416. (എ ) ഇന്ത്യൻ ജനതയുടെ മുമ്പാകെ ഒരു അപേക്ഷ.
416. (A). ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പാർട്ടിയുടെ തകർച്ചയും 2019 ലെ പാർലമെൻറ് തെരെഞ്ഞെടുപ്പിൽ സിപിഐ(എം) ന് ഉണ്ടായ ദയനീയ പരാജയവും കണക്കിലെടുത്ത് 23 മത് പാർട്ടി കോൺഗ്രസിൽ, സിപിഐ(എം) പാർട്ടി പരിപാടിയിൽ മാറ്റം വരുമെന്നും "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന യഥാർത്ഥത്തിൽ പാർട്ടി പരിപാടിയിൽ പോലും ഇല്ലാത്തതും 1950 കാലം മുതൽ കഴിഞ്ഞ 73 വർഷങ്ങളായി തുടരുന്ന "മുതലാളിത്തം പ്രോത്സാൽഹിപ്പിക്കുക" എന്ന നിലപാട് ഉപേക്ഷിച്ച് ഇന്ത്യൻ ജനതയുടെ 4/5 ഭാഗം ജനങ്ങളും അംഗീകരിച്ച "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന പാർട്ടി പരിപാടി അംഗീകരിച്ചേക്കും എന്ന പ്രതീക്ഷയിൽ ഇന്ത്യൻ കർഷകരുടെ ജീവന്മരണപോരാട്ട നാളുകളിൽ ഞാൻ നടത്തിയ ഒരു അഭ്യര്ഥനയാണ് ഇതോടൊപ്പം ഉള്ളത്. നിർഭാഗ്യവശാൽ ഇന്ത്യയിൽ സോഷ്യലിസം പോലും ആവശ്യമില്ലെന്ന നിലപാടിലാണ് സിപിഐ(എം) പോളിറ്റ് ബ്യൂറോ എത്തിചേർന്നിട്ടുള്ളത്. (സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന്റെ "വികസനരേഖ" യുടെ വിശദീകരണത്തിന്റെ ഭാഗമായി പറഞ്ഞ ഒരു കാര്യം "ബൂർഷ്വാ പാർലമെന്ററി മാർഗത്തിൽ" സോഷ്യലിസം സ്ഥാപിക്കാമെന്ന് പാർട്ടി കരുതുന്നില്ല") എന്ന് കൂടിയാണ്.
//
എന്താണ്
"മാർക്സിസം" എന്ന യാതൊരു ധാരണയും ഇല്ലാത്തവർക്ക്, കാറൽ മാർക്സ് ഏത്
ജനവിഭാഗങ്ങൾക്കായിട്ടാണ് ഒരു ജീവിതകാലം മുഴുവൻ ഉപയോഗിച്ച്, "മാർക്സിസം"
എന്ന തത്വ ശാസ്ത്രം ആവിഷ്‌ക്കരിച്ചത് എന്ന്, മാർക്സ് ജീവിതത്തിൽ അനുഭവിച്ച
ദാരിദ്ര്യം, ലോകത്തിൽ ആരും ദരിദ്രർ ആയി ഇല്ലാത്ത ഒരു ലോകത്തിന് വേണ്ടി
ആണെന്ന് മനസിലാക്കാത്തവർ ഒരിക്കലും സോഷ്യലിസ്റ്റ് വ്യവസ്ഥയെ
അംഗീകരിക്കില്ല. നൂറു വർഷം ആയി ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ്
പ്രസ്ഥാനം സോഷ്യലിസം ഒരു ലക്ഷ്യം ആയി കൂടി അംഗീകരിക്കാത്തതിൽ "കമ്മ്യൂണിസ്റ്റ്"
ഒരു തൊഴിൽ മാത്രം ആയി കാണുന്നവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല;
കാരണം അവർക്ക് അവരുടെ നിലനിൽപ്പുമാത്രം ആണ് ലക്‌ഷ്യം. ജീവിക്കാൻ ന്യായമായ
കൂലി ആവശ്യപ്പെട്ടാൽ, ക്രൂരമായി മർദ്ദിച്ച് പട്ടിയെവിട്ട് കടിപ്പിച്ചും
കൊല്ലുന്ന (ഉത്തര്പ്രദേശ്) ഇന്ത്യയെ അവർക്ക് അറിയുകയേ വേണ്ട. നിർഭാഗ്യവശാൽ
അവരും "കമ്മ്യൂണിസ്റ്റ്" ആയി അറിയപ്പെടുന്നു.
//
2021 ൽ കേരളത്തിലെ അസ്സംബ്ലി തെരെഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും ബിജെപി യേയും പരാജയപ്പെടുത്താൻ കഴിഞ്ഞത് മാർക്സിസം എന്ന തത്വശാസ്ത്രത്തിന്റെ കഴിവാണ്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം തയ്യാറാണെങ്കിൽ ഇന്ത്യ ഒട്ടാകെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും ബിജെപി യേയും പരാജയപ്പെടുത്താൻ മാർക്സിസം എന്ന തത്വശാസ്ത്രത്തിന് കഴിയും. അതിൽ സംശയം ഉണ്ടാകുന്നത് "മാർക്സിസം" എന്ന തത്വശാസ്ത്രം എന്താണ് എന്ന് മനസിലാകാത്തതുകൊണ്ട് മാത്രമാണ്. വളരെ എളുപ്പമാണെന്നല്ല. ജനങ്ങളുടെ ത്യാഗങ്ങൾ ഇല്ലാതെ സാമൂഹ്യമാറ്റങ്ങൾ ഉണ്ടായിട്ടില്ല. സോവിയറ്റ് യൂണിയനിലെ ജനങ്ങളുടെ ത്യാഗങ്ങൾ ആണ് ആധുനിക പാലമെന്ററി ജനാധിപത്യത്തിന് പോലും ഇടയായത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾ അവരുടെ ഭീരുത്വവും തെറ്റിദ്ധാരണകളും ഉപേക്ഷിച്ച് സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിച്ചാൽ മാത്രം മതി.ബാക്കി കാര്യങ്ങൾ തൊഴിലാളിവർഗവും തത്വ ശാസ്ത്രവും ചേർന്ന് നിർവഹിച്ചുകൊള്ളും. ഇന്ത്യൻ
ഭരണ ഘടന വകുപ്പ് 14 അനുസരിച്ച് എല്ലാ പൗരന്മാരും തുല്ല്യരാണ്. എന്നാൽ
അത് പ്രാവർത്തിക മാക്കണമെങ്കിൽ ഇന്ത്യയുടെ ഭരണം ഇടതുപക്ഷ ത്തിന്റേതാകണം.
അതിന് വോട്ടു ചോദിച്ചാൽ തൊണ്ണൂറ് ശതമാനം ജനങ്ങളും അവരുടെ തീരുമാനം
അവരുടെ വോട്ടുകളായി രേഖപ്പെടുത്തും. പക്ഷെ ഇന്ഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരിക്കലും തയ്യാറാവില്ല എന്നതാണ് ഇന്ത്യൻ ജനതയുടെ ദുരന്തം ആയി തീരുന്നത്.
//
പാർട്ടി കോൺഗ്രസിന് ശേഷം നടന്നിട്ടുള്ള എല്ലാ കേന്ദ്രകമ്മിറ്റി മീറ്റിങ്ങുകൾക്ക് ശേഷവും പുറത്തുവരുന്ന വിവരങ്ങൾ ഹിന്ദുത്വവാദികളുടെ ഭരണം ഇന്ത്യയിൽ ഇല്ലാതാക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ആശ്രയിക്കുക അല്ലാതെ മറ്റ് യാതൊരു മാർഗ്ഗങ്ങളും കാണുന്നില്ല എന്നതാണ്. മാർക്സിസം എന്താണ് എന്ന് വിദൂര ധാരണകൾ പോലും ഇല്ലെന്നു മാത്രമാണ് ഈ നിലപാടിൽ നിന്നും മനസിലാവുക. ഇന്ത്യയിൽ തൊഴിലാളിവർഗ്ഗ രാഷ്ട്രീയം ഇല്ലാതാക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറുള്ള ഇന്ത്യൻ നാഷണൽ കോണ്ഗ്രസാകട്ടെ ബിജെപി യുടെ സാമ്പത്തിക - രാഷ്ട്രീയ നിലപാടുകൾക്ക് പൂർണ പിന്തുണ കൊടുക്കുന്നവരാണ് എന്ന് മനസിലാക്കാൻ പോലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കഴിയുന്നില്ലെന്നത് ഇന്ത്യയുടെ രാഷ്ട്രീയ ദുരന്തം ആയി തീരുകയാണ്. 2019 തന്നെ ആയിരിക്കും 2024 ലും ആവർത്തിക്കുക എന്ന് മാത്രമാണ് ഇപ്പോൾ തെളിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു പക്ഷെ അത് തന്നെ ആയിരിക്കണം മാർക്സിസത്തിന് അപമാനം മാത്രമായ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങളുടേയും അടിസ്ഥാന ലക്‌ഷ്യം.
//
ഇന്ത്യൻ ജനതയുടെ 4/5 ഭാഗം ജനങ്ങളും അംഗീകരിച്ച "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന ഇന്ത്യയുടെ രാഷ്ട്രീയ ലക്‌ഷ്യം അംഗീകരിക്കാതിരിക്കുക എന്നാൽ 99 ശതമാനം ഇന്ത്യൻ ജനതയേയും അംഗീകരിക്കുന്നില്ല എന്നത് ഇന്ത്യൻ ഭരണ ഘടനയോടും ഇന്ത്യൻ ജനതയോടും ഉള്ള വെല്ലുവിളിയാണ്. കോൺഗ്രസിന് മാത്റമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന സീതാറാം യെച്ചൂരിയുടെ നിലപാടും "സ്ഥിരം വർഗ്ഗ ശത്രുക്കൾ ഇല്ല"; "വൈരുധ്യാധിഷ്ഠിത ഭൗതിക വാദം ഇന്ത്യക്ക് ബാധകമല്ല" തുടങ്ങിയ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയുടെ നിലപാടും പൊളിറ്റ് ബ്യൂറോയുടെ ("ബൂർഷ്വാ പാർലമെന്ററി മാർഗത്തിൽ" സോഷ്യലിസം സ്ഥാപിക്കാമെന്ന് പാർട്ടി കരുതുന്നില്ല") എന്ന നിലപാടും ചേർത്ത് വായിക്കുമ്പോൾ "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന ലക്‌ഷ്യം ഭാവിയിൽ ഒരിക്കലും അംഗീകരിക്കാൻ സാധ്യതയില്ല എന്നും "പ്രതിപക്ഷ ഐക്യം" എന്ന മുഖം മൂടിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിക്കാനുള്ള തീരുമാനം അടുത്ത പാർട്ടി കോൺഗ്രസിൽ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. 1964 ൽ സിപിഐ(എം) ഉണ്ടാകാനുള്ള സാഹചര്യം പോലും കണക്കിലെടുക്കാതെ; സിപിഐ യുടെ അവസ്ഥ പോലും കണക്കിലെടുക്കാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി അഖിലേന്ത്യ അടിസ്ഥാനത്തിൽ "പ്രതിപക്ഷ ഐക്യം" രൂപീകരിക്കുന്നത് അതിന്റെ മുന്നോടി ആയും കരുതാം. ദയവായി എന്റെ അഭ്യർത്ഥന സഖാക്കൾ വായിക്കുക.
//
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ബിജെപിയുടേയും അതേ സാമ്പത്തിക നയങ്ങൾക്ക് ആണ് സിപിഐ (എം) ഇന്ത്യ ഒട്ടാകെ ജനങ്ങളോട് വോട്ട് ആവശ്യപ്പെടുന്നത്. അത് നടപ്പിലാക്കാൻ ശ്രമിച്ചതാണ് ബംഗാളിൽ പാർട്ടി ഇല്ലാതാകാൻ കാരണം. ഇന്ത്യൻ നാഷണൽ കോൺഗ്രസോ ബിജെപിയോ ഇന്ത്യ ഭരിച്ചാൽ ഉത്തരപ്രദേശിൽ ഉള്ളി കൃഷിചെയ്ത് ഒരു കിലോ ഉള്ളിക്ക് ഒരു രൂപ പോലും വില ലഭിക്കാതെ ആത്മഹത്യചെയ്ത ഉള്ളി കൃഷിക്കാരുടെ അനുഭവത്തിലും അവരോടൊപ്പം കൃഷിപ്പണി ചെയ്തു ജീവിതം നയിക്കുന്ന കാർഷികത്തൊഴിലാളിയുടെ ജീവിതത്തിലും മാറ്റം വരില്ല. അതിനു മാറ്റം വരാനാണ് ; സിപിഐ(എം) ഉൾപ്പെടെ ഇടതുപക്ഷം ഇന്ത്യ ഭരിക്കുന്ന സ്ഥിതി വരാനാണ് ; ഇന്ത്യൻ രാഷ്ട്രീയത്തിൽ. മാറ്റം വരാനാണ് താഴെ പറയുന്ന കാര്യങ്ങൾ സഖാക്കൾ പരിശോധിക്കണം എന്ന് അപേക്ഷിക്കുന്നത്. ഇന്നത്തെ നിലയിൽ സിപിഐ(എം) മുന്നോട്ടു പോയാൽ 2024 കഴിഞ്ഞാൽ 2029 ലും അത് കഴിഞ്ഞാൽ 2034 ലും യാതൊരു മാറ്റവും ഉണ്ടാവില്ല. അതിനു മുൻപ് തന്നെ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിക്കണം എന്ന "കാഴ്ചപ്പാടിലേക്ക് " പൊളിറ്റ് ബ്യൂറോ നീങ്ങും. അതിനാണ് ഇപ്പോൾ തന്നെ മുതലാളിത്തത്തോടുള്ള നിലപാടിൽ മാറ്റം വരുത്തണം എന്ന് അപേക്ഷിക്കുന്നത്. എന്നാൽ ഇന്ത്യൻ ഭരണ ഘടന അനുസരിച്ചുള്ള സോഷ്യലിസ്റ്റ് ഇന്ത്യ എന്നത് നടപ്പിലാക്കാൻ ജനങ്ങളോട് വോട്ടു ആവശ്യപ്പെട്ടാൽ ഇന്ത്യ ഒട്ടാകെ പാർട്ടി ഇപ്പോഴത്തെ അവസ്ഥയിൽ ആവില്ല. ഈ കാഴ്ചപ്പാടിൽ 2021 ലെ എന്റെ ഒരു അഭ്യർത്ഥന (ബ്ളോഗ് 416) ഇതോടൊപ്പം കാണിച്ചിട്ടുള്ളത് പരിശോധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
//
416. (എ ) ഇന്ത്യൻ ജനതയുടെ മുമ്പാകെ ഒരു അപേക്ഷ.
//ഇന്ത്യൻ ജനത പാർലമെന്റിൽ അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയും ഇന്ത്യൻ ഭരണ ഘടനയുടെ തന്നെ ഭാഗമാവുകയും ചെയ്തിട്ടുള്ളതാണ് ഇന്ത്യ ഒരു "സോഷ്യലിസ്റ്റ് രാഷ്ട്റം" ആയിരിക്കും എന്നത്. ഒരു രാഷ്ട്രീയ ചുമതല ആയിത്തന്നെ ഇന്ത്യൻ ജനതയുടെ തീരുമാനം നിർവഹിക്കുന്നതിന് ഹിന്ദുത്വ തീവ്ര വാദികളിൽ നിന്നും ഇന്ത്യൻ ഭരണ ഘടനയും ഇന്ത്യൻ ജനാധിപത്യവും സംരക്ഷിക്ക പ്പെടുന്നതിന് ഇന്ത്യയുടെ ഭരണം കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) ന്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേതാകാൻ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.
//
സ്ഥിരം തൊഴിൽ പരമാവധി ഇല്ലാതാക്കുക എന്നത് ഒരു നയപരമായ തീരുമാനം എന്ന രീതിയിൽ ഇന്ത്യയിൽ പൂർണമായും നടപ്പിലാക്കുമ്പോൾ സംഭവിക്കുക പിന്നോക്ക വിഭാഗങ്ങൾക്ക് സവരണാനുകൂല്യം വഴി ലഭിച്ചുകൊണ്ടിരുന്ന അവസരങ്ങൾ പൂർണമായും ഇല്ലാതാകും എന്നത് മാത്റമല്ല മുന്നോക്ക വിഭാഗങ്ങളുടെ പുരോഗതിയും ഇല്ലാതാകും എന്നതും മാത്രമല്ല; മെച്ചപ്പെട്ട സ്ഥിരം തൊഴിൽ ഉള്ളവരിലൂടെ മാത്റമാണ് രാജ്യമാകെ അഭിവൃദ്ധിപ്പെടുക എന്നതും ഇല്ലാതാവുകയാണ്. ശമ്പളത്തേക്കാൾ "പെൻഷൻ വർധന" എന്നതിന്റെ കാരണം ഇന്ത്യ ഒട്ടാകെ സർക്കാർ സർവീസുകളിലെ നിയമനങ്ങളും മരവിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്.
//
1991 ൽ ആരംഭിച്ച "ആഗോളവത്ക്കരണ" ത്തിന്റെ ഏറ്റവും വലിയ ഭീകരത ജനങ്ങൾക്ക് ക്ഷേമകരമായ എല്ലാവിധ പ്രവർത്തനങ്ങളിൽ നിന്നും ഭരണകൂടം പിന്മാറണം എന്നതാണ്. രാജ്യത്തെ "വിഭവശ്രോതസ് " പൂർണമായും കോർപ്പ റേറ്റുകൾക്കായി നീക്കിവയ്ക്കണം എന്നതാണ്. യുവാക്കൾക്ക് തൊഴിൽ കൊടുക്കുന്നതടക്കം ഒരുവിധ ക്ഷേമ പ്രവർത്തനങ്ങളും ജനങ്ങൾക്ക് നൽകരുത്. അത് പൂർണമായും ഏറ്റെടുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ് അഞ്ഞൂറ് കോടി രൂപനീക്കിയിരുപ്പ് ഉണ്ടായിരുന്നതും വളരെ വലിയ ലാഭത്തിൽ പ്രവർത്തിച്ചിരുന്നതുമായ ഇന്ത്യയിലെ "ബാൽക്കോ " എന്ന പൊതുമേഖലാ അലൂമിനിയം കമ്പനി ഒരു അമേരിക്കൻ സ്ഥാപനത്തിന് വിറ്റുകൊണ്ടാണ് ഇന്ത്യയിൽ സ്വകാര്യ വത്ക്കരണത്തിന്റെ തുടക്കം ആരംഭിച്ചത്. തുടർന്ന് ലാഭമോ നഷ്ടമോ നോക്കാതെ പൊതുമുതൽ നശിപ്പിക്കുകയും അഴിമതി; കോഴ; കുംഭകോണങ്ങൾ മാത്റം ഭരണം ആവുകയും ചെയ്തപ്പോഴാണ് ഇന്ത്യൻ ജനത ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ അധികാരത്തിൽ നിന്നും ഒഴിവാക്കിയത്. തുടർന്ന് അധികാരത്തിൽ വന്ന ഹിന്ദുത്വ വാദികൾ കോൺഗ്രസിന്റെ സോഷ്യലിസ്റ്റ് വിരുദ്ധത കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോവുകയാണ്. ഒരാൾക്ക് പോലും ഒരു മേഖഖലയിലും സ്ഥിരം ജോലിയേ പാടില്ല എന്നതാണ് ബിജെപിയുടെ നിലപാട്. ഭാവിയിൽ ബാങ്കുകൾ ഉൾപ്പെടെ; എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും പട്ടാളത്തിൽ പോലും സ്ഥിരം തൊഴിൽ ആർക്കും പാടില്ല എന്ന നിലപാടിന്റെ അപകടം തലയിൽ ചാണകം മാത്റമുള്ള ഹിന്ദുത്വവാദികൾക്ക് മനസിലാവില്ല. സ്ഥിരം ജോലി ലഭിച്ചിട്ട് വിവാഹിതരാകാൻ കാത്തിരിക്കുന്നവർക്ക് മാത്രമല്ല; ജീവിതം വഴിമുട്ടുന്നത്; മെച്ചപ്പെട്ട സ്ഥിരം വരുമാനമുള്ള മേഖലകളെ ആശ്രയിച്ചാണ് അസംഘടിത മേഖലയും വ്യവസാസായിക മേഖഖലകളും ബാങ്കുകളും എൽഐസി പോലുള്ള ധന കാര്യ മേഘലകളും നിലനിൽക്കുന്നത്. അവയുടെയാകെ സർവ നാശത്തിലേക്കാണ് ഹിന്ദുത്വ വാദികൾ ഇന്ത്യയെ നയിക്കുന്നത്. ഇവയൊക്കെ ബാധിക്കുക ബിജെപിക്ക് വോട്ട് ചെയ്തുകൊണ്ടിരിക്കുന്നവർ ഉൾപ്പെടെ ഇൻഡ്യയിലെ ജനങ്ങളെയാകെയാണ്. സാമാന്യ ബുദ്ധി അൽപ്പമെങ്കിലും അവശേഷിക്കുന്ന ജനങ്ങളാകെ ഇന്ത്യയുടെ സർവ നാശത്തിലേക്ക് നയിക്കുന്ന "ഹിന്ദുത്വ ഭരണം" ഇല്ലാതാക്കാൻ മുന്നോട്ടു വരണമെന്ന് അപേക്ഷിക്കുന്നു.
//
ഇന്ത്യൻ ജനത പാർലമെന്റിൽ അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയും ഇന്ത്യൻ ഭരണ ഘടനയുടെ തന്നെ ഭാഗമാവുകയും ചെയ്തിട്ടുള്ളതാണ് ഇന്ത്യ ഒരു "സോഷ്യലിസ്റ്റ് രാഷ്ട്റം" ആയിരിക്കും എന്നത്. ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്ന ആർക്കും ആയത് നിഷേധിക്കാൻ ആവില്ല. ഇന്ത്യൻ ജനത ആ ചുമതല ഏൽപ്പിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ആയിരുന്നു എങ്കിലും കോൺഗ്രസ് അതിൽ ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്. തന്മൂലം ഇന്ത്യയുടെ ഭരണം ഹിന്ദു വർഗീയ വാദികളുടെ കൈകളിൽ എത്തിച്ചേരുകയും തികച്ചും ഒരു സാമൂഹ്യ വിരുദ്ധ കൂട്ടായ്മ ആയതിനാൽ അവർക്കും സോഷ്യലിസത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനം അസാധ്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
//
ഇന്ത്യൻ ഭരണഘടനയിൽ അംഗീകരിച്ചിട്ടുള്ള "സോഷ്യലിസ്റ്റുരാജ്യ" ത്തിന് പ്രത്യേക നിർവചനം ഒന്നും നൽകിയിട്ട്ടില്ലാത്തതിനാൽ അത് ഏത് രീതിയിൽ ആയിരിക്കണം എന്ന് ഇന്ത്യൻ ജനതയ്ക്ക് തീരുമാനിക്കാം. "മാർക്സിസം" എന്ന സാമൂഹ്യ ശാസ്ത്റം അംഗീകരിച്ചുകൊണ്ടുള്ളതാണ് സാർവ
- ദേശീയമായി അംഗീകരിച്ചിട്ടുള്ള സോഷ്യലിസ്റ്റു സാമൂഹ്യ വ്യവസ്ഥ.
.
. .ഇൻഡ്യൻ ഭരണഘടനയുടെ ശില്പി എന്ന നിലയിൽ തന്നെ അറിയപ്പെടുന്ന ഡോ. ബി ആർ അംബേദ്‌ക്കറോടും ഇന്ത്യൻ ജനതയ്ക്ക് നീതി പുലർത്തേണ്ടതുണ്ട്. ഭരണ ഘടനാപരമായി തന്നെ (വകുപ്പ് 14) അംഗീകരിച്ചിട്ടുള്ള ഇന്ത്യൻ പൗരന്മാരുടെ തുല്യതയും വകുപ്പ് 51 (എ )(എച് ) പ്രകാരമുള്ള ശാസ്ത്രീയ കാഴ്ചപ്പാടുകളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
//
. .രാഹുൽ ഗാന്ധിയും മമത ബാനർജിയും വ്യക്തമാക്കിയതാണ് മതേതര കക്ഷിയാണെന്ന് കരുതി ആരെങ്കിലും കോൺഗ്രസിന് വോട്ട് ചെയ്താലും ജയിക്കുന്നവർ കോൺഗ്രസിൽ തന്നെ എന്നെന്നും ഉണ്ടാകും എന്ന് ആർക്കും ഉറപ്പ് പറയാനാവില്ല എന്നത്. കാരണം അടിസ്ഥാനപരമായി കോൺഗ്രസും ബി.ജെ.പിയും സാമ്പത്തിക നയത്തിൽ ഒരുപോലെയാണ്; മാത്റമല്ല "രാമരാജ്യം" ഗാന്ധിജിയുടേയും ലക്ഷ്യമായിരുന്നു. 65 വർഷത്തിലേറെ നീണ്ട ഭരണത്തിലൂടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയെ സംരക്ഷിക്കാനുള്ള തങ്ങളുടെ കഴിവില്ലായ്മ തെളിയിക്കുകയും രാഷ്ട്രീയം കേവലം അഴിമതിയുടെയും വാണീജ്യ രാഷ്ട്രീയത്തിന്റെയും ഭാഗം മാത്റമായി രാഷ്ട്രീയം കണക്കാക്കിയതിന്റെ ഫലമായി ഇന്ത്യൻ ജനത ഇന്ത്യയുടെ ഭരണം ബി.ജെ.പിക്ക് കൈമാറുകയും ചെയ്തു. "രാമ രാജ്യം" ലക്ഷ്യമായി കാണുന്ന ബിജെപി യഥാർത്ഥത്തിൽ ഇന്ത്യൻ ജനാധിപത്യം അല്ല അംഗീകരിക്കുന്നത്, രാജവാഴ്ചയാണ്. തന്മൂലം ജനാധിപത്യപരമായി കാണുന്ന എല്ലാത്തിനെയും അവർ തള്ളിക്കളയുകയാണ്. ഇന്ത്യൻ ജനാധിപത്യം അംഗീകരിക്കാത്ത ബിജെപി "ബ്രാഹ്മണാധിപത്യം" അടിസ്ഥാനമായ "രാമരാജ്യം" ആണ് ലക്ഷ്യമാക്കുന്നത്. ജനാധിപത്യത്തിന്റെ നാല് നെടും തൂണുകളാണ് നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ, നിഷ്പക്ഷമായ മാധ്യമ പ്രവർത്തനം; സ്വതന്ത്രമായ ഭരണ സംവിധാനം; ജനങ്ങൾ തെരഞ്ഞെടുക്കുന്ന സഭകൾ എന്നിവ. എന്നാൽ ബിജെപി യാകട്ടെ ലക്ഷ്യമിടുന്നത് "മനുസ്മൃതിയിൽ" നിർദ്ദേശിക്കുന്ന "ബ്രാഹ്മണ സഭ"കൾ ആയിരിക്കണം നീതിന്യായ വ്യവസ്ഥക്ക് ഉണ്ടായിരിക്കേണ്ടത് എന്നാണ്. ജനാധിപത്യ വിരുദ്ധ നടപടികളിലൂടെ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയേയും നശിപ്പിക്കാനാണ് ഹിന്ദുത്വവാദികളുടെ നീക്കം. സാമൂഹ്യ വിരുദ്ധത അടിസ്ഥാന സ്വഭാവമായ ബിജെപിയും ഇന്ത്യൻ ജനതയെ രക്ഷിക്കാനുള്ള കഴിവില്ലായ്മ തെളിയിച്ചു, കാരണം കോൺഗ്രസിനും ബിജെപിക്കും ഫ്യൂഡൽ, ചൂഷണാധിഷ്ഠിത മുതലാളിത്ത ഭരണരീതി മാത്രമേ അടിസ്ഥാനപരമായുള്ളു. ചാതുർവർണ്യ വ്യവസ്ഥ ഉൾപ്പെടെ ഗാന്ധിജിയും അംഗീകരിച്ചിരുന്നത് രാമരാജ്യമാണ്. അത് ഇന്ത്യയിലെ മുതലാളിത്ത, ജാതി അടിസ്ഥാനമാക്കിയുള്ള വരേണ്യ വിഭാഗത്തെ മാത്റമെ സുരക്ഷിതമാക്കാൻ പര്യാപ്തമാക്കുകയുള്ളു.
. .കാറൽ മാർക്സ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ "മിച്ചമൂല്യ സിദ്ധാന്തത്തിലൂടെ" ലോക തൊഴിലാളിവർഗത്തെ ബോധ്യപ്പെടുത്തിയ ചൂഷക വർഗ്ഗത്തിന്റെ അദ്ധ്വാന ശക്തിയുടെ ചൂഷണം ഇല്ലാതാക്കുക എന്നതുതന്നെയാണ് സോഷ്യലിസ്റ്റു സാമൂഹ്യ വ്യവസ്ഥ സ്ഥാപിക്കുന്നതിലൂടെ നാം ലക്ഷ്യമിടുന്നത്. ഒരു തൊഴിലാളിയുടെ എട്ടു മണിക്കൂർ പ്രവർത്തി സമയത്തിൽ ഒരു മണിക്കൂർ സമയത്തെ " അദ്ധ്വാന മൂല്യം" തൊഴിലുടമക്ക് ലഭിക്കുന്നു എന്ന് കണക്കാക്കിയാൽ പോലും ഇന്ത്യയിൽ ഒരു ദിവസം ചുരുങ്ങിയത് അമ്പത് കോടി മണിക്കൂർ അധ്വാന ശക്തിയുടെ മൂല്യം ഇന്ത്യൻ മുതലാളിത്തത്തിന് ലഭിക്കും. ഇതാണ് യഥാർത്ഥത്തിൽ മുതലാളിത്ത ചൂഷണവും മുതലാളിത്തത്തിന്റ അടിത്തറ ആയി നിലനിൽക്കുന്നതും. ചൂഷണത്തിന്റെ ഈ അടിത്തറ തകർക്കുകയും ആയത് സോഷ്യലിസത്തിന്റെ അടിത്തറ ആവുകയും ചെയ്യുമ്പോൾ മാത്റമേ തൊഴിലാളിയുടെ, ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ ജീവിത ദുരിതങ്ങൾക്ക് പരിഹാരം ആവുകയുള്ളൂ.
. .രാജ്യത്തിന്റെ 75% സമ്പത്തും 10% വരേണ്യ വിഭാഗങ്ങൾ മാത്രമാണ് അനുഭവിക്കുന്നത്, ആയതിനാൽ 90% ആളുകൾ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നു. എല്ലാ പൗരന്മാരുടെയും അഭിപ്രായം രേഖപ്പെടുത്താൻ സൗകര്യപ്പെടുന്ന പാർലമെന്ററി ജനാധിപത്യം തന്നെയാണ് ഒരു രാജ്യം സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് നീങ്ങാൻ ഏറ്റവും അനുയോജ്യം.
. .ഇരുമ്പ് അയിര്, അലൂമിനിയം, കൽക്കരി ക്രൂഡ് ഓയിൽ, പ്രകൃതി വാതകം തുടങ്ങിയ നിരവധി പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ് ഇന്ത്യ. ഇവയുടെയൊക്കെ പ്രയോചനം സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ മാത്റമേ ഇന്ത്യൻ ജനതയ്ക്ക് ലഭിക്കുകയുള്ളു.
. .ഇന്ത്യൻ ജനത അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ അംഗീകരിച്ചിട്ടുള്ള സോഷ്യലിസ്റ്റ് രാജ്യം എന്ന ലക്‌ഷ്യം നേടിയെടുക്കുന്നതിനുള്ള കടമ നിർവഹിക്കുന്നതിന് നൂറു വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ചുമതലപ്പെടുത്തണമെന്ന് ഇൻഡ്യൻ ജനതയോട് വിനീതമായി അപേക്ഷിക്കുന്നു.
/// 2 10 2021///
. .ഇന്ത്യയിൽ "സോഷ്യലിസം സ്ഥാപിക്കുക" എന്ന ലക്ഷ്യം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1950 കൾ മുതൽ അംഗീകരിച്ചിട്ടില്ല. ഇന്ത്യൻ "മുതലാളിത്തം പ്രോത്സാഹിപ്പിക്കണം" എന്ന കാഴ്ചപ്പാടാണ് 1950 കളിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയും പിന്നീട് സിപിഐ; സിപിഐ(എം) എന്ന രണ്ടു പാർട്ടികളായെങ്കിലും രണ്ട് പാർട്ടികളും ഇപ്പോഴും തുടരുന്ന സാമ്പത്തിക നയം. ബംഗാളിലെ "നന്ദീഗ്രാം" അതിന്റെ ഭാഗമായിരുന്നു. ബംഗാളിൽ ഒരു സീറ്റ് പോലും ഇല്ലാതായിട്ടും ആ നിലപാട് മാറ്റാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തയ്യാറായിട്ടില്ല. പഴയ സോവിയറ്റ് യൂണിയൻ പോലും ഇല്ലാതായിട്ടും അവിടെ നടന്നതെല്ലാം ആവർത്തിക്കണം എന്ന നിലപാടിൽ സോഷ്യലിസം അംഗീകരിക്കാത്തത് കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ്കേട് മാത്റമാണ്. ചൈന അംഗീകരിച്ചിട്ടുള്ളത് പോലെ സ്വകാര്യമേഖല കൂടി ചരക്ക് ഉത്പാദനത്തിൽ പങ്കാളിത്തം ഉള്ള രീതിയിലുള്ള സോഷ്യലിസം മാത്റമേ പ്രായോഗികമാവുകയുള്ളു. വ്യവസായങ്ങൾ നഷ്ടത്തിലാകുന്നത് പലപ്പോഴും സാങ്കേതിക മേഖലയിലും ജനങ്ങളുടെ അഭിരുചികളിലും ഉണ്ടാകുന്ന മാറ്റം നിമിത്തമാണ്. സ്വകാര്യമേഖല കൂടി ഉണ്ടെങ്കിൽ നഷ്ടങ്ങളുടെ ഒരു വലിയ ഭാഗം അവർ വഹിച്ചുകൊള്ളും എന്നതും ഒരു വസ്തുതയാണ്. ദീർഘകാലം കൊണ്ട് മാത്റമേ ഒരു രാജ്യം സോഷ്യലിസ്റ്റ് മാതൃകയിൽ അഭിവൃദ്ധി നേടാനാവുകയുള്ളു. ആയതിനാൽ ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്യുന്ന സോഷ്യലിസ്റ്റ് രാജ്യം എന്ന ലക്‌ഷ്യം കമ്മ്യൂണിസ്റ്റ് പാർട്ടികൾ അംഗീകരിക്കണം എന്നതിനായി ഞാൻ 2002 മുതൽ ശ്രമിച്ചുവരികയാണ്. കഴിഞ്ഞ 23 മത്തെ പാർട്ടി കോൺഗ്രസിലും സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ഒരു തീരുമാനം ഉണ്ടായില്ല. സോഷ്യലിസത്തിന് അല്ലാതെ മുതലാളിത്തത്തിന് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവശ്യമില്ല. സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിക്കുന്നില്ലെങ്കിൽ സ്വാഭാവികമായും ഇന്ത്യയിൽ പാർട്ടി ഇല്ലാതാകും. ഇന്ത്യൻ നാഷണൽ കോൺഗ്രസും ബിജെപിയും അംഗീകരിക്കുന്ന അതെ സാമ്പത്തിക നയങ്ങൾക്കാണ് ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തെരഞ്ഞെടുപ്പുകളെ നേരിടുന്നത്. തെരെഞ്ഞെടുപ്പ് പ്രചരണങ്ങളിൽ "വികസനം" എന്ന വിഷയം മാത്റം ജനങ്ങളോട് വിശദീകരിക്കുന്നതിന്റെ കാരണം അതാണ്. സോഷ്യലിസ്റ്റ് രാജ്യം എന്ന ലക്‌ഷ്യം അംഗീകരിച്ചില്ലെങ്കിൽ മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ എല്ലാം അപ്രസക്തമാകും എന്നതാണ് പ്രശ്‌നമാകുന്നത്. ഒരു നേതാവ് ഈയിടെ പറഞ്ഞത് "സ്ഥിരം ശത്രുക്കൾ ഇല്ല" എന്നാണ്. അതിന്റെ അർഥം വർഗ സമരം അംഗീകരിക്കുന്നില്ല എന്ന് മാത്രമാണ്. കോൺഗ്രസിനെയും ബിജെപിയെയും വർഗ ശത്രുക്കൾ ആയി കാണുന്നില്ല. എന്നാൽ അവരാകട്ടെ ഒരുകാരണ വശാലും സോഷ്യലിസം പാടില്ല എന്നതിൽ ഒരുവിട്ടുവീഴ്ചക്കും തയാറല്ല. തൊഴിലാളി ഒരു വർഗം ആയി സംഘടിക്കരുത് എന്നാണ് ചൂഷക വർഗങ്ങളുടെ ആകെ നിലപാട്. അതിൽ കോൺഗ്രസും ബിജെപിയും ഒന്നാണ്.
ഇന്ത്യയിൽ ചെങ്കൊടിയെ പാടില്ല എന്നാണ് അവരുടെ ആകെ നിലപാട്. മേൽകാരണങ്ങളാൽ പൊതു മേഖലകളുടെ സ്വകാര്യവത്ക്കരണത്തെപ്പോലും എതിർക്കേണ്ടതില്ല എന്നാണ് ഇരു കമ്മ്യൂണിസ്റ്റ് പാര്ടികളും സ്വീകരിച്ചിട്ടുള്ള നിലപാട്. ഒരു സാധാരണ പാർട്ടി അംഗം മാത്രമായ ഞാൻ ഈ കാര്യങ്ങളിൽ നിസ്സഹായനാണ്. നേതാക്കളുടെ പ്രസംഗങ്ങളിൽ പറയുകയില്ലാത്ത കാര്യങ്ങളും ശ്രദ്ധിക്കണം. മാർക്സിസം എന്ന തത്വ ശാസ്ത്രത്തെക്കുറിച്ച് യാതൊന്നും അറിയാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള നിലപാട് സ്വീകരിക്കുന്നത്. സോഷ്യലിസം അംഗീകരിക്കാത്തിടത്തോളം ബംഗാളുകൾ ആവർത്തിച്ചുകൊണ്ടേ ഇരിക്കും.
..02 10 2021..
/////
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ