2025 ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

613. "സോഷ്യലിസ്റ്റ് ഇന്ത്യക്കായി" കമ്മ്യൂണിസ്റ്റ് പാർട്ടികൾ ജനവിധി നേടണം.

    613. "സോഷ്യലിസ്റ്റ് ഇന്ത്യ"ക്കായി കമ്മ്യൂണിസ്റ്റ് പാർട്ടികൾ ജനവിധി നേടണം

/

.

വർഗ്ഗീയ വാദത്തിനും പിന്തിരിപ്പൻ ആശയങ്ങൾക്കും എതിരായ പോരാട്ടം ആണ് ആവശ്യം.
/
ചൂഷക വർഗ്ഗങ്ങൾക്ക് അവരുടെ വർഗ്ഗ വാഴ്ച എക്കാലവും തുടരണം. തൊഴിലാളി വർഗ്ഗങ്ങൾക്ക് അത് എന്നന്നേക്കുമായി ഇല്ലാതാക്കണം. ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ്" നേതൃത്വങ്ങൾക്ക് അങ്ങനെയുള്ള വിഷയങ്ങൾ ഒന്നും തന്നെ ഇല്ല. സോഷ്യലിസ്റ്റ് ആശയങ്ങൾ ജനങ്ങളിൽ എത്തിച്ചുകൊണ്ടല്ലാതെ എന്തെല്ലാം ആനുകൂല്യങ്ങൾ ആർക്കെല്ലാം കൊടുത്താലും അതൊന്നും പാർട്ടി ഉണ്ടാകാൻ ഇടയാക്കില്ല എന്നതാണ് ആറ് ലക്ഷത്തിലധികം വീടുകൾ കൊടുത്തിട്ടും കേരളത്തിലെ പരാജയം നൽകുന്ന പാഠം.
//
"സോഷ്യലിസം" ഒരു പരമാധികാര രാഷ്ട്രത്തിൽ മാത്രമേ സാധ്ദ്യമാവുകയുള്ളൂ. ഇന്ത്യയുടെ പരമാധികാരം ഇന്ത്യൻ പാർലമെന്റിനും കേന്ദ്ര ഭരണത്തിനുമാണ്. സാമ്പത്തിക പരമാധികാരമോ രാഷ്ട്രീയ പരമാധികാരമോ ഉള്ളവയല്ല ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഒന്നും. അതുകൊണ്ടു തന്നെ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനങ്ങളിൽ മാത്രമായി സോഷ്യലിസം സ്ഥാപിക്കാൻ ആവില്ല. ഈ കാര്യം മനസ്സിലാക്കാത്തത് കൊണ്ടാണ് സഖാവ്‌ ഇ.എം.എസ്‌ അദ്ദേഹത്തിന്റെ "തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും" എന്ന കൃതിയുടെ 53 മത്തെ പേജിൽ കേരളത്തിൽ 1957 ലേയും 67 ലേയും ഭരണം അഞ്ചു കൊല്ലം തികയ്ക്കാൻ കഴിയാത്തതിനാൽ സോഷ്യലിസം സ്ഥാപിക്കാൻ ആവില്ല എന്ന് പറഞ്ഞത്. 34 വർഷങ്ങൾ തുടർച്ചയായി ബംഗാളിൽ ഭരിക്കാൻ കഴിഞ്ഞതിന്റെയും അനുഭവം നമുക്കുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും പൗരന്മാരുടെയും ആദായനികുതി പിരിക്കാനുള്ള അധികാരം കേന്ദ്ര ഗവൺമെന്റിനാണ്. വൻകിട വ്യവസായങ്ങൾ എല്ലാം കേന്ദ്ര നിയന്ത്രണത്തിലാണ്. അവയെല്ലാം സാമ്പത്തിക അധികാരങ്ങളിൽ വരുന്നവയാണ്. സംസ്ഥാനങ്ങൾ ആവശ്യമാണോ; എന്ന് തുടങ്ങിയ അധികാരങ്ങൾ രാഷ്ട്രീയ അധികാരതിൽ വരുന്നവയാണ്. ഏത് നിയമവും പാസാക്കണം എങ്കിൽ കേന്ദ്ര അനുമതി വേണം. അതിനാണ് "ഗവർണ്ണർ" എന്ന പദവി. കോടതികളുടെ പരമാധികാരം സുപ്രീം കോടതിക്കാണ്. അതിനർത്ഥം നീതിന്യായ വ്യവസ്ഥയുടെയും പരമാധികാരം സംസ്ഥാനങ്ങൾക്ക് ഇല്ല എന്നതാണ്. ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ്മയാണ് സിപിഐ(എം) പാർട്ടി പരിപാടിയുടെ അടിസ്ഥാനം. അതിനു പകരം കണ്ടെത്തിയതാണ് "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചയും" ഒരോ സംസ്ഥാനവും ഓരോ പരമാധികാര യൂണിറ്റുകളാണ് എന്ന തീരുമാനവും. ഇന്ത്യയാണ് നമ്മുടെ രാജ്യം എന്ന രീതിയിൽ കാര്യങ്ങൾ കാണാൻ കഴിയുന്നില്ല. ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കുക എന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും ആകുന്നില്ല. അതുകൊണ്ടാണ് ബംഗാളിൽ ആഗസ്റ്റിൽ പ്ലീനം നടത്താനും കേരളത്തിൽ പ്ലീനം നടത്താനും ആലോചിക്കുന്നത്. ഇന്ത്യയിൽ സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിച്ച് അതിനായി ഇന്ത്യൻ ജനതയുടെ ജനവിധി നേടണം എന്ന് പറഞ്ഞാൽ ആർക്കും മനസിലാവില്ല. കേരളത്തിലെ ഇടതുപക്ഷ പരാജയം ഇന്ത്യൻ ചൂഷക വർഗ വാഴ്ചയുടെ; അവരുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ വിജയം ആണ് എന്ന് പറഞ്ഞാലൊന്നും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് മനസിലാവില്ല. സോഷ്യലിസ്റ്റ് ആശയങ്ങൾ ജനങ്ങളിൽ എത്തിച്ചുകൊണ്ടല്ലാതെ ഇന്ത്യൻ ചൂഷക വർഗ വാഴ്ച്ച ഇല്ലാതാക്കാനും മാർക്സിസം തൊഴിലാളി വർഗ്ഗത്തിൽ അർപ്പിച്ചിട്ടുള്ള ഉത്തരവാദിത്തം നിർവഹിക്കാനും ആവില്ല. സോഷ്യലിസ്റ്റ് ആശയങ്ങൾ ജനങ്ങളിൽ എത്തിച്ചുകൊണ്ടല്ലാതെ എന്തെല്ലാം ആനുകൂല്യങ്ങൾ ആർക്കെല്ലാം കൊടുത്താലും അതൊന്നും പാർട്ടി ഉണ്ടാകാൻ ഇടയാക്കില്ല എന്നതാണ് ആറ് ലക്ഷത്തിലധികം വീടുകൾ കൊടുത്തിട്ടും കേരളത്തിലെ പരാജയം നൽകുന്ന പാഠം. വർഗ്ഗ ശത്രുക്കൾ ഇല്ല എന്ന നിലപാടിലും ഒരു മാറ്റവും ഉണ്ടാവില്ല.
//

//

കാറൽ മാർക്സിന്റെ ജീവചരിത്രത്തിൽ ഒരിടത്തു് മാർക്സിന്റെ അഭിപ്രായം ആയി രേഖപ്പെടുത്തിയിട്ടുള്ളത് "ഒരു രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിൽ മാറ്റം വരുത്തുന്നതിന് ജനങ്ങളുടെ സമ്മതം ആവശ്യമാണ്" എന്നാണ്. "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" ജനങ്ങളാകെ സ്വീകരിച്ചു എന്നത് കൊണ്ട് അതിൽ മാറ്റങ്ങൾ അസാധ്യമാണ്. ആധുനിക പാർലമെന്ററി മാർഗം ജനങ്ങളുടെ സമ്മതം അറിയാനുള്ള എളുപ്പമായ മാർഗമാണ്. സോഷ്യലിസ്റ്റ് ചരക്ക് ഉത്പാദനത്തിൽ ജനങ്ങളുടെയാകെ സഹകരണവും ആവശ്യമാണ്. അത് സാധ്യമായില്ല എന്നതാണ് പഴയ സോവിയറ്റ് യൂണിയനിൽ തിരിച്ചടികൾ ഉണ്ടാകാൻ കാരണം. ജനഹിതം അറിയുന്നതിന് ജനാധിപത്യം അല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഒന്നും ഇല്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ദിരഗാന്ധിയുടെ ഭരണത്തിൽ സ്വകാര്യ ബാങ്കുകളും പെട്രോൾ പമ്പുകളും ദേശസാൽക്കരിക്കുകയും പൊതുമേഖല കൾ സംരക്ഷിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യൻ ഭരണഘടന യിൽ "സോഷ്യലിസം" കൂടി ചേർത്തപ്പോൾ അതിനെ അഞ്ചിൽ നാല് ഭാഗം ജനങ്ങളും പിന്തുണച്ചാണ് സ്വീകരിച്ചത്. എന്താണ് സോഷ്യലിസം എന്ന് ജനങ്ങളെ പഠിപ്പിക്കാൻ ജനാധിപത്യത്തിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്. ഒരു രാജ്യത്തെ സമ്പത്തിന് ആ രാജ്യത്തെ ജനങ്ങളാകെ അവകാശികളാണ് എന്ന പൊതുതത്വത്തിൽ ജനാധിപത്യ മാർഗ്ഗത്തിൽ ജനഹിതം അറിയാൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തയാറായാൽ ഇന്ത്യൻ ജനതയുടെ തൊണ്ണൂറ്‌ ശതമാനത്തിൽ അധികം ജനങ്ങളും അതിനോട് സഹകരിക്കും. ഒരു സമൂഹത്തിൽ കേവലം ഒരു ശതമാനത്തിൽ അധികം കുറ്റം ചെയ്യുന്നതിനുള്ള പ്രവണത ഉള്ളവർ ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ മുതലാളിത്ത വ്യവസ്ഥയിൽ അങ്ങനെയുള്ളവർ പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് സമൂഹത്തെ ആകെയും ദ്രോഹിക്കുകയാണ് സംഭവിക്കുക. 

//

 "സോഷ്യലിസ്റ്റ് ഇന്ത്യ" എന്നത് തെരെഞ്ഞെടുപ്പ് വിഷയമായി ജനങ്ങളിൽ അവതരിപ്പിക്കുകയും ജനവിധി ഉണ്ടാവുകയും ചെയ്‌താൽ ജനവിധിക്ക് മുകളിലായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ 1950 കാലം മുതൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളോട് വോട്ട് ചോദിക്കുന്നത് മുതലാളിത്ത വളർച്ചക്കാണ്. അതിന് ഉത്തരവാദി ജനങ്ങളല്ല. ജനാധിപത്യ മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കില്ല എന്ന് തീരുമാനിച്ചാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ നിലനിൽക്കില്ല എന്നത് മാത്രം ആയിരിക്കും സംഭവിക്കുക. സോഷ്യലിസ്റ്റ് ഇൻഡ്യക്കായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അഞ്ചിൽ നാല് ഭൂരിപക്ഷം കൊടുത്ത ചരിത്രവും സോഷ്യലിസ്റ്റ് ഇന്ത്യ എന്നത് അംഗീകരിക്കുന്ന ഭരണ ഘടനയും ഇന്ത്യക്ക് ഉണ്ട്.

//

 ഹിന്ദുത്വ ബിജെപി ജനാധിപത്യം അംഗീകരിക്കാത്ത പാർട്ടി ആയതുകൊണ്ട് തന്നെ ജനാധിപത്യം അട്ടിമറിക്കാൻ അവർ എന്തും ചെയ്യും. ഏത് ചിഹ്നത്തിൽ വോട്ട് ചെയ്താലും വോട്ട് താമര അടയാളത്തിൽ ബിജെപിക്ക് ആയിരിക്കും എന്നത് ഒരു ഐറ്റം മാത്രം. ആരും വോട്ടു ചെയ്തില്ലെങ്കിലും ബിജെപി യുടെ സ്ഥാനാർത്ഥിക്ക് അവസാനം വോട്ട് ലഭിക്കും എന്നത് മറ്റൊരു ഐറ്റം. ഇലക്ട്രോണിക് വോട്ടിങ് മെഷ്യനിൽ എന്തും ചെയ്യാം. തെരെഞ്ഞെടുപ്പ് കമ്മീഷൻ അവരുടെ ജീവനക്കാരൻ മാത്രം ആയത്കൊണ്ട് ആര് എന്തെല്ലാം പറഞ്ഞാലും ബിജെപി വിജയിച്ചിരിക്കും. മഹാരാഷ്ട്രയിൽ ചെയ്തത് ബീഹാറിലും ചെയ്തു. ബീഹാറിൽ പോളിംഗ് ശതമാനം 67.37 ആണെങ്കിലും ആകെ വോട്ടറന്മാരിലും അധികം ആളുകൾ വോട്ട് ചെയ്തിരിക്കുകയാണ്. 7.42 കോടിയാണ് വോട്ടറന്മാർ എങ്കിലും വോട്ടു ചെയ്തിരിക്കുന്നത് 7.5 കോടിയാണ്. ഇനിയും അടുത്ത് ഉത്തരപ്രദേശിൽ ആയിരിക്കും. ഇടതുപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ ഒരുപരിധി വരെ ചെറുത്ത്നിൽപ്പ് സാധ്യമാകും. എന്നാൽ ഇടതുപക്ഷ പാർട്ടികൾ ഇന്ത്യ ഒട്ടാകെ പരമാവധി മത്സരിക്കാതിരിക്കാൻ മാത്രമാണ് തയ്യാറാവുക. ബീഹാറിൽ നടത്തിയത് പോലെ ബിജെപിയുടെ അഴിമതി ഉൾപ്പെടെ സാമ്പത്തിക നയങ്ങൾക്ക് പൂർണ പിന്തുണ കൊടുത്തു് തെരഞ്ഞെടുപ്പിൽ പങ്കെടുത്താൽ ഇടതുപക്ഷത്തിന് ആരും വോട്ടു ചെയ്യില്ല. ഇന്ത്യ സഖ്യത്തിന്റെ ഭാഗം ആകുമ്പോൾ ആ നിലപാട് അല്ലാതെ സാധ്യമല്ല. എങ്ങനെയെങ്കിലും ഇൻഡ്യൻ നാഷണൽ കോൺഗ്രസിനെ "ശരിയാക്കി" എടുക്കുക എന്നതാണ് "ഇടതുപക്ഷ" ത്തിന്റെ അടിസ്ഥാന സമീപനം. സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം ഇടതുപക്ഷം സ്വീകരിക്കുന്നതിന്റെ സൂചനകൾ പോലും ഒരിടത്തും കാണുന്നില്ല.

//

1950 കാലം മുതൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മുതലാളിത്തത്തിനാണ് വോട്ട് ചോദിക്കുന്നത് എന്നത് എല്ലാവരും മറക്കുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ആയിട്ടല്ലാതെ ഒരു രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാവില്ല എന്നത് 1950 കാലം മുതൽ കഴിഞ്ഞ 75 വർഷങ്ങളിലെ അനുഭവങ്ങളിൽ നിന്ന് പോലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് ബോധ്ദ്യമാവുന്നില്ല എന്നതാണ് ഏറെ പരിതാപകരമായ വസ്തുത. പാർലമെന്ററി ജനാധിപത്യത്തിൽ കൂടി സോഷ്യലിസം സ്ഥാപിക്കാൻ ആവില്ല എന്ന തെറ്റിധാരണ മൂലം സംഭവിച്ച ഒരു രാഷ്ട്രീയ ദുരന്തം ആണ് അന്ന് ഇൻഡ്യയിൽ സംഭവിച്ചത്.  രാജവാഴ്ച നിലനിന്നപ്പോൾ രാജാവിൽ മാത്രം ആയിരുന്ന "രാഷ്ട്രീയ പരമാധികാരം"  ജനാധിപത്യം നടപ്പിലായപ്പോൾ  ഒരോ പൗരന്മാരിലും ആയി മാറി.   ഒരോ  പൗരനും രാജ്യം ആര് ഭരിക്കണം എന്ന് തീരുമാനിക്കാൻ അവകാശം ഉള്ളവരാണ്  എന്നത്  അംഗീകരിക്കുകയാണ്  തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമ്പോൾ   സംഭവിക്കുന്നത്.  ജനാധിപത്യത്തിൽ  "ജനവിധി"  എന്നത്  ജനങ്ങളുടെ ആവശ്യങ്ങൾക്കായി  ഏത് രാഷ്ട്രീയ മാറ്റവും വരുത്തുന്നതിനുള്ള  ജനങ്ങളുടെ അംഗീകാരം ആണ്.   1947 ൽ  ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ഈ അധികാരം  ബ്രിടീഷ് രാഞ്ജിക്ക്  ആയിരുന്നു.  എന്താണ് ജനാധിപത്യം  എന്ന് 1950 കാലത്തെ  കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് മനസിലാകാത്തത് കൊണ്ട് മാത്രമാണ് ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കുക എന്ന  രാഷ്ട്രീയതീരുമാനം എടുക്കാതെ  ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ  തീരുമാനിച്ചത്.  1950  കാലത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങളുടെ തീരുമാനം ഒരിക്കലും ആർക്കും തിരുത്താൻ പാടില്ലാത്തതാണ് എന്നാണ്  ഇന്ത്യയിൽ  സിപിഐ(എം); സിപിഐ  പാർട്ടികളുടെ നേതൃത്വങ്ങളുടെ ഇപ്പോഴത്തെ നിലപാട്.  മാർക്സിസം അംഗീകരിക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥക്ക്‌  അല്ലാതെ ഇന്ത്യയിലെ ഹിന്ദുത്വ ഭീകര  ഭരണം ഇല്ലാതാക്കാൻ ആവില്ല എന്നത് ഇന്ത്യയിലെ സിപിഐ(എം); സിപിഐ  പാർട്ടികളുടെ നേതൃത്വങ്ങൾക്ക്  ബോധ്യമാകുന്നില്ല.

// 

മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നത് മാർക്‌സിസ്റ്റ് വിരുദ്ധ നിലപാടാണ് എന്നത് ആരും ഓർക്കുന്നില്ല. വർഗ സമരസിദ്ധാന്തം പൂർണമായും ഉപേക്ഷിച്ചതു കൊണ്ട് ആണത്. എഴുതപെട്ട ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രമാണ് എന്നത് ഇന്ത്യയിൽ ബ്രാഹ്മണാധിപത്യത്തിന്റെ രൂപത്തിലാണ് നടപ്പിലായത്. വർഗ്ഗങ്ങളും വർഗ വൈരുധ്യങ്ങളും - വർഗസമര സിദ്ധാന്തം ഒട്ടാകെ (മാർക്സിസം പൂർണമായും) നിഷേധിച്ചുകൊണ്ടാണ് 1950 കളിൽ ഇൻഡ്യൻ മുതലാളിത്തം പ്രോത്സാഹിക്കപ്പിക്കാനും ഇന്ത്യൻ നാഷണൽ കോൺഗ്രസൂമായി സഖ്യമുണ്ടാക്കാനും എസ്‌ എ ഡാങ്കേയുടേയും മറ്റും നേതൃത്വത്തിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതുത്വം തയ്യാറായത്. അടിമയും ഉടമയും തമ്മിലെ താത്പ്പര്യങ്ങളിലെ വൈരുധ്യവും തൊഴിലാളിയും മുതലാളിയും തമ്മിലെ താത്പ്പര്യങ്ങളിലെ വൈരുധ്യവും മനസിലാക്കിയില്ല. അടിമ കാല ഘട്ടത്തിലെ "അടിമകൾ" സഹിച്ചിട്ടുള്ള കൊടിയ പീഡനങ്ങളെക്കുറിച്ച് ധാരണ ഇല്ലാതെ "അടിമയും ഉടമയും തമ്മിലെ താത്പ്പര്യങ്ങളിലെ വൈരുധ്യം" എന്ന് ഇന്ന് പറഞ്ഞാൽ ആർക്കും മനസിലാവില്ല. അതുപോലെ ജീവിക്കാൻ വേണ്ടി സ്വന്തം അദ്ധ്വാന ശക്തി ഏതെങ്കിലും ഒരു ബൂർഷ്വാസിക്ക് വിൽക്കുക അല്ലാതെ, അല്ലെങ്കിൽ ആര് തന്നെ ചൂഷണം ചെയ്യണം എന്ന് തീരുമാനിക്കുക അല്ലാതെ, ലെനിന്റെ ഭാഷയിൽ കൂലി അടിമ മാത്റമായ; തൊഴിൽ ചെയ്യുന്ന തൊഴിലാളിയുടെ താൽപ്പര്യവും അവന്റെ അദ്ധ്വാന ശക്തി ചൂഷണം ചെയ്ത് പരമാവധി ധനം ഉണ്ടാക്കാൻ ശ്രമിക്കുന്ന ബൂർഷ്വാസിയുടെ താൽപ്പര്യവും തമ്മിലെ വൈരുധ്യം മനസിലാക്കാതെ; സ്വാർത്ഥതയും സാമൂഹ്യ ബോധവും തമ്മിലെ വൈരുധ്യവും മനസിലാക്കാതെ "മാർക്സിസം" മനസിലാക്കാനാവില്ല. തൊഴിലാളി വർഗ രാഷ്ട്രീയവും ചൂഷക വർഗ രാഷ്ട്രീയവും തമ്മിലുള്ള വൈരുധ്യം മനസിലാക്കിയില്ല. വർഗ വൈരുധ്യങ്ങളാണ് വർഗ സമരങ്ങളുടെ കാരണം എന്നും മനസിലാക്കിയില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ ചൂഷക വർഗങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നും അപ്പോൾ വർഗ വൈരുധ്യങ്ങൾ വർഗ സമരങ്ങളിലേക്ക് നീങ്ങുന്നില്ല എന്നതും മനസിലാക്കിയില്ല. //

ഒരു തരത്തിലും ഒരു കാര്യവും മനസിലാവില്ല എന്നതാണ് "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നതിൽ സിപിഐ (എം), സിപിഐ പാർട്ടികൾ ഉറച്ചുനിൽക്കുന്നതിൽ നിന്നും മനസിലാവുക. അവരെ ആർക്കും ഒന്നും ചെയ്യാനും ആവില്ല. ഫലമോ? ഹിന്ദുത്വ ഭീകരഭരണം തന്നെ ഭാവിൽ എന്നെന്നും നിലനിൽക്കും. ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കെതിരെ "ബ്രാഹ്മണ തന്ത്രങ്ങൾ" എങ്ങനെ പ്രവർത്തിക്കുമെന്ന് അവർക്കറിയില്ല. ഇന്ത്യൻ ഭരണഘടനയെയും ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെയും ബിജെപി പൂർണ്ണമായും അവഗണിക്കുന്നു. "യെച്ചൂരി" പോലും പറഞ്ഞത് ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ കഴിയൂ എന്നാണ്, സി‌പി‌ഐ‌എമ്മും സിപിഐയും യെച്ചൂരിയുടെ വാക്കുകൾക്ക് പൂർണ്ണമായും വഴങ്ങിയിരിക്കുന്നു, അതായത് ഭാവിയിലും യാതൊരുമാറ്റവും ഉണ്ടാവില്ല എന്നാണ്. "ഇടതുപക്ഷത്തെ വിചാരണ കൂടാതെ മരണം വരെ തടവിൽ വയ്ക്കാം" എന്ന് മഹാരാഷ്ട്ര അസമ്പ്ളിയിൽ കോൺഗ്രസും ബിജെപി യും ചേർന്ന് നിയമം പാസാക്കിയിരിക്കുന്നത് ഇന്ത്യയിലെ ഇടതുപക്ഷ ത്തെ ഒരു കാരണവും കൂടാതെ ജയിലിൽ ഇടാം എന്നാണെന്നും "കമ്മ്യൂണിസ്റ്റ്" നേതാക്കൾക്ക് മനസ്സിലാവില്ല. അവർ അവർക്ക് കുഴപ്പം ഇല്ലല്ലോ എന്നായിരിക്കും കരുതുന്നത്. പാവങ്ങൾ.....

//

ഇന്ത്യൻ ഭരണ ഘടനയും അംഗീകരിക്കുന്ന "സോഷ്യലിസം" കമ്മ്യൂണിസ്റ്റ് പാർട്ടികൾ അംഗീകരിക്കുന്നത് നിലവിലെ "ഇന്ത്യസഖ്യ" ത്തിൽ തുടരുന്നതിന് എങ്ങനെയാണ് തടസം ആവുക? എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ത്യയിൽ ഇടതുപക്ഷ പാർട്ടികൾ ഇല്ലാതാകണം എന്നത് അല്ലാതെ ഹിന്ദുത്വ ബിജെപി ഇല്ലാതാകണം എന്ന രാഷ്ട്രീയം ഉണ്ട് എന്ന് കരുതുക വിഡ്ഢികൾ മാത്രമാണ്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് "വർഗശത്രുക്കൾ" എന്താണെന്ന് മനസ്സിലാക്കാൻ വളരെ പ്രയാസമാണ്. ജനാധിപത്യത്തിൽ ഒരോ പൗരനും രാഷ്ട്രീയ സ്വാതന്ത്ര്യം ഉള്ളവരാണ്. അത് അട്ടിമറിക്കുക; യഥാർത്ഥ ജനാധിപത്യം അട്ടിമറിക്കുക എന്നത് ബൂർഷ്വാസിയുടെ ആവശ്യമാണ്. ആ കാര്യത്തിൽ കോൺഗ്രസും ബിജെപിയുമൊന്നാണ്. എന്താണ് ജനാധിപത്യം എന്നത് മനസിലാകാതെ വന്നതാണ് ഇന്ത്യയിൽ അനേകം കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉണ്ടാകാൻ കാരണം. സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിക്കാൻ കഴിയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ. ഇന്ത്യയിൽ ഒന്നാകണം. "സോഷ്യലിസം" അംഗീകരിക്കുന്നില്ലെങ്കിൽ മാർക്സിസം അംഗീകരിക്കുന്നില്ല എന്ന് മാത്രമാണ് അർത്ഥം. മാർക്സിസത്തിന്റെ അടിസ്ഥാനം മനുഷ്യത്വമാണ്. വളരെ വലിയ ഭൂരിപക്ഷം ജനങ്ങളും മനുഷ്യത്വം ഉള്ളവരാണ്. അവർ സോഷ്യലിസത്തിനായി വോട്ടു ചെയ്യും. ജനങ്ങളുടെ ഭൂരിപക്ഷം ഉണ്ടെങ്കിൽ ഭരണ ഘടനയിലും ഏത് മാറ്റവും വരുത്താം.

//

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന പാർട്ടി പരിപാടി അംഗീകരിക്കുക എന്നതിന് അർത്ഥം സംഘ പരിവാർ ഉൾപ്പെടെ ഇന്ത്യയിലെ മുഴുവൻ പിന്തിരിപ്പന്മാർക്കും എതിരെ യുദ്ധം പ്രഖ്യാപിക്കുക എന്നതാണ്. ജനാധിപത്യത്തിൽ യുദ്ധം എന്നാൽ ആശയപരമായ പോരാട്ടം എന്നാണ് അർത്ഥം. ആ യുദ്ധത്തിൽ ആയുധം ആവുക ജനാധിപത്യത്തിലെ അടിസ്ഥാന തത്വങ്ങളും ഇന്ത്യൻ ഭരണ ഘടനയും തന്നെ ആയിരിക്കും. സംഘ പരിവാർ ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യവും അംഗീകരിക്കുന്നു എന്നത് ശുദ്ധ നുണയാണെന്ന് എന്താണ് ജനാധിപത്യം എന്നും എന്താണ് ഇന്ത്യൻ ഭരണ ഘടനയെന്നും മനസിലാക്കിയിട്ടുള്ളവർക്ക് മനസിലാകും. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മുതലാളിത്തത്തിനായി നിലകൊള്ളുന്നത് കൊണ്ട് മാത്രം സംഭവിച്ചിട്ടുള്ള അപകടം ആണ് ഹിന്ദുത്വ വാദികൾ ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്. സോഷ്യലിസമാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ യാഥാർത്ഥ ലക്ഷ്യം എങ്കിൽ ഇന്ത്യൻ ജനത ഇന്ത്യയിൽ മറ്റാർക്കും വോട്ട് ചെയ്യില്ല. നിർഭാഗ്യവശാൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇന്ത്യൻ മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ചക്ക് ആണ് വോട്ട്‌ ചോദിക്കുക. കഴിവുള്ളിടത്തോളം തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുക പോലും ഇല്ല. ഡോ ബി ആർ അംബേദ്ക്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇന്ത്യൻ ഭരണ ഘടന യഥാർത്ഥത്തിൽ മാർക്സിസം അംഗീകരിക്കുന്നവർക്ക് അല്ലാതെ നടപ്പിലാക്കാൻ ആവില്ല. ഭരണ ഘടനയുടെ വകുപ്പ് 14; 15 എന്നിവ എല്ലാ പൗരന്മാരുടേയും എല്ലാ അർത്ഥത്തിലുമുള്ള തുല്യത ഉറപ്പ് നൽകുന്നു. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോ ഹിന്ദുത്വ വാദികൾക്കോ ഈ കാര്യത്തിൽ ഒന്നും ചെയ്യാൻ ആവില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഭരണ ഘടനയുടെ വകുപ്പ് 14; 15 നടപ്പിലാക്കാൻ ആവില്ലന്ന് മനസിലാക്കിയത്‌ കൊണ്ടാണ് ഡോ അംബേദ്ക്കർ 1951 ൽ തന്നെ നെഹ്‌റു മന്ത്രി സഭയിൽ നിന്നും രാജി വച്ച് ഒഴിവായത്.
//
ഇൻഡ്യൻ ഭരണ ഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ കാഴ്ചപ്പാടുകളൊന്നും അംഗീകരിക്കില്ലാത്ത ഹിന്ദുത്വ വാദികൾ ഭരണ ഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ മുതൽ അതിനെ കൊല്ലുകയാണ്. ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്ന ഏതൊരാൾക്കും അറിയാം, ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഒരു "ഹിന്ദു രാഷ്ട്രം" അസാധ്യമാണെന്ന്. അപ്പോൾ, ഹിന്ദുത്വ ബിജെപിക്ക് മുന്നിൽ, ഒരു കാര്യം മാത്രമേ സാധ്യമാകൂ - ഇന്ത്യൻ ഭരണഘടനയെ കൊല്ലുക, അവർ ഓരോ നിമിഷവും ഭരണഘടനയെ കൊല്ലുകയാണ്. ഭരണ ഘടന 51(A)(h) വകുപ്പ് പ്രകാരം ശാസ്ത്റീയ സമീപനം ഒരോ പൗരന്റെയും മൗലിക കടമയാണ്. അതെല്ലാം സത്യപ്രതിജ്ഞ ചെയ്ത് തന്നെ തള്ളിക്കളയുന്നു. ജനാധിപത്യം എന്താണെന്നോ ഇന്ത്യൻ ഭരണ ഘടന എന്താണെന്നോ അറിയില്ലാത്തവർക്ക് ബിജെപി ജനാധിപത്യവും ഭരണ ഘടനയും അംഗീകരിക്കുന്നില്ല എന്നും പറയാൻ ആവില്ല.
//
എന്താണ് യഥാർത്ഥ ജനാധിപത്യം എന്നറിയാത്ത ഹിന്ദുത്വ വാദികൾ കാണിക്കുന്നത് രാഷ്ട്രീയ ഗുണ്ടായിസമാണ്. "ഹിന്ദുരാഷ്ട്രം" അംഗീകരിക്കാത്തവരെ ജനങ്ങൾ ആയി അവർ കാണുന്നില്ല, മറ്റുള്ളവർ അവർക്ക് ശത്രുക്കൾ ആണ്. അവർക്ക്, ബിജെപി ക്കായി പൗരന്മാരുടെ വോട്ടെടുപ്പിലൂടെ വോട്ട് ലഭിച്ച് പാർലമെന്റിൽ ഹാജരാകുന്നവർ ആകണ്ണമെന്നില്ല. അവരുടെ ധാരണ പാർലമെന്റിലെ ഭൂരിപക്ഷം ആണ് ജനാധിപത്യം എന്നാണ്. പാർലമെന്റിൽ ആവശ്യമായ സംഖ്യ തികഞ്ഞാൽ മതി. ജനാധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യം എന്ന് തന്നെയാണ്. നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ, നിഷ്പക്ഷമായ ഭരണ സംവിധാനം, അഭിപ്രായ സ്വാതന്ത്ര്യം അഥവാ പത്ര സ്വാതന്ത്ര്യം എല്ലാം ജനാധിപത്യത്തിന്റെ ഭാഗം ആണ്. എന്നാൽ അതൊന്നും അംഗീകരിക്കാൻ സംഘപരിവാർ ഒരുക്കമല്ല.
//
ബ്രാഹ്മണാധിപത്യത്തിലുള്ള ചാതുർവർണ്യ വ്യവസ്ഥക്ക് ആയി നിലകൊള്ളുന്ന "സംഘപരിവാർ" പഴയ രാജവാഴ്ചയിലേത് പോലെയാണ് മുന്നോട്ടു പോകുന്നത്. "മനുസ്മൃതി" അനുസരിച്ചുള്ള കാര്യങ്ങൾ മാത്രമേ നടപ്പിലാക്കാൻ സംഘപരിവാർ തയ്യാറാവുകയുള്ളു. ജനങ്ങൾ തെരെഞ്ഞെടുത്ത പാർലമെന്റ് അവർക്ക് വിഷയമേയല്ല. നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ; നിഷ്പക്ഷമായ ഭരണം എന്നൊന്നും ഉണ്ടാവില്ല. തെരെഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുന്നതിൽ സുപ്രീം കോടതി ചീഫ് ജസ്റ്റീസും ഉണ്ടായിരിക്കണം എന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം തള്ളിക്കളയുന്നതിന് നരേന്ദ്രമോഡി ഭരണത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. സംഘപരിവാറിന്റെ തീരുമാനങ്ങൾ പൂർണമായും അംഗീകരിക്കുന്ന തെരെഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിച്ചപ്പോൾ ഇന്ത്യ ഒട്ടാകെയുള്ള തെരഞ്ഞെടുപ്പും സംഘപരിവാറിന്റെ തീരുമാനം അനുസരിച്ചു് നടപ്പിലാക്കാൻ അവർക്ക് കഴിയുന്നു. രാജ്യത്തിന്റെ സമ്പത്ത് പൂർണമായും അവരെ അനുകൂലിക്കുന്നവരുടെ കൈവശം ആയിരിക്കണം. ജനങ്ങൾ തികച്ചും ദരിദ്രർ ആയിരിക്കണം. അതിനായി സ്ഥിരം നിയമനങ്ങൾ ഇല്ലാതാക്കുകയും തൊഴിൽ സമയം പരമാവധി വർധിപ്പിക്കുകയും ചെയ്യും.
//
കമ്മ്യുണിസ്റ്റ് പാർട്ടികൾ സോഷ്യലിസ്റ്റ് വ്യവസ്ഥക്കായി വോട്ട് ചോദിക്കില്ല എന്ന നിലപാട് യഥാർത്ഥ ജനാധിപത്യത്തെയും ഇല്ലാതാക്കും. മുതലാളിത്തം എന്താണ് എന്ന് അറിയുമ്പോൾ ജനങ്ങൾ അതിന് വോട്ട് ചെയ്യില്ല എന്ന് തീരുമാനിക്കും. അതാണ്‌ ഇന്ത്യ ഒട്ടാകെ കോൺഗ്രസിന് സംഭവിക്കുന്നത്. അതിനെ മറികടക്കാൻ ബിജെപി കണ്ടുപിടിക്കുന്ന മാർഗം വോട്ടിംഗ് മെഷ്യനിൽ തിരിമറി നടത്തിയും തെരഞ്ഞെടുപ്പ് കമ്മീഷനെ തന്നെ ഉപയോഗപ്പെടുത്തിയും ആണ്.
എന്നാൽ കമ്മ്യുണിസ്റ്റ് പാർട്ടികൾ സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ആയി ജനങ്ങളോട് വോട്ട് ചോദിക്കില്ല എന്ന് തീരുമാനിച്ചാൽ ജനങ്ങളിൽ ഭൂരിപക്ഷവും ആർക്കും വോട്ട് ചെയ്യേണ്ടതില്ല എന്നാകും തീരുമാനിക്കുക. ജനാധിപത്യത്തിന്റെ പ്രത്യേകത മത്സരിക്കാൻ കൂടുതൽ ആളുകൾ ഇല്ലെങ്കിൽ ആരാണ് നാമനിർദ്ദേശം സമർപ്പിച്ചിട്ടുള്ളത് അവർ വിജയിച്ചതായി തീരുമാനിക്കും. അതാണ്‌ 2024 ലെ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ഒരു പാർലമെന്റ് മണ്ഡലത്തിൽ സംഭവിച്ചത്. കോണ്ഗ്രസ് തീരുമാനിച്ച സ്ഥാനാർഥി മത്സരിക്കാതെ തന്നെ ബിജെപി യിൽ ചേർന്നു. മറ്റ് സ്ഥാനർത്ഥികളെ ബിജെപി പണം കൊടുത്ത് പിൻവലിപ്പിച്ചു. ബിജെപി യുടെ സ്ഥാനാർഥി മാത്രം ആയി മത്സരരംഗത്തുള്ളത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആരെയും മത്സരിപ്പിച്ചില്ല. വോട്ട് ചെയ്യാൻ കഴിയാതെ ജനങ്ങൾ വിഡ്ഢികളാക്കപ്പെട്ടു. ഭാവിയിൽ ഇത് ഇന്ത്യ ഒട്ടാകെ സംഭവിക്കാനാണ് കമ്മ്യുണിസ്റ്റ് പാർട്ടികളുടെ നിലപാട് ഇടവരുത്തുക.
//
മാർക്സിസത്തിന്റെ അടിസ്ഥാനം മനുഷ്യത്വം ആണെന്ന് പറഞ്ഞാൽ എല്ലാവർക്കും അത് ഉൾകൊള്ളാൻ ബുദ്ധിമുട്ടാണ്. കാരണം മാർക്സ് പോലും അങ്ങനെ പറയുന്നില്ല. പക്ഷെ അത് മാർക്സ് സ്വന്തം ജീവിതം കൊണ്ട് സ്ഥാപിച്ചതാണ്. ഒരു പത്രപ്രവർത്തകൻ ആയി ജീവിതം ആരംഭിച്ച മാർക്സിന് തൊഴിലാളികളുടെ ജീവിത ബുദ്ധിമുട്ടുകളെ ക്കുറിച്ച് ലേഖനം എഴുതേണ്ടി വന്നു. എത്രയെല്ലാം പണിയെടുത്തിട്ടും ജീവിതം മുഴുവൻ ദാരിദ്ര്യത്തിൽ കഴിയേണ്ടി വരുന്ന സാഹചര്യങ്ങളെ കുറിച്ചുള്ള പഠനം ആണ് "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തിന്റെ തന്നെ പിറവിക്ക് കാരണം. അവിടെ മാർക്‌സിനെ നയിച്ച മാനസികാവസ്ഥയാണ് മനുഷ്യത്വം. മാർക്സ് അസാമാന്യ പ്രതിഭ തന്നെ ആയിരുന്നത്കൊണ്ട് ലോക മൊട്ടാകെയുള്ള തൊഴിലാളികളുടെയും അടിസ്ഥാന പ്രശ്നം അവർ അനുഭവിക്കുന്ന സാമ്പത്തിക ചൂഷണവും ആത്മീയ ചൂഷണവും ആണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
//
നിർഭാഗ്യവശാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് മാർക്സിസത്തിന്റെ അടിസ്ഥാനം "മനുഷ്യത്വം" ആണെന്നത് അംഗീകരിക്കാൻ ആവുന്നില്ല. നൂറ്റി നാൽപ്പത് കോടിയിലധികം വരുന്ന ഇന്ത്യൻ ജനതയിൽ വളരെ വലിയ ഭൂരിപക്ഷവും എങ്ങനെയാണ് ജീവിക്കുന്നതു എന്നത് അവർക്ക് പ്രശ്‌നമേയല്ല. ആകെയുള്ള ഇന്ത്യൻ സമ്പത്തിന്റെ എഴുപത്തിയഞ്ച് ശതമാനവും കേവലം പത്ത് ശതമാനത്തിന്റെ കൈവശം ആണ്. അതിൽ തന്നെ എഴുപത്തിയഞ്ച് ശതമാനവും കേവലം അറുപത്തിയഞ്ച് കുടുംബങ്ങളുടെ കൈവശം ആണെന്നാണ് അറിയുന്നത്. അതിനർത്ഥം ജനതയുടെ തൊണ്ണൂറ് ശതമാനവും ജീവിത യാതനകൾ അനുഭവിക്കുന്നവരാണ്. നിർഭാഗ്യവശാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ 1950 കാലം മുതൽ ഇന്ത്യൻ മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ചക്ക് ആണ് - പണിമുടക്ക് ഉൾപ്പെടെ നടത്തിയും കഠിനാദ്ധ്വാനം ചെയ്യുന്നത്. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പേരിൽ അറിയപ്പെടുന്നു എന്ന്മാത്രം. വർഗ ശത്രുക്കൾ ഇല്ല എന്ന നിലപാട് സ്വീകരിക്കുന്ന ഒരു കമ്മ്യൂണിക്സ്റ്റ് പാർട്ടി എന്നത് മാർക്സിസം മനസിലാക്കുന്ന ആരിലും അമ്പരപ്പ് മാത്രമേ സൃഷ്ടിക്കുകയുള്ളു. ഇന്ത്യൻ പാർലമെന്റിലേക്ക് ഒരോ തെരെഞ്ഞെടുപ്പ് കഴിയുമ്പോഴും അംഗങ്ങളുടെ എണ്ണം കുറയുന്നത് പോലും അവർക്ക് വിഷയം അല്ല. എന്തൊക്കെ ആയാലും സോഷ്യലിസ്റ്റ് വ്യവസ്ഥക്കായി അവർ ജനങ്ങളോട് വോട്ട് ചോദിക്കില്ല. കാർഷിക ഉത്പന്നങ്ങൾക്ക് ന്യായ വിലയും കാർഷിക തൊഴിലാളിക്ക് മിനിമം വേതനം ആയി അഞ്ഞൂറ് രൂപയെങ്കിലും ഉറപ്പാക്കാൻ കഴിയുമെങ്കിൽ പരിഹരിക്കാൻ ക്കാവുന്ന പ്രശ്നങ്ങളാണ് ഇന്ത്യയിൽ ഉള്ളത്. പക്ഷേ, തൊഴിലാളിവർഗ പ്രസ്ഥാനത്തിലൂടെ ഇന്ത്യയിൽ ഒരു രാഷ്ട്രീയ മാറ്റം സംഭവിക്കുമ്പോൾ മാത്രമേ അത് സാധ്യമാകൂ. ഇന്ത്യയിലെ കൃഷിക്കാർ 2021 ൽ ഒരു വർഷത്തിലധികം നീണ്ടുനിന്ന കഠിനമായ സമരം നടത്തിയതാണ്. ആയിരത്തോളം കൃഷിക്കാർ ആ സമരത്തിനിടയിൽ ആത്മഹത്യ ചെയ്യാൻ ഇടയായി. ആ സമരത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് ഹിന്ദുത്വ സർക്കാരിനും കോർപറേറ്റുകൾക്കും അനുകൂലമായിരുന്നു. 65 വർഷങ്ങളിൽ അധികം ഇന്ത്യ ഭരിച്ച് ഇന്ത്യയുടെ ഒരു പ്രശ്ങ്ങളും പരിഹരിക്കാൻ ആവില്ല എന്ന് ബോധ്യപ്പെട്ട് ഇന്ത്യൻ ജനത ഉപേക്ഷിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ആണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ അഭയം കാണുന്നത്. കാരണം വർഗ ശത്രുക്കൾ എന്ന വിഷയം ഇന്ത്യയിൽ ഇല്ല.
//
മാർക്സിസവും തൊഴിലാളി വർഗ രാഷ്ട്രീയവും ഒരു കാരണവശാലും നിലനിൽക്കരുത് എന്ന വാശിയിൽ അമേരിക്ക ഉൾപ്പെയുള്ള മുതലാളിത്ത രാജ്യങ്ങൾ പ്രവർത്തിക്കുകയാണ്. അതിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസും ബിജെപി - ഹിന്ദു വർഗീയവാദികളും മറ്റെല്ലാ വർഗീയ ദുഷ്ട ശക്തികളും അവരുടെ കഴിവിന്റെ പരമാവധി ഇന്ത്യയിൽ ശ്രമിക്കുകയാണ്. നിർഭാഗ്യവാശാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങളും അവരോടൊപ്പം ആണ് നിലകൊള്ളുന്നത്. ഇന്ത്യൻ മുതലാളിത്തം വളരണം എന്ന 1950 കാലം മുതൽ 75 വർഷങ്ങൾ ആയി തുടരുന്ന നിലപാടിൽ ഒരു മാറ്റവും വരുത്താൻ അവർ ഒരുക്കമല്ല. അവരും സ്വീകരിക്കുന്ന നിലപാട് മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചയാണ്. അവർ ഒരേസമയം ഹിന്ദു വർഗീയവാദികളെയും ഇന്ത്യൻ കോർപ്പറേറ്റുകളെയും പ്രോത്സാഹി പ്പിക്കുന്നുവെന്ന് അവർക്കറിയില്ല. സോഷ്യലിസം എന്ന ലക്ഷ്യം അംഗീകരിക്കു മ്പോൾ മാത്രം സ്ഥിതി മാറുകയുള്ളു എന്ന് അവർക്ക് അറിയില്ല. എന്തിനാണ് മാർക്സിസം എന്ന തത്വശാസ്ത്രം ആവിഷ്‌കരിച്ചത് എന്നത് പോലും അവർക്ക് പ്രശ്നം അല്ല. അവർ സ്വീകരിക്കുന്ന നിലപാട് സോഷ്യലിസത്തിനായി ഇന്ത്യയിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കില്ല, വോട്ട് ചോദിക്കില്ല എന്നതാണ്. കോൺഗ്രസിന്റെയും ബിജെപി യുടേയും സാമ്പത്തിക നയങ്ങൾക്ക് ജനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യയിൽ വോട്ട് ചെയ്യില്ല എന്ന് എത്രയൊക്കെ അനുഭവങ്ങൾ ഉണ്ടായാലും നിലപാടിൽ ഒരു മാറ്റവും അവർ വരുത്തില്ല. കാരണം മുതലാളിത്തം അല്ലാതെ മറ്റൊന്നും അവർക്ക് അറിയില്ല. സോഷ്യൽ മീഡിയ വഴി മാത്രം അഭിപ്രായം പറയാൻ കഴിയുന്ന ഒരു ഹരിഹരക്കുറുപ്പും അധികകാലം ജീവിക്കില്ല എന്നതാണ് അവരുടെ ചിന്താഗതി. അവർ കണ്ണടച്ച് ഇരുട്ടാകുകയാണ്. കാരണം അവരുടെ ലക്ഷ്യവും കാറൽ മാർക്സിന്റെ ആശയങ്ങൾ പൂർണമായും ഇല്ലാതാകണം എന്നതാണ്. സ്വർഗ്ഗത്തിലെ സുഖ സൗകര്യങ്ങൾ ഭൂമിയിലും ഉണ്ടാകണം എന്ന് പ്രാർത്ഥിച്ച യേശുവിന്റെ ഗതി പോലെ മാർക്സിന്റെ ചിത്രം മാത്രമേ ഭൂമിയിൽ നിലനിൽക്കാൻ പാടുള്ളു. ജനാധിപത്യത്തിൽ സോഷ്യലിസത്തിനായി വോട്ട് ചോദിക്കില്ല.
//
എന്നാൽ വർഗ്ഗശത്രുക്കൾ ഇന്ത്യയിൽ തൊഴിലാളിവർഗ രാഷ്ട്രീയം പാടില്ല എന്നതിൽ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ല. അതാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ത്യയിലെ അവരുടെ ശത്രുക്കളായി കാണുന്നത് ആർഎസ്എസിനെയും സിപിഐ(എം)നെയും ആണെന്ന് പ്രഖ്യാപിച്ചത്. എന്നാൽ "രാമരാജ്യം കോൺഗ്രസിന്റെയും ലക്ഷ്യമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ സോഷ്യലിസ ത്തിനാണ് വോട്ട് ചോദിക്കുന്നതെങ്കിൽ ഇന്ത്യ ഭരിക്കുന്നത് കമ്മ്യുണിസ്റ്റ് പാർട്ടി ആയിരിക്കും. ഇന്ത്യൻ ഭരണ ഘടന തന്നെ ഇന്ത്യൻ ജനതയുടെ അഞ്ചിൽ നാല് ഭൂരിപക്ഷത്തിൽ പാർലമെന്റ് സോഷ്യലിസം അംഗീകരിച്ചതാണ്. അത് നടപ്പിലാക്കാൻ ജനവിധി നേടുകയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചെയ്യേണ്ടത്.
//
വർഗ്ഗങ്ങളും വർഗ വൈരുധ്യങ്ങളും മനസിലാക്കിയിരുന്നു എങ്കിൽ ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടും അതിന്റെ ഭാഗമായ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യം എന്ന നിലപാടും ഉണ്ടാകുമായിരുന്നില്ല. കെ ദാമോദരൻ ഉൾപ്പെടെയുള്ളവർ കണ്ടെത്തിയ എളുപ്പവഴിയാണ് "ഇന്ത്യൻ തത്വശാസ്ത്രവും ആർഷഭാരത സംസ്കാരവും". "മനുസ്മൃതി" ഉൾപ്പെടെ ഇന്ത്യൻ പുരാണങ്ങൾ എല്ലാം ബ്രാഹ്മണ മഹത്വം സ്ഥാപിക്കുന്നവയാണ്. അതിന്റെ ഭാഗമാണ് ചാതുർവർണ്യ വ്യവസ്ഥയും ആരും മനുഷ്യരല്ല എന്ന വികലമായ സമീപനങ്ങളും. ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ യഥാർത്ഥ പ്രതിനിധിയായിരുന്ന ഡോ ബി ആർ അംബേദ്ക്കറോട് സ്വീകരിച്ച നിലപാട് തന്നെയാണ് മാർക്സിസത്തോടും പണിയെടുക്കുന്ന ജനങ്ങളോട് ആകെയും സ്വീകരിച്ചത്. ഇന്ത്യയിലെ പ്രത്യേക സാഹചര്യങ്ങളിൽ "എന്ത് ചെയ്യണം" എന്നത് മനസിലാകാതിരുന്നത് കൊണ്ട് ഇന്ത്യയിൽ സംഭവിച്ചത് 1950 കാലം മുതലുള്ള 75 വർഷങ്ങൾ ആണ്. പഴയ തലമുറ ചെയ്തിട്ടുള്ളവ അപ്പാടെ തള്ളിക്കളയുന്നില്ല. കെ ദാമോദരൻ ഉൾപ്പെടെയുള്ളവർ ചെയ്തിട്ടുള്ളവയുടെ തുടർച്ച ആയി ഇന്ത്യയിൽ സ്വീകരിക്കാവുന്നത് ആധുനിക കാലഘട്ടത്തിന് തീർച്ചയായും അംഗീകരിക്കാവുന്ന ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യവും അംഗീകരിച്ച് ഇൻഡ്യൻ ജനത ഇന്ത്യൻ പാർലമെന്റിൽ അഞ്ചിൽ നാല് ഭൂരിപക്ഷത്തിൽ അംഗീകരിച്ചിട്ടുള്ള "സോഷ്യലിസ്റ്റ് ഇന്ത്യ" എന്നത് നടപ്പിലാക്കാൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ജനവിധി നേടണം. അതിലൂടെ മാത്രമേ ഇന്ത്യൻ തൊഴിലാളിവർഗത്തോട് നീതി ചെയ്യാനും ഹിന്ദുത്വ ഭീകരത ഇന്ത്യയിൽ ഇല്ലാതാക്കാനും സാധ്യമാവുകയുള്ളു. അത് നേടിയെടുക്കാനുള്ള ശക്തി മാർക്സിസം എന്ന തത്വശാസ്ത്രത്തിനും ഇന്ത്യൻ തൊഴിലാളിവർഗത്തിനും ഉണ്ട്. ഇല്ലാതാകേണ്ടത് ഭീരുത്വവും അവസരവാദവുമാണ്.
//
ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദുത്വ ബിജെപി യും പഴയ ഇഗ്ളീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ചെറിയ രൂപങ്ങൾ മാത്രമാണ്. അവസരം കിട്ടിയാൽ അവർ പഴയ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ സ്വഭാവം തന്നെ കാണിക്കും. തൊഴിലാളിവർഗ രാഷ്ട്രീയത്തോട് അവർ കാണിക്കുന്ന അസഹ്യതയുടെ കാരണം അതാണ്. ഇന്ത്യയിൽ തൊഴിലാളിവർഗ രാഷ്ട്രീയം ഒരു കാരണ വശാലും നിലനിൽക്കരുത്. അത് കോൺഗ്രസിന്റെയും ബിജെപി യുടേയും നിലപാടാണ്. ആ കാര്യത്തിൽ അവർ എവിടെയും ഒന്നാണ്. പാവപ്പെട്ടവനോട് എന്തും ചെയ്യാം എന്ന് കരുതുന്നവരാണ് അവർ. ജോലി ചെയ്യുന്നവർ ഒരിക്കലും നന്നായി ജീവിക്കാൻ പാടില്ല. അവന് നല്ല വീട് പാടില്ല. രോഗം വന്നാൽ ചികിൽസി ക്കരുത്. അവന്റെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കരുത്. അവൻ വാർധക്യത്തിൽ നരകയാതന അനുഭവിക്കണം. അപകടത്തിൽ മരിച്ചുകൊള്ളണം. സ്ത്രീകൾ എന്നും ക്രൂരതക്ക് വിധേയരാകണം. ഇതിലൊന്നും കോണ്ഗ്രസ് - ബിജെപി തമ്മിൽ വ്യത്യാസം ഇല്ല. പഴയ (1920) ജാലിയൻവാലബാഗ് കൂട്ടക്കൊലക്ക് പോലും പിന്തുണ കൊടുത്തവരാണ് സംഘപരിവാർ. ബ്രിട്ടീഷ് ഭരണത്തിന് പോലും അവർക്ക് യോചിപ്പായിരുന്നു. ഗാന്ധിജിയെ പോലും അവർ കൊന്നു കളഞ്ഞു. രാമരാജ്യ കാര്യത്തിൽ കോൺഗ്രസും ബിജെപി യും ഒന്നാണ്. അത് ബ്രാഹ്മണാധിപത്യമാണ്. തപസ് ചെയ്യുന്ന ശമ്പൂകന്റെ (ശൂദ്രന്റെ) ശിരസ് വെട്ടുന്നയാളാണ് ശ്രീരാമൻ. സീതയെ വനത്തിൽ ഉപേക്ഷിക്കുന്നത് ബ്രാഹ്മണാധിപത്യത്തിന്റെ ഭാഗമാണ്. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി പാടില്ല എന്ന കാര്യത്തിൽ കോൺഗ്രസും ബിജെപി യും ഒന്നാകുന്നത് പാവപെട്ട വനോടുള്ള നിലപാടിൽ രണ്ട് കൂട്ടരും ഒന്നായത് കൊണ്ട് മാത്രം. എല്ലാവരും മനുഷ്യരാണ് എന്ന് ആരും കരുതരുത്. ജാതി - മതത്തിന്റെ പേരിൽ കലാപങ്ങൾ തുടർകഥകൾ ആകണം.
//
1957 ലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ പാവപെട്ട കാർഷിക തൊഴിലാളികളുടെ "കുടികിടപ്പ്" അവകാശം സംരക്ഷിച്ച് നിയമം കൊണ്ടുവന്നപ്പോൾ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് ചെയ്തത് കേരളത്തിലെ ജന്മിമാർക്ക് ഒപ്പം നിൽക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് സർക്കാരിനെ കോണ്ഗ്രസ്സിന്റെ കേന്ദ്ര ഭരണം ഉപയോഗിച്ച് പിരിച്ചുവിടുകയാണ് ചെയ്തത്. ഇന്ത്യ ഒട്ടാകെ ദീർഘ കാലം ഭരണം നടത്തിയ കോൺഗ്രസിന് പാവപെട്ട തൊഴിലാളികളുടെ ദയനീയ ജീവിത സാഹചര്യങ്ങളോട് യാതൊരു അനുഭാവവും തോന്നിയില്ല. അതിന്റെ മറ്റൊരു രൂപമാണ് കേരളത്തിൽ അസംഘിടിത തൊഴിലാളി വിഭാഗങ്ങൾക്ക് 60 വയസ്സ് കഴിയുമ്പോൾ തുച്ഛമായ സാമൂഹ്യ പെൻഷൻ അനിവാദിച്ചപ്പോൾ അതിനെ വോട്ട് ചെയ്യാനുള്ള "കൈക്കൂലി" ആണെന്ന് കെ സി വേണുഗോപാൽ എന്ന കോൺഗ്രസ്സ് കേന്ദ്ര നേതാവ് ആക്ഷേപിച്ചത്.
ദീർഘകാലം ഇന്ത്യ ഭരിച്ച കോൺഗ്രസ്സ് തൊഴിലാളികളെ സംഘടിപ്പിക്കുന്നത് ഏതെങ്കിലും വിധത്തിൽ തൊഴിലാളികൾക്ക് ഗുണകരമായ എന്തെങ്കിലും ചെയ്യുന്നതിന് വേണ്ടിയല്ല, പോഷക സംഘടനകൾ ആയി മാത്രം അല്ലെങ്കിൽ വോട്ട് ബാങ്കുകൾ ആയി മാത്രം. അതാണ്‌ സാമൂഹ്യസുരക്ഷാ പെൻഷനുകൾ കൊടുക്കുന്നതിനോടുള്ള ശത്രുതാപരമായ നിലപാടിന് കാരണം. "രാഷ്ട്രീയം" മുതൽ മുടക്ക് ഇല്ലാത്ത വ്യവസായം ആയി കരുതുന്നവരാണ് കോൺഗ്രസ്സ്, ബിജെപി തുടങ്ങിയ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ.
//
ഏത് വിധത്തിലും അധികാരവും പണവും നേടുക. അത് ജനങ്ങൾ അറിയരുത് എന്ന് മാത്രം ആണവരുടെ ഉദ്ദേശം. അത് കൊണ്ട് തന്നെ അനധികൃത സ്വത്ത്‌ സമ്പാദനത്തിനായി കേസിൽ പ്രതികളവുക ബൂർഷ്വാ രാഷ്ട്രീയ ത്തിൽ സാധാരണയാണ്. രാഷ്ട്രീയ ത്തെ ക്കുറിച്ചുള്ള ബൂർഷ്വാ ധാരണകൾ തന്നെ അധികാരവും പണവും നേടാൻ ഏത് മാർഗവും പ്രയോഗിക്കുക എന്നത് ആയതിനാൽ അനധികൃത സ്വത്ത്‌ സാമ്പാദനത്തിൽ കേസിൽ പ്രതികളാവുക ബൂർഷ്വാ രാഷ്ട്രീയക്കാർ അഭിമാനമായിട്ടാണ് കരുതുക.
//01/08/2025//

 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ