351. ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കാൻ...
സോവിയറ്റ് യൂണിയനിൽ നടന്നതെല്ലാം ആവർത്തിച്ചാൽ മാത്റമേ ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കാൻ ആവുകയുള്ളൂ എന്ന ധാരണയിലാണ് എല്ലാവരും. സോവിയറ്റ് യൂണിയൻ ഇപ്പോൾ ഇല്ല എന്നത് പോലും ആരും കണക്കിലെടുക്കുന്നില്ല.
2. സോഷ്യലിസം എന്നത് നിരവധി വർഷങ്ങൾ കൊണ്ട് നേടിയെടുക്കേണ്ട സാമൂഹ്യ--സാമ്പത്തിക വളർച്ചയാണ്.
3. രാജ വാഴ്ചയാണെങ്കിൽ മാത്റമേ സായുധ വിപ്ലവത്തിൽ കൂടി അധികാരം പിടിച്ചെടുക്കേണ്ട സാഹചര്യം ഉണ്ടാകുന്നുള്ളൂ. ജനാധിപത്യത്തിൽ കൃത്യമായ ഇടവേളകളിൽ (ഇന്ത്യയിൽ ഒരോ അഞ്ചു വർഷവും) ഭരണകൂടത്തെ നില നിർത്തുന്നതിനോ അഥവാ മാറ്റുന്നതിനോ ജനങ്ങൾക്ക് അധികാരം ഉണ്ട്. രാജവാഴ്ച ആണെങ്കിൽ അപ്റകാരമുള്ള അവകാശങ്ങളൊന്നും ജനങ്ങൾക്കില്ല. പാരമ്പര്യ സ്വഭാവത്തോടുകൂടിയ രാജ ഭരണം ഇല്ലാതാക്കുന്നതിന് ജനങ്ങൾക്ക് സംഘടിതരായി ബലപ്രയോഗത്തിലൂടെ രാജവാഴ്ച ഇല്ലാതാക്കേണ്ടി വരും. അങ്ങനെ രാജ വാഴ്ച ഇല്ലാതാക്കി ജനാധിപത്യം സ്ഥാപിക്കുന്നതിനെയാണ് "ജനാധിപത്യ വിപ്ളവം" എന്ന് പറയുക. 1947 ൽ ഇന്ത്യയ്ക്ക് ബ്രിട്ടനിൽ നിന്നും സ്വാതന്ത്റം ആവുകയും തുടർന്ന് ഇൻഡ്യയിൽ പാർലമെന്ററി ജനാധിപത്യം സ്ഥാപിതമാവുകയും ചെയ്തു. അത് അംഗീകരിക്കുന്ന ഭരണ ഘടനയാണ് ഇപ്പോൾ ഇന്ത്യക്ക് ഉള്ളത്. തെരഞ്ഞെടുപ്പുകളിൽ ഭരണ കൂടത്തെ നിർണയിക്കാനുള്ള തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുക എന്നത് ഒരോ പൗരന്റെയും അവകാശവും കടമയും ആണ്. ആർക്കും സ്ഥാനാർഥി ആവുകയോ സ്ഥാനാർത്ഥികളെ നിർത്തുകയോ ചെയ്യാം. ഈ പൗരാവകാശം ഉപയോഗിക്കാതെ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ രാജവാഴ്ചക്ക്കാലത്തേത് പോലെ തെരുവ് കലാപം നടത്തി "ഭരണം പിടിച്ചെടുത്ത്" മാത്റമേ സോഷ്യലിസം സ്ഥാപിക്കാൻ ആവുകയുള്ളൂ എന്ന് കരുതുന്നവർ ഇപ്പോഴും ഉണ്ട് എന്നത് കൗതുകകരവും സഹതാപാർഹവും ആണ്. റഷ്യൻ-ചൈനീസ് വിപ്ളവകാലത്ത് ഈ സാഹചര്യങ്ങൾ ആയിരുന്നില്ല. കാറൽ മാർക്സ് ജീവിച്ചിരുന്ന കാലത്തും പാർലമെന്ററി ജനാധിപത്യം ഇന്നത്തെ നിലയിലേക്ക് വളർന്നിരുന്നില്ല.
4. മാർക്സ് കണക്കിലെടുത്തത് അദ്ദേഹത്തിന്റെ കാലത്ത് സൂര്യൻ അസ്തമിക്കാത്ത സാമ്പ്രാജ്യം ആയിരുന്ന ഇഗ്ളീഷ് ഈസ്റ് ഇന്ഡയ കമ്പനിയാണ്. ഇൻഡ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കോളണികളാക്കാൻ തരത്തിൽ വളർന്ന ഒരു മുതലാളിത്ത സ്ഥാപനത്തെ വിലയിരുത്തി അത് മുതലാളിത്തത്തിന്റെ പൂർണ വളർച്ച ആയി മാർക്സ് വിലയിരുത്തിയത് ഇൻഗ്ളണ്ടിൽ വിപ്ളവം നടക്കുന്നതിനെ കുറിച്ചാണ്.
5. ലെനിൻ വികസിത മുതലാളിത്തത്തിനായി കാത്തുനിന്നില്ല. മുതലാളിത്തം വളരുന്നത് സാമ്പ്രാജ്യത്തം ആയിട്ടാണ്. ശാസ്ത്രം വളർന്നുകൊണ്ടിരിക്കുന്നതിനാൽ ഇന്നത്തെ എല്ലാം നാളെ പഴഞ്ചൻ ആയിരിക്കും. മുതലാളിത്തത്തിൽ നിന്നും യാതൊന്നും നാളേക്ക് കരുതി വയ്ക്കാനാവില്ല; നമ്മുടെ പഴയ "തീ" വണ്ടി; പഴയ ലാൻഡ് ഫോൺ; പഴയ ടൈപ്പ് റൈറ്റർ; പഴയ കമ്പ്യൂട്ടർ ഒന്നും നാളേക്ക് ആവശ്യം ഇല്ല.
6. ഇന്ത്യയിൽ ഇന്ന് മാർക്സിസം--സോഷ്യലിസം എല്ലാം ജനങ്ങളിൽ എത്തിക്കാൻ യാതൊരു നിയമ തടസങ്ങളും ഇല്ല. സ്‌കൂൾ-കോളേജ് തലത്തിൽ അവ പാഠ്യ വിഷയങ്ങൾ പോലും ആണ് മാർക്സിസം. പൊതു മീറ്റിങ്ങുകളിൽ കൂടി അവ ജനങ്ങളെ ആകെ പഠിപ്പിക്കുന്നതിന് യാതൊരു തടസങ്ങളുമിന്ന് ഇല്ല. 1950 കൾക്ക് മുൻപ് അതായിരുന്നില്ല അവസ്ഥ.
7. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് തിരുത്തി "സോഷ്യലിസ്റ്റു രാജ്യം; ജനകീയ ജനാധിപത്യത്തിലൂടെ എന്ന ലക്ഷ്യത്തിനായി ജനങ്ങളെ അണിനിരത്തണം. മുതലാളിത്ത (ബൂർഷ്വാ) ജാനാധിപത്യത്തിൽ നിന്നും (പണത്തിന്റേയും ജാതി മത ശക്തികളുടേയും സ്വാധീനത്തിൽ നിന്ന് ജനാധിപത്യത്തെ മോചിപ്പിക്കണം). മുതലാളിത്ത വ്യവസ്ഥയിലെ ജനാധിപത്യം യഥാർത്ഥത്തിൽ ആ വാക്കിലെ ആശയം പോലെ തന്നെ "മുതലിന്റെ; മുതലാളിമാരുടെ - അല്ലെങ്കിൽ പണത്തിന്റെ ആധിപത്യം ആയിരിക്കും. ചരിത്രപരമായി തന്നെ അത് അടിമത്തത്തിന്റെയും രാജ വാഴ്ചയുടേയും തുടർച്ച ആയിരിക്കും. സാമൂഹ്യ അവസ്ഥയിലോ (ബ്രാഹ്മണാധിപത്യവും സാമ്പത്തിക അസമത്വങ്ങളും) ഭൂഉടമാ ബന്ധങ്ങളിലോ അത് മാറ്റം വരുത്തുന്നില്ല. തന്മൂലം സാമ്പത്തികമായും ജാതി തരം തിരിവുകളാലും പിന്നോക്കം നിൽക്കുന്നവർക്ക് ജീവിത സാഹചര്യങ്ങളിൽ മാറ്റം ഉണ്ടാകുന്നില്ല. അവയാകെ മാറ്റിയെടുക്കുന്നതിനും ആധുനിക ജനാധിപത്യത്തിന്റെ ഗുണവശങ്ങൾ സമൂഹത്തിലെ എല്ലാവർക്കും ലഭ്യമാക്കുന്നതിനും രാജ്യത്തിന്റെ ആകെ സമ്പത്തും എല്ലാ ജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിൽ മാറ്റിയെടുക്കുന്നതികനും ഇന്ത്യയാകെ സോഷ്യലിസ്റ്റു സാമൂഹ്യ വ്യവസ്ഥ സ്ഥാപിച്ചെടുക്കണം. അതിനായി പാർട്ടി പരിപാടി ഭേദഗതി ചെയ്യുകയും "സോഷ്യലിസ്റ്റു സമ്പദ് ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്ന "പാർട്ടി പരിപാടി: ജനങ്ങളുടെ മുൻപാകെ അവതരിപ്പിക്കണം. ഇതാണ് ഞാൻ ഉന്നയിക്കുന്ന ആവശ്യങ്ങൾ.
8. തിരുവനന്തപുരത്ത് പി കെ വിയും പന്ന്യൻ രവീന്ദ്രനും ജയിച്ചതും ഡൽഹിയിൽ എ എ പി ക്ക് എഴുപതിൽ അറുപത്തി രണ്ട് സീറ്റുകളും ലഭിച്ചത് ജനങ്ങൾക്ക് അഴിമതിയോടുള്ള സമീപനമാണ് കാണിക്കുന്നത്. സോഷ്യലിസവും അഴിമതി വിരുദ്ധ പോരാട്ടവും ആയിരിക്കണം ഇടതുപക്ഷത്തിന്റെ ആയുധങ്ങൾ.

കൈ നനയാതെ മീൻ പിടിക്കാൻ ആവില്ല. (ത്യാഗങ്ങൾ ഇല്ലാതെ സോഷ്യലിസം ഉണ്ടാവില്ല) (സായുധ വിപ്ളവം വേണ്ട എന്ന് മാത്രമേ ഉള്ളു.പോരാട്ടം ഇല്ലാതെ ഒന്നും നടക്കില്ല.
ഇന്ന് ഇന്ത്യയിലെ ഏത് പട്ടണത്തിലും 25,000 ആളുകളെ അണിനിരത്താൻ സിപിഐ (എം) വിചാരിച്ചാൽ നടക്കും. (കൊറോണ കാലം ക്കഴിഞ്ഞ് ) റെയിൽവേ സ്വകാര്യ വത്ക്കരണം അനുവദിക്കില്ല എന്ന് പാർട്ടി തീരുമാനിച്ചാൽ മതി. ഒരു മൊട്ടു സൂചി പോലും വേണ്ട. പക്ഷെ ജയിലിൽ പോകുന്നവർ ജാമ്മ്യം എടുക്കില്ല എന്നതായിരിക്കണം നിലപാട്. മരണം വരെ ജയിലിൽ. ആറു മാസം പ്രചരണം നടത്തിയിട്ടു വേണം. ബഹു ജന സംഘടനകൾ അല്ല. പാർട്ടി ആയിരിക്കണം നടത്തേണ്ടത്. പിബി അംഗങ്ങൾ ഉൾപ്പെടെ. ഒരു ദിവസം ഇന്ത്യൻ റെയിൽവേ സ്തംഭിച്ചാൽ മതി. അടുത്ത തെരെഞ്ഞെടുപ്പിൽ ഇപ്പോഴത്തെ അവസ്ഥ ആയിരിക്കില്ല. സിപിഐ(എം) എന്താണെന്ന് ജനത അംഗീകരിക്കും.
പക്ഷെ ഇപ്പോഴത്തെ "പരിപാടി" നിലനിൽക്കുന്നിടത്തോളം പാർട്ടി അത് ചെയ്യില്ല. കാരണം സ്വകാര്യവൽക്കരണം എതിർക്കേണ്ടതില്ല എന്നാണു തീരുമാനം. മുതലാളിത്തം വളർന്നാലോ? ഒരു ദിവസം അംബാനി സോഷ്യലിസം സ്ഥാപിക്കും?
Cpim എന്ന ഒരു സഖാവിന്റെ Comment... (21 7 2020).അതെ ഇപ്പോൾ "ഇപ്പോൾ ഇപ്പോൾ അങ്ങയുടെ ആദർശം ശരിയായ രീതിയിൽ സഞ്ചരിക്കുന്നു അഭിനന്ദനങ്ങൾ"
അതിനുള്ള മറുപടി:
അതിൽ കാര്യമില്ല സഖാവേ. സോഷ്യലിസം സ്ഥാപിക്കാനുള്ള "പാർട്ടി പരിപാടി" ഉണ്ടാകണം. ആ ലക്‌ഷ്യം ജനങ്ങൾകുടെ മുൻപാകെ അവതരിപ്പിച്ച് അതിനുള്ള ജന വിധി ഉണ്ടാകണം. മേൽ കാണിച്ച, സഖാവ് സമ്മതിച്ച ലക്‌ഷ്യം ഇന്ത്യൻ ജനതയുടെ മുൻപാകെ അവതരിപ്പിച്ചാൽ, ഇന്ത്യൻ ജനതയുടെ നാലിൽ മൂന്ന് ഭൂരിപക്ഷവും ലഭിക്കും. എന്നാൽ അങ്ങനെ നമ്മുടെ പാർട്ടിയെക്കൊണ്ട് ഒരു തീരുമാനം എടുപ്പിക്കുക എന്നതാണ് പ്രശ്നം. അതിനാണ് "പാർട്ടി പരിപാടി" മാറണം എന്ന് ഞാൻ പറയുന്നത്.
.......ഇപ്പോൾ നിലവിലുള്ള "പാർട്ടി പരിപാടി"യുടെ "കാഴ്ചപ്പാട് ഇൻഡ്യൻ "മുതലാളിത്തം പ്രോത്സാഹിപ്പിക്കണം" എന്നതാണ്. അത് 1950 കളിൽ എസ് എ ഡാങ്കെയുടെയും മറ്റും കാലം മുതൽ നില നിൽക്കുന്നതാണ്. അതിന്റെ ഭാഗം ആയിരുന്നു ബിർളയുടെ മാവൂർ റയോൺസും; പ്ളാച്ചിമടയിലെ കൊക്കോകോള ഫാക്ടറിയും; പ.ബംഗാളിലെ ടാറ്റായുടെ (നന്ദീഗ്രാം) മിനി കാർ ഫാക്ടറിയും മറ്റും. പാർട്ടി ഇപ്പോഴും ആ നിലപാടിൽ തന്നെയാണ്. ആ നിലപാടിന്റെ തുടർച്ചയാണ് ഇന്ത്യയിലെ പൊതുമേഖലകളെ സ്വകാര്യ വത്ക്കരിക്കുന്നതിൽ "എതിർക്കേണ്ടതില്ല" എന്ന തീരുമാനം. ടാറ്റ കാർ ഫാക്ടറി മൂലം പ. ബംഗാളിലെ ഭരണം നഷ്ടപ്പെട്ടു. എന്നാലും അവിടുത്തെ നേതാവ് ഇപ്പോഴും പറയുന്നത് (2016 ലും പറഞ്ഞത്) എൽ ഡി എഫ് വന്നാൽ ടാറ്റായുടെ കാർ ഫാക്ടറി തുടങ്ങും എന്നാണ്. പി ബി അംഗവും ബംഗാൾ സംസ്ഥാന സെക്രട്ടറിയും ആയ സൂര്യ കാന്ത് മിശ്രയുടെ കാര്യം ആണ് പറയുന്നത്. 2016 ലെ തെരെഞ്ഞെടുപ്പിൽ അദ്ദേഹത്തേയും അവിടെ പരാജയപ്പെടുത്തി. എന്നാലും നിലപാട് മാറാൻ സാധ്യത ഇല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ