241. ആധുനിക പാർലമെന്ററി ജനാധിപത്യവും മാർക്സിസത്തിന്റെ ഭാഗമാണ്.
//
"എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ്" എന്ന ഭൗതികവാദ അടിസ്ഥാന തത്വം ആർക്കും നിഷേധിക്കാൻ ആവില്ല).
//
പാർലമെന്ററി ജനാധിപത്യത്തെ താരതമ്മ്യം ചെയ്യേണ്ടത് അതിന് മുൻപുണ്ടായിരുന്ന രാജ വാഴ്ചയോടാണ്. രാജവാഴ്ചയിൽ രാജാവിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന "രാഷ്ട്രീയ പരമാധികാരം" ജനാധിപത്യത്തിൽ ഒരോ പൗരനിലേക്കുമായി മാറുകയാണ്. 1947 ന് മുന്പ് ഇന്ത്യയുടെ പരമാധികാരം ബ്രിടീഷ് രാജ്ഞി ക്ക് ആയിരുന്നത് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ജനാധിപത്യം നടപ്പിലാവുകയും ചെയ്തപ്പോൾ ഒരോ പൗരനിലേക്കുമായി മാറി. "ദ്രവ്പതി മുർമു" എന്ന വനിതക്ക് ഇന്ത്യൻ രാഷ്ട്രപതി ആകാനും അർഹത ഉണ്ടായത് ജനാധിപത്യം നടപ്പിലായപ്പോഴാണ്. രാജവാഴ്ചയിൽ രാജാവിനാണ് പരമാധികാരം. ഒരു രാജാവ് മരിച്ചാൽ അടുത്തയാൾ രാജാവാകും. അവിടെ "പൗരൻ" ഇല്ല. പ്രജകൾ മാത്റം. അവർ രാജാധികാരം "ദൈവ ദത്തം" എന്ന് അംഗീകരിച്ചിരിക്കണം. "അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമേയില്ല.
//
ജനാധിപത്യത്തിൽ
അക്രമ പ്രവർത്തന ങ്ങൾക്കും കൊലപാതകങ്ങൾക്കും സ്ഥാനം ഇല്ല. അതിനു പകരം ആണ്
ഒരു പൗരൻ തെറ്റ് ചെയ്‌താൽ അത് തെറ്റാണ് എന്ന് പറയാൻ മറ്റു പൗരന്മാർക്ക്
അവകാശം ഉണ്ട് എന്നത്. അതിനാണ് അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുക.
അവിടെയാണ് എല്ലാവർക്കും പരസ്പരം വിമർശിക്കാൻ ഉള്ള അവകാശം. ജനാധിപത്യത്തിൽ
പരസ്പരം വിമർശിക്കാൻ അവകാശം നൽകുന്നത് സമൂഹത്തിൽ അക്രമങ്ങളും കൊലപാതകങ്ങളും
ഒഴിവാക്കുന്നതിനാണ്. ഒരോ പൗരനും രാഷ്ട്രീയ അധികാരത്തിൽ തുല്യരാണ്. അത്
അംഗീകരിക്കാത്തവരാണ് അക്റമത്തിന്റെ പാത സ്വീകരിക്കുന്നത്. രാജവാഴ്ച യിൽ
ആർക്കും രാഷ്ട്രീയ സ്വാതന്ത്ര്യമോ അഭിപ്രായ സ്വാതന്ത്ര്യമോ
ഉണ്ടായിരുന്നില്ല. രാജാവിനെ അനുസരിക്കുക മാത്രമായിരുന്നു പ്രജകളുടെ കടമ.
അതാണ് രാജ വാഴ്ചകൾ തന്നെ ഇല്ലാതാക്കാൻ കാരണം. ഇല്ലാതാക്കിയതും ജനങ്ങൾ
തന്നെയാണ്. ഇപ്പോൾ ജനങ്ങൾ ആണ് രാജാക്കന്മാർ. വോട്ട് ചെയ്യുമ്പോൾ ആരാണ്
ഭരിക്കേണ്ടത് എന്ന് അവർ തീരുമാനിക്കുക യാണ്. തീർച്ചയായും അവരിൽ കൂടുതൽ പേർ
ഉള്ളവർ ആണ് ഭരണം നിർവഹിക്കുക.
//
ആധുനിക പാർലമെന്ററി ജനാധിപത്യം മാർക്സിസത്തിന്റെ ഭാഗം ആണെന്ന് പറയുന്നത് രാജാവിൽ മാത്രം നിക്ഷിപ്തമായിരുന്ന രാഷ്ട്രീയ അധികാരം ഒരോ പൗരന്മാരിലേക്കുമായി മാറിയത് കൊണ്ട് മാത്രം അല്ല. നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ; നിഷ്പക്ഷമായ ഭരണ നിർവഹണം; അഭിപ്രായ സ്വാതന്ത്ര്യം അഥവാ പത്ര സ്വാതന്ത്ര്യം തുടങ്ങിയവ യഥാർത്ഥ ജനാധിപത്യത്തിന്റെ ഭാഗം ആയത് കൊണ്ടാണ്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി 1950 കാലം മുതൽ കഴിഞ്ഞ 75 വർഷങ്ങളായി മുതലാളിത്തത്തിനായി നിലകൊള്ളുന്നത് പോലെ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ യഥാർത്ഥ ജനാധിപത്യം അംഗീകരിക്കുന്നില്ലെങ്കിൽ അതിന്റെ ഉത്തര വാദിത്തം ജനാധിപത്യത്തിന്റേത് അല്ല. സോഷ്യലിസം അംഗീകരിക്കാത്ത കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കാണ്. എങ്ങനെയും ഇന്ത്യയുടെ ഭരണം ഹിന്ദുത്വ വാദികളിൽ നിന്നും മാറ്റി ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഏൽപ്പിക്കുകയും ഭാവി കാലം മുഴുവൻ ഹിന്ദുത്വ വാദികൾ തിരിച്ചുവരാതിരിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സംരക്ഷകരാകുക എന്നതാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വീകരിച്ചിട്ടുള്ള സമീപനം; കാരണം സോഷ്യലിസം എന്നത് ഒരുകാരണ വശാലും അംഗീകരിക്കാൻ അവർ ഒരുക്കമല്ല. അതാണ് ഇന്ത്യയുടെ പൊതുമേഖലകൾ ഉൾപ്പെടെ രാജ്യത്തിന്റെ സമ്പത്ത് പൂർണമായും കോർപ്പറേറ്റുകളെ ഏൽപ്പിക്കുന്ന തിനോടും പരിപൂർണ നിയമന നിരോധത്തിനോടും കാണിക്കുന്ന വിധേയത്വം.
//
ആധുനിക പാർലമെന്ററി ജനാധിപത്യം യഥാർത്ഥത്തിൽ സോഷ്യലിസത്തിന്റെയും സോവിയറ്റ് യൂണിയൻ രണ്ടാം ലോക മഹായുദ്ധത്തിൽ നേടിയ ഗംഭീര വിജയ ത്തിന്റെയും ഫലമാണ്. ജർമ്മനിയെ ചെറുക്കാനും പരാജയ പ്പെടുത്താനുമായി ഒന്നരക്കോടി ജനങ്ങളാണ് സോവിയറ്റ് യൂണിയന് ബലികൊടുക്കേണ്ടി വന്നത്. എന്നിട്ടും സോവിയറ്റ് യൂണിയന് വിജയിക്കാൻ കഴിഞ്ഞത് "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തിന്റെ വിജയമാണ്. ഒരോ കുടുബവും ഒരോ പട്ടാളയൂണിറ്റ് എന്ന നിലക്കാണ് അന്ന് സോവിയറ്റ് യൂണിയനെ നിലനിർത്താൻ ജനങ്ങൾ പ്രവർത്തിച്ചത്. മനുഷ്യത്വ ത്തിന്റെ തത്വശാസ്ത്രം ആയ മാർക്സിസവും സോഷ്യലിസവും ഒരു രാജ്യത്തെ ജനങ്ങളാകെ ഏറ്റെടുത്താൽ അതിനെ തകർക്കാൻ ആർക്കും ആവില്ല എന്നതിന്റെ തെളിവാണ് 1917 ലെ ഒക്ടോബർ വിപ്ലവത്തിന് ശേഷം നാല് വർഷത്തോളം നീണ്ടുനിന്ന പ്രതിവിപ്ലവ അട്ടിമറി സമരത്തെ അതി ജീവിക്കാൻ പഴയ സോവിയറ്റ് യൂണിയന് കഴിഞ്ഞത്. അതിന്റെ തന്നെ മറ്റൊരു തെളിവാണ് രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിയെ പരാജയപ്പെടുത്താൻ കഴിഞ്ഞതും.രണ്ടാം ലോക യുദ്ധത്തിൽ വിജയിച്ചത് ഇറ്റലി; ജർമനി; ജപ്പാൻ ഉൾപ്പെടുന്ന ഫാസിറ്റ് ശക്തികളായിരുന്നുവെങ്കിൽ; സോവിയറ്റ് യൂണിയനോ; ചൈന ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളോ ആധുനിക പാർലമെന്ററി ജനാധിപത്യമോ ഉണ്ടാകുമായിരുന്നില്ല.
//
ചാറൽസ് ഡാർവിന്റെ "പരിണാമ സിദ്ധാന്തവും" ലൂയീസ് എച്ച് മോർഗന്റെ "നരവംശ ശാസ്ത്ര പഠനങ്ങളും" അംഗീകരിക്കുന്ന മാർക്സിസത്തിന് രാജവാഴ്ചയിൽ "രാജാവിൽ മാത്രം" നിക്ഷിപ്തമായിരുന്ന രാജ്യത്തിൽന്റെ രാഷ്ട്രീയ അധികാരം ഒരോ പൗരനിലേക്കുമായി മാറുന്ന "ജനാധിപത്യം" അംഗീകരിക്കാതിരിക്കാനാവില്ല. "ജനങ്ങൾ; ജനങ്ങളാൽ; ജനങ്ങൾക്ക് വേണ്ടി" എന്നതാണ് യഥാർത്ഥ ജനാധിപത്യം. ഏതെങ്കിലും ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ യഥാർത്ഥ ജനാധിപത്യം അംഗീകരിക്കുന്നിലെങ്കിൽ അതിന്റെ ഉത്തരവാദിത്തം അവർക്ക് മാത്രമാണ്. ജനാധിപത്യത്തെ പണത്തിന്റെയും ജാതി-മത ശക്തികളുടേയും ആധിപത്യം അല്ലാതാക്കിമാറ്റുക എന്നതാണ് തൊഴിലാളി വർഗ്ഗത്തിൽ അർപ്പിതമായതിട്ടുള്ള കടമ. അതാണ് "ജനകീയ ജനാധിപത്യം". സമസ്ത മേഖലകളിലും കഠിനാദ്ധ്വാനം വഴി രാജ്യത്തിന്റെ സമ്പത്ത് ഉത്പാദിപ്പിക്കുന്ന തൊഴിലാളി വർഗ്ഗത്തിന് മാത്രമേ ആ ചുമതല നിർവഹിക്കാൻ ആവുകയുള്ളൂ. രാജവാഴ്ച ഇല്ലാതായി എന്നത് മാത്രമല്ല ജനാധിപത്യത്തിൽ സംഭവിക്കുക. അത് വരെ ഉണ്ടായിരുന്ന എല്ലാ പാരമ്പര്യ അവകാശങ്ങളും നിഷേധിക്കുന്നു എന്നത് കൂടിയാണ്. രാജവാഴ്ച പാരമ്പര്യ അവകാശം ആയിരുന്നു. പ്രധാനപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും (പദവികൾ) രാജകുടുമ്പത്തിൽ പെട്ടവർക്ക് ആയിരുന്നു. സാധാരണഗതിയിൽ നടക്കുന്ന സായുധ വിപ്ലവങ്ങളൽ കൂടി "പാരമ്പര്യ അവകാശങ്ങൾ" ഇല്ലാതാക്കുക ദുഷ്‌കരമാണ്.
//
എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ് എന്നത് ഭൗതികവാദത്തിന്റെ അടിസ്ഥാന തത്വമാണ്. എന്നാൽ അത് ആർക്കും മനസിലാവാറില്ല. രാജവാഴ്ചയിൽ രാജാവിൽ മാത്രം നിക്ഷിപ്തമായിരുന്ന രാഷ്ട്രീയ അധികാരം ജനാധിപത്യം സ്ഥാപിതമായപ്പോൾ ഒരോ പൗരന്മാരിലേക്കുമായി മാറി. രാജവാഴ്ച ഭൂമുഖത്ത് നിന്ന് തന്നെ മാറി. അഥവാ എവിടെയെങ്കിലും മാറിയിട്ടില്ലെങ്കിൽ അതിന് ഉത്തരവാദികൾ അവിടത്തെ ജനങ്ങൾ മാത്രമാണ്. രാജ വാഴ്ച ഇല്ലാതായതിലെ "വിപ്ലവം" ആർക്കും മനസിലാവില്ല. പാർലമെന്ററി ജനാധിപത്യത്തിൽ പഴയ രാജാക്കന്മാരുടെ സ്ഥാനം ഒരോ പൗരന്മാർക്കുമാണ്. അവരാണ് ആര് രാജ്യം ഭരിക്കണം എന്ന് തീരുമാനിക്കുക. അങ്ങനെ തീരുമാനിക്കുന്നവരെ മന്ത്രിമാർ എന്ന് പറയാം. എന്നാൽ അത് തീരുമാനിക്കുന്നവരാണ് യഥാർത്ഥത്തിൽ രാജാക്കന്മാർ അഥവാ ജനാധിപത്യത്തിലെ പൗരന്മാർ. അതാകട്ടെ രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ജർമ്മനിക്കുമേൽ നേടിയ ഗംഭീര വിജയത്തിലൂടെ ലോകമൊട്ടാകെ ഉണ്ടായ മാറ്റത്ത്തിന്റെ ഫലവുമാണ്. ലോകമാകെ "കോളണികൾ" സൃഷ്ടിക്കുന്നതും ഇല്ലാതായി. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മുതലാളിത്തത്തിന് വോട്ടു ചോദിക്കുന്നത് പോലെ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യത്തെ ദുഷിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ജനാധിപത്യത്തിന്റേത് അല്ല.
//
ജനാധിപത്യത്തിൽ നിശ്ചിത ഇടവേളകളിൽ ഭരണകൂടത്തെ മാറ്റുന്നതിനോ അഥവാ വീണ്ടും ഭരിക്കുന്നതിന് അനുവദിക്കുന്നതിനോ ജനങ്ങൾക്ക് അവകാശം ഉണ്ടെന്നതും രാജവാഴ്ചയിൽ അങ്ങനെ ഒരു വിഷയമേ ഇല്ല എന്നതും സായുധ വിപ്ലവം നടത്താൻ രാജവാഴ്ചയെ സ്വപ്നം കാണുവർ ഓർക്കുന്നില്ല. രാജാവിൽ നിന്നും "രാഷ്ട്രീയ അധികാരം" ജനങ്ങളിലേക്ക് മാറ്റപ്പെടുന്നു എന്നതാണ് "ജനാധിപത്യത്തിന്റെ" പ്രത്യേകത. "ജനങ്ങൾ; ജനങ്ങളാൽ; ജനങ്ങൾക്ക് വേണ്ടി" എന്നത് മാർക്സിസത്തിന് നിഷേധിക്കാൻ ആവില്ല.
//
ജനാധിപത്യത്തിൽ ജനങ്ങൾ രാഷ്ട്രീയ പാർട്ടികളെ പരീക്ഷിക്കുക കൂടിയാണ് ഒരോ പ്രാവശ്യം വോട്ട് ചെയ്യുമ്പോഴും. "ഞാൻ ഇന്ന ചിന്ഹത്തിൽ മാത്രമേ വോട്ട് ചെയുകയുള്ളു" എന്ന് ഉറച്ച തീരുമാനം ഉള്ളവർ വളരെ കുറവാണ്. അവരുടെ മാത്രം വോട്ട് കൊണ്ട് ഒരു പാർട്ടിക്കും വിജയിക്കാൻ ആവില്ല. അതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. 65 വർഷ ങ്ങളിൽ അധികം ഇന്ത്യ ഒട്ടാകെ ഭരണം നടത്തിയ കോൺഗ്രസിനെ ഇന്ത്യൻ ജനത ഒരോ സംസ്ഥാനങ്ങളിൽ നിന്നായി ഒഴിവാക്കികൊണ്ടിരിക്കുന്നു. 403 സീറ്റിൽ 2021 ഉത്തര പ്രദേശിൽ മത്സരിച്ചിട്ട് ഒരു സീറ്റിൽ പോലും വിജയിച്ചില്ല. ഡൽഹിൽ 2025 ഫെബ്രുവരിയിൽ എല്ലാ അസമ്പ്ളി സീറ്റിലും മത്സരിച്ചു. ഒന്നിലും വിജയിച്ചില്ല
//
ആരെങ്കിലും "എന്താണ് ജനാധിപത്യം" എന്ന് മനസിലാക്കിയിട്ടില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം ജനാധിപത്യത്തിനല്ല. 2024 ൽ ഇന്ത്യൻ പാർലമെന്റിലേക്ക് നടന്ന പൊതു തെരെഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ ജനങ്ങളുടെ ഭൂരിപക്ഷ പിന്തുണ ഇല്ലാതെയാണ് ഹിന്ദുത്വ വാദികൾ ഇന്ത്യയുടെ ഭരണം നടത്തുന്നത്. മാർക്സിസം അംഗീകരിക്കുന്നവർ മുതലാളിത്ത ചൂഷണം പ്രോത്സാഹിപ്പിക്കുന്നത് പോലെയുള്ള ജന വഞ്ചനയാണ് ജനപിന്തുണ ഇല്ലാതെ ജനാധിപത്യത്തിൽ ഭരണം നടത്തുന്നത്. സ്വഭാവ ശുദ്ധിയുള്ളവർ ജനാധിപത്യത്തിൽ സ്ഥാനാർത്ഥികളായി ഉണ്ടാകുന്നില്ലെങ്കിൽ ജനങ്ങൾ നിസ്സഹായരാകും. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇന്ത്യയിലെ ബഹുഭൂരിപക്ഷം അസംബ്ലി സീറ്റുകളിലും പാർലമെന്റ് സീറ്റുകളിലും സ്ഥാനാർഥികളെ മത്സരിപ്പിക്കാതിരി ക്കുമ്പോഴും അല്ലെങ്കിൽ തികച്ചും കളങ്കിതരായവരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുമ്പോഴും ജനങ്ങൾ നിസ്സഹായരാണ്. ജനങ്ങളുടെ നിസ്സഹായ അവസ്ഥ ചൂഷണം ചെയ്തും ചിലപ്പോൾ കുറെ കാലത്തേക്ക് ഭരണം ഉണ്ടാകും. അതും ഒരു പരിധി കഴിഞ്ഞാൽ ജനങ്ങൾ ഒന്നാകെ ജനാധിപത്യം സംരക്ഷിക്കാനായി രംഗത്ത് ഇറങ്ങേണ്ടി വരും. അതാണ് ശ്രീ.ലങ്കയിലും ബംഗ്ലാദേശിലും സംഭവിച്ചത്. ജനാധിപത്യം നിലവിൽ വന്നത് ജനങ്ങളുടെ ദീർഘകാല ത്യാഗങ്ങളുടെ ഫലമാണ്. ജനാധിപത്യ ത്തിൽ ഒരോ പൗരനും ലഭ്യമാകുന്ന രാഷ്ട്രീയ അധികാരങ്ങൾ പഴയകാല സായുധ വിപ്ലവങ്ങൾക്കും നൽകാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ ജനങ്ങൾ ഏത് ത്യാഗം സഹിച്ചും അത് സംരക്ഷിക്കുക തന്നെ ചെയ്യും. അതിലേക്കാണ് ഇന്ത്യയിലെ ജനങ്ങൾ നീങ്ങുന്നത്. വളരെ വലിയ ജന പിന്തുണയോടെ നിലവിൽ വന്നിട്ടുള്ള ഇന്ത്യൻ ഭരണഘടന പൂർണമായും നിഷേധിച്ചാണ് ഹിന്ദുത്വ വാദികൾ ഇന്ത്യയുടെ ഭരണം നിർവഹിക്കുന്നത്.
//
ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ അവരുടെ സാധാരണ വാണിജ്യ രാഷ്ട്രീയത്തിൽ ജനാധിപത്യത്തെ നശിപ്പിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുമ്പോൾ, അതിന് ജനാധിപത്യത്തെ കുറ്റപ്പെടുത്താനാവില്ല, അവസരം ലഭിക്കുമ്പോൾ ആളുകൾ അവരെ നിരസിക്കും. 65 വർഷത്തെ തങ്ങളുടെ അനുഭവത്തിലൂടെ ജനങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ തിരസ്‌കരിക്കുന്നതാണ് ഇന്ത്യയിൽ നടക്കുന്നത്. ഹിന്ദുവർഗീയ വാദികളെയും യഥാർത്ഥ "രാഷ്ട്രീയം" മനസിലാക്കുന്ന ജനങ്ങൾ ഉപേക്ഷിച്ചു കൊണ്ടിരി ക്കുകയാണ്. എന്നാൽ അഴിമതി രഹിതമായ "രാഷ്ട്രീയ" ത്തെ തിരഞ്ഞെടു ക്കാനും ജനങ്ങൾക്ക് അവസരം ഉണ്ടായിരിക്കണം. ഏത് ആവശ്യത്തിനാണ് രാഷ്ട്രീയപാർട്ടികൾ വോട്ട് ചോദിക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി യിരിക്കണം. 1950 കാലങ്ങൾക്ക് ശേഷം ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളോട് വോട്ട് ചോദിക്കുന്നത് മുതലാളിത്ത വളർച്ചക്കാണ്. എന്താണ് യഥാർത്ഥത്തിൽ "മുതലാളിത്തം" എന്ന് മനസിലാക്കിയാൽ സാമാന്യബുദ്ധി യുള്ളവരാരും അതിന് വോട്ട് ചെയ്യില്ല.
കാരണം തെരെഞ്ഞെടുക്കപ്പെടുന്നവരുടെ സ്വാർത്ഥതയും അഴിമതിയും ജനവഞ്ചനയും മുതലാളിത്തത്തിന്റെ ഭാഗമാണ്. എന്നാൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അതേ പാത സ്വീകരിച്ചാൽ ജനങ്ങൾക്ക് വോട്ട് ചെയ്യാതിരിക്കാൻ മാത്രമേ ആവുകയുള്ളു.
//
വളർന്നു കൊണ്ടിരിക്കുന്ന ഒരു സാമൂഹ്യ ശാസ്ത്റമെന്ന നിലയിൽ ആധുനിക പാർലമെന്ററി ജനാധിപത്യ ത്തിന്റെ ആശയം മാർക്സിസത്തിന് പരിശോധി ക്കാതിരി ക്കാനാവില്ല. മഹാനായ കാറൽ മാർക്സി ന്റെ ജീവിത കാലം 1818 നും 1883 നുമിടക്കാണ്. (ജനനം 1818 മെയ് 5; മരണം 1883 മാർച് 14). ബ്റിടീഷ് സാമ്ബ്റാജ്യം ലോകമടക്കി വാണിരുന്ന പതിനെട്ടാം നൂറ്റാണ്ടിൽ; ഇരുപതാം നൂറ്റാണ്ടിൽ മാത്റം നിലവിൽ വന്ന ആധുനിക പാർലമെന്ററി ജനാധിപത്യത്തെ വിലയിരുത്താൻ കാറൽ മാർക്സിന് ആവുമായിരുന്നില്ല. അന്ന് നിലവിലുണ്ടായിരുന്നത് ശക്തമായ രാജവാഴ്ചകളാണ്. രാജവാഴ്ചയിൽ ജനാധിപത്യം എന്ന വിഷയമേയില്ല. ഒരാൾ രാജാവായാൽ അദ്ദേഹത്തിന്റെ മരണം വരെ അല്ലെങ്കിൽ അടുത്തയാൾ രാജാവാകുന്നതുവരെ രാജാധികാരത്തെ ആർക്കും ഒന്നും ചെയ്യാനാവില്ല. രാജ വാഴ്ച ഇല്ലാതാക്കാൻ സായുധ വിപ്ളവം മാത്റമായിരുന്നു ആശ്റയം. 1917 ലെ റഷ്യൻ (ഒക്ടോബർ) വിപ്ളവ ത്തിന്റെ കാലം സർവ ശക്തമായിരുന്ന "ട്സർ ചക്റവർത്തിയെ" നേരിടാൻ സായുധ വിപ്ളവം അല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.
//
രാജവാഴ്ചക്ക് ശേഷം നിലവിൽ വന്ന സാമൂഹ്യ വ്യവസ്ഥയാണ് ജനാധിപത്യം. രാജവാഴ്ചയിൽ രാജാവിൽ മാത്റം നിക്ഷിപ്തമായിരുന്ന "രാഷ്ട്രീയ അധികാരം" ഒരോ പൗരനിലേക്കുമായി മാറി. പാർലമെന്റിൽ അല്ലെങ്കിൽ തെരെഞ്ഞെടുക്കപ്പെട്ട സഭയിൽ ഭൂരിപക്ഷം ഉള്ളവർക്ക് ഭരിക്കാം എന്നതല്ല യഥാർത്ഥത്തിൽ ജനാധിപത്യത്തിന്റെ അർത്ഥം. തീർച്ചയായും അത് ജനാധിപത്യത്തിൽ ആര് ഭരിക്കണം എന്നതിന്റെ മാനദണ്ഡമാണ്. എന്നാൽ ജനാധിപത്യത്തിന്റെ അർത്ഥം ജനങ്ങളുടെ ആധിപത്യം എന്ന് തന്നെയാണ്. ജനങ്ങൾ; ജനങ്ങളാൽ; ജനങ്ങൾക്ക് വേണ്ടി എന്നത് നടപ്പിലാക്കാനുള്ള മാർഗമാണ് "തെരെഞ്ഞെടുക്കപ്പെട്ട സഭയിൽ ഭൂരിപക്ഷം ഉള്ളവർ ഭരിക്കുക" എന്നത്. അങ്ങനെയല്ലാത്ത ഭരണത്തെ തുടർന്നുള്ള തെരെഞ്ഞെപ്പിൽ ജനങ്ങൾ പരാജയപ്പെടുത്തും. അതാണ് ചരിത്രം. ജനങ്ങൾ രാഷ്ട്രീയ പാർട്ടികളെ ഭരിക്കാൻ അനുവദിക്കുന്നത് പരീക്ഷണ അടിസ്ഥാനത്തിൽ ആണ്.
//
"ജനാധിപത്യം" എന്നാൽ ജനങ്ങളുടെ ആധിപത്യം എന്നാണ് അർഥം. ഭൂരിപക്ഷം ഉള്ളവർ ഭരിക്കുക എന്നത് അതിന്റെ ഗുണം മാത്രമാണ്. ജനാധിപത്യത്തിൽ ഒരോ പൗരനും രാഷ്ട്രീയ അധികാരം ഉള്ളവരാണ്. അവരുടെ താത്പ്പര്യങ്ങൾ സംരക്ഷിക്കുക എന്നത് ആയിരിക്കണം ഭരിക്കുന്നവരുടെ താത്പ്പര്യം. പണ്ട് രാജാവ് ഭരിച്ചിരുന്നപ്പോൾ രാജാവ് എന്ന ഒരാളുടെ താത്പ്പര്യം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുക എന്നതായിരുന്നു സ്ഥിതി. മുതലാളിത്ത വ്യവസ്ഥയിൽ മുതലാളിമാരുടെ താത്പ്പര്യം സംരക്ഷിക്കുന്നു എന്നതാണ് വസ്തുത. അതിനാണ് ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ വോട്ട് അഭ്യർത്ഥിക്കുന്നത്. സോഷ്യലിസത്തിൽ മാത്രമാണ് യഥാർത്ഥ ജനാധിപത്യം പ്രായോഗികം ആവുക.
//
യഥാർത്ഥ "ജനാധിപത്യം" (ജനകീയ ജനാധിപത്യം) ചൂഷക വർഗ്ഗങ്ങൾ ഇഷ്ടപ്പെടുന്ന കാര്യമല്ല. ജനാധിപത്യത്തിലെ ഒരോ പൗരന്റേയും രാഷ്ട്രീയ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സ്വതന്ത്റവും നിഷ്പക്ഷവുമായ മായ ജുഡീഷ്യറി, നിഷ്പക്ഷമായ പത്ര-മാധ്യമങ്ങൾ ഒന്നും ബൂർഷ്വാസിക്ക് താത്പര്യം ഉള്ള കാര്യങ്ങൾ അല്ല. അവർക്ക് പണത്തിന്റെയും മതത്തിന്റെയും ആധിപത്യം തന്നെ ആയിരിക്കണം എക്കാലത്തേക്കും നിലനിൽക്കേണ്ടത്. അന്ധ വിശ്വാസങ്ങൾ തന്നെ ആയിരിക്കണം സമൂഹത്തെ മുന്നോട്ട് (യഥാർത്ഥത്തിൽ പിന്നോട്ട്) നയിക്കേണ്ടത്. (അതിനാണ് മുതലാളിത്തത്തിൻറെ ജനാധിപത്യം അല്ലെങ്കിൽ ബൂർഷ്വാ ജനാധിപത്യം എന്ന് പറയുക). അതാണ് അമേരിക്ക ഉൾപ്പെടെ; ബിജെപിയും കോൺഗ്രസ്സും സോഷ്യലിസ്റ്റ് രാജ്യങ്ങളോടും ഇടതുപക്ഷ ആശയങ്ങളോടും കാണിക്കുന്ന; കേരളത്തിൽ പോലും "ഇടതുഭരണം" പാടില്ല എന്ന നിലപാടിന്റെ അർത്ഥം. കേരളത്തിലെ ബൂർഷ്വാ പത്റ-മാധ്യമങ്ങൾ സ്വീകരിക്കുന്ന നിലപാട് അതുതന്നെയാണ്. മുതലാളിത്തത്തിലെ പണത്തിന്റെ ആധിപത്യം ഇല്ലാതാക്കി; മനുഷ്യന്റേയും മനുഷ്യത്വത്തിന്റെയും ആധിപത്യം ആക്കി "ബൂർഷ്വാ ജനാധിപത്യത്തെ" മാറ്റിയെടുക്കണം. അതിനാണ് "ജനകീയ ജനാധിപത്യം" എന്ന് പറയുക. മുതലാളിത്തത്തോടൊപ്പം അത് അസ്സാദ്ധ്യമാണ്. അതിനാകട്ടെ "സോഷ്യലിസം" എന്ന ലക്‌ഷ്യം ഇല്ലാതെ സാധ്യവുമല്ല.
//
ജനാധിപത്യത്തിൽ "രാജാവിന്റെ" രാഷ്ട്രീയ അധികാരം ഒരോ പൗരന്മാരിലേക്കുമായി മാറ്റപ്പെട്ടിരിക്കുന്നു. ഏത് പൗരനും രാജ്യത്തിലെ ഏത് പദവിയും വഹിക്കാൻ അർഹനാണ്. ജനാധിപത്യത്തിന്റെ അർത്ഥം പൂർണമാകണമെങ്കിൽ പഴയ രാജാവാഴ്ചക്കാലത്തെ സമ്പത്തിന്റെ കേന്ദ്രീകരണസ്വഭാവം ജനാധിപത്യത്തിന്റെ രാഷ്ട്രീയഘടനയുടെ ഭാഗമായി മാറണം. അത് സോഷ്യലിസ്റ്റ് സമ്പദ്ഘടനയിലൂടെ മാത്രമെ പ്രാവർത്തികമാവുകയുള്ളു. ഇൻഡ്യൻ ഭരണ ഘടനയിലെ പരമാധികാര, സോഷ്യലിസ്റ്റ്; മതേതര ജനാധിപത്യ റിപ്പബ്ലിക് എന്നതിന്റെ പൂർണ്ണമായ അർത്ഥം നടപ്പിലാക്കുന്നതിന് ഒരോ പൗരനും കടമപ്പെട്ടിരിക്കുന്നു.
//
ജനാധിപത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ ജനദ്രോഹ നടപടികൾ സ്വീകരിച്ചാൽ അതിനെ "ജനാധിപത്യത്തിന്റെ" അപകടം ആയി കാണാൻ ശ്രമിക്കുന്നവരും ഉണ്ട്. അങ്ങനെയുള്ള രാഷ്ട്രീയപാർട്ടികൾ ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട് ക്രമേണ ഇല്ലാതാകും എന്നതാണ് വാസ്തവം. അതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ രാഷ്ട്രീയ പാർട്ടികളും എങ്ങനെ പ്രവർത്തിക്കണം എന്ന് നിർദ്ദേശിക്കാൻ "ജനാധിപത്യത്തിന്" ആവില്ല. യഥാർത്ഥ ജനങ്ങളുടെ താത്‌പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളുടെയാകെ താത്പ്പര്യങ്ങൾ സംരക്ഷിക്കാൻ തയ്യാറായാൽ ജനങ്ങൾ അവരെ വിജയിപ്പിക്കുക തന്നെ ചെയ്യും. അവർ തികച്ചും സംശുദ്ധരായിരിക്കാൻ പ്രതിപക്ഷവും ആവശ്യമാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആരെങ്കിലും ജനവിരുദ്ധരായാൽ അവരെ പരാജയപ്പെടുത്തേണ്ടതും ജനാധിപത്യത്തിന്റെ വിജയത്തിന് ആവശ്യമാണ്. അഴിമതിക്കെതികരെ വധശിക്ഷ കൊടുത്തിട്ടും ചൈനയിൽ പോലും അഴിമതിക്കാർ ഉണ്ടാകുന്നുണ്ട്. ബഹുഭൂരിപക്ഷം ജനങ്ങളുടെയും താൽപ്പര്യം സംരക്ഷിക്കപ്പെടുന്ന സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥക്കായി പുരോഗമന പ്രസ്ഥാനങ്ങൾ മുന്നോട്ടു വന്നാൽ സത്യസന്ധമായി രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പ്രസ്ഥാനങ്ങൾക്ക് ജനങ്ങളുടെ പൂർണ പിന്തുണ ലഭിക്കുക തന്നെ ചെയ്യും. ജനങ്ങളെ കാര്യങ്ങൾ പഠിപ്പിക്കാൻ ഏറ്റവും സൗകര്യപ്രദമായ സാഹചര്യങ്ങൾ ബോധപൂർവം ഉപയോഗിക്കുകയാണ് ആവശ്യം.
//
എന്നാൽ ആധുനിക ജനാധിപത്യം ഇന്ന് ഏറെക്കുറെ ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മാത്റമാണ് എല്ലാവരാലും അംഗീകരിക്കപ്പെട്ട ആധുനിക ജനാധിപത്യം നിലവിൽ വന്നത്. അതിന്റെ പ്റത്യേകത
1. തെരഞ്ഞെടുക്കപെട്ട നിയമ സഭ
2. സ്വതന്ത്റമായ ഭരണ നിർവഹണ സംവിധാനം
3. സ്വതന്ത്റമായ നീതിന്യായ വ്യവസ്ഥ;
4. അഭിപ്റായ സ്വാതന്ത്റിയവും പത്റ-മാധ്യമ സ്വാതന്ത്റിയവും.
. .ജനാധിപത്യത്തിന്റെ പ്രത്യേകത രാജ്യത്തെ എല്ലാ പൗരന്മാർക്കും രാഷ്ട്രീയ സ്വാതന്ത്ര്യം അനുവദിക്കുന്നു എന്നതാണ്. ജനാധിപത്യത്തിലെ വോട്ടവകാശം തികച്ചും "രഹസ്യം" ആയിരിക്കണം എന്നതിൽ വോട്ട് ചെയ്യുന്നവരുടെ സംരക്ഷണം എന്ന ഉദ്ദേശം കൂടിയുണ്ട്. സ്വയം സ്ഥാനാർഥി ആകുന്നതിനും അല്ലെങ്കിൽ മറ്റുള്ളവരെ അതിന് നിയോഗിക്കുന്നതിനും അനുവദിക്കുന്നു എന്നതാണ്. ഭരണ കർത്താക്കളെ നിശ്ചയിക്കുന്നതിൽ തങ്ങളുടെ അഭിപ്രായവും രേഖപ്പെടുത്താൻ അവസരം ലഭിക്കുന്നു എന്നതാണ്. അതോടൊപ്പം അനുവദിക്കപ്പെടുന്ന അഭിപ്രായ സ്വാതന്ത്ര്യം, സ്വതന്ത്രമായ നിയമ വാഴ്ച, സ്വതന്ത്റമായ ഭരണ സംവിധാനം എന്നിവയെല്ലാം താരതമ്മ്യം ചെയ്യേണ്ടത് ജനാധിപത്യം നിലവിൽ വരുന്നതിനു മുൻപ് ഉണ്ടായിരുന്ന "രാജവാഴ്ച" സംവിധാനതോടാണ്. കൃത്യമായ ഇടവേളകളിൽ ഭരണ ഘടനയാൽ നിശ്ചയിക്കപ്പെട്ട കൃത്യമായ നിയമ വ്യവസ്ഥകളിൽ ഭരണകൂടത്തെ നില നിർത്താനോ ഭരണത്തിൽ നിന്നും മാറ്റുന്നതിനോ ജനങ്ങൾക്കുള്ള അവകാശത്തെ കണ്ടില്ലന്നു നടിക്കുവാൻ വളർന്നു കൊണ്ടിരിക്കുന്ന ഒരു സാമൂഹ്യ ശാസ്ത്റമെന്ന നിലയിൽ മാർക്സിസത്തിനാവില്ല.("പരമാധികാരം" ജനങ്ങളിലാണ് എന്നത് അംഗീകരിക്കുക മാത്രമാണിവിടെ ചെയ്യുന്നത്).
//
ജനാധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യം ആണെന്ന് മാധ്യമങ്ങളും തിരിച്ചറിയണം. അത് സമ്പത്ത് ഉള്ളവന്റെ അല്ലെങ്കിൽ സാമൂഹ്യ വിരുദ്ധ താത്പ്പര്യങ്ങൾ സംരക്ഷിക്കലാണ് എന്ന് മാധ്യമങ്ങൾ കരുതിയാൽ അവർ ജനാധിപത്യ വിരുദ്ധ ചേരിയിൽ ആയിരിക്കും നിലകൊള്ളുക. മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നെടുംതൂണുകളിൽ ഒന്നാണ് എന്ന അറിവ് മാധ്യമങ്ങൾക്ക് ഉണ്ടായിരിക്കണം. അത് മനസിലാകാ ത്ത മാധ്യമങ്ങൾ ക്രമേണ ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട് ഇല്ലാതാവുക തന്നെ ചെയ്യും. പൊതുസമൂഹ ത്തിന്റെ താത്പ്പര്യങ്ങൾക്ക് എതിരാവുക എന്നതാണ് ഏതെങ്കിലും വർഗീയ താത്പ്പര്യങ്ങൾക്കായി മാധ്യമങ്ങൾ പ്രവർത്തിച്ചാൽ സംഭവിക്കുക. നിത്യോപയോഗ വസ്തുക്കൾ ഉത്പ്പാദിപ്പിക്കുന്നതിൽ പ്രത്യക്ഷമായോ പരോക്ഷമായോ സമൂഹം ആകെ പങ്കാളികൾ ആകുന്നുണ്ട് എന്നതാണ് അതിന്റെ അടിസ്ഥാനം. ഉദാഹരണമായി വൈദ്യുതിയുടെ കാര്യം എടുക്കാം. അതിന്റെ ഉത്പാദനത്തിൽ വിവിധ ഘട്ടങ്ങളിൽ പങ്കെടുക്കുന്ന തൊഴിലാളികളെ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ വേർപ്പെടുത്താനാവില്ല. വൈദ്യുതിയാകട്ടെ മറ്റെല്ലാ മേഖലകളുടെയും അസംസ്‌കൃത വസ്തു ആണ് താനും. പണിയെടുക്കുന്നവർക്കും മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തുകയെന്നതും ജനാധിപത്യത്തിന്റെ കടമകളിൽപ്പെടുന്നു. ജനങ്ങളുടെ താത്പ്പര്യങ്ങൾ സംരക്ഷിക്കാൻ പരമാവധി പരിശ്രമിക്കുന്ന കേരളത്തിലെ ജനാധിപത്യ സർക്കാരിനെതീരെ ബോധപൂർവം നിലകൊള്ളുന്നത് ജനാധിപത്യവിരുദ്ധ നിലപാട് മാത്രമാണ്.
//
"വിട്ടുവീഴ്ച" (COMPROMISE) ജനാധിപത്യത്തിലെ ഒരു ഘടകമാണ്. തെരഞ്ഞെടുപ്പുകളിൽ പരാജിതരാകുന്ന "ന്യൂന പക്ഷ" ത്തിന്റെയും അവകാശങ്ങൾ നിഷേധിക്കുന്നില്ല. തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നവർ പരാജയപ്പെടുന്നവരോട് ഒരു തരത്തിലുമുള്ള വിവേചനം കാണിക്കാൻ പാടില്ലാത്തതും പിന്നീട് വരുന്ന തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം ന്യൂനപക്ഷം ആയാൽ അവരോടും പഴയ നിലപാട് തന്നെ തുടരേണ്ടതുമാണ്. ആശയ പ്റചരണത്തിന് അവകാശം ഉള്ളതിനാൽ ശാസ്ത്രീയമായ കാഴ്ചപ്പാടുകൾ ജനങ്ങളിൽ എത്തിക്കുന്നതിന് ജനാധിപത്യത്തിൽ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ യഥാർത്ഥ ജനാധിപത്യം അംഗീകരിക്കാൻ ഒരുക്കമല്ലാത്ത ചൂഷക വർഗ്ഗങ്ങൾ ഏത് വിധത്തിലും ഗുണ്ടായിസം വഴി യഥാർത്ഥ ജനാധിപത്യം അട്ടിമറിക്കാനും പണത്തിന്റെയും ജാതി--മത ആധിപത്യം പുനഃസ്ഥാപിക്കാനും ശ്രമിക്കുക സാധാരണയാണ്. അത് യഥാർത്ഥ ജനാധിപത്യത്തിന്റെ ഭാഗമായി കരുതാൻ പാടില്ലാത്തതും യഥാർത്ഥ ജനാധിപത്യം സംരക്ഷിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ ഭാഗമായി ഉണ്ടാകണം.
//
ആധുനിക ജനാധിപത്യം അതിന്റെ ഉള്ളടക്കത്തിൽ രൂപപ്പെട്ടിട്ടുള്ള സ്വതന്ത്റമായ നീതി ന്യായ വ്യവസ്ഥയും അഭിപ്റായ സ്വാതന്ത്റിയം അഥവാ പത്റ സ്വതന്ത്റിയം; സംഘടനാ സ്വാതന്ത്റിയം എന്നിവയും അംഗീകരിക്കുന്നു. എന്നാൽ യഥാർഥത്തിലുള്ള ജനാധിപത്യം; "ജനകീയ ജനാധിപത്യം" സോഷ്യലിസത്തോടൊപ്പം മാത്റമേ യാഥാർഥ്യമാവുകയുള്ളു എന്ന വസ്തുതയും നാം കണക്കിലെടുക്കണം. മുതലാളിത്ത വ്യവസ്ഥയിലെ "സമ്പത്തിന്റെ ആധിപത്യം" ഇല്ലാതാക്കിക്കൊണ്ടു മാത്റമെ ജനാധിപത്യം അതിന്റെ പൂർണമായ അർത്ഥത്തിൽ സംരക്ഷിക്കാനാവുകയുള്ളു. തൊഴിലാളി വർഗം അധികാരത്തിൽ എത്തിച്ചേരുക സായുധ വിപ്ളവത്തിലൂടെ തന്നെ വേണം എന്ന് ശഠിക്കുന്നവർ ഇപ്പോഴും ഉണ്ടെന്നത് അപ്റായോഗികമാണ് എന്ന് മാത്റമല്ല ജനങ്ങളെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്നും അകറ്റി നിർത്താൻ മാത്റമേ ഇടവരുത്തുകയുള്ളു.
//
ജനങ്ങൾക്ക് പരമാധികാരം എന്നത് രാജ വാഴ്ചക്കാലത്ത് ജനങ്ങളെ വിവിധ മാർഗ്ഗങ്ങളിലൂടെ ചൂഷണം ചെയ്തുകൊണ്ടിരുന്ന ചൂഷക വർഗങ്ങൾക്ക് അംഗീകരിക്കാൻ ആവാത്തതാണ്. ഏത് വിധത്തിലും ജനങ്ങളുടെ പരമാധികാരം ഇല്ലാതാക്കാനും പഴയ രാജ വാഴ്ച കാലം തിരികെ കൊണ്ട് വരാൻ ശ്രമിക്കും എന്നതിന്റെ തെളിവാണ് ഇന്ത്യയിൽ "ഹിന്ദു വർഗീയ വാദികൾ" ഇന്ത്യൻ ജനാധിപത്യം ഒരു പ്രഹസന മാക്കാനും ജനങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യം ഇല്ലാതാക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബിജെപിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും വിഭാവന "രാമ രാജ്യം" യഥാർത്ഥത്തിൽ രാജ വാഴ്ചയാണ്. യഥാർത്ഥ ജനാധിപത്യം അഥവാ ജനകീയ ജനാധിപത്യം സ്ഥാപിക്കുന്നതിന് ജനങ്ങളെ അണിനിരത്തികൊണ്ടും കായിക അതിക്രമങ്ങളെ ചെറുത്തുതോൽപ്പിച്ചു കൊണ്ടല്ലാതെ ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കാനാവില്ല.
//
ജനാധിപത്യത്തിന് രാഷ്ട്രീയപാർട്ടികൾ മാറി മാറി ഭരിക്കുക എന്ന അർത്ഥമേയില്ല. ജനങ്ങൾ തെരെഞ്ഞെടുക്കുന്നവർ ഭരിക്കുന്നത് ജനങ്ങൾക്ക് വേണ്ടി ആയിരിക്കണം. ഭരണം നടത്തുന്നവർ സ്വാർത്ഥതക്ക് ഉപരി സമൂഹത്തിന്റെയാകെ താത്പ്പര്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധർ ആയിരിക്കണം. ജനങ്ങൾ എന്നാൽ ഏതെങ്കിലും ഒരു വിഭാഗം അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾ എന്ന അർത്ഥവും ഇല്ല. കാരണം ഒരു സമൂഹത്തിൽ എല്ലാ വിഭാഗം ജനങ്ങളും അല്ലെങ്കിൽ ആളുകളും ഉണ്ടാകും. രാജ്യം ഭരിക്കുന്നവർ എല്ലാ വിഭാഗം ആളുകളെയും തുല്യർ ആയി കാണണം. അവിടെ ജാതിയുടെയോ മതത്തിന്റെയോ വേർതിരിവ് ഉണ്ടാകാൻ പാടില്ല. അങ്ങനെ ഉണ്ടായാൽ സമൂഹത്തിൽ ഐക്യം ഉണ്ടാവില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തിലാണ് സമൂഹം മുന്നോട്ട് പോകുന്നത്. അതിൽ തൊഴിലാളികളും കലാകാരന്മാരും സാഹിത്യകാരന്മാരും എല്ലാം ഉണ്ടാകും.
//
"ജനാധിപത്യം" എന്നാൽ ജനങ്ങളുടെ ആധിപത്യം എന്നാണ് അർത്ഥം. അവിടെ രാഷ്ട്രീയ പാർട്ടികൾ മാറി മാറി ഭരിക്കുക എന്ന അർത്ഥമേയില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ദീർഘ കാലം ഇന്ത്യ ഭരിച്ചത് കൊണ്ട്; എന്താണ് "കോൺഗ്രസ്" എന്ന് ജനങ്ങൾക്കെല്ലാം അറിയാം. അതിന്റെ ഒരു ഉദാഹരണം മാത്രം ആയിരുന്നു 2011-15 കാലത്തെ കേരളത്തിലെ ഭരണം. അതിൽ "പാലാരിവട്ടം പാലം" എന്ന് പറഞ്ഞാൽ മാത്രം ജനങ്ങൾക്കെല്ലാം ഓർമ്മ വരും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അതെ മാതിരി ഭരണം ആയിരുന്നത്കൊണ്ട് ഇന്ത്യൻ ജനത ഇന്ത്യയിലെ ഒരോ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ടിരിക്കുന്നു. ഉത്തരപ്രദേശിലെ അസംബ്ലി തെരെഞ്ഞെടുപ്പിൽ 2021 ൽ 403 സീറ്റിലും മത്സരിച്ചിട്ടും ഒരു സീറ്റിൽ പോലും വിജയിച്ചില്ല. കേരളത്തിലെ ഇടതുപക്ഷ മുന്നണി ഒരിക്കലും എന്താണ് "കോൺഗ്രസ് സംസ്കാരം" എന്ന് ജനങ്ങളോട് പറയാത്തതുകൊണ്ട് മാത്രം കേരളത്തിൽ പ്രതിപക്ഷം ആയിട്ടെങ്കിലും നിലനിൽക്കുന്നു. അല്ലെങ്കിൽ വയനാട്ടിലെ ഡിസിസി ട്രഷററുടെയും മകന്റേയും ആത്മഹത്യക്ക് കാരണക്കാരായ കോൺഗ്രസിന് പ്രതിപക്ഷത്ത് പോലും ഇരിക്കാൻ അവസരം ലഭിക്കില്ല. ഭരണം ഇല്ലെങ്കിൽ പോലും രാഹുൽ മാംകൂട്ടം കാണിച്ച "ചങ്കൂറ്റം" ഭരണംകൂടി ഉണ്ടെങ്കിൽ എന്താകും സ്ഥിതി എന്ന് ആർക്കും ഊഹിക്കാം.
//07 05 2018//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ