2015 നവംബർ 12, വ്യാഴാഴ്‌ച

132.എന്താണ് കമ്മ്യൂണിസം ?

132. എന്താണ് കമ്മ്യൂണിസം ?
//
............. "സ്വാർഥ" ചിന്ത ഇല്ലാതെ എല്ലാവരും പരസ്പര സഹകരണത്തോടെ; സന്തോഷത്തോടെ കഴിയുന്ന അവസ്ഥയാണ് "കമ്യൂണിസം" എന്ന വാക്കുകൊണ്ട് കമ്യൂണിസ്റ്റുകാർ അർഥമാക്കുന്നത്. മനസ്സിൽ നൻമയുള്ളവർക്ക്‌ മാത്റമേ കമ്മ്യൂണിസ്റ്റ് ആവാനാവുകയുള്ളു. സ്വകാര്യ സ്വത്ത് സമ്പ്രദായവും അടിമത്വവും നിലവിൽ വരുന്നതിന് മുന്പ് നമ്മുടെ പൂർവികർ കൂട്ടായി വേട്ടയാടുകയും കൂട്ടായി കൃഷി ചെയ്യുകയും അങ്ങനെ തന്നെ അനുഭവിക്കുകയും ചെയ്തിരുന്നു. ആ കാലത്തെ "പ്രാകൃത കമ്മ്യൂണിസം" എന്നാണ് മാർക്സിസം നിർവചിക്കുന്നത്.
//
"കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ തന്നെ മാർക്സ് വ്യക്തമാക്കുന്നതാണ് ബൂർഷ്വാസി എല്ലാത്തിനും മുകളിൽ പണത്തെ പ്രതിഷ്ഠിച്ചു. "ലാഭം" - പരമാവധി ലാഭം മാത്റം. അത് എല്ലാ മാനുഷിക മൂല്യങ്ങളെയും ചവിട്ടിയരച്ചു. എവിടെയും "സ്വാർത്ഥത" മാത്റം. അവർ പ്രഖ്യാപിച്ചു: "പണത്തിന് മേൽ പരുന്തും പറക്കില്ല". സ്വാർത്ഥ മോഹികളുടെ മാത്റം ആധിപത്യം. അതാണ് മുതലാളിത്തം. അതിന് പകരം മനുഷ്യന്റെയും മനുഷ്യത്വത്തിന്റേയും ഭരണ ക്രമം ഉണ്ടാകണം. അതാണ് സോഷ്യലിസ്റ്റ് വ്യവസ്ഥ"
//
ജനാധിപത്യത്തിൽ അതിന് ജനങ്ങളുടെ തീരുമാനം--അവരുടെ വോട്ട് മാത്രമാണ്. ജനാധിപത്യത്തിന്റെ പ്രത്യേകത ജനങ്ങളെ കാര്യങ്ങൾ പഠിപ്പിക്കാൻ എല്ലാ സൗകര്യങ്ങളും ഉണ്ട് എന്നതാണ്. അത് രാജ വാഴ്ചയിൽ ഉണ്ടായിരുന്നില്ല.
//
.................കമ്മ്യൂണിസം എന്നത് ഇന്ന് ഭൂലോകത്തിന്റെ 80% ഭാഗത്തും നിലനില്ക്കുന്നു. അതായത് 73% കടലാണ്. അവിടെ കോടി കണക്കിന് ജീവ ജാലങ്ങളുണ്ട്. ബാക്കി ഭാഗം വനങ്ങളും മരുഭൂമി കളും തണുത്തുറഞ്ഞ പർവതങ്ങളും മറ്റുമാണ്. എന്നാൽ അവിടെയൊന്നും സർക്കാരോ പോലീസോ ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണങ്ങളൊ ഇല്ല. അവിടെ ജീവിക്കുന്ന എല്ലാവർക്കും അവശ്യമുള്ളത് എല്ലാം അവിടെ ഉണ്ട്. എന്നാൽ എല്ലാവരും അവരവർക്ക് ആവശ്യമുള്ളത് മാത്രം ഉപയോഗിക്കുന്നു. ആരും നാളത്തെക്കായി യാതൊന്നും സ്വന്തമാക്കി വയ്ക്കാറില്ല. മറ്റുള്ളിടതും മനുഷ്യർ ഒഴികെ എല്ലാവർക്കും കമ്മ്യൂണിസം തന്നെയാണ്. "പരിഷ്കൃതനായ' മനുഷ്യൻ മറ്റുള്ളവർക്ക്‌ കൂടി അവകാശപെട്ടത്‌ തനിക്കു മാത്രമാക്കണം എന്ന ഉദ്ദേശത്തിൽ നില്ക്കുന്നതുകൊണ്ട് മറ്റുള്ളവർക്ക് ജീവിതം യാതന നിറഞ്ഞതാകുന്നു.
//
 യഥാർത്ഥത്തിൽ സോഷ്യലിസം എന്നത് പ്രകൃതിനിയമം ആണ്.  ഭൂമിയും ഭൂമിയിലെ പ്രകൃതി സമ്പത്തും ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് എന്ന പൊതു തത്വം അംഗീകരിക്കപ്പെട്ടാൽ സോഷ്യലിസം എന്നത് പ്രകൃതിനിയമം ആയി കരുതാം. എന്നാൽ ഭൂമിയിലെ മനുഷ്യരിൽ ചിലർ
ഒരു വിധത്തിലും ഉപയോഗിച്ച് തീർക്കാനാവാത്തത്ര സമ്പത്ത് സമൂഹത്തിലെ കുറച്ച്മാത്റം ആളുകൾ കയ്യടക്കി വയ്ക്കുന്നതും ബഹുഭൂരിപക്ഷവും ദാരിദ്ര്യവും യാതനകളും അനുഭവിക്കാൻ ഇടയാക്കുന്നതുമാണ് മുതലാളിത്ത വ്യവസ്ഥ. അതാകട്ടെ അവർ "ജോലി ചെയ്ത്" സമ്പാദിക്കുന്നതല്ല; സമൂഹത്തെയാകെ ദ്രോഹിച്ച് സമ്പാദിക്കുന്നതാണ് എന്നതാണ് വസ്തുത. കേവലം പതിനയ്യായിരം രൂപയിൽ "വ്യവസായം" ആരംഭിച്ച "ധീരുഭായിഅമ്പാനി" എന്നയാൾ അന്തരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആസ്തി അറുപത്തിഅയ്യായിരം കോടി രൂപയുടേതായിരുന്നു. അദ്ദേഹത്തിന് അവയത്രയും ഉപയോഗിച്ച് തീർക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ഒരിക്കൽ പറഞ്ഞതായി പത്രങ്ങളിൽ വന്നത് - "എനിക്ക് ലാഭം ഉണ്ടാകുന്ന കാര്യമാണെങ്കിൽ അത് ശരിയോ തെറ്റോ എന്ന് ഞാൻ നോക്കാറില്ല എന്നും ഞാൻ ആരുടേയും അനുവാദത്തിനായി കാത്തുനിൽക്കാറില്ല" എന്നുമാണ്. തീർച്ചയായും ഒരോരുത്തർക്കും ഉപയോഗിക്കാൻ കഴിയുന്നത്ര സൂക്ഷിക്കാം. ഉപയോഗിച്ച് തീർക്കാനാവാത്തത്ര സമ്പത്ത് ശേഖരിക്കുന്നത് സാമൂഹ്യ വിരുദ്ധ സ്വഭാവം ആയിത്തന്നെ സമൂഹം കണക്കിലെടുക്കണം. അതാണ് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ സാമാന്യനീതി.
//
സോഷ്യലിസത്തിൽ ഭരണകൂടം ആവശ്യമാണ്‌. ഭരണകൂടം ഇല്ലാത്ത സ്ഥിതി ആയിരിക്കണം കമ്മ്യൂണിസത്തിൽ ഉണ്ടാകേണ്ടത്. അത് പ്രായോഗികം ആവുക ബുദ്ധിമുട്ടാണ്. സോഷ്യലിസം പോലും സ്ഥാപിച്ചെടുക്കുക അത്ര എളുപ്പമല്ല.
//
യഥാർത്ഥത്തിൽ ഇന്ത്യയിൽ കോടി കണക്കിന് ഏക്കർ ഭൂമി സ്വകാര്യ വ്യക്തികൾ ഇന്ത്യ ഒട്ടാകെ കൈ വശം വയ്ക്കുമ്പോൾ വീട് വയ്ക്കാനും മരിച്ചവരെ മറവ് ചെയ്യുന്നതിനും സ്ഥലം ഇല്ലാതെ റോഡു വക്കിൽ കിടന്നു വണ്ടി കയറി ചിലർ മരിക്കുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥ ഇന്ത്യയിൽ പ്രാവർത്തികമാകുമ്പോൾ വീടും അത്യാവശ്യകാര്യങ്ങൾക്ക് ഭൂമിയും ഇന്ത്യയിലെ എല്ലാവർക്കും ഉണ്ടായിരിക്കും എന്നത് ഉറപ്പു വരുത്താൻ കഴിയും.
//
ഒരു രാജ്യത്തെ സമ്പത്ത് ആ രാജ്യത്തെ എല്ലാ പൌരന്മാർക്കും അവകാശപെട്ടതാണ് എന്ന തത്വം അന്ഗീകരിപ്പിക്കാൻ കഴിഞ്ഞാൽ നമ്മുടെ രാജ്യത്തെ ഒട്ടു വളരെ പ്രശ്നങ്ങൾ പരിഹരിപ്പിക്കാൻ കഴിയും. മുകേഷ് അംബാനി കഴിഞ്ഞ വർഷം ഭാര്യക്ക് പിറന്നാൾ സമ്മാനമായി കൊടുത്തത് 273 കോടി രൂപയുടെ ഒരു വിമാനം ആണ്. എന്നാൽ പണിയെടുക്കുകയും എല്ലാ കഷ്ടപ്പാടുകളും സഹിക്കുകയും ചെയ്യുന്നവർക്ക് ജീവിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കുക എന്നതാണ് സോഷ്യലിസത്തിന്റെ ലക്‌ഷ്യം. അതിനാണ് തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ സോഷ്യലിസം എന്ന ലക്‌ഷ്യം അന്ഗീകരിക്കണം എന്ന് പറയുന്നത്.
................മുതലാളിത്തത്തിൽ തൊഴിലാളിക്ക് സ്വന്തം അദ്ധ്വാന ശക്തിയുടെ വിലയുടെ ഒരു ഭാഗം മാത്രമാണ് ലഭിക്കുന്നത്. ബാക്കി ബൂർഷ്വാസി തട്ടിയെടുക്കും. അതിനാണ് മുതലാളിത്ത ചൂഷണം എന്ന് പറയുന്നത്. അവിടെ തൊഴിലാളിക്ക് അദ്ധ്വാന ഫലത്തിന് അവകാശമില്ല. അത് ബൂർഷ്വാസിക്ക് ഉള്ളതാണ്. സോഷ്യലിസത്തിൽ മാത്രമേ അത് തൊഴിലാളിക്ക് ലഭിക്കുകയുള്ളൂ. .
.
................സ്വാർഥതയുടെ ഏറ്റവും ഉയർന്ന അവസ്ഥയാണ് മുതലാളിത്തം. സമൂഹത്തിനാകെ അവകാശപ്പെട്ട സമ്പത്തു് വളരെ കുറച്ചു വ്യക്തികൾ സ്വന്തമാക്കുകയാണ് മുതലാളിത്തത്തിൽ സംഭവിക്കുക. എന്നാൽ സാമൂഹ്യ ബോധത്തിന്റെ ഏറ്റവും ഉയർന്ന അവസ്ഥയാണ് സോഷ്യലിസം. സമൂഹത്തിലെ എല്ലാവരുടെയും സഹകരണത്തോടെ മാത്രമേ ഏല്ലാവർക്കും ജീവിക്കാൻ ആവുകയുള്ളൂ എന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ ബോധ പൂർവമായ സഹകരണമാണ് സോഷ്യലിസത്തിൽ ഉണ്ടാകേണ്ടത്. ഇത് അല്പം വിശദീകരിക്കാം. നിങ്ങളുടെ വീട് നിർമിക്കുന്ന കാര്യം എടുക്കുക. അവിടെ ഒരോ ഘട്ടത്തിലും ഏതെല്ലാം മേഘലകൾ സംയോചിക്കുന്നു എന്ന് സൂക്ഷ്മമായി കണക്കിലെടുക്കുക. മഹാനായ കാറൽ മാർക്സ് പറയുന്നത് ചരക്കു രൂപം കൊള്ളുന്നത്‌ "പ്രത്യക്ഷമായും പരോക്ഷമായും ഉള്ള അധ്വാന ശക്തികളുടെ കൂടിചേരലിലൂടെയാണ് " എന്നാണ്. ഇതിന്റെ അർത്ഥ വ്യാപ്തി വളരെ വലുതാണ്‌. ഒരു മേസ്തിരിക്ക് പണി ചെയ്യണമെങ്കിൽ ഏതെല്ലാം കാര്യങ്ങൾ ഉണ്ടായിരിക്കണം.? അയാൾ ഉപയോഗിക്കുന്ന ഒരോ വസ്തുവും ഒരോ മേഘലയുടെ ഉത്പന്നങ്ങൾ ആണ്. ഓരോ ഉത്പന്നവും അടുത്ത ഘട്ടത്തിൽ അസംസ്കൃത വസ്തുവായി മാറും. കൂടാതെ മേസ്തിരിക്ക് ജീവിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ പുറമേ ഉണ്ടാകണം.
...............എല്ലാ ഘട്ടത്തിലും പണി എടുക്കുന്നത് തൊഴിലാളികളാണ്; തൊഴിലാളി വർഗമാണ്. എന്നാൽ "പണി എടുക്കുന്നവൻ നേടുന്നില്ല; നേടുന്നവൻ പണി എടുക്കുന്നുമില്ല" എന്നത് മുതലാളിതത്തിലെ പൊതു നിയമം ആണ്. സോഷ്യലിസത്തെ കുറിച്ച് നമുക്ക് ആലോചിക്കാം. എന്നാൽ കമ്മ്യൂണിസം എന്നത് മത വിശ്വാസികൾ സ്വർഗത്തെ കുറിച്ച് ചിന്തിക്കുന്നത് പോലെ മാത്രം ആണ്. എന്നാൽ അതാകണം നമ്മുടെ സ്വപ്നം.
.........12 11 2015.........
 
 
 
 
 


7 അഭിപ്രായങ്ങൾ:

  1. എല്ലാ കമ്മ്യൂണിസ്റ്റ്കള്‍ക്കും ഈ പറഞ്ഞത് അറിയുമായിരിക്കുമോ ?

    മറുപടിഇല്ലാതാക്കൂ
  2. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. എല്ലാ ജീവികളിലും സോഷ്യലിസം ഉണ്ട് എന്ന് പറയുന്നത് തെറ്റാണ്
    ഒരാൾ അക്രമണത്തിൽ മരിച്ചാൽ അയാൾക്ക് നീതി എവടുന്നു ലഭിക്കും
    ഉദാഹരണത്തിന് ഒരു രാജ്യം കാക്കുന്ന ഒരു പട്ടാളക്കാരൻ എന്ന് വേണങ്കിൽ കൂട്ടിക്കോ

    മറുപടിഇല്ലാതാക്കൂ
  4. സോഷ്യലിസ്റ്റ്. ന്യായമായ ചിന്താഗതി

    മറുപടിഇല്ലാതാക്കൂ
  5. സോഷ്യലിസ്റ്റ്. ന്യായമായ ചിന്താഗതി

    മറുപടിഇല്ലാതാക്കൂ