//
യഥാർത്ഥത്തിൽ "ബിജെപി"ക്ക് ജനാധിപത്യത്തെക്കുറിച്ച് ഒന്നും അറിയില്ല, സാമാന്യബുദ്ധി ഇല്ലാത്തതുകൊണ്ട് ഒരു പഴയ "രാജാവിനെ" പോലെ തങ്ങൾക്ക് എന്തും ചെയ്യാൻ കഴിയുമെന്ന് അവർ ചിന്തിക്കുന്നു. എന്നാൽ അറിവില്ലായ്മ മണ്ടത്തരങ്ങൾ ചെയ്യാനുള്ള ഒരു ഒഴികഴിവല്ല. ജനാധിപത്യത്തിൽ; രാഷ്ട്രീയ അധികാരം "ജനങ്ങളിൽ" നിക്ഷിപ്തമാണ്, അവർ ഏതിനും മുകളിലാണ്.
//
"ജനാധിപത്യം" എന്നാൽ "ജനങ്ങളുടെ ആധിപത്യം" എന്ന്
തന്നെയാണ് അർത്ഥം. ഹിന്ദുത്വ ബിജെപിയെ സംബന്ധിച്ചിടത്തോളം എല്ലാം മതത്തിന്റെ അടിസ്ഥാനത്തിൽ കാണുകയല്ലാതെ "ജനങ്ങൾ" എന്ന പരിഗണന ഒരിക്കലും ഉണ്ടാവില്ല. ബ്രാഹ്മണ മേധാവിത്തം അടിസ്ഥാന പ്രമാണം ആയതുകൊണ്ട് ഹിന്ദുക്കളെപോലും എല്ലാവരെയും ഒരു പോലെ കരുതാൻ അവക്കാവില്ല. "പ്രതിപക്ഷം" ആകുന്നവരും ജനപ്രതിനിധികൾ തന്നെയാണ്. എന്നാൽ ബിജെപി സർക്കാർ പ്രതിപക്ഷത്തുള്ളവർ ജനപ്രതിനിധികൾ ആണെന്ന വസ്തുത ഒരു തരത്തിലും അംഗീകരിക്കില്ല. നരേന്ദ്രമോദി സർക്കാർ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുക പോലും ചെയ്യാതെയാണ്; അല്ലെങ്കിൽ പ്രതിപക്ഷ ജനപ്രതിനിധികൾ പറയുന്ന കാര്യങ്ങൾക്ക് ഒരു തരത്തിലും പരിഗണിക്കുന്ന പ്രശ്നമേയില്ല. എന്നാൽ തെരെഞ്ഞെടുക്കവരുടെ "സർവാധിപത്യം " എന്നാണ് നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും ധാരണ. അത് ഒരു തുടർ ഭരണ വ്യവസ്ഥയാണ്. ജനങ്ങളുടെ ഭൂരിപക്ഷ തീരുമാനപ്രകാരം മുൻകാലങ്ങളിൽ എടുത്തിട്ടുള്ളവ എല്ലാം സംരക്ഷിച്ചുകൊണ്ടാകണം പിന്നീട് വരുന്ന ജനപ്രതിനിധികൾ ഭരണം മുന്നോട്ടുകൊണ്ടു പോകേണ്ടത്. ചട്ടങ്ങളിലും മറ്റും മാറ്റം വരുത്തുന്നതിന് തെരെഞ്ഞെടുക്കപ്പെട്ട സഭയിൽ ഹാജരുള്ള എല്ലാ ജനപ്രതിനിധികളുടേയും അംഗങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം ഉണ്ടാകണം.
//
ഇന്ത്യൻ ഭരണ ഘടനയുടെ സത്ത-- പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുക............
//
ജനാധിപത്യത്തിൽ "പൗരന്മാർ" എല്ലാവരും തുല്യ അധികാരം ഉള്ളവരാണ്. എന്നാൽ എല്ലാ പൗരന്മാരേയും ഒരുപോലെ കാണാൻ ആവില്ല എന്നതാണ് ഹിന്ദുത്വ ബിജെപി യുടെ പ്രത്യേകത. അത് കൊണ്ട് തന്നെ "ജനാധിപത്യം" അംഗീകരിക്കാൻ ഹിന്ദുത്വ ബിജെപിക്ക് ആവില്ല. "ഹിന്ദുരാഷ്ട്രം" സ്ഥാപിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം ഉള്ള ഹിന്ദുത്വവാദികളുടെ രാഷ്ട്രീയ പാർട്ടി ആയ ബിജെപി എന്ന പാർട്ടിക്ക് ഇന്ത്യൻ ഭരണഘടന അനുസരിച്ച് അതിന് സാധ്യമല്ല. കാരണം ഇന്ത്യൻ ഭരണ ഘടനയുടെ അടിസ്ഥാനം പരമാധികാര; ജനാധിപത്യ; സോഷ്യലിസ്റ്റ്; മതേതര റിപ്പബ്ലിക് എന്നതാണ്. ഭരണ ഘടന അംഗീകരിക്കാത്തവർക്ക് ഇന്ത്യൻ പൗരത്വത്തിന് പോലും അർഹത ഇല്ല. ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെങ്കിൽ ആദ്യം ഒന്നുകിൽ ഭരണഘടന ഭേദഗതി ചെയ്യണം. ആവശ്യമായ ഭൂരിപക്ഷം ഇന്ത്യൻ പാരലമെന്റിൽ ഇല്ലാതെ ഭേദഗതി ചെയ്യൽ ഏതായാലും നടക്കില്ല. ഇന്ത്യൻ ഭരണഘടന പൂർണമായും ഉപേക്ഷിക്കൽ ആണ് ഇപ്പോൾ നടക്കുന്നത്. ഭരണ ഘടന തൊട്ട് സത്യം ചെയ്തുകൊണ്ട് പൂർണമായും അതിനെതിരായി പ്രവർത്തിക്കുക. അതാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത ഗാന്ധിജിയെ അവർ ആദ്യം തന്നെ കൊല ചെയ്തു. ഭരണഘടനയേയും ജനാധിപത്യത്തേയും കൊല ചെയ്തുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമാണ് ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി ആയ ഡോ ബി ആർ അംബേദ്ക്കറെ അധിക്ഷേപിച്ചുകൊണ്ട് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ആയ അമിത്ഷാ പാർലെമെന്റിൽ നടത്തിയത്. ഇന്ത്യൻ ജനത എപ്പോഴും ആദരവോടെ മാത്രം സ്മരിക്കുന്ന ഡോ ബി ആർ അംബേദ്ക്കറെ അധിക്ഷേപിക്കുന്നത് അദ്ദേഹത്തിന്റെ സ്മരണയെ കൊല ചെയ്യുന്നതിന്റെ ഭാഗം മാത്രമാണ്.
//
ഹിന്ദുത്വവാദികൾക്ക് ഒരു തരത്തിലും അന്ഗീകരിക്കാൻ ആവാത്ത കാര്യമാണ് "ജനാധിപത്യം". അവരുടെ ലക്‌ഷ്യം പഴയ രാജവാഴ്ചയാണ്. അവിടെ മറ്റുള്ളവരുടെ "അഭിപ്രായ സ്വാതന്ത്ര്യം" എന്ന വിഷയമേയില്ല. ജനാധിപത്യത്തിൽ പ്രതിപക്ഷത്ത് ഉള്ളവരും ജനപ്രതിനിധികൾ തന്നെയാണ് എന്നതൊന്നും പഴയ "ഗോത്ര" നിലപാടുകളിൽ മറ്റുള്ളവരെ ആക്രമിച്ചു കൊല്ലുകയോ അടിമകളാക്കുകയോ മാത്രം ചെയ്യുന്നവർക്ക് അറിയില്ല. അതാണ് 2002 ൽ ഗുജറാത്തിലും നടത്തിയതും മണിപ്പൂരിൽ നടത്തിക്കൊണ്ടിരിക്കുന്നത്. സൗകര്യം കിട്ടിയാൽ മറ്റെവിടേയും അവർ അത് ആവർത്തിക്കും. ആരും ജനിക്കുന്നത് ആരുടേയും ആഗ്രഹം അനുസരിച്ചല്ല; ഒരു ജാതിയിലും മതത്തിലും അല്ല. ഏത് ജീവിയും ജനിക്കുന്നത് പോലെ മനുഷ്യശിശുവും ജനിക്കുന്നു. മറ്റുള്ളവരാണ് അവരെ എന്തെല്ലാമോ ആക്കിമാറ്റുന്നത്. അതിന്റെ പേരിൽ പിന്നീട് കൊല്ലപ്പെടുന്നതും. എല്ലാ വർഗീയതയുടെയും അടിസ്ഥാനം അതാണ്. എല്ലാ മതങ്ങളും സ്ത്രീകളോട് ക്രൂരതചെയ്യുന്നതും മതത്തിന്റെ പേരിലാണ്. വനിതാ കായികതാരങ്ങൾ സ്വന്തം അഭിമാനം സംരക്ഷിക്കാൻ ഹിന്ദുത്വ ഭീകരതക്ക് എതിരെ നടത്തിയ പോരാട്ടം എവിടെയും എത്തിയില്ല. അഫ്‌ഗാനിസ്ഥാനിൽ സ്ത്രീകൾ ജോലി ചെയ്യാൻ പാടില്ല; വിദ്യാഭ്യാസം പാടില്ല തുടങ്ങിയ നിലപാടുകളും മത ഭീകരതയുടെ ഭാഗമാണ്. ഇസ്രായേലിൽ കൊച്ചുകുട്ടികൾ ഉൾപ്പെടെ കൊല്ലപ്പെടുന്നതും മതത്തിന്റെ പേരിലാണ്. യാതൊരു തെറ്റും ചെയ്യാതെ മറ്റുള്ളവർ "വധ" ശിക്ഷ വിധിക്കുകയാണ്. ജനാധിപത്യത്തിന്റെ ഭാഗമായി വളർന്നു വരേണ്ട എല്ലാവരും "മനുഷ്യർ" ആണ് എന്ന ചിന്താഗതിയുടെ ആവശ്യകതയാണ് എവിടെയും പ്രകടമാകുന്നത്.
//
ജനാധിപത്യത്തിൽ നീതിന്യായ വകുപ്പ്; കാര്യനിർവഹണ വകുപ്പ് (എക്സിക്യൂട്ടീവ്); പത്ര മാധ്യമങ്ങൾ തുടങ്ങിയവ നിഷ്പക്ഷമായിരിക്കണം എന്നതാണ് സാർവ്വദേശീയ മായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അവയെല്ലാം ഉൾപ്പെടുന്നതാണ്. ആരും പക്ഷപാത പരമായോ പണത്തിന്റെ അടിസ്ഥാനത്തിലോ ചുമതലകൾ നിർവഹിക്കാൻ തയ്യാറാകരുത്. ഇന്ത്യയിലെ തെരെഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുന്നതിൽ സുപ്രീം കോടതി ജഡ്ജിയും ഉണ്ടായിരിക്കണം എന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് തീരുമാനിച്ചിരുന്നത് തെരെഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായിരിക്കണം എന്നതിനാണ്. ഹിന്ദുത്വ വാദികൾ അത് അംഗീകരിക്കാതെ പഴയകാല രാജാവിനെ പോലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് തീരുമാനം തള്ളിക്കളഞ്ഞു. അത് മൂലം ഇൻഡ്യൻ ജനാധിപത്യം കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അത് പോലെ ആര് അഴിമതി നടത്തിയാലും അതിൽ നടപടി സ്വീകരിക്കണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കും എന്ന് പറയുന്നത് കാര്യ നിർവഹണ വകുപ്പ് (എക്സിക്യൂട്ടീവ്) നിഷ്പക്ഷമായി പ്രവർത്തിക്കാൻ പാടില്ല എന്നാണ്. ആർക്കും ബിജെപി അനുവദിച്ചാൽ (ഇലക്ട്രൽ ബോണ്ട് നൽകിയാൽ) കള്ളപ്പണം സൂക്ഷിക്കാം. പാർലമെന്റിൽ പ്രതിപക്ഷം പറയുന്നത് കണക്കിൽ എടുക്കുകയെ വേണ്ട. അവരേയും തെരെഞ്ഞെടുത്തത് ജനങ്ങൾ ആണെന്ന് അംഗീകരിക്കുന്നില്ല. ഇതെല്ലാം തെളിയിക്കുന്നത് ഹിന്ദുത്വ വാദികൾ ജനാധിപത്യം അംഗീകരിക്കുന്ന രാഷ്ട്രീയ പാർട്ടി അല്ല എന്നതാണ്.
//
ജനാധിപത്യം അംഗീകരിക്കാത്ത സംഘപരിവാർ പാർലമെന്റിൽ "പ്രതിപക്ഷം" ആയവരുടെ അഭിപ്രായങ്ങൾക്ക് വിലകല്പിക്കുക എന്നതൊന്നും അവരെ സംബന്ധിക്കുന്ന വിഷയമേയല്ല. "വിട്ടു വീഴ്ചയും" ജനാധിപത്യത്തിലെ ഒരു ഘടകമാണ്. തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്നവരോട് വിജയിക്കുന്നവർ ശത്രുത കാണിക്കരുത്. പിന്നീടൊരിക്കൽ ഇപ്പോഴത്തെ പ്രതിപക്ഷം "ഭരണ പക്ഷം" ആയാലും അങ്ങനെതന്നെ ആയിരിക്കണം. എന്നാൽ ജനാധിപത്യം അംഗീകരിക്കാത്ത സംഘപരിവാറിന് അങ്ങനെയൊരു വിഷയമേയില്ല. എങ്ങനെയും പഴയ രാജ വാഴ്ച പുനഃസ്ഥാപിക്കുമ്പോൾ എന്തും ചെയ്യാം. അതിന് ഇപ്പോഴത്തെ ഭരണ ഘടനയും ജനാധിപത്യവും ഇല്ലാതാകണം. ജനാധിപത്യത്തിൽ ജനങ്ങൾക്ക് ആണ് പരമാധികാരം. അത് ഇല്ലാതാകണം എന്ന നിലപാട് സ്വീകരിക്കുന്ന ഹിന്ദുത്വ വാദികൾക്ക് ജനാധിപത്യത്തെ സ്നേഹിക്കുന്ന ഒരാളും വോട്ട് ചെയ്യില്ല എന്ന നിലപാട് സ്വീകരിക്കാതെ ഇന്ത്യൻ ഭരണഘടനയേയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ ആവില്ല.
//
ഇന്ത്യൻ ഭരണ ഘടനയെ അട്ടിമറിച്ച് പൗരത്വത്തിന്റെ അടിസ്ഥാനം "ഹിന്ദു മതം" ആക്കുന്നതിനുള്ള ഹിന്ദുത്വ വാദികളുടെ കുറുക്കുവഴിയാണ് "പൗരത്വ ഭേദഗതി". അത് അനുസരിച്ചു് "പൗരത്വം " ലഭിക്കാൻ ആയാൾ താമസിക്കുന്ന സ്ഥലത്തിനടുത്തെ ക്ഷേത്രത്തിലെ "പൂജാരിയുടെ" സാക്ഷ്യപത്രം ഉണ്ടായിരിക്കണം. ഹിന്ദുത്വവാദികളുടെ ലക്‌ഷ്യം ബ്രാഹ്‌മണ്യ അടിസ്ഥാന ത്തിലുള്ള രാമരാജ്യം ആണെന്നതും അത് രാജവാഴ്ച ആണെന്നതും മനസിലാക്കിവേണം കാര്യങ്ങൾ പരിശോധിക്കാൻ. ഒരിക്കലും സത്യം പറയില്ല; പറയുന്നത് പ്രവർത്തിക്കില്ല. അതാണ് സംഘപരിവാർ രാഷ്ട്രീയം. "പൗരത്വ ഭേദഗതി" യഥാർത്ഥത്തിൽ ഇന്ത്യൻ ഭരണ ഘടന അട്ടിമറിക്കൽ തന്നെയാണ്. ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കുന്നില്ല എന്ന് അവർ ഒരിക്കലും പറയാറില്ല. സുപ്രീം കോടതി ഭരണ ഘടന ബെഞ്ചിന്റെ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിക്കുന്നതിന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഉണ്ടായിരിക്കണം എന്നാണ്. അത് തള്ളിക്കളഞ്ഞത് ഭരണ ഘടനയും നീതിന്യായ വ്യവസ്ഥയും അന്ഗീകരിക്കുനില്ല എന്നതിന്റെ പ്രഖ്യാപനം മാത്രമാണ്.
//
അത് നടപ്പിലായാൽ ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യവും ഇല്ലാതാകും. മാത്രമല്ല ഭരണ ഘടന വകുപ്പ് 14 പ്രകാരമുള്ള "എല്ലാവരും തുല്യരാണ്" എന്നതും പൗരത്വ ഭേദഗതിയോടെ ഇല്ലാതാവുകയാണ്. മതേതര ഇന്ത്യയും നമ്മുടെ ഭരണ ഘടനയും നില നിർത്താൻ നരേന്ദ്രമോഡിയെ പരാജയപ്പെടുത്തുക തന്നെ വേണം. നിർഭാഗ്യവശാൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് പൌരത്വ ഭേദഗതിയെ അനുകൂലിക്കുകയാണ്. ഗാന്ധിജിയെ പോലും പൂർണമായും ഉപേക്ഷിച്ച കോൺഗ്രസിനെ ഒരിക്കലും ആർക്കും വിശ്വസിക്കാൻ ആവില്ല. ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ആയി വിജയിച്ചാൽ നാളെയും അവർ "കോൺഗ്രസ്" തന്നെ ആയിരിക്കുമോ എന്നതാണ് ഇൻഡ്യൻ ജനതയെ അലട്ടുന്ന പ്രശ്നം. ആരൊക്കെ "അനിൽ ആന്റണിമാർ" ആകും എന്നതാണ് പ്രശ്നം. ഏത് കാര്യത്തിലും എന്തും ചെയ്യാൻ മടിയില്ലാത്ത നരേന്ദ്ര മോഡി വീണ്ടും വിജയിക്കാൻ ഇടയായാൽ ഭാവിയിൽ ഒരു തെരഞ്ഞെടുപ്പും ഇന്ത്യയിൽ ഉണ്ടാവില്ല. ഭരണ ഘടനയും നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും ഒഴിവാക്കാൻ അദ്ദേഹത്തിന് യാതൊരു മടിയും ഉണ്ടാവില്ല.
//
മനുസ്മൃതി അദ്ധ്യായം 7 പ്രകാരം "ശൂദ്രൻ" ധനം സമ്പാദിക്കാൻ പാടില്ല. അവൻ ധനം സമ്പാദിച്ചാൽ മറ്റ് മൂന്ന് വർണങ്ങളുടേയും ദാസ്യവേല ചെയ്യില്ല. അഥവാ അവൻ ധനം സമ്പാദിച്ചാൽ അത് ബ്രാഹ്മണന് എടുക്കാം. നരേന്ദ്രമോദി സർക്കാർ ശൂദ്രർ ഉൾപ്പെടെയുള്ളവർ ധനം സമ്പാദിക്കാതിരിക്കാൻ കണ്ടെത്തിയ എളുപ്പവഴിയാണ് ജനങ്ങളിൽ ആർക്കും സ്ഥിരം ജോലി പാടില്ല എന്നത്. അതിനായി പൊതുമേഖല വ്യവസായങ്ങൾ പൂർണമായും ഉപേക്ഷിക്കുകയും പട്ടാളത്തിൽ പോലും ആർക്കും സ്ഥിര നിയമനങ്ങൾ ഇല്ലാതാക്കുകയുമാണ്.
//
ഇൻഡ്യൻ ജനാധിപത്യമോ ഇൻഡ്യൻ ഭരണ ഘടനയോ അംഗീകരിക്കുന്നതല്ല ബിജെപി യുടെ ഹിന്ദുത്വ രാഷ്ട്രീയം. "മനുസ്മൃതി" യുടെ അടിസ്ഥാനത്തിൽ ബ്രാഹ്മണാധിപത്യത്തിലൂള്ള രാജ വാഴ്ചയാണ് ബിജെപി യുടെ ലക്ഷ്യം. അത് നടപ്പിലാക്കണം എങ്കിൽ ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കപ്പെടണം. ഇന്ത്യൻ ഭരണ ഘടന അംഗീകരിച്ചാൽ ഹിന്ദു രാഷ്ട്രം അസാധ്യമാണ്. ഭഗവത് ഗീത അദ്ധ്യായം ഒൻപത്, ശ്ലോകം 32 അനുസരിച്ച് ബ്രാഹ്മണർക്കും ക്ഷത്രിയർക്കും മാത്രമേ മോക്ഷത്തിന് അർഹതയുള്ളൂ. സ്ത്രീകൾ; വൈശ്യർ; ശൂദ്രർ തുടങ്ങിയവർ ജന്മപാപികൾ (പാപയോനയ) ആണ്. ബ്രാഹ്മണർക്കും ക്ഷത്രിയർക്കും മാത്രമേ യഥാർത്ഥ ജീവിതം ഉണ്ടാകാൻ പാടുള്ളു എന്നത് ഉറപ്പു വരുത്തുന്നതിനാണ് ഇന്ത്യ ഒട്ടാകെ സ്ഥിരം നിയമനങ്ങൾ ഇല്ലാതാക്കുന്നത്. മറ്റുള്ളവർ ആരും സാമ്പത്തിക ശേഷി ഉള്ളവർ ആകരുത്. ഇങ്ങനെയുള്ള വികല കാഴ്ചപ്പാടുകൾ സ്വീകരിക്കുന്ന ബ്രാഹ്മണാധിപത്യം (രാമ രാജ്യം) നടപ്പിലാക്കാൻ ബിജെപി കൈകാര്യം ചെയ്യുന്നത് രാഷ്ട്രീയ ഗുണ്ടായിസം മാത്രമാണ്. ബി സി രണ്ടായിരത്തിനും ആയിരത്തിനും ഇടയിൽ ഇന്ത്യയിൽ എത്തിയ പഴയ ആര്യഗോത്ര നിലപാടാണ് അവർ സ്വീകരിച്ചിട്ടുള്ളത്. മറ്റുള്ളവരെ ആക്രമിച്ച് കീഴടക്കുക. കീഴടങ്ങാത്തവരെ വധിക്കുക. അതായിരുന്നു ആര്യന്മാരുടെ സ്വഭാവം. ഗുണ്ടായിസത്തെ നേരിടാൻ; ജനാധിപത്യവും ഇന്ത്യൻ ഭരണഘടനയും സംരക്ഷിക്കാൻ ജനങ്ങൾ നേരിട്ട് തന്നെ രംഗത്ത് ഇറങ്ങേണ്ടി വരും. അല്ലെങ്കിൽ നമ്മുടെ ഇന്ത്യ പോലും ഭാവിയിൽ ഉണ്ടാവില്ല. വീണ്ടും സ്വാതന്ത്ര്യസമരം ആരംഭിക്കേണ്ടി വരും.
//
എല്ലാ ബാങ്കുകളിലും എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലും പട്ടാളത്തിൽ പോലും സ്ഥിരം നിയമനങ്ങൾ പരമാവധി പാടില്ല എന്ന നിലപാട് സ്വീകരിക്കുന്ന നരേന്ദ്ര മോഡി ഭരണകൂടം ആർഎസ്എസ് ഉൾപ്പെടെ "ഹിന്ദുക്കൾ" എന്ന് കരുതുന്നവരുടെ മുഴുവൻ ശത്രുവാണ്. സ്ഥിരം ജോലി ലഭിച്ചിട്ട് വിവാഹ ജീവിതം ഉൾപ്പെടെ സ്വപ്നം കാണുന്ന ചെറുപ്പക്കാരുടെ എല്ലാ പ്രതീക്ഷകളും സാമാന്യ ബുദ്ധി അൽപ്പം പോലുമില്ലാത്ത ഹിന്ദുത്വ ഭരണകൂടം തകർക്കുകയാണ്. അംബാനി; അദാനിമാർ മാത്റം മതിയെന്നാണ് മോഡി - അമിത് ഷാ നിലപാട്. മറ്റ് ഹിന്ദുക്കളിൽ നിന്നും അവർക്ക് ഒന്നും ലഭിക്കുന്നില്ല.
//
ഇങ്ങനെയുള്ള വികല രാഷ്ട്രീയത്തെ നേരിടുന്നതിനാണ് എല്ലാവരും മനുഷ്യർ ആണ് എന്ന സമീപനം സ്വീകരിക്കുന്ന മാർക്സിസം അനുസരിച്ചുള്ള സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പിലാക്കാൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നത്.
//
ജനാധിപത്യത്തിന്റെ നാല് നെടും തൂണുകളാണ് നിഷ്പക്ഷമായ ജനപ്രതിനിധിസഭ (വിജയിക്കുന്നവർ എല്ലാവരുടെയും ആണ്) നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ; നിഷ്പക്ഷമായ കാര്യനിർ-വഹണ വിഭാഗം (എക്സിക്യൂട്ടീവ്); നിഷ്പക്ഷമായ പത്രമാധ്യമങ്ങൾ അഥവാ അഭിപ്രായ സ്വാതന്ത്ര്യം. ഇന്ത്യയിലാകട്ടെ ജനാധിപത്യം അംഗീകരിക്കുന്നില്ലാത്ത ഹിന്ദുത്വ തീവ്രവാദികൾ എല്ലാ മേഖലകളും അവരുടേത് മാത്രം ആക്കിമാറ്റിയിരിക്കുന്നു. രാജ വാഴ്ചയിലേത് മാത്രമാക്കി ജനാധിപത്യത്തിലെ എല്ലാ ഘടകങ്ങളും തീർത്തിരിക്കുന്നു. ഇലക്ടറൽ ബോൺട് പൂർണമായും ഉപേക്ഷിച്ച ഒരു രാഷ്ട്രീയപാർട്ടിയുടെ (സിപിഐ(എം) തൃശൂർ ജില്ലാ കമ്മിറ്റി) ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് നരേന്ദ്രമോഡി എന്ന "മഹാരാജാവിന്റെ" ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രം. ജനാധിപത്യം പൂർണമായും ഇല്ലാതാക്കിയതിൽ പൂർണ പിന്തുണ കൊടുക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസും.
//
ഇന്ത്യൻ ഭരണ ഘടനയുടെ സത്ത-- പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ ഉള്ളടക്കങ്ങൾ അംഗീകരിക്കാൻ ഒരുക്കമല്ലാത്ത നരേന്ദ്രമോഡി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. അദ്ദേഹം ഒരിക്കലും ദ്ര്യശ്യ--പത്ര മാധ്യമങ്ങളെ കാണാൻ ഒരുക്കമല്ലാത്തത് ജനങ്ങളിൽ നിന്നും എന്തൊക്കെയോ ഒളിക്കുന്നു എന്നതിന്റെ തെളിവാണ്. 2002 ലെ ഗുജറാത്ത് കൂട്ടക്കൊലക്ക് നരേന്ദ്രമോഡിയാണ് കണക്കാരൻ എന്ന് പറഞ്ഞത് അന്നത്തെ നരേന്ദ്ര മോഡിയുടെ ഗുജറാത്ത് മന്ത്രി സഭയിൽ ഉണ്ടായിരുന്നയാളും പിന്നീട് ഗുജറാത്ത് മുഖ്യമന്ത്രിയും ആയ സുരേഷ് മേത്ത എന്നയാളാണ്. ഇതുവരെയും നരേന്ദ്രമോഡി ഈ കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല. ദൃശ്യ--പത്ര മാധ്യമങ്ങളെ കാണാൻ ഒരുക്കമല്ലാത്തതും ഈ കാരണങ്ങൾ കൊണ്ട് തന്നെ ആയിരിക്കണം.
//
ജനാധിപത്യം അംഗീകരിക്കാൻ ഒരുക്കമല്ലാത്തവരെ അവരുടേതായ രീതിയിൽ ജനങ്ങൾക്കും നേരിടേണ്ടി വരും. അവരുടെ ശ്രമം പഴയ രാജവാഴ്ചയിലേക്ക് ജനതയെ എത്തിക്കുക എന്നതാണ്. ദീർഘമായ പോരാട്ടങ്ങളിലൂടെ മാനവ രാശി നേടിയെടുത്തതാണ് ജനാധിപത്യ വ്യവസ്ഥ. അത് ഇല്ലാതാക്കൻ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തിക്കൊണ്ടല്ലാതെ ആധുനിക കാലത്തിന് മുന്നോട്ട് പോകാൻ ആവില്ല. ജനങ്ങൾക്ക് ചരിത്രത്തിലേക്ക് ഒരു മടക്കയാത്ര അസാധ്യമാണ്.
//
ബിജെപി യാകട്ടെ ലക്ഷ്യമിടുന്നത് "മനുസ്മൃതിയിൽ" നിർദ്ദേശിക്കുന്ന "ബ്രാഹ്മണ സഭ"കൾ ആയിരിക്കണം നീതിന്യായ വ്യവസ്ഥ സംരക്ഷിക്കാൻ ഉണ്ടായിരിക്കേണ്ടത് എന്നാണ്. ജനാധിപത്യ വിരുദ്ധ നടപടികളിലൂടെ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയേയും നശിപ്പിക്കാനാണ് ഹിന്ദുത്വവാദികളുടെ നീക്കം. അതിന്റെ ഭാഗമാണ് ഭരണ ഘടന ബെഞ്ചിന്റെ തീരുമാനം തെരെഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കേണ്ടത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി; പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെടുന്ന സമിതി ആയിരിക്കണം എന്നത് നരേന്ദ്രമോദി ഏകപക്ഷീയമായി തള്ളിക്കളഞ്ഞുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഒരു മന്ത്രിയും പ്രതിപക്ഷനേതാവിനേയും ചേർത്ത് തെരെഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിച്ചത്. ഇന്ത്യൻ പൗരത്വത്തിന്റെ ഭരണ ഘടന പരമായ നിലപാട് തള്ളിക്കളഞ്ഞുകൊണ്ടാണ് ഹിന്ദു മതം ആയിരിക്കണം എന്ന് ഇപ്പോൾ തീരുമാനിച്ചിട്ടുത്. ഇപ്പോൾ ഇന്ത്യൻ ഭരണ ഘടനയെ ഹിന്ദുത്വ വാദികൾ കണക്കിൽ എടുക്കുന്നതേയില്ല എന്നതാണ് സത്യം. ഇന്ത്യൻ ഭരണ ഘടനയെ അട്ടിമറിച്ച് പൗരത്വത്തിന്റെ അടിസ്ഥാനം "ഹിന്ദു മതം" ആക്കുന്നതിനുള്ള ഹിന്ദുത്വ വാദികളുടെ കുറുക്കുവഴിയാണ് "പൗരത്വ ഭേദഗതി".
വർഗീയത ഇന്ത്യയെ സർവ നാശത്തിലേക്ക് നയിക്കുന്നു. മണിപ്പൂരിലേത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ആകുന്നതു എന്തുകൊണ്ട്?. കൊല്ലപ്പെടുന്നത് എന്തുകൊണ്ട് അധികവും "സ്ത്രീകൾ" ആകുന്നത് എന്തുകൊണ്ട്? "മനുസ്മൃതിയിലെ" സ്ത്രീ വിരുദ്ധത എവിടെയും ആവർത്തിക്കപ്പെടുന്നു.
"ഏകീകൃത സിവിൽ കോഡ് " "ഹിന്ദു രാഷ്ട്ര" ത്തിലേക്കുള്ള കുറുക്കു വഴി മാത്റം. ഹിന്ദു വർഗീയത വെറും ശാസ്ത്ര വിരുദ്ധത മാത്രം. സുപ്രീം കോടതി ഇടപെടണം. ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കാത്തത് ആണ് വിഷയം. ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കാത്ത നരേന്ദ്രമോഡി മന്ത്രിസഭ രാജി വയ്ക്കുക.
//
തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതുകൊണ്ടു മാത്റം ബിജെപി ഒരു ജനാധിപത്യ രാഷ്ട്രീയ പാർട്ടി ആവുകയില്ല. ആ രാജ്യത്തെ എല്ലാ പൗരന്മാരെയും തുല്യതയോടെ "ജനങ്ങൾ" ആയി കാണാൻ കഴിയുന്നതും ആകണം ഒരു രാഷ്ട്രീയ പാർട്ടി. ജനാധിപത്യത്തിൽ എല്ലാ പൗരന്മാരും "രാഷ്ട്രീയ സ്വാതന്ത്റിയാം" ഉള്ളവരാണ്. ഏത് ഇന്ത്യൻ പൗരനും ഏത് പദവിയിലേക്കും മത്സരിക്കാം; മറ്റുള്ളവരെ നിർദേശിക്കാം; ഏതൊരാൾക്കും ആർക്ക് വേണമെങ്കിലും വോട്ടു ചെയ്യാം; രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കാം, സ്വതത്റൻ ആയും ഏത് സ്ഥാനത്തേക്കും മത്സരിക്കാം. അതൊക്കെ ഏത് പൗരന്റേയും "ജനാധിപത്യ" അവകാശങ്ങളാണ്. രാജവാഴ്ചയിൽ അതൊന്നും ചിന്തിക്കാൻ പോലും ആകാത്തവയാണ്. എന്നാൽ ഭാരതീയ ജനതാ പാർട്ടി എന്ന ബിജെപി ജനാധിപത്യം അംഗീകരിക്കുന്ന രാഷ്ട്രീയ പാർട്ടി അല്ല. അവർ ലക്ഷ്യമിടുന്നത് മതേതര ഇന്ത്യ എന്ന ഇൻഡ്യൻ ഭരണ ഘടനയ്ക്ക് വിരുദ്ധമായി ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആകണം; ആക്കണം എന്നാണ്. അതാകട്ടെ "ബ്രാഹ്മണാധിപത്യം" നിലനിൽക്കുന്ന "രാമ രാജ്യമാണ്". അവിടെ മേൽക്കോയ്മ ബ്രാഹ്മണർക്കും ക്ഷത്രിയർക്കുമായിരിക്കും; എന്നാൽ ജനാധിപത്യത്തിൽ "വോട്ട് " എല്ലാവരുടേതും ആവശ്യമുള്ളതുകൊണ്ട് "ഹിന്ദു" എന്ന ആവരണം ഉപയോഗിക്കുന്നു എന്ന് മാത്റം. അതാണ് ശ്രീ. വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്; കാര്യം കാണാൻ ഹിന്ദു; അത് കഴിഞ്ഞാൽ ജന്തു എന്ന്. "മനുസ്മൃതി"യിൽ രാജാവിന് തീർപ്പാക്കാൻ കഴിയാത്ത കാര്യങ്ങൾ "ബ്രാഹ്മണ സഭ" യെ ഏൽപ്പിക്കണം എന്നാണ് അനുശാസിക്കുന്നത്. അതാണ് ബിജെപി സുപ്രീം കോടതിയെപോലും വികലമായി കാണാൻ കാരണം. രാജ വാഴ്ചയിൽ രാജാവിന്റെ ഇഷ്ടാ--അനിഷ്ടങ്ങൾ ആണ് നിയമങ്ങൾ ആക്കുന്നത്. എങ്കിൽ പോലും "പ്രജ" കളുടെ പരാതികൾക്ക് രാജാവ് പരിഹാരം ഉണ്ടാക്കും.
//
രാജ വാഴ്ചക്ക് ശേഷം നിലവിൽ വന്ന ഭരണ വ്യവസ്ഥയാണ് ജനാധിപത്യം . രാജ വാഴ്ച എന്തായിരുന്നു എന്ന് ഇന്ന് പൊതുവേ ജനങ്ങൾക്ക് അറിയില്ല. എന്നാൽ അത് മനസിലാക്കിയിരുന്ന ജനതയാണ് ലോകമൊട്ടാകെ അത് ഇല്ലാതാക്കിയത്. ലോകമൊട്ടാകെയുള്ള ചരിത്റം അറിയുന്നവർക്ക് അത് അറിയുകയും ചെയ്യാം. ജനാധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യം എന്ന് തന്നെയാണ് അർഥം. എന്നാൽ ജനങ്ങളിൽ ബൗദ്ധിക കഴിവിൽ വിവിധ നിലവാരം ഉള്ളവർ ഉണ്ടാകും. ഇന്ത്യൻ ജനാധിപത്യത്തെ ഏത് മാർഗ്ഗത്തിലും ഇല്ലാതാക്കാൻ ശ്രമിക്കുന്നവരാണ് ഹിന്ദുത്വ വർഗീയ വാദികൾ. ഇൻഡ്യൻ ഭരണ ഘടനയും ജനാധിപത്യവും എങ്ങനെ അട്ടിമറിക്കാം എന്നാണ് എവിടെയും ബിജെപി നോക്കുക. എതിരാളികളെ കൊന്നൊടുക്കുക, പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക, മറ്റ് പാർട്ടി നേതാക്കളെ വിലക്കെടുക്കുക, പാർലമെന്റിൽ ഒരു കാര്യവും ചർച്ച ചെയ്യാതിരിക്കുക, പാർലമെന്റിനെ പേരിന് മാത്രം ഉപയോഗിക്കുക, തുടങ്ങിയവയൊക്കെ അവരുടെ പ്രവർത്തന രീതികളാണ്. ഏത് തീരുമാനം എടുക്കുന്നതും ജനങ്ങളുടെ എതിർപ്പ് അടിച്ചമർത്തുക എന്ന ഉദ്ദേശത്തോടെയാണ്. കൃഷിക്കാർക്ക് എതിരെ സ്വീകരിച്ച കരിനിയമങ്ങളും പൗരാവകാശ നിഷേധങ്ങളും എല്ലാം ജനങ്ങളെ വെല്ലുവിളിക്കുന്ന സ്വഭാവത്തോടെ ഉള്ളവയാണ്.ഇന്ത്യൻ ജനതയെ ആകെ അവർ ജനങ്ങളായി കരുതാൻ ഒരുക്കമല്ല. ഹിന്ദുക്കളെയാണ് അവരുടെ "ജനങ്ങൾ " ആയി കാണാൻ അവർക്ക് താത്പ്പര്യം. എന്നാൽ അവരുടെ യഥാർത്ഥ ലക്‌ഷ്യം ആയ "രാമരാജ്യം" ബ്രാഹ്മണാധിപത്യം ഉള്ള രാജവാഴ്ചയാണ് എന്നതുകൊണ്ടും അവിടെ "ജനാധിപത്യം" എന്ന തെരെഞ്ഞെടുപ്പ് ഉണ്ടാവില്ല എന്നതും ജനങ്ങൾ പൊതുവെ വിസ്മരിക്കുകയാണ് പതിവ്.
.
. എന്നാൽ ബിജെപി യുടെ നിലപാട് അവർ എന്ത് തീരുമാനിച്ചാലും മറ്റുള്ളവർ അംഗീകരിച്ചുകൊള്ളണം എന്നതാണ്. പാർലമെന്റിൽ ഒരു കാര്യത്തിലും ഒരു വിധ ചർച്ചകളും നടത്താൻ നരേന്ദ്രമോഡിയും മറ്റും ഒരുക്കമല്ല. എല്ലാവരും അവർ തീരുമാനിക്കുന്ന ഭക്ഷണം മാത്റമേ കഴിക്കാവൂ; അവർ തീരുമാനിക്കുന്ന ദൈവത്തെ മാത്റമേ ആരാധിക്കാവൂ; തുടങ്ങിയവ അവരുടെ അടിസ്ഥാന പ്രമാണങ്ങളാണ്. ഏതൊരു ജീവിക്കും അതിനാവശ്യമുള്ള ഭക്ഷണം കഴിക്കാം എന്ന പ്രകൃതി നിയമം പോലും അവർ അംഗീകരിക്കുന്നില്ല. അതാണ് ലക്ഷ ദീപിലെ സ്‌കൂൾ കുട്ടികളുടെ ഭക്ഷണ ക്രമത്തിൽ നിന്നും മാംസാഹാരം അവർ ഒഴിവാക്കിയതും കോടതി ആ തീരുമാനം തള്ളിക്കളഞ്ഞതും. ഹിന്ദുക്കളെ മാത്രമാണവർ കണക്കിലെടുക്കുന്നത്. അതുകൊണ്ടു തന്നെ രാജ്യത്തെ എല്ലാ പൗരന്മാരെയും ഒരു പോലെ കാണാൻ അവർക്കാവില്ല. തന്മൂലം പൊതുവായതെല്ലാം അവർ നശിപ്പിക്കുന്നു, അതിൽ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും എല്ലാം ഉൾപ്പെടുന്നു.
.
ഇന്ത്യൻ ജനാധിപത്യം അംഗീകരിക്കാത്ത ബിജെപി "ബ്രാഹ്മണാധിപത്യം" അടിസ്ഥാനമായ "രാമരാജ്യം" ആണ് ലക്ഷ്യമാക്കുന്നത്. ജനാധിപത്യത്തിന്റെ നാല് നെടും തൂണുകളിൽ ഒന്നാണ് നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ. എന്നാൽ ബിജെപി യാകട്ടെ ലക്ഷ്യമിടുന്നത് "മനുസ്മൃതിയിൽ" നിർദ്ദേശിക്കുന്ന "ബ്രാഹ്മണ സഭ"കൾ ആയിരിക്കണം ഉണ്ടായിരിക്കേണ്ടത് എന്നാണ്. ജനാധിപത്യ വിരുദ്ധ നടപടികളിലൂടെ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയേയും നശിപ്പിക്കാനാണ് ഹിന്ദുത്വവാദികളുടെ നീക്കം.
.
. .ബിജെപി ലക്ഷ്യമിടുന്ന "രാമരാജ്യം" ബ്രാഹ്മണാധിപത്യത്തിൽ ഉള്ള രാജവാഴ്ചയാണ്. എവിടെയും അവർ ആവശ്യപ്പെടുന്നത് "ജയ് ശ്രീ റാം" എന്ന് ഉരുവിടണം എന്നാണ്. "വ്യാസൻ" ബ്രഹ്മണൻ അല്ലാത്തതുകൊണ്ട് വ്യാസന്റെ കൃഷ്ണനെയോ മഹാവിഷ്ണുവിനെയോ ഒന്നും ബ്രാഹ്മണർക്ക് ആവശ്യമില്ല. അഗ്നിശർമ എന്ന ബ്രാഹ്മണൻ ആണ് യഥാർത്ഥത്തിൽ വാത്മീകി. വാത്മീകിയുടെ ശ്രീ രാമൻ രാമായണത്തിന്റെ അവസാനം ശംപൂകൻ എന്ന ശൂദ്രന്റെ കഴുത്തു വെട്ടുകയാണ്. "മോക്ഷത്തിന് " അവകാശം ഇല്ലാത്ത "ശൂദ്രനായ" ശമ്പൂകൻ മോക്ഷത്തിനായി തപസ്സ് ചെയ്തു എന്നതാണ് അയാളുടെ "കുറ്റം". ബ്രാഹ്മണാധിപത്യം ഉറപ്പിക്കാനുള്ള ദൈവങ്ങളെ മാത്റമേ ബിജെപി അംഗീകരിക്കുകയുള്ളു. രാമായണത്തിലെ ഒരു കഥാ പാത്റം മാത്രമാണ് യഥാർത്ഥത്തിൽ ശ്രീ. രാമൻ. അതാണ് രാമക്ഷേത്രത്തിനും രാമനും കൊടുക്കുന്ന പരമ പ്രാധാന്യത്തിനു കാരണം. "ഹിന്ദു" എന്നത് ഒരു മുഖം മൂടി മാത്റം. അവിടെ സ്ത്രീകളും വൈശ്യരും ശൂദ്രരും എല്ലാം ബ്രാഹ്മണ ആധിപത്യം ഉറപ്പിക്കാനുള്ള ഉപകരണങ്ങൾ മാത്റം. ആര്യ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിൽ അത് മറികടക്കാനുള്ള ശ്രമം നടത്തിയ ശ്രീ ബുദ്ധനും അംബേദ്ക്കറും എല്ലാം പരാജയപ്പെടുകയാണ്. ഇങ്ങനെയുള്ള ബഡായി കഥകൾ ഒരു രാജ്യത്തിന്റെ അടിത്തറ തന്നെ തകർക്കുന്നു എന്നതാണ് ഇവിടെ പ്രശ്നമാകുന്നത്.
//
"ജനാധിപത്യം" എന്നാൽ ജനങ്ങളുടെ ആധിപത്യം എന്നാണ് അർത്ഥം. അവിടെ രാഷ്ട്രീയ പാർട്ടികൾ മാറി മാറി ഭരിക്കുക എന്ന അർത്ഥമേയില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ദീർഘ കാലം ഇന്ത്യ ഭരിച്ചത് കൊണ്ട്; എന്താണ് "കോൺഗ്രസ്" എന്ന് ജനങ്ങൾക്കെല്ലാം അറിയാം. അതിന്റെ ഒരു ഉദാഹരണം മാത്രം ആയിരുന്നു 2011-15 കാലത്തെ കേരളത്തിലെ ഭരണം. അതിൽ "പാലാരിവട്ടം പാലം" എന്ന് പറഞ്ഞാൽ മാത്രം ജനങ്ങൾക്കെല്ലാം ഓർമ്മ വരും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അതെ മാതിരി ഭരണം ആയിരുന്നത്കൊണ്ട് ഇന്ത്യൻ ജനത ഇന്ത്യയിലെ ഒരോ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ടിരിക്കുന്നു. ഉത്തരപ്രദേശിലെ അസംബ്ലി തെരെഞ്ഞെടുപ്പിൽ 2021 ൽ 403 സീറ്റിലും മത്സരിച്ചിട്ടും ഒരു സീറ്റിൽ പോലും വിജയിച്ചില്ല. കേരളത്തിലെ ഇടതുപക്ഷ മുന്നണി ഒരിക്കലും എന്താണ് "കോൺഗ്രസ് സംസ്കാരം" എന്ന് ജനങ്ങളോട് പറയാത്തതുകൊണ്ട് മാത്രം കേരളത്തിൽ പ്രതിപക്ഷം ആയിട്ടെങ്കിലും നിലനിൽക്കുന്നു. അല്ലെങ്കിൽ വയനാട്ടിലെ ഡിസിസി ട്രഷററുടെയും മകന്റേയും ആത്മഹത്യക്ക് കാരണക്കാരായ കോൺഗ്രസിന് പ്രതിപക്ഷത്ത് പോലും ഇരിക്കാൻ അവസരം ലഭിക്കില്ല. ഭരണം ഇല്ലെങ്കിൽ പോലും രാഹുൽ മാംകൂട്ടം കാണിച്ച "ചങ്കൂറ്റം" ഭരണംകൂടി ഉണ്ടെങ്കിൽ എന്താകും സ്ഥിതി എന്ന് ആർക്കും ഊഹിക്കാം.
//
.//22 07 2021//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ