2020 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

352. "ഭൗതിക വാദം" ശാസ്ത്റം ആണ്.


352. "ഭൗതിക വാദം" ശാസ്ത്റം ആണ്............വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ അടിസ്ഥാന തത്വങ്ങൾ താഴെ പറയുന്നവയാണ്. എന്നാൽ ഒരോന്നും വളരെ വിശദമായി പ്രതിപാദിച്ചില്ലെങ്കിൽ സാധാരണക്കാർക്ക് അവ മനസിലാക്കാൻ ബുദ്ധിമുട്ടാണ്. അത് മനസിലാകാത്തരാണ് അതൊന്നും ഇന്ത്യക്ക് ബാധകമല്ല എന്നൊക്കെ പറയുന്നത്. എന്റെ ബ്ലോഗ് 381, 341 എന്നിവയിലും സ്ഥല പരിമിതി മൂലം എല്ലാം ഇല്ല.
.
.......ഭൗതിക വാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും........
ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ.
ഭൗതികപ്രപഞ്ചത്തിന്റെ മാറ്റം ആശയങ്ങളിലും മാറ്റമുണ്ടാക്കും; ആശയങ്ങൾ തിരിച്ച് ഭൗതികപ്രപഞ്ചത്തെയും സ്വാധീനിക്കും. പ്രപഞ്ചവും സമൂഹവും പ്രതിഭാസങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു.
ഏതൊന്നിലും വൈരുദ്ധ്യം (വിപരീതം) അടങ്ങിയിരിക്കുന്നു; എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്വാധീനിക്കുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു.
വിപരീതങ്ങൾ തമ്മിൽ ഐക്യവുമുണ്ട്; സമരവുമുണ്ട്.
 ചലനത്തിന്റെ (മാറ്റത്തിന്റെ) അടിസ്ഥാനവും കാരണവും വൈരുദ്ധ്യങ്ങളുടെ ഏറ്റുമുട്ടലാണ്.
നിലവിലുള്ളതിനെ നിഷേധിച്ച് പുതിയതിന്റെ ജനനം ഉണ്ടാകുന്നു; വീണ്ടും നിഷേധിച്ചു ഇനിയും പുതിയതൊന്ന് ഉണ്ടാകുന്നു.

 അളവിലെ മാറ്റം, ഒരു ഘട്ടം കഴിഞ്ഞാൽ കുതിച്ചുചാട്ടത്തിലൂടെ ഗുണത്തിലെ മാറ്റമാകുന്നു
.
"വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം" "മാർക്സിസ"ത്തിന്റെ ഒരു ഘടകം മാത്രമാണ്. വർഗ സമര സിദ്ധാന്തവും മിച്ചമൂല്യസിദ്ധാന്തം അടക്കമുള്ള മാർക്സിയൻ സാമ്പത്തിക ശാസ്ത്രവും മറ്റ് രണ്ട് ഘടകങ്ങളാണ്.. .ഭൗതിക വാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും എന്താണെന്ന് മനസിലാകാത്തതുകൊണ്ടാണ് "അത് അടിച്ചേൽപ്പിക്കാൻ ആവില്ല" എന്നും മറ്റും ചിലർ പറയുന്നത്. ശാസ്തറം അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ മാത്റമേ പ്രസക്തമാകുയുള്ളു. ഭൗതികവാദം അംഗീകരിക്കാത്തവർ ആത്‌മീയവാദം ആണ് സ്വീകരിക്കുന്നത്. ........ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുന്നതിനെ എല്ലാം മാർക്സിസം അംഗീകരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ. ഭൗതികപ്രപഞ്ചത്തിന്റെ (പദാർത്ഥങ്ങളുടെ) മാറ്റം ആശയങ്ങളിലും മാറ്റമുണ്ടാക്കും; ആശയങ്ങൾ തിരിച്ച് ഭൗതികപ്രപഞ്ചത്തെയും സ്വാധീനിക്കും. പ്രപഞ്ചവും സമൂഹവും പ്രതിഭാസങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ഭൗതിക വാദത്തെ കുറിച്ച് സാധാരണ ഇങ്ങനെയാണ് പറയുക. എന്നാൽ അത് എല്ലാവർക്കും ശരിയായ രീതിയിൽ മനസിലായിക്കൊള്ളണമെന്നില്ല. പദാർത്ഥം എന്ന് പറയുമ്പോൾ അതിന് വിശാലമായ ആശയങ്ങാണ് ഉള്ളത്.
..........മതങ്ങളുടെ നിലപാട് "ആശയം" (ആത്മാവ്) അല്ലെങ്കിൽ "ദൈവം" ആണ് പ്രധാനം ആയിട്ടുള്ളത് എന്നാണ്. ഭൗതികമായി എന്തെല്ലാം നേടിയാലും ആത്മീയമായി നശിച്ചാൽ എല്ലാം നശിക്കും എന്നാണ് മതങ്ങങ്ങളുടെ പൊതുവായ നിലപാട്. സോവിയറ്റ് യൂണിയണനെ ഇല്ലാതാക്കുന്നതിൽ ഈ നിലപാടും ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഭഗവത് ഗീത രണ്ടാം അദ്ധ്യായം അനുസരിച്ച് ഭൗതിക പ്രപഞ്ചം ആകെ മായയാണ്. ഈ നിലപാടുകളൊന്നും മാർക്സിസം അംഗീകരിക്കുന്നില്ല. അവിടെയാണ് മാർക്സിസത്തിന്റെ നിലപാട് "ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ" എന്നത്.
..........എല്ലാ മനുഷ്യരും "പദാർങ്ങളിൽ" ഉൾപ്പെടും. മനുഷ്യരുടെ "തലച്ചോറ്" ഒരു ഭൗതിക പദാർത്ഥമാണ്. അവിടെ നടക്കുന്ന "ചിന്ത" എന്ന പ്റവർത്തനത്തിന്റെ ഫലമാണ് ആശയങ്ങൾ. "ചിന്തയെ ചിന്തിക്കുന്ന പദാർത്ഥത്തിൽ നിന്ന് വേർതിരിക്കാനാവില്ല" എന്നതാണ് ഭൗതിക വാദത്തിന് കാറൽ മാർക്സ് നൽകിയ ഏറ്റവും വലിയ സംഭാവന. അതുവരെ "ആശയം" ആണ് പ്റധാനം എന്നതായിരുന്നു പൊതുവായ നിലപാട്. "ആശയത്തിൽ" തലകുത്തി നിന്ന ഭൗതിക വാദത്തെ കാറൽ മാർക്സ് ഏതൊരു ആശയവും "തലച്ചോറ്" എന്ന ഭൗതിക പദാർത്ഥത്തിന്റെയും ചിന്ത എന്ന പ്റവർത്തിയുടേയും ഫലം ആണെന്ന് സ്ഥാപിച്ചു. കാറൽ മാർക്സ് എന്ന ആളിന്റെ ചിന്ത എന്ന പ്റവർത്തിയുടെ ഫലമായുണ്ടായ ആശയങ്ങളാണ് "മാർക്സിസം" എന്ന പേരിൽ അറിയപ്പെടുന്നത്. മാർക്സ് എന്ന വ്യക്തി ഇല്ലെങ്കിൽ "മാർക്സിസ"വും ഇല്ല. (മാർക്സിസം എങ്ങനെ ലോകത്തെ സ്വാധീനിക്കുന്നു എന്ന് നമുക്കറിയാം).
..........അത് പോലെ തന്നെയാണ് മതപരമായ ആശയങ്ങളും നിലവിൽ വന്നത്. യാതൊന്നും ശൂന്യതയിൽ നിന്നും ആവിർഭവിക്കുന്നില്ല. "മനു" എന്ന വ്യക്തിയുടെ ചിന്തയുടെ ഫലമായി ഉണ്ടായ ആശയങ്ങളാണ് "മനുസ്മൃതി" എന്ന പേരിൽ അറിയപ്പെടുന്നത്. "മനു" എന്ന വ്യക്തി ഇല്ലെങ്കിൽ അദ്ദേഹത്തിന്റെ കൃതിയും ഉണ്ടാകുമായിരുന്നില്ല. തുടർന്നുള്ള ഇന്ത്യൻ ഇതിഹാസങ്ങളെല്ലാം "മനുസ്മൃതി" എന്ന കൃതിയിലെ ആശയങ്ങളുടെ തുടർച്ചയാണ്. വാത്മീകി എന്ന വ്യക്തിയുടെ ആശയങ്ങളാണ് "രാമായണം" എന്ന കൃതി. രാമായണത്തിന്റെ യഥാർഥ ഉദ്ദേശം തന്നെ ചാതുർവർണ്യ വ്യവസ്ഥയ്ക്ക് ഊന്നൽ കൊടുക്കുകയാണ്. രാമായണം രചിച്ച വാത്മീകി എന്നത് അഗ്നി ശർമ്മ എന്ന ബ്രാഹ്മണന്റെ തൂലിക നാമം ആണ്. (GOOGLE) ശൂദ്രന് പോലും അക്ഷരം പഠിക്കാൻ അവസരം ഇല്ലാത്ത കാലത്ത് ഒരു കാട്ടാളന് സംസ്കൃതത്തിൽ അപാര പാണ്ഡ്യത്യം ഉണ്ടാവുക അസ്സാദ്ധ്യം ആണ്.
ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ.
........ഇവിടെ പ്രസക്തം ആകുന്നത് വാത്മീകി എന്ന വ്യക്തി ഇല്ലെങ്കിൽ രാമായണം എന്ന കൃതിയും ഇല്ല എന്നതാണ്. ശ്രീ. രാമൻ എന്നത് രാമായണത്തിലെ ഒരു കഥാപാത്റം മാത്റം ആണ്. പക്ഷെ ആ കഥാ പാത്റം അതിന്റെ സൃഷ്ടാവിനെക്കാൾ എത്റയോ മുന്നോട്ടു പോകുന്നു എന്നതും രാജ്യത്തിലെ ജനങ്ങളെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്നതും നാം തിരിച്ചറിയുന്നു.


ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ.
ഭൗതികപ്രപഞ്ചത്തിന്റെ മാറ്റം ആശയങ്ങളിലും മാറ്റമുണ്ടാക്കും; ആശയങ്ങൾ തിരിച്ച് ഭൗതികപ്രപഞ്ചത്തെയും സ്വാധീനിക്കും. പ്രപഞ്ചവും സമൂഹവും പ്രതിഭാസങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു.
ഏതൊന്നിലും വൈരുദ്ധ്യം (വിപരീതം) അടങ്ങിയിരിക്കുന്നു; എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്വാധീനിക്കുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു.
വിപരീതങ്ങൾ തമ്മിൽ ഐക്യവുമുണ്ട്; സമരവുമുണ്ട്.
 ചലനത്തിന്റെ (മാറ്റത്തിന്റെ) അടിസ്ഥാനവും കാരണവും വൈരുദ്ധ്യങ്ങളുടെ ഏറ്റുമുട്ടലാണ്.
നിലവിലുള്ളതിനെ നിഷേധിച്ച് പുതിയതിന്റെ ജനനം ഉണ്ടാകുന്നു; വീണ്ടും നിഷേധിച്ചു ഇനിയും പുതിയതൊന്ന് ഉണ്ടാകുന്നു.

 അളവിലെ മാറ്റം, ഒരു ഘട്ടം കഴിഞ്ഞാൽ കുതിച്ചുചാട്ടത്തിലൂടെ ഗുണത്തിലെ മാറ്റമാകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ