533. ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കാൻ കഴിയുമോ?
. .ലോകത്ത് ആദ്യമായി സോഷ്യലിസം സ്ഥാപിച്ച പഴയ റഷ്യയിൽ കാറൽ മാർക്സിന്റെ "മൂലധനം" പ്രസിദ്ധീകരിക്കൽ പോലും ദുഷ്ക്കരമായിരുന്നു വെങ്കിൽ ഇന്ത്യയിൽ സോഷ്യലിസം അംഗീകരിക്കുന്ന ഒരു ഭരണ ഘടന തന്നെ ഉണ്ടെന്നതാണ് സാഹചര്യങ്ങളിൽ വന്ന മാറ്റം. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ രാഷ്ട്രീയ തീരുമാനം മാത്റമേ അതിനാവശ്യമായുള്ളു. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സോഷ്യലിസം അംഗീകരിക്കാതെ വളരെ കാലം മുന്നോട്ട് പോകാൻ ആവില്ല. രാജവാഴ്ച ഇല്ലാതാക്കി ജനാധിപത്യം നടപ്പിലായതു പോലെ സോഷ്യലിസവും പ്രകൃതി നിയമം ആയതുകൊണ്ട് തന്നെ നടപ്പിലായിരിക്കും. സോഷ്യലിസ്റ്റ് വിരുദ്ധർക്കും വളരെക്കാലം സാമൂഹ്യ നന്മയെ ചെറുത്ത് നിൽക്കാനാവില്ല.
//
2021 ലെ കേരളത്തിലെ അസംബ്‌ളി തെരെഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും ബിജെപിയെയും തോൽപ്പിച്ചുകൊണ്ട് തന്നെയാണ് ഇടതുപക്ഷം ഗംഭീരമായ വിജയം നേടിയത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിച്ചാൽ അങ്ങനെയുള്ള ലക്‌ഷ്യം ഇന്ത്യ ഒട്ടാകെ തന്നെയും നേടാൻ കഴിയും. അത് ബോധ്യപ്പെടാത്തത് എന്താണ് "മാർക്സിസം" എന്ന് മനസിലാകാത്തതുകൊണ്ട് മാതറമാണ്. എന്താണ് "മാർക്സിസം" എന്ന് മനസിലാകുന്നവർക്ക് മുതലാളിത്തം പ്രോത്സാപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും ആവില്ല.
/ /
സമൂഹത്തിന്റെയാകെ നന്മ ആഗ്രഹിക്കുന്ന വളരെ വലിയ വിഭാഗം ജനങ്ങൾ ഉണ്ടെന്നത് വാസ്തവമാണ്. തെരഞ്ഞെടുപ്പുകളിൽ വ്യക്തിഗുണമുള്ള, സത്യസന്ധരായ, അഴിമതിക്കാർ അല്ലാത്തവരെ ജനങ്ങൾ ഇഷ്ടപ്പെടും. കേരളത്തിലെ "തിരുവനന്തപുരം" പാർലമെന്റ് മണ്ഡലത്തിൽ പികെ വാസുദേവൻ നായരും പന്ന്യൻ രവീന്ദ്രനും തെരെഞ്ഞെടുക്കപ്പെട്ടത് വ്യക്തിജീവിതത്തിലെ അവരുടെ സത്യസന്ധത കണക്കിലെടുത്താണ്. അവരുടെ മതം, ജാതി, തുടങ്ങിയവ ഒന്നും ജനങ്ങൾ പരിശോധിച്ചില്ല. എന്നാൽ സിപിഐ തന്നെ "നാടാർ" സമുദായത്തെ കണക്കിലെടുത്തപ്പോൾ ജനങ്ങൾ സ്വീകരിച്ചില്ല. സ്ഥാനാർഥികൾ ആകുന്നവർ എല്ലാവരും പെരുംകള്ളന്മാർ ആണെങ്കിൽ നന്മ ആഗ്രഹിക്കുന്ന ജനങ്ങൾ നിസ്സഹായരാണ്. രാഷ്ട്രീയം ധനസമ്പാദനത്തിനുള്ള ഏറ്റവും "നല്ല വ്യവസായം" ആയി കാണുന്നവരാണ് മാർക്സിസവും സോഷ്യലിസവും അംഗീകരിക്കാത്ത "മുതലാളിത്തം" അടിസ്ഥാന പ്രമാണം ആയി കരുതുന്ന ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ. ജനങ്ങളെ വിഡ്ഢികളാക്കാൻ ഏത് മാർഗവും അവർ സ്വീകരിക്കും. ദരിദ്രരായ ജനങ്ങളെ പണം കൊടുത്തു് സ്വാധീനിക്കും. മതവും ജാതിയും പറഞ്ഞ് വോട്ടു നേടാൻ ശ്രമിക്കും. രാഷ്ട്രീയം എന്നാൽ സ്വാർത്ഥതയുടെ, ജനവഞ്ചനയുടെ, എങ്ങനെയും അധികാരം നേടുക മാത്രമാണ് ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ. മാർക്സിസവും സോഷ്യലിസവും അംഗീകരിക്കുന്ന കമ്മ്യൂണിസ്റ്റു പാർട്ടികളും മുതലാളിത്തത്തിന്റെ പാത സ്വീകരിച്ചപ്പോൾ സമൂഹത്തിന്റെയാകെ നന്മ ആഗ്രഹിക്കുന്ന ജനങ്ങളാകെ നിസ്സയാരായി.
.
//
.ഡൽഹി അസംബ്ളി തെരെഞ്ഞെടുപ്പിൽ 2015 ൽ "അഴിമതിക്കെതിരായി" "ചൂൽ" തെരെഞ്ഞെടുപ്പ് ചിഹ്നമായി മത്സരിച്ച "ആം ആദ്മി" (എ എ പി) പാർട്ടിക്ക് ജനങ്ങൾ വോട്ടു നൽകിയത് അഴിമതിക്കെതിരായ നിലപാടിനാണ്. "മുതലാളിത്തം" അടിസ്ഥാന പ്രമാണമായ എ എ പി അഴിമതിക്കെതിരായ നിലപാടിനോട് എത്രമാത്റം നീതി പുലർത്തും എന്നത് കാത്തിരുന്ന് കാണേണ്ടതു് തന്നെയാണ്. എന്നാൽ ഇവിടെ ഉദ്ദേശിക്കുന്നത് ജനങ്ങളുടെ അഴിമതിക്കെതിരായ നിലപാടിനോടുള്ള സമീപനമാണ്. അഴിമതിക്കെതിരെ ഉറച്ച നിലപാടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളാകട്ടെ മുതലാളിത്തം വളരണം എന്നും മുതലാളിത്തത്തിൽ അഴിമതി സ്വാഭാവികം ആണെന്ന നിലപാടിലുമാണ്. സോഷ്യലിസത്തിനാണെങ്കിൽ ജനങ്ങൾ വോട്ടു ചെയ്യും. ഇൻഡ്യയിൽ 1950 കാലം മുതൽ ഇന്ത്യൻ ജനതയ്ക്ക് അതിനും ആവില്ല. ജനാധിപത്യത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും യാതൊന്നും അറിയില്ലാത്ത "കമ്മ്യൂണിസ്റ്റ്" പാർട്ടി നേതൃത്വം സോഷ്യലിസത്തിനായി ജനങ്ങളോട് വോട്ടു ചോദിക്കാൻ തയ്യാറല്ല. കമ്മ്യൂണിസ്റ്റ് പാർട്ടികൾ നിലപാടിൽ മാറ്റം വരുത്താൻ തയ്യാറായാൽ ജനങ്ങൾ അവരെ സ്വീകരിക്കുക തന്നെ ചെയ്യും. അവരുടെ നിലപാടിലാണ് മാറ്റം വരേണ്ടത്.
//
സോഷ്യലിസം പ്രകൃതി നിയമം ആണ്. ഭൂമിയിലെ സമ്പത്ത് ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. മനുഷ്യർ അത് അങ്ങനെ അല്ലാതാക്കാൻ എത്ര ശ്രമിച്ചാലും വളരെ കാലത്തേക്ക് അവർക്കു അതിന്ന് കഴിയില്ല. കാരണം പ്രകൃതി എല്ലാ ജീവജാലങ്ങളുടേയും ആകെ "ആയുസ് " തീരുമാനിച്ചിട്ടുണ്ട്. ആരൊക്കെ മനുഷ്യരെ ദ്രോഹിച്ച് എത്രയൊക്കെ സമ്പാദിച്ചാലും ഒരോരുത്തർക്കും ഒരോ പ്രായത്തിലും ഉപയോഗിക്കാവുന്നതിന്റെ പരമാവധിയും പ്രകൃതി തീരുമാനിച്ചിട്ടുണ്ട്. പ്രകൃതിയിലെ എല്ലാ ജീവ ജാലങ്ങൾക്കും അനുഭവിക്കാനുള്ളതെല്ലാം പ്രകൃതി ഭൂമിയിൽ ഒരുക്കിയിട്ടുണ്ട്. മനുഷ്യരൊഴികെയുള്ള ജീവജാലങ്ങൾക്ക് എല്ലാം സോഷ്യലിസം തന്നെയാണ്. സോഷ്യലിസത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും മനുഷ്യന്റെ അതിരുകളില്ലാത്ത സ്വാർത്ഥതയുമാണ് ഭൂമിയിൽ വളരെ വലിയ വിഭാഗം മനുഷ്യർക്ക് ജീവിതം "നരക" മാക്കിമാറ്റുന്നത്. ധീരുഭായി അംബാനി പതിനയ്യായിരം രൂപയിൽ വ്യവസായം തുടങ്ങി മരിക്കുമ്പോൾ അറുപത്തിഅയ്യായിരം കോടിയുടെ ആസ്ഥി ഉണ്ടായിരുന്നെങ്കിലും അതൊന്നും കൊണ്ടുപോകാൻ കഴിഞ്ഞില്ല. മരണം ഒഴിവാക്കാനും ആയില്ല. യാതൊന്നും ആർക്കും മരിക്കുമ്പോൾ കൊണ്ടുപോകാൻ ആവില്ല. അതാണ് സോഷ്യലിസം പ്രകൃതി നിയമം ആണെന്ന് പറയാൻ കാരണം.
ചൂഷക വർഗങ്ങൾക്ക് അവർ രക്ഷപ്പെടണം എന്ന് മാതറമല്ല, മറ്റുള്ളവർ രക്ഷപ്പെടരുത് എന്ന വാശി കൂടിയുണ്ട്. അതാകട്ടെ മുതലാളിത്ത വ്യവസ്ഥയുടെ തന്നെ ദുരന്തമായി എന്നെന്നും മാറിക്കൊണ്ടിരിക്കും. എല്ലാ മുതലാളിമാരും മറ്റ് മുതലാളിമാരേയും വിഴുങ്ങാൻ അവസരം നോക്കിയിരിക്കുകയാണ്. എന്നാൽ അതിനെ മുതലാളിത്തത്തിലെ "വൈരുധ്യം" ആയി കാണുകയും അരുത് ; കാരണം തൊഴിലാളി വർഗം രക്ഷപ്പെടാൻ പാടില്ല എന്നതിൽ അവരിൽ ആർക്കും അഭിപ്രായ വ്യത്യാസ്വം ഇല്ല. അതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദുത്വ വാദികളും തമ്മിലുള്ള ഐക്യത്തിന്റെ കാരണവും ഇന്ത്യയിൽ ചെങ്കൊടി പാടില്ല എന്നതിലെ അവരുടെ യോചിപ്പും.//
മുതലാളിത്തം ലാഭത്തിൽ മാത്രം അധിഷ്ടിതമാണ്. ലാഭം ഇല്ലാത്തിടത്ത് മുതലാളി പണം മുടക്കില്ല. സോഷ്യലിസം മനുഷ്യ നന്മയിൽ അധിഷ്ടിത മാണ്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ ഒന്നും ലാഭാധിഷ്ഠിതമായി കാണേണ്ട വിഷയങ്ങളല്ല. സമൂഹത്തിനാകട്ടെ ഇവയാകെ അത്യന്താപേക്ഷി തങ്ങളുമാണ്. സോഷ്യലിസത്തിൽ മാത്റമേ സമൂഹത്തിന്റെയാകെ അഭിവൃദ്ധിക്കായി ഇവയാകെ ലാഭാധിഷ്ഠിതമായി കാണാതെ വിജയകരമായി കൈകാര്യം ചെയ്യാനാവുകയുള്ളു. മുതലാളിത്ത ത്തിലാകട്ടെ ഇവയാകെയും ജനങ്ങൾക്ക് ദുരിത മേഘലകളുമായിരിക്കും. ചൂഷക വർഗ്ഗങ്ങൾ സോഷ്യലിസത്തിനെതിരായി ലോകമൊട്ടാകെ ഒന്നായി അണിനിരക്കുകയാണ്. അമേരിക്കൻ സാംബ്രാജ്യവും അവരുടെ ശിങ്കിടികളായ ലോകമൊട്ടാകെയുള്ള പിന്തിരിപ്പന്മാരും പണിയെടുക്കുന്ന തൊഴിലാളികൾക്കും കൃഷിക്കാർക്കും എതിരായി നിലകൊള്ളുകയാണ്. പരമാവധി "ലാഭം" എന്ന ലക്ഷ്യത്തിനായി തൊഴിലാളിക്ക് എത്ര കൂലി കുറച്ച് കൊടുക്കാം; കാർഷിക ഉത്പ്പന്നങ്ങൾ എത്ര കുറഞ്ഞ വിലക്ക് വാങ്ങി ഏറ്റവും കൂടുതൽ വിലക്ക് വിൽപ്പന നടത്തി എത്ര അധികം ലാഭം നേടാം എന്ന് മാത്റം ചിന്തിക്കുന്നവർ അവരുടെ നിലപാട് മൂലം കൃഷിക്കാരും കാർഷിക തൊഴിലാളികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവരുടെ ആത്മഹത്യകളും കണക്കിലെടുക്കാൻ തയ്യാറല്ല. കൃഷിക്കാർക്ക് അവരുടെ ഉത്പ്പന്നങ്ങൾക്ക് ന്യായമായ വില ലഭിച്ചാൽ; കാർഷിക തൊഴിലാളിക്ക് ജീവിക്കാൻ ആവശ്യമായ കൂലി ലഭിച്ചാൽ അത് മൂലം വ്യാവസായികമേഖലക്ക് അനുകൂലമായ ഒരു വലിയ കമ്പോളം ഉണ്ടാകുമെന്നത് കണക്കിലെടുക്കാൻ അവർ ഒരുക്കമല്ല. ഇന്ത്യയിൽ കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായമായ വില ലഭിച്ചാൽ കൃഷിക്കാർ മാത്രമല്ല രക്ഷപ്പെടുക; കാർഷിക മേഖലയിൽ പണിയെടുക്കുന്ന കാർഷികത്തൊഴിലാളികളുമാണ്. കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായമായ വിലയും കാർഷിക തൊഴിലാളികൾക്ക് ജീവിക്കാൻ ആവശ്യമായ കൂലിയും ലഭിക്കണമെങ്കിൽ ഇന്ത്യയിൽ കോൺഗ്രസിനും ബിജെപിക്കും ബദലായി ഇടതുപക്ഷ ശക്തികൾ ഇന്ത്യയിൽ അധികാരത്തിൽ വരണം. അറുപത്തിയഞ്ച് വർഷങ്ങളിലധികം ഇന്ത്യ ഭരിച്ച പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ബിജെപിക്കെതിരെ ഇന്ത്യയിൽ കോൺഗ്രസ് ഭരിച്ചാലും ഇന്ത്യൻ ജനതയുടെ ഒരുവിധ പ്രശ്നങ്ങളും പരിഹരിക്കാൻ അവർക്കാവില്ല. ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കുന്ന സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അംഗീകരിച്ചാൽ മാത്റം പരിഹരിക്കാവുന്ന വിഷയമാണ് ഇത്. കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായമായ വില ലഭിച്ചാൽ മാത്രമേ കാർഷിക മേഖലയിലെ ആത്മഹത്യകൾ ഒഴിവാക്കാൻ ആവുകയുള്ളൂ. അതാകട്ടെ ഇന്ത്യയിലെ വ്യാവസായിക മേഖലക്ക് വൻതോതിലുള്ള കുതിച്ചു ചാട്ടത്തിന് ഇട നൽകുകയും ചെയ്യും.
/
തീർച്ചയായും ഇപ്പോഴത്തെ സിപിഐ(എം) പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും അതിന് ഇടയാക്കില്ല എന്നത് ഉറപ്പാണ്. കാരണം മുതലാളിത്തം പ്രോത്സാഹിപ്പിക്കുക മാത്റമാണ് മാർക്സിസം എന്ന് മാത്റം പഠിച്ചിട്ടുള്ള അവർക്ക് സോഷ്യലിസത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ആവില്ല. മുതലാളിത്തത്തിന്റെ വളർച്ചക്കായി അവർ എന്തും ചെയ്യും. അതിനായി ഇപ്പോൾ ഇന്ത്യൻ ജനത പൂർണമായും തള്ളിക്കളഞ്ഞ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ തന്നെ ഇന്ത്യയിൽ തിരികെ ഭരണത്തിൽ എത്തിക്കാൻ അവർ ദൃഢ നിശ്ചയം ചെയ്തിരിക്കുകയാണ്. അതുകൊണ്ട് അവർ രണ്ട് കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്. ഒന്നാമത് ബിജെപി തന്നെ വീണ്ടും ഭരണത്തിൽ എത്തിച്ചേരും. രണ്ടാമത് പ്രതിപക്ഷ ഐക്യത്തിന്റെ പേരിൽ ഇന്ത്യയിൽ സിപിഐ(എം) പൂർണമായും ഇല്ലാതാകും. ഇത് രണ്ടും ആയാൽ ഇന്ത്യയിൽ ഒരിക്കലും സോഷ്യലിസം ഉണ്ടാവില്ല എന്നത് ഉറപ്പാണ്. കോൺഗ്രസ് ആണ് വിജയിക്കുന്നത് എങ്കിൽ പാർട്ടി പേരിനെകിലും ഉണ്ടെങ്കിൽ ഇന്ത്യയിൽ ബിജെപി വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ കോൺഗ്രസിന്റെ കാവൽക്കാരായി കഴിയാം. അവരെ ആർക്കും തിരുത്താൻ കഴിയില്ല എന്നതിനാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റം വരുന്നതിനോ സോഷ്യലിസ്റ്റ് ഇൻഡ്യ ആകുന്നതിനോ സാധ്യത തീരെ കുറവാണ്.
/
സിപിഐ(എം) പോളിറ്റ് ബ്യൂറോക്ക് എന്താണ് ജനാധിപത്യം; മുതലളിത്തം; സോഷ്യലിസം; മാർക്സിസം എന്നിവയെക്കുറിച്ചൊന്നും യാതൊരു ധാരണയും ഇല്ലാത്തതിനാൽ എങ്ങനെയും മുന്നോട്ടു പോവുക എന്ന നിലപാട് മാത്രമാണ് ഉള്ളത്. അല്ലെങ്കിൽ ഇന്ത്യയിൽ ഒരു കാരണ വശാലും കമ്മ്യൂണിസ്റ്റ് പാർട്ടി പാടില്ല എന്ന നിലപാട് മാത്റം സവീകരിച്ചിട്ടുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വീണ്ടും ഇന്ത്യയുടെ ഭരണം ഏൽപ്പിക്കുക എന്ന രാഷ്ട്രീയലക്ഷ്യം സ്വീകരിക്കില്ല.
//
എന്താണ് യഥാർത്ഥത്തിൽ "ജനാധിപത്യം" എന്ന് ജനങ്ങളിൽ ബഹുഭൂരിപക്ഷത്തിനും അറിവില്ലാത്തതുപോലെ തന്നെയാണ് "സോഷ്യലിസത്തിന്റെ" കാര്യവും. ജനാധിപത്യത്തിന് മുൻപ് ഉണ്ടായിരുന്നത് രാജവാഴ്ചയാണ്. അത് യഥാർത്ഥത്തിൽ കരുത്തന്റെ "ശക്തിമാന്റെ" ആധിപത്യം ആയിരുന്നു. പഴയ "ഗോത്ര" കാലഘട്ടത്തിൽ കൂടുതൽ കരുത്തൻ ("ബുദ്ധിമാൻ") ഗോത്ര തലവൻ അല്ലെങ്കിൽ രാജാവായി. ആ കാലഘട്ടം മാറി. ജനാധിപത്യത്തിൽ ജനങ്ങളിൽ ഭൂരിപക്ഷത്തിനായിരിക്കണം ആധിപത്യം. ഒരാളിന്റെ എങ്കിലും ഭൂരിപക്ഷം ആണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. അത് അങ്ങനെ അല്ലാതാക്കാനാണ് ചൂഷക വർഗങ്ങളുടെ (കോൺഗ്രസും ബിജെപിയും) ശ്രമം. ജനാധിപത്യം എന്നാൽ ഗുണ്ടായിസം അല്ലെങ്കിൽ പണത്തിന്റെ ആധിപത്യം ആണെന്ന് അവർക്ക് സ്ഥാപിച്ചെടുക്കണം. ജനങ്ങളെ എന്താണ് "ജനാധിപത്യം" എന്ന് പഠിപ്പിക്കുക തന്നെ വേണം. വോട്ടു ചെയ്യുന്ന ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ അവർ ആർക്കാണോ വോട്ടു ചെയ്തത്; അവർ തന്നെ ഭരിക്കണം. കോൺഗ്രസിനാണ് ജനങ്ങൾ വോട്ട് ചെയ്തതെങ്കിൽ കോൺഗ്രസ് തന്നെ ഭരിക്കണം. അല്ലാതെ ജനങ്ങൾ കോൺഗ്രസിന് വോട്ടു ചെയ്യുകയും ബിജെപി ഭരിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തെ കൊല ചെയ്യുകയാണ്. അത് പാടില്ല എന്ന ബോധം ജനങ്ങളിൽ ഉണ്ടാകണം. സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളിലേക്ക് ജനങ്ങളെ എത്തിച്ചുകൊണ്ടല്ലാതെ യഥാർത്ഥ ജനാധിപത്യം പ്രായോഗികമാവില്ല.
//
1950 കാലം മുതൽ കഴിഞ്ഞ 73 വർഷങ്ങളായി മുതലാളിത്തത്തിനായി മാത്റം നിലകൊള്ളുന്ന "കമ്മ്യൂണിസ്റ്റ് നേതൃത്വം" അവരുടെ ഉറച്ച നിലപാട് മാറ്റണം, "ഇന്ത്യ ഒരു സോഷ്യലിസ്റ്റ് രാജ്യമാകണം" എന്ന് രാജ്യത്തെ അഞ്ചിൽ നാല് ഭാഗം പൗരന്മാരും ഇതിനകം തീരുമാനിച്ച ജനങ്ങളുടെ വിധി നിറവേറ്റാൻ അവർ മുന്നോട്ട് വരണം.
//02 06 2023//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ