82.മുതലാളിത്ത (ബൂർഷ്വാ) ജനാധിപത്യവും ജനകീയ ജനാധിപത്യവും. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിലെ പ്രായ പൂർത്തി വോട്ടവകാശമാണ് യഥാർധ ജനകീയ ജനാധിപത്യം എന്ന ധാരണ 1950 കളിലെ ഇന്ത്യയിലെ തൊഴിലാളിവർഗ പ്രസ്ഥാനങ്ങളിലെ നേതാക്കൾക് ഉണ്ടായിരുന്നു. ഒരു നേതാവിന്റെ പുസ്തകത്തിലെ ഒരു ഭാഗത്ത് ചൈനയിലേത് ജനകീയ ജനാധിപത്യ "സർവാധിപത്യം" എന്ന പ്രയോഗവും കാണുകയുണ്ടായി. "തൊഴിലാളി വർഗ സർവാതിപത്യം" എന്ന് പറയുന്നത് പണിയെടുക്കുന്ന മുഴുവൻ ജനങ്ങളുടെയും ആധിപത്യം എന്നാണ് അർഥം എന്ന് മാർക്സും ലെനിനും എല്ലാം വ്യക്തമാക്കുണ്ട്. സായുധ വിപ്ലവത്തിൽ കൂടി അധികാരം പിടിച്ചെടുക്കുമ്പോൾ ബൂർഷ്വാസി വിപ്ലവ ഭരണകൂടത്തെ അട്ടിമറിക്കപെടാതെ സൂക്ഷിക്കുക എന്നതാണ് അതിന്റെ ലക്‌ഷ്യം. എന്നാൽ പാർലമെന്റരി ജനാധിപത്യത്തിൽ കൂടി തെരഞ്ഞെടുക്കപെട്ട ഭരണകൂടമാണ് എങ്കിൽ അതിനെതിരെ സായുധ അട്ടിമറിക്ക് ബൂർഷ്വാസി തയ്യാറാവുകയില്ല. ചൈനയിലെത് ബഹുഭൂരിപക്ഷം ജനങ്ങളുടെ ആധിപത്യം എന്നാണ് "ജനകീയ ജനാധിപത്യ ചൈന" എന്നതിന്റെ (PEOPLES DEMOCRATIC REPUBLIC OF CHINA) അർഥം. അത് സർവാധിപത്യം എന്ന് നമ്മൾ പറയുക എന്നതിന് അർഥം കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയില്ല എന്ന് തന്നെയാണ്. അതുകൊണ്ടാണ് മുതലാളിത്ത സമൂഹത്തിന്റെ "സ്വതന്ത്രമായ" വളർച്ചയും അതിന് ജനകീയ ജനാധിപത്യ വിപ്ലവം എന്ന പേരിടാനും കാരണം. 1950 കളിൽ ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാനും അതിന് ജനകീയ ജനാധിപത്യ വിപ്ലവം എന്ന് പേരിടാനും തീരുമാനിച്ചവർ ആരൊക്കെ ആണെങ്കിലും അതിനുശേഷമുള്ള 66 വർഷങ്ങളിലെ മുരടിപ്പിന് കാരണം അവർ തന്നെയാണ്. ഒരു തൊഴിലാളിവർഗ പ്രസ്ഥാനത്തിന് ചിന്തിക്കാൻ പോലും പാടില്ലാത്ത പാതയാണ് അവർ സ്വീകരിച്ചത്. വേണമെങ്കിൽ ഇതിനെ ഒരു പ്രതി വിപ്ലവ അട്ടിമറി എന്നു തന്നെ പറയാം. അല്ലെങ്കിൽ വിവരക്കേട്. അതിന്റെ ഫലമായി ലക്ഷ കണക്കിന് സഘാക്കളുടെ രക്തം വിയർപ്പാക്കി മാറ്റിയുള്ള കഠിനാധ്വാനങ്ങൾക്കും രക്ത സാക്ഷിത്തങ്ങൾക്കും കേവലം ജലരേഖ യുടെ വില മാത്രമായി മാറി. അത് പുനപരിശോധിക്കണം എന്ന് പറഞ്ഞയാൾക്ക് കൊടുക്കാവുന്ന പരമാവധി ശിക്ഷയും തന്നു. പാർടി കൊണ്ഗ്രസ്സിൽ പോലും അച്ചടിച്ച് തരുന്ന കരടിനെ കുറിച്ച് മാത്രമേ അഭിപ്രായം പറയാൻ അവകാശമുള്ളൂ എന്ന കാര്യം പോലും ആരും ഓർത്തില്ല.ജനകീയ ജനാധിപത്യം എന്നാൽ യഥാർഥ ജനങ്ങളുടെ ആധിപത്യം എന്നാക്കി മാറണം; മാറ്റണം. അത് മുതലാളിത്തത്തോടൊപ്പം പ്രോത്സാഹിപ്പിച്ചുകൊണ്ട് അത് അസ്സാദ്ധ്യമാണ്. സോഷ്യലിസ്ററ് സാമൂഹ്യ വ്യവസ്ഥ എന്ന ലക്ഷ്യ ത്തോടൊപ്പം മാത്രമേ അതിനെ കുറിച്ച് ചിന്തിക്കാനാവുകയുള്ളു. നമ്മുടെ നാട്ടിൽ സാധാരണ ജനങ്ങൾക്കിടയിൽ ഉള്ള ധാരണയാണ് രാഷ്ട്രീയം എന്നാൽ ജനങ്ങളെ വഞ്ചിക്കലാണ്; പറ്റിക്കലാണ്; ജനാധിപത്യം എന്നാൽ ഇങ്ങനെയൊക്കെയാണ് എന്നുള്ള ധാരണകൾ. അവർ വായിക്കുന്ന പത്രങ്ങളാണ് അവരെ ഈ ധാരണയിൽ എത്തിക്കുന്നത്. യഥാർഥത്തിൽ ഇങ്ങനെയുള്ള ധാരണകളിൽ ജനങ്ങളെ എത്തിക്കുന്നതിൽ വളരെ വലിയ പങ്ക് വഹിക്കുന്നത് അവർ വായിക്കുന്ന പത്രങ്ങൾ തന്നെയാണ്. ഇതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ഒരു "മ" പത്രം ആണ്. പണത്തോടുള്ള ഒടുങ്ങാത്ത ആർത്തിയിൽ മനസാക്ഷി എന്ന ഒരു കാര്യമേ അവരുടെ നിഘണ്ടുവിൽ ഇല്ല. രാഷ്ട്രീയം എന്നാൽ പണം ഉണ്ടാക്കുന്നതിനായി എന്തും ചെയ്യലാണ് എന്ന് കരുതുന്ന ബൂർഷ്വാ രാഷ്ട്രീയക്കാരുടെ പിടിയിൽ നിന്നും ജനാധിപത്യത്തെ മോചിപ്പിക്കണം. ബൂർഷ്വാ രാഷ്ട്രീയക്കാരെ സംരക്ഷിക്കുന്നതിനായി അവർ ചെയ്യുന്ന എല്ലാ പാതകങ്ങൾക്കും വെള്ള കൊടി കാണിക്കുകയും അതിനെതിരെയുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ നിലപാടുകളെ തമസ്ക്കരിക്കുകയും ചെയ്യുന്ന നിലപാടാണ് അവർ തങ്ങളുടെ പത്രങ്ങൾ വഴി നിർവഹിക്കുന്നത്. പാർലമെന്ററി ജനാധിപത്യത്തിന്റെ നാല് നെടുംതൂണുകളിൽ ഒന്നാണ് പത്ര സ്വാതന്ത്ര്യം എന്നാണ് പൊതുവേയുള്ള ധാരണ. മുതലാളിത്ത ജനാധിപത്യത്തിലെ അപകടകരമായ ചില വസ്തുതകളിൽ ഒന്നാണ് ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കുന്ന ഇത്തരം പത്രങ്ങളും ബൂർഷ്വാ ചെറ്റത്തരങ്ങളെ സംരക്ഷിക്കുന്ന തരത്തിലുള്ള അവരുടെ "പത്ര പ്രവർതനങ്ങളും." എന്താണ് മുതലാളിത്തം എന്നും മുതലാളിത്തത്തിലെ ജനാധിപത്യം എന്താണ് എന്നും ജനങ്ങളെ പഠിപ്പിച്ച് കൊണ്ട് മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവുകയുള്ളൂ. ബൂർഷ്വാസി എല്ലാ മാനവിക മൂല്യങ്ങളെയും കാറ്റിൽ പറത്തി എല്ലാത്തിനും ഉപരിയായി "പണ" ത്തെ (CAPITAL) പ്രതിഷ്ടിച്ചു. പണം ഇല്ലാത്തവൻ "പിണം" എന്നവർ സ്ഥാപിച്ചു. "കോടികൾ" കൈവശം ഉള്ളവരെ "ഈശ്വരൻ" (കോടീശ്വരൻ) മാരാക്കി. പണിയെടുക്കുന്നവരെ (തൊഴിലാളി വർഗത്തെ) ഏറ്റവും അധമൻ മാരുമാക്കി. തൊഴിലാളി വർഗത്തെ തന്നെ അവർ വിലക്കെടുത്ത് പുതിയ ചങ്ങലകൾ പണിത് അവരെ കൊണ്ട് തന്നെ അവരെ വരിഞ്ഞ് മുറുക്കിചു് ഐ.എൻ.ടി.യു.സി.; ബി.എം.എസ് . തുടങ്ങിയ ലേബലുകൾ ചാർത്തി കൊടുത്തു. അതിൽ അകപെട്ട് പോയവർക്ക് തങ്ങൾ ഏത് ധർമമ മാണ് നിര്വഹിച്ചുകൊണ്ടിരിക്കുന്നത് എന്ന് അറിയില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ