347. SUBMITTING BEFORE COMMUNIST PARTY OF INDIA (MARXIST), CENTRAL COMMITTEE.
"Cpim"എന്ന ഒരു സഖാവ് "Com.M A BABY"എന്ന ഗ്രൂപ്പിൽ ഉന്നയിച്ച (കമന്റ്) ചോദ്യത്തിനുള്ള മറുപടി.
"ഇന്ത്യയിൽ കമ്മ്യൂണിസം വളരാൻ അല്ല എങ്കിൽ കമ്മ്യൂണിസം വളർത്താൻ കമ്മ്യൂണിസ്റ്റ് കാർ എന്തു ചെയ്യുന്നു എന്തു ചെയ്തു ഒന്ന് പറഞ്ഞു തരുമോ"
..........
ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കാൻ...
.........താങ്കൾ ആഗ്രഹിക്കുന്നതുപോലെ തന്നെ ആഗ്രഹിക്കുന്നവരാണ് ഇൻഡ്യയിലെ മുഴുവൻ തൊഴിലാളി വർഗ്ഗവും. എന്നാൽ സോഷ്യലിസം സ്ഥാപിക്കാൻ തീരുമാനിക്കേണ്ടത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാർട്ടി നേതൃത്വം ആണ്. 1950 കാലം മുതൽ ഇന്ത്യയിൽ അങ്ങനെ ഒരു തീരുമാനം ഇല്ല. സോവിയറ്റ് യൂണിയനിൽ നടന്നതുപോലെ സായുധ വിപ്ളവം നടത്തി അധികാരം പിടിച്ചെടുത്താൽ മാത്റമേ സോഷ്യലിസം സ്ഥാപിക്കാൻ ആവുകയുള്ളൂ എന്ന തെറ്റിദ്ധാരണയിൽ; അതിനുള്ള സാഹചര്യം ഇൻഡ്യയിൽ ഇല്ലാത്തതിനാൽ പിന്നെ എന്ത് ചെയ്യണം എന്ന് അറിയാത്തതുകൊണ്ട് 1950 കാലത്തെ പാർട്ടി നേതൃത്വം എസ് എ ഡാങ്കെയുടെയും മറ്റും നേതൃത്വത്തിൽ എടുത്ത തീരുമാനം ആണ് ഇൻഡ്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്. ഇരു കമ്മ്യൂണിസ്റ്റു പാർട്ടി നേതൃത്വവും ഇപ്പോഴും ആ നിലപാടിൽ തന്നെയാണ്. (കേരളത്തിൽ 1957 ലെ സർക്കാർ "മാവൂർ റയോൺസ്" കൊണ്ടുവന്നതും പ്ളാച്ചിമടയിൽ കൊക്കോകോളയെ കൊണ്ടുവന്നതും ബംഗാളിൽ ടാറ്റയ്ക്ക് കാർ ഫാക്റ്ററിക്ക് വേണ്ടി നന്ദീഗ്രാമിൽ സ്ഥലം എടുത്തതും കോൺഗ്രസിനോട് ഐക്യം വേണം എന്ന് യെച്ചൂരി വാദിക്കുന്നതും എല്ലാം അതിന്റെ ഭാഗം ആണ്. പ.ബംഗാളിലെ അനുഭവങ്ങൾ പോലും ആരെയും യാതൊന്നും പഠിപ്പിക്കുന്നില്ല.
............"ഇപ്പോഴത്തെ നിലപാട്; അല്ലെങ്കിൽ പിന്നെ സായുധ വിപ്ളവം" എന്നാണ് എല്ലാ സഖാക്കളുടേയും ധാരണ. അങ്ങനെ അല്ല; ഇവിടെ പാർട്ടിക്ക് പ്രവർത്തന സ്വാതന്ത്ര്യവും ഭരണ ഘടന തന്നെ "സോഷ്യലിസ്റ്റു" കൂടി ആയതിനാൽ സോഷ്യലിസത്തിനായി തന്നെ ജനങ്ങളെ അണി നിരത്താം; അണിനിരത്തണം എന്ന് പാർട്ടിയെ ബോധ്യപ്പെടുത്താൻ 2002 കാലം മുതൽ ഞാൻ ശ്രമിച്ചുവരികയാണ്. പതിനെട്ടു വർഷങ്ങൾക്ക് ശേഷവും പാർട്ടി നേതൃത്വം 1950 കാലത്തെ ധാരണകളിലും തീരുമാനങ്ങളിലും ആണ്.
............ഇപ്പോഴാകട്ടെ പഴയ സോവിയറ്റ് യൂണിയൻ പോലും നിലവിൽ ഇല്ല. അവിടെ നടന്നതൊന്നും ഇവിടെ ആവൃത്തിക്കാനും ആവില്ല. 1950 കൾക്ക് ശേഷം ഇന്ത്യയിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളൊന്നും നമ്മുടെ പാർട്ടി നേതൃത്വങ്ങൾ അറിഞ്ഞിട്ടില്ല. പാർലമെന്ററി മാർഗം സോഷ്യലിസം സ്ഥാപിക്കുന്നതിന് തടസം അല്ല എന്നും നമ്മുടെ ഇപ്പോഴത്തെ ഇന്ത്യൻ ഭരണ ഘടന ഒരു "പരമാധികാര; സോഷ്യലിസ്റ്റ്; മതേതര; ജനാധിപത്യ റിപ്പബ്ളിക്ക് " ആയതുകൊണ്ടും സോഷ്യലിസം എന്തായിരിക്കണം എന്ന് നമ്മുടെ ഭരണ ഘടനയിൽ പ്രത്യേകം നിർവ്വചനങ്ങൾ ഒന്നും കൊടുത്തിട്ടില്ലാത്തതുകൊണ്ടും ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കണം എന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാർട്ടി നേതൃത്വം തീരുമാനിച്ചാൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം തൊഴിലാളി വർഗ്ഗവും സാധാരണ ജനങ്ങളും ആ തീരുമാനം സ്വാഗതം ചെയ്യുകയും അങ്ങനെ ഉള്ള തീരുമാനം നടപ്പിലാക്കാൻ മുന്നോട്ടു വരികയും ചെയ്യും. അങ്ങനെയുള്ള തീരുമാനത്തോടൊപ്പം മാത്റമേ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റു പാർട്ടി വളരുകയും ഇന്ത്യയിൽ സോഷ്യലിസം നടപ്പിലാവുകയും ചെയ്യുകയുള്ളു. നേരെമറിച്ച് "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നാൽ ചൂഷണം പ്രോത്സാഹിപ്പിക്കുക എന്നാണ് അർഥം. അതിന് തൊഴിലാളി വർഗം നമ്മോടൊപ്പം ഉണ്ടാവില്ല എന്ന് 1950 കാലം മുതലുള്ള 70 വർഷങ്ങളിലെ അനുഭവം നമ്മെ പഠിപ്പിക്കുന്നു.
.............എന്നാൽ നിർഭാഗ്യവശാൽ കമ്മ്യൂണിസ്റ്റു പാർട്ടി നേതൃത്വം "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കും എന്ന നിലക്കാണ് മുന്നോട്ടുപോകുന്നത്. ഞാൻ പറയുന്ന കാര്യങ്ങൾ ആർക്കും ഒരു സമ്മേളനത്തിലും അഞ്ച് -ആറ് മിനിറ്റുകളിൽ പറയാവുന്ന കാര്യങ്ങൾ അല്ല. വളരെ വിശദമായി പാർട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്തേണ്ടവയാണ്. അതിന് നിലവിൽ യാതൊരു മാർഗവും ഇല്ല എന്നതാണ് വസ്തുത. ആയതിനാലാണ് അവ പാർട്ടിയുടെ ആകെ പരിശോധനക്കായി സഖാക്കളുടെ മുമ്പാകെ സമർപ്പിക്കുന്നത്. പാർട്ടി വളരണം എങ്കിൽ അതിനാവശ്യമായ സാഹചര്യം ഉണ്ടാകണം. മുതലാളിത്തത്തിന് ഒരു കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ആവശ്യം ഇല്ലാത്തതുകൊണ്ട് സ്വാഭാവികമായിത്തന്നെ ഇന്നത്തെ നിലയിൽ മുന്നോട്ടുപോയാൽ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റു പാർട്ടി ഇല്ലാതാകും. മാർക്സിസവും കമ്മ്യൂണിസ്റ്റു പാർട്ടിയും മുതലാളിത്തത്തിന് ചേരുന്ന ഘടകങ്ങൾ അല്ല എന്നതുതന്നെ കാരണം.
............സാധാരണ പാർട്ടി അംഗം ബ്രാഞ്ച് സമ്മേളനത്തിനപ്പുറം പ്രതിനിധി ആകാറില്ല. 1969 മുതൽ ഞാനും കമ്മ്യൂണിസ്റ്റു രാഷ്ട്രീയത്തിൽ ഉണ്ടെങ്കിലും ഇപ്പോഴും ഞാനും ഒരു സാധാര അംഗം മാത്റം ആണ്. ഞാൻ സ്ഥിരമായി പാർട്ടി കോൺഗ്രസിന്റെ സമയങ്ങളിൽ നിവേദനങ്ങൾ ആയി എനിക്ക് പാർട്ടി മുമ്പാകെ സമർപ്പിക്കാനുള്ളത് സമർപ്പിക്കാറുണ്ടെങ്കിലും അതൊന്നും ആരും കണക്കിൽ എടുക്കാറില്ല. പാർട്ടി കോൺഗ്രസിൽ എന്ത് ചർച്ച ചെയ്യണം എന്ന് പാർട്ടി പോളിറ്റ് ബ്യൂറോയും കേന്ദ കമ്മിറ്റിയും ആണ് തീരുമാനിക്കുക.
............ഈ കാര്യത്തിൽ ഞാൻ പാർട്ടി കേന്ദ്ര കമ്മിറ്റിക്കു കൊടുത്ത ഒരു നിവേദനം വീണ്ടും ഇവിടെ കൊടുക്കുന്നു. താങ്കൾക്കും അത് പരിശോധിക്കാവുന്നതാണ്.
.................
.................
.................
333. സി പി ഐ (എം) പാർട്ടി പരിപാടിയെ കുറിച്ചുള്ള വിമർശനങ്ങൾ.
("സോഷ്യലിസ്റ്റ് സമ്പദ്ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്നതാകണം "പരിപാടി"). )
1. "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന കാഴ്ചപ്പാടിൽ തുടരുന്നിടത്തോളം പാർട്ടി ഒരു ലക്ഷ്യവും ഇല്ലാത്ത പാർട്ടി ആയിരിക്കും; കാരണം മുതലാളിത്തം ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ലക്‌ഷ്യം ആവില്ല. 1950 കാലം മുതൽ തുടരുന്ന ഈ നിലപാടാണ് പാർട്ടിയെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്. മുതലാളിത്തം വളരുക സാംബ്രാജ്യത്തം ആയിട്ടാണ്. (ലെനിന്റെ "സാംബ്രാജ്യത്തം; മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം എന്ന കൃതി കാണുക.
സി പി ഐ (എം) പാർട്ടി "പരിപാടി" 6.2 അനുസരിച്ചു് വൻകിട ബൂർഷ്വാ-ഭൂ പ്രഭു വർഗത്തെ തൂത്തെറിഞ്ഞിട്ടു വേണം "ജനകീയ ജനാധിപത്യം" സ്ഥാപിക്കാൻ. അതോടൊപ്പം മുതലാളിത്തം പ്രോത്സാഹിപ്പിക്കുകയും വേണം. (കാഴ്ചപ്പാട്) മുകേഷ് അമ്പാനിയെ പ്രോത്സാഹിപ്പിക്കുകയും തൂത്തെറിയുകയും ഒരേ സമയം നടപ്പിലാവുകയില്ല. സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ ഉപരി ഘടനയെ നിർണയിക്കുക എന്ന മാർക്സിന്റെ നിഗമനം വസ്തുത മാത്രമാണ്. രാജ വാഴ്ചയിൽ ഫ്യൂഡൽ പ്രഭുക്കൾ രാജാവിനെ സംരക്ഷിച്ചു; മുതലാളിത്തത്തിൽ മൂലധന ശക്തികൾ (ബൂർഷ്വാസി) ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളെ സംരക്ഷിക്കും). അവർ ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി അവരെ ഭരിക്കാൻ ഇടയാക്കില്ല. (പരിപാടി ഒരിക്കലും നടപ്പിലാവില്ല).
2. ഒരു പരമാധികാര രാജ്യത്ത് മാത്റമേ സോഷ്യലിസം സ്ഥാപിക്കാൻ ആവുകയുള്ളൂ. ഇൻഡ്യയിൽ പരമാധികാരം ഇൻഡ്യൻ പാര്ലമെന്റിനും കേന്ദ്ര സർക്കാരിനും ആണ്. സംസ്ഥാന സർക്കാരുകൾക്ക് പാർലമെന്റ് (കേന്ദ്ര സർക്കാർ) അനുവദിക്കുന്ന വളരെ പരിമിതമായ അധികാരങ്ങൾ മാത്റമേ ഉണ്ടാവുകയുള്ളു. സാമ്പത്തിക പരമാധികാരം പൂർണമായും കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാണ്. ആദായ നികുതി; കസ്റ്റംസ് നികുതി, എക്‌സൈസ് നികുതി; വൻകിട വ്യവസായങ്ങളിലെ നികുതികൾ തുടങ്ങിയവ എല്ലാം കേന്ദ്ര സർക്കാരിന് ഉള്ളവയാണ്. അവയിൽ നിന്നും കേന്ദ്ര സർക്കാർ അനുവദിക്കുന്ന നിശ്ചിത വിഹിതം മാത്റമാണ് ഒരോ സംസ്ഥാന സർക്കാരുകൾക്കും ലഭിക്കുക. പാർട്ടി പരിപാടിയാകട്ടെ ഇങ്ങനെയുള്ള കാര്യങ്ങളിലേക്ക് കടക്കുന്നതേയില്ല.
പാർട്ടി പരിപാടി ഇന്ത്യ ഒരു രാജ്യം എന്ന കണക്കിലെടുത്തു കൊണ്ടാകണം രൂപം കൊടുക്കുന്നത്. ഇപ്പോൾ അങ്ങനെയുള്ള പരിഗണനകൾ ഒന്നും തന്നെ ഇല്ല.
3. നേടിയെടുക്കേണ്ട ഒരു ലക്‌ഷ്യം എന്ന നിലയ്ക്കാണ് "സോഷ്യലിസ്റ്റ് സമ്പദ്ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്ന ലക്ഷ്യം ("പരിപാടി") അംഗീകരിക്കേണ്ടത്. ജനകീയ ജനാധിപത്യം എന്നത് സാമ്പത്തിക വ്യവസ്ഥയല്ല; രാഷ്ട്രീയ; സാമൂഹ്യ വ്യവസ്ഥ മാത്രമാണ്. സോഷ്യലിസം എന്ന ലക്ഷ്യത്തോടൊപ്പം മാത്റമേ അത് നേടിയെടുക്കാൻ ആവുകയുള്ളൂ.
4. "മാർക്സിസം" എന്ന സാമൂഹ്യ ശാസ്തറം മൂന്നു വിഭാഗങ്ങൾ ചേരുന്നതാണ്. (1) മിച്ച മൂല്യ സിദ്ധാന്തം ഉൾപ്പെടുന്ന മാർക്സിയൻ സാമ്പത്തിക ശാസ്ത്റം (2) വർഗ സമര സിദ്ധാന്തം (3) വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം. (ഭൗതിക വാദത്തെ കുറിച്ച്;; മൂന്നു ഘടകങ്ങൾ; മൂന്നു ഉറവിടങ്ങൾ - ലെനിന്റെ കൃതി). ഈ മൂന്ന് വിഭാഗങ്ങളും തൊഴിലാളി വർഗം അനുഭവിക്കുന്ന സാമ്പത്തികം; ആത്മീയം അടക്കമുള്ള ചൂഷണത്തെ കുറിച്ചും അതിൽ നിന്ന് തൊഴിലാളി വർഗം അടക്കമുള്ള മുഴുവൻ ജന വിഭാഗങ്ങളുടേയും എന്നന്നേക്കുമായുള്ള മോചനത്തിന് വേണ്ടി ഉള്ളതാണ്. മാർക്സിസത്തിന്റെ അവിഭാജ്യ ഘടകം ആയ വർഗ സമര സിദ്ധാന്തം പൂർണമായും ഉപേക്ഷിച്ചാൽ അല്ലാതെ മുതലാളിത്തം (ബൂർഷ്വാസിയെ) പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിക്കാൻ ആവില്ല.
5. പരിപാടി 6.5 ൽ പറയുന്ന "വിവിധ ഉടമസ്ഥതാ രീതികളോട് കൂടിയ പൊതു ഉടമസ്ഥത" എന്ന് പറഞ്ഞാൽ പ്റയോഗത്തിൽ ഇന്ത്യയിൽ നിലവിലുള്ള കോൺഗ്രസിന്റെ മിശ്ര സമ്പദ് ഘടന തന്നെയാണ്. മുതലാളിത്തം തന്നെയാണ് അവരുടെ സാമ്പത്തിക നയവും. സിപിഐ(എം) മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന കാഴ്ചപ്പാടിൽ നിൽക്കുമ്പോൾ സാമ്പത്തിക നയത്തിൽ ഒരു ബൂർഷ്വാ പാർട്ടിയുടെ സാമ്പത്തിക നയത്തിന് തുല്യമായി വരുന്നു. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ പാർട്ടിയുടെ ബംഗാൾ ഘടകവും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ഐക്യം വേണമെന്ന ഉറച്ച നിലപാട് സ്വീകരിക്കാൻ കാരണം സാമ്പത്തിക നയത്തിലെ പൊരുത്തമാണ്. ഇപ്പോഴത്തെ പരിപാടിയിൽ തുടർന്നാൽ മേലിലും - മേൽ കാണിച്ച ഘടകങ്ങളിലെ സഖാക്കൾ ഈ നിലപാട് ആവർത്തിക്കാൻ ഇടയാക്കും. 1964 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും വേർപിരിഞ്ഞ് സിപിഐ(എം) രൂപീകരിക്കാൻ ഇടയായത് എസ് എ ഡാങ്കെ തുടങ്ങിയവരുടെ കോൺഗ്രസുമായി സഖ്യം വേണമെന്ന നിലപാടിനെ തുടർന്നാണ്. പിന്നീട് സിപിഐ കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടുകയും നാഷണൽ കൗൺസിലിൽ വൻ ഭൂരിപക്ഷം ഉണ്ടായിരുന്നീട്ടും സിപിഐ ഇന്ത്യ ഒട്ടാകെ തകർന്നുപോകാൻ മേൽ നടപടി കാരണചെയ്തു. സിപിഐ യുടെ അനുഭവം; മാർക്സിസത്തിന്റെ അവിഭാജ്യ ഭാഗമായ "വർഗ സമര സിദ്ധാന്തം" പൂർണമായും നിഷേധിച്ചുകൊണ്ടാണ് ഇന്ത്യൻ ബൂർഷ്വാസിയുടെ രാഷ്ട്രീയ പാർട്ടിയുമായി സഖ്യത്തിൽ ഏർപെട്ടപ്പോൾ സംഭവിച്ചത്. ഇൻഡ്യൻ തൊഴിലാളി വർഗം പൂർണമായും തള്ളികളഞ്ഞ നിലപാടാണ് വീണ്ടും ആവർത്തിക്കാൻ ബംഗാൾ സഖാക്കളും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ശ്രമിച്ചതും ഒരു പാർട്ടി കോൺഗ്രസിന്റെ ആകെ രാഷ്ട്രീയ ലക്‌ഷ്യം തന്നെ ഇല്ലാതാക്കിയതും. മേൽ സഖാക്കളുടെ നിലപാടിന് കാരണം ഇപ്പോഴത്തെ പാർട്ടി പരിപാടിയുടെ സാമ്പത്തിക നയമാണ്. അത് തിരുത്തിയില്ലെങ്കിൽ മേൽ സഖാക്കൾ മേൽ നിലപാട് വീണ്ടും ആവർത്തിക്കും.
6. ഇൻഡ്യയിൽ ഫ്യുഡലിസം ആണെന്ന പ്രചരിപ്പിക്കൽ വസ്തുതകൾക്ക് നിരക്കുന്നതല്ല. ഫ്യുഡലിസം രാജവാഴ്ചയാണ്. ഇൻഡ്യയിൽ "ബൂർഷ്വാ വിപ്ലവം നടന്നിട്ടില്ല" എന്ന ധാരണയിലാണ് മിക്കവാറും സഖാക്കൾ. ഈ വാദഗതി സായുധ വിപ്ളവം ആവശ്യമാണെന്ന വാദഗതിക്ക് ഇടയാക്കും.
7. ഇതിനു പുറമെയാണ് മിച്ചമൂല്യ സിദ്ധാന്തം; വർഗ സമരം; ഭൗതിക വാദം എന്നീ അടിസ്ഥാന തനത്വങ്ങൾ പ്രസക്തമല്ലാതെ ആകുന്നത്. മിച്ചമൂല്യ സിദ്ധാന്തം അനുസരിച്ചു് എട്ടു മണിക്കൂർ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ ഒരു ദിവസം ഒരു മണിക്കൂർ തൊഴിലുടമയ്ക്ക് പ്രതിഫലം ഇല്ലാത്ത അദ്ധ്വാന ശക്തി എന്ന കണക്കിൽ ലഭിക്കുന്നു എന്ന് കണക്കാക്കുക. ആയിരം തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു സ്ഥാപനനത്തിൽ ആയിരം മണിക്കൂർ തൊഴിലുടമക്ക് ഒരു ദിവസം ലഭിക്കും. ഇത് ഒരു മാസം; ഒരു വർഷം എന്ന കണക്കിൽ കൂട്ടണം. (മുത്തൂറ്റ് മുതലാളിക്ക് ഒരു ദിവസം ഇരുപതിനായിരം തൊഴിലാളികൾ ഉണ്ടെങ്കിൽ ഒരു ദിവസം ഇരുപതിനായിരം മണിക്കൂർ ആണ് ലഭിക്കുക. അതാണ് അയാൾക്ക് ഒരു വർഷം എണ്ണൂറ് കോടി ലാഭം ഉണ്ടാക്കി കൊടുക്കുന്നത്.)
ഇൻഡ്യയിൽ നൂറ്റി മുപ്പതുകോടി ജനസംഖ്യയിൽ അമ്പത് കോടി തൊഴിലാളികൾ ഒരു ദിവസം ജോലി ചെയ്യുമ്പോൾ അമ്പത് കോടി മണിക്കൂർ ഒരുദിവസം ഇന്ത്യൻ ബൂർഷ്വാസിയ്ക്ക് ലഭിക്കും. ഇത് ഒരു ദിവസത്തെ കണക്കാണ്. അതും ആഴ്ച; മാസം; വർഷം എന്ന കണക്കിൽ കൂട്ടണം. ഒരു ദിവസം ഇന്ത്യ ഒട്ടാകെ തൊഴിലാളികൾ പണി മുടക്കിയാൽ പിറ്റേ ദിവസത്തെ പത്രത്തിൽ കാണുക "പതിനായിരം കോടി ദേശീയ നഷ്ടം" എന്നായിരിക്കും. അപ്പോൾ തൊഴിലാളികൾ പണി എടുക്കുന്ന ദിവസങ്ങളിലെ "ലാഭം" എവിടെയാണ് പോവുക? അതാണ് തൊഴിലാളി വർഗം മുതലാളിത്ത വ്യവസ്ഥയിൽ അനുഭവിക്കുന്ന ചൂഷണവും മുതലാളിത്ത വ്യവസ്ഥയുടെ അടിത്തറയും. ഈ ചൂഷണം ഇല്ലാതാക്കുകയും മുതലാളിത്തത്തിന്റെ അടിത്തറ തകർക്കുകയും ചെയ്തുകൊണ്ട് വേണം സോഷ്യലിസത്തിന്റെ അടിത്തറ പണിയാൻ. ആ അടിത്തറയിൽ വേണം സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പൊക്കാൻ. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന് പറഞ്ഞാൽ കാര്യങ്ങൾ എവിടേയ്ക്ക് ആണ് പോവുക?.
8. "വർഗ സമര സിദ്ധാന്തം" വെറുതെ ഉരുവിടാനുള്ളത് അല്ല. "എന്ത് ചെയ്യണം?" എന്ന കൃതിയിൽ ലെനിൻ പറയുന്നത് മുതലാളിത്ത വ്യവസ്ഥയിൽ തൊഴിലാളി വർഗം നടത്തുന്ന സമരങ്ങൾ "തുറന്നു കാട്ടൽ സമരങ്ങൾ ആയിരിക്കണം" എന്നാണ്. അതായത് എന്താണ് മുതലാളിത്ത വ്യവസ്ഥ എന്നും എന്താണ് ബൂർഷ്വാ ചെറ്റത്തരങ്ങൾ എന്നും തൊഴിലാളി വർഗ്ഗത്തേയും സാധരണ ജനങ്ങളേയും പഠിപ്പിക്കാൻ ഉള്ളവ ആയിരിക്കണം മുതലാളിത്ത സാമ്പത്തിക ക്റമത്തിൽ തൊഴിലാളി വർഗം നടത്തുന്ന സമരങ്ങളിലൂടെ നടത്തേണ്ടത്. തൊഴിലാളി വർഗ്ഗം നടത്തുന്ന സമരങ്ങളിലൂടെ "തൊഴിലാളി വർഗ്ഗത്തിൽ തങ്ങൾ ജാതി-മത ബോധത്തിലുപരി ഒരു വർഗം ആണ് എന്ന "വർഗ ബോധം" ഉണ്ടാക്കണം; വർഗ ബോധം "വർഗ സമരം" ആയും,; വർഗ സമരം "വർഗ വിപ്ളവം" ആയും അത് സോഷ്യലിസ്റ്റ് വ്യവസ്ഥയിലും എത്തിച്ചേരണം.
മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന് പറഞ്ഞാൽ കാര്യങ്ങൾ എവിടേയ്ക്ക് ആണ് പോവുക?.
9. സാമ്പത്തിക ചൂഷണവും ആത്മീയ ചൂഷണവും മുതലാളിത്ത ചൂഷണം എന്ന ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. "മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ" ഇത് രണ്ടും പ്രോത്സാഹിപ്പിക്കുകയാണ്. എന്താണ് ആത്മീയ ചൂഷണം? ആത്മീയ വാദം അനുസരിച്ചു് "ആത്മാവ്" ആണ് നിത്യവും സത്യവും. (ഭഗവത് ഗീത; അദ്ധ്യായം രണ്ട്). "ഭൗതിക പ്രപഞ്ചം" ആകെ മായയാണ്. എല്ലാ മതങ്ങളുടേയും നിലപാട് ഇത് തന്നെയാണ്. എല്ലാം ദൈവ നിശ്ചയം ആണെന്ന് ആത്മീയ വാദികൾ പാവപെട്ട ജന വിഭാഗങ്ങളെ വിശ്വസിപ്പിച്ച് അവരെ ക്രൂരമായ സാമ്പത്തിക ചൂഷണത്തിന് വിധേയരാക്കുന്നു. "അടിമത്തം" ദൈവ നിശ്‌ചയം അല്ലെങ്കിൽ മുന്ജന്മ പാപം ആണെന്ന് വിശ്വസിപ്പിച്ചാൽ ഒരു അടിമ മോചനത്തിന് ശ്രമിക്കുകയില്ല എന്ന് മാത്രമല്ല ചൂഷണത്തിന് കൂടുതൽ വിധേയൻ ആവുകയും കൂടുതൽ ദൈവ ഭക്തൻ ആവുകയും ചെയ്യും. മുതലാളിത്തം "പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് സ്വീകരിച്ചപ്പോൾ മുതലാളിത്ത ചൂഷണത്തിന്റെ സമ്പൂർണമായ ചൂഷണത്തിന് ഇൻഡ്യൻ തൊഴിലാളി വർഗത്തെ വിട്ടുകൊടുക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. സ്വാഭാവികം ആയും തൊഴിലാളി വർഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അടുക്കുന്നില്ല.
10. സോഷ്യലിസത്തിൽ അല്ലാതെ കൃഷിക്കാരനെ രക്ഷിക്കാൻ ആർക്കും ആവില്ല. പരമാവധി ലാഭം മാത്റം ലക്ഷ്യമാകുന്ന മുതലാളിത്തത്തിൽ കൃഷിക്കാരന് ആശ്രയം ആത്മഹത്യ മാത്റം ആയിരിക്കും. ഇന്നത്തെ സ്ഥിതിയിൽ കൃഷിക്കാരന്റെ മുൻപിൽ സോഷ്യലിസം എന്ന ലക്‌ഷ്യം പോലും ചൂണ്ടിക്കാണിക്കാൻ ഇല്ല. ഇന്ത്യ ഒട്ടാകെയുള്ള കൃഷിക്കാരുടെ സ്ഥിതിയും കേരളത്തിലെ റബരർ കൃഷിക്കാരുടെയും ബന്ധപ്പെട്ട തൊഴിലാളികളുടെയും സ്ഥിതി ഇപ്പോഴത്തെ പരിപാടിയിൽ തുടരുന്നിടത്തോളം ഒരു പരിഹാരം നിഃർദ്ദേശിക്കാൻ പോലും ഇല്ലാത്ത അവസ്ഥയാണ്.
(സോഷ്യലിസം എന്ന ലക്‌ഷ്യം ഉപേക്ഷിച്ചതുകൊണ്ട് മാത്റമാണ് "മനുസ്മൃതി" അടിസ്ഥാന പ്രമാണം ആക്കുന്ന ഹിന്ദു വർഗീയ വാദികൾ ഇന്ത്യ ഭരിക്കുന്നതിന് പോലും ഇടയായത്.) ദൈവത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കാൻ ഉള്ളതാണ് മാർക്സിസത്തിന്റെ ഭാഗമായ ശാസ്ത്രീയ ഭൗതിക വാദം.
.......20 03 2020......
347. SUBMITTING BEFORE COMMUNIST PARTY OF INDIA (MARXIST), CENTRAL COMMITTEE BY HARIHARA KURUP P S.
Dear Comrades,
Since 1969, I am following the Communist Movement of India and Marxian ideology with a view to establish a SOCIALIST INDIA. Even though I had started my working class politics along with CPI, I couldn't admit the CPI politics with coalition of INC, and during 1974 I had withdraw from CPI politics and since I was in Kerala Govt. Service from 1976, I am along with CPI (M) politics and became a worker of Kerala NGO UNION, and I had retired from Govt. Service in 2004 December.
During 2002, in a Party Class, I could understood that the basic concept of CPI(M) Party Programme is based on promoting CAPITALISM even in the name of "PEOPLES DEMOCRACY" which is impossible in CAPITALISM where it will be only BOURGEOIS DEMOCRACY, and I knew it is deadly against MARXISM and I wrote about 22 letters to the then CPI (M) General Secretary Com. Harkishan Singh Surjith narrating the conflict with Marxism while promoting capitalism as since MARXISM stands to eradicate capitalism from the world itself. But as Party was firm with the concept to promote Indian capitalism; and in West Bengal; Com. Budhadeb Government had done his best to establish the "TATA CAR PROJECT", (NANDIGRAM) and the final result is we lost even the peoples support in West Bengal.
As the "criticism" on "PARTY PROGRAMME" have to be examined by the Party Members in all India level; and we cannot change the Programme, without examining the members in all over India; I had published a book with basic principles of MARXISM and criticism on Programme in Malayalam in 2005 (WHY SOCIALISM IS NOT ESTABLISHING IN INDIA?) Party Kottayam Dist. Committee (Kerala) declined my membership and during 2015, I had again got membership (through basic group) and now I have an ordinary party membership in Alapuzha dist. in Kerala where now I am residing. I request to restore my party membership which Kottayam dist. committee denied and to examine the criticism on Party Programme; otherwise we cannot fulfil the interest of working class of India.
I got party membership in CPI during 1969 only to establish a SOCIALIST INDIA and admitting MARXISM, I am in firm stand to establish a SOCIALIST INDIA through MARXIAN IDEOLOGY; and I knew CPI(M) is actually based on this subject.
Please see only CPI (M) can save India from the present communal extremist ruling. Without understanding what is MARXISM and SOCIALISM, it is impossible to understand that how it will work in working class and public. Lenin and Mao could understood this and old USSR and CHINA became a fact. By understanding its actual spirit and meaning; I am assuring that if PARTY PROGRAMME IS CHANGED; CPI (M) WILL BE THE RULING PARTY OF INDIA. It is impossible to understand anybody by words; but that will be a fact and become a fact in India.
ONLY
COMMUNISTS CAN CHANGE THIS WORLD.
IDEAS
OF KARL MARX WILL LEAD THE WORLD IN FUTURE.
Hariharakurup PS.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ