2023 നവംബർ 5, ഞായറാഴ്‌ച

556. നമ്മുടെ രാജ്യം ഇന്ത്യയാണ്.

                                           556. നമ്മുടെ രാജ്യം ഇന്ത്യയാണ്. 

 ഒരു "പരമാധികാര രാജ്യത്ത്" മാത്രമേ സോഷ്യലിസം സ്ഥാപിക്കാൻ ആവുകയുള്ളൂ. ഇന്ത്യയിൽ സംസ്ഥാനങ്ങൾ ഒന്നും പരാധികാരം ഉള്ളവയല്ല. 1947 ന് മുൻപ് ഇന്ത്യ ഒരു പരമാധികാര രാഷ്ട്രം ആയിരുന്നില്ല. ഇന്ത്യൻ പാർലമെന്റ് അംഗീകരിക്കാതെ ഇൻഡ്യയിൽ അടിസ്ഥാന മാറ്റങ്ങൾ ഒന്നും സാധ്യമല്ല.

//

 "രാഷ്ട്രം" (രാജ്യം) എന്ന പദവി ലഭിക്കാൻ മൂന്ന് അടിസ്ഥാന ഘടകങ്ങൾ വേണം.

1. പരമാധികാരം. 2. ജനങ്ങൾ
3. സ്വന്തമായ അതിർത്തികളുള്ള ഭൂപ്രദേശം.
//
പാവം ഇ.എം.എസ് ന് "രാഷ്ട്രതന്ത്രം"
(POLITICAL SCIENCE) ഒരു വിഷയം ആകാതിരുന്ന തിനാൽ CPIM ൽ ആർക്കും അത് അറിയില്ല. അതാണ്‌ ഓരോ സംസ്ഥാനവും ഓരോ "UNIT" കൾ ആയി കാണുന്നതും കേരളത്തെ മാത്രം ആയി 100 കൊല്ലം മുൻപോട്ട് കൊണ്ടുപോകാമെന്ന് കരുതുന്നതും. ഒരു ശരീരത്തിൽ ഒരു അവയവത്തിന് മാത്രം ആയി വളരാൻ ആവില്ല. "പാർട്ടി പരിപാടി" യുടെ ലക്ഷ്യം ആകേണ്ടത് ഒരു രാജ്യം ഭരിക്കുക എന്നതായിരിക്കണം എന്ന കാഴ്ചപ്പാടിലേക്ക് പോലും എത്തിക്കാൻ ആവില്ല. (അദ്ദേഹത്തിന്റെ "തൊഴിലാളിവർഗ്ഗരാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും" എന്ന കൃതിയുടെ 53 മത്തെ പേജിൽ കേരളത്തിൽ മാത്രമായി സ്ഥിരം ഭരണം ലഭിച്ചാൽ സോഷ്യലിസം സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്). കേന്ദ്രഭരണ കൂടത്തിൽ നിന്നും യാതൊരു സഹകരണവും ലഭിക്കാത്തതാണ് ബംഗാളിൽ 34 വർഷങ്ങൾ തുടർച്ചയായി ഭരിക്കാൻ കഴിഞ്ഞിട്ടും കാര്യമായ മാറ്റങ്ങൾ അവിടെ വരുത്താൻ കഴിയാത്തത്. പാർട്ടി പരിപാടിയും ഇന്ത്യ ഒരു രാജ്യം എന്ന രീതിയിൽ കാണുന്നില്ല. ബംഗാളിന് ബംഗാൾ മാത്രം മതി. കേരളത്തിൽ കേരളം മാത്രം മതി. ബാക്കി രാജ്യത്ത് ഉള്ളവർ എങ്ങനെയും ആയിക്കൊള്ളട്ടെ.
//
"മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നത് മാർക്സിസം ആവശ്യമില്ല എന്ന് തീരുമാനിക്കുകയാണ്. അത് കൊണ്ട് പാർട്ടി പരിപാടിയിൽ അങ്ങനെ കാണിച്ചിട്ടില്ല. പാവം പാർട്ടി സഖാക്കളെയും പൊതുജനങ്ങളെയും വഞ്ചിക്കുക എന്നതാണ് 1950 കാലം മുതൽ സ്വീകരിച്ചു വരുന്നത്. ഫലമോ? ഇന്ത്യ ഒട്ടാകെ പാർട്ടി ഇല്ലാതാവുകയും. എന്നാൽ സോഷ്യലിസം അംഗീകരിക്കുകയും ഇല്ല. ആണ് ആണോ? അല്ല. പെണ്ണ് ആണോ? അല്ല. ആണും പെണ്ണും അല്ലാത്ത അവസ്ഥ. (അങ്ങനെ യുള്ള സാഹചര്യത്തിൽ ഒരു ശിശു ഉണ്ടാകുന്ന പ്രശ്നമേയില്ല). കമ്മ്യൂണിസ്റ്റ് ആണോ? അല്ല. സോഷ്യലിസം പോലും അംഗീകരിക്കില്ല. കോൺഗ്രസ് ആണോ? അല്ല. എന്നാൽ മുതലാളിത്തത്തിനായി എന്തും ചെയ്യും. കോണ്ഗ്രസ്സിന്റെ ഹിമാലയൻ അഴിമതികൾ നമുക്ക് മേന്മകൾ ആണ്. കെ. സുധാകരന്റെ പുരാവസ്തു തട്ടിപ്പുകൾ പോലും നമുക്ക് സ്വീകാര്യം ആണ്. പുതുപ്പള്ളിയിൽ അത് പോലും ആരോടും പറഞ്ഞില്ല. കോണ്ഗ്രസ് സംസ്ക്കാരത്തിനും നാം കാവലാണ്. വികസനം കൊണ്ട് മാത്രം ജയിക്ക് വിജയിക്കും എന്ന് കരുതി. വിജയിച്ചില്ല. പാഠം പഠിക്കുമോ? ഇല്ല. 2024, 29, 34, 39......)
//
കഴിഞ്ഞ ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസിൽ പോലും ഭാവിയിൽ എന്നെങ്കിലും "പാർട്ടി പരിപാടി" യിൽ എന്തെങ്കിലും മാറ്റം വരും എന്നതിനെക്കുറികിച്ച് നേരിയ സൂചന പോലും കേൾക്കുക ഉണ്ടായില്ല. അതിന് പകരം ലഭിച്ച വിശദീകരണം "പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കാമെന്ന്" പാർട്ടി എവിടെയും പറയുന്നില്ല" എന്നാണ്. എന്താണ് പാർലമെന്ററി ജനാധിപത്യം എന്നോ സോഷ്യലിസം എന്നോ യാതൊരു ധാരണകളും സിപിഐ(എം) പോളിറ്റ് ബ്യൂറോയിലോ കേന്ദ്ര കമ്മിറ്റിയിലോ ഇല്ല എന്ന്മാത്രമാണ് അതുകേട്ടപ്പോൾ എനിക്ക് മനസിലായത്. സായുധ വിപ്ലവം ഇന്ത്യയിൽ ആവശ്യമില്ല എന്ന് മാത്രമല്ല സിപിഐ(എം) അതിൽ വിശ്വസിക്കുന്നില്ല എന്നാണ് ഞാൻ അറിഞ്ഞിട്ടുള്ളത്. അങ്ങനെയുള്ള സാഹചര്യത്തിലാണ് 1964 ൽ സിപിഐ(എം) രൂപീകരണത്തിന് പോലും കാരണമാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ഇൻഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഐക്യം ഉണ്ടാക്കുന്ന നിലപാടുമായി സിപിഐ(എം) പോളിറ്റ് ബ്യൂറോ മുന്നോട്ട് പോകുന്നത്. അത് മാർക്സിസം എന്ന തത്വ ശാസ്ത്രത്തെ കൊലചെയ്യുക മാത്രമാണ്.  ഇൻഡ്യയിൽ ഒരുകാരണവശാലും സോഷ്യലിസ്റ്റ് വ്യവസ്ഥ ഉണ്ടാകാൻ പാടില്ല എന്ന അടിസ്ഥാനത്തിലാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും യോചിപ്പ്‌ എന്നതും ബൂർഷ്വാ രാഷ്ട്രീയം മുതലാളിത്ത ചൂഷണത്തിന് മാത്രം വേണ്ടി ഉള്ളതാണെന്നതും മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് മൂലം കമ്മ്യൂണിസ്റ്റ് നേതൃത്വത്തിനും ബോധ്യപ്പെടുന്നില്ല. ഇതാകട്ടെ 1950 കാലം മുതൽ 73 വർഷങ്ങളായി തുടരുകയുമാണ്.
//

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ