410. കാറൽ മാർക്സ് മതത്തെപ്പറ്റി പറഞ്ഞത് .......
. ."മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് " എന്ന് മാർക്സ് പറഞ്ഞത് മയക്കു മരുന്ന് എന്ന് അർത്ഥത്തിലല്ല "വേദന സംഹാരി" എന്ന അർത്ഥത്തിലാണെന്ന് പണ്ഡിതർ വ്യക്തമാക്കുന്നു; യൂറോപ്പിൽ അക്കാലത്തെ പ്രധാന വേദന സംഹാരിയായിരുന്നു കറപ്പ് ".
. .മാതൃഭൂമി വാരിക (99-18) 2021 ജൂലായ് 18 ലക്കത്തിലെ പ്രശസ്ത സാഹിത്യ കാരൻ സക്കറിയയുടെ "മാർക്സിന്റെ മതം" എന്ന പേരിലുള്ള ലേഖനത്തിലെ വരികളാണ് മേൽ കാണിച്ചത്. ആ ലേഖനത്തിൽ സക്കറിയ നിരത്തുന്നവയാകെ വസ്തുതകൾ മാത്രമാണ്. എന്നാൽ മാർക്സ് "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന് പറഞ്ഞത് "വേദന സംഹാരി" എന്ന നിലയിലാണ് എന്ന് പറഞ്ഞത് മാത്റം ശരിയല്ല, മയക്കു മരുന്ന് എന്ന് അർത്ഥത്തിൽ തന്നെയാണ്. വേദന സംഹാരി യാണ് എന്ന് പറയുന്നത് മാർക്സിനെ തികച്ചും ചെറുതാക്കി കാണിക്കുകയാണ്. കാരണം മദ്യവും മയക്കു മരുന്നും തുടർച്ചയായി ഉപയോഗിക്കുന്നവർക്ക് അതിൽ നിന്ന് മോചനം ബുദ്ധിമുട്ടാണ്. "മതം" എന്ന് മാർക്സ് പറയുമ്പോൾ മാർക്‌സും ഉദ്ദേശിക്കുന്നത് "ദൈവ" ത്തെയാണ്. ദൈവം ഒരു സങ്കൽപ്പവും മതം ഒരു യാഥാർഥ്യവുമാണ്. ദൈവത്തിൽ വിശ്വസിക്കുന്ന ഒരാൾ അയാൾക്കുണ്ടാകുന്ന കുട്ടികളെ വളർത്തിക്കൊണ്ടു വരുന്നത് തികഞ്ഞ ദൈവ വിശ്വാസത്തിലും മതപരവമായ സാഹചര്യങ്ങളിൽ കൂടിയും ആയിരിക്കും. വളർന്നു വരുന്ന സാഹചര്യങ്ങളിൽ ബോധ--ഉപബോധ മനസുകളിൽ പൂർണമായും നിറഞ്ഞിരിക്കുന്ന ദൈവ സങ്കല്പത്തെ മാറ്റിയെടുക്കുക ബുദ്ധിമുട്ടാണ്. അല്ലെങ്കിൽ അയാൾ അത്റമാത്റം ബൗദ്ധിക നിലവാരം ഉള്ള ആൾ ആയിരിക്കണം. ഒരു ശരാശരി മനുഷ്യന് മറ്റുള്ളവരെ അനുകരിക്കുക എന്നല്ലാതെ സ്വയം വസ്തുതകൾ കണ്ടെത്തി മുന്നോട്ടുപോകാൻ കഴിഞ്ഞെന്നു വരില്ല.
. .
"മതം" അടിച്ചമർത്തപ്പെട്ട മനുഷ്യ ജീവിയുടെ ദീർഘ നിശ്വാസമാണ്; ഹൃദയ ശൂന്യമായ ലോകത്തിന്റെ ഹൃദയമാണ്; ആത്മാവ് നഷ്ടപെട്ട അവസ്ഥയിലെ ആത്മാവാണ്; അത് ജനങ്ങളുടെ കറപ്പാണ് " എന്ന് മാർക്സ് പറഞ്ഞാൽ "കറപ്പ് " വേദന സംഹാരി എന്ന അർത്ഥത്തിലാണ് പറഞ്ഞത് എന്ന് കരുതണമെങ്കിൽ ആ വാചകത്തിലെ ആദ്യ ഭാഗങ്ങളിലെ വാക്കുകളുടെ അർഥം ഒന്നും മനസിലാകാതെയിരിക്കണം. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ പ്രതിഷേധങ്ങളിൽ നിന്നും രോഷപ്പെടലുകളിൽ നിന്നും രക്ഷപ്പെടാൻ അവരെ ആത്മാവിനെക്കുറിച്ചും "സ്വർഗ്ഗ" ത്തെക്കുറിച്ചും "പഠിപ്പിച്ചു". ഈ ഭൂമിയിലെ കഷ്ടതകൾ എല്ലാം സഹിച്ചാൽ മരിച്ചു സ്വർഗത്തിൽ ചെന്നാലെങ്കിലും രക്ഷപ്പെടാമല്ലോ എന്ന് ആ "മനുഷ്യ ജീവിയും" കരുതി. അതിന്റെ അടിസ്ഥാനത്തിലുള്ളതാണ് അവന്റെ ദീർഘ നിശ്വാസം. അവിടെ മാർക്സ് മതത്തെക്കുറിച്ച് പറഞ്ഞതെല്ലാം പ്രസക്തമായി വരും. നിലനിൽക്കുന്ന എല്ലാ ആചാരങ്ങളും സാമൂഹ്യ നിയമങ്ങളും വിശ്വാസങ്ങളും ചൂഷക വർഗ്ഗങ്ങൾ അവരുടെ വർഗ വാഴ്ചക്കായി സൃഷ്ടിച്ചിട്ടുള്ളതാണ് എന്ന് മനസിലാക്കിയാൽ മാത്രമേ മാർക്സ് മതത്തെക്കുറിച്ച് പറഞ്ഞ "അടിച്ചമർത്തപ്പെട്ടവന്റെ ദീർഘ നിശ്വാസമാണ് മതം" എന്നതിന്റെ അർത്ഥം മനസിലാവുകയുള്ളു.
. .പുരാണ കഥകൾ കേൾക്കുന്ന ആർക്കും സാമാന്യ ബോധവും സാമാന്യ വിദ്യാഭ്യാസവും ഉണ്ടെങ്കിൽ തികച്ചും ബഡായി ആണെന്ന് മനസ്സിലാക്കാവുന്നവയാണ് മതപരമായ "കഥകൾ". മഹാഭാരതം രചിച്ച വേദവ്യാസന്റെ മാതാവ് സത്യവതി ഉണ്ടായത് ഒരു മത്സ്യത്തിൽ നിന്നാണ് എന്ന് തുടങ്ങുന്ന കഥകൾ അങ്ങനെ നീളുകയാണ്. വായുവിൽ നിന്നും ജനിക്കുന്ന ഹനുമാനും ഭീമനും; ഗംഗയിൽ നിന്നും ജനിക്കുന്ന ഭീഷ്മർ; സൂര്യനിൽ നിന്നും ജനിക്കുന്ന കർണ്ണൻ, മരിച്ചു കഴിഞ്ഞാൽ രക്ഷപെട്ടു പോകുന്ന "ആത്മാവ് ", എവിടെയോ ഉണ്ടെന്ന് ഇ.ശ്രീധരൻ വരെ വിശ്വസിക്കുന്ന സ്വർഗം ഒക്കെയും ശരിയാണെന്ന് കരുതണമെങ്കിൽ അവർ കഴിക്കുന്നത് വെറും "വേദന സംഹാരി" ഒന്നും അല്ല; ഒരിക്കലും രക്ഷപെടാൻ കഴിയാത്ത "മയക്കുമരുന്ന്" തന്നെയാണ് മതം അല്ലെങ്കിൽ ദൈവം.
. //////// .
കാറൽ മാർക്സ് മതത്തെപ്പറ്റി പറഞ്ഞത് .......
. ."മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് " എന്ന് മാർക്സ് പറഞ്ഞത് മയക്കു മരുന്ന് എന്ന് അർത്ഥത്തിലല്ല "വേദന സംഹാരി" എന്ന അർത്ഥത്തിലാണെന്ന് പണ്ഡിതർ വ്യക്തമാക്കുന്നു; യൂറോപ്പിൽ അക്കാലത്തെ പ്രധാന വേദന സംഹാരിയായിരുന്നു കറപ്പ് ".
. .മാതൃഭൂമി വാരിക (99-18) 2021 ജൂലായ് 18 ലക്കത്തിലെ പ്രശസ്ത സാഹിത്യ കാരൻ സക്കറിയയുടെ "മാർക്സിന്റെ മതം" എന്ന പേരിലുള്ള ലേഖനത്തിലെ വരികളാണ് മേൽ കാണിച്ചത്. ആ ലേഖനത്തിൽ സക്കറിയ നിരത്തുന്നവയാകെ വസ്തുതകൾ മാത്രമാണ്. എന്നാൽ മാർക്സ് "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന് പറഞ്ഞത് "വേദന സംഹാരി" എന്ന നിലയിലാണ് എന്ന് പറഞ്ഞത് മാത്റം ശരിയല്ല, മയക്കു മരുന്ന് എന്ന് അർത്ഥത്തിൽ തന്നെയാണ്. വേദന സംഹാരി യാണ് എന്ന് പറയുന്നത് മാർക്സിനെ തികച്ചും ചെറുതാക്കി കാണിക്കുകയാണ്. കാരണം മദ്യവും മയക്കു മരുന്നും തുടർച്ചയായി ഉപയോഗിക്കുന്നവർക്ക് അതിൽ നിന്ന് മോചനം ബുദ്ധിമുട്ടാണ്. "മതം" എന്ന് മാർക്സ് പറയുമ്പോൾ മാർക്‌സും ഉദ്ദേശിക്കുന്നത് "ദൈവ" ത്തെയാണ്. ദൈവം ഒരു സങ്കൽപ്പവും മതം ഒരു യാഥാർഥ്യവുമാണ്. ദൈവത്തിൽ വിശ്വസിക്കുന്ന ഒരാൾ അയാൾക്കുണ്ടാകുന്ന കുട്ടികളെ വളർത്തിക്കൊണ്ടു വരുന്നത് തികഞ്ഞ ദൈവ വിശ്വാസത്തിലും മതപരമായ സാഹചര്യങ്ങളിൽ കൂടിയും ആയിരിക്കും. വളർന്നു വരുന്ന സാഹചര്യങ്ങളിൽ ബോധ--ഉപബോധ മനസുകളിൽ പൂർണമായും നിറഞ്ഞിരിക്കുന്ന ദൈവ സങ്കല്പത്തെ മാറ്റിയെടുക്കുക ബുദ്ധിമുട്ടാണ്. അല്ലെങ്കിൽ അയാൾ അത്റമാത്റം ബൗദ്ധിക നിലവാരം ഉള്ള ആൾ ആയിരിക്കണം. ഒരു ശരാശരി മനുഷ്യന് മറ്റുള്ളവരെ അനുകരിക്കുക എന്നല്ലാതെ സ്വയം വസ്തുതകൾ കണ്ടെത്തി മുന്നോട്ടുപോകാൻ കഴിഞ്ഞെന്നു വരില്ല.
. ."മതം" അടിച്ചമർത്തപ്പെട്ട മനുഷ്യ ജീവിയുടെ ദീർഘ നിശ്വാസമാണ്; ഹൃദയ ശൂന്യമായ ലോകത്തിന്റെ ഹൃദയമാണ്; ആത്മാവ് നഷ്ടപെട്ട അവസ്ഥയിലെ ആത്മാവാണ്; അത് ജനങ്ങളുടെ കറപ്പാണ് " എന്ന് മാർക്സ് പറഞ്ഞാൽ "കറപ്പ് " വേദന സംഹാരി എന്ന അർത്ഥത്തിലാണ് പറഞ്ഞത് എന്ന് കരുതണമെങ്കിൽ ആ വാചകത്തിലെ ആദ്യ ഭാഗങ്ങളിലെ വാക്കുകളുടെ അർഥം ഒന്നും മനസിലാകാതെയിരിക്കണം. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ പ്രതിഷേധങ്ങളിൽ നിന്നും രോഷപ്പെടലുകളിൽ നിന്നും രക്ഷപ്പെടാൻ അവരെ ആത്മാവിനെക്കുറിച്ചും "സ്വർഗ്ഗ" ത്തെക്കുറിച്ചും "പഠിപ്പിച്ചു". ഈ ഭൂമിയിലെ കഷ്ടതകൾ എല്ലാം സഹിച്ചാൽ മരിച്ചു സ്വർഗത്തിൽ ചെന്നാലെങ്കിലും രക്ഷപ്പെടാമല്ലോ എന്ന് ആ "മനുഷ്യ ജീവിയും" കരുതി. അതിന്റെ അടിസ്ഥാനത്തിലുള്ളതാണ് അവന്റെ ദീർഘ നിശ്വാസം.
. .പുരാണ കഥകൾ കേൾക്കുന്ന ആർക്കും സാമാന്യ ബോധവും സാമാന്യ വിദ്യാഭ്യാസവും ഉണ്ടെങ്കിൽ തികച്ചും ബഡായി ആണെന്ന് മനസ്സിലാക്കാവുന്നവയാണ് മതപരമായ "കഥകൾ". മഹാഭാരതം രചിച്ച വേദവ്യാസന്റെ മാതാവ് സത്യവതി ഉണ്ടായത് ഒരു മത്സ്യത്തിൽ നിന്നാണ് എന്ന് തുടങ്ങുന്ന കഥകൾ അന്ഗനെ നീളുകയാണ്. വായുവിൽ നിന്നും ജനിക്കുന്ന ഹനുമാനും ഭീമനും; ഗംഗയിൽ നിന്നും ജനിക്കുന്ന ഭീഷ്മർ; സൂര്യനിൽ നിന്നും ജനിക്കുന്ന കർണ്ണൻ, മരിച്ചു കഴിഞ്ഞാൽ രക്ഷപെട്ടു പോകുന്ന "ആത്മാവ് ", എവിടെയോ ഉണ്ടെന്ന് ഇ.ശ്രീധരൻ വരെ വിശ്വസിക്കുന്ന സ്വർഗം ഒക്കെയും ശരിയാണെന്ന് കരുതണമെങ്കിൽ അവർ കഴിക്കുന്നത് വെറും "വേദന സംഹാരി" ഒന്നും അല്ല; ഒരിക്കലും രക്ഷപെടാൻ കഴിയാത്ത "മയക്കുമരുന്ന്" തന്നെയാണ് മതം അല്ലെങ്കിൽ ദൈവം.
. .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ