2021 നവംബർ 12, വെള്ളിയാഴ്‌ച

. 427. സി പി ഐ (എം) പാർട്ടി പരിപാടിയെ കുറിച്ചുള്ള വിമർശനങ്ങൾ.

 427. സി പി ഐ (എം) പാർട്ടി പരിപാടിയെ കുറിച്ചുള്ള വിമർശനങ്ങൾ.

("സോഷ്യലിസ്റ്റ് സമ്പദ്ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്നതാകണം "പരിപാടി").
.
1.  "മൂലധനം" എന്ന കൃതി രചിക്കുന്നതിനു മുൻപ് മാർക്സ് രചിച്ച കൃതിയാണ്  "അർത്ഥ ശാസ്ത്റ ശാസ്ത്ര നിരൂപണത്തിന്  ഒരു മുഖവുര" എന്ന കൃതി. അതിൽ തന്നെ അദ്ദേഹം ചൂണ്ടികാണിക്കുന്ന ഒരു വസ്തുതയാണ്  ഒരു രാജ്യത്തെ സാമ്പത്തിക അടിത്തറയാണ്  അവിടത്തെ രാഷ്ട്രീയ--സാംസ്കാരിക ഉപരി ഘടനയെ നിർണയിക്കുക എന്നത്. ഫ്യുഡലിസത്തിൽ (രാജ വാഴ്ച) രാജാവിനെ സംരക്ഷിച്ചു നിലനിർത്തിയിരുന്നത്  ഫ്യുഡൽ പ്രഭുക്കളാണ്.  മുതലാളിത്ത വ്യവസ്ഥയിൽ  സാമ്പത്തിക മേധാവിത്ത ശക്തികൾ ആയിരിക്കും ഭരണ കൂടത്തെ  നിർണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക.  സിപിഐ (എം) ന്റെ  "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന കാഴ്ചപ്പാടിൽ തുടരുന്നിടത്തോളം  പാർട്ടി പരിപാടി നടപ്പിലാവുകയില്ല.  മാത്റമല്ല പാർട്ടി ഒരു ലക്ഷ്യവും ഇല്ലാത്ത പാർട്ടി ആയിരിക്കും; കാരണം മുതലാളിത്തം ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ലക്‌ഷ്യം ആവില്ല. 1950 കാലം മുതൽ തുടരുന്ന ഈ നിലപാടാണ് പാർട്ടിയെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്. മുതലാളിത്തം വളരുക സാംബ്രാജ്യത്തം ആയിട്ടാണ്. (ലെനിന്റെ "സാംബ്രാജ്യത്തം; മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം എന്ന കൃതി കാണുക.

2.  സി പി ഐ (എം) പാർട്ടി "പരിപാടി" 6.2 അനുസരിച്ചു് വൻകിട ബൂർഷ്വാ-ഭൂ പ്രഭു വർഗത്തെ തൂത്തെറിഞ്ഞിട്ടു വേണം "ജനകീയ ജനാധിപത്യം" സ്ഥാപിക്കാൻ. അതോടൊപ്പം മുതലാളിത്തം പ്രോത്സാഹിപ്പിക്കുകയും വേണം. (കാഴ്ചപ്പാട്) മുകേഷ് അമ്പാനിയെ പ്രോത്സാഹിപ്പിക്കുകയും തൂത്തെറിയുകയും ഒരേ സമയം നടപ്പിലാവുകയില്ല. സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ ഉപരി ഘടനയെ നിർണയിക്കുക എന്ന മാർക്സിന്റെ നിഗമനം വസ്തുത മാത്രമാണ്. രാജ വാഴ്ചയിൽ ഫ്യൂഡൽ പ്രഭുക്കൾ രാജാവിനെ സംരക്ഷിച്ചു; മുതലാളിത്തത്തിൽ മൂലധന ശക്തികൾ (ബൂർഷ്വാസി) ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളെ സംരക്ഷിക്കും). അവർ ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി അവരെ ഭരിക്കാൻ ഇടയാക്കില്ല. (കേരളത്തിൽ സ. പിണറായി സർക്കാരിനെ വർഗ്ഗ ശത്രുക്കൾ ആക്രമിച്ച രീതി കാണുക).(പരിപാടി ഒരിക്കലും നടപ്പിലാവില്ല).
.
3. ഒരു പരമാധികാര രാജ്യത്ത് മാത്റമേ സോഷ്യലിസം സ്ഥാപിക്കാൻ ആവുകയുള്ളൂ. ഇൻഡ്യയിൽ പരമാധികാരം ഇൻഡ്യൻ പാര്ലമെന്റിനും കേന്ദ്ര സർക്കാരിനും ആണ്. സംസ്ഥാന സർക്കാരുകൾക്ക് പാർലമെന്റ് (കേന്ദ്ര സർക്കാർ) അനുവദിക്കുന്ന വളരെ പരിമിതമായ അധികാരങ്ങൾ മാത്റമേ ഉണ്ടാവുകയുള്ളു. സാമ്പത്തിക പരമാധികാരം പൂർണമായും കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാണ്. ആദായ നികുതി; കസ്റ്റംസ് നികുതി, എക്‌സൈസ് നികുതി; വൻകിട വ്യവസായങ്ങളിലെ നികുതികൾ തുടങ്ങിയവ എല്ലാം കേന്ദ്ര സർക്കാരിന് ഉള്ളവയാണ്. അവയിൽ നിന്നും കേന്ദ്ര സർക്കാർ അനുവദിക്കുന്ന നിശ്ചിത വിഹിതം മാത്റമാണ് ഒരോ സംസ്ഥാന സർക്കാരുകൾക്കും ലഭിക്കുക. പാർട്ടി പരിപാടിയാകട്ടെ ഇങ്ങനെയുള്ള കാര്യങ്ങളിലേക്ക് കടക്കുന്നതേയില്ല.
പാർട്ടി പരിപാടി ഇന്ത്യ ഒരു രാജ്യം എന്ന കണക്കിലെടുത്തു കൊണ്ടാകണം രൂപം കൊടുക്കുന്നത്. ഇപ്പോൾ അങ്ങനെയുള്ള പരിഗണനകൾ ഒന്നും തന്നെ ഇല്ല.
.
4. നേടിയെടുക്കേണ്ട ഒരു ലക്‌ഷ്യം എന്ന നിലയ്ക്കാണ് "സോഷ്യലിസ്റ്റ് സമ്പദ്ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്ന ലക്ഷ്യം ("പരിപാടി") അംഗീകരിക്കേണ്ടത്. ജനകീയ ജനാധിപത്യം എന്നത് സാമ്പത്തിക വ്യവസ്ഥയല്ല; രാഷ്ട്രീയ; സാമൂഹ്യ വ്യവസ്ഥ മാത്രമാണ്. സോഷ്യലിസം എന്ന ലക്ഷ്യത്തോടൊപ്പം മാത്റമേ അത് നേടിയെടുക്കാൻ ആവുകയുള്ളൂ.
.
5. "മാർക്സിസം" എന്ന സാമൂഹ്യ ശാസ്തറം മൂന്നു വിഭാഗങ്ങൾ ചേരുന്നതാണ്. (1) മിച്ച മൂല്യ സിദ്ധാന്തം ഉൾപ്പെടുന്ന മാർക്സിയൻ സാമ്പത്തിക ശാസ്ത്റം (2) വർഗ സമര സിദ്ധാന്തം (3) വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം. (ഭൗതിക വാദത്തെ കുറിച്ച്;; മൂന്നു ഘടകങ്ങൾ; മൂന്നു ഉറവിടങ്ങൾ - ലെനിന്റെ കൃതി). ഈ മൂന്ന് വിഭാഗങ്ങളും തൊഴിലാളി വർഗം അനുഭവിക്കുന്ന സാമ്പത്തികം; ആത്മീയം അടക്കമുള്ള ചൂഷണത്തെ കുറിച്ചും അതിൽ നിന്ന് തൊഴിലാളി വർഗം അടക്കമുള്ള മുഴുവൻ ജന വിഭാഗങ്ങളുടേയും എന്നന്നേക്കുമായുള്ള മോചനത്തിന് വേണ്ടി ഉള്ളതാണ്. മാർക്സിസത്തിന്റെ അവിഭാജ്യ ഘടകം ആയ വർഗ സമര സിദ്ധാന്തം പൂർണമായും ഉപേക്ഷിച്ചാൽ അല്ലാതെ മുതലാളിത്തം (ബൂർഷ്വാസിയെ) പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിക്കാൻ ആവില്ല.
.
6. പരിപാടി 6.5 ൽ പറയുന്ന "വിവിധ ഉടമസ്ഥതാ രീതികളോട് കൂടിയ പൊതു ഉടമസ്ഥത" എന്ന് പറഞ്ഞാൽ പ്റയോഗത്തിൽ ഇന്ത്യയിൽ നിലവിലുള്ള കോൺഗ്രസിന്റെ മിശ്ര സമ്പദ് ഘടന തന്നെയാണ്. മുതലാളിത്തം തന്നെയാണ് അവരുടെ സാമ്പത്തിക നയവും. സിപിഐ(എം) മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന കാഴ്ചപ്പാടിൽ നിൽക്കുമ്പോൾ സാമ്പത്തിക നയത്തിൽ ഒരു ബൂർഷ്വാ പാർട്ടിയുടെ സാമ്പത്തിക നയത്തിന് തുല്യമായി വരുന്നു. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ പാർട്ടിയുടെ ബംഗാൾ ഘടകവും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ഐക്യം വേണമെന്ന ഉറച്ച നിലപാട് സ്വീകരിക്കാൻ കാരണം സാമ്പത്തിക നയത്തിലെ പൊരുത്തമാണ്. ഇപ്പോഴത്തെ പരിപാടിയിൽ തുടർന്നാൽ മേലിലും - മേൽ കാണിച്ച ഘടകങ്ങളിലെ സഖാക്കൾ ഈ നിലപാട് ആവർത്തിക്കാൻ ഇടയാക്കും. 1964 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും വേർപിരിഞ്ഞ് സിപിഐ(എം) രൂപീകരിക്കാൻ ഇടയായത് എസ് എ ഡാങ്കെ തുടങ്ങിയവരുടെ കോൺഗ്രസുമായി സഖ്യം വേണമെന്ന നിലപാടിനെ തുടർന്നാണ്. പിന്നീട് സിപിഐ കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടുകയും നാഷണൽ കൗൺസിലിൽ വൻ ഭൂരിപക്ഷം ഉണ്ടായിരുന്നീട്ടും സിപിഐ ഇന്ത്യ ഒട്ടാകെ തകർന്നുപോകാൻ മേൽ നടപടി കാരണചെയ്തു. സിപിഐ യുടെ അനുഭവം; മാർക്സിസത്തിന്റെ അവിഭാജ്യ ഭാഗമായ "വർഗ സമര സിദ്ധാന്തം" പൂർണമായും നിഷേധിച്ചുകൊണ്ടാണ് ഇന്ത്യൻ ബൂർഷ്വാസിയുടെ രാഷ്ട്രീയ പാർട്ടിയുമായി സഖ്യത്തിൽ ഏർപെട്ടപ്പോൾ സംഭവിച്ചത്. ഇൻഡ്യൻ തൊഴിലാളി വർഗം പൂർണമായും തള്ളികളഞ്ഞ നിലപാടാണ് വീണ്ടും ആവർത്തിക്കാൻ ബംഗാൾ സഖാക്കളും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ശ്രമിച്ചതും ഒരു പാർട്ടി കോൺഗ്രസിന്റെ ആകെ രാഷ്ട്രീയ ലക്‌ഷ്യം തന്നെ ഇല്ലാതാക്കിയതും. മേൽ സഖാക്കളുടെ നിലപാടിന് കാരണം ഇപ്പോഴത്തെ പാർട്ടി പരിപാടിയുടെ സാമ്പത്തിക നയമാണ്. അത് തിരുത്തിയില്ലെങ്കിൽ മേൽ സഖാക്കൾ മേൽ നിലപാട് വീണ്ടും ആവർത്തിക്കും.
.
7. ഇൻഡ്യയിൽ ഫ്യുഡലിസം ആണെന്ന പ്രചരിപ്പിക്കൽ വസ്തുതകൾക്ക് നിരക്കുന്നതല്ല. ഫ്യുഡലിസം രാജവാഴ്ചയാണ്. ഇൻഡ്യയിൽ "ബൂർഷ്വാ വിപ്ലവം നടന്നിട്ടില്ല" എന്ന ധാരണയിലാണ് മിക്കവാറും സഖാക്കൾ. ഈ വാദഗതി സായുധ വിപ്ളവം ആവശ്യമാണെന്ന വാദഗതിക്ക്‌ ഇടയാക്കും.
.
8. ഇതിനു പുറമെയാണ് മിച്ചമൂല്യ സിദ്ധാന്തം; വർഗ സമരം; ഭൗതിക വാദം എന്നീ അടിസ്ഥാന തനത്വങ്ങൾ പ്രസക്തമല്ലാതെ ആകുന്നത്. മിച്ചമൂല്യ സിദ്ധാന്തം അനുസരിച്ചു് എട്ടു മണിക്കൂർ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ ഒരു ദിവസം ഒരു മണിക്കൂർ തൊഴിലുടമയ്ക്ക് പ്രതിഫലം ഇല്ലാത്ത അദ്ധ്വാന ശക്തി എന്ന കണക്കിൽ ലഭിക്കുന്നു എന്ന് കണക്കാക്കുക. ആയിരം തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു സ്ഥാപനനത്തിൽ ആയിരം മണിക്കൂർ തൊഴിലുടമക്ക് ഒരു ദിവസം ലഭിക്കും. ഇത് ഒരു മാസം; ഒരു വർഷം എന്ന കണക്കിൽ കൂട്ടണം. (മുത്തൂറ്റ് മുതലാളിക്ക് ഒരു ദിവസം ഇരുപതിനായിരം തൊഴിലാളികൾ ഉണ്ടെങ്കിൽ ഒരു ദിവസം ഇരുപതിനായിരം മണിക്കൂർ ആണ് ലഭിക്കുക. അതാണ് അയാൾക്ക് ഒരു വർഷം എണ്ണൂറ് കോടി ലാഭം ഉണ്ടാക്കി കൊടുക്കുന്നത്.)
ഇൻഡ്യയിൽ നൂറ്റി മുപ്പതുകോടി ജനസംഖ്യയിൽ അമ്പത് കോടി തൊഴിലാളികൾ ഒരു ദിവസം ജോലി ചെയ്യുമ്പോൾ അമ്പത് കോടി മണിക്കൂർ ഒരുദിവസം ഇന്ത്യൻ ബൂർഷ്വാസിയ്ക്ക് ലഭിക്കും. ഇത് ഒരു ദിവസത്തെ കണക്കാണ്. അതും ആഴ്ച; മാസം; വർഷം എന്ന കണക്കിൽ കൂട്ടണം. ഒരു ദിവസം ഇന്ത്യ ഒട്ടാകെ തൊഴിലാളികൾ പണി മുടക്കിയാൽ പിറ്റേ ദിവസത്തെ പത്രത്തിൽ കാണുക "പതിനായിരം കോടി ദേശീയ നഷ്ടം" എന്നായിരിക്കും. അപ്പോൾ തൊഴിലാളികൾ പണി എടുക്കുന്ന ദിവസങ്ങളിലെ "ലാഭം" എവിടെയാണ് പോവുക? അതാണ് തൊഴിലാളി വർഗം മുതലാളിത്ത വ്യവസ്ഥയിൽ അനുഭവിക്കുന്ന ചൂഷണവും മുതലാളിത്ത വ്യവസ്ഥയുടെ അടിത്തറയും. ഈ ചൂഷണം ഇല്ലാതാക്കുകയും മുതലാളിത്തത്തിന്റെ അടിത്തറ തകർക്കുകയും ചെയ്തുകൊണ്ട് വേണം സോഷ്യലിസത്തിന്റെ അടിത്തറ പണിയാൻ. ആ അടിത്തറയിൽ വേണം സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പൊക്കാൻ. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന് പറഞ്ഞാൽ കാര്യങ്ങൾ എവിടേയ്ക്ക് ആണ് പോവുക?.
.
9. "വർഗ സമര സിദ്ധാന്തം" വെറുതെ ഉരുവിടാനുള്ളത് അല്ല. "എന്ത് ചെയ്യണം?" എന്ന കൃതിയിൽ ലെനിൻ പറയുന്നത് മുതലാളിത്ത വ്യവസ്ഥയിൽ തൊഴിലാളി വർഗം നടത്തുന്ന സമരങ്ങൾ "തുറന്നു കാട്ടൽ സമരങ്ങൾ ആയിരിക്കണം" എന്നാണ്. അതായത് എന്താണ് മുതലാളിത്ത വ്യവസ്ഥ എന്നും എന്താണ് ബൂർഷ്വാ ചെറ്റത്തരങ്ങൾ എന്നും തൊഴിലാളി വർഗ്ഗത്തേയും സാധരണ ജനങ്ങളേയും പഠിപ്പിക്കാൻ ഉള്ളവ ആയിരിക്കണം മുതലാളിത്ത സാമ്പത്തിക ക്റമത്തിൽ തൊഴിലാളി വർഗം നടത്തുന്ന സമരങ്ങളിലൂടെ നടത്തേണ്ടത്. തൊഴിലാളി വർഗ്ഗം നടത്തുന്ന സമരങ്ങളിലൂടെ "തൊഴിലാളി വർഗ്ഗത്തിൽ തങ്ങൾ ജാതി-മത ബോധത്തിലുപരി ഒരു വർഗം ആണ് എന്ന "വർഗ ബോധം" ഉണ്ടാക്കണം; വർഗ ബോധം "വർഗ സമരം" ആയും,; വർഗ സമരം "വർഗ വിപ്ളവം" ആയും അത് സോഷ്യലിസ്റ്റ് വ്യവസ്ഥയിലും എത്തിച്ചേരണം.
മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന് പറഞ്ഞാൽ കാര്യങ്ങൾ എവിടേയ്ക്ക് ആണ് പോവുക?.
.
10. സാമ്പത്തിക ചൂഷണവും ആത്മീയ ചൂഷണവും മുതലാളിത്ത ചൂഷണം എന്ന ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. "മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ" ഇത് രണ്ടും പ്രോത്സാഹിപ്പിക്കുകയാണ്. എന്താണ് ആത്മീയ ചൂഷണം? ആത്മീയ വാദം അനുസരിച്ചു് "ആത്മാവ്" ആണ് നിത്യവും സത്യവും. (ഭഗവത് ഗീത; അദ്ധ്യായം രണ്ട്). "ഭൗതിക പ്രപഞ്ചം" ആകെ മായയാണ്. എല്ലാ മതങ്ങളുടേയും നിലപാട് ഇത് തന്നെയാണ്. എല്ലാം ദൈവ നിശ്ചയം ആണെന്ന് ആത്മീയ വാദികൾ പാവപെട്ട ജന വിഭാഗങ്ങളെ വിശ്വസിപ്പിച്ച് അവരെ ക്രൂരമായ സാമ്പത്തിക ചൂഷണത്തിന് വിധേയരാക്കുന്നു. "അടിമത്തം" ദൈവ നിശ്‌ചയം അല്ലെങ്കിൽ മുന്ജന്മ പാപം ആണെന്ന് വിശ്വസിപ്പിച്ചാൽ ഒരു അടിമ മോചനത്തിന് ശ്രമിക്കുകയില്ല എന്ന് മാത്രമല്ല ചൂഷണത്തിന് കൂടുതൽ വിധേയൻ ആവുകയും കൂടുതൽ ദൈവ ഭക്തൻ ആവുകയും ചെയ്യും. മുതലാളിത്തം "പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് സ്വീകരിച്ചപ്പോൾ മുതലാളിത്ത ചൂഷണത്തിന്റെ സമ്പൂർണമായ ചൂഷണത്തിന് ഇൻഡ്യൻ തൊഴിലാളി വർഗത്തെ വിട്ടുകൊടുക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. സ്വാഭാവികം ആയും തൊഴിലാളി വർഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അടുക്കുന്നില്ല.
,
11. സോഷ്യലിസത്തിൽ അല്ലാതെ കൃഷിക്കാരനെ രക്ഷിക്കാൻ ആർക്കും ആവില്ല. പരമാവധി ലാഭം മാത്റം ലക്ഷ്യമാകുന്ന മുതലാളിത്തത്തിൽ കൃഷിക്കാരന് ആശ്രയം ആത്മഹത്യ മാത്റം ആയിരിക്കും. ഇന്നത്തെ സ്ഥിതിയിൽ കൃഷിക്കാരന്റെ മുൻപിൽ സോഷ്യലിസം എന്ന ലക്‌ഷ്യം പോലും ചൂണ്ടിക്കാണിക്കാൻ ഇല്ല. ഇന്ത്യ ഒട്ടാകെയുള്ള കൃഷിക്കാരുടെ സ്ഥിതിയും കേരളത്തിലെ റബർ കൃഷിക്കാരുടെയും ബന്ധപ്പെട്ട തൊഴിലാളികളുടെയും സ്ഥിതി ഇപ്പോഴത്തെ പരിപാടിയിൽ തുടരുന്നിടത്തോളം ഒരു പരിഹാരം നിഃർദ്ദേശിക്കാൻ പോലും ഇല്ലാത്ത അവസ്ഥയാണ്.
(സോഷ്യലിസം എന്ന ലക്‌ഷ്യം ഉപേക്ഷിച്ചതുകൊണ്ട് മാത്റമാണ് "മനുസ്മൃതി" അടിസ്ഥാന പ്രമാണം ആക്കുന്ന ഹിന്ദു വർഗീയ വാദികൾ ഇന്ത്യ ഭരിക്കുന്നതിന് പോലും ഇടയായത്.) ദൈവത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കാൻ ഉള്ളതാണ് മാർക്സിസത്തിന്റെ ഭാഗമായ ശാസ്ത്രീയ ഭൗതിക വാദം.
.......20 03 2020......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ