169 (ii) എന്തുകൊണ്ടാണ് "പരിപാടി" നടപ്പിലാക്കാനാവാത്തതാണ് എന്നു പറയുന്നത് ?
..........മഹാനായ കാറൽ മാർക്സ് "മാർക്സിസം" ആവിഷ്ക്കരിച്ചത് മുതലാളിത്ത സാമൂഹ്യ വ്യവസ്ഥ ഭൂമുഖത്തു നിന്നുതന്നെ തുടച്ചു നീക്കുന്നതിനാണ്. അതിനാവശ്യമായ ആശയപരമായ അടിത്തറയും ലോകത്താകെയുള്ള തൊഴിലാളി വർഗ്ഗത്തിന്റെ ഐക്യ ശക്തിയും ഭൗതിക ശക്തിയായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. അടിസ്ഥാന പരമായി മാർക്സിസം മൂന്നു വിഭാഗമാണ്. 1. സാമ്പത്തിക ശാസ്ത്രം. (2) വർഗ സമര സിദ്ധാന്തം. (3) ഭൗതിക വാദം. (മൂന്നു ഘടകങ്ങളും മൂന്ന് ഉറവിടങ്ങളും; ഭൗതിക വാദത്തെ പറ്റി; ലെനിൻ). മാർക്സിസത്തിന്റെ വളരെ പ്രധാനപ്പെട്ട ഈ മൂന്നു ഘടകങ്ങളും മുതലാളിത്തത്തിനെതിരെ ഉള്ളതും സോഷ്യലിസം കെട്ടിപ്പടുക്കാനുള്ളതും ആണ്.
..........മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഈ മൂന്ന് ഘടകങ്ങളും അപ്രസക്തമായി. ഇവയെ ക്കുറിച്ചു ആരോടും പറയാനാവാതെ ആയി. മാർക്സിന്റെ "മൂലധനം" എന്ന കൃതി "ചരക്ക് " ഉത്പാദനത്തിന്റെ വിവിധ ഘടകങ്ങൾ പരിശോധിക്കുന്നതും അതിൽ തൊഴിലാളി വർഗ്ഗത്തിന്റെ പങ്കും തൊഴിലാളി വർഗം ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന ചൂഷണവും വ്യക്തമാക്കുന്നു. ആ കൃതിയുടെ തുടക്കത്തിൽ തന്നെ അദ്ദേഹം പറയുന്നതാണ് "മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിൽ "സമ്പത്" എന്നാൽ ചരക്കിന്റെ കൂറ്റൻ കൂമ്പാരമായിട്ടാണ് അനുഭവപ്പെടുക എന്നാണ്. ചരക്ക് രുപം കൊള്ളുന്നതിന് ആവശ്യമായി വരുന്ന "അദ്ധ്വാന ശക്തി"യെ അദ്ദേഹം വിശകലനം ചെയ്തു. "പ്രത്യക്ഷവും പരോക്ഷവുമായുള്ള അദ്ധ്വാന ശക്തിയിലൂടെയാണ്" ചരക്ക് രൂപം കൊള്ളുന്നത് എന്നദ്ദേഹം ചൂണ്ടികാണിച്ചു.
..........ചരക്കിലടങ്ങിയിട്ടുള്ള "മൂല്യ" ത്തെ വിശകലനം ചെയ്യുകയും ചരക്ക് വിപണനം ചെയ്യുമ്പോൾ മൂലധന ഉടമയ്ക്ക് ലഭിക്കുന്ന "ലാഭം" യഥാർഥത്തിൽ "മിച്ചമൂല്ല്യം" ആണെന്ന് അദ്ദേഹം തെളിയിച്ചു. മുതലാളിത്ത വ്യവസ്ഥയിൽ മൂലധന ഉടമയ്ക്ക് ലഭിക്കുന്ന "ലാഭം" യഥാർഥത്തിൽ തൊഴിലാളിയുടെ അദ്ധ്വാന ശക്തിയെ ചൂഷണം ചെയ്തുണ്ടാക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആധുനിക കാലത്തും എട്ടുമണിക്കൂർ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ ഒരു മണിക്കൂർ സമയത്തെ അദ്ധ്വാന ശക്തിയുടെ മൂല്യമെങ്കിലും പ്രതിഫലം ഇല്ലാത്ത മൂല്യമായി മൂലധന ഉടമയ്ക്ക് ലഭിക്കും. നൂറു തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിൽ നൂറ് മണിക്കൂർ ഒരു ദിവസം എന്ന ക്രമത്തിൽ ഒരു മാസവും വർഷവും വർഷങ്ങളുമായി കണക്കാക്കണം. തൊഴിലാളികളുടെ എണ്ണത്തിലുള്ള വർദ്ധനവ് മൂല ധന ഉടമയ്ക്ക് ലഭിക്കുന്ന മിച്ച മൂല്യത്തിന്റെ അളവ് വർധിപ്പിച്ചുകൊണ്ടിരിക്കും.
..........യഥാർഥത്തിൽ മൂല ധന ഉടമയ്ക്ക് ഇപ്രകാരം ലഭിക്കുന്ന അധിക മൂല്യമാണ് മുതലാളിത്ത വ്യവസ്ഥയുടെ തന്നെ അടിത്തറയായി ഭവിക്കുന്നത്. ഇപ്രകാരം ലഭിക്കുന്ന അധിക മൂല്യം ബൂർഷ്വാസിയുടെ ആർഭാഡ ജീവിതത്തിനും ആഡംബരത്തിനുമായി ഉപയോഗിക്കുമ്പോൾ സോഷ്യലിസ്ററ് വ്യവസ്ഥയിൽ തൊഴിലാളിയുടെ ജീവിത നിലവാരം ഉയർത്തുന്നതിനും രാജ്യത്തിന്റെ ആകെ അഭിവൃദ്ധിക്കുമായി ഉപയോഗിക്കുവാൻ കഴിയും. സാമ്പത്തികമായി ശൂന്യതയിൽ നിന്നാരംഭിച്ച സോവിയറ്റു യൂണിയൻ വളരെ കുറച്ചു കാലം കൊണ്ട് തന്നെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളെക്കാൾ വളരെ മുന്നോട്ടു പോയത് തൊഴിലാളി വർഗ്ഗത്തിന്റെ അദ്ധ്വാന ശക്തിയിൽ നിന്നുള്ള മിച്ചമൂല്യം രാഷ്ട്രത്തിനു ലഭിച്ചതുകൊണ്ടാണ്. 1949 ൽ മാത്രം സോഷ്യലിസ്ററ് രാഷ്ട്രമായ ചൈന വളരെ പെട്ടെന്ന് വളരെ വലിയ സാമ്പത്തിക ശക്തിയായത് "മിച്ച മൂല്യം" രാഷ്ട്രത്തിന് ലഭിക്കുന്നത് കൊണ്ടാണ്.
..........മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന നിലപാട് സ്വീകരിച്ചപ്പോൾ ഈ കാര്യങ്ങൾ ഒന്നും ആരോടും പറയാൻ ആവില്ല എന്നായി. മാർക്സിന്റെ സാമ്പത്തിക ഗവേഷണങ്ങളുടെ ഫലമായി രചിച്ച "മൂലധനം" എന്ന കൃതിയെ കുറിച്ചും തൊഴിലാളി വർഗം നേരിടുന്ന സാമ്പത്തിക ചൂഷണത്തെ കുറിച്ചും തൊഴിലാളി വർഗത്തോട് പറയാനാവാതെ ആയി. ധനം എപ്രകാരം വർദ്ധിപ്പിക്കാം എന്ന് മാത്രം ചിന്തിക്കുന്ന ബൂർഷ്വാസിയുടെ കൊള്ളരുതായ്മകളെ കുറിച്ച് ആരോടും (പരസ്യമായി) പറയാൻ പാടില്ല എന്നായി. ജനങ്ങളെയും രാജ്യത്തെയും കൊള്ളയടിക്കുക എന്ന ലക്ഷ്യം മാത്രമുള്ള അമ്പാനിയെ പോലുള്ളവർ കമ്യൂണിസ്റ്റു പാർട്ടിയുടെ ഈ നിലപാട് ശരിക്കും മുതലെടുത്തു. ബൂർഷ്വാസിയുടെ ഉപകരണം മാത്രം ആയ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളോട് സഹകരിക്കുന്നതിൽ ഒരു തെറ്റും ഇല്ല എന്നായി.
.........കാറൽ മാർക്സ് എന്തിനായിട്ടാണ് "മാർക്സിസം" എന്ന തത്വ ശാസ്ത്രം അവതരിപ്പിച്ചത് എന്ന കാര്യം പോലും എല്ലാവരും മറന്നു. തൊഴിലാളി വർഗത്തെ സംഘടിപ്പിക്കുന്നത് മുതലാളിത്ത ചൂഷണം വർധിപ്പിക്കുന്നതിന് ആണ് എന്ന നിലയിലായി. ബൂർഷ്വാസി രാഷ്ട്രീയ പാർട്ടികളും തൊഴിലാളി വർഗ്ഗത്തെയും മറ്റും സംഘടിപ്പിക്കുന്നത് അവരുടെ വർഗ വാഴ്ച എക്കാലത്തേക്കും തുടരുന്നതിനാണ്. എന്നാൽ കമ്മ്യൂണിസ്ററ് പാർട്ടിയും അതെ ലക്ഷ്യത്തിനാണ് എന്ന് വന്നത് തൊഴിലാളി വർഗ്ഗത്തിലും സാധാരണ ജനങ്ങളിലും അമ്പരപ്പും ആശയ കുഴപ്പവും ഉണ്ടാക്കി. കൂടെ ഉണ്ടായിരുന്നവർ കാര്യങ്ങൾ മനസിലാക്കിയപ്പോൾ ക്രമേണ പാർട്ടിയിൽ നിന്നും അകന്നു.(ഇതിനാണ് കൊഴിഞ്ഞു പോക്ക് എന്ന് പറയുക). ഉത്തരവാദിത്തങ്ങൾ ഉള്ളവർ നില നിൽപ്പിനായി ഏൽപ്പിച്ച ജോലി ചെയ്തു. ജനങ്ങൾ അകന്നുപോയി. നേതൃത്വത്തിന്റെ വാക്കുകൾ നിർവികാരതയോടെ ജനങ്ങൾ സ്വീകരിച്ചു. അറുപത്തിഒൻപത് വർഷങ്ങൾക്ക് ശേഷവും കാര്യങ്ങളുടെ കിടപ്പ് ആർക്കും പിടി കിട്ടുന്നില്ല.
..............03 10 2016.............................(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ