.  മുഹമ്മദ്  ഇല്ലായിരുന്നു വെങ്കിൽ "ഖുർആൻ" എന്ന കൃതിയോ അവയിലെ ഉള്ളടക്കങ്ങളോ ഉണ്ടാകുമായിരുന്നില്ല.  മാർക്സ് ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുതയാണ് "എത്രയോ കാലങ്ങൾ കൊണ്ടാണ് ഒരു ഭാഷ ഉണ്ടാകുന്നത് എന്നതാണ് ആദ്യം പരിഗണിക്കേണ്ടത്" എന്നാണ്. മത ഗ്രന്ഥങ്ങൾ രൂപം കൊള്ളുന്നത് മനുഷ്യന്റെ സാംസ്കാരിക വളർച്ച ഏറെക്കുറെ വളർന്നതിന് ശേഷം മാത്രമാണ്.  പ്രാചീന ശിലായുഗം മുതലാണ് മനുഷ്യന്റെ വളർച്ച ആരംഭിക്കുന്നത് എന്നതും അന്ന് ഭാഷകളോ മതങ്ങളോ മനുഷ്യ സൃഷ്ടികളായ ദൈവങ്ങളോ ഉണ്ടാരുന്നില്ല .

//

2002 ൽ ഒരു പാർട്ടി ക്ലാസ്സിൽ മുതലാളിത്തം പ്രോത്സാഹിപ്പി ക്കുകയാണ് പാർട്ടി "കാഴ്ചപ്പാട്" എന്ന് കേട്ടപ്പോൾ മുതൽ അത് തിരുത്താൻ കഴിവിന്റെ പരമാവധി ശ്രമിച്ചു. ഒന്നിന് പുറകെ ഒന്നായി 22 കത്തുകൾ വഴി മാർക്സിസം എന്ന തത്വശാസ്ത്രം മുതലാളിത്തത്തിന് ഉള്ളതല്ല എന്ന് കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടു ത്താൻ ശ്രമിച്ചു. അന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സഖാവ് ഹർ കിഷൻ സിംഗ് സുർജിത്തും കേരള സംസ്ഥാന സെക്രട്ടറി സഖാവ് പിണറായി വിജയനും ആയിരുന്നു. പാർട്ടി പരിപാടിയെ ക്കുറിച്ചുള്ള വിമർശനങ്ങൾ പാർട്ടി ആകെ പരിശോധിക്കേണ്ടത് ആയത് കൊണ്ട് മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളും വിമർശനങ്ങളും ചേർത്ത് "ഭാരതത്തിൽ എന്തുകൊണ്ട് സോഷ്യലിസം സ്ഥാപിതമാകുന്നില്ല?" എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. വിമർശനങ്ങൾ ഒന്നും ആർക്കും മനസിലായില്ല. പാർട്ടി പരിപാടിയെ വിമർശിച്ച് പുസ്തകം എഴുതി എന്ന "തെറ്റിന്" പാർട്ടി അംഗത്തിന് അർഹതയില്ല എന്നാണ് പാർട്ടി തീരുമാനിച്ചത്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതാണ് മാർക്സിസം എന്ന നിലപാട് ആണ് പാർട്ടി സ്വീകരിച്ചത്. 2016 ൽ പുതിയ ആൾ എന്ന രീതിയിൽ മെമ്പഷഷിപ്പ് ലഭിച്ചു എങ്കിലും "മാർക്സിസം" മുതലാളിത്ത ത്തിന് ഉള്ളതല്ല എന്ന് പാർട്ടിക്ക് ബോധ്യമായിട്ടില്ല.

//

 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ