2021 നവംബർ 22, തിങ്കളാഴ്‌ച

429. ആർക്കും എതിരെ അല്ലാതെ; ആർക്കും വേണ്ടി അല്ലാതെ........

429. ആർക്കും എതിരെ അല്ലാതെ; ആർക്കും വേണ്ടി അല്ലാതെ; സമരങ്ങൾ നടത്തിക്കൊണ്ടേയിരിക്കും.
//
ഇന്ത്യയിൽ 1950 കാലം മുതൽ കഴിഞ്ഞ 73 വർഷങ്ങൾ ആയി തുടരുന്ന "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാടിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നടത്തിവരുന്ന സമരങ്ങൾ മുതലാളിത്ത വ്യവസ്ഥക്കോ ചൂഷകവർഗ വാഴ്ചക്കോ എതിരെയല്ല. സമരങ്ങൾ അവർക്ക്‌ ആവശ്യവും ഇല്ല. അവർക്ക് ആവശ്യം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയിൽ ഇല്ലാതാകണം എന്നാണ്‌. ചൂഷക വർഗ്ഗങ്ങൾ വളരണം; ശക്തരാകണം എന്നത്‌ തൊഴിലാളിവർഗത്തിന്റെ ആവശ്യമല്ല; സമരങ്ങൾ അവർക്ക് വേണ്ടിയും അല്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ക്രമേണ ഇല്ലാതായി ക്കൊണ്ടിരി ക്കുകയുമാണ്. പക്ഷെ അതൊന്നും ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ്" നേതാക്കളെ ബാധിക്കുന്ന കാര്യമേയല്ല. അവർ സമരങ്ങൾ നടത്തിക്കൊണ്ടേയിരിക്കും. ആർക്കും എതിരെ അല്ലാതെ; ആർക്കും വേണ്ടി അല്ലാതെ. 
 /
 ലക്ഷ്യം വ്യക്തമല്ലാത്ത സമരങ്ങൾ ഉദ്ദേശിക്കുന്ന ഫലങ്ങൾ നൽകില്ല.
//
ഇന്ത്യയിലെവിടെയും ചെങ്കൊടിയുടെ സ്ഥാനാർഥി വിജയിക്കാൻ പാടില്ല എന്നത് സോഷ്യലിസ്റ്റ് ആശയഗതി ഭൂമുഖത്ത് നിന്നും തുടച്ചുനീക്കാൻ നിലകൊള്ളുന്ന ലോകമുതലാളിത്ത - സാമ്പ്രാജ്യത്ത ശക്തികളുടെ ആവശ്യത്തിന്റെ ഭാഗം ആണെന്നതും അവിടെ കോൺഗ്രസും ഹിന്ദു വർഗീയ വാദികളും മനോരമ മുതൽ സകല പിന്തിരിപ്പന്മാരും ഒന്നാകുന്നത് ചെറുത്ത് തോൽപ്പിക്കേണ്ടത് സോഷ്യലിസ്റ്റ് ആശയഗതികളുടെ സംരക്ഷണത്തിന് ആവശ്യമാണ്‌ എന്ന ബോധത്തിലേക്ക് ഇടതുപക്ഷ രാഷ്ട്രീയം എത്തുന്നില്ല എന്നതാണ് ഏറ്റവും നിസ്സഹായമായ, നിർഭാഗ്യകരമായ അവസ്ഥ. വർഗ ശത്രുക്കൾ ഇല്ല എന്ന നിലപാടിൽ അവർ ഉറച്ച് നിൽക്കും. സംരക്ഷിക്കേണ്ട ആശയഗതിയാണ് മാർക്സിസവും സോഷ്യലിസവും എന്ന് പോലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് ബോധ്യപ്പെടുന്നില്ല. ഇന്ത്യ ഒട്ടാകെ ചെങ്കൊടി ഇല്ലാതാകുന്നതും നിർവികരതയോടെ അവർ കാത്തിരിക്കുകയാണ്.
//
ഇപ്പോൾ ഇന്ത്യ ഒട്ടാകെ സിപിഐ(എം) നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളുടെ ലക്ഷ്യവും "ഇന്ത്യൻ മുതലാളിത്തം വളരണം" എന്നത് മാത്രം. എത്രയോ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന "വിലക്കയറ്റം തടയുക; തൊഴിലില്ലായ്‌മ പരിഹരിക്കുക" എന്നതുകൊണ്ട് പ്രത്യേകിച്ച് രാഷ്ട്രീയ ലക്‌ഷ്യം ഒന്നും സിപിഐ(എം) കാണുന്നില്ല. അങ്ങനെ എന്തെങ്കിലും രാഷ്ട്രീയ ലക്‌ഷ്യം സമരങ്ങളിലൂടെ നേടാമെന്ന രാഷ്ട്രീയ ബോധം "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന പാർട്ടി പരിപാടിയിൽ തുടരുന്നിടത്തോളം സിപിഐ(എം)ന് (സിപിഐ ഉൾപ്പെടെ) ഉണ്ടാവില്ല. ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ സമരംങ്ങൾ നടത്തുന്നത് അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കാണ്. അതായത് അവരുടെ വർഗവാഴ്ചയും അവർ നടത്തിക്കൊണ്ടിരിക്കുന്ന തൊഴിലാളിദ്രോഹ നടപടികളും അഭംഗുരം തുടരുന്നതിന്. അവിടെയാണ് തൊഴിലാളിവർഗ താത്പ്പര്യങ്ങൾ സംരക്ഷിക്കപ്പെടണം എന്ന രാഷ്ട്രീയ ലക്‌ഷ്യം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇല്ലാത്തത്.
//
സോഷ്യലിസ്റ് ഇന്ത്യ എന്ന ലക്ഷ്യം ഇന്ത്യയിലെ പുരോഗമന പ്രസ്ഥാനങ്ങൾ അംഗീകരിക്കണം. കോൺഗ്രസിനെ പുനസ്ഥാപിക്കാൻ ശ്രമിച്ചാൽ നരേന്ദ്ര മോഡി തന്നെ ഭരണത്തിൽ തുടരും എന്നതായിരിക്കും ഫലം എന്നത് 2019 ലെ അനുഭവത്തിൽ നിന്നും തെളിഞ്ഞതാണ്. അത് വീണ്ടും ആവർത്തിക്കരുത്. കൂടാതെ കോൺഗ്രസിന്റെ ലക്ഷ്യവും ഹിന്ദു രാഷ്ട്രം (ഗാന്ധിജിയുടെ രാമരാജ്യം) ആയിരുന്നു. ബ്രാഹ്മണാധിപത്യം ഗാന്ധിജിയും അംഗീകരിച്ചിരുന്നതാണ്. അതായിരുന്നു ഇന്ത്യയുടെ ഭരണ ഘടന ശില്പി ആയിരുന്ന ഡോ. ബി ആർ അംബേദ്‌ക്കറുമായി ഗാന്ധിജിക്ക് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം. ഉത്തര പ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപി യെ നിലനിർത്തിയത് കോൺഗ്രസ് മാത്രം. അവിടെ തെരെഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ യോഗി ആദിത്യനാഥ്‌ പറഞ്ഞത് യൂ പി "കേരളം ആകും" എന്നായിരുന്നു. അത് മനസിലാക്കിയ അവിടുത്തെ കോൺഗ്രസ് ബിജെപിക്ക് വോട്ട് ചെയ്തു. വളരെയേറെ സീറ്റുകളിൽ ബിജെപി വിജയിച്ചത് വളരെ കുറച്ച് വോട്ടുകൾക്ക് മാത്റമാണ്. യോഗി ആദിത്യനാഥ്‌ പറഞ്ഞതിൽ നിന്നും അവിടത്തെ "ഇടതുപക്ഷ" സ്വാതീനം സ്പഷ്ടമാണ്. ഇന്ത്യയിലെ കൃഷിക്കാർ നടത്തിയ ജീവന്മരണ സമരത്തിലും കോൺഗ്രസ് കാര്യമായ പ്രതികരണം നടത്തിയില്ല. പൊതുമേഖലകൾ ഇല്ലാതാക്കുന്നതിലും കോൺഗ്രസും ബിജെപിയും ഒരേ നിലപാടിലാണ്.
/
"മുതലാളിത്തം" പ്രോത്സാഹിപ്പിക്കേണ്ട വ്യവസ്ഥയല്ല; തകർക്കപ്പെടേണ്ട വ്യവസ്ഥയാണ്. കാരണം അത് നന്മയെ, മനുഷ്യത്വത്തെ ഇല്ലാതാക്കുന്നു. മാർക്സിസം അതിനു മാത്രം ഉള്ളതാണ്. തെറ്റായ ധാരണകളാണ് ഇന്ത്യൻ തൊഴിലാളി വർഗത്തെ നിത്യ നരകത്തിൽ ആക്കുന്നത്. പണിഎടുക്കുന്ന ജനങ്ങളെയാണ് രക്ഷിക്കേണ്ടത് . പണി എടുക്കാത്തവരെയല്ല. 1850 കാലത്ത് തന്നെ ലോകമൊട്ടാകെ സോഷ്യലിസത്തിന്റെ പ്രസക്തി കാറൽ മാർക്സിന് ബോധ്യപ്പെട്ടതാണ്. അതാണ് മാർക്സ് പറഞ്ഞത് "സർവരാജ്യ തൊഴിലാളികളെ; ഏകോപിക്കുവിൻ, നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല; നേടാനോ ഒരു വലിയ ലോകം ഉണ്ട് താനും" എന്ന്. മുതലാളിത്ത വളർച്ചയിൽ തികച്ചും പിന്നണിയിൽ ആയിരുന്ന റഷ്യയിൽ സോഷ്യലിസത്തിന്റെ പ്രസക്തിയിൽ ലെനിന് യാതൊരു സംശയവും ഉണ്ടായിരുന്നില്ല.
/
. .സോഷ്യലിസത്തിന്റെ കാര്യത്തിൽ ജനങ്ങൾക്കുള്ള ആശങ്കയും ദുരീകരിക്കേണ്ടതുണ്ട്. എല്ലാ രാജ്യങ്ങളിലും സോഷ്യലിസം എങ്ങനെ ആയിരിക്കണം എന്ന യാതൊരു നിർദേശങ്ങളും കാറൽ മാർക്സോ ലെനിനോ മറ്റാരെങ്കിലുമോ വ്യവസ്ഥ ചെയ്തിട്ടില്ല. "ലോകാ സമസ്ത--സുഖിനോ ഭവന്തു" എന്ന ആശയം തന്നെയാണ് സോഷ്യലിസവും. ആധുനിക പാർലമെന്ററി ജനാധിപത്യം നടപ്പിലായിട്ടില്ലാത്ത റഷ്യയിലും ചൈനയിലും നടപ്പിലാക്കിയ സോഷ്യലിസത്തിന്റെ മാതൃക ഇന്ത്യയിൽ പ്രായോഗികമല്ല. ഒക്ടോബർ വിപ്ലവം നടക്കുന്ന അവസരത്തിലോ അല്ലെങ്കിൽ മറ്റ് രാജ്യങ്ങൾ സോഷ്യലിസ്റ്റ് രാജ്യങ്ങൾ ആയപ്പോഴോ ഒരു രാജ്യത്തിന്റെ ഭരണ ഘടന തന്നെ സോഷ്യലിസം അംഗീകരിക്കുന്നത് ആയിരുന്നില്ല. ജനങ്ങളുടെ ആവശ്യങ്ങൾ അവതരിപ്പിക്കാൻ ഏറ്റവും നല്ല സാഹചര്യമാണ് പാർലമെന്ററി സംവിധാനം. ജനാധിപത്യത്തിൽ പരമാധികാരം ജനങ്ങൾക്കായിരിക്കെ ജനങ്ങളുടെ താത്പ്പര്യങ്ങൾക്ക് അനുസരിച്ചുള്ള സോഷ്യലിസമേ പ്രായോഗികം ആവുകയുള്ളൂ. കാറൽ മാർക്സിന്റേ കാലത്തോ റഷ്യൻ വിപ്ലവത്തിന്റെ കാലത്തോ നിലനിന്ന സാഹചര്യമല്ല ഇപ്പോൾ ഇൻഡ്യയിൽ ഉള്ളത്. സോഷ്യലിസ്റ്റ് ചരക്ക് ഉത്പ്പാദനത്തിൽ ജനകീയ സഹകരണം അത്യന്താപേക്ഷിതമാണ്. അതിന് ഏറ്റവും അനുയോജ്യം പാർലമെന്ററി ജനാധിപത്യ സംവിധാനമാണ്. ഏതൊരു ഉത്പ്പന്നവും അടുത്ത ഘട്ടത്തിൽ അസംസ്കൃത വസ്തു ആണെന്നതും ഒരോ ഘട്ടത്തിലും ജോലി ചെയ്യുന്നത് തൊഴിലാളികളാണ് എന്നതും അവരുടെ ജീവിതവും യാതനകൾ നിറഞ്ഞത് ആകരുത് എന്നതുമാണ് സോഷ്യലിസത്തിന്റെ സാമാന്യ നീതി. രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങൾ ജനങ്ങളുടെയാകെ അഭിവൃദ്ധിക്ക് അവകാശപ്പെട്ടതാണ് എന്നതാണ് ജനാധിപത്യത്തിലെ പൊതുതത്വം. അത് മുതലാളിത്തം അംഗീകരിക്കുന്നില്ല എന്നതാണ് ഇന്ത്യയിലെ എല്ലാ പ്രകൃതി വിഭവങ്ങളും വൻകിട കോർപ്പറേറ്റുകൾക്ക് നൽകുന്നതിന്റെ അടിസ്ഥാനം. രാഷ്ട്രീയം സംശുദ്ധ മായിരിക്കണം എന്നതും മുതലാളിത്ത വ്യവസ്ഥക്കായി നിലകൊള്ളുന്ന ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾക്ക് സ്വീകാര്യമല്ല.

//22 11 2021//

///////////////////
429. THEN WHERE IS "SHE "?
"EMPTY HEAD" CAN'T ANSWER FOR ANYTHING. "THEY" WILL SUFFER EVERYTHING.
"BRAHMINS" WERE CAME OUT FROM THE FACE OF BRAHMA (MAY BE FROM MOUTH AS "COUGH" OR FROM NOSE AS IN LIQUID FORM)
AND "BRAHMA"
CAME OUT FROM AN "EGG"? ("MANUSMRUTHI" Chapter I).
HOW THE WORD EGG FORMED? HOW THE LANGUAGE "SANSCRIT" FORMED?
ONLY HISTORY WILL ANSWER FOR EVERYTHING. (HISTORICAL MATERIALISM)
HISTORY IS "HIS" STORY.
WHY IT BECAME "HIS" STORY ALONE ?
THEN WHERE IS "SHE"?
IS IT POSSIBLE WITHOUT "SHE", THERE IS A "HE" ALONE IN "HIS" STORY?
NATURE CREATED HE AND SHE AT ONE TIME, BUT "HIS" CRUELTY MADE IT ONLY AS "HIS" STORY.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ