2021 ഒക്‌ടോബർ 3, ഞായറാഴ്‌ച

424. "ജനാധിപത്യം" എന്നാൽ ജനങ്ങളുടെ ആധിപത്യം എന്ന് തന്നെയാണ് അർത്ഥം .

 

424. "ജനാധിപത്യം" എന്നാൽ ജനങ്ങളുടെ ആധിപത്യം എന്ന് തന്നെയാണ് അർത്ഥം .
//
 കോൺഗ്രസിന്റെ ഗുണ്ടാ സമരം ജനാധിപത്യത്തിനെതിരെ മാത്രം. ജനങ്ങൾ തെരെഞ്ഞെടുത്ത ഗവണ്മെന്ടിനെതിരെ ഗുണ്ടായിസത്തിന്റെ പാത സ്വീകരിച്ചാൽ ജനങ്ങൾക്കും അതെ രീതി തന്നെ സ്വീകരിക്കേണ്ടി വരും. ഇന്ത്യൻ ജനത തീർത്തും ഉപേക്ഷിച്ച കോൺഗ്രസിന് കേരളത്തിൽ മാത്രമായി ഗുണ്ടായിസം വഴി ജനങ്ങളെ വഞ്ചിക്കാനാവില്ല. ജനാധിപത്യത്തിന് രാഷ്ട്രീയപാർട്ടികൾ മാറി മാറി ഭരിക്കുക എന്ന അർത്ഥമേയില്ല. ജനങ്ങൾ തെരെഞ്ഞെടുക്കുന്നവർ ഭരിക്കുന്നത് ജനങ്ങൾക്ക് വേണ്ടി ആയിരിക്കണം. ഭരണം നടത്തുന്നവർ സ്വാർത്ഥതക്ക് ഉപരി സമൂഹത്തിന്റെയാകെ താത്പ്പര്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധർ ആയിരിക്കണം. ജനങ്ങൾ എന്നാൽ ഏതെങ്കിലും ഒരു വിഭാഗം അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾ എന്ന അർത്ഥവും ഇല്ല. കാരണം ഒരു സമൂഹത്തിൽ എല്ലാ വിഭാഗം ജനങ്ങളും അല്ലെങ്കിൽ ആളുകളും ഉണ്ടാകും. രാജ്യം ഭരിക്കുന്നവർ എല്ലാ വിഭാഗം ആളുകളെയും തുല്യർ ആയി കാണണം. അവിടെ ജാതിയുടെയോ മതത്തിന്റെയോ വേർതിരിവ് ഉണ്ടാകാൻ പാടില്ല. അങ്ങനെ ഉണ്ടായാൽ സമൂഹത്തിൽ ഐക്യം ഉണ്ടാവില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തിലാണ് സമൂഹം മുന്നോട്ട് പോകുന്നത്. അതിൽ തൊഴിലാളികളും കലാകാരന്മാരും സാഹിത്യകാരന്മാരും എല്ലാം ഉണ്ടാകും.       .കോൺഗ്രസിന്റെ ഗുണ്ടാ സമരം ജനാധിപത്യത്തിനെതിരെ മാത്രം. ജനങ്ങൾ തെരെഞ്ഞെടുത്ത ഗവണ്മെന്ടിനെതിരെ ഗുണ്ടായിസത്തിന്റെ പാത സ്വീകരിച്ചാൽ ജനങ്ങൾക്കും അതെ രീതി തന്നെ സ്വീകരിക്കേണ്ടി വരും. ഇന്ത്യൻ ജനത തീർത്തും ഉപേക്ഷിച്ച കോൺഗ്രസിന് കേരളത്തിൽ മാത്രമായി ഗുണ്ടായിസം വഴി ജനങ്ങളെ വഞ്ചിക്കാനാവില്ല.
//
2011 -- 2015 കാലത്ത്‌ കേരളത്തിൽ കോണ്ഗ്രസ് നടത്തിയ ഭരണ പേക്കൂത്തിന്റെ കെടുതി അനുഭവിക്കേണ്ടി വന്നിട്ടുള്ള കേരളത്തിലെ ജനങ്ങൾ വീണ്ടും അവരെ ഭരണത്തിൽ എത്തിക്കും എന്ന് സാമാന്യ ബുദ്ധിയുള്ളവരാരും കരുതുകയില്ല. ജനാധിപത്യം അംഗീകരിക്കാൻ കഴിയാത്തവരാണ് ഗുണ്ടായിസത്തിന്റെ മാർഗ്ഗം സ്വീകരിക്കുന്നത്. കാര്യങ്ങൾ ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കുക; മറ്റു രാഷ്ട്രീയ പാർട്ടികളെ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക; തുടങ്ങിയ ജനാധിപത്യത്തെ കോല ചെയ്യലാണ്. അതിനെ ചെറുത്ത് തോൽപ്പിക്കാനുള്ള ശേഷിയും ജനങ്ങൾക്കുണ്ട്. ആവശ്യമെങ്കിൽ അവർ അതും ചെയ്യും. ജനങ്ങളോട് സത്യസന്ധരായിരിക്കുക എന്നത് ഏതൊരു മനുഷ്യ സ്നേഹിയുടെയും പൗരന്റെയും കടമയാണ്. നിഷ്പക്ഷമായ മാധ്യമ പ്രവർത്തനം ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാധ്യമ രീതി ആയാൽ ജനങ്ങൾ അത്തരം മാധ്യമങ്ങളെയും ഒഴിവാക്കുക തന്നെ ചെയ്യും. സമൂഹത്തിന്റെ താത്പ്പര്യങ്ങൾക്ക് എന്നാൽ സാമൂഹ്യ വിരുദ്ധനാവുക എന്ന് തന്നെയാണ് അർത്ഥം. 
//
 സംഗപരിവാരിന്റെ "രാമരാജ്യം" രാജഭരണമാണ്. എവിടെയും അവർ പറയുക "ജയ് ശ്രീറാം" എന്ന് പറയണം എന്നാണ്". അതുകൊണ്ടു തന്നെ അവർ ഇന്ത്യൻ ഭരണ ഘടനക്കും ജനാധിപത്യത്തിനും എതിരാണ്. അവരുടെ ആശ്റിതനായ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യവും അംഗീകരിക്കുന്നില്ല. അദ്ദേഹത്തിന്റെ പൂർവ കഥകൾ എല്ലാം കേരളത്തിനും അറിയാം. അതൊന്നും ഇവിടെ വിളമ്പാൻ നിർബന്ധിക്കരുത്. കേരളം ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യവും അനുസരിച്ചു് മൂന്നരക്കോടി ജനങ്ങൾ തെരെഞ്ഞെടുത്ത ഭരണകൂടമാണ്. മൂന്നരക്കോടി ജനങ്ങളെ അദ്ദേഹം വെല്ലുവിളിക്കരുത്. ഗവർണ്ണർ ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യമര്യാദയും അനുസരിക്ച്ച് പ്രവർത്തിച്ചാൽ തീർച്ചയായും അദ്ദേഹത്തിന് അതിന്റേതായ പരിഗണനയും ആദരവും ലഭിക്കും. അല്ലാതെ കേരളത്തിൽ ഒരു അസംബ്ലി സീറ്റു പോലും ഇല്ലാത്ത സംഘപരിവാർ ഗുണ്ടായിസം അദ്ദേഹം സ്വീകരിച്ചാൽ അദേഹത്തെ ആദരിക്കേണ്ട യാതൊരു ബാദ്ധ്യതയും ക്വേരളത്തിലെ ജനങ്ങൾക്ക് ഇല്ല. ആയിരക്കണക്കിന് വർഷങ്ങൾ പണ്ട് ഉണ്ടായിരുന്നതായി കഥകളിൽ മാത്രം പറയുന്ന അടിമ വ്യവസ്ഥയും ചാതുർവർണ്യ വ്യവസ്ഥയും പുനഃസ്ഥാപിക്കാൻ അദ്ദേഹം കൂട്ടുനിൽക്കരുത്.
//
എന്താണ് ജനാധിപത്യം എന്നും എന്ത് അല്ല ജനാധിപത്യം എന്നും മനസ്സിലാക്കുമ്പോൾ മാത്രമേ യഥാർത്ഥ ജനാധിപതൃത്തിനുള്ള സമരം ചൂഷക വർഗ്ഗങ്ങൾക്ക് -- ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദുത്വവാദികളും ഉൾപ്പെടെയുള്ള എല്ലാ പിന്തിരിപ്പന്മാർക്കും വർഗ്ഗീയവാദികൾക്കും എതിരെയുള്ള പോരാട്ടമായി മാറുകയുള്ളൂ. അത് നിലനിൽക്കുന്ന ചൂഷണ വ്യവസ്ഥക്ക് എതിരായ പോരാട്ടമാണ്; സോഷ്യലിസ്റ്റ് വ്യവസ്ഥക്കുള്ള പോരാട്ടമാണ്. യഥാർത്ഥ ജനാധിപത്യം അല്ലെങ്കിൽ ജനകീയ ജനാധിപത്യം ജനങ്ങളുടെ ആധിപത്യം തന്നെ ആയിരിക്കണം. ജനങ്ങൾ എന്നാൽ ആ രാജ്യയത്തെ പൗരന്മാർ എല്ലാമാണ്. അതിൽ ദൈവത്തിന്റെ പേരിലോ ജാതി മതങ്ങളുടെ പേരിലോ തരം തിരിവ് പാടില്ല. കാരണം ഏത് വസ്തുവും (ഉപഭോഗവസ്തുക്കൾ) സൃഷ്ടിക്കപ്പെടുന്നത് ഭൂമിയും മനുഷ്യാദ്ധ്വാനവും ചേരുമ്പോഴാണ്. അതിൽ ജാതി--മത വ്യത്യാസങ്ങൾ ഇല്ല. എല്ലാവരുടെയും ആവശ്യങ്ങൾക്ക് ജാതി--മത വ്യത്യാസങ്ങൾ ഇല്ല. കാർഷിക ഉത്പ്പന്നങ്ങൾ ഉൾപ്പെടെ ഉപഭോഗ വസ്തുക്കൾക്കും ജാതി--മത വ്യത്യാസങ്ങൾ ഇല്ല.424. "ജനാധിപത്യം" എന്നാൽ ജനങ്ങളുടെ ആധിപത്യം എന്ന് തന്നെയാണ് അർത്ഥം .
. ."രാജവാഴ്ച" ക്ക് ശേഷം നിലവിൽ വന്ന ഭരണ വ്യവസ്ഥയാണ് "ജനാധിപത്യം". "ജനാധിപത്യം" എന്നാൽ "ജനങ്ങളുടെ ആധിപത്യം" എന്ന് തന്നെയാണ് അർത്ഥം. "ജനങ്ങൾ" എന്നാൽ ഏതെങ്കിലും ജാതിയോ മതമോ അംഗീകരിക്കുന്നവർ എന്ന അർഥം ഉണ്ടാവില്ല. ഇൻഡ്യയിൽ അപ്രകാരം "വികലമായ" അർഥം സ്ഥാപിച്ചെടുക്കാനാണ് "ഹിന്ദുത്വ വാദികളുടെ ശ്രമം. നിത്യ ജീവിതത്തിൽ മനുഷ്യ ജീവിതത്തിന് അത്യാവശ്യമായ വസ്തുക്കൾ എല്ലാം രൂപം കൊള്ളുന്നത് ജാതിയോ മതമോ കണക്കാതെ "മനുഷ്യർ" എന്ന അർത്ഥത്തിലുള്ള എല്ലാവരുടേയും സംയോജനത്തിലൂടെയാണ്. എന്നാൽ "ജനാധിപത്യം" എന്നതിന്റെ അർത്ഥവും എല്ലാവർക്കും ഒരു പോലെ മനസിലായിക്കൊള്ളണമെന്നില്ല. ജനങ്ങൾ ഒരിക്കൽ തെരഞ്ഞെടുത്താൽ അത് ഭാവിയിൽ എക്കാലത്തേക്കും ആയിട്ടാണെന്നും പഴയകാലത്തെ മഹാരാജാവിനെപ്പോലെ എന്തും ചെയ്യാനുള്ള അധികാരമാണ് ജനങ്ങൾ നൽകിയിട്ടുള്ളത് എന്നുമാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന ഹിന്ദുത്വവാദികൾ കരുതിയിരിക്കുന്നത്. അതുകൊണ്ടാണ് "ഹിന്ദുത്വ വാദികൾ" (ബിജെപി) ജനാധിപത്യ രീതിയിൽ ഇന്ത്യ നേടിയിട്ടുള്ള എല്ലാ നേട്ടങ്ങളും ഇല്ലാതാക്കികൊണ്ടിരിക്കുന്നത്. അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ സോഷ്യലിസ്റ്റ് രാഷ്ട്രമായി ഇന്ത്യ ജനത അംഗീകരിച്ച് മുൻ കോൺഗ്രസ് സർക്കാർ രാജ്യത്തിന്റേതായി കെട്ടിപ്പൊക്കിയ റയിൽവെ; ദേശീയ പാതകൾ അടക്കമുള്ള സർവ്വതും "ജനാധിപത്യം" എന്നാൽ എന്തും ചെയ്യാൻ ജനങ്ങൾ അധികാരം നൽകിയതായി കണക്കാക്കി നിസ്സാര വിലക്ക് വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്.
//
. .ജനങ്ങൾ ഒരു പ്രാവശ്യം "സമ്മതിദാനാവകാശം" ഉപയോഗിച്ച് വോട്ടു ചെയ്‌താൽ ഭാവിയിൽ എന്നെന്നും വോട്ടു ചെയ്തുകൊള്ളാമെന്ന യാതൊരു ഉറപ്പും അവർ നൽകുന്നില്ല. അഞ്ചു കൊല്ലക്കാലത്തേക്ക് മാത്റമാണ് ഒരു പ്രാവശ്യത്തെ സമ്മതിദാനാവകാശത്തിന്റെ പ്രാബല്യം. സ്വാതന്ത്റിയാനന്തര ഭാരതത്തിൽ ജനങ്ങൾ വോട്ടു ചെയ്ത് അധികാരത്തിൽ എത്തിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് ക്രമേണ അവരുടെ നിലപാടുകളിൽ മാറ്റം വരുത്തുകയും നെഹ്‌റുവിന്റെ കാലം മുതൽ സ്വീകരിച്ച സോഷ്യലിസ്റ്റ് നിലപാടുകളിൽ നിന്നും പിന്തിരിയുകയും തികച്ചും അഴിമതിക്കും ദുർഭരണത്തിനും ഇടയാക്കുകയും ചെയ്തപ്പോൾ ജനങ്ങൾ കോൺഗ്രസിന് വോട്ടു ചെയ്യാതായി. തന്മൂലം ഇന്ത്യയുടെ ഭരണം എത്തിച്ചേർന്നത് തികച്ചും സാമൂഹ്യ വിരുദ്ധർ എന്ന് പറയാവുന്ന ഹിന്ദുത്വ വാദികളുടെ കൈകളിലാണ്. മനുഷ്യ സമൂഹം എന്നാൽ നിത്യ ജീവിതത്തിൽ നാം ഇടപെടുന്ന എല്ലാവരും ചേരുന്നതാണ്. ഇങ്ങനെ പറയുന്നതിന്റെ അടിസ്ഥാനം മനുഷ്യൻ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളിലും ജാതിയോ മതമോ കണക്കാനാവാത്ത "മനുഷ്യാധ്വാനം" അടങ്ങിയിരിക്കുന്നു എന്നതുകൊണ്ടാണ്. "ഗണിത ശാസ്ത്റം" പോലെ മാനവരാശി അനുഭവിക്കുന്നവയാകെ നേടിയിട്ടുള്ളതൊന്നും ജാതി - മത അടിസ്ഥാനത്തിൽ വിഘടിപ്പിക്കാനാവില്ല. അതാണ് സോഷ്യലിസത്തിന്റെ ഒരു സാമൂഹ്യക് നീതിയും. അതൊന്നും മന്ദബുദ്ധികളായ വർഗീയ വാദികളെ ബോധ്യപ്പെടുത്താനാവില്ല.
. . "മാർക്സിസം" എന്ന സാമൂഹ്യ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ മാത്റമേ സമൂഹത്തിൽ നീതി നടപ്പിലാക്കാൻ ആവുകയുള്ളൂ. ഭൗതിക വാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും യഥാർത്ഥത്തിൽ രണ്ടു വിഭാഗങ്ങളാണ്. ഭൗതിക പ്രപഞ്ചമാണ് അല്ലെങ്കിൽ ഭൗതിക പദാർത്ഥമാണ് എല്ലാത്തിന്റെയും അടിസ്ഥാനം എന്നതാണ് ഭൗതിക വാദത്തിന്റെ അടിസ്ഥാനം. "വൈരുധ്യാധിഷ്ഠിത" ഭൗതിക വാദം എന്നത് മാർക്സിസത്തിന്റെ ശാസ്ത്രീയമായ പരിശോധനാ രീതിയാണ്. അതിന്റെ ചുരുക്കം "വിപരീതങ്ങൾ തമ്മിൽ ഐക്യവും സമരവും ഉണ്ട്" എന്നതാണ്. ഇത് എല്ലാവരുടെയും "ശ്വാസ -- ഉച്ച്വാസത്തിൽ" പോലും സംഭവിക്കുന്നതാണ് എന്ന് പറഞ്ഞാൽ ആർക്കും ബോധ്യപ്പെടും. "മാർക്സിസം" അംഗീകരിക്കാത്തവർക്കും ശ്വാസ -- ഉഛ്വാസത്തിലെ വിപരീതങ്ങളിലെ ഐക്യവും വിപരീതവും നിഷേധിക്കാനാവില്ല. ശ്വാസം അകത്തേക്കും ഉച്ച്വാസം പുറത്തേക്കും ആണ് സംഭവിക്കുക. ആർക്കും ഒഴിവാക്കാനാവാത്ത, നിഷേധിക്കാനാവാത്ത വസ്തുതകളാണ് മാർക്സിസം. ജനനവും മരണവും ആർക്കും ഒഴിവാക്കാനാവാത്ത "വിപരീതങ്ങളിലെ ഐക്യവും സമരവും ആണ്. ജനനം ഉണ്ടെങ്കിൽ മരണവും ഉണ്ടാകും. ഹിന്ദുത്വ വാദികൾ അവരുടെ പ്രമാണം ആയി കരുതുന്ന "മനുസ്മൃതി" ഉൾപ്പെടെ ഉള്ളവ എല്ലാം ജീവജാലങ്ങളുടെ നിലനിൽപ്പിന് "സ്ത്രീ" കളുടെ ഭാഗം അംഗീകരിക്കാത്തവയാണ്. എല്ലാ മതങ്ങളുടെയും നിലപാട് അത് തന്നെയാണ്. അതുകൊണ്ടു തന്നെ എല്ലാ മതങ്ങളും ശാസ്ത്റ നിഷേധം പൊതു തത്വമായി കരുതുന്നു. ബൈബിളിൽ പറയുന്നത് "പുരുഷന്റെ ഒരു വാരിയെല്ലിൽ നിന്നും ദൈവം സ്ത്രീയെ സൃഷ്ടിച്ചു" എന്നാണ്. എത്റയെല്ലാം ഔപചാരിക വിദ്യാഭ്യാസം നേടിയാലും അതൊന്നും മതഗ്രന്ഥങ്ങളിലെ വിവരക്കേടുകൾ വിശ്വസിക്കുന്നതിൽ ആർക്കും സംശയം ഉണ്ടാവില്ല. മത ഗ്രന്ഥങ്ങൾ നിലവിൽ വരുന്ന കാലത്തെ ശാസ്ത്റ അറിവുകൾ മാത്റമേ അതിൽ ഉണ്ടാവുകയുള്ളു. മാർക്സിസം മാത്റമാണ് സ്ത്രീ - പുരുഷ തുല്യത അംഗീകരിക്കുന്നത്. ജീവ ജാലങ്ങളുടെ നിലനിൽപ്പ് മാത്റമാണ് പ്രകൃതി കണക്കിലെടുത്തിട്ടുള്ളത്. ഒരു ശിശു ഉണ്ടാകുന്നതിന് ആവശ്യമായ എല്ലാം പ്രകൃതി ഒരുക്കിയിട്ടുണ്ട്. അത് സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങൾ ആയിട്ടാണെന്ന് മാത്റം.
//03 10 2021//

 

 

 

 


ജനാധിപത്യത്തിൽ ജനങ്ങൾക്ക് അവരുടെ തീരുമാനം "വോട്ട് " ആയി രേഖപ്പെടുത്താൻ മാത്രമേ ആവുകയുള്ളൂ. ജനങ്ങളുടെ "വോട്ട് " ഒരിക്കലും "സ്ഥിരം" ആയിരിക്കില്ല. ഒരിക്കൽ വോട്ട് ചെയ്യുന്നവർ വീണ്ടും അവർക്കു തന്നെ വോട്ടു ചെയ്തുകൊള്ളാം എന്ന യാതൊരു ഉറപ്പും ആർക്കും നൽകുന്നില്ല. സോഷ്യലിസത്തിനായി നിലകൊള്ളുന്ന "കമ്മ്യൂണിസ്റ്റു" പാർട്ടികൾ സോഷ്യലിസം അംഗീകരിക്കാതെ, മുതലാളിത്തത്തിനായി നിലകൊണ്ടാൽ ജനങ്ങൾ നിസ്സഹായരാണ്. അവർ സ്ഥാനാർത്ഥികളെപ്പോലും നിർത്തില്ലെങ്കിൽ ജനങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല. ഇൻഡ്യയിൽ ഗുജറാത്ത് ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. "ജനാധിപത്യം" അംഗീകരിക്കാതെ ഏതെങ്കിലും "രാഷ്ട്രീയ" വിഭാഗം ഗുണ്ടായിസം രാഷ്ട്രീയം ആയി പ്രവർത്തിച്ചാൽ ജനങ്ങൾക്കും അതേ മാർഗം സ്വീകരിക്കേണ്ടി വരും. ഹിന്ദു വർഗീയ വാദികളുടെ നിലപാട് അതാണ്. അതിന് അതേ രീതിയിൽ പ്രതികരിക്കാതെ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ പോലും ഒളിച്ചോടുന്നതാണ് ഇന്ത്യയിൽ കാണപ്പെടുന്നത്. തെരെഞ്ഞെടുപ്പിൽ പരാജയപ്പെടുന്നവരുടെ വീടുകൾക്ക് തീ വയ്ക്കുന്നതും വീട്ടിൽ കയറി പൗരന്മാരെ ആക്രമിക്കുന്നതും തെരഞ്ഞെടുപ്പുകളിൽ മറ്റുള്ളവർ നാമനിർദ്ദേശം പോലും കൊടുക്കാൻ അനുവദിക്കാതിരിക്കുന്നതും ജനാധിപത്യം അല്ല; രാഷ്ട്രീയ ഗുണ്ടായിസം മാത്റമാണ്. രാജഭരണത്തിൽ മാത്റം ആവശ്യമായി വരുന്ന "സായുധ" വിപ്ളവത്തിൽ തന്നെ കമ്മ്യൂണിസ്റ്റു പാർട്ടികൾ ഉറച്ചുനിന്നാൽ ജനങ്ങൾ നിസ്സഹായരാണ്. ജനവഞ്ചന മാത്റം "രാഷ്ട്രീയം" ആയി കാണുന്ന ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടാണ് തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കുക. പെരും കള്ളന്മാർ മാത്റം സ്ഥാനാർഥികളായി ഉണ്ടാകുമ്പോൾ ഏതെങ്കിലും ഒരു കള്ളന് വോട്ട്‌ ചെയ്യാനോ അല്ലെങ്കിൽ ആർക്കും വോട്ട് ചെയ്യാതിരിക്കാനോ മാത്രമേ ജനങ്ങൾക്ക് ആവുകയുള്ളൂ. "പരമാധികാരം" ജനങ്ങളിൽ ആണെങ്കിലും ഒരോ രാഷ്ട്രീയ പാർട്ടികളും എങ്ങനെ പ്രവർത്തിക്കണം എന്ന് "ജനാധിപത്യ" ന് തീരുമാനിക്കാൻ ആവില്ല.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ