625. എന്താണ് "ഇടത് പക്ഷം"????
//
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നത് സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് ഒപ്പമാണ്. അത് കൊണ്ട് തന്നെ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ ഭാഗമായ വീട് ഇല്ലാത്തവർക്ക് പരമാവധി വീട് നൽകുന്നതിനും പരമാവധി സൗജന്യമായി വൈദ്യസഹായം നൽകുന്നതിനായി സർക്കാർ ആശുപത്രികൾ ഒരുക്കുന്നതിനും വിദ്യാഭ്യാസം പരമാവധി ജനങ്ങളിൽ എത്തിക്കുന്നതിനും ശ്രമിക്കുന്നു. അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിനും തൊഴിൽ എടുക്കുന്നവർക്ക് മാന്യമായ വേതനം ലഭിക്കുന്നതിനും ഭരണ കൂടം ശ്രദ്ധിക്കുന്നു. സത്യസന്ധമായ പ്രവർത്തനം തൊഴിലാളിവർഗ്ഗ സംസ്കാരത്തിന്റെ ഭാഗമാണ്. ഈ കാര്യങ്ങൾ ഇന്ത്യ ഒട്ടാകെയുള്ള ജനങ്ങൾക്കും ലഭിക്കാൻ ഇടത്പക്ഷത്തിന് മാത്രമെ കഴിയുകയുള്ളു എന്ന് ജനങ്ങളെ പഠിപ്പിച്ചാൽ ഇന്ത്യ ഭരിക്കുക ഇടത് പക്ഷം ആയിരിക്കും. മാത്രമല്ല രാഷ്ട്രീയം സത്യസന്ധം ആകുന്നതിനും ഇന്ത്യയിൽ ഇടത്പക്ഷ ഭരണം ഉണ്ടാകണം.
എന്നാൽ അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും കേട്ടിട്ട് പോലും ഇല്ലാത്തവരാണ് ഇന്ത്യയുടെ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ഉള്ള "കമ്മ്യൂണിസ്റ്റ്" പാർട്ടി നേതൃത്വം. അവർക്ക് "മാർക്സിസം" എന്നാൽ സായുധ വിപ്ലവം, തൊഴിലാളി വർഗ്ഗ സർവ്വധിപത്യം എന്നിവയാണ്. കൂടാതെ "പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സാധ്യമല്ല" എന്ന ഈ എം എസിന്റെ നിലപാടും. അവിടെ ഒരു "ഹരിഹരകുറുപ്പിനെ" പരമശത്രു ആയി കാണുകയല്ലാതെ സോഷ്യലിസം ഇന്ത്യൻ മാത്റുകയിൽ എന്നത് ആലോചിക്കാൻ പോലും ആരും ഇന്ത്യയിൽ തയ്യാറാവില്ല. കാരണം ഹരിഹരക്കുറുപ്പ് എന്ത് പറഞ്ഞാലും അതൊന്നും മാർക്സിസം ആയി ആരും കരുതുകയില്ല. ഇന്ത്യ ഹിന്ദുത്വ ഭീകര രാഷ്ട്രം ആയി തുടരുകയും ചെയ്യും. ഒരു കാരണവശാലും "സോഷ്യലിസം" എന്ന വാക്ക് പോലും പറയാൻ പാടില്ല എന്നതാണ് ഇന്ത്യയിലെ സിപിi(എം), സിപിഐ പാർട്ടി പ്രവർത്തകർക്ക് ലഭിക്കുന്ന അടിസ്ഥാന പാർട്ടി വിദ്യാഭ്യാസം. തനിയാവർത്തനങ്ങളായി "പാർട്ടി കോൺഗ്രസുകൾ" ഒരോ മൂന്ന് വർഷങ്ങളായി നടത്തിക്കൊണ്ടേയിരിക്കും.
//
2019 ലെ മഹാ പ്രളയത്തിൽ കേരളത്തിലെ കുട്ടനാടൻ പ്രദേശത്തെ ബഹുഭൂരിപക്ഷം വീടുകളും പകുതിയോളം ചെളിയിൽ മുങ്ങി കിണറുകളും സെപ്റ്റിക് ടാങ്കുകളും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ആയപ്പോൾ ആലപ്പുഴ ജില്ലയിലും സമീപ പ്രദേശങ്ങളിലും നിന്ന് അവിടേക്ക് എത്തിച്ചേർന്ന് യാതൊന്നും തിരിച്ചു പ്രതീക്ഷിക്കാതെ മുഴുവൻ വീടുകളും രണ്ടാഴ്ച കൊണ്ട് വാസയോഗ്യമാക്കിയ കമ്മ്യുണിസ്റ്റ് പാർട്ടിയിലെയും ഡി വൈ എഫ് ഐ തുടങ്ങിയ യുവജന സംഘടന കളിലെയും പ്രവർത്തകർ. അവർ ഏകദേശം അറുപതിനായിര ത്തിലധികം പ്രവർത്തകർ ഉണ്ടായിരുന്നു. ഒരിക്കൽ സ. പിണറായി വിജയൻ പറഞ്ഞു.... നിങ്ങൾക്ക് ഞങ്ങളുടെ പാർട്ടിയെക്കുറിച്ച് യാതൊന്നും അറിയില്ല. ആ സഖാവ് ഒരു സത്യം പറഞ്ഞതാണ്. എന്നാൽ അത് മനസിലാക്കുകയും അത്ര എളുപ്പം അല്ല. യാതൊന്നും തിരികെ പ്രതീക്ഷിക്കാതെ സാമൂഹ്യ മാറ്റത്തിനായി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാവ്വുന്ന ചെങ്കൊടിയുടെ കീഴിൽ അണിനിരക്കുന്ന സഖാക്കൾ. അവരിൽ കുടികൊള്ളുന്നത് മാർക്സിസം എന്ന തത്വശാസ്ത്ര ത്തിന്റെ മനുഷ്യത്വം എന്ന വികാരമാണ്. അവരാണ് പാവപെട്ടവരുടെ ആശ്രയം ആകുന്ന സർക്കാർ ആശുപത്രികളിൽ "പൊതിച്ചോർ" എന്ന ഭക്ഷണം എത്തിക്കുന്നവരും ആർക്കും രക്തം നൽകുന്നവരും ആരുടെ സഹായത്തിനും എത്തിച്ചേരുന്നവരും. അവരിൽ സത്യസന്ധർ അല്ലാതെ തട്ടിപ്പുകാർ ഉണ്ടാവില്ല. വയനാട്ടിൽ മലവെള്ളപ്പാച്ചിലിൽ എല്ലാം നഷ്ടപ്പെടുന്ന വരുടെ രക്ഷക്കും എവിടെയും അവർ ഉണ്ടാകും. അവരുടെ പേരാണ് "ഇടത് പക്ഷം". അവരിൽ ഒരിക്കലും പുനർജനി തട്ടിപ്പ് കാരും പുരാവസ്തു തട്ടിപ്പ് കാരും ലൈംഗിക ഭീകരന്മാരും ഉണ്ടാവില്ല.
//
എന്നാൽ എന്താണ് "വലത് പക്ഷം" എന്നതും അത്യാവശ്യമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. ലോകത്ത് ഒരിടത്തും യഥാർത്ഥത്തിൽ തൊഴിൽ എടുക്കുന്ന വിഭാഗം മാന്യമായി ജീവിക്കാൻ പാടില്ല; അതിനായി പരമാവധി കൂലി കുറച്ചുകൊടുക്കുക; അവർക്ക് എതിരായി ബോധപൂർവം നിയമങ്ങൾ ഉണ്ടാക്കുക; ജോലി സമയം പരമാവധി ദീർഘിപ്പിക്കുക തുടങ്ങിയവ അവരുടെ നിലപാടാണ്. അവരുടെ നിലപാട് രാജ്യം പരമാവധി ദരിദ്രമായിരിക്കണം; രാജ്യത്തിന്റെ സമ്പത്ത് പൂർണമായും മുതലാളി മാരുടെ കൈവശം ആയിരിക്കണം, അഴിമതിക്ക് എല്ലാവരും സഹകരിക്കണം തുടങ്ങിയവ വലതുപക്ഷ രാഷ്ട്രീയത്തിന്റെ പൊതുസ്വഭാവങ്ങളാണ്. ഇടതു പക്ഷം അവരെ വിളിക്കുക മുതലാളിത്തത്തിനായി നിലകൊള്ളുന്നവർ അല്ലെങ്കിൽ വലതുപക്ഷ രാഷ്ട്രീയം എന്ന പേരിൽ ആണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്; ഹിന്ദുത്വ ബിജെപി തുടങ്ങിയ രാഷ്ട്രീയം തങ്ങളുടെ വ്യക്തിഗത സ്വാർത്ഥതക്ക് മാത്രം ആയിരിക്കണം എന്ന് കരുതുന്നവർ എല്ലാം വലതുപക്ഷ രാഷ്ട്രീയത്തിൽ ഉൾപ്പെടുന്നു. അഴിമതി ഇല്ലാത്ത "രാഷ്ട്രീയം" അവർക്ക് ചിന്തിക്കാൻ പോലും ആവില്ല.
//
രാജ്യത്തിന്റെ സമ്പത്ത് പൂർണമായും സ്വകാര്യ മുതലാളിമാർക്ക് കൈമാറുന്ന കോൺഗ്രസിന്റെയും ബിജെപി യുടേയും സാമ്പത്തിക നയങ്ങൾക്ക്, സ്വകാര്യ വത്ക്കരണ നയങ്ങൾക്ക് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ-- സിപിഐ(എം), സിപിഐ പാർട്ടികൾ പിന്തുണ നൽകുന്ന നിലപാടുകൾക്ക് യാതൊരു മാറ്റവും ഇല്ല എന്നതാണ് 2026 ൽ നടക്കുന്ന തെരെഞ്ഞെടുപ്പകളിൽ കാണുന്ന വസ്തുത. അതിനർത്ഥം 1950 കൾ മുതൽ 76 വർഷങ്ങൾ ആയി തുടരുന്ന മുതലാളിത്തം വളരണം എന്നത് ഭാവിയിലും തുടരുക തന്നെ ചെയ്യും. അല്ലെങ്കിൽ അവയാകെ തെരഞ്ഞെടുപ്പിൽ വിഷയം ആകണം. രാജ്യം ദരിദ്രമാകണം എന്ന മുതലാളിത്ത നിലപാട് തന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നിലപാട്. അതാണ് വ്യക്തമാകുന്നത്. അതോടൊപ്പം പരിപൂർണമായ നിയമന നിരോധനത്തിനും കമ്മ്യുണിസ്റ്റ് പാർട്ടികൾ അനുകൂലിക്കുന്നു. അത് മൂലം തൊഴിൽ നഷ്ടപ്പെടുന്ന കോടികണക്കായ ചെറുപ്പക്കാരുടെ ജീവിതം എങ്ങനെയാകുന്നു എന്നതും വിഷയം അല്ല. സംവരണ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന പട്ടിക ജാതി, പട്ടിക വർഗം ഉൾപ്പെടുന്ന പിന്നോക്ക വിഭാഗങ്ങളുടെ ഭാവിയും വിഷയം അല്ല. തൊഴിൽ നിയമങ്ങൾ പൂർണമായും ഇല്ലാതാക്കുന്ന സംഘപരിവാർ നിലപാടും തെരഞ്ഞെടുപ്പ് വിഷയം ആക്കുകയില്ല. സാമ്പത്തിക അടിത്തറയാണ് രാജ്യത്തിന്റെ യഥാർത്ഥ അടിത്തറ എന്നതും ബോധ്യമാകുന്നില്ല. അവയാകെ മുതലാളിമാരുടേത് ആയി തന്നെ തുടരണം. അങ്ങനെയുള്ള നിലപാടുകൾ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇല്ലെങ്കിൽ തെരെഞ്ഞെടുപ്പുകളിൽ അവയുടെ ദുരന്തങ്ങൾ ജനങ്ങളോട് വിവരിച്ച് ആ നിലപാടുകൾക്ക് ജനങ്ങൾ വോട്ട് ചെയ്യരുത് എന്ന് തന്നെ പറയണം. അഅങ്ങനെയുള്ള നിലപാട് ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇന്ത്യ ഒട്ടാകെ സ്വീകരിക്കില്ല. കാരണം എങ്ങനെയും ഇന്ത്യൻ മുതലാളിത്തം പരമാവധി വളർത്തിയെടുക്കണം.
//
ബിജെപി ഭരണം ഇല്ലാതായാൽ മാത്രം മതി എന്ന നിലപാട് മാർക്സിസം അംഗീകരിക്കുന്നില്ല എന്ന നിലപാടാണ്. നിലനിൽക്കുന്നത് ചൂഷക വർഗ്ഗ വാഴ്ചയാണ് എന്നത് അംഗീകരികുന്നില്ല, വർഗ്ഗ ശത്രുക്കൾ ഇല്ല. വർഗ്ഗ സമരത്തിന്റെ പ്രശ്നമേയില്ല. തൊഴിലാളി വർഗ്ഗ രാഷ്ട്രീയം ഇന്ത്യയിൽ പാടില്ല എന്നത് കോൺഗ്രസും ബിജെപിയും ഉൾപ്പെടെയുള്ള ചൂഷക വർഗ്ഗ നിലപാട് ആണെന്നത് അംഗീകരിക്കുന്നില്ല. ഇന്ത്യയിൽ എവിടേയും ആ കാര്യത്തിൽ അവർ ഒന്നാണ്. അത് 1950 മുതൽ കഴിഞ്ഞ 75 വർഷങ്ങളിലെ നിലപാടാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എത്രമാത്രം തകർന്നാലും ആ നിലപാടിൽ ഒരു മാറ്റവും വരുത്താൻ ഒരുക്കമല്ല.
//
എന്നാൽ എന്താണ് "വലത് പക്ഷം" എന്നതും അത്യാവശ്യമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. ലോകത്ത് ഒരിടത്തും യഥാർത്ഥത്തിൽ തൊഴിൽ എടുക്കുന്ന വിഭാഗം മാന്യമായി ജീവിക്കാൻ പാടില്ല; അതിനായി പരമാവധി കൂലി കുറച്ചുകൊടുക്കുക; അവർക്ക് എതിരായി ബോധപൂർവം നിയമങ്ങൾ ഉണ്ടാക്കുക; ജോലി സമയം പരമാവധി ദീർഘിപ്പിക്കുക തുടങ്ങിയവ അവരുടെ നിലപാടാണ്. അവരുടെ നിലപാട് രാജ്യം പരമാവധി ദരിദ്രമായിരിക്കണം; രാജ്യത്തിന്റെ സമ്പത്ത് പൂർണമായും മുതലാളി മാരുടെ കൈവശം ആയിരിക്കണം, അഴിമതിക്ക് എല്ലാവരും സഹകരിക്കണം തുടങ്ങിയവ വലതുപക്ഷ രാഷ്ട്രീയത്തിന്റെ പൊതുസ്വഭാവങ്ങളാണ്. ഇടതു പക്ഷം അവരെ വിളിക്കുക മുതലാളിത്തത്തിനായി നിലകൊള്ളുന്നവർ അല്ലെങ്കിൽ വലതുപക്ഷ രാഷ്ട്രീയം എന്ന പേരിൽ ആണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്; ഹിന്ദുത്വ ബിജെപി തുടങ്ങിയ രാഷ്ട്രീയം തങ്ങളുടെ വ്യക്തിഗത സ്വാർത്ഥതക്ക് മാത്രം ആയിരിക്കണം എന്ന് കരുതുന്നവർ എല്ലാം വലതുപക്ഷ രാഷ്ട്രീയത്തിൽ ഉൾപ്പെടുന്നു. അഴിമതി ഇല്ലാത്ത "രാഷ്ട്രീയം" അവർക്ക് ചിന്തിക്കാൻ പോലും ആവില്ല.
//
രാജവാഴ്ച നിലനിന്നപ്പോൾ സായുധ വിപ്ലവത്തോടൊപ്പം തൊഴിലാളി വർഗ്ഗ സർവാധിപത്യവും ആവശ്യമാണ് എന്ന് മാർക്സും ലെനിനും എല്ലാം പറയുന്നിടത്താണ് ഇന്ത്യയിൽ വർഗ്ഗ ശത്രുക്കൾ ഇല്ല എന്ന നിലപാട്. മുതലാളിത്തം പ്രോത്സാഹിപ്പിച്ച് സമരം ചെയ്ത് ചൂഷകവർഗങ്ങളെ നേർവഴിക്ക് കൊണ്ടുവരാം എന്നത് കാറൽ മാർക്സും എന്ഗല്സും ആവിഷ്ക്കരിച്ച മാർക്സിസം എന്താണ് എന്ന് അടിസ്ഥാന ധാരണകൾ ഇല്ല എന്ന് മാത്രം ആണ് സൂചിപ്പിക്കുന്നത്. രാജവാഴ്ചയിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളെ പ്രവർത്തിക്കാൻ ഒരു കാരണവശാലും അനുവദിച്ചിരുന്നില്ല. എന്നാൽ ജനാധിപത്യത്തിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ എല്ലാ സൗകര്യങ്ങളും ഉണ്ട് എന്നതും ആരും പരിഗണിക്കുന്നില്ല. അപ്പോഴാണ് ഇന്ത്യയിൽ മുതലാളിത്തം മാത്രം മതി എന്ന് തീരുമാനിച്ചത്.
//
"കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" യിലെ മാർക്സിന്റെ ഏറ്റവും പ്റധാനപെട്ട ഈ വാക്കുകൾ വിസ്മരിച്ചുകൊണ്ടാണ് "മുതലാളിത്തം" പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് 1950 മുതൽ ഇന്ത്യയിൽ സ്വീകരിച്ചത്.
"തങ്ങളോടൊപ്പം സമുദായത്തെയാകെ സർവവിധ ചൂഷണത്തിൽ നിന്നും മർദനത്തിൽ നിന്നും വർഗ വ്യത്യാസങ്ങളിൽ നിന്നും വർഗ സമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ - പിടിയിൽ നിന്നും ചൂഷണവും മർദനവും അനുഭവിക്കുന്ന വർഗത്തിന്; തൊഴിലാളി വർഗത്തിന് - രക്ഷ നേടാനാവില്ല. ..,... അതൊന്നും ഇന്ത്യയിൽ ആവശ്യമില്ല എന്നാണ് 1950 കളിൽ തീരുമാനിച്ചത്.
//
എഴുതപ്പെട്ട ചരിത്രമാകെ "വർഗ്ഗ സമരങ്ങളുടെ ചരിത്ര"മാണെന്ന മാർക്സിന്റെ കണ്ടെത്തൽ 1950 കാലത്തെ ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക്" ആർക്കും മനസ്സിലായില്ല. അല്ലെങ്കിൽ ഇന്ത്യൻ മുതലാളിത്തം വളർത്തണം എന്ന നിലപാട് സ്വീകരിക്കുമായിരുന്നില്ല. ഇപ്പോൾ അവ ഒരിക്കലും മാറ്റില്ല എന്ന നിലപാടിലും ആണ്. മാർക്സ് കണ്ടെത്തിയത് പ്രാചീന റോമിൽ "സ്പാർട്ടക്സിന്റെ" നേതൃത്വത്തിൽ നടന്ന അടിമകളുടെ പോരാട്ടം മുതലാണ്. നന്മയെ എക്കാലവും കുഴിച്ചുമൂടുന്ന തിന്മയുടെ ശക്തികൾ സാമ്പത്തിക ശക്തികൾ ആയിരുന്നു. സമൂഹത്തെ നേർവഴിക്ക് നയിക്കാൻ ശ്രമിച്ച സോക്രട്ടീസിനെ അവർ വിഷം കൊടുത്ത് കൊന്നു. ധനികന് എതിരായും കപട പുരോഹിതർക്ക് എതിരെയും നിലകൊണ്ട യേശുക്രിസ്തുവനെ കുരിശിൽ തറച്ചു കൊന്നു. സ്വർഗത്തിലെ സുഖ സൗകര്യങ്ങൾ ഭൂമിയിലും ഉണ്ടാകണം എന്നതായിരുന്നു യേശുവിന്റെ ഒരു പ്രാർത്ഥന. കൂടാതെ എല്ലാവർക്കും ശിശുക്കളുടെ ഹൃദയ ശുദ്ധി ഉണ്ടാകണം എന്നതും. അവിടെയും അന്നത്തെ സമ്പന്നർ ആയിരുന്നു യേശുവിന് എതിരായ നിലപാട് സ്വീകരിച്ചത്. ബൈബിൾ പഴയ നിയമം ആകെ ഫറവോൺ രാജാവിന്റെ അടിമകൾ ആയിരുന്ന ഇസ്രായേൽ ജനതയെ മോചിപ്പിക്കുന്ന ചരിത്രം ആണ്. അതൊന്നും അറിയാത്തവർക്ക് മാർക്സിന്റെ വാക്കുകൾ ബോധ്യപ്പെടില്ല. യൂറോപ്പിന്റെ ചരിത്രം ആകെയും അടിമകാലം കൂടിയാണ്. ആഫ്രിക്കയിലെ കറുത്ത ജനതയെ അടിമകളാക്കി ലോകമൊട്ടാകെ വില്പ്പന നടത്തിയും കൊടും ക്രൂരത കാട്ടിയുമാണ് ഇന്നത്തെ അമേരിക്ക ഉൾപ്പെടെ ഉണ്ടായത്.
//
ഇന്ത്യയിലാകട്ടെ അത് ബ്രാഹ്‌മണാധി പത്യത്തിന്റെ രൂപത്തിൽ ആയിരുന്നു. ആര്യാധിപത്യം ബ്രാഹ്മണാധിപത്യം ആയിരുന്നു. എല്ലാ രാജാക്കന്മാ രെയും അവരുടെ കീഴിൽ നിർത്താൻ അവർക്ക് കഴിഞ്ഞു. മൗര്യസാമ്പ്രാജ്യം ആയിരുന്ന അശോക ചക്രവർത്തി ബുദ്ധമതം സ്വീകരിച്ചിരുന്നു എങ്കിലും ബ്രാഹ്‌മണാധിപത്യം ഇന്ത്യയിൽ അത് ഇല്ലാതാക്കി. അയ്യായിരത്തോളം ബുദ്ധഭിക്ഷക്കളെ വധിച്ചതിനെ തുടർന്ന് അവശേഷിച്ചവർ നേപ്പാൾ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ "കുത്തക" നേരിട്ട് ഏറ്റെടുത്ത "ബ്രാഹ്മ്ണ മതം" അതാണ് ഏറ്റവും വലിയ ആയുധം ആക്കിയത്. സ്ത്രീകളേയും വൈശ്യർ, ശൂദ്രർ എന്നിവർ ജന്മ പാപികളും അതിലൊന്നും ഉൾപ്പെടാത്തവർ മനുഷ്യരായിപോലും ബ്രാഹ്‌മണ മതം കണക്കാക്കിയില്ല.
//
ചാതുർ വർണ്യ വ്യവസ്ഥക്ക് പുറത്തുള്ളവർക്ക് ബ്രാഹ്മണ മതം യാതൊരു മനുഷ്യക പരിഗണനയും നൽകിയില്ല. ബ്രാഹ്മണർക്കും രാജാക്കന്മാർക്കും ക്ഷേത്രങ്ങൾക്കും മാത്രമേ ഭൂമിയുടെ ഉടമസ്ഥക്ക് അർഹതയുള്ളു എന്നത് രാജാക്കന്മാർ വഴി നടപ്പിലാക്കിയാണ് ദളിത്-പിന്നോക്ക വിഭാഗങ്ങളോട് കൊടും ക്രൂരത കാണിച്ചത്. അതിന്റെയെല്ലാം ഭീകരത അനുഭവിച്ച ഒരാൾ ആയിരുന്നു ഇന്ത്യൻ ഭരണ ഘടന ശില്പി ആയിതീർന്ന ഡോ. ബി ആർ അംബേദ്കർ. എന്നാൽ ഇന്ത്യയിൽ ചൂഷണമോ വർഗ വൈരുധ്യങ്ങളോ ഉള്ളതായി പരിഗണിക്കാതെയാണ് 1950 കളിൽ ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹി പ്പിക്കുക എന്ന നിലപാട് അന്നത്തെ കമ്മ്യുണിസ്റ്റ് നേതൃത്വം സ്വീകരിച്ചത്. നീണ്ട, 76 വർഷങ്ങൾക്ക് ശേഷവും ഇന്ത്യയിൽ ചൂഷണമോ ചൂഷക വർഗങ്ങളോ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന് വർഗ്ഗ ശത്രുക്കളോ ഇല്ല എന്നതാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നിലപാട്.
//
ഇന്ത്യയാകെ, ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന് ശത്രുക്കൾ ഇല്ല എന്ന അടിസ്ഥാനത്തിൽ കേരളത്തിൽ രാജ്യത്തിന്റെയാകെ "വികസനം" എന്നതിൽ ഉറച്ചുനിൽക്കുകയാണ് കേരളത്തിലെ "ഇടതുപക്ഷം". രാജ്യത്തിന്റെ വികസനമോ പണിയെടുക്കുന്ന ജനങ്ങളുടെയാകെ ഏതെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കലോ ഒരിക്കലും ചൂഷക വർഗ്ഗങ്ങളുടെ "രാഷ്ട്രീയം" ആവില്ല. അതിന് 65 വർഷങ്ങളിൽ കൂടുതൽ ഇൻഡ്യയാകെ ഭരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് തന്നെയാണ് ഉദാഹരണം. രാജവാഴ്ച നിലനിന്നപ്പോൾ രാജാവിന്റെ കീഴിൽ ജനങ്ങളെയാകെ അടക്കി ഭരിച്ചിരുന്ന പ്രഭുക്കന്മാരും പുരോഹിതരും ഉൾപ്പെടുന്ന വിഭാഗം രാജവാഴ്ച ഇല്ലാതായെങ്കിലും അവരുടെ പഴയ രാഷ്ട്രീയ അധികാരം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നു. അവർ ഇന്ത്യയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭരിച്ചപ്പോൾ "കോൺഗ്രസ്" ആയും കോൺഗ്രസിന്ന് ഭരണം നഷ്ടപ്പെട്ടപ്പോൾ ഹിന്ദുത്വ ബിജെപി ആയും നിലകൊള്ളുന്നു. പഴയ രാജവാഴ്ചയിലെ അവരുടെ വാഴ്ച ജനാധിപത്യത്തിലും തുടരുക മാത്രമാണ് ലക്‌ഷ്യം. കേരളത്തിൽ ബിജെപി അല്ലെങ്കിൽ കോൺഗ്രസ് എന്ന പേരിൽ കാണുന്നു എങ്കിലും തൊഴിലാളിവർഗ രാഷ്ട്രീയം ഇന്ത്യയിൽ ഒരിടത്തും പാടില്ല എന്നതിൽ അവർ ഒന്നാണ്. പ ബംഗാളിലും സാഹചര്യങ്ങൾ ഇതൊക്കെ തന്നെ. തൊഴിലാളിവർഗ രാഷ്ട്രീയം ഇന്ത്യയിൽ പാടില്ല എന്നതിൽ ഇന്ത്യയിലെ ചൂഷക വർഗങ്ങൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല.
//
1950 കളിലെ "കമ്മ്യൂണിസ്റ്റ്" നേതൃത്വ ങ്ങൾക്ക് മനസിലാകാതിരുന്നത് എഴുതപ്പെട്ട ചരിത്രം ആകെ വർഗ്ഗസമരങ്ങളുടെ ചരിത്രം ആണെന്ന മാർക്സിന്റെ മൗലിക കണ്ടെത്തൽ മാത്രം അല്ല. ഇന്ത്യയുടെ ഭരണഘടനയും ഫെഡറൽ സംവിധാനവുമാണ്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഇന്ത്യയുടെ പരമാധികാരം ഇന്ത്യൻ പാർലമെന്റിനും കേന്ദ്ര ഗവണ്മെന്റിനും ആണ്. ഒരു രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായിരിക്കേണ്ട ലക്ഷ്യം ആ രാജ്യത്തെ ഭരണം എന്നതായിരിക്കണം. ഏതെങ്കിലും സംസ്ഥാനത്തെ ഭരണം എന്നതായിരിക്കരുത്. അങ്ങനെയൊരു ലക്ഷ്യം ഇല്ലാതിരുന്നത് കൊണ്ട് 34 വർഷങ്ങൾ തുടർച്ചയായി ഭരിച്ചിട്ടും കാര്യമായ മാറ്റങ്ങൾ ഒന്നും ബംഗാൾ എന്ന സംസ്ഥാനത്ത് വരുത്താൻ ആയില്ല. അത് സാധ്യവും അല്ല. കാരണം രാഷ്ട്രീയ പരമാധികാരവും സാമ്പത്തിക പരമാധികാരവും ഇല്ലാതെ അടിസ്ഥാന മാറ്റങ്ങൾ ഒന്നും ഒരു രാജ്യത്തും സാധ്യമാവില്ല. കേന്ദ്ര ഭരണത്തിന്റെ അനുവാദത്തോടെയല്ലാതെ ഒരു "സംസ്ഥാനത്തിനും" യാതൊന്നും ചെയ്യാൻ ആവില്ല. എന്നാൽ ലക്ഷ്യം ഭരണം ഇന്ത്യ എന്ന രാജ്യം ആയിരുന്നെങ്കിൽ ഇന്ത്യക്ക് ആകെ ബാധകമായ തീരുമാനങ്ങൾ എടുക്കാൻ കഴിയും..
//26 02 2026//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ