2018 മേയ് 27, ഞായറാഴ്‌ച

243. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സ.സജി ചെറിയാനെ വിജയിപ്പിക്കണം.

                        ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സ.സജി ചെറിയാനെ വിജയിപ്പിക്കണം.
........പെട്രോളിന്റേയും ഡീസലിന്റെയും വില വർധനവിന്റെ ഉത്തരവാദിത്വം കോൺഗ്രസ്സിനും ബി.ജെ.പി.യ്ക്കും മാത്റം. നമുക്കാവശ്യമുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ 75 ശതമാനത്തോളം ഇൻഡ്യയിൽ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. എന്നാൽ അവയുടെ പ്രയോചനം ജനങ്ങൾക്ക് ലഭിക്കാതിരിക്കാനായി പൂർണമായും ഇറക്കുമതി ചെയ്യുന്നതായി കണക്കാക്കിയാണ് പെട്രോൾ/ഡീസൽ/പാചകവാതക വില നിശ്ചയിക്കുന്നത്. അവയുടെ വില നിശ്ചയിക്കുന്നതിനുള്ള പൂർണ അവകാശം മുകേഷ് അംബാനി ഉൾപ്പെടെയുള്ള വൻകിട കോടീശ്വരന്മാർക്ക് നല്കുകയും അവരോട് ആയിരക്കണക്കിന് കോടികൾ യാതൊരു മനഃസാക്ഷിക്കുത്തുമിലാതെ വാങ്ങുകയും ആണ് ഭരണമുണ്ടായിരുന്നപ്പോൾ കോൺഗ്രസിന്റെയും ഇപ്പോൾ ബി.ജെ.പി.യുടേയും പ്രവർത്തന രീതി. ഇതിനുപുറമെയാണ് ജനങ്ങളെ ശത്റുക്കളെപോലെ കണക്കാക്കി യുള്ള നികുതി നിശ്‌ചയിക്കലും നടത്തുന്നത്. നൂറ്റമ്പതു ഡോളർ; ഒരു ബാരൽ ക്രൂഡ് ഓയിലിന് വിലയുണ്ടായിരുന്നത് 30 ഡോളർ വരെ കുറഞ്ഞപ്പോൾ അതിന്റെ പ്രയോചനം ജനങ്ങൾക്ക് ലഭിക്കാതിരിക്കാനായി വൻതോതിൽ എക്സൈസ് നികുതി വർധിപ്പിച്ചത് ഒരു കാരണ വശാലും കുറയ്ക്കുകയില്ല എന്ന വാശിയിലാണ് മോഡി സർക്കാർ. ഇരുപത് ലക്ഷം കോടിയിലധികം രൂപ ഈ ഇനത്തിൽ മാത്രം ലഭിച്ചതായിട്ടാണ് അറിവ്. എന്നിട്ടും ഒരു ഇളവും വരുത്താൻ അവർ ഒരുക്കമല്ല. ആദായ നികുതി കേന്ദ്ര സർക്കാരിനും വില്പ്പന നികുതി സംസ്ഥാന സർക്കാരിനും എന്നതായിരുന്നു ഭരണ ഘടന നിർമാണ ഘട്ടത്തിലെ അടിസ്ഥാന തത്വം. എന്നാൽ സംസ്ഥാനങ്ങളെ ഏതുവിധത്തിലും ഭരിക്കാൻ അനുവദിക്കുകയില്ല എന്ന കാഴ്ചപ്പാട് സ്വീകരിച്ചിട്ടുള്ള മോഡി സർക്കാർ വിൽപ്പന നികുതിയും കേന്ദ്രത്തിന്റേതാക്കി മാറ്റി. ഏതായാലും വൻകിട കോടിശ്വരന്മാരുടെ താത്പ്പര്യങ്ങൾക്ക് വഴങ്ങി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിലൂടെ ജനങ്ങളെ പൊറുതി മുട്ടിക്കുന്ന കോൺഗ്രസിനും ബി ജെ പി യ്ക്കും നൽകാവുന്ന ശിക്ഷയായി കേരളത്തിലെ ചെങ്ങന്നൂർ അസംബ്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും ബി. ജെ.പി.യേയും പരാജയപ്പെടുത്തികൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്‌ഥാനാർഥി സ.സജി ചെറിയാനെ വിജയിപ്പിക്കണമെന്ന് സമ്മതി ദായകരോട് അപേക്ഷിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ