2018 മേയ് 6, ഞായറാഴ്‌ച

240. മാർക്സിസം ദർശനം അല്ല; സാമൂഹ്യ ശാസ്ത്റം ആണ്.

          240. മാർക്സിസം ദർശനം അല്ല; സാമൂഹ്യ ശാസ്ത്റം ആണ്.  "ദർശനം" വെറും ദർശനം (കാഴ്ചപ്പാട്  അല്ലെങ്കിൽ ആഹ്വാനം) മാത്റം; ആക്ഷൻ  (പ്റവർത്തി) ഇല്ല. ഉദാഹരണം: "ഒരു ജാതി; ഒരു മതം; ഒരു ദൈവം മനുഷ്യന്;" ശ്രീ നാരായണീയ ദർശനം)
"തന്നെ പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കണം;  ശിശുക്കളെ പോലെ ഹൃദയ ശുദ്ധി ഉണ്ടായിരിക്കണം; ആകാശത്തിലെ പോലെ ഭൂമിയിലും ആകേണമേ"....ക്രൈസ്തവ ദർശനം.
          എന്നാൽ മാർക്സിസം അങ്ങനെയല്ല. അതൊരു സാമൂഹ്യ ശാസ്ത്റമാണ്. തൊഴിലാളി വർഗ്ഗവും സമൂഹമാകെയും അനുഭവിക്കുന്ന എല്ലാ പ്റശ്നങ്ങളെയും സൂഷ്മമായി വിശകലനം ചെയ്തു പരിശോധിക്കുകയാണ്.  ആർക്കും നിഷേധിക്കാനാവാത്ത വസ്തുതകൾ ചൂണ്ടിക്കാണിച്  ബോധ്യപ്പെടുത്തുകയാണ്.  ശാസ്ത്റീയമായി  തെളിയിക്കപ്പെട്ട വസ്തുതകൾ അംഗീകരിച്ചുകൊണ്ട്  അതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ പരിശോധിക്കുന്നത്.   മാർക്സിയൻ സാമ്പത്തിക ശാസ്ത്റത്തിന്റെ ലക്‌ഷ്യം ബൂർഷ്വാസിയുടെ (ചൂഷക വർഗങ്ങളുടെയാകെ) സാമ്പത്തിക മേധാവിത്വം അവസാനിപ്പിക്കുക എന്നതാണ്; തൊഴിലാളി വർഗം അനുഭവിക്കുന്ന ചൂഷണം എന്തെന്ന്  അവരെ പഠിപ്പിക്കുകയാണ്;  പാവപെട്ട ജനങ്ങളാകെ അനുഭവിക്കുന്ന ദാരിദ്ര്യത്തിന്റെ കാരണം എന്തെന്ന്  അവരെ പഠിപ്പിക്കുകയാണ്;  ജനങ്ങളുടെയാകെ കഷ്ടപ്പാടുകൾ എങ്ങനെ പരിഹരിക്കാമെന്ന്  തൊഴിലാളി വർഗത്തെ പഠിപ്പിക്കുകയാണ്; ആ ചുമതല അവരെ ഏൽപ്പിക്കുകയാണ്.  അവർ ആ ചുമതല നിര്വഹിച്ചിരിക്കണം. അല്ലാതെ മാർക്സിസം പ്റവർത്തിയിൽ വരുത്താനാവില്ല.
          "വർഗസമരം" അവസാനിക്കുക വർഗ വൈരുധ്യങ്ങൾ ഇല്ലാതെയാകുമ്പോൾ മാത്റമാണ്.  വർഗ്ഗങ്ങളും വർഗ വൈരുധ്യങ്ങളും രൂപപെട്ടപ്പോഴാണ്; ചൂഷക വർഗങ്ങളുടെ (അടിമ ഉടമകളുടെ) ആധിപത്യം ഉറപ്പിക്കുന്നതിനും  അടിമത്വം അടിച്ചേൽപ്പിക്കുന്നതിനും വേണ്ടിയാണ് ഭരണകൂടത്തിന്റെ പ്റാകൃത രൂപം ഉടലെടുക്കുന്നത്.  ഭരണകൂടം തൊഴിലാളി വർഗം പിടിച്ചെടുക്കണം; ചൂഷക വർഗങ്ങളുടെ ആധിപത്യം ഇലാതാക്കണം.  ആ ചുമതല തൊഴിലാളി വർഗം നിർവഹിച്ചിരിക്കണം. അല്ലാതെ മാർക്സിസം പ്റവർത്തിയിൽ വരുത്താനാവില്ല.  (അതിനു കഴിവില്ലാത്തവർ  മാർക്സിസത്തിന്റെ പാത സ്വീകരിക്കരുത്).
          "ഭൗതികവാദം" ശാസ്ത്റീയമായ പ്റപഞ്ച പരിശോധനയാണ്.  നാം നമ്മുടെ മുൻപിൽ കാണുന്ന പ്റപഞ്ചമത്റയും വെറും മായയാണെന്ന്  പഠിപ്പിക്കാൻ മതം ശ്റമിക്കുമ്പോൾ നമ്മുടെ മുൻപിൽ കാണുന്നതാണ് സത്യം എന്ന് മാർക്സിസം സ്ഥാപിക്കുന്നു.  മരണാനന്തരം ആണ് യഥാർഥ ജീവിതം എന്ന് സ്ഥാപിക്കാനാണ്  മതം ശ്റമിക്കുന്നത്. പ്റപഞ്ചത്തിന്റെ ഏതോ കോണിലിരുന്ന്  ദൈവം എന്ന ആദൃശ്യ ശക്തിയാണ്  എല്ല്ലാം നിയന്ത്രിക്കുന്നത് എന്ന്  മതം പഠിപ്പിക്കാൻ ശ്റമിക്കുമ്പോൾ അത് കേവലം ഒരു ആശയം മാത്റമാണെന്നും ഒരു ആശയം ഉണ്ടാകണമെങ്കിൽ ചിന്തയും ചിന്തിക്കാനുള്ള പദാർഥമായ "തലച്ചോറ്" എന്ന ഭൗതിക പദാർഥം  വേണമെന്നും മാർക്സ് സ്ഥാപിച്ചു.  "ദൈവം" എന്നത്  കേവലം  ഒരു ആശയം മാത്റം ആണെന്ന് മാർക്സ്  സ്ഥാപിച്ചത്  ചൂഷക വർഗങ്ങളുടെ  സമ്പത്താകെ  ദൈവം കൊടുക്കുന്നതാണെന്ന തട്ടിപ്പ്  പൊളിച്ചുകളയുന്നതിനായിരുന്നു.  (എല്ലാ കഷ്ടപ്പാടുകളും ദാരിദ്ര്യവും ദൈവ നിശ്ചയം ആണെന്ന വാദം പൊളിക്കുകയാണ്  ഭൗതിക വാദത്തിന്റെ അടിസ്ഥാന ലക്‌ഷ്യം).  ഏതൊരു ലക്ഷ്യത്തിനാണോ മാർക്സിസം രൂപം കൊണ്ടത് അതിനു നേരെ വിപരീതഫലമാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട്  (കാഴ്ചപ്പാട്) സ്വീകരിച്ചപ്പോൾ സംഭവിച്ചത്.  "മാർക്സിസം" ഒരു നല്ല സാമൂഹ്യ വ്യവസ്ഥിതി നേടിയെടുക്കുന്നതിനുള്ള തൊഴിലാളി വർഗ്ഗത്തിന്റെ ആയുധം ആണ്;  "ദർശനം" അല്ല.
         

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ