2015 നവംബർ 21, ശനിയാഴ്‌ച

55. സോഷ്യലിസം എന്ന ലക്‌ഷ്യം അന്ഗീകരിക്കുമ്പോൾ തന്ത്രവും അടവുകളും ബൂർഷ്വാസിക്കെതിരെ ആകുന്നു.

                        55. സോഷ്യലിസം എന്ന ലക്‌ഷ്യം അന്ഗീകരിക്കുമ്പോൾ തന്ത്രവും അടവുകളും ബൂർഷ്വാസിക്കെതിരെ ആകുന്നു.  അപ്പോൾ മാത്രമേ സമരങ്ങൾ വർഗ സമരത്തിന്റെ പാതയിൽ  എത്തിചേരുകയുള്ളൂ.  ഇവിടെ പരിശോധിക്കുന്നത് ഇന്ഡിയ യിലെ പ്രസ്ഥാനം മുരടിച്ചു പോയതിന്റെ തത്വ്തിക പ്രശ്നങ്ങൾ ആണ്. ഒരാശയം കൊണ്ട് ഒരാളെ സ്വാധീനിക്കാം. എന്നാൽ അയാളുടെ തൂക്കം സ്വര്ണം കൊടുത്താലും അയാളുടെ മനസു നിങ്ങൾക്ക് വാങ്ങാനാവില്ല. മുതലാളിത്തം പ്രോസാൽഹിപ്പിക്കുക എന്ന നിലപാട് പതിനയ്യായിരം രൂപയിൽ വ്യവസായം തുടങ്ങിയ അമ്പാനിയെ എത്രമാത്രം സഹായിച്ചു എന്ന് ആലോചിക്കുക. പ്രസ്ഥാനം "ബൊൻസായ് " ആയി നിൽക്കുന്നതിന്റെ കാരണവും അതാണ്‌.. നിലവിലെ പരിപാടിയെ പൊടി തുടച് എടുതാലൊന്നും കാര്യങ്ങളിൽ മാറ്റം സംഭവിക്കുയില്ല. ജനകീയ ജനാധിപത്യം എന്നത് ജനങ്ങളുടെ ജനാധിപത്യം ആയി മാറണം. ചിലർ അതിനെ തൊഴിലാളിവർഗ സർവാധിപത്യമായും മനസ്സിലാക്കുന്നുണ്ട് . അതിനു അത്രയധികം അർഥം കൊടുകേണ്ടതുമില്ല. അതിൽ ഒരു തന്ത്രം ഒളിച്ചിരിക്കുന്നുണ്ട്. ഇപ്പോൾ അടവുകളും തന്ത്രങ്ങളും ബൂര്ഷ്വാസിക്കെതിരെ അല്ല. അവരെ പ്രോത്സാൽഹിപ്പിക്കുംപോൾ തന്ത്രം അവര്ക്കെതിരെ ആവുകയില്ല.  ...........

......................മുതലാളിത്തം പ്രോത്സാൽഹിപ്പിക്കുക എന്ന് പച്ചയായി പറഞ്ഞാൽ അത് പാസാക്കുക ബുദ്ധിമുട്ടാണ് എന്നറിയാം. അത് കൊണ്ട് കണ്ടെത്തിയ കുറുക്കു വഴിയാണ് "സാമ്പത്തിക വികാസത്തിന്റെ നിലവാരം" എന്നും പ്രത്യശാസ്ത്ര നിലവാരം എന്നുമുള്ളത്.  കേവലം "കാഴ്ചപ്പാട്" എന്ന രൂപത്തിൽ അവതരിപ്പിച്ചതിനാണ്  ഏറ്റവും അധികം പ്റാധാന്യം  കൊടുക്കുന്നത്. എന്താണ് മാർക്സിസം എന്നറിയാതെ  എടുത്ത തീരുമാനം  "പരിപാടി"  പൂർണമായും  അപ്റസക്തമാക്കി. തൊഴിലാളി വർഗ്ഗത്തിന്റെ പാർട്ടിയാണ്  എന്നുതൊഴിലാളി വർഗത്തെ ബോധ്യപ്പെടുത്തുവാൻ പോലും "കാഴ്ചപ്പാട്" സാധ്യമല്ലാതാക്കി. ടാറ്റയ്ക്കും ബിർളയ്ക്കും വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ്  എന്ന പ്റചരണം നടത്താൻ എതിരാളികൾക്ക്  അവസരം ഉണ്ടാക്കി.  പ.ബംഗാളിൽ നിലനിൽപ്പ് പോലും  പ്റശ്നമായി മാറി.  തൊഴിലാളി വർഗത്തിന് സമരങ്ങൾ പ്രാണവായു പോലെ അത്യാവശ്യമാണ്.  എന്നാൽ അവ മുതലാളിത്തത്തിന് എതിരെയാകണം. സമരങ്ങളിൽ കൂടി തൊഴിലാളി വർഗത്തിൽ വര്ഗബോധം ഉണ്ടാകണം. വർഗ ബോധം വർഗ സമരമായും വർഗ സമരം വർഗ വിപ്ളവമായും വർഗ വിപ്ളവം സോഷ്യലിസത്തിലേക്കും  എത്തിച്ചേരണം. (ലെനിൻ എന്ത് ചെയ്യണം എന്നാ കൃതി) ഇത്തരം സമരങ്ങളെ തുറന്നു കാട്ടൽ സമരങ്ങൾ എന്നാണു ലെനിൻ ചൂണ്ടി കാണിക്കുന്നത്) ഇവിടെ മുതലാളിത്തം പ്രോത്സാൽഹിപ്പിക്കണം എന്നാണു തീരുമാനിച്ചത്. അപ്പോൾ സമരങ്ങൾ കേവലം "പ്രതിപക്ഷ" സമരങ്ങൾ  മാത്രം ആയി മാറി. 
                   
                     സോഷ്യലിസ്റ്റു ഭാരതം എന്ന ലക്ഷ്യം അംഗീകരിച്ചാലും  പഴയ സോവിയറ്റ് യൂണിയനിലെ  അവസ്ഥ ഇൻഡ്യയിൽ സ്വീകരിക്കാനാവില്ല.  ഏതു ജീവ ജാലതിനും നില നിൽക്കാനും വളരാനുമുള്ള പ്രകൃതി നിയമ മനുസരിച്ചുള്ള സ്വാർധത ഇൻഡ്യയിൽ നാം അംഗീകരിച്ചു കൊടുക്കണം. കോഴിക്കുഞ്ഞിനെ സംരക്ഷിക്കുന്ന തള്ളകോഴിയുടെ സ്വാർഥതയും   സൂര്യപ്രകാശത്തിനു വേണ്ടിയുള്ള സസ്യങ്ങളുടെ സ്വാർധതയും പോലെ മനുഷ്യനിലുള്ള നില നിൽക്കാനും വളരാനുമുള്ള പ്രകൃതിനിയമ മനുസരിച്ചുള്ള പ്റവണത സോഷ്യലിസതിലും അനു വദിചു കൊടുക്കുകയും പ്രോത്സാൽഹിപ്പിക്കുകയും വേണം. അത് സോഷ്യലിസത്തിന്റെ വളർച്ചക്ക് അനുയോജ്യമാക്കി മാറ്റണം. സ്വന്തമായി  ഉപജീവന മാർഗ്ഗങ്ങൾ കണ്ടെത്താനും  അത് സമൂഹത്തിന്  ഉപകാരപ്പെടുന്ന  രീതിയിലാണെങ്കിൽ  അവയെ പ്രോത്സാഹിപ്പിക്കാനും  ഭരണകൂടം തയ്യാറാകണം.  അങ്ങനെയുള്ള കഴിവുള്ളവർ  പൊതുവെ  വിരളമാണെന്ന വസ്തുതകൂടി നാം കണക്കിലെടുക്കണം.  എന്നാൽ പ്രകൃതിയും ഒന്നിനെയും ഒരു പരിധിയിൽ കൂടുതൽ വളരാൻ അനുവദിക്കുന്നില്ല എന്ന വസ്തുതയും നാം കാണണം.  പ്രകൃതി നിയമ മനുസരിച്ചുള്ള സ്വാർഥത എന്ന കാഴ്ചപാട് സ്വീകരിക്കാതിരുന്നതിന്റെ പ്രതിഫലനവും  സോവിയറ്റ് യൂണിയന്റെ തകര്ച്ചയിലേക്ക് ഒരു പരിധിവരെ വഴി വച്ചിട്ടുണ്ട്. സോഷ്യലിസത്തോട്  ഒരു വലിയ വിഭാഗം ജനങ്ങൾക്കുള്ള വിയോചിപ്പ്‌ മാറ്റിയെടുക്കുന്നതിനും ഈ നിലപാട്  സാഹായകമാകും.  ക്രൂഷ്ചേവ്  മുതൽ ഗോർബച്ചേവ് വരെയുള്ളവർ വഹിച്ച പങ്ക് കുറച്ചു കണ്ടുകൊണ്ടല്ല ഈ വിലയിരുത്തൽ. ഈ വഴിക്കുള്ള പരിശോധനക്ക് പകരം സോവിയറ്റ് യൂണിയൻ പിരിച്ചുവിടുകയും പാർടിയെ നിരോധിക്കുകയുമാണ് ഗോർബച്ചേവ് ചെയ്തത്.  

...................ഒരോ വ്യക്തിക്കും സ്വയം വളരാനുള്ള താൽപ്പര്യം സ്വാഭാവികമാണ്. അത് അംഗീകരിച്ചു പ്രോത്സാൽഹിപ്പികുമ്പോൾ അയാളുടെ വ്യക്തിപരമായ കഴിവുകൾ കണ്ടെത്താനും അത് രാഷ്ട്രത്തിന് മുതൽ കൂട്ടാക്കാനും കഴിയും. സോഷ്യലിസത്തിന് കീഴിൽ ജനങ്ങൾക്ക് ആവശ്യമായ നാനാവിധമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഒരു പരിധി വരെ അത് സഹായമാവുകയും ചെയ്യും. എന്നാൽ മുതലാളിത്ത സമൂഹത്തിൽ  നിലനിൽക്കുന്ന  സ്വാർഥതയിൽ മാത്രം അധിഷ്ഠിതമായ; പണത്തോടുള്ള ഒടുങ്ങാത്ത ആർത്തിയിൽ മാത്റം  പ്റവർത്തിക്കുന്ന  ദുഷ്ട ശക്തികളെ ഒരു തരത്തിലും നിലനിൽക്കാൻ അനുവദിക്കാനും ആവില്ല.  
ഒരു രാജ്യത്തിന്റെ ആകെയുള്ള പുരോഗതിക്ക്  രാജ്യം ആകെ കണക്കിലെടുത്ത്  ഭൂമിയുടെയും മറ്റു പ്റകൃതി സമ്പത്തുകളുടേയും  വിനിയോഗം അവയുടെ പ്റയോചനം സോഷ്യലിസ്റ്റ്  പ്ളാനിങ്ങിൽ തൊഴിലാളി വർഗ്ഗത്തിന്റെയും സാധാരണ ജനങ്ങളുടെയും അഭിവൃത്തിയ്ക്കുതകുന്ന തരത്തിൽ  ജനങ്ങളുടെ പൂർണമായ സഹകരണത്തോടെ സോഷ്യലിസ്റ്റ്  രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോവുക തന്നെ വേണം.  മുതലാളിത്ത  വ്യവസ്ഥയിൽ  ബൂർഷ്വാസിയും അവരുടെ ചൊൽപ്പടിക്കാരായ ബൂർഷ്വാ രാഷ്ട്രീയക്കാരനും ഈ വസ്തുത അംഗീകരിക്കാൻ ഒരുക്കമല്ല.  തന്മൂലം ലോകത്തിൽ ഏറ്റവും അധികം ധാതുനിക്ഷേപമുള്ള  (ഇരുമ്പ്  അയിര് ഉൾപ്പെടെ) ഇൻഡ്യയിൽ അവയുടെ ഒന്നും പ്റയോചനം  ജനങ്ങൾക്ക് ലഭിക്കുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ