275. ശാസ്ത്രീയമായ പ്രപഞ്ച വീക്ഷണം.
............പതിനഞ്ചാം നൂറ്റാണ്ടിൽ മാത്രമാണ് ഭൂമിയ്ക്ക് ഗോളാകൃതി ആണെന്നും അത് സ്വയം സാങ്കൽപ്പിക അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും അത് സൂര്യനെ പ്രദിക്ഷണം വയ്ക്കുന്നുണ്ടന്നും അത് കൊണ്ടാണ് രാപകലുകൾ ഉണ്ടാകുന്നത് എന്നും സൗരയൂഥത്തിൽ ഭൂമിയെ കൂടാതെ എട്ടു ഗൃഹങ്ങൾ കൂടെ ഉണ്ടെന്നും സൂര്യൻ നക്ഷത്രമാണെന്നും മറ്റും ഗലീലിയോയും കോപ്പർ നിക്കസും ചേർന്ന് കണ്ടെത്തുന്നത്. ഒരു മതത്തി ന്റെയും വിശ്വാസികളിലേക്കും അവയൊന്നും പ്രവേശിച്ചിട്ടേയില്ല. ആകാശത്തു ഒരു സ്വർഗ്ഗവും ആരും ആർക്കായും ഉണ്ടാക്കി വെച്ചിട്ടില്ല എന്ന സത്യം അറിഞ്ഞാൽ അമ്പത് ശതമാനം വിശ്വാസികളുടേയും കാര്യം അന്നേ തീരും. മതങ്ങളുടെ പേരിലുള്ള കൊലപാതകങ്ങളും അവസാനിക്കും. പ്രാചീന ശിലാ യുഗം മുതൽ ആരംഭിച്ച മനുഷ്യന്റെ വളർച്ചയിൽ അന്നൊന്നും ഒരു മതങ്ങളും ദൈവങ്ങളും ഒരു ഭാഷയും ഒന്നും ഉണ്ടായിരുന്നില്ല. വെറും മനുഷ്യർ മാത്റം. അങ്ങനെയുള്ള മനുഷ്യരെയാണ് നമുക്കാവശ്യം. മനുഷ്യർ ഒഴികെയുള്ള മൃഗങ്ങൾ ഒന്നും ഭക്ഷണത്തിനായിട്ടല്ലാതെ മറ്റു മൃങ്ങളെ കൊല്ലാറില്ല. മനുഷ്യർ മാത്റം മറ്റുള്ളവരെ കൊല്ലുന്നത് മനസിലെ ദുഷ്ടത കൊണ്ടാണ്.
...........യേശുവിന്റെ വാക്കുകൾ നമുക്ക് ഓർക്കാം. "വാൾ എടുക്കുന്നവർ വാളാൽ". "മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ; നിങ്ങൾ അവരോടും അങ്ങനെ പെരുമാറുക."
ദൈവമായ യേശുവിനെയല്ല നമുക്കാവശ്യം; മനുഷ്യനെ സ്നേഹിക്കുന്ന യേശുവിനെ മാത്റം.
...........ഗണിത ശാസ്ത്രം പോലെ ഒരു ശാസ്ത്ര മേഖലയാണ് മാർക്സിസം. ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുന്നതിനെയെല്ലാം മാർക്സിസം അംഗീകരിക്കുന്നു. ഭൂമിയിലെ ജീവിതം സത്യമല്ല; മായയാണ് എന്നതാണ് എലാ മതങ്ങളുടേയും നിലപാട്. ആത്മാവാണ് സത്യവും നിത്യവും എന്നതാണ് മതങ്ങളുടെ നിലപാട്. (ഭഗവത് ഗീത; അദ്ധ്യായം രണ്ട് ; ശ്രീ. കൃഷ്ണൻ അർജുനനോട് പറയുന്നത്) ഇതാണ് ബി ജെ പി യുടെയും എല്ലാ മതങ്ങളുടെയും നിലപാട്) ഇത് മാർക്സിസം അംഗീകരിക്കുന്നില്ല. ഈ ഭൂമിയും ഇവിടത്തെ ജീവിതവും ആണ് സത്യം എന്നതാണ് മാർക്സിസത്തിന്റെ നിലപാട്. നിങ്ങളുടെ നിലപാട് എന്താണ്? ഈ ഭൂമിയും ഭൂമിയിലെ സമ്പത്തും ഭൂമിയിലെ എല്ലാ ജീവ ജാലങ്ങൾക്കും അവകാശപ്പെട്ടതാണ് എന്നതാണ് മാർക്സിസത്തിന്റെ നിലപാട് . ഇതിനോട് മതങ്ങൾ യോചിക്കുന്നില്ല. ദൈവങ്ങൾ ചിലർക്ക് സമ്പത്തും ചിലർക്ക് ദാരിദ്ര്യവും വാരിക്കോരി കൊടുത്തുകൊണ്ടരിക്കുന്നു എന്നതാണ് മതങ്ങളുടെ നിലപാട്. ഇതിനെയെല്ലാം സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ് മാർക്സിസം ചെയ്യുന്നത്.
.........കാശ്മീരിൽ ഒരു ചെറുപ്പകാരനെയും വണ്ടി നിറയെ സ്പോടകവസ്തുക്കളുമായി പുലവമയിൽ പൊട്ടിത്തെറിച്ചു നാൽപ്പതു കുടുംബങ്ങളേയും ആ ചെറുപ്പക്കാരനേയും തകർത്തുകളഞ്ഞപ്പോൾ ദൈവം ആഹ്ളാദം കൊണ്ട് തുള്ളിചാടിപ്പോയി കാണും. അല്ലെ? മരിച്ചുപോയവരിൽ ഇസ്ലാം മതക്കാരും ഇല്ലേ?. ഇവിടെയാണ് കാറൽ മാർക്സ് പറഞ്ഞതിന്റെ പൊരുൾ; മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നത് പ്രസക്തമാകുന്നത്. . ഒരു ഘട്ടം കഴിഞ്ഞാൽ മതം മയക്കുമരുന്നിന് അടിമ ആയ സ്ഥിതിയിൽ ആയി തീരും. ഇത് എല്ലാ മതക്കാർക്കും ബാധകമാണ്. മഹാത്മാ ഗാന്ധിയെ പോലും കൊന്നുകളയാൻ ഒരു ഹിന്ദുവിന് മടി ഉണ്ടായില്ല. ഗുജറാത്തിൽ 2002 ആർ.എസ്.എസ്. കാർ നടത്തിയതും മതം ഭ്രാന്തായി തീരുന്ന അവസ്ഥയാണ്. തങ്ങളുടെ മതത്തിൽ ഉൾപ്പെടാത്ത ആളുകൾ ദൈവ സൃഷ്ടി ആണെന്ന് ഒരു മതവും അംഗീകരിക്കാൻ ഒരുക്കമല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ