379. നിലനിൽക്കുന്ന എല്ലാ നിയമങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും ചൂഷക വർഗ വാഴ്ചക്കായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്.
/
എന്ന കാര്യം 1971 ൽ സ.കെ. ദാമോദരൻ നയിച്ച ഒരു എ ഐ വൈ എഫ് ക്യാംപിൽ (ആലുവ) നിന്നും കേട്ടിട്ടുള്ളതാണ്. കാര്യങ്ങൾ മനസിലാക്കുന്നവർക്ക് അത് സ്വയം ബോധ്യപ്പെടുക തന്നെ ചെയ്യും. സന്ധ്യക്ക് "രാമ; രാമ" ജപിക്കുന്ന ഒരാൾ അസാമാന്യമായ ചിന്താ ശേഷി ഉള്ള ആൾ അല്ലെങ്കിൽ ബിജെപിക്ക് അല്ലാതെ വോട്ട് ചെയ്യില്ല. ഇത് എല്ലാ മത വിശ്വാസികളുടേയും കാര്യമാണ്. കാരണം ദൈവം രക്ഷിക്കും എന്ന ഉറച്ച വിശ്വാസത്തിൽ ആണവർ. എല്ലാ മതങ്ങളും ശാസ്ത്ര ചിന്തയോട് കാണിക്കുന്ന ശത്രുതാ മനോഭാവം ദൈവത്തിന്റെ പേരിലുള്ള ചൂഷണം എന്നത്തേക്കും തുടരണം എന്ന ഉദ്ദേശത്തിൽ മാത്രം ആണെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് ബോധ്യമാകും. യാതൊരു ആശയങ്ങളും ശൂന്യതയിൽ നിന്നും ഉണ്ടാവില്ല എന്നതും എല്ലാ കൃതികളും അവ രജിക്കുന്നവരുടെ തലച്ചോറ് എന്ന ജൈവവസ്തുവിന്റെ ചിന്തയുടെ ഫലം ആണെന്നത് മാർക്സിസ ത്തിന്റെ ശാസ്ത്രീയ സമീപനത്തിന്റെ ഭാഗമാണ്. അതായത് എല്ലാ ദൈവങ്ങളും അവ ഏത് കൃതിയിലാണോ ആദ്യമായി അവതരിപ്പിക്കുന്നത് ആ കൃതി രചിക്കുന്നവരുടെ ചിന്തയുടെ അല്ലെങ്കിൽ ഭാവനയുടെ ഫലമാണ്. എല്ലാ മനുഷ്യരും ഏതെങ്കിലും മതത്തിന്റെ ചുറ്റുപാടിൽ വളർന്നിട്ടുള്ളവർ ആയിരിക്കും. മാതാ പിതാക്കളുടെ വിശ്വാസങ്ങൾക്ക് അനുസരിച്ചായിരിക്കും കുട്ടികളും വളർന്നു വരിക. ബഹുഭൂരിപക്ഷം ജനങ്ങളുടെ സാധാരണചിന്താശേഷി മാത്രം ഉള്ളവരാണ്. തൊഴിലാളിവർഗ്ഗ രാഷ്ട്രീയം സ്വീകരിച്ചിട്ടുള്ളവർ ചരിത്രപരമായ ഭൗതിക വാദം മനസിലാക്കാതെ ഈ വിഷയം പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്‌താൽ ചൂഷണ രഹിത സാമൂഹ്യനവ്യവസ്ഥ എന്ന മാർക്സിസത്തിന്റെ മൗലിക ലക്ഷ്യത്തിലേക്ക് തൊഴിലാളിവർഗ്ഗത്തെ നയിക്കാൻ ആവില്ല.
//
നില നിൽക്കുന്നത് ചൂഷക വർഗ വാഴ്ചയാണ് എന്ന് അംഗീകരിക്കുന്നില്ലെങ്കിൽ മാർക്സിസത്തിന്റെ പ്രസക്തി ഉണ്ടാകുന്നില്ല. കാരണം അത് ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥക്ക് മാത്രം ഉള്ളതാണ്. ആർഷ ഭാരത സംസ്ക്കാരത്തിൽ അഭിമാനം കൊള്ളണം; ഇന്ത്യയുടെ ആത്മാവിന്റെ ആഴത്തിലേക്ക് ഇറങ്ങി ചെല്ലണം; മുതലാളിത്ത സമൂഹത്തിന്റെ സ്വാതന്ത്രമായ വളർച്ചക്ക് ആയി എന്തും ചെയ്യും തുടങ്ങിയ നിലപാട് 1950 കൾക്ക് ശേഷം 74 വർഷങ്ങൾക്ക് ശേഷവും മിക്കവാറും നേതാക്കൾ ഉപേക്ഷിച്ചിട്ടില്ല എന്നതാണ് സിപിഐ; സിപിഐ(എം) നേതാക്കളുടെ നിലപാടുകളിൽ നിന്നും വ്യക്തമാകുന്നത്. തെരെഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ "വികസനം" എന്നത് അല്ലാതെ യാതൊരുവിധ വിമർശനങ്ങളും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഹിന്ദുത്വ വാദികളുടെയും സാമ്പത്തിക നയങ്ങൾക്ക് എതിരെ പറയാതിരിക്കുന്നതും ഇന്ത്യൻനാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ഡ്യയെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന നിലാപാട് സ്വീകരിക്കുന്നതും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർത്ഥ തുടർച്ച എന്ന നിലയിൽ സി പി ഐ, സിപിഐ(എം) എന്ന രണ്ടു പാർട്ടികളും തുടരുകയാണ്. ഇവിടെ ഇത് പറയുന്നത് ബോധ്യപ്പെടുമെങ്കിൽ രണ്ടുപാർട്ടികളും തിരുത്തുമെന്ന പ്രതീക്ഷയിലാണ്. മാർക്സിസം അംഗീകരിക്കുന്നത് ഡാർവിന്റെ പരിണാമ സിദ്ധാന്തവും ലൂയീസ് എച് മോർഗന്റെ നരവംശ ശാസ്ത്രവും ആണെന്നത് അംഗീകരിക്കുമെങ്കിൽ മാനവ രാശിയുടെ ചരിത്രം ആരംഭിക്കുന്നത് പ്രാചീന ശിലായുഗം മുതലാണെന്ന് അംഗീകരിക്കണം. മാത്രമല്ല ഫ്രെഡറിക് എൻഗൽസിന്റെ കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം എന്ന കൃതിയും ഇതിന്റെ ഭാഗമാണ്. കെ ദാമോദരന്റെ "മനുഷ്യൻ" എന്ന കൃതിയും ഇതോടൊപ്പം പരിഗണിക്കണം.
//
ലെനിൻ
പറഞ്ഞ മറ്റൊരു കാര്യമാണ് "തൊഴിലാളി വർഗം തത്വശാസ്ത്രത്തിൽ അതിന്റെ ആത്‌മീയ
ശക്തി കണ്ടെത്തുമ്പോൾ തത്വ ശാസ്ത്രം തൊഴിലാളിവർഗ്ഗത്തിൽ അതിന്റെ ഭൗതിക
ശക്തി കണ്ടെത്തുകയാണ് ചെയ്യുന്നത്" എന്ന്. അതാണ് തികച്ചും ഒരു ചെറിയ
പാർട്ടി ആയിരുന്നിട്ടും റഷ്യയിലെ ബോൾഷെവിക് പാർട്ടിക്ക് പഴയ സോവിയറ്റ്
യൂണിയൻ നാല് വർഷത്തെ ആഭ്യന്തര യുദ്ധത്തെ അതിജീവിക്കാൻ കരുത്ത് നൽകിയത്. എത്രയൊക്കെ ജോലി ചെയ്താലും പവപെട്ടവരുടെ; പണിയെടുക്കുന്നവരുടെ ദാരിദ്ര്യവും ജീവിത യാതനകളും അവസാനിക്കാത്തതും രാജ്യത്തെ ബഹുഭൂരിപക്ഷവും പണി ചെയ്യുകയും വളരെ ചെറിയ ഒരു ശതമാനം മാത്രം യാതൊരു ജോലിയും കായികമായി ചെയ്യാതെ കൂടുതൽ കൂടുതൽ ധനികർ ആയിമാറുന്നതും നിലനിൽക്കുന്ന ചൂഷക വർഗ വാഴ്ചയുടെ ഫലമാണെന്ന് തൊഴിലാളിവർഗത്തെ ബോധ്യപ്പെടുത്തിയാൽ ആ സാമൂഹ്യവ്യവസ്ഥ മാറ്റിയെടുക്കുകയും ദാരിദ്ര്യവും യാതനകളുമില്ലാത്ത ഒരു സാമൂഹ്യവ്യവസ്ഥ സ്ഥാപിക്കുന്ന ചുമതല തൊഴിലാളി വർഗം ഏറ്റെടുക്കും. അതാണ് സോഷ്യലിസം അംഗീകരിക്കുന്ന രാജ്യങ്ങളിൽ സംഭവിക്കുന്നത്. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ മുതലാളിത്തത്തിനായി നിലകൊണ്ടാൽ തൊഴിലാളിവർഗം നിസ്സഹായരാകും. അതാണ് ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
//
ലെനിൻ പറഞ്ഞതായി എല്ലാവരും കേട്ടിട്ടുള്ളതാണ് "ജനങ്ങളിൽ നിന്നും പഠിക്കണം; ജനങ്ങളെ പഠിപ്പിക്കണം" എന്നത്.
/
നിർഭാഗ്യവശാൽ എന്താണ് ജനങ്ങളെ പഠിപ്പിക്കേണ്ടത് എന്ന് മാത്രം ആർക്കും മനസിലായില്ല. കാരണം ഇന്ത്യൻ തൊഴിലാളിവർഗത്തെ മാർക്സിസം എന്താണ് എന്ന് പഠിപ്പിക്കേണ്ടവർ തന്നെ 1950 കാലത്ത് ബ്രാഹ്മണാധിപത്യത്തിൽ അധിഷ്ഠിതമായ ആർഷഭാരത സംസസ്കാരത്തിലേക്ക് മാറിയിരുന്നു. അതിന്റെ ഭാഗമായി ഇന്ത്യൻ മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ചയാണ് ആവശ്യം എന്നതിലേക്കും മാറിയിരുന്നു. 1950 കാലത്തേതിൽ നിന്നും 74 വർഷങ്ങൾ കൊണ്ട് പാർട്ടിയുടെ ലക്‌ഷ്യം തന്നെ മാറിയതിനാൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെ ഏത് അവസ്ഥയിലായി എന്ന് മനസിലാക്കിയെങ്കിലും ഇപ്പോഴെങ്കിലും മാർക്സിസം അംഗീകരിക്കുന്ന സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക് മാറുമോയെന്ന കാര്യത്തിൽ യാതൊരു ഉറപ്പും ഇല്ല. കാരണം പ്രായാധിക്യം ആയതിനാൽ നേതൃത്വത്തിന് കാര്യം ബോധ്യമാകണം എന്നില്ല. മുൻകാലങ്ങളിലേത് പോലെ മുതലാളിത്തം പ്രോത്സാഹിപ്പിച്ചാണ് പാർട്ടി ശക്തിപ്പെടുത്താൻ 24 മത് പാർട്ടി കോൺഗ്രസിന്റെ തീരുമാനം പുറത്തു വന്നാൽ ആർക്കും ഒന്നും ചെയ്‌യാൻ ആവില്ല. തീരുമാനിക്കുന്നവർ പ്രായം തികഞ്ഞ് വാർദ്ധക്യകാല വിശ്രമത്തിലേക്കും മടങ്ങുകായും ചെയ്യും.
//
കുറച്ച് മാസങ്ങൾക്കു മുൻപ് വളരെ സീനിയർ ആയ ഒരു സിപിഐ നേതാവ് പറഞ്ഞതായി ഒരു പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ വന്നതാണ് "ജനങ്ങളിൽ നിന്നും പഠിക്കണം; ജനങ്ങളെ പഠിപ്പിക്കണം" എന്നാണ് ലെനിൻ പറഞ്ഞിട്ടുള്ളത് എന്നും "ജനങ്ങളിൽ ബഹുഭൂരിപക്ഷവും ദൈവ വിശ്വാസികളാണ്". അത് മനസിലാക്കാതിരുന്നതാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പറ്റിയ പിശക്" എന്നും. ആ പാവം സീനിയർ സഖാവിനെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല. അദ്ദേഹത്തിന് 1950 കാലത്തെ നേതാക്കൾ പഠിപ്പിച്ചത് മനസിലാക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളു. എന്നാൽ ബ്രാഹ്മണാധിപത്യവും ചാതുർവർണ്യ വ്യവസ്ഥയും വളരെ ശക്തമായി നിലനിന്നിരുന്ന കാലത്ത് 1920--25 കാലം മുതൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും സോഷ്യലിസ്റ്റ് ആശയഗതിയും വളരെ ശക്തമായി വളർന്നു വന്നിരുന്നതും 1952 ലെ തെരെഞ്ഞെടുപ്പിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 32 പാർലമെന്റ് അംഗങ്ങൾ ആദ്യത്തെ പൊതു തെരെഞ്ഞെടുപ്പിൽ നേടാൻ കഴിഞ്ഞിരുന്നു. അത് 1920/25 കാലം മുതൽ കേവലം മുപ്പത് വർഷങ്ങളിലെ വളർച്ച മാത്രം ആയിരുന്നു. സോഷ്യലിസ്റ് ആശയങ്ങൾക്ക് തൊഴിലാളിവർഗ്ഗത്തിലും സാധാരണ ജനങ്ങളിലും എത്രത്തോളം മാറ്റം ഉണ്ടാക്കാമെന്ന് മനസിലായിട്ടില്ല എന്നതാണ് അടിസ്ഥാന വസ്തുത. അതോടൊപ്പം എന്താണ് ജനാധിപത്യം, എന്താണ് മുതലാളിത്തം എന്ന കാര്യങ്ങളിലെ അവ്യക്തത. വർഗ വൈരുധ്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ. അടിമയുടെ താത്പ്പര്യങ്ങളും അടിമ ഉടമയുടെ താത്പ്പര്യങ്ങളും എന്താണ് എന്ന് മനസിലാകാതിരിക്കുക. പഴയ അടിമ ഉടമകളാണ് ആധുനിക മുതലാളിത്തത്തിന്റെ നേരവകാശികൾ എന്നത് ബോധ്യപ്പെടാതിരിക്കുക. എല്ലാത്തിന്റെയും കൂടിച്ചേരൽ ആണ് ആർഷ ഭാരത സംസ്‌ക്കാരവും മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ചയും ആണ് ആവശ്യം എന്നതിലേക്ക് 1950 കാലത്തെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇന്നത്തെ അവസ്ഥയിലേക്ക് നയിച്ചത്. ഭരണ കൂടത്തിന്റെ ഉത്ഭവം തന്നെ അടിമ വ്യവസ്ഥ ഉറപ്പിക്കുന്നതിനും അടിമ ഉടമകളുടെ താത്പ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ആയിരുന്നു. അതിനാവശ്യമായ സാമൂഹ്യ വ്യവസ്ഥ ചൂഷക വർഗ്ഗങ്ങൾ വളർത്തിക്കൊണ്ടു വന്നു. അടിമക്ക് യാതൊരു മനുഷ്യാവകാശങ്ങളും ഉണ്ടായിരുന്നില്ല. ഭൂമിയുടെ മേലുള്ള ഉടമസ്ഥാവകാശം രാജാവിനും ബ്രാഹ്മണർക്കും ക്ഷേത്രങ്ങൾക്കും മാത്രം ആയിരുന്നു. ആർക്ക് ഭൂമി കൊടുക്കണമെന്ന് രാജാവ് തീരുമാനിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യവും അങ്ങനെ തന്നെ. ജനാധിപത്യം നടപ്പിലായെങ്കിലും കേരളം ഒഴികെ ഇന്ത്യയുടെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും കാര്യങ്ങളിൽ വലിയ മാറ്റം വന്നിട്ടില്ല.
//
മതം അതിന്റെ പൂർണമായ തീവ്രതയിൽ എല്ലാ രാജ്യങ്ങളിലും നിലനിൽക്കുന്ന കാര്യമാണ്. ലെനിൻ "ജനങ്ങളിൽ നിന്നും പഠിക്കണം; ജനങ്ങളെ പഠിപ്പിക്കണം". എന്ന് പറഞ്ഞത് ജനങ്ങളുടെ ദാരിദ്ര്യവും ബുദ്ധിമുട്ടുകളും എന്താണ് എന്ന് പഠിക്കണം എന്നും എന്നാൽ അതിന്റെ കാരണം ദൈവമോ ദൈവ വിധിയോ അല്ലെന്നും ദൈവത്തിന് അത് പരിഹരിക്കാൻ ആവില്ല എന്നും ജനങ്ങളെ പഠിപ്പിക്കണം എന്നാണ്. രാജ വാഴ്ചക്കാലത്ത് രാജാവാണ് പ്രഭുക്കന്മാർക്ക് ഭൂമി മുഴുവൻ കൊടുത്തിരുന്നതും അടിമ വ്യവസ്ഥ നിലനിർത്തിയിരുന്നതും. എല്ലാ രാജ്യങ്ങളിലും ഭരണം നടത്തിയിരുന്ന രാജാക്കന്മാരാണ് കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. അവർ തന്നെയാണ് പുരോഹിത വർഗ്ഗങ്ങളെ സംരക്ഷിച്ചിരുന്നതും. പുരോഹിത വർഗ്ഗങ്ങൾ ദൈവത്തെക്കുറിച്ചും സ്വർഗ്ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചും ജനങ്ങളെ "പഠിപ്പിച്ചു" അല്ലെങ്കിൽ രാജാവ് കൊടുക്കുന്ന ആനുകൂല്യങ്ങൾ അനുഭവിച്ച് അവരുടെ ജോലി ചെയ്തു. ഇന്ത്യയിൽ അത് ബ്രാഹ്മണരുടെ ജോലി ആയിരുന്നെങ്കിൽ യൂറോപ്പിൽ ആ ജോലി നിർവഹിച്ചത് ക്രൈസ്തവ സഭാ മേധാവികൾ ആയിരുന്നു എന്ന് മാത്രം. എവിടെയും സമ്പത്തിന്റെ സംരക്ഷണം ആയിരുന്നു അവരുടെ അടിസ്ഥാന ലക്‌ഷ്യം. പാവപെട്ട ജനങ്ങളെ "ദൈവ ഭയം ഉള്ളവരാക്കി, അടിമത്തം ദൈവ നിശ്ചയമായി പഠിപ്പിച്ച് മരണാനന്തര ജീവിതത്തിലെ "സ്വർഗീയ സുഖം" അനുഭവിക്കാൻ കാത്തിരിക്കാൻ പഠിപ്പിച്ചു. ഭൂമിയിൽ സമ്പത്ത് കൈവശം ഉള്ളവർ "സ്വർഗീയ സുഖം" ഭൂമിയിൽ തന്നെ ആസ്വദിച്ചു. സമ്പന്നന്റെ യാഥാർത്ഥ ലക്ഷ്യം അത് മാത്രം ആയിരുന്നു. അടിസ്ഥാനപരമായി മതങ്ങൾ കൈകാര്യം ചെയ്യുന്നത് മരണാനന്തര ജീവിതമാണെന്ന വസ്തുത പാവപെട്ട ജനങ്ങളെ ബോധ്യപ്പെടുത്തണം.
//
ലെനിൻ എന്തുചെയ്യണം എന്ന കൃതിയിൽ സോഷ്യലിസത്തിന്റെ പ്രസക്തി ലവലേശം കുറച്ച് കാണുക എന്നാൽ ബൂർഷ്വാ ആശയങ്ങൾക്ക് ഇടയാക്കുക ആയിരിക്കും ഫലം എന്നും "എന്ത് ചെയ്യണം?" എന്ന കൃതിയിൽ പറയുന്നുണ്ട്. അതും ആർക്കും മനസിലായില്ല. എന്നാൽ 1952 ലെ തെരെഞ്ഞെടുപ്പിൽ "ഭാരതീയ ജനസംഘം" എന്ന അന്നത്തെ ബിജെപി ക്ക് അന്നത്തെ ഇന്ത്യൻ പാർലമെന്റിൽ രണ്ട് അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അവരാണ്ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്. ലെനിൻ 1901 ൽ പറഞ്ഞ കാര്യമാണ് സംഭവിച്ചത്.
//
ചരിത്രപരമായ ഭൗതിക വാദം.
/
."ഗോത്റങ്ങൾ" ആവിർഭവിച്ചപ്പോൾ ഗോത്റതലവൻ രാജാവും അയാളുടെ സഹായികൾ അടിമയുടമകളും പ്രഭുക്കന്മാരും ആയി. ഗോത്റങ്ങൾ തമ്മിൽ കലഹവും പരാജയപ്പെടുന്നവരെ അടിമകളാക്കുന്നതും സാധാരണയായി. "അടിമ" മോചനത്തിന് ശ്രമിക്കാതിരിക്കാൻ അവന്റെ "അടിമത്തം" "ദൈവ വിധി" ആണെന്നും അവനെ "ആത്മാവിനെ" ക്കുറിച്ചും "സ്വർഗ്ഗ" ത്തെക്കുറിച്ചും നരകത്തെ കുറിച്ചും "പഠിപ്പിച്ചു". ഈ ഭൂമിയിലെ കഷ്ടതകൾ എല്ലാം സഹിച്ചാൽ മരിച്ചു സ്വർഗത്തിൽ ചെന്നാലെങ്കിലും രക്ഷപ്പെടാമല്ലോ എന്ന് ആ "മനുഷ്യ ജീവിയും" കരുതി. അതിന്റെ അടിസ്ഥാനത്തിലുള്ളതാണ് അവന്റെ ദീർഘ നിശ്വാസം. അവിടെ മാർക്സ് മതത്തെക്കുറിച്ച് പറഞ്ഞതെല്ലാം പ്രസക്തമായി വരും. "ജനങ്ങളുടെ കറപ്പാണ് " എന്ന പ്റയോഗത്തിലൂടെ മാർക്സ് എത്റ കൃത്യമായി മതത്തെ വിലയിരുത്തിയിരിക്കുന്നു എന്നതാണ് വസ്തുത. നിലനിൽക്കുന്ന എല്ലാ ആചാരങ്ങളും സാമൂഹ്യ നിയമങ്ങളും വിശ്വാസങ്ങളും ചൂഷക വർഗ്ഗങ്ങൾ അവരുടെ വർഗ വാഴ്ചക്കായി സൃഷ്ടിച്ചിട്ടുള്ളതാണ് എന്ന് മനസിലാക്കിയാൽ മാത്രമേ മാർക്സ് മതത്തെക്കുറിച്ച് പറഞ്ഞ "അടിച്ചമർത്തപ്പെട്ടവന്റെ ദീർഘ നിശ്വാസമാണ് മതം" എന്നതിന്റെ അർത്ഥം മനസിലാവുകയുള്ളു. അടിമയുടെ ജീവിത സാഹചര്യങ്ങൾ മനസിലാക്കിയാൽ മാത്റമേ "അടിച്ചമർത്തപ്പെട്ട മനുഷ്യ ജീവിയുടെ" എന്ന പ്രയോഗത്തിന്റെ ആശയം മനസിലാവുകയുള്ളു. അത് മനസിലാക്കാത്തവരാണ് "വേതന സംഹാരി" ആയി മാർക്സിന്റെ വാക്കുകളെ വ്യാഖ്യാനിച്ചത്. അന്നത്തെ അടിമ ഇന്ന് "കൂലി അടിമ" മാത്റമാണ്. കാര്യമായ സ്വത്തൊന്നും ഇല്ലാത്ത തൊഴിലാളിക്ക് ആരുടെയെങ്കിലും കീഴിൽ പണിയെടുത്തേ മതിയാവുകയുള്ളു. ഇല്ലെങ്കിൽ അവൻ പട്ടിണിയാകും. ആരുടെ കീഴിൽ പണിയെടുക്കാം അല്ലെങ്കിൽ ആര് അവനെ ചൂഷണം ചെയ്യണം എന്ന് അവന് തീരുമാനിക്കാനുള്ള "സ്വാതന്ത്റിയം" ഉണ്ട്. ഇതാണ് മുതലാളിത്ത വ്യവസ്ഥയിലെ "തൊഴിലാളി" യുടെ സ്ഥിതി. അത് പരിഹരിക്കാനാണ് മാർക്സ് "സോഷ്യലിസ്റ്റ് വ്യവസ്ഥിതി" വിഭാവനം ചെയ്തത്. (നിർഭാഗ്യവശാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്റസ്ഥാനങ്ങൾ 1950 കാലം മുതൽ സോഷ്യലിസം സ്ഥാപിക്കുക എന്ന ലക്‌ഷ്യം അംഗീകരിച്ചിട്ടില്ല, കാരണം കാറൽ മാർക്സ് സോഷ്യലിസത്തെ മുതലാളിത്ത വ്യവസ്ഥയുടെ പൂർണ വളർച്ചക്ക് ശേഷമാണ് സാധ്യമാവുക എന്ന് പറഞ്ഞത് എന്ന കാര്യവും ഇന്ത്യയിൽ ആർക്കും മനസിലായില്ല എന്നതുകൊണ്ടാണ്. മാർക്സിസം രൂപം കൊള്ളുന്നത് 1850 കാലത്താണ്; അന്ന് ലോകം അടക്കി വാണ ഇഗ്ളീഷ് ഈസ്ററ് ഇന്ത്യ കമ്പനിയെ കണക്കിലെടുത്താണ്; അതും ഇന്ത്യയിലുള്ളവർക്ക് മനസിലായില്ല; അവരാകട്ടെ ഇന്ത്യയിലെ മുതലാളിത്തം "പൂർണ" വളർച്ചയാകാൻ കാത്തിരിക്കുകയാണ്). ശാസ്ത്രം അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോൾ മുതലാളിത്തത്തിന് "പൂർണ വളർച്ച" എന്ന ഒരു ഘട്ടം ഉണ്ടാവില്ല.
//
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും സമൂഹത്തിന്റെയാകെ നിലനില്പിൽ പങ്കാളികളാണ്; എല്ലാവരും പരസ്പരം ആശ്രിതരാണ് എന്നതാണ് സോഷ്യലിസത്തിന്റെ അടിസ്ഥാനം. ഒരോരുത്തരും അവരവരുടെ നിലനില്പിനായിട്ടാണ് ജോലി ചെയ്യുന്നത്. അതിനവർക്ക് പ്റതിഫലവും കിട്ടുന്നുണ്ടാകും. എന്നാൽ അവർ അതോടൊപ്പം സമൂഹത്തെ സഹായിക്കുക കൂടിയാണ്. അത് അവർ ബോധപൂർവം സംഭവിക്കുന്നതാകണം എന്നില്ല. ഏതൊരാളും അയാൾക്കുവേണ്ടി ചെയ്യുന്നത് അത് സമൂഹത്തിന് ദോഷകരമല്ലെങ്കിൽ സമൂഹത്തെ സേവിക്കുക തന്നെയാണ്. എന്നാൽ ഏതൊരാളും ജോലി ചെയ്യുന്നത് മറ്റുള്ളവർ ചെയ്തിട്ടുള്ള ജോലികളുടെ തുടർച്ചയാണ്. ഡ്രൈവരുടെ ജോലി ചെയ്യുന്നയാൾക്ക് ഓടിക്കാൻ പാകത്തിലുള്ള ഏതെങ്കിലും വാഹനം ആവശ്യമാണ്. എങ്ങനെയാണ് ഒരു വാഹനം ഉണ്ടാവുക? അവിടെ ഇരുമ്പ്--കൽക്കരി ഖനികളിലെ തൊഴിലാളികൾ മുതൽ ഒരു നീണ്ട നിര തന്നെ ആവശ്യമാണ്. ഇത് നിത്യ ജീവിതത്തിലെ ഏത് ഘടകം എടുത്താലും ബാധകമാണ്. ഒരോരുത്തരും ചെയ്‌യുന്ന ജോലിയോടൊപ്പം അവർ സമൂഹത്തെ സഹായിക്കുക കൂടിയാണ്. അങ്ങനെ അവർ സമൂഹത്തിന്റെ ഭാഗം ആവുകയാണ്. അവിടെയൊന്നും ജാതിയോ മതങ്ങളോ വരുന്നതേയില്ല. എല്ലാവരും ജീവിക്കാൻ വേണ്ടി തൊഴിൽ ചെയ്യുകയാണ്. അവിടെയാണ് "മാർക്സിസം" നിർദേശിക്കുന്നത് തൊഴിലാളികളാണ് സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്; അവർ ജാതി--മത ഭേദം ഇല്ലാതെ പരസ്പരം സഹകരിക്കണം എന്ന്. അവരുടെ ജീവിതം യാതനകളും ദാരിദ്ര്യവും ഇല്ലാത്തതാക്കാം എന്നതാണ് സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥയുടെ അടിസ്ഥാനം. അങ്ങനെയൊരു കാഴ്ചപ്പാട് പാടില്ല, സ്വാർത്ഥതയുടെ അടിസ്ഥാനത്തിൽ, ഏത് വിധത്തിലും പണം ഉണ്ടാക്കണം എന്ന് മാത്റം ചിന്തിക്കുന്നവരുടെ കൂട്ടായ്മകളാണ് സോഷ്യലിസത്തിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നവർ.
//
/"മാർക്സിസം" എന്ന തത്വശാസ്ത്റം ചൂഷണവിമുക്തമായ ഒരു സാമൂഹ്യ വ്യവസ്ഥക്കായി (സോഷ്യലിസ്റ്റു വ്യവസ്ഥ) മാത്റം രൂപം കൊടുത്തിട്ടുള്ളതാണ് എന്ന് അംഗീകരിക്കാതെ ചൂഷണാടിസ്ഥാനത്തിലുള്ള മുതലാളിത്ത വ്യവസ്ഥ പ്രോത്സാഹിപ്പിക്കാൻ നിലകൊള്ളുന്നിടത്തോളം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം തകരുകയല്ലാതെ ഒരു ഇഞ്ചു പോലും മുന്നോട്ടു പോവുകയില്ല എന്നത് 1950 കൾക്ക് ശേഷം 74 വർഷങ്ങളിലെ അനുഭവത്തിൽ നിന്ന് പോലും ബോധ്യപ്പെടുകയില്ല എന്നത് തികച്ചും നിർഭാഗ്യകരമാണ്. എന്തുമാത്റം അനുഭവങ്ങൾ ഉണ്ടായാലും മുതലാളിത്തത്തോടുള്ള നിലപാടിൽ മാറ്റം വരുത്തുകയില്ല എന്നത് ബുദ്ധി ശൂന്യതയോ ബോധപൂർവമുള്ള നിലപാടോ? ഇൻഡ്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസുമായി ഐക്യം ഉണ്ടാക്കാൻ തയ്യാറായ സിപിഐ യുടെ നിലപാടിൽ നിന്നും സിപിഐ ക്കുണ്ടായ തകർച്ചയിൽ നിന്നും യാതൊന്നും മനസിലാക്കാതെ കോൺഗ്രസുമായി അഖിലേന്ത്യ തലത്തിൽ ഐക്യം ഉണ്ടാക്കാൻ തയ്യാറായിട്ടുള്ളത് പാർട്ടി പൂർണമായും ഇല്ലാതാകണം എന്ന ഉദ്ദേശത്തിൽ ആണെന്നാണോ കരുതേണ്ടത്? 1964 ൽ രണ്ടു പാർട്ടികളാകാൻ ഇടയാക്കിയ ഇന്ത്യൻ ചൂഷക വർഗവുമായി വർഗ സങ്കലനം എന്ന സിപിഐ യുടെ നിലപാട് സ്വീകരിക്കുന്നത് പാർട്ടി കോൺഗ്രസിനെ വെല്ലുവിളിച്ചുകൊണ്ടാകരുത്,
//
എല്ലാ ദൈവങ്ങളും സമ്പന്നരുടെ മാത്രം സംരക്ഷകരാണ്. ദൈവങ്ങളെ ചൂഷക വർഗ്ഗങ്ങൾ അവരുടെ ചൂഷണോപാധി ആയി മാത്രം കാണുന്നു. നരേന്ദ്ര മോഡി എത്ര സമർത്ഥമായി "ശ്രീ. രാമനെ" ഉപയോഗിക്കുന്നു എന്ന് മനസിലാക്കുക. പാവപെട്ട ജനങ്ങളുടെ ദയനീയമായ ചിന്താശേഷിയെ ആണവർ ചൂഷണത്തിനുള്ള മാർഗമായി കാണുന്നത്.
//
വർഗ സമരത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടമാണ് സോഷ്യലിസവും മുതലാളിത്തവുമായിട്ടുള്ളത്. സോവിയറ്റ് യൂണിയൻ നിലനിന്നപ്പോൾ അമേരിക്കയുടെ ലക്ഷ്യം സോവിയറ്റ് യൂണിയനെ ഇല്ലാതാക്കുക എന്നതായിരുന്നു. എന്നാൽ അമേരിക്കയെക്കാൾ സോഷ്യലിസത്തിന്റെ ശത്രു ആയി മാറിയത് സോവിയറ്റ് യൂണിയന്റെ പാർട്ടി ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ച "ഗോർബചെവ്" എന്ന മാർക്സിസ്റ്റ് വിരുദ്ധൻ തന്നെ ആയിരുന്നു. ഇന്ത്യയിലും അങ്ങനെ ആകാനുള്ള സാധ്യതയും കാണാതിരിക്കരുത്. സോഷ്യലിസ്റ്റ് ആശയങ്ങളോടുള്ള ശത്രുതയിൽ ചൂഷക വർഗ്ഗങ്ങൾ ഒറ്റകെട്ടാണെന്ന യാഥാർഥ്യവും നാം കാണണം.
//02 01 2021//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ