2019 മാർച്ച് 14, വ്യാഴാഴ്‌ച

274. യുക്തിവാദം.

                                                                     274. യുക്തിവാദം.
..............യുക്തി വാദത്തെ" നമുക്ക് "ആശയ വാദം" എന്നും പറയാം. ഏതിന്റേയും അടിസ്ഥാനം ഒരു "ആശയം" ആണ്. ആ ആശയം "യുക്തി ഭദ്രം" ആയിരിക്കണം. അതായത് ആ ആശയം ഭദ്രമായ ശാസ്ത്രീയ അടിത്തറ ഉള്ളതായിരിക്കണം. ഒരു ഉദാഹരണം പറയാം. പച്ച മാസത്തേക്കാൾ ഭദ്രമാണ് വേവിച്ച മാസം. ദഹിക്കാൻ എളുപ്പമാണ് എന്നത് മാത്രമല്ല കാരണം. ഏതെങ്കിലും തരത്തിൽ മാംസത്തിൽ രോഗാണു ബാധ ഉണ്ടെങ്കിൽ അതും നശിച്ചിരിക്കും. 
ഇവിടെ ഒരു ആശയം ആണ് പ്രവർത്തിക്കുന്നത്. ആ ആശയം യുക്തി ഭദ്രമാണോ എന്ന് ആർക്കും പരിശോധിക്കാം. അവിടെ ശാസ്ത്രീയ അടിത്തറയും ഉണ്ട്. 
ആശയ (യുക്തി) ഭദ്രമല്ലാത്ത ഒരു കാര്യം കൂടി പറയാം. 
സാധാരണ ഗതിയിൽ കേരളത്തിൽ ഹിന്ദുക്കളുടെ ഇടയിൽ എവിടെ കുഞ്ഞു പിറന്നാലും "ജനിച്ച നാൾ" നോക്കുക സാധാരയാണ്. ജനിച്ച സമയം ഉൾപ്പെടെയുള്ള "നാഴിക; വിനാഴിക" തുടങ്ങിയവയാണ് നോക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ "ജാതകം" ഉൾപ്പെടെ മരണം വരെയുള്ള കാര്യങ്ങൾ "ജ്യോത്സിനെ" കൊണ്ട് നോക്കിയിരിക്കും.
എന്തെങ്കിലും ശാസ്ത്ര അടിത്തറ ഉള്ളതായി ആർക്കും ഇതിനെ പരിഗണിക്കാനാവില്ല. 
............ഗണിത ശാസ്ത്രം പോലെ ഒരു ശാസ്ത്ര മേഖലയാണ് മാർക്സിസം. ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുന്നതിനെയെല്ലാം മാർക്സിസം അംഗീകരിക്കുന്നു. ഭൂമിയിലെ ജീവിതം സത്യമല്ല; മായയാണ് എന്നതാണ് എലാ മതങ്ങളുടേയും നിലപാട്. ആത്മാവാണ് സത്യവും നിത്യവും എന്നതാണ് മതങ്ങളുടെ നിലപാട്. (ഭഗവത് ഗീത; അദ്ധ്യായം രണ്ട് ; ശ്രീ. കൃഷ്ണൻ അർജുനനോട് പറയുന്നത്) ഇതാണ് ബി ജെ പി യുടെയും എല്ലാ മതങ്ങളുടെയും നിലപാട്) ഇത് മാർക്സിസം അംഗീകരിക്കുന്നില്ല. ഈ ഭൂമിയും ഇവിടത്തെ ജീവിതവും ആണ് സത്യം എന്നതാണ് മാർക്സിസത്തിന്റെ നിലപാട്. നിങ്ങളുടെ നിലപാട് എന്താണ്? ഈ ഭൂമിയും ഭൂമിയിലെ സമ്പത്തും ഭൂമിയിലെ എല്ലാ ജീവ ജാലങ്ങൾക്കും അവകാശപ്പെട്ടതാണ് എന്നതാണ് മാർക്സിസത്തിന്റെ നിലപാട് . ഇതിനോട് മതങ്ങൾ യോചിക്കുന്നില്ല. ദൈവങ്ങൾ ചിലർക്ക് സമ്പത്തും ചിലർക്ക് ദാരിദ്ര്യവും വാരിക്കോരി കൊടുത്തുകൊണ്ടരിക്കുന്നു എന്നതാണ് മതങ്ങളുടെ നിലപാട്. ഇതിനെയെല്ലാം സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ് മാർക്സിസം ചെയ്യുന്നത്.

............കാശ്മീരിൽ ഒരു ചെറുപ്പകാരനെയും വണ്ടി നിറയെ സ്പോടകവസ്തുക്കളുമായി പുലവമയിൽ പൊട്ടിത്തെറിച്ചു നാൽപ്പതു കുടുംബങ്ങളേയും ആ ചെറുപ്പക്കാരനേയും തകർത്തുകളഞ്ഞപ്പോൾ ദൈവം ആഹ്ളാദം കൊണ്ട് തുള്ളിചാടിപ്പോയി കാണും. അല്ലെ? മരിച്ചുപോയവരിൽ ഇസ്ലാം മതക്കാരും ഇല്ലേ?. ഇവിടെയാണ് കാറൽ മാർക്സ് പറഞ്ഞതിന്റെ പൊരുൾ; മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നത് പ്രസക്തമാകുന്നത്. . ഒരു ഘട്ടം കഴിഞ്ഞാൽ മതം മയക്കുമരുന്നിന് അടിമ ആയ സ്ഥിതിയിൽ ആയി തീരും. ഇത് എല്ലാ മതക്കാർക്കും ബാധകമാണ്. മഹാത്മാ ഗാന്ധിയെ പോലും കൊന്നുകളയാൻ ഒരു ഹിന്ദുവിന് മടി ഉണ്ടായില്ല. ഗുജറാത്തിൽ 2002 ആർ.എസ്.എസ്. കാർ നടത്തിയതും മതം ഭ്രാന്തായി തീരുന്ന അവസ്ഥയാണ്. തങ്ങളുടെ മതത്തിൽ ഉൾപ്പെടാത്ത ആളുകൾ ദൈവ സൃഷ്ടി ആണെന്ന് ഒരു മതവും അംഗീകരിക്കാൻ ഒരുക്കമല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ