554. മാർക്സിസം കൊലചെയ്യപ്പെടുമ്പോൾ...
//
ജനാധിപത്യത്തിനോ രാജ്യത്ത് നിലനിൽക്കുന്ന ഭരണ ഘടനക്കോ ഒരോ രാഷ്ട്രീയ പാർട്ടിയും എപ്രകാരം പ്രവർത്തിക്കണം എന്ന് അനുശാസിക്കാനാവില്ല. "മാർക്സിസം" അനുസരിച്ച് പ്രവർത്തിക്കേണ്ട "കമ്മ്യൂണിസ്റ്റ്" പാർട്ടികൾ നിലനിൽക്കുന്ന ചൂഷണ വ്യവസ്ഥ (മുതലാളിത്തം) പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചാൽ ജനങ്ങൾ നിസ്സഹായരാകും. ചൂഷക വർഗ്ഗങ്ങളും; മാർക്സിസവും സോഷ്യലിസ്റ്റ് ആശയങ്ങളും ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കാൻ നിലകൊള്ളുന്ന ലോക സാംബ്രാജ്യത്തവും അവരുടെ ഭീകരത തുടരുക തന്നെ ചെയ്യും. അതാണ് ഇന്ത്യയിൽ അവരുടെ ഹിന്ദുത്വ വാദികളും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇന്ത്യയിൽ ഒരുകാരണവശാലും തൊഴിലാളി വർഗ രാഷ്ട്രീയം നിലനിൽക്കാൻ പാടില്ല എന്ന നിലപാട് സ്വീകരിക്കുന്നത്. അങ്ങനെയുള്ള കാര്യങ്ങളിൽ ചൂഷക വർഗ രാഷ്ട്രീയ പാർട്ടികൾക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല.
//
സീതാറാം യെച്ചൂരിയുടെ നേതൃത്വ ത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സിപിഐ(എം) ഇന്ത്യ ഒട്ടാകെ സഖ്യം ഉണ്ടാക്കാൻ തീരുമാനിച്ചപ്പോൾ ഫലത്തിൽ 1964 ൽ രൂപീകരിച്ച സിപിഐ(എം) തത്വ ശാസ്ത്ര പരമായി ഇല്ലാതായിരി ക്കുകയാണ്. (22 മത് പാർട്ടി കോൺഗ്രസ്). ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് ഇന്ത്യയിലെ വൻകിട ബൂർഷ്വാ ഭൂ പ്രഭു വർഗങ്ങളെയാണ് പ്രതിനിധീ കരിക്കുന്നത് എന്നതാണ് 1964 ലെ സിപിഐ(എം) നിലപാട്. അതിൽ മാറ്റം വരുത്തിയതായി ഇതുവരെ തീരുമാനങ്ങൾ ഒന്നും ഇല്ല.
//
ഏത് രാജ്യത്ത് പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കും അതാത് രാജ്ജ്യത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ച് മാത്രമെ പ്രവർത്തി ക്കാൻ ആവുകയുള്ളു. ഇന്ത്യയിലാ കട്ടെ അഞ്ചിൽ നാല് ഭാഗം ജനങ്ങളു ടെയും അംഗീകാരത്തോടെ സോഷ്യലിസം അംഗീകരിച്ച ഭരണ ഘടനയാണ് ഉള്ളത്. ഇന്ത്യൻ ഭരണഘടന വൻഭൂരിപക്ഷത്തോടെ അംഗീകരിച്ചിട്ടുള്ള "സോഷ്യലിസം" ഇന്ത്യ യിൽ നടപ്പിലാക്കണം എന്ന് ആവശ്യ പ്പെടുന്നത് ഇന്ത്യൻ ഭരണ ഘടന അംഗീകരി ക്കലാണ്; ജനാധിപത്യം അംഗീകരിക്കലാണ്; ജനങ്ങളുടെ താത്പ്പര്യങ്ങൾ സംരക്ഷിക്ക പ്പെടുന്നതിൽ ഒരോ പൗരനുമുള്ള ചുമതല നിർവഹി ക്കലാണ്. അങ്ങനെ ചെയ്യാതിരി ക്കുന്നത് ഭരണ ഘടനയുടെ നിഷേധവു മാണ്. അതിനായിരിക്കണം 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ ജനവിധി നേടേണ്ടത്.
//
ഇന്ത്യൻ
നാഷണൽ കോൺഗ്രസും ഹിന്ദു വർഗീയ വാദികളും ഉൾപ്പെടെയുള്ള വർഗ്ഗശത്രുക്കൾ
ഇന്ത്യയിൽ ഒരു കാരണ വശാലും തൊഴിലാളി വർഗരാഷ്ട്രീയം അല്ലെങ്കിൽ സോഷ്യലിസം
വരാൻ പാടില്ല എന്ന തീരുമാനത്തിൽ കേരളത്തിൽ ഉള്ള ഇടതുപക്ഷ ഭരണം കൂടി
ഇല്ലാതാക്കാൻ എല്ലാ കുതന്ത്രങ്ങളും നടത്തുമ്പോൾ കമ്മ്യൂണിസ്റ്റ്
പാർട്ടിയാകട്ടെ "വർഗശത്രുക്കളേയില്ല" എന്ന ഉറച്ച തീരുമാനത്തിൽ മുന്നോട്ട്
പോവുകയാണ്. 1950 കാലത്ത് മുതലാളിത്തം പ്രോത്സാഹിഒപ്പിക്കാൻ
തീരുമാനിച്ചതും ഇതേ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.
//
"1964" ൽ സിപിഐ(എം) രൂപീകരിക്കുമ്പോൾ "സിപിഐ" വിഭാവന ചെയ്തത് തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വത്തിൽ "അല്ലാത്ത" "ദേശീയ ജനാധിപത്യ മുന്നണി"യും സിപിഐ(എം) വിഭാവന ചെയ്തത് തൊഴിലാളി വർഗ്ഗത്തിന്റെ "നിർണായക" നേതൃത്വത്തിലുള്ള "ജനകീയ ജനാധിപത്യ മുന്നണിയും" ആയിരുന്നു. ഏതെങ്കിലും ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളുടെ നേത്വത്തിലുള്ള മുന്നണിയുടെ "വാൽ" ആകാൻ സിപിഐ(എം) തയാറല്ല എന്നതായിരുന്നു അന്നത്തെ ഇഎംഎസ് അടക്കമുള്ള നേതൃത്വത്തിന്റെ ഉറച്ച നിലപാട്. മാർക്സിസം തൊഴിലാളിവർഗ്ഗത്തിൽ അർപ്പിക്കുന്ന കടമകൾ നടപ്പിലാക്കാൻ ഏതെങ്കിലും ബൂർഷ്വാ രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിൽ "പെറ്റി ബൂർഷ്വാ രാഷ്ട്രീയ പാർട്ടി" ആയതുകൊണ്ട് പ്രയോജനമില്ല എന്നതായിരുന്നു അതിന് കാരണം. ഇന്ത്യയൊട്ടാകെയുള്ള സിപിഐ(എം) അംഗങ്ങൾ അംഗീകരിച്ച "തൊഴിലാളി വർഗ്ഗത്തിന്റെ നിർണായക നേതൃത്വത്തിതിലുള്ള "ജനകീയ ജനാധിപത്യ മുന്നണി" എന്നതും ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികൾ "ജ്യോതിബസു" ഇന്ത്യൻ പ്രധാന മന്ത്രി ആകണമെന്ന നിർദേശം പോലും അന്നത്തെ സിപിഐ(എം) പോളിറ്റ്ബ്യൂറോ തള്ളിക്കളഞ്ഞത് "തൊഴിലാളി വർഗ്ഗത്തിന്റെ നിർണായക നേതൃത്വത്തിനുള്ള അംഗങ്ങൾ ഇന്ത്യൻ പാർലമെന്റിൽ ഇല്ലാതിരുന്നത് കൊണ്ടാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങൾ നടപ്പാക്കാൻ സിപിഐ(എം) ഒരുക്കമല്ല എന്നതായിരുന്നു അന്നത്തെ യഥാർത്ഥ കാരണം. ചരിത്രപരമായ ഏറ്റവും ശരിയായ നിലപാടായിരുന്നു അന്നത്തെ സിപിഐ(എം) പോളിറ്റ്ബ്യൂറോ സ്വീകരിച്ചത്. അങ്ങനെയുള്ള എല്ലാ നിലപാടുകളും ഇപ്പോൾ സിപിഐ(എം) പോളിറ്റ്ബ്യൂറോ ഉപേക്ഷിച്ചിരിക്കുകയാണ്.
//
ഇങ്ങനെയുള്ള
കാര്യങ്ങൾ ബ്രാഞ്ച് സമ്മേളനങ്ങളിൽ ചർച്ച ആകരുതെന്ന ഉദ്ദേശത്തിലാണ് പാർട്ടി
ബ്രാഞ്ച് സമ്മേളനങ്ങളിൽ രാഷ്ട്രീയ ചർച്ചകൾ നടക്കാത്തത്. ബ്രാഞ്ച് തലത്തിൽ
തൊഴിലാളിവർഗ്ഗ രാഷ്ട്രീയം ചർച്ചയാകേണ്ടതില്ല എന്ന നിലപാട് മുതലാളിത്തം
പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ്. ഏറ്റവും കൂടുതൽ പാർട്ടി സഖാക്കൾ
രാഷ്ട്രീയ ചർച്ച നടത്തിയിരുന്നത് ഒരു കാലത്ത് ബീഡി തെറുക്കുന്നിടത്തും
തയ്യൽ കടകളിലും നാട്ടിൻപുറത്തെ ചായക്കടകളിലും മറ്റുമായിരുന്നു. ആ
സാഹചര്യങ്ങൾ തിരികെ വരരുത് എന്നതാണ് ഇപ്പോൾ പാർട്ടി നേതൃത്വങ്ങളുടെ
ഉദ്ദേശം. കാരണം പാർട്ടിയുടെ ലക്‌ഷ്യം ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ അല്ല
എന്നത് തന്നെ. വർഗ ശത്രുക്കൾ ഇല്ല എന്ന നിലപാടിന്റെ തുടർച്ച മാത്രം.
പാർട്ടി പരിപാടിയിൽ മാറ്റം വരണം എന്ന അഭിപ്രായങ്ങൾക്ക് ഒരിക്കലും പാർട്ടി
കോൺഗ്രസിൽ പ്രസക്തിയുണ്ടാകരുത്. ഹിന്ദു ഭീകരത തന്നെ ഇന്ത്യയിൽ തുടരണം.
അങ്ങനെയുള്ള കാര്യങ്ങൾ പാർട്ടി കോൺഗ്രസിന്റെ അജണ്ടയിൽ പോലും വരാൻ
സാധ്യതയില്ല. മാർക്സിസം അജൈയ്യമാണ്; കാരണം അത് സത്യമാണ് എന്നതും എന്നേ
ഉപേക്ഷിച്ചിരിക്കുന്നു. കെ.സുധാകരനെപ്പോലെയും കെ. സുരേന്ദ്രനെപ്പോലെയും
ഉള്ള വർഗ ശത്രുക്കൾ അവരുടെ എല്ലാ കഴിവുകളും ഉപയോഗിക്കുമ്പോഴും
തെരെഞ്ഞെടുപ്പ് മീറ്റിങ്ങുകളിൽ വർഗ ശത്രുക്കളുടെ പ്രതിഛായക്ക് യാതൊരു
കോട്ടവും ഉണ്ടാകരുത് എന്ന നിലപാടിൽ യാതൊരു മാറ്റവും ഉണ്ടാകില്ല. അതാണ്
പുരാവസ്തു തട്ടിപ്പ്; കുഴൽപ്പണ ഇടപാട് തുടങ്ങിയവ ഒന്നും തെരെഞ്ഞെടുപ്പ്
വേദികളിലേക്ക് വരാത്തത്. ബൂർഷ്വാ ചെറ്റത്തരങ്ങൾ തെരെഞ്ഞെടുപ്പുവേദികളിൽ
പോലും തുറന്നുകാട്ടരുത്.
//
മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിക്കുന്നത് സോഷ്യലിസം ആവശ്യമില്ല എന്ന് തീരുമാനിക്കലാണ്; അതുകൊണ്ട് തന്നെ മാർക്സിസം ആവശ്യമില്ല എന്ന് തീരുമാനിക്കലാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാർക്സിസം ആവശ്യം ഇല്ല എന്ന് തീരുമാനിക്കാൻ കേന്ദ്ര കമ്മിറ്റിക്കോ പോളിറ്റ് ബ്യൂറോക്കൊ അധികാരം ഇല്ല. അങ്ങനെ തീരുമാനിക്കണമെങ്കിൽ ബ്രാഞ്ച് തലം മുതലുള്ള തീരുമാനങ്ങൾ ഉണ്ടാകണം. കാരണം ഒരോരുത്തരും പാർട്ടി അംഗങ്ങൾ ആയിട്ടുള്ളത് കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്സിസത്തിന്റെ അടിസ്ഥാനത്തിൽ സോഷ്യലിസ്റ്റ് വ്യവസ്ഥക്കായിട്ടാണ് പ്രവർത്തിക്കുന്നത് എന്ന അറിവിലാണ്. അതല്ലാതാവുന്നത് അവരോടെല്ലാം ചെയ്യുന്ന വഞ്ചനയാണ്. "മാർക്സിസം അംഗീകരിക്കാൻ" തയ്യാറല്ലാത്ത പോളിറ്റ് ബ്യൂറോ//കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്ക് പാർട്ടി വിട്ട് പോകുന്നതിന് ആർക്കും എതിരഭിപ്രായം ഉണ്ടാവില്ല.
(1950 കാലം മുതൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുള്ള "ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് തിരുത്തണം എന്നതാണ് കാതലായ പ്രശ്നം. "ജനാധിപത്യം" എന്താണ് എന്ന് 1950കളിൽ ആർക്കും മനസിലായിരുന്നില്ല എന്നതാണ് അടിസ്ഥാന പ്രശ്നം.)
//
"മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നത് മാർക്സിസം ആവശ്യമില്ല എന്ന് തീരുമാനിക്കുകയാണ്. അത് കൊണ്ട് പാർട്ടി പരിപാടിയിൽ അങ്ങനെ കാണിച്ചിട്ടില്ല. പാവം പാർട്ടി സഖാക്കളെയും പൊതുജനങ്ങളെയും വഞ്ചിക്കുക എന്നതാണ് 1950 കാലം മുതൽ സ്വീകരിച്ചു വരുന്നത്. ഫലമോ? ഇന്ത്യ ഒട്ടാകെ പാർട്ടി ഇല്ലാതാവുകയും. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സിപിഐ യിലെ നാഷണൽ കൗൺസിലിലെ ബഹുഭൂരിപക്ഷത്തിന്റെയും തീരുമാനത്തോടെ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കാൻ തീരുമാനിച്ചപ്പോഴാണ് 1964 ൽ ഇ എം എസ് ഉൾപ്പെടെ 32 സഖാക്കൾ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോന്ന് സിപിഐ(എം) രൂപീകരിക്കുന്നത്. അവിഭക്ത പാർട്ടിയിലെ 70--80 ശതമാനം പാർട്ടി അംഗങ്ങളും സിപിഐ(എം) നോടൊപ്പം ആണ് അണിനിരന്നത്. സിപിഐ(എം) ലെ 70--80 ശതമാനം പാർട്ടി അംഗങ്ങളേയും അവഗണിച്ചു് - വെല്ലുവിളിച്ചാണ് ഇപ്പോൾ ഇന്ത്യ ഒട്ടാകെ എല്ലാ സംസ്ഥാനങ്ങളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. സീതാറാം യെച്ചൂരി ഒരിക്കൽ അഭിപ്രായപ്പെട്ടത് "ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ" എന്നാണ്. അത് അദ്ദേഹത്തിന് എന്താണ് മാർക്സിസം എന്നോ എന്താണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നോ അറിയില്ല എന്ന് മാത്രമാണ് തെളിയിച്ചത്. അദ്ദേഹത്തെ തന്നെ 23 - മത് പാർട്ടി കോൺഗ്രസിലും ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുത്തത് സിപിഐ(എം) ലെ 70--80 ശതമാനം പാർട്ടി അംഗങ്ങളും അംഗീകരിക്കില്ല എന്നതാണ് വസ്തുത. എസ് എ ഡാങ്കെ ഉൾപ്പെടെയുള്ളവരെ തള്ളിക്കളഞ്ഞ് വളർന്നുവന്ന സിപിഐ(എം) നെ തകർത്തുകളയുന്ന നിലപാടാണ് ഇപ്പോൾ സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോയും സ്വീകരിക്കുന്നത്.
//
കഴിഞ്ഞ ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസിൽ പോലും ഭാവിയിൽ എന്നെങ്കിലും "പാർട്ടി പരിപാടി" യിൽ എന്തെങ്കിലും മാറ്റം വരും എന്നതിനെക്കുറികിച്ച് നേരിയ സൂചന പോലും കേൾക്കുക ഉണ്ടായില്ല. അതിന് പകരം ലഭിച്ച വിശദീകരണം "പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കാമെന്ന്" പാർട്ടി എവിടെയും പറയുന്നില്ല" എന്നാണ്. എന്താണ് പാർലമെന്ററി ജനാധിപത്യം എന്നോ സോഷ്യലിസം എന്നോ യാതൊരു ധാരണകളും സിപിഐ(എം) പോളിറ്റ് ബ്യൂറോയിലോ കേന്ദ്ര കമ്മിറ്റിയിലോ ഇല്ല എന്ന്മാത്രമാണ് അതുകേട്ടപ്പോൾ മനസിലായത്. സായുധ വിപ്ലവം ഇന്ത്യയിൽ ആവശ്യമില്ല എന്ന് മാത്രമല്ല സിപിഐ(എം) അതിൽ വിശ്വസിക്കുന്നില്ല എന്നാണ് ഞാൻ അറിഞ്ഞിട്ടുള്ളത്. അങ്ങനെയുള്ള സാഹചര്യത്തിലാണ് 1964 ൽ സിപിഐ(എം) രൂപീകരണത്തിന് പോലും കാരണമാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ഇൻഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഐക്യം ഉണ്ടാക്കുന്ന നിലപാടുമായി സിപിഐ(എം) പോളിറ്റ് ബ്യൂറോ മുന്നോട്ട് പോകുന്നത്. അത് മാർക്സിസം എന്ന തത്വ ശാസ്ത്രത്തെ കൊലചെയ്യുക മാത്രമാണ്.
//
നമ്മുടെ രാജ്യം ഇന്ത്യയാണ്. കേരളം അതിൽ ഒരു സംസ്ഥാനം മാത്രം. ഒരു ശരീരത്തിലെ നിരവധി അവയവങ്ങളിൽ ഒന്ന് മാത്രം. "രാഷ്ട്രം" (രാജ്യം) എന്ന പദവി ലഭിക്കാൻ മൂന്ന് അടിസ്ഥാന ഘടകങ്ങൾ വേണം.
1. പരമാധികാരം. 2. ജനങ്ങൾ
3. സ്വന്തമായ അതിർത്തികളുള്ള ഭൂപ്രദേശം.
//
പാവം ഇ.എം.എസ് ന് "രാഷ്ട്രതന്ത്രം"
(POLITICS) ഒരു വിഷയം ആകാതിരുന്ന തിനാൽ CPIM ൽ ആർക്കും അത് അറിയില്ല. അതാണ് ഓരോ സംസ്ഥാനവും ഓരോ "UNIT" കൾ ആയി കാണുന്നതും കേരളത്തെ മാത്രം ആയി 100 കൊല്ലം മുൻപോട്ട് കൊണ്ടുപോകാമെന്ന് കരുതുന്നതും. ഒരു ശരീരത്തിൽ ഒരു അവയവത്തിന് മാത്രം ആയി വളരാൻ ആവില്ല. "പാർട്ടി പരിപാടി" യുടെ ലക്ഷ്യം ആകേണ്ടത് ഒരു രാജ്യം ഭരിക്കുക എന്നതായിരിക്കണം എന്ന കാഴ്ചപ്പാടി ലേക്ക് പോലും എത്തിക്കാൻ ആവില്ല. (അദ്ദേഹത്തിന്റെ "തൊഴിലാളിവർഗ്ഗരാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും" എന്ന കൃതിയുടെ 53 മത്തെ പേജിൽ കേരളത്തിൽ മാത്രമായി സ്ഥിരം ഭരണം ലഭിച്ചാൽ സോഷ്യലിസം സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്). പാർട്ടി പരിപാടിയും ഇന്ത്യ ഒരു രാജ്യം എന്ന രീതിയിൽ കാണുന്നില്ല. ബംഗാളിന് ബംഗാൾ മാത്രം മതി. കേരളത്തിൽ കേരളം മാത്രം മതി. ബാക്കി രാജ്യത്ത് ഉള്ളവർ എങ്ങനെയും ആയിക്കൊള്ളട്ടെ.
//
"മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നത് മാർക്സിസം ആവശ്യമില്ല എന്ന് തീരുമാനിക്കുകയാണ്. അത് കൊണ്ട് പാർട്ടി പരിപാടിയിൽ അങ്ങനെ കാണിച്ചിട്ടില്ല. പാവം പാർട്ടി സഖാക്കളെയും പൊതുജനങ്ങളെയും വഞ്ചിക്കുക എന്നതാണ് 1950 കാലം മുതൽ സ്വീകരിച്ചു വരുന്നത്. ഫലമോ? ഇന്ത്യ ഒട്ടാകെ പാർട്ടി ഇല്ലാതാവുകയും. എന്നാൽ സോഷ്യലിസം അംഗീകരിക്കുകയും ഇല്ല. ആണ് ആണോ? അല്ല. പെണ്ണ് ആണോ? അല്ല. ആണും പെണ്ണും അല്ലാത്ത അവസ്ഥ. (അങ്ങനെ യുള്ള സാഹചര്യത്തിൽ ഒരു ശിശു ഉണ്ടാകുന്ന പ്രശ്നമേയില്ല). കമ്മ്യൂണിസ്റ്റ് ആണോ? അല്ല. സോഷ്യലിസം പോലും അംഗീകരിക്കില്ല. കോൺഗ്രസ് ആണോ? അല്ല. എന്നാൽ മുതലാളിത്തത്തിനായി എന്തും ചെയ്യും. കോണ്ഗ്രസ്സിന്റെ ഹിമാലയൻ അഴിമതികൾ നമുക്ക് മേന്മകൾ ആണ്. കെ. സുധാകരന്റെ പുരാവസ്തു തട്ടിപ്പുകൾ പോലും നമുക്ക് സ്വീകാര്യം ആണ്. പുതുപ്പള്ളിയിൽ അത് പോലും ആരോടും പറഞ്ഞില്ല. കോണ്ഗ്രസ് സംസ്ക്കാരത്തിനും നാം കാവലാണ്. വികസനം കൊണ്ട് മാത്രം പുതുപ്പള്ളി യിൽ "ജയിക്ക്' വിജയിക്കും എന്ന് കരുതി. വിജയിച്ചില്ല. പാഠം പഠിക്കുമോ? ഇല്ല.
//02 11 2023//.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ