93. എന്താണ് "ബൂർഷ്വാ വിപ്ളവങ്ങൾ" ?
/
കാറൽ മാർക്സ് കാലഘട്ടങ്ങളെ കണക്കിലെടുക്കുന്നത് സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. രാജവാഴ്ചകളെ മാർക്സ് കണക്കിലെടുക്കുന്നതേയില്ല. അടിമ കാലത്ത് അടിമകളുടെ എണ്ണം ആയിരുന്നു സാമ്പത്തിക ശക്തിയുടെ മാനദണ്ഡം. അവരായിരുന്നു രാജാക്കന്മാരെ തീരുമാനിച്ചിരുന്നത്. അവരിൽ പ്രധാനി ആയിരിക്കും രാജാവ്. ഫ്യൂഡലിസത്തിൽ "പ്രഭുക്കന്മാർ" വളരെ വലിയ ഭൂപ്രദേശത്തിന്റെ ഉടമകളും സ്വന്തമായി സൈന്യം ഉള്ളവരും ആയിരുന്നു. രാജാവിനെ യുദ്ധങ്ങളിലും മറ്റും സഹായിക്കേണ്ടത് അവരുടെ ചുമതല ആയിരുന്നു. വധശിക്ഷ വിധിക്കൽ ഉൾപ്പെടെ എല്ലാ അധികാരങ്ങളും ഉള്ളവരായിരുന്നു ഫ്യൂഡലിസ ത്തിൽ "പ്രഭുക്കന്മാർ". അവരെ പ്രധാനമായും "പ്രാദേശിക രാജാക്കന്മാർ" എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ എല്ലാ അധികാരങ്ങളും ഉള്ള "പ്രഭുക്കന്മാർ" ഇപ്പോൾ ഇന്ത്യയിൽ ഒരിടത്തും ഇല്ല. പ്രഭുക്കന്മാരുടെ "ആധിപത്യം" ഇല്ലാതായപ്പോൾ "മുതലാളിമാരുടെ" ആധിപത്യം ആണ് മുതലിന്റെ (പണത്തിന്റെ) ആധിപത്യം. ജനങ്ങളുടെ ആധിപത്യം ആണ് ജനാധിപത്യത്തിൽ ഉണ്ടായിരിക്കുക. അത് പാടില്ല; മുതലാളിമാരുടെ ആധിപത്യം തന്നെ വേണം എന്നതാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ "മുതലാളിത്തം" പ്രോത്സാഹിപ്പിക്കുന്നതിന്റെ അടിസ്ഥാനം.
//
രാജവാഴ്ച (ഫ്യൂഡലിസം) തകർത്ത് ബൂർഷ്വാസി അധികാരം പിടിച്ചെടുക്കുന്നതിനെയാണ് ജനാധിപത്യ വിപ്‌ളവം അല്ല്ലെങ്കിൽ ബൂർഷ്വ വിപ്‌ളവം എന്ന് പറയുക. യൂറോപ്പ്യൻ നാടുകളിൽ വ്യവസായ വിപ്ളവങ്ങളെ തുടർന്ന് പുതുതായി വളർന്നുവന്ന സമ്പന്നരെയാണ് "ബൂർഷ്വാസി" എന്ന് പറയുക. വലിയ തോതിൽ ഭൂമി കൈവശം ഉണ്ടെങ്കിലും പുതുതായി വളർന്നുവന്ന വ്യവസായികൾ പഴയ പ്രഭുക്കന്മാരേക്കാൾ ശക്തരായി. അവരാണ് രാജവാഴ്ചകൾ ഇല്ലാതാക്കാൻ നേതൃത്വം കൊടുത്തത്. ബൂർഷ്വാസിയുടെ നേതൃത്വത്തിൽ നടന്ന വിപ്ലവങ്ങൾ ആയതുകൊണ്ടാണ് ബൂർഷ്വാ വിപ്ലവം എന്ന പേര് വരാൻ കാരണം. അങ്ങനെ നടപ്പിൽ വന്നതാണ് ജനാധിപത്യ വിപ്ലവങ്ങൾ. ഇന്ത്യയിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യൻ ബൂർഷ്വാസിക്ക് ആയിരുന്നു നേതൃത്വം. ഇന്ത്യ തന്നെ വിലക്ക് വാങ്ങാൻ കഴിവുള്ളവരായിരുന്നു മോത്തിലാൽ നെഹ്‌റുകുടുംബം. സ്വാതന്ത്ര്യസമരത്തിനു നേതൃത്വം കൊടുത്തവരിൽ ഒരാൾ ജവഹർലാൽ നെഹ്‌റു ആയിരുന്നതാണ് അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രിയാകാൻ കാരണം.
//
എന്നാൽ റഷ്യയിൽ "ബൂർഷ്വാ വിപ്ലവം" നടത്തിയത് ബോൾഷെവിക്ക് പാർട്ടി" (കമ്മ്യൂണിസ്റ്റ് പാർട്ടി, സോവിയറ്റ് യൂണിയൻ) ആണ്.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യയിൽ ഉണ്ടായിരുന്നത് അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങൾ ആയിരുന്നു. കേരളത്തിൽ അന്ന് ഉണ്ടായിരുന്നതാണ് തിരുവിതാംകൂർ; കൊച്ചി; മലബാർ (സാമൂതിരി രാജാക്കന്മാർ) എന്നിവ. നെഹ്രുവിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കോണ്ഗ്രസ് സർക്കാർ വല്ലഭായ്പട്ടേലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സൈന്യത്തെ ഉപയോഗിച്ച് അവയെ എല്ലാം ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു. അതിനെ ഇന്ത്യയിൽ നടന്ന ബൂർഷ്വാ വിപ്ലവം ആയി കരുതാവുന്നതാണ്. കാരണം അതോടെയാണ് ഇന്ത്യയിലെ രാജവാഴ്ച പൂർണമായും ഇല്ലാതായത്. ഇന്ത്യയിൽ ഒരിടത്തും ഇപ്പോൾ രാജവാഴ്ചയില്ല. ഇപ്പോൾ ഉണ്ടെന്ന് കരുതുന്നത് മുതലാളിത്തത്തിന്റെ ഭാഗം ആയ ഭൂമിയിലെ കുത്തകയാണ്. എന്നാൽ "രാജവാഴ്ച"യിൽ നിലനിന്നിരുന്ന ഒരു തരത്തിലുള്ള രാഷ്ട്രീയ അധികാരങ്ങളും അവകാശങ്ങളും ഇപ്പോൾ അവർക്കില്ല. കേരളത്തിൽ അത് ഇല്ലാതാക്കിയത് പോലെ ഒരോ സംസ്ഥാനങ്ങളിലോ പാർലമെന്റിൽ നിയമം പാസാക്കിയോ ഭൂമിയുടെ ഉടമസ്ഥതയുടെ പരിധി തീരുമാനിക്കാം. അത് മാർക്സിസം അംഗീകരിക്കുന്നവർ അല്ലാതെ മറ്റാരും ചെയ്യില്ല. കാരണം ഭൂമിയിലെ ആധിപത്യം പാവപ്പെട്ടവനെ ചൂഷണം ചെയ്യുന്നതിന് അത്യന്താപേക്ഷിതമാണ്. അതൊന്നും 1950 കാലത്ത് ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് മനസിലായില്ല. അതാണ് ചിലർ ഇപ്പോഴും ബൂർഷ്വാ വിപ്ലവങ്ങൾ കഴിഞ്ഞിട്ടില്ല എന്ന വിവരക്കേട് പറയുന്നത്. ഇന്ഡ്യയിൽ ബൂർഷ്വാസി തന്നെ ഇന്ത്യ ഒട്ടാകെ ഭൂപരിഷ്‌കരണം നടത്തുക തന്നെ വേണം എന്ന വാശിപിടിച്ചാൽ പാർട്ടി ഇല്ലാതാവുക മാത്റം ആയിരിക്കും സംഭവിക്കുക. സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിക്കുകയും അതിനായി ജനങ്ങളെ അണിനിരത്തുകയും ചെയ്‌താൽ ഇന്ത്യൻ പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ചാൽ മാത്റമേ ഇപ്പോൾ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് എത്തുകയുള്ളൂ. അതിൽ സംശയം എന്താണ് മാർക്സിസം എന്ന് അറിയാത്തതുകൊണ്ട് മാത്രമാണ്. ശാസ്ത്രം അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോൾ മുതലാളിത്തത്തിനും പൂർണ്ണവളർച്ച എന്ന ഘട്ടം ഉണ്ടാവില്ല. മാർക്സിന്റെ കാലത്ത് ഉണ്ടായിരുന്ന സൂര്യൻ അസ്തമിക്കാത്ത "ബ്രിടീഷ് സാമ്ബ്രാജ്യം" സ്ഥാപിച്ച "ഇന്ഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെയാണ് അന്ന് മാർക്സ് കണക്കിലെടുത്തത്. അത് ഇപ്പോൾ ഇല്ല. അതിന്റെ ഉടമസ്ഥർ ആകട്ടെ അന്നത്തെ ബ്രിട്ടനിലെ പ്രഭുക്കന്മാർ ആയിരുന്നു.
//
എന്താണ് "ഫ്യൂഡലിസം" എന്നറിയാതെയാണ് ഇന്ത്യയിൽ "ഫ്യൂഡലിസം" ആണെന്നും അത് കഴിഞ്ഞാണ് "സോഷ്യലിസം" എന്നും പാർട്ടി ക്‌ളാസ്സുകളിൽ തുടർച്ചയായി "പഠിപ്പിച്ചു" കൊണ്ടിരിക്കുന്നത്. അത് ചെയ്യേണ്ടത് ബൂർഷ്വാസിയാണെന്നും ആരൊക്കെയോ തീരുമാനിച്ചു. അത് "രാജവാഴ്ച " യും അതോടൊപ്പം ഉള്ള ഭൂപ്രഭുത്വവുമാണ് എന്ന് ആരോടൊ ക്കെയാണ് പറയുക? "രാജാവിനെ നീക്കം ചെയ്യൽ" എന്നതാണ് യഥാർത്ഥ ബൂർഷ്വാ വിപ്ളവം അല്ലെങ്കിൽ ജനാധിപത്യവിപ്ളവം എന്ന് പറയുക. ഇന്ത്യൻ ഭരണ ഘടന "ജനാധിപത്യ റിപ്പബ്ളിക് " ആയി പ്രഖ്യാപിച്ചതോടെ ജനാധിപത്യവിപ്ളവം ബൂർഷ്വാസിയുടെ കാഴ്ചപ്പാടിൽ അവസാനിച്ചു. ഭൂപരിഷ്‌കരണം അവരുടെ ആവശ്യമല്ല. റഷ്യയിൽ അത് നടത്തിയത് ലെനിന്റെ നേതൃത്വത്തിൽ ഒകോട്ബർ വിപ്ളവത്തിന്റെ ഭാഗമായാണ്. മാർക്സിസം അംഗീകരിക്കാത്ത ബൂർഷ്വാസിക്ക് കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലുള്ള "ഫ്യൂഡലിസം", മുതലാളിത്തം, സോഷ്യലിസം, കമ്മ്യൂണിസം ഒന്നും ഇല്ല. ഇന്ഡ്യയിൽ ബൂർഷ്വാസി തന്നെ ഇന്ത്യ ഒട്ടാകെ ഭൂപരിഷ്‌കരണം നടത്തുക തന്നെ വേണം എന്ന വാശിപിടിച്ചാൽ പാർട്ടി ഇല്ലാതാക്കുക മാത്റം ആയിരിക്കും സംഭവിക്കുക. സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിക്കുകയും അതിനായി ജനങ്ങളെ അണിനിരത്തുകയും ചെയ്‌താൽ ഇന്ത്യൻ പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ചാൽ മാത്റമേ ഇപ്പോൾ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് എത്തുകയുള്ളൂ. അതിൽ സംശയം എന്താണ് മാർക്സിസം എന്ന് അറിയാത്തതുകൊണ്ട് മാത്രമാണ്. "പണിയെടുക്കുന്ന തൊഴിലാളിക്കും മാന്യമായി ജീവിക്കാൻ അർഹതയുണ്ട് " എന്ന് മാത്റം പറഞ്ഞാലും അത് മാർക്സിസം ആകും. എന്നാൽ "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നതിന് നേരെ വിപരീത അർഥം ആണ് ഉള്ളത്. ഇന്ന് മാർക്സിസം അറിയുമെങ്കിൽ ഏത് പൊതുവേദിയിലും പറയാം. അതിനായി പ്രത്യേകം പാർട്ടി ക്ലാസുകളുടെ പോലും ആവശ്യമില്ല. സോഷ്യൽ മീഡിയ ഉപയോഗിക്കാം. 1950 കൾക്ക് മുൻപ് അതായിരുന്നില്ല സ്ഥിതി. പക്ഷെ അന്ന് പാർട്ടി ഇന്ത്യ ഒട്ടാകെ വളർന്നിരുന്നു. ലക്ഷ്യം മുതലാളിത്തം ആയിരുന്നില്ല. സോഷ്യലിസം ആയിരുന്നു.
/
. .ഇനിയും മാറേണ്ടത് സോഷ്യലിസ്റ്റ് ജനാധിപത്യത്തിലേക്ക് (ജനകീയ ജനാധിപത്യം) ആണ്. ലെനിന്റെ ഒരു കൃതിയിൽ പറയുന്നുണ്ട് കൊളോണിയൽ രാജ്യങ്ങളിലെ സ്വാതന്ത്ര്യ സമരങ്ങൾ ബൂർഷ്വ വിപ്ലവങ്ങൾ കൂടി ആയിരിക്കും എന്ന്. സ്വാന്തന്ത്ര്യ പ്രാപ്തിയോടെ അത് പൂർത്തിയാകും എന്നും പറയുന്നുണ്ട്. 1924 -ൽ ലെനിൻ അന്തരിച്ചു. എന്നാൽ എത്ര കൃത്യമായി കാര്യങ്ങൾ മനസിലാക്കുന്നു എന്നതാണ് നാം ഓർക്കേണ്ടത്. നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ ബൂർഷ്വാസിക്കായിരുന്നു നേതൃത്വം. അവർ ഭരണാധികാര ശക്തിയുമായി.
..........ഫ്യുഡലിസം രാജ വാഴ്ചയാണ്. അവിടെ തെരഞ്ഞെടുപ്പ് എന്ന പ്രശ്നമേയില്ല. ഫ്യുഡലിസത്തിൽ രാജാവിനെ സഹായിക്കുന്ന "പ്റഭുക്കന്മാർക്" കൊല്ലും കൊലയ്ക്കും അധികാരം ഉള്ളവരാണ്. സ്വന്തമായി സൈന്യങ്ങൾ വരെ ഉള്ളവർ. അവർ യുദ്ധങ്ങളിൽ രാജാവിനെ സഹായിക്കും. പ്രഭുക്കന്മാർക്ക് നികുതി പിരിക്കാം. അതിൽ നിന്നും രാജാവിന് പങ്കു കൊടുക്കണം. ബാക്കി സൈന്യത്തെ സംരക്ഷിക്കാൻ ഉപയോഗിക്കാം. അങ്ങനെയുള്ള പ്രഭുക്കന്മാർ ഇന്ത്യയിൽ ഒരിടത്തും ഇപ്പോൾ ഇല്ല. ഇവിടെയുള്ളത് വ്യവസായി ആയ കൃഷിക്കാർ മാത്റം. കുറെ ഭൂമി കൈവശം ഉള്ളതുകൊണ്ട് ആരും പ്രഭുക്കന്മാർ ആവില്ല. സ്വതന്ത്റ ഇൻഡ്യയിൽ ആദ്യ ഘട്ടത്തിൽ അത് ഇൻഡ്യയിലും ഉണ്ടായിരുന്നു. ഇപ്പോൾ നമ്മുടെ ഭരണ ഘടനയാണ് എല്ലാം.
..............സോഷ്യലിസത്തിന്റെ പ്രസക്തി ലെവലേശം കുറച്ചു കാണുക എന്നാൽ ബൂർഷ്വാ ആശയങ്ങൾക്കിട നല്കുകയായിരിക്കും ഫലം എന്നും ലെനിൻ പറയുന്നുണ്ട്.
.............1950 കളിൽ തന്നെ സോഷ്യലിസ്റ്റു ഭാരതം എന്ന ലക്ഷ്യം അന്ഗീകരിച്ചിരുന്നു എങ്കിൽ ഇൻഡ്യയുടെ സ്ഥിതി ഇന്നത്തേത് ആകുമായിരുനന്നില്ല. കേരളത്തിൽ നടപ്പിലാക്കിയത് പോലുള്ള ഭൂപരിഷ്കരണങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലായിട്ടില്ല എന്നതും ചാതുർ വർണ്യത്തിൽ അധിഷ്ടിതമായ സാമൂഹ്യ വ്യവസ്ഥ നിലനില്ക്കുന്നുണ്ട് എന്നതും വസ്തുതയാണ്. എന്നാൽ അതിനെ ഫ്യൂഡലിസം ആയി ചിത്രീകരിക്കുന്നത് ഫ്യൂഡലിസം എന്താണ് എന്ന് അറിയാത്തത് കൊണ്ടാണ്. ............രാജ വാഴ്ചയെ സംരക്ഷിച്ച് നിലനിർത്തുന്ന "കൊല്ലും കൊലക്കും അധികാരമുള്ള" നാട്ടുരാജാക്കന്മാർ ആണ് ഫ്യൂഡൽ പ്രഭുക്കന്മാർ. "വ്യവസായി ആയ കർഷകൻ" ആണ് ഇന്ത്യയിൽ ഉള്ളത്.
...........കാറൽ മാർക്സിന്റെ "മൂലധനം" എന്ന കൃതിയുടെ "മൂലധനത്തിന്റെ ആദിമ സഞ്ചയം" എന്ന അധ്യായത്തിൽ ഇന്ഗ്ലണ്ടിൽ പതിനേഴാം നൂറ്റാണ്ടിൽ പ്രഭുക്കന്മാർ 25-30 ഏക്കർ വരെ കൃഷി സ്ഥലം സ്വന്തമായി ഉണ്ടായിരുന്ന കൃഷിക്കാരെ അവരുടെ കൃഷി-വാസ സ്ഥലങ്ങളിൽ നിന്നും ബലമായി കുടിയൊഴിപ്പിച്ച് അവരുടെ കൃഷി സ്ഥലങ്ങൾ പിടിച്ചെടുത്ത് പരുത്തി കൃഷിക്കായും ആട് വളർത്തൽ സ്ഥലങ്ങളായും മാറ്റി എന്ന് പറയുന്നുണ്ട്. പ്രഭുക്കന്മാരെ ചോദ്യം ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല. വാസ സ്ഥലങ്ങൾ നഷ്ടപ്പെട്ട് നിരാലംബർ ആയി അലഞ്ഞ് തിരിഞ്ഞവരെ പിടിച്ച് പ്രത്യേകം മുദ്ര അടിച്ച് ജയിലിലാക്കി. പിന്നീട് അവരെ പുതിയതായി തുടങ്ങിയ പരുത്തി തുണി ഫാക്ടറികളിലെ തൊഴിലാളികളും ആക്കി.
...........ഇന്ഗ്ലണ്ടിൽ പ്രഭുക്കന്മാർ തന്നെയാണ് മുതലാളിമാർ ആയതും. "മൂലധനം" എങ്ങനെയാണ് വളര്ന്നു വന്നത് എന്നതിന്റെ ചില സൂചനകളാണ് ഇവിടെ മാർക്സ് നല്കുന്നത്. കൂടുതൽ ഭൂമി ഉള്ളതുകൊണ്ട് മാത്രം അത് ഫ്യൂഡലിസം ആവില്ല. മുതലാളിത്ത വളർച്ചയുടെ ഭാഗം മാത്രം ആണത്. ഇൻഡ്യയിൽ സോഷ്യലിസ്റ്റ് ഭാരതം എന്ന ലക്ഷ്യം അംഗീകരിക്കാൻ സഖാക്കൾ ഇപ്പോഴും പറയുന്ന ന്യായം അതൊക്കെ ആയിരിക്കും.
..........റഷ്യയിൽ സാർ ചക്രവർതിയുടെ വാഴ്ച (ഭരണം) ആയിരുന്നിട്ടും അവികസിത മുതലാളിത്തം ആയിരുന്നിട്ടും സോഷ്യലിസം എന്ന ലക്ഷ്യം അംഗീകരിക്കാൻ അതൊന്നും ലെനിന് തടസ്സം ആയില്ല. അവികസിത മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്ക് പോകാമെന്ന് ലെനിൻ തെളിയിച്ചു. അത് കൊണ്ടാണ് "മാർക്സിസം" ... "മാർക്സിസം-ലെനിനിസം" ആയത് ; അല്ലാതെ എങ്ങനെ ഭരണം പിടിച്ചെടുത്തു എന്നത് കൊണ്ടല്ല. ജനാധിപത്യം ഇല്ലാതിരുന്നത് കൊണ്ടാണ് സായുധ വിപ്ലവത്തിന്റെ പാത അവിടെ സ്വീകരിക്കേണ്ടി വന്നത്. ഇൻഡ്യയിൽ പ്രവർത്തന സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിൽക്കുന്നത് അനുകൂല സാഹചര്യം ആയിട്ടാണ് കാണേണ്ടത്. ചരക്ക് ഉൽപ്പാദനം; വിശ്വാസം; രാഷ്ട്രീയം തുടങ്ങി സമസ്ത മേഘലകളെയും ചൂഷണത്തിനുള്ള മേഘലകളാക്കി ബൂര്ഷ്വാസി മാറ്റുന്നു. വിലകയറ്റം; അഴിമതി;വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങൾ എല്ലാം മുതലാളിത്തത്തിന്റെ ഭാഗമാണ്. മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചുകൊണ്ട് അഴിമതിക്കെതിരെയും മറ്റും സമരം ചെയ്യുന്നത് വൃഥാ വ്യായാമങ്ങൾ മാത്രം ആണ്. "മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത്" മൂലം പരോക്ഷമായി ഹിന്ദു വർഗീയവാദികളേയും ഇന്ത്യയിൽ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
............31 032015...............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ