536. മുതലാളിത്തം "പ്രോത്സാഹിപ്പിക്കുമ്പോൾ" "അടവ് നയം" ഒരു കോമാളി പ്രയോഗം മാത്റം.
//
1950 കാലം മുതൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചപ്പോൾ മുതൽ "സ്ഥിരം വർഗ ശത്രുക്കൾ ഇല്ല" എന്നതായി സ്ഥിതി. അപ്പോൾ സ്വാഭാവികമായും എതിർ ചേരിയിൽ ആവുക തൊഴിലാളിവർഗവും പാവപെട്ട ജനങ്ങളും ആയിതീരും. കാരണം അവരാണ് ചൂഷണത്തിന് വിധേയരാകേണ്ടത്. അതുകൊണ്ടു തന്നെ അവർ ഇന്ത്യ ഒട്ടാകെ ഓടി രക്ഷപ്പെടുകയാണ്. ബംഗാൾ അസംബ്ളിയിൽ വളരെ വലിയ ഭൂരിപക്ഷം ഉണ്ടായിരുന്നിടത്ത് ഒരാൾ പോലും വിജയിക്കാൻ
പാടില്ല എന്ന് അവർ തീരുമാനിക്കുന്നു. വോട്ട് ചെയ്യാതിരിക്കുക എന്നല്ലാതെ പാർട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്താൻ അവർക്ക് മറ്റ് യാതൊരു മാർഗവും ഇല്ല. പക്ഷെ നേതൃത്വത്തിന് യാതൊന്നും ഒരു തരത്തിലും മനസിലാവില്ലാത്തതിനാൽ അവർ നിലപാടിൽ ഒരിക്കലും യാതൊരു മാറ്റവും വരുത്തില്ല.
//
ചൂഷക വർഗങ്ങൾക്ക്മേൽ "സർവാധിപത്യം" ഏർപ്പെടുത്തണം എന്ന് കാറൽ മാർക്സ് ചൂണ്ടികാണിച്ചത് ചൂഷക വർഗ്ഗങ്ങളെകുറിച്ച് വ്യക്തമായ ധാരണകൾ ഉള്ളതുകൊണ്ടാണ്. തൊഴിലാളിവർഗം ഒരു ശക്തിയായി നിലനിൽക്കാൻ ചൂഷക വർഗ്ഗങ്ങൾ ഒരു കാരണ വശാലും അനുവദിക്കില്ല എന്ന പൂർണ വിശ്വാസം ഉള്ളതുകൊണ്ടാണ്. മാർക്സ് അന്തരിച്ച് ഒന്നര നൂറ്റാണ്ട് പിന്നിടുമ്പോഴും സോഷ്യലിസം ഒരു കാരണ വശാലും ഭൂമുഖത്ത് പാടില്ല എന്നതിൽ അമേരിക്കൻ സാമ്പ്രാജ്യം ഉൾപ്പെടെ ഇന്ത്യയിൽ കോൺഗ്രസും ബീജെപിയും ഉൾപ്പെടെ "ആത്മീയ നേതൃത്വങ്ങൾ" ഒന്നാകെ അണിനിരക്കുന്നത് മാർക്സിന് എത്ര കൃത്യമായി കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞിരുന്നു എന്നതാണ് വ്യക്തമാക്കുന്നത്. സാർവ്വത്രിക വോട്ടവകാശം പ്രാവർത്തികമായ ജനാധിപത്യ വ്യവസ്ഥയിൽ ചൂഷക വർഗ്ഗങ്ങൾ വളരെ ചെറിയ വിഭാഗവും പണിയെടുക്കുകയും ദാരിദ്ര്യം അനുഭവിക്കുകയും ചെയ്യുന്ന സാധാരണ ജനങ്ങൾ വളരെ വലിയ ഭൂരിപക്ഷം ആവുകയും ചെയ്യുമ്പോൾ ജനങ്ങളുടെ ഭൂരിപക്ഷം ജനങ്ങളുടെ താത്പ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വളരെ സൗകര്യപ്രദമാണ്.
//
മാർക്സിന്റെ കാലത്ത് ആധുനിക ജനാധിപത്യം നടപ്പിലായിട്ടുണ്ടാ യിരുന്നില്ല. ഇപ്പോൾ മുകേഷ് അംബാനിക്കും കർഷക തൊഴിലാളിക്കും ഒരേയൊരു വോട്ട് മാത്റം. അതാണ് ഇന്ത്യൻ ജനത അഞ്ചിൽ നാല് ഭൂരിപക്ഷത്തിൽ ഇന്ത്യ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം ആയിരിക്കും എന്ന് തീരുമാനിക്കുകയും അത് ഇന്ത്യൻ ഭരണ ഘടനയുടെ തന്നെ ഭാഗം ആവുകയും ചെയ്തിട്ടുള്ളത്. കാറൽ മാർക്സ് തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ് ഒരു രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിൽ മാറ്റം വരുത്തുന്നതിന് രാജ്യത്തെ ജനങ്ങളുടെ സമ്മതിയും ആവശ്യമുള്ളതാണ് എന്നത്. ജനാധിപത്യത്തിൽ ജനങ്ങളുടെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായങ്ങളും പരിഗണിക്കേണ്ടി വരും. എന്നാൽ ഇൻഡ്യയിലെ "കമ്മ്യൂണിസ്റ്റ് " നേതൃത്വം ഇന്ത്യൻ ഭരണ ഘടന പോലും അംഗീകരിക്കാൻ ഒരുക്കമല്ല. "കമ്മ്യൂണിസ്റ്റു" നേതൃത്വങ്ങൾക്ക് അത് തീരെ മനസിലാകുന്നില്ല എന്നതാണ് കഴിഞ്ഞ 73 വർഷങ്ങളിലെ സ്ഥിതി. ഇഎംഎസ് ഉൾപ്പെടെയുള്ളവർക്ക് മാർക്സിസം എന്താണെന്നോ എന്തിനാണ് കാറൽ മാർക്സ് കൊടും പട്ടിണി സഹിച്ചും സ്വന്തം രാജ്യത്തെ പൗരത്വം പോലും ഉപേക്ഷിച്ചുകൊണ്ടും എല്ലാ പ്രതികാര നടപടികളേയും നേരിട്ടും മൂലധനം എന്ന കൃതി രചിച്ചതും മാർക്സിസം എന്ന തത്വ ശാസ്ത്രത്തിന് രൂപം കൊടുത്തത് എന്നും മനസിലാകാത്തതു കൊണ്ട് മാത്രമാണ് ചൂഷക വർഗങ്ങളെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്. ചൂഷക വർഗങ്ങൾക്കുള്ള സാമ്പത്തിക മേധാവിത്തം ഇല്ലാതാക്കുന്നതിന് പകരം അവരുടെ സാമ്പത്തിക അടിത്തറ ശക്തമാക്കാൻ തീരുമാനിച്ചുകൊണ്ടാണ് തുടർച്ചയായ സമരങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ആർക്കും എതിരെയല്ലാതെ നടത്തി വരുന്ന സമരങ്ങൾ കേവലം "വനരോദനങ്ങൾ" ആയി പരിണമിക്കുമ്പോൾ പാർട്ടി സഖാക്കൾ ഉന്നയിക്കുന്ന സംശയങ്ങളോടുള്ള പ്രതികരണം ആണ് "അതൊക്കെ അടവ് നയങ്ങൾ" മാത്രം ആണെന്നത്. ഏറ്റവും അവസാനം അരനൂറ്റാണ്ടിലധികം കാലം ഇൻഡ്യ ഭരിച്ചു മുടിച്ച ഇൻഡ്യൻ നാഷണൽ കോൺഗ്രസിനെ വീണ്ടും ഇന്ത്യയുടെ ഭരണം ഏൽപ്പിക്കുക എന്ന നിലപാടിനും പറയുന്ന മുടന്തൻ ന്യായമാണ് അതൊക്കെ "അടവ് നയം" ആണെന്നത്. നൂറ്റി നാൽപ്പത് കോടിയോളം ജനങ്ങളോട് ചെയ്യുന്ന കൊടും ചതിക്ക് കൊടുക്കുന്ന വിശേഷണം മാത്രമാണ് "അടവ് നയം".
//
മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ തുടരുന്നിടത്തോളം "അടവ് നയം" എല്ലായ്പ്പോഴും ചൂഷക വർഗങ്ങൾക്ക് അനുകൂലവും തൊഴിലാളിവർഗം ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾക്ക് എതിരെയും ആയിരിക്കും. പെട്രോളിയം ഉത്പന്നങ്ങളുടെ വിലയും റെയിൽവേയും മറ്റും എപ്രകാരം ജനജീവിതത്തെ ബാധിക്കും എന്ന് മനസിലാവില്ല എന്നതും ഇന്ത്യ ഒട്ടാകെയാണ് ഒരു രാജ്യം ആയി കണക്കാക്കുക എന്നതും ഒരേ ഭരണ ഘടന അനുസരിച്ച് മുന്നോട്ട് പോകുമ്പോൾ ഏതെങ്കിലും ഒരു സംസ്ഥാനത്തിന് മാത്രമായി നിലനിൽക്കാൻ ആവില്ല എന്നതും ബംഗാളിലെ അനുഭവങ്ങളിൽ നിന്ന് പോലും മനസിലാവില്ല എന്നതാണ് ഏറ്റവും നിസ്സഹായമായ സ്ഥിതി വിശേഷം. എന്നാൽ "വർഗ ശത്രുക്കളുടെ" നിലപാടിൽ യാതൊരു ചാഞ്ചല്യവും ഇല്ല. ഇന്ത്യയിൽ ചെങ്കൊടി പാടില്ല എന്നതിൽ അവരിൽ ആർക്കും യാതൊരു സംശയവും ഇല്ല.
//
ഫെഡറൽ സംവിധാനത്തോട് കൂടിയ ഇൻഡ്യ ഒരു രാജ്യം എന്ന രീതിയിൽ കാണാതെ ഇന്ത്യയിലെ ഓരോ സംസ്ഥാനവും
"ഒരോ യൂണിറ്റ് " ആയി കാണുകയും ഓരോ യൂണിറ്റിനും ഒരോ പാർട്ടി നിലപാട് എന്നത് ഇന്ത്യൻ ഭരണഘടനയോ ഫെഡറൽ സംവിധാനമോ എന്താണെന്ന് അറിയാത്തതിന്റെ ഫലമാണ്. ഇന്ത്യൻ ഭരണ ഘടനയുടെ കാഴ്ചപ്പാട് പരമാധികാരം പാർലമെന്റിനും കേന്ദ്ര ഗവണ്മെന്റിനും എന്നതാണ്. സംസ്ഥാനങ്ങൾ ആവശ്യമുണ്ടോ എന്നത് പോലും തീരുമാനിക്കുക പാർലമെന്റും കേന്ദ്ര ഗവണ്മെന്റും ആണ്. അതൊന്നും കണക്കിലെടുക്കാതെ പ.ബംഗാളിൽ 34 വർഷം തുടർച്ചയായി
ഭരിച്ചിട്ടും അടിസ്ഥാന മാറ്റങ്ങളൊന്നും വരുത്താൻ കഴിയാത്തത് സാമ്പത്തികം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും പരമാധികാരം കേന്ദ്ര ഗവണ്മെന്റിലും പാർലമെന്റിലും നിക്ഷിപ്തമായതുകൊണ്ടാണ്. ഇന്ത്യ ഭരിക്കുക എന്നത് ആയിരിക്കണം പാർട്ടിയുടെ അടിസ്ഥാന കാഴ്ചപ്പാട്. അങ്ങനെയുള്ള കാഴ്ചപ്പാട് ഇല്ലാത്തത് മൂലമാണ് ഒരോ സംസ്ഥാനവും ഒരോ യൂണിറ്റ് ആയി കാണുക എന്ന വികലമായ രാഷ്ട്രീയ നിലപാട് ഉണ്ടാകുന്നത്. മുതലാളിത്തം പ്രോത്സാഹാഹിപ്പിക്കുക എന്ന മാർക്സിസ്റ്റ് വിരുദ്ധ നിലപാടിന്റെ തന്നെ തുടർച്ചയാണ് ഇതും . കൂടാതെ തൊഴിലാളിവർഗ സാർവ്വ ദേശീയതയെ കുറിച്ച് കേട്ടറിവ് പോലും ഇല്ല എന്നതിന്റെ ഫലമാണ്. അതാണ് കേരളത്തിൽ മാത്റം ജനങ്ങൾ ജീവിച്ചാൽ മതി; വികസനം മതി, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു എന്ന് കേരളത്തിലെ പാർട്ടിക്ക് അറിയുകയേ വേണ്ട എന്ന വികലമായ നിലപാട് കേരളത്തിലെ പാർട്ടിക്ക് ഉണ്ടാകുന്നത്.
//
"ശിങ്കിടി മുതലാളിത്തം" ഒരു കോമാളി പ്രയോഗം മാത്റം.
മുതലാളിത്തത്തിൽ നല്ല മുതലാളിത്തവും അല്ലാത്ത മുതലാളിത്തവും എന്ന രണ്ടു വിഭാഗങ്ങൾ ഇല്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ സ്വീകരിച്ച വിഡ്ഢി വേഷം മാത്റം. സ്വകാര്യ മേഖലയിൽ വ്യവസായം നടത്തിയാൽ അത് "മുതലാളിത്തം" ആകണമെന്നില്ല. ചൂഷക വർഗ്ഗങ്ങൾ - ഇന്ത്യൻ നാഷണൽ കോൺഗ്രസും ബിജെപിയും സ്വീകരിക്കുന്നത് പച്ചയായ മുതലാളിത്തം. അതാകട്ടെ ചരിത്രാതീത കാലം മുതൽ ചൂഷക വർഗ വാഴ്ചയുടെ തുടർച്ചയുമാണ്. അടിമകൾക്കും സാമ്പത്തിക ശേഷി ഇല്ലാത്ത പിന്നോക്ക വിഭാഗങ്ങൾക്കും ഭൂമിയുടെ ഉടമസ്ഥത പാടില്ല, വീട് ഓട് മേയാൻ പാടില്ല, പിന്നോക്ക വിഭാഗങ്ങൾ പൊതുവഴി ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ നിയമങ്ങൾ അവയുടെയൊക്കെ ഭാഗവുമാണ്. ഇന്ന് കേരളത്തിൽ ഇല്ലെങ്കിലും ഇന്ത്യ ഇവയുടെയൊക്കെ ഭാഗവുമാണ്. സിപിഐ(എം) പ്രോത്സാഹിപ്പിക്കുന്നതാകട്ടെ ഇന്ത്യൻ നാഷണൽ കോൺഗ്രസും ബിജെപിയും പിന്തുടരുന്ന മുതലാളിത്തം മാത്രമാണ്.
//20 06 2023//
////
മുതലാളിത്ത വ്യവസ്ഥയിൽ തൊഴിലാളിക്ക് കൊടുക്കുന്ന കൂലി അവൻ ചെയ്യുന്ന ജോലിയുടെ പ്രയോചനം (ഉപയോഗമൂല്യം) കണക്കാക്കിയുള്ളതല്ല. വീട് പണിയുമ്പോൾ, അതിൽ താമസിക്കുന്നതിന്റെ പ്രയോചനം വിലമതിക്കാനാവില്ല. റോഡ് ഉപയോഗിക്കുമ്പോൾ , അതിന്റെ പ്രയോചനം വിലമതിക്കാനാവില്ല. വൈദ്യുതി ഉപയോഗിക്കുമ്പോൾ അതിന്റെ ഗുണം വിലമതിക്കാനാവില്ല. എന്നാൽ അതൊക്കെ നിർമ്മിക്കുന്ന തൊഴിലാളിക്ക് ലഭിക്കുന്ന കൂലി അവന്റെ നിത്യവൃത്തിക്ക് മാത്രമുള്ളതാണ്. അവിടെയൊക്കെ മരണം പോലും വരിക്കേണ്ടി വരുന്നത് തൊഴിലാളിക്കാണ്. ഇവിടെ ഉദ്ദേശിക്കുന്നത് ജോലി ചെയ്യുന്ന കൃഷിക്കാർ ഉൾപ്പെടെ എല്ലാവർക്കും ബാധകമാണ്. ജോലി ചെയ്യുന്നവരുടെ "ജീവിതം" എന്നാൽ നിത്യ വൃത്തി മാത്രമല്ല. അവർക്കും താമസിക്കാൻ വീട്; കുട്ടികളുടെ വിദ്യാഭ്യാസം; രോഗാവസ്ഥയിൽ ചികിത്സ; വാർധക്യം തുടങ്ങിയവ എല്ലാം പരിഗണിക്കപ്പെടണം. മുതലാളിത്ത വ്യവസ്ഥയിൽ ഒരു വളരെ ചെറിയ വിഭാഗം മാത്റം അതിസമ്പന്നരാവുകയും സമൂഹത്തിലെ ബഹു ഭൂരിപക്ഷവും നിത്യ ദാരിദ്ര്യത്തിലും കഷ്ടപ്പാടുകളിലും ജീവിക്കേണ്ടി വരികയും ചെയ്യുന്നു. ഇതിനുള്ള പരിഹാരം സോഷ്യലിസത്തിൽ മാത്രമാണുള്ളത്. അതെല്ലാം കണക്കിലെടുത്താണ് ഇന്ത്യൻ ഭരണ ഘടന തന്നെ ഇൻഡ്യ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം ആയിരിക്കും എന്ന് ഇന്ത്യൻ ജനതയുടെ അഞ്ചിൽ നാല് ഭൂരിപക്ഷത്തിൽ തീരുമാനിച്ചിട്ടുള്ളത്. അത് ഇന്ത്യൻ ജനതയുടെ തന്നെ തീരുമാനമാണ്. അത് അംഗീകരിക്കുക ഏതൊരു മനുഷ്യ സ്നേഹിയുടെയും പൗരന്റെയും കടമയാണ്. അതിന് എതിരാവുക എന്നാൽ സാമൂഹ്യ വിരുദ്ധനാവുക എന്ന് തന്നെയാണ് അർത്ഥം.
//
"Democracy" means actually "rule by the people". It does not mean that political parties take turns to rule. But bourgeoise political parties considering that "democracy" only a short cut for making money; power and doing anything that they want to do by cheating people's mandate. Certainly peoples will throw away when they convincing their true nature when they get time as nobody could do their anti human activities for very long period. The period of Indian National Congress and BJP are already nover. In India, the future is only for SOCIALISM, as actual democracy "RULE BY THE PEOPLE".
///
"ജനാധിപത്യം" എന്നാൽ യഥാർത്ഥ "ജനങ്ങളുടെ ആധിപത്യം" എന്നാണ് അർഥം. രാഷ്ട്രീയ പാർട്ടികൾ മാറിമാറി ഭരിക്കുക എന്ന അർത്ഥമേ അതിനില്ല. ജനങ്ങളുടെ താത്പ്പര്യങ്ങളെ അട്ടിമറിച്ച് എങ്ങനെയും പണം ഉണ്ടാക്കുക; ജനങ്ങളെ പരമാവധി ദ്രോഹിക്കുക എന്നതാണ് ജനാധിപത്യം എന്ന് വിചാരിക്കുന്നവരെ ജനങ്ങൾ എന്നന്നേക്കുമായി ഒഴിവാക്കുക തന്നെ ചെയ്യും.
////
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ