2026 മാർച്ച് 12, വ്യാഴാഴ്‌ച

626. കോൺഗ്രസും ഹിന്ദുത്വബിജെപിയും യഥാർത്ഥ ജനാധിപത്യം അംഗീകരിക്കുന്നവർ അല്ല.

 626. ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദുത്വബിജെപിയും യഥാർത്ഥ ജനാധിപത്യം അംഗീകരിക്കുന്നവർ അല്ല. 

//

പഴയ രാജവാഴ്ചയിൽ ജനങ്ങളെ അടിച്ചമർത്തിയും ചൂഷണം ചെയ്തും വാണിരുന്ന പ്രമാണി വർഗ്ഗങ്ങൾക്ക് അവരുടെ പഴയ വാഴ്ച തന്നെ എന്നെന്നും നിലനിൽക്കണം.  അവരുടെ രാഷ്ട്രീയ രൂപങ്ങളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദുത്വ ബിജെപിയും.

//
എന്താണ് യഥാർത്ഥ "ജനാധിപത്യം" എന്ന് ജനങ്ങളെ പഠിപ്പിക്കാതെ ബിജെപി യും കോൺഗ്രസും കൈകാര്യം ചെയ്യുന്നത് അല്ല ജനാധിപത്യം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ആവില്ല. "ജനങ്ങൾ; ജനങ്ങളാൽ; ജനങ്ങൾക്ക് വേണ്ടി" എന്ന അടിസ്ഥാനത്തിലുള്ള യഥാർത്ഥ ജനാധിപത്യം അംഗീകരിക്കാൻ അവർ ഒരുക്കമല്ല എന്നതാണ് അടിസ്ഥാന പ്രശ്നം. അത് ജനങ്ങളുടെ ആധിപത്യം തന്നെയാണ്. ഏതെങ്കിലും തെരെഞ്ഞെടുക്കപ്പെട്ട സഭയിലെ കേവല ഭൂരിപക്ഷം അല്ല ജനാധിപത്യത്തിന്റെ അർത്ഥം. തീർച്ചയായും അത് ആര് ഭരിക്കണം എന്നതിന്റെ തീരുമാനം ആണ്. എന്നാൽ "ഭരണം" നടത്തുന്നവർ അവരെ തെരെഞ്ഞെടുത്തവർക്ക് വേണ്ടി ആയിരിക്കണം ഭരണം നടത്തുന്നത്. തീർച്ചയായും അത് പണത്തിന്റെയോ; പണം ഉള്ളവരുടെയോ ആധിപത്യം ആകരുത്. അഴിമതി കാണിക്കലും ജനങ്ങളെ വിഡ്ഢികൾ ആക്കുന്നതും ആകരുത് ജനാധിപത്യം. ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ "ജനാധിപത്യം" ഇന്ത്യ ഒട്ടാകെ എന്താണെന്ന് മനസ്സിലാക്കിയ ഇന്ത്യൻ ജനതയുടെ തീരുമാനം കോണ്ഗ്രസ് ഇന്ത്യ ഭരിക്കേണ്ടതില്ല എന്നാണ്. അതിൽ കേരളവും ഉൾപ്പെടും. ബിജെപി യെ കാത്തിരിക്കുന്നതും അത് തന്നെ.
//
 പണിയെടുക്കുന്ന ജനവിഭാഗങ്ങൾ എക്കാലവും നിത്യ ദാരിദ്ര്യത്തിലും കൊടും പട്ടിണിയിലും തന്നെ കഴിയണം എന്നത് രാഷ്ട്രീയലക്ഷ്യമായി കാണുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദു വർഗീയ വാദികളുടെ ഭാരതീയ ജനത പാർട്ടി എന്ന ബിജെപിയും. ഒരു കാരണ വശാലും ഇന്ത്യയിൽ സോഷ്യലിസ്റ്റ് ആശയഗതിയും ചെങ്കൊടിയുടെ രാഷ്ട്രീയവും നിലനിൽക്കാൻ പാടില്ല എന്നതിന്റെ കാരണം അതാണ്‌.  മുതലാളിത്ത വ്യവസ്ഥക്കും സ്വാർത്ഥ താത്പര്യ സംരക്ഷണത്തിനുമായി നിലകൊള്ളുന്ന -- ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്, ബിജെപി തുടങ്ങിയ (രാഷ്ട്രീയം മുതൽ മുടക്ക് ഇല്ലാത്ത വ്യവസായം ആയി കരുതുന്നവർ) രാഷ്ട്രീയ പാർട്ടികൾ ഇന്ത്യ ഒട്ടാകെ എപ്പോഴും ശ്രദ്ധിക്കുക പരമാവധി ജനങ്ങളും വിദ്യാഭ്യാസം ഇല്ലാത്തവരായി തുടരുന്നതിൽ ആണ്. കാരണം വിദ്യാഭ്യാസം ഉള്ളവർ അവർക്ക് എതിരായിരിക്കും. ഇത് ഇന്ത്യയിൽ (കേരളം ഒഴികെ) കാണുന്ന വസ്തുതയാണ്.
//
 കേരളത്തിൽ വീട് ഇല്ലാത്ത മുഴുവൻ ആളുകൾക്കും വീട് നൽകാൻ ഇടത്പക്ഷ സർക്കാർ പരമാവധി ശ്രമിക്കുമ്പോൾ കോൺഗ്രസ്, ബിജെപി പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാവപെട്ട ജനങ്ങളുടെ അവർ താമസിക്കുന്ന വീടുകൾ പോലും ജന്മിമാർക്ക് വേണ്ടി ബുൾഡോസർ ഉപയോഗിച്ച് തകർത്ത് കളയുന്ന നിലപാടാണ് സ്വീകരിക്കുക.
//
കേരളത്തിൽ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ ഭാഗമായ വീട് ഇല്ലാത്തവർക്ക് പരമാവധി വീട് നൽകുന്നതിനും പരമാവധി സൗജന്യമായി വൈദ്യസഹായം നൽകുന്നതിനായി സർക്കാർ ആശുപത്രികൾ ഒരുക്കുന്നതിനും വിദ്യാഭ്യാസം പരമാവധി ജനങ്ങളിൽ എത്തിക്കുന്നതിനും ശ്രമിക്കുന്നു. അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിനും തൊഴിൽ എടുക്കുന്നവർക്ക് മാന്യമായ വേതനം ലഭിക്കുന്നതിനും ഭരണ കൂടം ശ്രദ്ധിക്കുന്നു. സത്യസന്ധമായ പ്രവർത്തനം തൊഴിലാളിവർഗ്ഗ സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ ഇങ്ങനെയുള്ള കാര്യങ്ങളോട് മുതലാളിത്ത വ്യവസ്ഥക്ക് ആയി നിലകൊള്ളുന്ന കോൺഗ്രസ്---ബിജെപി തുടങ്ങിയ പാർട്ടികൾക്ക് ഒരു തരത്തിലും പൊരുത്തപ്പെടാൻ ആവില്ല. അങ്ങനെയുള്ള നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയം ഇന്ത്യയിൽ ഒരിടത്തും പാടില്ല എന്ന കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒരേ നിലപാടാണ്.
//
 രാജ്യം സമ്പന്നമാണെങ്കിൽ അതിന്റെ പ്രയോചനം ജനങ്ങൾക്ക്‌ ആകെയും ലഭിക്കും. ഒരിക്കലും അങ്ങനെ പാടില്ല എന്നതാണ് മുതലാളിമാരുടെയും ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളുടേയും നിലപാട്. അതാണ് ഒരു കാരണ വശാലും പൊതുമേഖലാ വ്യവസായങ്ങൾ പാടില്ല എന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും നിലപാടിന്റെ കാരണം. പൊതുമേഖലാ സ്ഥാപനങ്ങളിലെ ലാഭം രാഷ്ട്രത്തിനാണ് ലഭിക്കുക. അത് ഉപയോഗിച്ച് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്തിന്റെ വികസനവും നടത്താം. അങ്ങനെ പാടില്ല. അവിടെ അഴിമതി നടത്തുക സാധ്യമല്ല. അവിടെ നിന്നും തെരെഞ്ഞെടുപ്പ് ഫണ്ട് ലഭിക്കില്ല. അതാണ് ഒരുകാരണ വശാലും പൊതുസ്വത്തു് പാടില്ല എന്ന ബൂർഷ്വാ പാർട്ടികളുടെ നിലപാടിന്റെ കാരണം. സമ്പത്ത് മുതലാളിമാരുടെ കൈവശം ആണെങ്കിൽ അതിന്റെ ആധിപത്യം -- അതാണ് മുതലാളിത്തം. സമ്പത്ത് രാഷ്ട്രത്തിന്റെ കൈവശം - അതാണ് സോഷ്യലിസത്തിന്റെ അടിസ്ഥാനം. അതാണ് ബൂർഷ്വാ രാഷ്ട്രീയപാർട്ടികൾ ഒരു കാരണ വശാലും സോഷ്യലിസം പാടില്ല എന്ന നിലപാട് സ്വീകരിക്കാൻ കാരണം. സോഷ്യലിസ്റ്റ് രാഷ്ട്രം ആയ ചൈന ശക്തമാകുന്നത് സമ്പത്ത് രാഷ്ട്രത്തിന്റെ കൈവശം ആയതുകൊണ്ടാണ്.
//
യഥാർത്ഥ "ജനാധിപത്യം" (ജനകീയ ജനാധിപത്യം) ചൂഷക വർഗ്ഗങ്ങൾ ഇഷ്ടപ്പെടുന്ന കാര്യമല്ല. ജനാധിപത്യത്തിലെ ഒരോ പൗരന്റേയും രാഷ്ട്രീയ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സ്വതന്ത്റവും നിഷ്പക്ഷവുമായ മായ ജുഡീഷ്യറി, നിഷ്പക്ഷമായ പത്ര-മാധ്യമങ്ങൾ ഒന്നും ബൂർഷ്വാസിക്ക് താത്പര്യം ഉള്ള കാര്യങ്ങൾ അല്ല. അവർക്ക് പണത്തിന്റെയും മതത്തിന്റെയും ആധിപത്യം തന്നെ ആയിരിക്കണം എക്കാലത്തേക്കും നിലനിൽക്കേണ്ടത്. അന്ധ വിശ്വാസങ്ങൾ തന്നെ ആയിരിക്കണം സമൂഹത്തെ മുന്നോട്ട് (യഥാർത്ഥത്തിൽ പിന്നോട്ട്) നയിക്കേണ്ടത്.
//
ഹിന്ദുത്വ ബിജെപി യെ സംബന്ധിടത്തോളം ജനാധിപത്യ ത്തിലെ ഒരു ഘടകവും അംഗീകരിക്കാൻ അവർ ഒരുക്കമല്ല. ഇന്ത്യൻ ഭരണ ഘടനയുടെ അടിത്തറയായ പരമാധികാര; ജനാധിപത്യ; മതേതര; സോഷ്യലിസ്റ് റിപ്പബ്ലിക് എന്നിവയ്ക്കെല്ലാം എതിരായ നിലപാടാണ് ബിജെപിക്ക് ഉള്ളത്. ഹിന്ദുക്കൾ അല്ലാത്തവരെ പൗരന്മാർ ആയി പോലും അവർ അംഗീകരിക്കുന്നില്ല. ജനാധിപത്യത്തിൽ എല്ലാ പൗരന്മാരും തുല്ല്യ രാഷ്ട്രീയ അധികാരം ഉള്ളവരാണ്. അവരെ ജാതി - മത അടിസ്ഥാനത്തിൽ വേർതിരിക്കാൻ പാടില്ല. വോട്ട് അവകാശം എല്ലാവർക്കും ഒരുപോലെയാണ്. അത് രഹസ്യം ആയിരിക്കണം എന്നത് ഒരോ പൗരന്റെയും സുരക്ഷയെ കരുതിയാണ്. കൂടാതെ ആരുടേയും അഭിപ്രായ സ്വാതന്ത്ര്യവും പോലും എവിടെയെങ്കിലും ഭരിക്കാൻ അവസരം കിട്ടിയാൽ അവർ ഇല്ലാതാക്കും. എവിടേയും മറ്റുള്ളവരെ ആക്രമിക്കുക എന്നതാണ് അവരുടെ രീതി. അഭിപ്രായ സ്വാതന്ത്ര്യ ത്തോടൊപ്പം അനുഭവിക്കുന്ന പത്രസ്വാതന്ത്ര്യവും അവർ അനുവദിക്കില്ല.
//
പഴയ രാജവാഴ്ചയെ ( രാമരാജ്യം) പ്രതിനിധീകരിക്കുന്ന ബിജെപി പാർലമെന്റിൽ പ്രതിപക്ഷത്തുള്ളവർ ജനപ്രതിനിധികൾ ആണെന്ന് അംഗീകരിക്കുകയോ അവരുടെ ഏതെങ്കിലും അഭിപ്രായങ്ങൾ പരിഗണിക്കുകയോ ചെയ്യുകയില്ല. ഇന്ത്യൻ ജനതയുടെ ആകെ പ്രക്ഷോഭം ആയി മാറിയ കൃഷിക്കാരുടെ 2021 ലെ സമരത്തിലും തൊഴിലാളികളുടെ പ്രവർത്തിസമയം എട്ട് മണിക്കൂറിൽ നിന്നും പന്ത്രണ്ട് മണിക്കൂർ വരെ ആക്കിയ വിഷയത്തിലും പാർലമെന്റിൽ ചർച്ച പോലും അനുവദിച്ചില്ല. പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുന്ന അവസരത്തിൽ ചർച്ചയോ വോട്ടെടുപ്പ് കൂടാതെ ബില്ല് പാസാക്കിയതായി പറയുകയാണ് ബിജെപിയുടെ രീതി. അതിനോടൊക്കെ സഹകരിക്കുന്ന നടപടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എവിടേയും സ്വീകരിക്കുക.
//
ഇന്ത്യയിൽ രാജവാഴ്ചക്കാലത്ത് ജനങ്ങളെയാകെ അടക്കിവാണിരുന്നവരാണ് ബ്രാഹ്‌മണ മേധാവിത്തവും ഭു-പ്രഭുക്കന്മാർ ഉൾപ്പെടുന്ന ഉന്നതരും. അവർ ആയിരുന്നു രാജവാഴ്ച്ചയുടെ അടിത്തറ. രാജവാഴ്ച ഇല്ലാതായെങ്കിലും അവരുടെ ആധിപത്യം തുടർന്നും നിലനിർത്താൻ അവർ ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ ഭാഗം ആയിരുന്ന പ്രമാണിവർഗം കോൺഗ്രസിനെ ജനങ്ങൾ കൈവിട്ടപ്പോൾ ഹിന്ദുത്വ ബിജെപി യോടൊപ്പം ആയി അവരുടെ ആധിപത്യം തുടരുകയാണ്. ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് എന്ന പേരിലോ ബിജെപി എന്ന പേരിലോ അവർ നില നിൽക്കും. എന്നാൽ എങ്ങനെയെല്ലാം യഥാർത്ഥ ജനാധിപത്യം തകർക്കാം, അട്ടിമറിക്കാം എന്നാണ് അവർ ശ്രമിക്കുക.
//
സ്വന്തം "വർഗ്ഗ താത്പര്യങ്ങൾ" സംരക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോഴാണ് യഥാർത്ഥ "ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്" എന്താണ് എന്ന് ജനങ്ങൾക്ക് ബോധ്യം ആവുക. ജീവിത കാലം മുഴുവൻ പണിയെടുക്കുകയും ദാരിദ്ര്യം മാത്രം അനുഭവിക്കേണ്ടിവരികയും ചെയ്യുന്ന കോടിക്കണക്കായ ജനങ്ങൾ ഒരിക്കലും കോണ്ഗ്രസ്സിന്റെ പരിഗണനയിൽ ഉണ്ടാവില്ല. അവർ കേവലം വോട്ട് ചെയ്യാനുള്ള ഉപകരണങ്ങൾ മാത്രം. 1957 ൽ കേരളത്തിൽ അധികാരത്തിൽ വന്ന ഇടത്പക്ഷ സർക്കാർ ദരിദ്ര വിഭാഗങ്ങളുടെ "കുടികിടപ്പ് അവകാശം" സംരക്ഷിക്കുന്ന നിയമം പാസ്സാക്കിയപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജന്മിമാർക്ക് വേണ്ടിയാണ് ഇടതുപക്ഷ സർക്കാരിന്റെ ഭരണം ഇല്ലാതാക്കിയത്. ഇന്ത്യ ഒട്ടാകെ ഭരിക്കാൻ അവസരം ഉണ്ടായിട്ടും എല്ലാ കാലത്തും കോണ്ഗ്രസ് വൻകിട ജന്മിത്ത പ്രമാണിമാർക്ക് വേണ്ടി മാത്രമാണ് നിലകൊണ്ടത്. വളരെ ദീർഘകാലമായി തൊഴിലാളി വർഗം അനുഭവിക്കുന്ന 8 മണിക്കൂർ പ്രവർത്തിസമയം എന്നത് ഇല്ലാതാക്കി ഹിന്ദുത്വ ഭീകരർ 12 മണിക്കൂർ ആക്കുന്നതിനും പൂർണ പിന്തുണയാണ് കോൺഗ്രസ്സ് കൊടുത്തത്.
//
ഇന്ത്യ ഒട്ടാകെ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് സ്വീകരിക്കുന്ന തന്ത്രം യഥാർത്ഥ ജനാധിപത്യ ത്തിനായി നിലകൊള്ളുന്ന ഇടത്പക്ഷ പ്രസ്ഥാനങ്ങളെ പരാജയ പെടുത്തുക എന്നതാണ്. കോൺഗ്രസിന്റെ പഴയകാല ചരിത്രം കണക്കിലെടുത്ത് ജനാധിപത്യം നിലനിർത്താൻ "ഇടത്പക്ഷങ്ങൾ" ശ്രമിക്കു മ്പോൾ കോണ്ഗ്രസ് എവിടേയും ശ്രമിക്കുക ഹിന്ദുത്വ ബിജെപി യെ വിജയി പ്പിക്കുന്നതി നാണ്. അവിടെയാണ് "കോൺഗ്രസിന്റെ" യഥാർത്ഥ വർഗ സ്വഭാവം നാം തിരിച്ചറിയുക. അവിടെയാണ് "കോൺഗ്രസിന്റെ" യഥാർത്ഥ വർഗ സ്വഭാവം നാം തിരിച്ചറിയുക. അവിടെയാണ് കോൺഗ്രസിന്റെയും ലക്‌ഷ്യം "രാമരാജ്യം" തന്നെ ആണെന്നത്. അതാകട്ടെ പഴയ ചാതുർവർണ്യ വ്യവസ്ഥ തന്നെ എക്കാലവും തുടരുക എന്നതുമാണ്.
"കോണ്ഗ്രസ്" ആയി വിജയിക്കുന്ന വരും ഏത് അവസരത്തിലും ഹിന്ദുത്വ പാളയത്തിൽ അഭയം തേടുന്നവരുമാണ്.
//
ഏത് മാർഗത്തിലും അധികാരത്തിൽ എത്തുക, പരമാവധി പണം ഉണ്ടാക്കുക എന്നത് ജീവിതലക്ഷ്യം ആയി കരുതുന്നവരാണ് ബൂർഷ്വാ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുക. അവരുടെ "ജനാധിപത്യം" പാവപെട്ട ജനതയെ ദ്രോഹിക്കുക എന്നതിൽ മാത്രം അധിഷ്ഠിതമാണ്. തെരഞ്ഞെടുപ്പ് അവസരത്തിൽ പാവപ്പെട്ട ജനങ്ങൾക്ക് പണം നൽകിയാണ് അവർ തെരഞ്ഞെടുപ്പിൽ വിജയിക്കുക. കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കർണാടകത്തിൽ അഞ്ഞൂറ് കോടി രൂപയുടെ ഭൂമി തട്ടിപ്പ് കേസിൽ പ്രതി ആണെന്നതും അദ്ദേഹത്തിന്റെ അധിക യോഗ്യതയാണ്.
//
ജനവഞ്ചന മാത്രം ലക്ഷ്യമായി കരുതുന്നവരാണ് മുതലാളിത്ത വ്യവസ്ഥ (പണത്തിന്റെ അല്ലെങ്കിൽ മുതലാളിമാരുടെ ആധിപത്യം) എന്നെന്നും തുടരണം എന്ന് ആഗ്രഹിക്കുക. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കൽ, സ്ത്രീ പീഡനം ഉൾപ്പെടെ ഏത് തരത്തിലുള്ള തട്ടിപ്പ് കേസിൽ പ്രതി ആകുന്നതും തങ്ങളുടെ അധികയോഗ്യത ആയാണ് കോണ്ഗ്രസ്, ഹിന്ദുത്വ ബിജെപി തുടങ്ങിയ ബൂർഷ്വാ രാഷ്ട്രീയ നേതാക്കൾ കരുതുക. കേരളത്തിലെ മുൻ കെപിസിസി പ്രസിഡന്റ് പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി ആയതും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ത്രീ പീഡന - ലൈംഗിക കുറ്റവാളി ആകുന്നതും ഏതെങ്കിലും തരത്തിൽ അപകീർത്തികരം ആണെന്ന ബോധം അവർക്കില്ല. അവർ മറ്റുള്ളവർക്കും അത്തരം കുറ്റകൃത്യങ്ങൾക്ക് പ്രോത്സാഹനം ആവുകയല്ലേ എന്നത് പോലും അവർക്കും അവരോടൊപ്പം ഉള്ളവർക്കും മനസിലാവില്ല.
//12 03 2026//
 
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ