2025 ഒക്‌ടോബർ 27, തിങ്കളാഴ്‌ച

621. "വർഗ്ഗ ശത്രുക്കൾ ഇല്ല" എന്ന അടിസ്ഥാനത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ട് പോകില്ല.

  621. "വർഗ്ഗ ശത്രുക്കൾ ഇല്ല" എന്ന അടിസ്ഥാനത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം   മുന്നോട്ട് പോകില്ല.

//

 

1969 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗം ആയത് സോഷ്യലിസ്റ്റ് വ്യവസ്ഥക്കാണ്. ഇപ്പോൾ 76 വയസും 55 വർഷത്തെ പാർട്ടി അംഗത്വവും. പാർട്ടി അംഗം ആകുമ്പോൾ 1950 കാലം മുതൽ ഇന്ത്യയിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യൻ മുതലാളിത്ത വളർച്ചക്കാണ് നിലകൊള്ളുന്നത് എന്ന അറിവ് ഇല്ലായിരുന്നു. 2002 ൽ ഒരു പാർട്ടി ക്ലാസ്സിൽ അത് അറിഞ്ഞപ്പോൾ മുതൽ അതിനെതിരായി കഴിയാവുന്നതിന്റെ പരമാവധി ഉൾപ്പാർട്ടി സമരം നടത്തി. സിപിഐ, സിപിഐ(എം) നേതൃത്വങ്ങൾ മുതലാളിത്തം വളർത്തുന്നത് ഉപേക്ഷിക്കുന്ന യാതൊരു ലക്ഷണവും ഇന്ന് വരെ (9 05 2026) കാണുന്നില്ല. സാമൂഹ്യ മാധ്യമങ്ങൾ വഴി അല്ലാതെ ആരോടും യാതൊരു കാര്യവും പറയാൻ ആവില്ല എന്നതും നിസ്സഹായൻ ആക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ പറയുന്നത് തികഞ്ഞ ശത്രുതയോടെ മാത്രം കാണുന്ന സഖാക്കളും. 140 കോടി ഇന്ത്യൻ ജനതയുടെ ഭാവിയുടെ കാര്യം ആണെന്ന ചിന്ത പോലും സിപിഐ(എം), സിപിഐ നേതാക്കൾക്ക് ഉണ്ടാവില്ല. എവിടെയാണ് "തെറ്റ്" എന്ന് മനസിലാക്കാതെയാണ് "തെറ്റ് തിരുത്തും" എന്ന് പറയുന്നത്.
//
2026 ലും നൂറ്റിനാല്പത് കോടി ജനങ്ങളുള്ള ഇൻഡ്യയിൽ നൂറ് വർഷത്തിലധികം ചരിത്രമുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഒരു സംസ്ഥാനത്ത് പോലും ഭരണം ഇല്ല. മുതലാളിത്തത്തിനുള്ളത് അല്ല മാർക്സിസം എന്നതിൽ യാതൊരു സംശയവും ഇല്ലാതിരുന്നതിനാൽ മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച എന്ന കാഴ്ച്ചപ്പാടിലുള്ള സിപിഐ(എം) പാർട്ടി പരിപാടി മാറണം എന്ന് 2002 കാലം മുതൽ ആവശ്യപ്പെടുകയാണ്. സോഷ്യലിസ്റ്റ് ഇന്ത്യ; ജനകീയ ജനാധിപത്യത്തിലൂടെ എന്നത്‌ ആകണം പാർട്ടി പരിപാടി എന്ന് നിരവധി വർഷങ്ങളായി ഒരോ പാർട്ടി കോൺഗ്രസിന്റെ സമയത്തും അപേക്ഷിച്ചുവരികയാണ്. സിപിഐ(എം) പോളിറ്റ് ബ്യൂറോയിൽ ഉള്ള സഖാക്കൾക്ക് മാർക്സിസം മുതലാളിത്തത്തിന് ഉള്ളതല്ല എന്ന് ബോധ്യമാകുന്നില്ല. 2025 ഏപ്രിൽ മാസത്തിൽ നടന്ന 24 മത് പാർട്ടി കോൺഗ്രസിൽ എങ്കിലും മാറ്റങ്ങൾ പ്രതീക്ഷിച്ചു. യാതൊന്നും സംഭവിച്ചില്ല. വളരെ വലിയ ഭൂരിപക്ഷം ഉണ്ടായിരുന്ന ബംഗാൾ അസ്സംബ്ലിയിൽ ഒരാൾ പോലും നിരവധി വർഷങ്ങൾ ആയി ഇല്ല. ഏറ്റവും, ഒടുവിൽ കേരളത്തിൽ ഉണ്ടായിരുന്ന ഭരണവും ഇല്ലാതായി. ഇനിയെങ്കിലും സിപിഐ(എം) പോളിറ്റ് ബ്യൂറോയിൽ ഉള്ള സഖാക്കൾക്ക് മുതലാളിത്തത്തിനുള്ളത് അല്ല മാർക്സിസം എന്ന് ബോധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
//
ജനാധിപത്യം എന്താണെന്നോ, ഇന്ത്യൻ ഭരണ ഘടന എന്താണെന്നോ, മാർക്സിസം എന്തിനാണെന്നോ അറിയാത്തവർക്ക് തെറ്റ് എന്താണ്, എവിടെയാണ് എന്നൊന്നും മനസിലാവില്ല. അതാണ്‌ ഇന്ത്യയിൽ ബിജെപി യെ ഒഴിവാക്കി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നെന്നും ഭരിക്കട്ടെ എന്ന് കഴിഞ്ഞ പാർട്ടി കോൺഗ്രസിലും തീരുമാനിച്ചത്.
//
മാർക്സിസത്തിനും തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തിനും എതിരായി ശുദ്ധ നുണകളുടെ പെരുമഴകൾ വർഗ്ഗ ശത്രുക്കൾ നടത്തുമ്പോൾ മാർക്സിസം അൻഗീകരിക്കുന്നതായി ഭാവിക്കുന്ന ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾ" സോഷ്യലിസത്തിന് എതിരായും വർഗ്ഗ ശത്രുക്കൾ ഇല്ല എന്ന നിലപാടും സ്വീകരിക്കുകയാണ്. സ്വാഭാവികമായും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇല്ലാതാകും.

//

ഇന്ത്യ ഭരിക്കുന്നതിനുള്ള സ്ഥാനാർത്ഥികൾ ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ ഇടതു പക്ഷത്തിന് ഇല്ലാത്തിടത്തോളം ഇന്ത്യ ഭരിക്കേണ്ടത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നിലപാട്. "വർഗ്ഗ ശത്രുക്കൾ ഇല്ല" എന്ന നിലപാട് കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വീകരിക്കുമ്പോൾ ചൂഷക വർഗ്ഗങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇന്ത്യയിൽ നിലനിൽക്കാൻ അനുവദിക്കില്ല. ബംഗാൾ ഉൾപ്പെടെ ഇന്ത്യ ഒട്ടാകെ സംഭവിച്ചു കൊണ്ടിരിക്കുന്നത് അതാണ്. കോൺഗ്രസ് ഇന്ത്യ ഭരിക്കാൻ ആരും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വോട്ടു നൽകില്ല. അതാണ് 2019; 2024 തെരഞ്ഞെടുപ്പുകളിൽ സംഭവിച്ചത്. ഇന്നത്തെ നിലയിൽ 2029 ലും മാറ്റം വരില്ല.

//
"വർഗ്ഗ ശത്രുക്കൾ ഇല്ല" എന്ന നിലപാടിലെ അപകടം ബോധ്യമാകുന്നില്ല. വർഗ ശത്രുക്കൾ ഇല്ല എന്ന നിലപാട് "മാർക്സിസം" എന്ന തത്വ ശാസ്ത്രം പൂർണമായും തള്ളിക്കളയുകയാണ് എന്നത് മനസിലാകുന്നില്ല.
മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലെ അപകടം ബോധ്യമാകുന്നില്ല. വർഗ സഹകരണം അല്ല മാർക്സിസം എന്ന് ബോധ്യമാവില്ല.  മാർക്സിസം മനസിലായിട്ടില്ല.  "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" യാണെങ്കിലും ഇന്ത്യയിൽ ചെങ്കൊടിയുടെ രാഷ്ട്രീയം ഇല്ലാതാക്കുന്നതിൽ ഇൻഡ്യയിലെ എല്ലാ ചൂഷക വർഗ്ഗ ശക്തികളും ഒന്നായി അണി നിരക്കുക തന്നെ ചെയ്യും. "ഇൻഡ്യ സഖ്യ" ത്തിന്റെ ഭാഗം ആണെകിലും ഇടതുപക്ഷത്തെ പരാജയപ്പെടുത്തുന്നതിൽ എല്ലാ ദുഷ്ടശക്തികളും ഒരേ മനസ്സാകും.
//
"അവിടെയൊന്നും ഞങ്ങളുടെ പാർട്ടി ഇല്ല" എന്ന് മുതിർന്ന സഖാക്കളും പറയുന്നത് വളരെയേറെ സന്തോഷത്തോടെയാണ്. ഞങ്ങൾക്ക് അവിടത്തെ കാര്യങ്ങൾ ഒന്നും അറിയേണ്ടതില്ലല്ലോ എന്നതാണ് സന്തോഷത്തിന്റെ കാരണം. മാർക്സിസത്തിന്റെ അടിസ്ഥാനം മനുഷ്യത്വം ആണെന്ന് മനസിലാക്കുകയും ദാരിദ്ര്യത്തിന്റെയും ചൂഷണത്തിന്റേയും ക്രൂരത അനുഭവിക്കുന്ന ഇന്ത്യയിലെ കോടിക്കണക്കായ ജനങ്ങളുടെ ജീവിതരക്ഷയാണ് മാർക്സിസത്തിന്റെ ലക്‌ഷ്യം എന്ന് മനസിലാക്കണം എങ്കിൽ ലേശം മനസാക്ഷി എങ്കിലും ഉണ്ടാകണം. ഇന്ത്യയാണ് നമ്മുടെ രാജ്യം എന്ന തോന്നൽ പോലും ഇല്ല എന്നതാണ് വസ്തുത. മുതലാളിത്തം ആണ് പ്രോത്‌സാഹിപ്പിക്കേണ്ടത് എന്ന ലക്ഷ്യം ഏറ്റെടുത്തപ്പോൾ മുതലാളിത്തത്തിന്റെ അടിസ്ഥാനം ആയ സ്വാർത്ഥത മാത്രമായി എല്ലാവരുടെയും ലക്‌ഷ്യം. ഒരു ഹരിഹരക്കുറുപ്പ് മാർക്സിസം സോഷ്യലിസത്തിന് മാത്രം ഉള്ളതാണ് എന്ന് പറഞ്ഞാലൊന്നും "കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) നേതൃത്വങ്ങളിൽ ഉള്ളവർക്ക് പരിഗണിക്കേണ്ട ആവശ്യം ഇല്ല. അവർ നിലപാടുകളിൽ ഒന്നും യാതൊരു മാറ്റവും വരുത്തില്ല. എങ്ങനെയെങ്കിലും നേതൃത്വത്തിൽ തുടരാൻ പറ്റുന്ന കാലം വരെ തുടരുക. അത്ര മാത്രം. സോഷ്യലിസത്തിന് അല്ലാതെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവശ്യം ഇല്ലെന്നും മുതലാളിത്തത്തിൽ ഉറച്ചുനിൽക്കുക എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൂർണമായ തകർച്ച ആയിരിക്കും ഫലം എന്നതൊന്നും അവർക്ക് മനസിലാവില്ല. ഹിന്ദുത്വ ഭീകരതയുടെ ജൈത്രയാത്ര അവർക്ക്‌ മനസിലാവില്ല. എന്താണ് മാർക്സിസം എന്നതിനെക്കുറിച്ച് യാതൊരു അറിവും ഇല്ലാത്തതിനാൽ സോഷ്യലിസം അംഗീകരിച്ചാൽ ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിന്റെ ശക്തി എന്താണ് എന്ന് നമുക്കറിയാം എന്ന് പറഞ്ഞാലൊന്നും ആർക്കും അത് മനസിലാവില്ല. ബോധ്യമാവില്ല. അവർക്ക്‌ ആരോടും ശത്രുത ഇല്ലാത്തതിനാൽ വർഗ ശത്രുക്കൾ എന്ന വിഷയവും അവർക്കില്ല. കാറൽ മാർക്സിന്റെ ജീവചരിത്രം എങ്കിലും വായിച്ചിട്ടുള്ളവർക്ക് മാത്രമേ ആ മനുഷ്യ സ്‌നേഹി എന്തിനായിരുന്നു ഒരു ജീവിതം മാറ്റി വച്ചത്‌ എന്ന് മനസിലാവുകയുള്ളു. സോഷ്യലിസം എന്ന ലക്‌ഷ്യം ഉണ്ടായിരുന്നപ്പോൾ ഉണ്ടായ പാർട്ടി മാത്രമേ ഇപ്പോഴും നിലനിൽക്കുന്നുള്ളു എന്നതും വീണ്ടും സോഷ്യലിസം ലക്‌ഷ്യം ആകാതെ ഇന്ത്യയിൽ പാർട്ടി അല്പം പോലും മുന്നോട്ടു പോവില്ല എന്നതും അവരെ ബോധ്യപ്പെടുത്താൻ യാതൊരു മാർഗവും ഇല്ല.
//
ലോകത്ത്‌ ഒരു കാരണ വശാലും തൊഴിലാളിവർഗം ഒരു രാഷ്ട്രീയ ശക്തി ആകാൻ പാടില്ല. അത് ലോക മുതലാളിത്തത്തിന്റെ; ഇപ്പോൾ അതിന്റെ കേന്ദ്രമായ അമേരിക്കൻ സാംബ്രാജ്യത്വത്തിന്റെ നിലപാടാണ്. പണിയെടുക്കുന്ന ജനങ്ങൾ എന്നും നിത്യ ദാരിദ്ര്യത്തിൽ മാത്രമേ കഴിയാവു എന്ന കാര്യത്തിൽ ലോകത്താകമാന മുള്ള ചൂഷക വർഗ്ഗങ്ങൾക്ക് നിർബന്ധം ഉണ്ട്. അതാണ് ഡൊണാൾഡ് ട്രംപ് എന്ന അമേരിക്കൻ പ്രസിഡന്റ്‌ "വെനിസ്വല" എന്ന കൊച്ചു രാജ്യത്തിന്റെ മേൽ ഗുണ്ടായിസം കാണിക്കുന്നത്. അതിന്റെ ഭാഗമാണ് ഇന്ത്യൻ ബൂർഷ്വാസി ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലനിൽക്കാതിരി ക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നത്. ജനാധിപത്യം പോലും ബൂർഷ്വാസിക്ക്‌ താത്പര്യം ഉള്ള കാര്യം അല്ല. എന്നാൽ അവർക്ക് അത് നിഷേധിക്കാനും ആവില്ല. വെനിസ്വലയിൽ അവിടത്തെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഭരണം കൂടം ആണ് ഉള്ളത്. അതിനെതിരെ നിലപാട് എടുക്കേണ്ട ഒരു കാര്യവും ഡൊണാൾഡ് ട്രംപിന് ഇല്ല. എങ്കിലും അനാവശ്യമായി ദ്രോഹിക്കുകയാണ്. ഇന്ത്യയിലും ഇന്ത്യൻ ചൂഷക വർഗങ്ങൾക്ക് ഇൻഡ്യയിൽ ചെങ്കൊടിയുടെ രാഷ്ട്രീയം പാടില്ല എന്നതിൽ ഹിന്ദുത്വ ബിജെപിയും കോൺഗ്രസും ഒരേ നിലപാടിലാണ്. അതാണ് തൃശൂർ ജില്ലയിൽ ഒരു പഞ്ചായത്തിൽ പോലും ഭരണം ഇല്ലെങ്കിലും തൃശൂരിൽ ബിജെപി വിജയിക്കാൻ കോൺഗ്രസ് ഒരു പാർലമെന്റ് മണ്ഡലം തന്നെ വിട്ടുകൊടുത്തതും. ആരും വോട്ട്‌ ചെയ്തില്ലെങ്കിലും വോട്ടിങ്ങ് മെഷ്യനിൽ കൃത്രിമം നടത്തി അവർ വിജയിക്കും.
//
വർഗ ശത്രുക്കൾ ഇല്ല എന്ന നിലപാടിന്റെ അപകടം.
//
കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ കേരളത്തിലെ ജനങ്ങൾ വളരെനല്ല ഭൂരിപക്ഷം നല്കി വിജയിപ്പിച്ച ഇടതുപക്ഷമുന്നണിയുടെ നേതാവാണ്‌. അദ്ദേഹത്തെ ഒരു വിധത്തിലും ഭരിക്കാൻ അനുവദിക്കില്ല എന്നതാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാട്. റോഡിലും വിമാനത്തിലും വച്ച് ആക്രമിക്കുക എന്നതുൾപ്പെടെ നേരിട്ടും ലാവലിൻ കേസിൽ പ്രതിയല്ല എന്ന് അറിഞ്ഞിട്ടും സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തും തേജോ വധം ചെയ്യാൻ ശ്രമിച്ചു. സ്വപ്ന സുരേഷിന്റെ നേതൃത്വത്തിൽ ബിജെപിയുടെ പിന്തുണയിൽ നടത്തിയ സ്വർണ കള്ളക്കടത്തിനെ പിണറായി വിജയൻറെ പേരിൽ ആക്കാൻ ബോധപൂർവം ശ്രമിച്ചു. യാതൊരു നിയമ വിരുദ്ധ കാര്യങ്ങളും ചെയ്യാത്ത അദ്ദേഹത്തിന്റെ മകളെയും മകനേയും അപകീർത്തിപ്പെടുത്താൻ ബോധപൂർവം ശ്രമിച്ചു. ഇതിലൊന്നും ഒരു വിധത്തിലുള്ള നിയമ വിരുദ്ധ കാര്യങ്ങളും ഇല്ലാത്തതിനാൽ സഖാവ് പിണറായി വിജയനെ ഒരു തരത്തിലും ഒരു പോറൽ പോലും ഏൽപ്പിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളത്തിലെ നേതാക്കൾക്ക് ആയില്ല. സഖാവ് പിണറായി വിജയന് മനസിലാക്കാൻ കഴിയാത്ത കാര്യം എന്ത് കൊണ്ടാണ് ജനങ്ങൾ തെരെഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉൾപ്പെടെ ഉള്ള പ്രതിപക്ഷവും അവരോട് ചേരുന്ന എല്ലാ പത്രങ്ങളും ഇത്ര രൂക്ഷമായ ആക്രമണം നടത്തുന്നത് എന്നാണ്‌. തികച്ചും കാര്യക്ഷമമായി കേരളത്തിന്റെ വികസനത്തിനായി മാത്രമേ അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളു. എത്രയൊക്കെ ആയാലും സ.പിണറായി വിജയന് പ്രതിപക്ഷങ്ങളോട് യാതൊരുവിധത്തിലും ഉള്ള വിരോധമോ ശത്രുതയോ ഇല്ല എന്നതാണ്. പാർട്ടി സഖാക്കളെ കൊല്ലുന്നതും അഴിമതി ഉൾപ്പെടെ എത്രയോ നീചമായ മാർഗത്തിൽ പണം സമ്പാദിക്കുന്നത് ഉൾപ്പെടെ എന്തെല്ലാം പ്രതിപക്ഷം ചെയ്താലും അദ്ദേഹം അത് ക്ഷമിക്കും. തെരെഞ്ഞെടുപ്പ് അവസരങ്ങളിൽ പോലും വികസനം അല്ലാതെ യാതൊന്നും പറയാറില്ല. മുൻ മുഖ്യ മന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിൻതന്നെ പറഞ്ഞത് "പറായാവുന്ന കാര്യങ്ങൾ പോലും പിണറായിപറയാറില്ല" എന്നാണ്. അതാണ് കേരളത്തിന്റെ മുഖ്യ മന്ത്രി സ.പിണറായി വിജയന്റെ മഹത്വം. അദ്ദേഹം ആരെയും എതിരാളികൾ ആയോ ശത്രുക്കൾ ആയോ കാണുകയില്ല. തെരഞ്ഞെടുപ്പുകളിൽ എത്ര ദയനീയമായ പാരാജയങ്ങൾ ഏറ്റുവാങ്ങിയാലും ആരും ശത്രുക്കൾ അല്ലാത്തതിനാൽ അവരുടെ ഏതെല്ലാം വിധത്തിലുള്ള സാമൂഹ്യ വിരുദ്ധ നടപടികളുണ്ടായാലും അതൊക്കെ പറഞ്ഞ് അവരെ ബുദ്ധിമുട്ടിലാക്കാൻ അദ്ദേഹം തയ്യാറാവില്ല.
//
പക്ഷെ അദ്ദേഹത്തിന് മനസിലാകാത്ത വിഷയം അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) നേതാവ് ആയതുകൊണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയിൽ നിലനിൽക്കാൻ പാടില്ല എന്നത് കൊണ്ടാണ് കോൺഗ്രസും അവരെ പിന്തുണക്കുന്ന ബൂർഷ്വാ പത്രങ്ങളും അദ്ദേഹത്തിനെതിരെ രൂക്ഷമായ ആക്രമണം നടത്തുന്നത് എന്നതാണ്. സഖാവ് പിണറായി വിജയനെ സംബന്ധിച്ചിടത്തോളം വർഗ ശത്രുക്കൾ എന്ന വിഷയമേയില്ല. മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ച എന്നത് സഖാവ് ഇഎംഎസിന്റെ നിലപാട് ആണ്. എല്ലാ കാര്യങ്ങളിലും സഖാവ് ഇഎംഎസ് സ്വീകരിച്ചിട്ടുള്ള നിലപാടിൽ നിന്നും അദ്ദേഹം ഒരു തരി പോലും വ്യതിചലിക്കില്ല. "നമ്മുടെ നാട്" എന്നാൽ അദ്ദേഹത്തിന് "കേരളം" മാത്രമാണ്. "ഇന്ത്യ" അല്ല.   "നമ്മുടെ നാട്" കേരളം ആയതുകൊണ്ട് ഇന്ത്യ ആര് വേണമെങ്കിലും ഭരിക്കട്ടെ എന്നതാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ നിലപാട്.  കേരളത്തിന്റെ വികസനം മാത്രം ആയിരുന്നു ഇഎംഎസിന്റെ ലക്‌ഷ്യം എന്നതുകൊണ്ടും "ഇന്ത്യ" എന്ന രാജ്യം ഇഎംഎസിന്റെ ഭാവനയിൽ പോലും ഇല്ലാതിരുന്നതുകൊണ്ടും കേരളം ഒഴികെയുള്ള ഇന്ത്യയുടെ കാര്യം അദ്ദേഹത്തിന് അറിയുകയേ വേണ്ട. മാത്രമല്ല "പാർലമെന്ററി മാർഗ്ഗത്തിൽ സോഷ്യലിസം സ്ഥാപിക്കുന്നത് പോയിട്ട് സാമൂഹ്യപരിഷ്ക്കരണങ്ങൾ പോലും സാധ്യമല്ല എന്നും സഖാവ് ഇഎംഎസ് പറഞ്ഞിട്ടുണ്ട്. വർഗ ബോധം; വർഗ വൈരുദ്ധ്യങ്ങൾ; വർഗ സമരം എന്നതൊന്നും സഖാവ് ഇ എം എസിനും മനസിലാകാത്ത കാര്യങ്ങൾ ആയിരുന്നത് കൊണ്ടാണ്   "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച"    എന്ന നിലപാട് സഖാവ് ഇഎംഎസ് സ്വീകരിച്ചത് എന്നതൊന്നും സഖാവ് പിണറായി വിജയനെ സംബന്ധിക്കുന്ന കാര്യങ്ങൾ അല്ല. വർഗ ശത്രുക്കൾ എന്ന വിഷയമേ അദ്ദേഹത്തിന് ഇല്ലാത്തതു കൊണ്ട് ഏത് വർഗത്തിന് എതിരെയാണ് കാറൽ മാർക്സ് "തൊഴിലാളി വർഗ സർവ്വാധിപത്യം" വേണം എന്ന് പറഞ്ഞത് എന്നും അത് എന്ത് കൊണ്ടാണ് എന്നും അദ്ദേഹത്തിന് അറിയില്ല. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ കൂടി ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഇടതുപക്ഷ ഭരണത്തിനും അതിന്റെ നേതാവായ പിണറായി വിജയനും എതിരെ രൂക്ഷമായ ആക്രമണം എന്നതും അദ്ദേഹത്തിന് മനസിലാവില്ല.
//
സഖാവ് പിണറായി വിജയന് പോലും എന്താണ് "കോൺഗ്രസ്" എന്ന് മനസ്സിലാവുന്നില്ല എങ്കിൽ പ്രകാശ് കരാട്ടിന് ഒരിക്കലും മനസിലാവില്ല. അതിനർത്ഥം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പ് മാർ ഇന്ത്യ എന്നെന്നും ഭരിക്കുക എന്നത് മാത്രം ആയിരിക്കും. കാരണം "ഡോണാൾഡ് ട്രമ്പ്" മുതലാളിത്ത ത്തിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ്. ആരുടെ മേലും ഒരു കാരണവും ഇല്ലാതെ ശുദ്ധ ഗുണ്ടായിസം പ്രയോഗിക്കുക. ഇന്ത്യ ഏത് രാജ്യത്തു നിന്നും ക്രൂഡ് ഓയിൽ വാങ്ങണം എന്ന് അദ്ദേഹം തീരുമാനിക്കുന്നത് എന്ത് അധികാരത്തിൽ ആണ് എന്ന് ആർക്കും അറിയില്ല. അതിന്റെ കേരളത്തിലെ ഉദാഹരണം മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആണ്. സുധാകരന് പൂർണ പിന്തുണ കൊടുത്തിരുന്നവർ എല്ലാം അതേ സ്വഭാവക്കാർ തന്നെ യാണ്. പ്രായം കൂടിയത് കൊണ്ട് മാത്രം സുധാകരനെ മാറ്റിയതാണ്. പിണറായി വിജയനോട് മാത്രം അല്ല സുധാകാരന് ശത്രുത ഉണ്ടായിരുന്നത്. ഒരു തെറ്റും ചെയ്യാത്ത എസ്എഫ്ഐ ആയത് കൊണ്ട് മാത്രം ആണ് ധീരജ് എന്ന വിദ്യാർഥിയെ കോണ്ഗ്രസ് ഗുണ്ടകൾ വധിച്ചത്.
 
 
 
 
 
 
 
/////////////////
 പാവപ്പെട്ട ജനങ്ങൾ, ജന്മം കൊണ്ട് തന്നെ അടിച്ചമർത്ത പ്പെട്ടവരുടെ ജീവിതം എന്താണെന്ന് വിദൂര ധാരണകൾ പോലും ഇല്ലാത്ത സിപിഐ (എ) പൊളിറ്റ് ബ്യൂറോ മെമ്പർമാർക്ക് "സോഷ്യലിസം" എന്നത് ഒരു വാക്ക് മാത്രമാണ്. "ദാരിദ്ര്യം" എന്നതും അവർക്ക് വെറും വാക്ക് മാത്രം. എങ്ങനെയോ അവർ സിപിഐ(എം) നേതൃത്വത്തിലും എത്തി. പ്രത്യേകിച്ചും അവർ "ബ്രാഹ്‌മണർ" കൂടി ആണെങ്കിൽ കാര്യങ്ങൾ ആർക്കും ഊഹിക്കാം. എസ് എ ഡാങ്കേയിൽ തുടങ്ങിയ "കമ്മ്യൂണിസ്റ്റ്" നേതൃത്വങ്ങൾക്ക് "മുതലാളിത്ത ത്തിന്റെ" സ്വതന്ത്രമായ വളർച്ച എന്ന പാർട്ടി പരിപാടി നൽകിയ ആവേശം - സന്തോഷം - വാക്കുകളിൽ പറയാൻ ആവില്ല. "പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കാമെന്ന് പാർട്ടി ഒരിടത്തും പറയുന്നില്ല" എന്ന് തുടർച്ചയായി പറയാൻ അവർക്ക് യാതൊരു മടിയും ഉണ്ടാവില്ല. സോഷ്യലിസം എന്ന വാക്ക്‌ പോലും അവർക്ക് അരോചകമാണ്. വാക്കുകളുടെ ഒന്നും അർത്ഥം പോലും അവർക്ക് അറിയില്ല എന്നതാണ് വാസ്തവം. "രാഷ്ട്രീയം" ശരിക്കും ആസ്വദിക്കുകയും സ്വന്തം ജീവിതവും മക്കളുടെ ഭാവിയും സുരക്ഷിതം ആക്കുകയും ചെയ്തവർക്ക് ഇന്ത്യ എന്താണെന്ന് അറിയുകയേ വേണ്ട. കേരളം മാത്രം ആണവരുടെ ലോകം. ഇന്ത്യയാണ് നമ്മുടെ രാജ്യം എന്ന ബോധം ഉണ്ടാവുക പോലും അസാധ്യമായ കാര്യമാണ്. 
//
കാർഷിക ഉത്പ്പന്നങ്ങൾക്ക് വില ഇല്ലാതെ ആത്മഹത്യ ചെയ്യുന്ന ഇന്ത്യയിലെ കൃഷിക്കാരുടെ കാര്യവും അവിടെ ജോലി ചെയ്യുന്ന കാർഷിക തൊഴിലാളികളുടെ കാര്യവും ഒരിക്കലും അവരുടെ വിഷയം ആവില്ല. അവർ സിപിഐ (എ) പൊളിറ്റ് ബ്യൂറോ മെമ്പർമാർ ആയതിനാൽ അവരെ ആർക്കും ഒന്നും പഠിപ്പിക്കാനും ആവില്ല. സഹിക്കുക മാത്രം.  അവർക്ക് "കമ്മ്യൂണിസ്റ്റ് പാർട്ടി" ഇന്ത്യയിലെ ഒരു സാധാരണ രാഷ്ട്രീയപാർട്ടി മാത്രം. അതിന് മാർക്സിസം പറയുക "പെറ്റി ബൂർഷ്വാ രാഷ്ട്രീയ" പാർട്ടി എന്നാണ്. അതാണ്‌ "ഇന്ത്യ സഖ്യ" ത്തിന്റെ ഭാഗം ആയപ്പോൾ സംഭവിച്ചത്.
 //
 വർഗ ബോധം; വർഗ വൈരുദ്ധ്യങ്ങൾ; വർഗ സമരം എന്നതൊന്നും സഖാവ് ഇ എം എസിനും മനസിലാകാത്ത കാര്യങ്ങൾ ആയിരുന്നത് കൊണ്ട് അതൊന്നും സഖാവ് പിണറായി വിജയനും അറിയില്ല. അത് കൊണ്ട് എന്താണ് യഥാർത്ഥ തൊഴിലാളിവർഗ രാഷ്ട്രീയം എന്നും അറിയില്ല. കേരളത്തിന്റെ വികസനത്തിലേക്ക് മാത്രമായി കേരളത്തിലെ "ഇടത് രാഷ്ട്രീയം" ഒതുങ്ങുന്നതും അതാണ്.  അതാണ് ഇന്ത്യൻ ബൂർഷ്വാസിയുടെ രാഷ്ട്രീയ നേതൃത്വം ആയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇൻഡ്യയിൽ തൊഴിലാളി വർഗം ഒരു രാഷ്ട്രീയ ശക്തി ആകാൻ പാടില്ല എന്ന അടിസ്ഥാനത്തിൽ സഖാവ് പിണറായി വിജയനെ ആക്രമിക്കുന്നത്. തിരിച്ച് രാഷ്ട്രീയമായ പ്രത്യാക്രമണങ്ങൾ ഇല്ല എന്ന് മാത്രം അല്ല ചെറുത്ത് നിൽപ്പ് പോലും ഇല്ലാത്തത്. അത് കേരളത്തിലെ മാത്രം സ്ഥിതി അല്ല. ബംഗാൾ ഉൾപ്പെടെ ഇന്ത്യ ഒട്ടാകെ ബാധകമായ കാര്യമാണ്. ഇന്ത്യയിൽ ഒരിടത്തും "ഇടതു പക്ഷം" വിജയിക്കാതിരിക്കാൻ ചൂഷക വർഗ്ഗങ്ങൾ ഒന്നായിരിക്കും.  ഈയിടെ രാഹുൽ ഗാന്ധി പറഞ്ഞത് ആർ.എസ്.എസ്; സിപിഐ(എം) ആണ് അവരുടെ ശത്രുക്കൾ ആണ് എന്ന്. യഥാർത്ഥ തൊഴിലാളിവർഗ രാഷ്ട്രീയം എന്താണെന്ന് ഇന്ത്യയിൽ ആർക്കും അറിയില്ല എന്നതായി ദീർഘകാലം ചൂഷക വർഗ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചത് മൂലം ഉണ്ടായ സ്ഥിതിവിശേഷം. സോഷ്യലിസം  പാർട്ടി പരിപാടി ആയി    അംഗീകരിക്കാതെ "തൊഴിലാളിവർഗ രാഷ്ട്രീയം" പ്രവർത്തനത്തിൽ ഉണ്ടാവില്ല. "തൊഴിലാളിവർഗം" ഒരു വർഗം ആണ് എന്ന ബോധം ഉണ്ടാകാതെ വർഗീയതക്ക്‌ എതിരായ ചെറുത്ത് നിൽപ്പും ഉണ്ടാവില്ല. "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച" എന്നതിൽ നിൽക്കുന്നിടത്തോളം അത് അസാദ്ധ്യമാണ്.  "ഇന്ത്യ സഖ്യം"  ഇൻഡ്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പൂർണമായും ഇല്ലാതാകാനുള്ള ഇടം മാത്രം.  "ഇന്ത്യ" ഭരിക്കാൻ ഇടതു പക്ഷത്തിന് ആവില്ല എന്ന സ്ഥിതി ഉണ്ടാകാൻ മാത്രം അത് ഇടയാക്കും. കാറൽ മാർക്സ്  175 വർഷങ്ങൾക്ക് മുൻപ് ലോകം ഒട്ടാകെ അംഗീകരിച്ച വസ്തുതയാണ് ഇന്ത്യയിൽ ഇപ്പോഴും അംഗീകരിക്കില്ലാത്തത്. ലെനിന് ആ കാര്യത്തിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. 
//
 
കേരളത്തിൽ കോണ്ഗ്രസ് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് തന്നെ ആയിരിക്കും ബംഗാൾ ഉൾപ്പെടെ ഇന്ത്യ ഒട്ടാകെ സ്വീകരിക്കുക എന്നത് മനസിലാകണം അല്പം എങ്കിലും സാമാന്യ ബുദ്ധി ഉണ്ടാകണം. തൊഴിലാളി വർഗ്ഗ രാഷ്ട്രീയം എന്താണ് എന്ന് ഒരു ശതമാനം എങ്കിലും അറിവ് ഉണ്ടാകണം. വളരെ നീണ്ട കാലം മുതലാളിത്തം മാത്രം രാഷ്ട്രീയം ആയി കരുതുകയും ഉപജീവനം എന്ന ഏക ജീവിതലക്ഷ്യം ആവുകയും ആയപ്പോൾ മാർക്സിസം പൂർണമായും ഉപേക്ഷിച്ചു. അവർക്ക് മുതലാളിത്തമല്ലാതെ മറ്റൊന്നില്ല. നില നിൽക്കുന്നത് ആത്മീയ ചൂഷണവും സാമ്പത്തികചൂഷണവും ഉൾപ്പെടുന്ന വ്യവസ്ഥ ആണെന്ന് സിപിഐ(എം) നേതൃത്വം കരുതുന്നില്ല. ആണെങ്കിൽ അത് പ്രോത്സാഹിപ്പിക്കുന്ന പ്രശ്നം ഇല്ല. പക്ഷെ അതൊന്നും കെ ദാമോദരനോ ഇഎംഎസോ ഇന്ത്യയിൽ പഠിപ്പിച്ചിട്ടില്ല. അത് കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളു എന്ന് സീതാറാം യെച്ചൂരി പറഞ്ഞപ്പോൾ ആർക്കും യാതൊരു സംശയവും ഉണ്ടായില്ല. ബംഗാളിലെ അനുഭവം കൊണ്ട് പാർട്ടി പൂർണമായും ഇല്ലാതാകും എന്ന് മനസിലായതാണ് യെച്ചൂരിയുടെ നിലപാടിന്റെ കാരണം എന്നതും ആർക്കും മനസിലായില്ല.
//
ലോകത്ത് ഒട്ടാകെയുള്ള തൊഴിലാളിവർഗം ഒരു ശക്തി ആയാൽ അതിനെ നേരിടാൻ ആർക്കും ആവില്ല എന്നത് ലോകത്താകമാനം ഉള്ള ചൂഷക വർഗങ്ങൾക്ക് ബോദ്ധ്യമായി. ഒരു കാരണ വശാലും അങ്ങനെ സംഭവിക്കരുത്. പക്ഷെ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ മുതലാളിത്തം പ്രോത്സാഹിപ്പിക്കും എന്ന് മാർക്സ് പോലും ഒരിക്കലും പ്രതീക്ഷിക്കില്ല. കിഫ്‌ബിയും അഴിമതി രഹിതവും ആണ് കേരളത്തെ ഇപ്പോൾ രക്ഷിക്കുന്നത്. അങ്ങനെ ഒത്തിരി നാൾ പോകാൻ ആവില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ ജനങ്ങളോട് രാഷ്ട്രീയമായി ഒന്നും പറയാനില്ല എന്നത് ആർക്കും അറിയില്ല. അതോടൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന നിലപാടും. ഹരിഹരക്കുറുപ്പിനെ ആരും വിശ്വസിക്കണ്ട. പക്ഷെ മാർക്‌സിനെ വിശ്വസിക്കണം.
//
അടിമ വ്യവസ്ഥയുടേയും സ്വകാര്യ സ്വത്തിന്റേയും കാലം മുതൽ പണിയെടുക്കുന്നവന്റെ രക്തം ഊറ്റിക്കുടിക്കുന്ന ഒരു വർഗം നിലനിൽക്കുന്നു എന്ന കണ്ടെത്തലാണ് കാറൽ മാർക്സിന് "മാർക്സിസം" എന്ന തത്വശാസ്ത്രം ആവിഷ്‌ക്കരിക്കുന്നതിന് പോലും ഇടയായത്. അതാണ് "എഴുതപ്പെട്ട ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രമാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനം. ലോകമൊട്ടാകെ മാർക്സിന്റെ കണ്ടെത്തലിന് പ്രസക്തി ഉണ്ടെന്നും മാർക്‌സും എൻഗൽസും മനസിലാക്കി. അതാണ് അവരുടെ ആഹ്വാനം "സർവ്വ രാജ്യ തൊഴിലാളികളെ; സംഘടിക്കുവിൻ; നിങ്ങൾക്ക് നഷ്ടപ്പെടാൻ വിലങ്ങുകൾ മാത്രം; നേടിയെടുക്കാനോ കഷ്ടപ്പാടുകളും ദാരിദ്ര്യവും ഇല്ലാത്ത ഒരു ലോകം ഉണ്ട് താനും" എന്ന്.  നിർഭാഗ്യവശാൽ നൂറ്റി നാല്പ്പത്കോടിയിൽ അധികം ജനസംഘ്യയുള്ള ഇന്ത്യ മഹാരാജ്യത്ത് മാർക്സ് കണ്ടെത്തിയ വിധത്തിലുള്ള "തൊഴിലാളിവർഗം" ഇല്ല എന്നാണ് ഇൻഡ്യയിൽ നൂറ്‌ വർഷത്തിൽ അധികം കാലം പ്രവർത്തിച്ച ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ്" നേതൃത്വങ്ങളുടെ നിലപാട്. അവർക്ക്‌ ആരോടും ശത്രുത ഇല്ല. എല്ലാവരോടും സഹോദര തുല്യമായ സമീപനം മാത്രം. മാർക്സ് ആഹ്വാനം ചെയ്തത് പോലെയുള്ള സാമൂഹ്യ വ്യവസ്ഥ ഇന്ത്യയിൽ പാടില്ല എന്നതിലും അവർക്ക് ശക്തമായ നിലപാടും ഉണ്ട്. എങ്ങനെയെങ്കിലും ഹിന്ദു വർഗീയതയുടെ ഭരണം ഇൻഡ്യയിൽ ഇല്ലാതായാൽ മാത്രം മതി. സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ആയി ജനങ്ങൾ ഒരിക്കലും വോട്ട്‌ ചെയ്യാൻ പാടില്ല എന്നതിലും അവർക്ക് നിർബന്ധം ഉണ്ട്.
 ////////////////////////////////////////////////////////////////
"തൊഴിലാളിവർഗ സർവാധിപത്യം" എന്ന വാക്ക് കേട്ടിട്ടുണ്ട് എന്നല്ലാതെ അത് എന്താണ് അല്ലെങ്കിൽ എന്തിനാണ് എന്ന് യാതൊരു ധാരണയും ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ്" നേതൃത്വങ്ങൾക്ക് ഉണ്ടായിരുന്നില്ല.  1871ൽ ഫ്രാൻസിൽ തൊഴിലാളി വർഗം ഭരണം പിടിച്ചെടുത്ത് "പാരീസ് കമ്മ്യൂൺ" സ്ഥാപിച്ചു എങ്കിലും അധികം താമസിയാതെ അത് അട്ടിമറിക്കപ്പെട്ടു. അതുകൊണ്ടാണ് മാർക്സ് പറഞ്ഞത് തൊഴിലാളി വർഗം വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്താൽ അത് പ്രതിവിപ്ലവ കാരികൾ ആട്ടിമറിക്ക പ്പെടാതിരി ക്കാൻ ഇടക്കാലത്തേക്ക് "തൊഴിലാളി വർഗ സർവ്വധിപത്യം" ആവശ്യമാണ്‌ എന്ന്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് - 1850 കളിൽ മാർക്സിസം ലോകത്ത്  അവതരിപ്പിക്കുകയും ലോക തൊഴിലാളിവർഗം അത് ഏറ്റെടുക്കുകയും ചെയ്തപ്പോൾ  ലോകമടക്കി വാണിരുന്ന സാമ്പ്രാജ്യ ശക്തികൾക്ക് അത് ഉണ്ടാക്കിയ നടുക്കം ചില്ലറ ആയിരുന്നില്ല.  ലോകത്ത് ഒട്ടാകെയുള്ള തൊഴിലാളിവർഗം ഒരു ശക്തി ആയാൽ അതിനെ നേരിടാൻ ആർക്കും ആവില്ല എന്നത് ലോകത്താകമാനം ഉള്ള ചൂഷക വർഗങ്ങൾക്ക് ബോദ്ധ്യമായി. ഒരു കാരണ വശാലും അങ്ങനെ സംഭവിക്കരുത്.     അന്ന് ലോകത്തിലെ  എല്ലാ  പിന്തിരിപ്പന്മാരും ചേർന്ന്  "കമ്മ്യൂണിസത്തിന്" എതിരെ  നടത്തിയ ആക്രമണത്തിന്  അവർ നൽകിയാണ് പേരാണ്  "കമ്മ്യൂണിസ്റ്റ്  ഭൂത" ത്തിന്  എതിരായ യുദ്ധം.  സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് എതിരെ  ലോകത്തിലെ എല്ലാ ചൂഷക വർഗ്ഗശക്തികളും ഒന്നായി  അണി  നിരന്നു.  എന്നിട്ടും 1917 ൽ  ലോകത്ത് ആദ്യമായി  മഹത്തായ ഒക്ടോബർ വിപ്ലവത്തിലൂടെ   സോഷ്യലിസ്റ്റ് രാഷ്ട്രം നിലവിൽ വന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ  സോഷ്യലിസത്തിന്റെ ശക്തി ലോകത്തെ ബോധ്യപ്പെടുത്താൻ  "സോവിയറ്റ് യൂണിയന്" കഴിഞ്ഞു.  എന്നാൽ  ലോക തൊഴിലാളി വർഗ്ഗത്തിന്റെ ആശയും ആവേശവും ആയിരുന്ന സോവിയറ്റ് യൂണിയനെ  ഇല്ലാതാക്കിയത്  അവിടത്തെ  "കമ്മ്യൂണിസ്റ്റ്" പാർട്ടി ജനറൽ സെക്രട്ടറി തന്നെ ആയിരുന്ന  "മിഖായേൽ ഗോർബച്ചേവ്" ആയിരുന്നു.
//
1991 ൽ  സോവിയറ്റ് യൂണിയനെ പിരിച്ചുവിടുകയും  അവിടത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിക്കുകയൂം ചെയ്ത  ജോലി ഇന്ത്യയിൽ 1950  കാലത്തു തന്നെ ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ്" നേതൃത്വങ്ങൾ നടത്തിയിരുന്നു..... സോഷ്യലിസം ഉപേക്ഷിക്കുകയും  മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തുകൊണ്ട്.  1920 - 25  വർഷങ്ങൾ കൊണ്ട്  ഇന്ത്യയിൽ  നിരോധനവും എല്ലാ പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ച്  വളർന്നുവന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം  സോഷ്യലിസം എന്ന ലക്‌ഷ്യം ഉപേക്ഷിച്ചപ്പോൾ മുതൽ തകരാനും തുടങ്ങി.  അതിന്  ശേഷം നീണ്ട 75 വർഷങ്ങളിലെ  അനുഭവത്തിൽ നിന്ന് പോലും  സോഷ്യലിസം എന്ന ലക്‌ഷ്യം ഇല്ലെങ്കിൽ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നിലനിൽക്കാൻ ആവില്ല എന്നത്  "കമ്മ്യൂണിസ്റ്റ്" നേതൃത്വങ്ങൾക്ക്‌"  ബോധ്യം ആകുന്നില്ല.
//
കമ്മ്യൂണിസ്റ്റ് പാർട്ടി "തൊഴിലാളിവർഗ്ഗ സർവാധിപത്യത്തിൽ ഉറച്ചു നിൽക്കുകയാണ്" എന്ന് പറയുന്നവർ കാറൽ മാർക്സിന്റെ കാലത്ത് നിന്നും ലോകത്ത്‌ വന്നിട്ടുള്ള യാതൊരു മാറ്റങ്ങളും മനസിലായിട്ടില്ലാത്തവർ ആണ്. അവർ ചില വാക്കുകൾ കേട്ടിട്ടുണ്ട് എന്ന് അല്ലാതെ ഒരു വാക്കിന്റെയും അർത്ഥം മനസിലാവില്ലാത്തവർ ആണ്. അവർക്ക് ജനാധിപത്യം തീർത്തും മനസിലാവില്ല. രാജ വാഴ്ചയിൽ രാജാവിൽ മാത്റം നിക്ഷിപ്തം ആയിരുന്ന "രാഷ്ട്രീയ അധികാരം" ജനാധിപത്യം നടപ്പിലായപ്പോൾ ഒരോ പൗരന്മാരിലേക്കു ആയി മാറി. സായുധവിപ്ലവം രാജവാഴ്ചയിൽ മാത്രം ആയിരുന്നു പ്രസക്തം. ജനാധിപത്യം നടപ്പിലായപ്പോൾ ഒരോ പൗരനും രാഷ്ട്രീയ അധികാരം ഉള്ളവരായി മാറി.. മാർക്സിന്റെ കാലത്ത് ചിന്തിക്കാൻ പോലും സാധ്യമല്ലാത്ത കാര്യമായിരുന്നു അത്. ഭരണകൂടത്തിന് ജനങ്ങളിൽ ഭൂരിപക്ഷം ഉണ്ടെങ്കിൽ അതിനു മുകളിൽ ഒരു രാജ്യത്തും മറ്റൊരു അധികാരശക്തി ഇല്ല. ജനങ്ങളുടെ ഭൂരിപക്ഷം അറിയുന്നതിന് രാജ വാഴ്ചയിൽ ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. ഇന്ത്യൻ ഭരണ ഘടന ഭേദഗതി ചെയ്ത് സോഷ്യലിസം ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1976-ൽ അംഗീകരിക്കുകയും അന്നത്തെ സ്വകാര്യ ബാങ്കുകളും പെട്രോൾ കമ്പനികളും ദേശസാൽക്കരിക്കുകയും ചെയ്തപ്പോൾ ഇന്ത്യൻ ജനത കോൺഗ്രസിന് കൊടുത്ത പിൻതുണ അഞ്ചിൽ നാല് ഭൂരിപക്ഷം ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വർഗഘടന ഇന്ത്യയിലെ വൻകിട ബൂർഷ്വാ-ഭൂ പ്രഭു വര്ഗങ്ങളുടേത് ആയത്കൊണ്ട് കോൺഗ്രസിന് സോഷ്യലിസം നടപ്പാക്കാൻ ആവില്ല എന്നത് വസ്തുതയാണ്. എന്നാൽ ഇന്ത്യൻ ജനതയ്ക്ക് സോഷ്യലിസ്റ്റ് വ്യവസ്ഥയോടുള്ള താത്പ്പര്യം ആണ് അവിടെ പ്രസക്തമായത്. സോഷ്യലിസം എന്ന ലക്‌ഷ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപേക്ഷിച്ചപ്പോൾ ഇന്ത്യൻ ജനത കോൺഗ്രസിനേയും ഉപേക്ഷിച്ചു. സോഷ്യലിസ്റ്റ് വ്യവസ്ഥക്കായി ഇന്ത്യയിലെ ജനങ്ങളുടെ അംഗീകാരം അഭ്യർഥിച്ചാൽ കോൺഗ്രസിന് കൊടുത്തതിലും വലിയ പിന്തുണ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ലഭിക്കും. പക്ഷെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ എന്താണ് ജനാധിപത്യം എന്ന് മനസിലാക്കാതെ മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിൽ ഉറച്ചുനിന്നാൽ ജനങ്ങൾ നിസ്സഹായരാകും എന്നതാണ് നിലവിലെ അവസ്ഥ. അവർക്ക്‌ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വോട്ട് ചെയ്യില്ല എന്ന നിലപാട് സ്വീകരിക്കാൻ മാത്രമേ ആവുകയുള്ളൂ.

 
//
1950 കാലം മുതൽ കഴിഞ്ഞ 75 വർഷങ്ങൾ ആയി തുടരുന്ന "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് മൂലം "മാർക്സിസം"; "സോഷ്യലിസം" എന്ന വാക്കുകൾ പോലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾ പൂർണമായും ഉപേക്ഷിച്ചിരിക്കുകയാണ്. "മുതലാളിത്തം" പ്രോത്സാഹിപ്പിക്കുന്ന തിനാൽ തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന് ഇൻഡ്യയിൽ "വർഗ ശത്രുക്കളേയില്ല" എന്ന ഉറച്ച നിലപാടിലാണ് സിപിഐ(എം); സിപിഐ പാർട്ടികൾ ഇന്ത്യയിൽ മുന്നോട്ട് പോകുന്നത്. ഒരു കാരണ വശാലും ലോകത്ത്‌ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം അല്ലെങ്കിൽ "തൊഴിലാളിവർഗ രാഷ്ട്രീയം" പാടില്ല എന്ന നിലപാടിൽ ലോകത്താകമാനം ചൂഷക വർഗ്ഗങ്ങളും അവരുടെ രാഷ്ട്രീയ നേതൃത്വങ്ങളും ഉറച്ച നിലപാടിൽ നിൽക്കുമ്പോഴാണ് ഇൻഡ്യയിലെ "കമ്മ്യൂണിസ്റ്റ്" നേതൃത്വങ്ങൾ ഇൻഡ്യയിൽ "വർഗ ശത്രുക്കളേയില്ല" എന്ന നിലപാട് സ്വീകരിച്ചിട്ടുള്ളത്. എന്താണ് "ഇന്ത്യൻ നാഷണൽ കോൺഗ്രസ്" എന്ന രാഷ്ട്രീയ പ്രസ്ഥാനം എന്നത് അവർക്ക് അറിയുകയേയില്ല. അവരെ അത് ബോധ്യപ്പെടുത്താനും ലോകത്ത്‌ ആർക്കും സാധ്യമല്ല.  അടിമയും ഉടമയും തമ്മിലും തൊഴിലാളിയും മുതലാളിയും തമ്മിലും ഉള്ള താത്പ്പര്യങ്ങളിലെ വൈരുധ്യം ഇൻഡ്യയിലെ 1950 കാലത്തെ കമ്മ്യൂണിസ്റ്റു നേതാക്കൾക്കാർക്കും മനസിലായില്ല എന്നതാണ് അടിസ്ഥാന വിഷയം. പക്ഷെ ഇപ്പോൾ നിലപാടിൽ ഒരു മാറ്റവും വരുത്താൻ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾ തയ്യാറല്ല.
//
1957 ൽ കേരളത്തിൽ ലോകത്ത് ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിൽ കൂടി അധികാരത്തിൽ വന്നത്, 1950 ജനുവരി 26 ന് ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക് ആയതുകൊണ്ടും ജന്മിക്കും ബ്രാഹ്മണനും കാർഷിക തൊഴിലാളിക്കും ഒരു വോട്ട് മാത്രം ആയത് കൊണ്ട്  ആണെന്ന് മത്സരിച്ച് വിജയിച്ചവർക്ക് ആർക്കും മനസിലായില്ല. നിർഭാഗ്യവശാൽ അപ്പോഴേക്കും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സോഷ്യലിസം ഉപേക്ഷിക്കുകയും മുതലാളിത്ത പാത സ്വീകരിക്കുകയും ചെയ്തു. എല്ലാം എല്ലായ്പോഴും മാറ്റത്തിന് വിധേയമാണ് എന്ന് പറയുന്നവർക്ക് സമൂഹത്തിൽ സംഭവിക്കുന്ന യാതൊരു മാറ്റങ്ങളും മനസിലാവില്ല. 1947 ന് മുൻപ് ബ്രിടീഷ് രാജ്ഞിക്ക് മാത്രം ആയിരുന്ന "രാഷ്ട്രീയ അധികാരം ജനാധിപത്യം നടപ്പിൽ ആയപ്പോൾ ഒരോ പൗരനിലും ആയി മാറിയത്തിലെ "വിപ്ലവം" ആർക്കും മനസിലായില്ല. ബ്രാഹ്മണനും ജന്മിക്കും കാർഷിക തൊഴിലാളിക്കും ഒരേ ഒരു വോട്ട് എന്ന ജനാധിപത്യത്തിലെ തുല്ല്യത ആർക്കും മനസിലായില്ല. അത് കൊണ്ട് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തീരുമാനിച്ചു - ജനാധിപത്യൽ കൂടി രാജ്യത്ത് സോഷ്യലിസ്റ്റ് പരിവർത്തനം അനുവദിക്കില്ല. ഭാവിയിൽ ഒരിക്കലും വിപ്ലവം നടത്താനായി രാജവാഴ്ച തിരിച്ചുവരില്ല എന്നത് ആർക്കും മനസിലായില്ല. ഒരു ഹരിഹരക്കുറുപ്പ് പറഞ്ഞാലൊന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടിൽ മാറ്റം വരുത്താനും ആവില്ല.
// 
മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ എങ്ങനെയാണ് "ജനകീയ ജനാധിപത്യം" ഉണ്ടാവുക എന്ന് മനസിലാക്കണം എങ്കിൽ മുതലാളിത്തം എന്താണ്; ജനകീയ ജനാധിപത്യം എന്താണ് എന്നെല്ലാം അറിഞ്ഞിരിക്കണം. ഒരു വാക്കിന്റെയും അർത്ഥം അറിയാതെ വെറുതെ വാക്കുകൾ ഉപയോഗിക്കുമ്പോൾ അർത്ഥം അറിയുന്നവക്ക് ബുദ്ധിമുട്ടാകും. പക്ഷെ നിസ്സഹായരാവുക അല്ലാതെ ഒന്നും ചെയ്യാൻ ആവില്ല. പക്ഷെ അർത്ഥം അറിയാതെ വാക്കുകൾ ഉപയോഗിച്ചാൽ ഉപയോഗിക്കുന്നവർ വിഡ്ഢികൾ ആകും എന്നല്ലാതെ പ്രയോചനം ഒന്നും ഉണ്ടാവില്ല. അതാണ് ഇൻഡ്യയിലെ "ജനകീയ ജനാധിപത്യവിപ്ലവം" കൊണ്ട് സംഭവിച്ചത്. പക്ഷെ അത് തിരുത്തുകയും അസാധ്യം ആയിരിക്കു കയാണ് - കാരണം "രാഷ്ട്രീയം" ഉപജീവന മാർഗം മാത്രം ആയി കാണുകയാണ്. നൂറ് വർഷത്തെ ചരിത്രം അവകാശപ്പെടുന്ന ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ്" നേതൃത്വങ്ങൾക്ക് ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ മുഴുവൻ പ്രതീക്ഷകളും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അർപ്പിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഇല്ല.  മാർക്സിസവും തൊഴിലാളി വർഗ്ഗവുമായുള്ള ബന്ധം ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ് " നേതൃത്വങ്ങൾക്ക് മനസ്സിലായിട്ടില്ല. ഇന്ത്യൻ തൊഴിലാളി വർഗത്തിന് ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആവശ്യകതയും മനസ്സിലായിട്ടില്ല.
//
1950 കാലം മുതൽ കഴിഞ്ഞ 75 വർഷങ്ങൾ ആയി തുടരുന്ന ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടരുക തന്നെ ചെയ്യും എന്നതാണ് സിപിഐ യുടെ കഴിഞ്ഞ 25 മത് പാർട്ടി കോൺഗ്രസിന്റേയും നിലപാട് തെളിയിക്കുന്നത്. ഒരു പക്ഷെ സിപിഐ(എം) നിലപാടിൽ തുടരാൻ തന്നെ തീരുമാനിച്ചതും ആകാം. കാരണം 1950 കാലത്ത് അവിഭക്ത പാർട്ടിയുടെ നിലപാടിൽ തന്നെ തുടരുക. അതിനർത്ഥം 1950 കാലം മുതൽ കഴിഞ്ഞ 75 വർഷങ്ങൾ ആയി തുടരുന്ന നിലപാടിൽ ഒരു അപകടവും കാണുന്നില്ല. നിലനിൽക്കുന്നത് ചൂഷക വർഗ വാഴ്ച്ച ആണെന്ന് മനസിലാകുന്നില്ല. പിന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസക്തിയും ബോധ്യമാകില്ല. മറ്റ് രാഷ്ട്രീയ പാർട്ടികൾ പോലെ ഒരു രാഷ്ട്രീയ പാർട്ടി മാത്രം. അതാണ് "ഇന്ത്യ" സഖ്യത്തിലെ വസ്തുത. ബിജെപിയെ ഒഴിവാക്കാൻ മാത്രം ഉള്ള ഒരു വിശാല സഖ്യം എന്ന നിലക്ക് ആയാലും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സോഷ്യലിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിക്കേണ്ട ആവശ്യം ഇല്ല. പക്ഷെ ഇന്ത്യയിലെ ആവശ്യം ആയി കരുതുന്നത് "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച" ആണെന്നതാണ് അടിസ്ഥാന വിഷയം. അത് ഉപേക്ഷിക്കാൻ സാധ്യമല്ല. അതാണ് പൊതു സമ്പത്ത് വൻകിട മുതലാളിമാർക്ക് നല്കുന്നതിനോട് കാണിക്കുന്ന ഒടുങ്ങാത്ത താത്‌പര്യം. 
//
 
ഇന്ത്യയിലെ "ജാതി വ്യവസ്ഥ"യാണ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് മുന്നേറാൻ കഴിയാത്തത് എന്ന ചിലരുടെ അഭിപ്രായങ്ങൾ എന്താണ് മാർക്സിസം; സോഷ്യലിസം എന്നതിനെക്കുറിച്ച് യാതൊരു അറിവും ഇല്ല എന്നതിന്റെ മാത്രം തെളിവാണ്. കാരണം അവർക്കാർക്കും കഴിഞ്ഞ 75 വർഷക്കാലമായി - 1950 കൾക്ക് ശേഷം മാർക്സിസം എന്താണെന്നോ സോഷ്യലിസം എന്താണെന്നോ കേൾക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നത് പാർട്ടിപരിപാടി ആയപ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറ തന്നെ ഇല്ലാതായി. എവിടെയും മുതലാളിത്തത്തെ ന്യായീകരിക്കേണ്ടത് പാർട്ടി നേതാക്കളുടെ കടമയായി. ഇത് ആരെയും കുറ്റപ്പെടുത്താൻ പറയുന്നതല്ല. എന്താണ് ജനാധിപത്യം എന്ന് അറിയാതായപ്പോൾ കണ്ടെത്തിയ എളുപ്പവഴിയാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നത്. വർഗ ബോധം; വർഗ സമരം; വർഗ ശത്രുക്കൾ തുടങ്ങിയ വാക്കുകൾ എന്താണ് എന്നത് ആർക്കും അറിയില്ല എന്നതായി സ്ഥിതി. അവർക്ക് അറിയാവുന്നത് ഇന്ത്യയിലെ ജാതി വ്യവസ്ഥയാണ്. എന്നാൽ 1950 കാലത്ത് ഇന്ത്യയിൽ ജാതി വ്യവസ്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല. അന്നത്തെ നേതാക്കൾ അധികവും ബ്രാഹ്മണരും മറ്റും ആയിരുന്നു. കാരണം ഉന്നത വിദ്യാഭ്യാസം ലഭിക്കാൻ അവർക്ക് ആയിരുന്നു കൂടുതൽ അവസരം. ഇന്ത്യ ഒട്ടാകെ പാർട്ടി വളർന്നു വരികയും ചെയ്തു.
//
സോഷ്യലിസത്തിന് അനുകൂലമായി ഒരക്ഷരം പോലും പറയില്ല എന്ന അവസ്ഥ ആവുകയും അത് വളരെ കാലം ആകുമ്പോൾ ഉണ്ടാകുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. സോഷ്യലിസത്തിന് വേണ്ടി നിലകൊള്ളുന്ന ഹരിഹരക്കുറുപ്പിനോട് ഒടുങ്ങാത്ത ശത്രുതയും. എന്നാൽ പഴയ തലമുറയിൽപ്പെടുന്ന സഖാവ് ഇഎംഎസ് ബ്രാഹ്മണനും ജന്മിയും ആയിരുന്നു. എന്നിട്ടും കമ്മ്യൂണിസ്റ്റ് ആയത് മാർക്സിസത്തിന്റെ മനുഷ്യത്വത്തിന്റെ പ്രത്യേകതയാണ്. മാർക്സിസത്തിന്റെ മഹത്വം മനുഷ്യത്വവും സത്യവും ആണെന്നതാണ്. അത് അംഗീകരിക്കുന്നവരാണ് സമൂഹത്തിന്റെ 99.99 ശതമാനം ആളുകളും. അതിൽ ജാതി വ്യത്യാസങ്ങളോ ധനിക--ദരിദ്ര വ്യത്യാസങ്ങളോ ഉണ്ടാവില്ല. മാർക്സിന് ഏറ്റവും വലിയ സഹായി ആയിരുന്ന ഫ്രെഡറിക് എൻഗല്സ് ഒരു വ്യവസായിയും ധനികനും ആയിരുന്നു. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ധനിക വ്യവസായി ആയിരുന്ന രത്തൻടാറ്റ പണത്തിന് പരമാവധി വില കൽപ്പിക്കാത്ത ഒരു മനുഷ്യസ്‌നേഹി ആയിരുന്നു എന്നത് എല്ലാവർക്കും അറിവുന്ന കാര്യമാണ്. ഇപ്പോൾ സ്വീകരിച്ചിട്ടുള്ള "ഇന്ത്യ" സഖ്യം എന്നത് വർഗ്ഗശത്രുക്കൾ ഇല്ല; ഇന്ത്യൻ നാഷണൽ കോൺഗ്രസിനു മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന കാഴ്ചപ്പാടിൽ ഉള്ളതാണ്. അതാകട്ടെ മുതലാളിത്തം വളരണം എന്ന അടിസ്ഥാനത്തിൽ ഉള്ളതും.
//
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോലും പഴയ നിലപാട് "പൊതു മേഘല വ്യവസായങ്ങൾ രാജ്യത്തിന്റെ ക്ഷേത്രങ്ങൾ" ആണെന്നായിരുന്നു. കോൺഗ്രസ് ആ നിലപാടിൽ നിന്നപ്പോഴാണ് ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ സ്വകാര്യ മേഖല ബാങ്കുകളും പെട്രോൾ കമ്പനികളും ദേശസാൽക്കരിക്കുകയും ഇന്ത്യൻ ഭരണ ഘടനയിൽ "സോഷ്യലിസം" എന്ന വാക്കുകൂടി കൂട്ടി ചേർത്തതും. ആഗോള വത്ക്കരണത്തെ തുടർന്ന് കോൺഗ്രസ് പഴയ നിലപാടുകൾ ഉപേക്ഷിച്ചു. അതുകൊണ്ടുതന്നെ ഇന്ത്യൻ പാർലമെന്റിൽ അഞ്ചിൽ നാല് ഭൂരിപക്ഷം ഉണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്ത്യൻ ജനത ഇന്ത്യയുടെ ഭരണത്തിൽ നിന്നും ഒഴിവാക്കിയതും. പഴയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കാലത്തെ നിലപാട് പോലും ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ്" പാർട്ടികൾ സ്വീകരിക്കില്ല എന്നതാണ് സിപിഐ യുടെ പാർട്ടി കോൺഗ്രസും തീരുമാനിച്ചത്. അടിസ്ഥാന വിഷയം എന്താണ്; എന്തിനാണ് മാർക്സിസം എന്നതിനെക്കുറിച്ച് രണ്ട്‌ "കമ്മ്യൂണിസ്റ്റ്" പാർട്ടികൾക്കും യാതൊരു ധാരണയും ഇല്ല എന്നതാണ്.
//
 ജനാധിപത്യത്തിൽ ഇൻഡ്യയിൽ സോഷ്യലിസം സ്ഥാപിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ സോഷ്യലിസം അംഗീകരിക്കുകയും അതിന്റെ ശാസ്ത്രീയതയും സാമാന്യ നീതിയും ജനങ്ങളിൽ എത്തിക്കുകയും വേണം. അതോടൊപ്പം മുതലാളിത്ത ചൂഷണവും ആത്മീയ ചൂഷണവും അതിലേക്കു നയിക്കുന്ന പിന്തിരിപ്പൻ ആശയങ്ങളുടെ പൊള്ളത്തരങ്ങൾ ജനങ്ങളുടെ മുൻപിൽ തുറന്നു കാണിക്കുകയും വേണം. അതിനാവശ്യമായ കാര്യങ്ങൾ എല്ലാം ഇന്ത്യൻ ഭരണ ഘടനയിലും മാർക്സിസത്തിലും ഉണ്ട്. ഡോ ബി ആർ അംബേദ്ക്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇന്ത്യൻ ഭരണ ഘടന യഥാർത്ഥത്തിൽ മാർക്സിസം അംഗീകരിക്കുന്നവർക്ക് അല്ലാതെ നടപ്പിലാക്കാൻ ആവില്ല. ഭരണ ഘടനയുടെ വകുപ്പ് 14; 15 എന്നിവ എല്ലാ പൗരന്മാരുടേയും എല്ലാ അർത്ഥത്തിലുമുള്ള തുല്യത ഉറപ്പ് നൽകുന്നു. ഭരണ ഘടന വകുപ്പ് 51 A(h) പ്രകാരം ശാസ്ത്രീയചിന്ത മൗലിക കടമയാണ്. ഇത് നടപ്പിലാക്കാൻ ഭൗതികവാദവും വൈരുധ്യാധിഷ്ഠിത ഭൗതികവാദവും മനസിലാക്കിയിരിക്കണം. പണിയെടുക്കുന്നവരെ "മനുഷ്യർ" ആയി കാണാത്ത ചാതുർവർണ്യ വ്യവസ്ഥ ഇല്ലാതാകണമെന്നായിരുന്നു ഡോ.ബി.ആർ. അംബേദ്ക്കർ യഥാർത്ഥത്തിൽ ആഗ്രഹിച്ചിരുന്നത്. രാജ്യത്തിന്റെ പ്രകൃതി സമ്പത്തിൽ എല്ലാ പൗരന്മാരുടെയും അവകാശങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട്. അവയിൽ നിന്നും ആർജ്ജിക്കുന്ന സമ്പത്ത് ഉപയോഗിച്ച് ആവശ്യമുള്ള എല്ലാ പൗരന്മാർക്കും വാസയോഗ്യമായ ഭവനങ്ങളും സൗജന്യമായ വൈദ്യ സഹായവും സൗജന്യമായ വിദ്യാഭ്യ്സവും മതിയായ വാർദ്ധക്യകാല സംരക്ഷണവും നൽകാൻ മാർക്സിസം അംഗീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മാത്റമേ ആവുകയുള്ളൂ. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോ ഹിന്ദുത്വ വാദികൾക്കോ ഈ കാര്യത്തിൽ ഒന്നും ചെയ്യാൻ ആവില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഭരണ ഘടനയുടെ വകുപ്പ് 14; 15 നടപ്പിലാക്കാൻ ആവില്ലന്ന് മനസിലാക്കിയത്‌ കൊണ്ടാണ് ഡോ അംബേദ്ക്കർ 1951 ൽ തന്നെ നെഹ്‌റു മന്ത്രി സഭയിൽ നിന്നും രാജി വച്ച് ഒഴിവായത്.
//
പക്ഷെ സോഷ്യലിസമേ ആവശ്യമില്ല എന്നതാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നിലപാട്. എന്തെല്ലാം മാർക്സിസത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയ വഴി പറഞ്ഞാലും അതൊന്നും കാര്യങ്ങൾ തീരുമാനിക്കുന്നവരിലേക്ക് എത്തില്ല. അവരുടെ അറിവിൽ തൊഴിലാളിവർഗ രാഷ്ട്രീയത്തിന് ഇന്ത്യയിൽ ശത്രുക്കൾ തീർത്തും ഇല്ല. (അങ്ങനെ ഒന്ന് ഉണ്ടെന്നു പോലും പലർക്കും അറിയില്ല) ഏതായാലും ഹരിഹരക്കുറുപ്പ് മരിക്കുന്നതിന് മുൻപ് ഒരക്ഷരം പോലും ആരോടും നേരിൽ പറയാൻ പാടില്ല. കാരണം ഒരോരുത്തരും മനസ്സിൽ സൂക്ഷിക്കുന്ന അർത്ഥ ശൂന്യമായ സംശയങ്ങൾ അവർക്ക് അങ്ങനെ തന്നെ സൂക്ഷിക്കണം. കാരണം മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചയ്ക്ക് ഒരു തരത്തിലും മാറ്റം വരാൻ പാടില്ല. ജനാധിപത്യത്തിൽ എല്ലാവർക്കും രാഷ്ട്രീയ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഉള്ളവരാണ്. തീർത്തും സാമൂഹ്യ വിരുദ്ധമായ മുതലാളിത്ത ആശയങ്ങളെ പരാജയപ്പെടുത്തി കൊണ്ടല്ലാതെ മനുഷ്യ സമൂഹത്തിന് മുന്നോട്ടു പോകാൻ ആവില്ല. ഇപ്പോൾ രാജ്യം സാമൂഹ്യ വിരുദ്ധരുടെ കൈകളിൽ ആണ്. അതിൽ നിന്നും മോചിപ്പിക്കാൻ ഇന്ത്യൻ തൊഴിലാളിവർഗത്തിന് ആവും. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാർക്സിസവും സോഷ്യലിസവും അംഗീകരിച്ചാൽ മാത്രം മതി. പക്ഷെ അവർക്ക് സംശയങ്ങൾ ഒരിക്കലും തീരില്ല.
//27 10 2025//
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ