2025 ജൂലൈ 1, ചൊവ്വാഴ്ച

609. തൊഴിലാളിവർഗ സർവാധിപത്യവും പാർലമെന്ററി ജനാധിപത്യവും.

609. തൊഴിലാളിവർഗ സർവാധിപത്യവും ആധുനിക പാർലമെന്ററി         ജനാധിപത്യവും.

//

"എല്ലാം എപ്പോഴും മാറ്റത്തിന് വിധേയമാണ്," ഭൗതികവാദത്തിന്റെ പിതാവ് എന്ന് പറയാവുന്ന ശ്രീ ബുദ്ധൻ പറഞ്ഞതാണ്. ജീവനുള്ളവയിലും ജീവനില്ലാത്തവയിലും എപ്പോഴും മാറ്റങ്ങൾ സംഭവിക്കുന്നു. സമൂഹത്തിലും അത് സംഭവിക്കുന്നു. രാജവാഴ്ചകളുടെ അന്ത്യവും ജനാധിപത്യത്തിന്റെ ഉദയവും അതിന്റെ ഭാഗമാണ്. രാജവാഴ്ചയിൽ "രാജാവിൽ മാത്രം നിക്ഷിപ്തമായിരുന്ന "രാഷ്ട്രീയ അധികാരം" ജനാധിപത്യത്തിൽ "പൗരന്മാരിലേക്ക്" കൈമാറ്റം ചെയ്യപ്പെടുന്നു.,  രാജവാഴ്ചയിൽ രാജാവിൽ മാത്രം നിക്ഷിപ്തം ആയിരുന്ന "രാഷ്ട്രീയ അധികാരം" ജനാധിപത്യത്തിൽ ഒരോ പൗരനിലും ആയി മാറിയതിലെ "വിപ്ലവം" ആർക്കും മനസിലായില്ല.  "ദ്രൗപതി മുർമു" എന്ന ഇന്ത്യൻ വനിതക്ക് ഇന്ത്യയുടെ രാഷ്ട്രപതി ആകാൻ യോഗ്യത ഉണ്ടായത് 1947 ൽ ഇന്ത്യക്ക് ബ്രിട്ടനിൽനിന്നും സ്വാതന്ത്ര്യം ലഭിച്ചത് കൊണ്ടും ജനാധിപത്യം നടപ്പിലായതുകൊണ്ടും സ്ത്രീ - പുരുഷ സമത്വം അംഗീകരിക്കുന്ന ഒരു ഭരണ ഘടന നിലവിൽ വന്നത്കൊണ്ടുമാണ്. 1947 ന് മുൻപ് ഈ കാര്യം ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. അതിന് കാരണം ആയതാകട്ടെ "മാർക്സിസം" എന്ന തത്വശാസ്ത്രവും.

ജാതിയും മതവും പരിഗണിക്കാതെ എല്ലാവരെയും "മനുഷ്യനായി" കണക്കാ ക്കുന്നു എന്നതാണ് ജനാധിപത്യത്തിന്റെ മഹത്വം. യഥാർത്ഥ ജനാധിപത്യം "ജനങ്ങൾ; ജനങ്ങളാൽ; ജനങ്ങൾക്കുവേണ്ടി" എന്നതാണ്. കാൾ മാർക്സിന്റെ കാലഘട്ടത്തിൽ, നിഷ്പക്ഷമായ ഭരണ നിർവഹണം, നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ;, നിഷ്പക്ഷമായ പത്രമാധ്യമങ്ങൾ മുതലായവയെക്കുറിച്ച് ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യത്തെ ദുരുപയോഗം ചെയ്യുമ്പോൾ, അത് ജനാധിപത്യത്തിന്റെ തെറ്റായി കരുതാൻ ആവില്ല. ഹിന്ദുത്വ ഭരണം ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കാത്തതിന് ഭരണഘടന അല്ല ഉത്തരവാദി. "സായുധ വിപ്ലവത്തിലൂടെ മാത്രമേ സോഷ്യലിസം സാധ്യമാകൂ" എന്ന് പറയുന്നവർക്ക് ജനാധിപത്യം എന്താണെന്ന അറിവില്ലായ്മയാണ് കാരണം. ശ്രീ ബുദ്ധന്റെ മറ്റൊരു ഉപദേശം, "നിങ്ങൾ" ഗുരുവിനെയോ പ്രമാണങ്ങളെയോ അടിസ്ഥാനമാക്കരുത് എന്നതാണ്. കാരണം "ഗുരുക്കൾ" സ്വാർത്ഥരായിരിക്കും, അവർക്ക് മനസ്സിലാകാത്തത് അവർ സ്വീകരിക്കില്ല. മതഗ്രന്ഥങ്ങൾ അത്തരമൊരു പ്രസ്താവനയുടെ മറ്റൊരു ഉദാഹരണമാണ്. എല്ലാ മതഗ്രന്ഥങ്ങളിലും അവ എഴുതിയവരുടെ സ്വാർത്ഥത അടങ്ങിയിരിക്കുന്നു, അവ മറ്റ് മതങ്ങൾക്ക് എതിരാണ്.

//

 ഒരു തരത്തിലും ഒരു കാര്യവും മനസിലാവില്ല എന്നതാണ് 1950 കാലം മുതൽ "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നതിൽ സിപിഐ (എം), സിപിഐ പാർട്ടികൾ ഉറച്ചുനിൽക്കുന്നതിൽ നിന്നും മനസിലാവുക. അവരെ ആർക്കും ഒന്നും ചെയ്യാനും ആവില്ല. സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ആയി സ്വീകരിച്ച പാർട്ടി അച്ചടക്കം ആണ് മുതലാളിത്തം എന്നെന്നും തുടരാനുള്ള പാർട്ടി നേതൃത്വത്തിന്റെ ആയുധം.. ലെനിൻ "എന്ത് ചെയ്യണം?" എന്ന കൃതിയിൽ "സോഷ്യലിസത്തിന്റെ പ്രസക്തി ലവലേശം കുറച്ചുകാണുക എന്നാൽ ബൂർഷ്വാ ആശയങ്ങൾക്ക് ഇടയാക്കുക ആയിരിക്കും ഫലം" എന്നും "ഒരു രാജ്യത്ത് സോഷ്യലിസ്റ്റ് ആശയങ്ങൾ എത്രമാത്രം ശൈശവാവസ്ഥയിലാണോ അത്രമാത്രം സോഷ്യലിസ്റ്റ് ഇതര ആശയങ്ങളോട് അസഹ്ഷ്ണുതാ തന്നെ കാണിക്കണം" എന്നെല്ലാം പറഞ്ഞിട്ടുണ്ടെങ്കിലും 1950 കാലം മുതൽ കഴിഞ്ഞ 75 വർഷങ്ങളായി തുടരുന്ന ഇന്ത്യൻ മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ച" എന്ന നിലപാടിൽ സിപിഐ (എം), സിപിഐ പാർട്ടികൾ ഒരു മാറ്റവും വരുത്തില്ല. സോഷ്യലിസ്റ്റ് ആശയങ്ങൾ എന്നാൽ എന്താണ് എന്ന് ഇപ്പോൾ ആർക്കും അറിയില്ല. ആശയങ്ങളുടെ ആവശ്യകത പോലും ആർക്കും അറിയില്ല. ഫലമോ? ആയിരക്കണക്കിന് വർഷങ്ങളുടെ പിൻബലമുള്ള ഹിന്ദുത്വ ഭീകരഭരണം തന്നെ ഭാവിൽ എന്നെന്നും നിലനിൽക്കും. ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കെതിരെ "ബ്രാഹ്മണ തന്ത്രങ്ങൾ" എങ്ങനെ പ്രവർത്തിക്കുമെന്ന് അവർക്കറിയില്ല. ഇന്ത്യൻ ഭരണഘടനയെയും ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെയും ബിജെപി പൂർണ്ണമായും അവഗണിക്കുന്നു. "യെച്ചൂരി" പോലും പറഞ്ഞത് ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ കഴിയൂ എന്നാണ്, സി‌പി‌ഐ‌എമ്മും സിപിഐയും യെച്ചൂരിയുടെ വാക്കുകൾക്ക് പൂർണ്ണമായും വഴങ്ങിയിരിക്കുന്നു, അതായത് ഭാവിയിലും യാതൊരുമാറ്റവും ഉണ്ടാവില്ല എന്നാണ്. "ഇടതുപക്ഷത്തെ വിചാരണ കൂടാതെ മരണം വരെ തടവിൽ വയ്ക്കാം" എന്ന് മഹാരാഷ്ട്ര അസമ്പ്ളിയിൽ കോൺഗ്രസും ബിജെപി യും ചേർന്ന് നിയമം പാസാക്കിയിരിക്കുന്നത് ഇന്ത്യയിലെ ഇടതുപക്ഷ ത്തെ ഒരു കാരണവും കൂടാതെ ജയിലിൽ ഇടാം എന്നാണെന്നും "കമ്മ്യൂണിസ്റ്റ്" നേതാക്കൾക്ക് മനസ്സിലാവില്ല.

അവർ അവർക്ക് കുഴപ്പം ഇല്ലല്ലോ എന്നായിരിക്കും കരുതുന്നത്. പാവങ്ങൾ.....
//
2016 കളിൽ പ്രകാശ് കാരാട്ടിന്റെ നിലപാട് കോൺഗ്രസും ബിജെപി യും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ ആണെന്നായിരുന്നു. തികച്ചും വസ്തുതാ പരമായ നിലപാട് ആയിരുന്നു അത്. കാരണം ഇന്ത്യയിലെയും ലോകത്താകെയും ഉള്ള മുതലാളിമാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിലും രാമരാജ്യ കാര്യത്തിലും ഇന്ത്യയിലെ ചൂഷക വർഗ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിലും അവർ ഒന്നാണ്. എന്നാൽ വളരെ പെട്ടെന്ന് തന്നെ കാരാട്ടിന്റെ നിലപാട് മാറി. സീതാറാം യെച്ചൂരി "കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളു" എന്ന നിലപാട് സ്വീകരിച്ചപ്പോൾ കാരാട്ടിന്റെ നിലപാടും അതായി തീർന്നു. 1964 ൽ സിപിഐ(എം) രൂപം കൊള്ളുമ്പോൾ കോൺഗ്രസിനെ കുറിച്ചുള്ള നിലപാട് കോൺഗ്രസ് ഇന്ത്യയിലെ വൻകിട ബൂർഷ്വാ ഭൂ പ്രഭു വർഗ്ഗങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ആണെന്നായിരുന്നു.
//
അടിസ്ഥാനപരമായി ആർക്കും ഒന്നും അറിയില്ലാത്തതിനാൽ ആർക്കും എന്തും പറയാം. എങ്ങനെയെങ്കിലും പരമാവധി പ്രായം വരെ തുടർന്നാൽ മതി. വൈരുധ്യാധിഷ്ഠിത ഭൗതികവാദം ഇന്ത്യക്ക് ബാധകമല്ല എന്ന നിലപാട് 1950 കാലം മുതൽ തുടരുന്നതാണ്. അത് മാർക്സിസത്തിന്റെ ശാസ്ത്രീയത സ്ഥാപിക്കുന്നതാണ് എന്നത് ആർക്കും മനസിലായിട്ടില്ല. ഏതിന്റെയും അടിസ്ഥാനം പദാർത്ഥം ആണെന്നതാണ് ഭൗതികവാദത്തിന്റെ അടിസ്ഥാനം. ഇത് പറയണമെങ്കിൽ എന്താണ് ആത്മീയവാദം എന്ന് പറയണം. എല്ലാ മതങ്ങളുടെയും അടിസ്ഥാനം ദൈവം അല്ലെങ്കിൽ "ആത്മാവ്" ആണ് എന്നാണ്. അതെല്ലാം പറയണം എങ്കിൽ ചരിത്രപരമായ ഭൗതികവാദം എന്താണ് എന്ന് അറിഞ്ഞിരിക്കണം. വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ അടിസ്ഥാനം വിപരീതങ്ങൾ തമ്മിൽ ഐക്യവും ഉണ്ട്; സമരവും ഉണ്ട് എന്നതാണ്. അകത്തേക്ക് എന്നതിന്റെ വിപരീതം പുറത്തേക്ക് എന്നതാണ്. എല്ലാവരുടെയും "ശ്വാസ-ഉഛ്വാസം" ആണ് അതിന്റെ ഉണ്ടാഹരണം. ജീവനുള്ളതിന് എല്ലാം അത് ആവശ്യമാണ്. അതാണ് "വൈരുധ്യാധിഷ്ഠിത ഭൗതികവാദം ഇന്ത്യക്ക് ബാധകമല്ല" എന്ന് ഒരു മുതിർന്ന നേതാവ് ഒരിക്കൽ പറഞ്ഞത്. പന്ന്യൻ രവീന്ദ്രൻ എന്ന സിപിഐ നേതാവ് ഒരിക്കൽ പറഞ്ഞതാണ് ജനങ്ങളിൽ ഭൂരിപക്ഷവും ദൈവ വിശ്വാസികൾ ആയതുകൊണ്ട് ശാസ്ത്രീയത പറഞ്ഞ് ജനങ്ങളെ അകറ്റരുത്‌ എന്ന്. ആർഷ ഭാരത സംസ്ക്കാരത്തിൽ അഭിമാനം കൊള്ളണം എന്നതും ആ നേതാവിന്റെ നിലപാടാണ്. ഇതല്ലാം സൂചിപ്പിക്കുന്നത് ഇൻഡ്യൻ തൊഴിലാളിവർഗത്തോട് ഒരുവിധ കടപ്പാടും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും പ്രതീക്ഷിക്കാനില്ല എന്നത് മാത്രം. യാതൊന്നും അറിയില്ല എന്നതാണ് മുതലാളിത്തം വളർത്തുക എന്നതിൽ മാത്രമായി മുന്നോട്ടു പോകുന്നതിന്റെ അടിസ്ഥാനം. ഒരു ഹരിഹരക്കുറുപ്പിന്റെ സാമൂഹ്യമാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങൾ ആരും കാണുകയേയില്ല.
//
ഇന്ത്യൻ ഭരണ ഘടനയും അംഗീകരിക്കുന്ന "സോഷ്യലിസം" കമ്മ്യൂണിസ്റ്റ് പാർട്ടികൾ അംഗീകരിക്കുന്നത് നിലവിലെ "ഇന്ത്യസഖ്യ" ത്തിൽ തുടരുന്നതിന് എങ്ങനെയാണ് തടസം ആവുക?"സോഷ്യലിസം" അംഗീകരിക്കുന്നില്ലെങ്കിൽ മാർക്സിസം അംഗീകരിക്കുന്നില്ല എന്ന് മാത്രമാണ് അർത്ഥം. ജനങ്ങളുടെ ഭൂരിപക്ഷം ഉണ്ടെങ്കിൽ ഭരണ ഘടനയിലും ഏത് മാറ്റവും വരുത്താം.
//
 
ഇന്ത്യയിൽ എവിടെയും ബിജെപിയെ പരാജയപ്പെടുത്താൻ "ഇടത് പക്ഷം" "ഇന്ത്യ സഖ്യത്തിന്റെ" ഭാഗമാണെങ്കിലും, "ഇടതി" നെ പരാജയപ്പെടുത്താൻ ബിജെപി - ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഐക്യം ഉറപ്പായും ഉണ്ടാകും, പക്ഷെ അത് ഇടത് നേതാക്ക് ബോധ്യപ്പെടില്ല. "ഇന്ത്യ സഖ്യം" യഥാർത്ഥത്തിൽ ഒരു സോപ്പ് കുമിള മാത്രമാണ്, കാരണം ആശയ യോചിപ്പ്‌ ഇല്ലാത്ത "ഇന്ത്യസഖ്യത്തെ ഉപയോഗിച്ച ഒന്നും ചെയ്യാൻ കഴിയില്ല. കാരണം കോൺഗ്രസ്സിന്റെയും ബിജെപിയുടെയും ലക്ഷ്യം ഒന്നാണ് - ചുവന്ന പതാക ഇല്ലാത്ത രാമരാജ്യം.. സോഷ്യലിസ്റ്റ് ലക്ഷ്യമുള്ള ചെങ്കൊടിക്ക് മാത്രമേ ഇന്ത്യയിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയൂ. മാർക്സിസത്തിന് മാത്രമേ അത് സാധിക്കുകയുള്ളു..
//

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ 1950 കാലം മുതൽ ചെയ്തു കൊണ്ടിരിക്കുന്നതും ജനാധിപത്യത്തെ കൊല്ലുന്ന നടപടികൾ ആണ്. പാർട്ടി മുന്നോട്ട് പോകേണ്ടത് മാർക്സിസം അംഗീകരിക്കുന്ന സാമ്പത്തിക - രാഷ്ട്രീയ നിലപാടുകൾക്ക് ആയിരിക്കണം. മാർക്സിസം മനസിലാക്കുന്ന സാധാരണ ജനങ്ങൾ പാർട്ടി അംഗം ആകുന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥയാണ് പാർട്ടിയുടെ നയം എന്ന് കരുതിയാണ്. എന്നാൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ സ്വീകരിച്ചിട്ടുള്ള സാമ്പത്തിക നയം ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്നാണ്. മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കു ന്നതിനുള്ളതാണ് മാർക്സിസം ആവിഷ്ക്കരിച്ചത് എന്ന് ഒരു വിഡ്ഢി പോലും കരുതുകയില്ല.

//
ഇതേ സാമ്പത്തിക നിലപാടുകൾ ആണ് 1950 കാലം മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കാൻ അന്നത്തെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ തയ്യാറായതും 1964 ൽ ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം സിപിഐ എന്നും സിപിഐ(എം) എന്നും രണ്ടായി പിരിയാൻ കാരണം ആയതും. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നാഷണൽ കൗൺസിലിൽ 101 പേരിൽ സ. ഇ എം എസിന്റെ നേതൃത്വത്തിൽ 31 പേർ ഇറങ്ങി പോന്നതും ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് പാർട്ടിയെ സ്നേഹിക്കുന്ന ബഹുഭൂരിപക്ഷം പാർട്ടി അംഗങ്ങളും പൊതുജനങ്ങളും സിപിഐ(എം) നോടൊപ്പം അണിനിരന്നതും. അന്ന് ഇഎംഎസും മറ്റ് സഖാക്കളും പാർട്ടി അച്ചടക്കമോ പാർട്ടി ഭരണ ഘടനയോ അല്ല കണക്കിലെടുത്തത്. അവരുടെ മുന്നിൽ; തൊഴിലാളിവർഗത്തിന്റെയും ദരിദ്ര ജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ മറ്റ് മാർഗങ്ങളൊന്നുമില്ലായിരുന്നു. മാർക്സിസം പ്രതിനിധാനം ചെയ്യുന്ന കോടികണക്കായ തൊഴിലാളി വർഗ്ഗത്തിന്റെയും പണിയെടുക്കുന്ന ജനങ്ങളുടെ ആകെയും താത്പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യയിലെ ചൂഷകവർഗ താത്പര്യം സംരക്ഷിക്കാൻ നിലകൊള്ളുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആവില്ല എന്ന ബോധ്യത്തിലാണ്. അഴിമതിയിലും ദുർഭരണത്തിലും മടുത്ത ഇന്ത്യൻ ജനത കോൺഗ്രസിന് വോട്ട് ചെയ്യില്ല എന്ന് തീരുമാനിച്ച് കോൺഗ്രസിനെ ഇന്ത്യയുടെ ഭരണത്തിൽ നിന്നും ഒഴിവാക്കി യപ്പോൾ പകരം ഇന്ത്യയുടെ ഭരണത്തിലേക്ക് വന്നത് ഹിന്ദു വർഗീയ വാദികളാണ്. അതിന് കാരണം ആയത് സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ആയി കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളോട് വോട്ട് ചോദിക്കാൻ തയ്യാറാകാത്തത് കൊണ്ടാണ്. മുതലാളിത്ത വളർച്ച എന്ന നിലപാട് ഉപേക്ഷിച്ചാൽ ജനങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യും. എന്നാൽ സോഷ്യലിസം സ്ഥാപിക്കണം എങ്കിൽ സായുധ വിപ്ലവം തന്നെ വേണം എന്ന തെറ്റിദ്ധാരണയാണ് ഇന്ത്യൻ ഭരണ ഘടന പോലും അഞ്ചിൽ നാല് ഭൂരിപക്ഷത്തിൽ അംഗീകരിച്ചിട്ടുള്ള സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ആയി വോട്ട് ചോദിക്കാൻ കമ്മ്യുണിസ്റ്റ് പാർട്ടികൾ തടസം ആയി കരുതുന്നത്. രാജവാഴ്ചയിൽ മാത്രം പ്രസക്ത മാകുന്ന സായുധവിപ്ലവം മാനവരാശിയുടെ മുൻപിൽ ഇപ്പോൾ ഇല്ല എന്നത് പോലും കമ്മ്യുണിസ്റ്റ് നേതൃഗത്വത്തിന് ബോധ്യമാകുന്നില്ല.
//
ബഹുഭൂരിപക്ഷം പാർട്ടി അംഗങ്ങളുടെയും കോടിക്കണക്കായ സാധാരണ ജനങ്ങളുടെയും താൽപ്പര്യം അട്ടിമറിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വം മുതലാളിത്തത്തിനായി മാത്രം നിലകൊണ്ടാൽ 1964 ലെ ചരിത്രം മറ്റ് രൂപങ്ങളിൽ വീണ്ടും ആവർത്തകിക്കാൻ ഇടയാകും. മാർക്സിസം അംഗീകരിക്കുന്ന സാമ്പത്തിക നയങ്ങൾക്കായി ഇന്ത്യ ഒട്ടാകെ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങൾ തയ്യാറായാൽ മാത്രം മതി. ബാക്കി കടമ തൊഴിലാളിവര്ഗം ഏറ്റെടുത്തു കൊള്ളും.

//

 സായുധ വിപ്ലവവും തൊഴിലാളി വർഗ സർവ്വാധിപത്യവും നിലനിന്ന സോവിയറ്റ് യൂണിയൻ പോലും നിലവിൽ ഇല്ല എന്നത് പോലും ഈ കാലത്തും സായുധ വിപ്ലവത്തിലൂടെയും തൊഴിലാളിവർഗ സർവാധിപത്യത്തിലൂടെയും മാത്രമേ "സോഷ്യലിസം സാധ്യമാവുകയുള്ളു" എന്ന് കരുതുന്നവർക്ക് അറിയില്ല. പഴയ രാജവാഴ്ചയിൽ രാജാവിൽ മാത്രം ആയിരുന്ന "രാഷ്ട്രീയ പരമാധികാരം" ജനങ്ങളിൽ ആയിരിക്കും എന്നത് മാർക്സിസത്തിന് നിഷേധിക്കാൻ ആവില്ല. നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥയും നിഷ്പക്ഷമായ ഭരണ നിർവഹണവും അഭിപ്രായ സ്വാതന്ത്ര്യവും ആധുനിക ജനാധിപത്യത്തിന്റെ പ്രത്യേകതകളാണ്. അവയൊന്നും അംഗീകരിക്കാത്ത ബൂർഷ്വാ രാഷ്ട്രീയത്തെയും മുതലാളിത്ത വ്യവസ്ഥയെയും ഭൂമുഖത്തു നിന്ന് തന്നെ തുടച്ചുമാറ്റാൻ മാർക്സിസം എന്ന സാമൂഹ്യ ശാസ്ത്രത്തിന് ജനകീയ ജനാധിപത്യത്തിലൂടെ സാധ്യമാകും.

//

 ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കണമെങ്കിൽ സായുധ വിപ്ലവവും തൊഴിലാളിവർഗ സർവാധിപത്യവും കൂടിയേ കഴിയു എന്ന ധാരണയിൽ ആയിരുന്നു 1950 കാലത്തെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം. കെ ദാമോദരന്റെ മാർക്സിസ്റ്റ് പാഠാവലിയിൽ പറയുന്ന കാര്യവും സഖാവ് ഇ എം എസിന്റെ കൃതികളിൽ പറയുന്ന കാര്യവും പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കാൻ ആവില്ല എന്നാണ്. ഇന്ത്യ ഒട്ടാകെ പാർട്ടി ക്ളാസുകളിൽ പഠിപ്പിച്ചിട്ടുള്ള കാര്യങ്ങളിൽ നിന്നും അവർക്കു ശേഷം നേതൃത്വം ഏറ്റെടുത്തിട്ടുള്ളവർക്കും പിന്മാറാൻ ആവില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. 1950 ജനുവരി 26 ന് അംഗീകരിച്ച ഇന്ത്യയുടെ ഭരണ ഘടന പ്രകാരം ഇന്ത്യ ഒരു "പരമാധികാര; മതേതര; ജനാധിപത്യ റിപ്പബ്ലിക്ക്" ആണ്. 1976 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ "സോഷ്യലിസ്റ്റ്" എന്നതുകൂടി ഭരണ ഘടനയുടെ ഭാഗം ആയി. ഇപ്പോൾ നിലവിൽ ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് ഇന്ത്യ ഒരു "പരമാധികാര; മതേതര; സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്ക്" ആണ്.

//

ജനാധിപത്യത്തിൽ നിശ്ചിത ഇടവേളകളിൽ ഭരണകൂടത്തെ മാറ്റുന്നതിനോ അഥവാ വീണ്ടും ഭരിക്കുന്നതിന് അനുവദിക്കുന്നതിനോ ജനങ്ങൾക്ക് അവകാശം ഉണ്ടെന്നതും രാജവാഴ്ചയിൽ അങ്ങനെ ഒരു വിഷയമേ ഇല്ല എന്നതും സായുധ വിപ്ലവം നടത്താൻ രാജവാഴ്ചയെ സ്വപ്നം കാണുവർ ഓർക്കുന്നില്ല. രാജാവിൽ നിന്നും "രാഷ്ട്രീയ അധികാരം" ജനങ്ങളിലേക്ക് മാറ്റപ്പെടുന്നു എന്നതാണ് "ജനാധിപത്യത്തിന്റെ" പ്രത്യേകത. "ജനങ്ങൾ; ജനങ്ങളാൽ; ജനങ്ങൾക്ക് വേണ്ടി" എന്നത് മാർക്സിസത്തിന് നിഷേധിക്കാൻ ആവില്ല.
//
 ജനാധിപത്യത്തിൽ ജനങ്ങൾ രാഷ്ട്രീയ പാർട്ടികളെ പരീക്ഷിക്കുക കൂടിയാണ് ഒരോ പ്രാവശ്യം വോട്ട് ചെയ്യുമ്പോഴും. "ഞാൻ ഇന്ന ചിന്ഹത്തിൽ മാത്രമേ വോട്ട് ചെയുകയുള്ളു" എന്ന് ഉറച്ച തീരുമാനം ഉള്ളവർ വളരെ കുറവാണ്. അവരുടെ മാത്രം വോട്ട് കൊണ്ട് ഒരു പാർട്ടിക്കും വിജയിക്കാൻ ആവില്ല. അതാണ്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. 65 വർഷ ങ്ങളിൽ അധികം ഇന്ത്യ ഒട്ടാകെ ഭരണം നടത്തിയ കോൺഗ്രസിനെ ഇന്ത്യൻ ജനത ഒരോ സംസ്ഥാനങ്ങളിൽ നിന്നായി ഒഴിവാക്കികൊണ്ടിരിക്കുന്നു. 403 സീറ്റിൽ 2021 ഉത്തര പ്രദേശിൽ മത്സരിച്ചിട്ട് ഒരു സീറ്റിൽ പോലും വിജയിച്ചില്ല. ഡൽഹിൽ 2025 ഫെബ്രുവരിയിൽ എല്ലാ അസമ്പ്ളി സീറ്റിലും മത്സരിച്ചു. ഒന്നിലും വിജയിച്ചില്ല.
//
ജനാധിപത്യം എന്നാൽ ഭൂരിപക്ഷം ഉള്ളവർ ഭരിക്കുക എന്ന് മാത്രം അല്ല അർത്ഥം. ജനാധിപത്യത്തിൽ ഒരോ പൗരനും രാഷ്ട്രീയ അധികാരം ഉള്ളവർ കൂടിയാണ്. ഭൂരിപക്ഷം ഉള്ളവർ ഭരിക്കുന്നത് ജനാധിപത്യ രീതിയിൽ അല്ലെങ്കിൽ അവരെ വീണ്ടും അധികാര ത്തിൽ എത്തിക്കാതിരിക്കാനും അവർക്ക് കഴിയും. ജനാധിപത്യം തന്നെ ആട്ടിമറിക്കുന്ന സാഹചര്യം ഉണ്ടായാൽ ജനങ്ങൾ നേരിട്ട് തന്നെ രംഗത്ത് ഇറങ്ങുന്ന സാഹചര്യങ്ങളും ഉണ്ടാകും. അങ്ങനെത്തെ സാഹചര്യങ്ങളാണ് 2024 ൽ ശ്രീ ലങ്കയിലും ബംഗ്ലാ ദേശിലും ഉണ്ടായത്. 1975 ൽ ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാ ഗാനന്ധിക്ക് പിന്നീട് ഉണ്ടായ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ആയില്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സോഷ്യലിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ജനങ്ങളുടെ വിശ്വാസം നേടാൻ കഴിയുന്നില്ല.
//
കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാർക്സിസം മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യം അംഗീകരിച്ചില്ലെങ്കിൽ അവർക്കും മുന്നോട്ട് പോകാൻ ആവില്ല. കേരളം അല്ല ഇന്ത്യ എന്ന് മനസിലാവില്ല എന്നത് മാർക്സിസം മനസ്സിലാകാത്തത് പോലെയുള്ള വിഷയം ആണ്. മുതലാളിത്തത്തിന് ബംഗാൾ ജനത വോട്ട് ചെയ്യില്ല എന്ന് അവർ ആവർത്തിച്ചു തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ജനാധിപത്യവും മനസ്സിലായിട്ടില്ല. എവിടെയോ കേട്ടിട്ടുള്ള തൊഴിലാളി വർഗ സർവാധി പത്യത്തിൽ ഉറച്ചുനിൽക്കു കയാണ്. അത് എന്താണ് എന്നും ഒരു അറിവും ഇല്ല. മാനവരാശിക്ക് ചരിത്രത്തിലേക്ക് മടങ്ങാൻ ആവില്ല എന്നത് അവർക്കു മനസിലാവുന്നില്ല. സ്വാർത്ഥത അല്ലാതെ മറ്റ് ആരോടും ഉത്തരവാദിത്തം ഇല്ലാത്തത് കൊണ്ട് പരമാവധി പ്രായം വരെ തുടരുക. അത് മാത്രം.
//
ജനാധിപത്യം എന്നാൽ ഭൂരിപക്ഷം ഉള്ളവർ ഭരിക്കുക എന്ന് മാത്രം അല്ല അർത്ഥം. ജനാധിപത്യത്തിൽ ഒരോ പൗരനും രാഷ്ട്രീയ അധികാരം ഉള്ളവർ കൂടിയാണ്. ഭൂരിപക്ഷം ഉള്ളവർ ഭരിക്കുന്നത് ജനാധിപത്യ രീതിയിൽ അല്ലെങ്കിൽ അവരെ വീണ്ടും അധികാര ത്തിൽ എത്തിക്കാതിരിക്കാനും അവർക്ക് കഴിയും. ജനാധിപത്യം തന്നെ ആട്ടിമറിക്കുന്ന സാഹചര്യം ഉണ്ടായാൽ ജനങ്ങൾ നേരിട്ട് തന്നെ രംഗത്ത് ഇറങ്ങുന്ന സാഹചര്യങ്ങളും ഉണ്ടാകും. അങ്ങനെത്തെ സാഹചര്യങ്ങളാണ് 2024 ൽ ശ്രീ ലങ്കയിലും ബംഗ്ലാ ദേശിലും ഉണ്ടായത്. 1975 ൽ ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാ ഗാനന്ധിക്ക് പിന്നീട് ഉണ്ടായ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ആയില്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സോഷ്യലിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ജനങ്ങളുടെ വിശ്വാസം നേടാൻ കഴിയുന്നില്ല.
//
കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാർക്സിസം മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യം അംഗീകരിച്ചില്ലെങ്കിൽ അവർക്കും മുന്നോട്ട് പോകാൻ ആവില്ല. കേരളം അല്ല ഇന്ത്യ എന്ന് മനസിലാവില്ല എന്നത് മാർക്സിസം മനസ്സിലാകാത്തത് പോലെയുള്ള വിഷയം ആണ്. മുതലാളിത്തത്തിന് ബംഗാൾ ജനത വോട്ട് ചെയ്യില്ല എന്ന് അവർ ആവർത്തിച്ചു തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ജനാധിപത്യവും മനസ്സിലായിട്ടില്ല. എവിടെയോ കേട്ടിട്ടുള്ള തൊഴിലാളി വർഗ സർവാധി പത്യത്തിൽ ഉറച്ചുനിൽക്കു കയാണ്. അത് എന്താണ് എന്നും ഒരു അറിവും ഇല്ല. മാനവരാശിക്ക് ചരിത്രത്തിലേക്ക് മടങ്ങാൻ ആവില്ല എന്നത് അവർക്കു മനസിലാവുന്നില്ല. സ്വാർത്ഥത അല്ലാതെ മറ്റ് ആരോടും ഉത്തരവാദിത്തം ഇല്ലാത്തത് കൊണ്ട് പരമാവധി പ്രായം വരെ തുടരുക. അത് മാത്രം.
//

നദികളിൽ പാലം നിർമ്മിക്കുതിന് മുൻപ് നദി കടക്കാൻ ചെറിയ തോണികൾ ഉപയോഗിക്കുമായിരുന്നു. എന്നാൽ പാലം നിർമ്മിച്ചാൽ പിന്നെ ആരും നദി കടക്കാൻ തോണികൾ തന്നെ വേണം എന്ന് വാശി പിടിക്കാറില്ല. എന്താണ് ജനാധിപത്യം എന്ന് അറിയില്ലാത്തതാണ് സായുധ വിപ്ലവത്തെക്കുറിച്ചും തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തെ ക്കുറിച്ചും വീണ്ടും വീണ്ടും പറയുന്നതിന് കാരണം. ഇന്ത്യൻ ഭരണ ഘടന വകുപ്പ് 14, 15 പ്രകാരം എല്ലാ പൗരന്മാരും തുല്യരാണ്. അത് നടപ്പിലാക്കാൻ ജനസമ്മതി ആവശ്യപ്പെട്ടാൽ മനുഷ്യത്വം ഉള്ളവരെല്ലാം സോഷ്യലിസത്തിനായി വോട്ടു ചെയ്യും. എന്നാൽ സോഷ്യലിസത്തിനായി വോട്ട് ചോദിക്കാൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തയ്യാറാവില്ല എന്നതാണ് അടിസ്ഥാന വിഷയം. 

 //

1957 ൽ കേരളത്തിൽ ലോകത്ത് ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിൽ കൂടി അധികാരത്തിൽ വന്നത്, 1950 ജനുവരി 26 ന് ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക് ആയതുകൊണ്ടും ജന്മിക്കും കാർഷിക തൊഴിലാളിക്കും ഒരു വോട്ട് മാത്രം ആയത് കൊണ്ടും ആണെന്ന് മത്സരിച്ച് വിജയിച്ചവർക്ക് ആർക്കും മനസിലായില്ല. നിർഭാഗ്യവശാൽ അപ്പോഴേക്കും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സോഷ്യലിസം ഉപേക്ഷിക്കുകയും മുതലാളിത്ത പാത സ്വീകരിക്കുകയും ചെയ്തു. എല്ലാം എല്ലായ്പോഴും മാറ്റത്തിന് വിധേയമാണ് എന്ന് പറയുന്നവർക്ക് സമൂഹത്തിൽ സംഭവിക്കുന്ന യാതൊരു മാറ്റങ്ങളും മനസിലാവില്ല.
//
ആധുനിക പാർലമെന്ററി ജനാധിപത്യം നിലവിൽ വന്നത് പോലും രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയന് ജർമനിയെ തോൽപ്പിക്കാൻ കഴിഞ്ഞത് കൊണ്ടാണ്. അതാകട്ടെ മാർക്സിസം എന്ന തത്വശാസ്ത്രം സോഷ്യലിസത്തോടൊപ്പം ജനങ്ങൾ ഏറ്റെടുത്തതുകൊണ്ട് മാത്രം സംഭവിച്ചതാണ്. അവിടെ സോവിയറ്റ് യൂണിയൻ ജർമ്മനിയോട് പരാജയപ്പെട്ടിരിന്നു എങ്കിൽ വിജയിച്ചത് ഫാസിസ്റ്റ് ജർമ്മനി ആയിരുന്നു എങ്കിൽ ലോകത്തിന്റെ സ്ഥിതി തന്നെ ഇപ്പോഴത്തേത് ആകുമായിരുന്നില്ല. ആധുനിക പാർലമെന്ററി ജനാധിപത്യം നടപ്പിലായപ്പോൾ രാജ്യത്തെ എല്ലാ പൗരന്മാർക്കും രാഷ്ട്രീയ അധികാരം ഉള്ളവരായി. ഏത് കോർപ്പറേറ്റിനും തൊഴിലാളിക്കും ഒരേയൊരു വോട്ടു മാത്രം. നിർഭാഗ്യവശാൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ജനാധിപത്യം എന്താണ് എന്ന് തീർത്തും മനസിലാകുന്നില്ല. അവർ ഒരു കാരണ വശാലും തിരികെ വരില്ലാത്ത രാജവാഴ്ചകൾക്ക് ആയി കാത്തിരിക്കുകയാണ് സായുധ വിപ്ളവം നടത്താനും സോഷ്യലിസം സ്ഥാപിക്കാൻ അല്ലെങ്കിൽ സോഷ്യലിസം എന്ന ആശയം തന്നെ ഇല്ലാതാക്കാനും. കാറൽ മാർക്‌സും ലെനിനും പറഞ്ഞിട്ടുള്ളത് പോലും അല്പം പോലും പരിഗണിക്കാത്തവർ ഒരു "ഹരിഹരക്കുറുപ്പ്" പറഞ്ഞാൽ ബോധ്യമാവില്ല. മാർക്സിസത്തിന്റെ അടിസ്ഥാനം മനുഷ്യത്വം ആണെന്ന് പറഞ്ഞാൽ "കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക്": ആർക്കും മനസിലാവില്ല. കാരണം അത് മാർക്സ് പറഞ്ഞ കാര്യം അല്ല; ആ മനുഷ്യസ്നേഹി സ്വന്തം ജീവിതം കൊണ്ട് സ്ഥാപിച്ചതാണ്.
//
പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കുന്നത് സാധ്യമല്ല എന്ന് മാത്രമല്ല സാമൂഹ്യ പരിഷ്‌ക്കാരങ്ങൾ പോലും സാധ്യമല്ല എന്നാണ്‌ സഖാവ് ഇഎംഎസ് അദ്ദേഹത്തിന്റെ "തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും" എന്ന കൃതിയുടെ 53 മത് പേജിൽ പറയുന്നത്. യഥാർത്ഥത്തിൽ ആ സഖാവിന് എന്താണ് പാർലമെന്ററി ജനാധിപത്യം എന്നും സോഷ്യലിസം എന്താണ് എന്ന് അറിയുമായിരുന്നില്ല എന്നതാണ് വാസ്തവം. അദ്ദേഹം മേൽസൂചിപ്പിച്ച കൃതിയിൽ അദ്ദേഹം മുഖ്യമന്ത്രി ആയിരുന്ന 1957 ലേയും 1967 ലേയും കേരളത്തിലെ ഭരണം അഞ്ച് വര്ഷം തികയ്ക്കാൻ കഴിയാത്തതിനാൽ ഭാവിയിൽ കേരളത്തിൽ ഭരണത്തിൽ വന്നാലും അത് അഞ്ച്‌ വര്ഷം പൂർത്തിയാക്കാൻ കഴിയില്ല എന്നും അതുകൊണ്ട് "പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കാൻ ആവില്ല" എന്നാണ്. എല്ലാ ആദരവുകളോടും കൂടി പറയട്ടെ,ആ സഖാവ് ഒരു പാവം സഖാവ് ആയിരുന്നു. .... സോഷ്യലിസം ഇന്ത്യ ഒട്ടാകെ മാത്രമേ സാധ്യമാവുകയുള്ളു എന്നത് ആ സഖാവിന് അറിയില്ലായിരുന്നു. 34 വർഷങ്ങൾ തുടർച്ചയായി ഭരിച്ചിട്ടും പശ്ചിമ ബംഗാളിൽ അടിസ്ഥാന മാറ്റങ്ങൾ ഒന്നും വരുത്താൻ കഴിഞ്ഞില്ല.
//
ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ രാഷ്ട്രീയവും സാമ്പത്തികവുമായ പരമാധികാരം ഇന്ത്യൻ പാർലമെന്റിനും കേന്ദ്ര ഭരണത്തിനുമാണ്. കേന്ദ്രം അനുവദിക്കുന്ന പരിമിത ആധികാരങ്ങൾ മാത്രമേ ഏത് സംസ്ഥാന ഭരണത്തിനും സാധ്യമാവുകയുള്ളു. ആദായ നികുതി ഉൾപ്പെടെ പ്രധാന നികുതികളും വൻകിട വ്യവസായങ്ങളും ബാങ്കുകളുടെ നിയന്ത്രണവും കേന്ദ്ര ഭരണത്തിനാണ്. 1957 ൽ കേരളത്തിൽ നിലവിൽ വന്ന കമ്മ്യൂണിസ്റ്റ് ഭരണത്തെ കേന്ദ്ര ഭരണം നടത്തിയവർ പിരിച്ചുവിട്ടത് ക്രമ സമാധാനം തകർന്നു എന്നക് പേരിൽ ആയിരുന്നു. പഴയ റഷ്യയിലും ചൈനയിലും മറ്റും സോഷ്യലിസം സ്ഥാപിക്കാൻ പരമാധികാരം ഉള്ള രാജ്യങ്ങൾ ആയിരുന്നു അവ എന്നത് പോലും സഖാവ് ഇ എം എസിനും മറ്റും മനസ്സിലായിരുന്നില്ല.
എന്താണ് ജനാധിപത്യം എന്നതും സഖാവ് ഇ എം എസിന് മനസിലായില്ല.
//
തൊഴിലാളി വർഗ പ്റസ്ഥാനം ഇന്ത്യയിൽ അധികാരത്തിൽ വന്നാൽ സോഷ്യലിസം കെട്ടിപ്പടുക്കുക എന്നത് നിയമപരമായും സോഷ്യലിസ്റ്റ് പ്ളാനിങ്ങിൽ കൂടി ദീർഘകാലം കൊണ്ട് മാത്റം നടപ്പിൽ വരുത്തേണ്ടതാണ്. എന്താണ് "സോഷ്യലിസം" എന്ന് തൊഴിലാളി വർഗ്ഗത്തേയും സാധാരണ ജനങ്ങളേയും ബോധ്യപ്പെടുത്തി അതിനായി അവരെ അണിനിരത്തണം. രാജ വാഴ്ചയിൽ മാത്രമാണ് സായുധ വിപ്ളവത്തിന്റെ പ്രസക്തി. എങ്ങനെ അധികാരത്തിൽ എത്തിച്ചേരുക എന്നത് സോഷ്യലിസത്തിന്റെ ഭാഗമല്ല. നിയമ നിർമാണത്തിനും നിയമ വാഴ്ചക്കും പാർലമെന്റും നിയമ സഭകളും സോഷ്യലിസത്തിലും അത്യന്താപേക്ഷിതമാണ്. അസംബ്ളി - പാർലമെന്ററി സംവിധാനം വഴി അല്ലാതെ ഒരു രാജ്യത്തും നിയമ വാഴ്ച സാധ്യമല്ല. ജനങ്ങളുടെ പിന്തുണ അറിയാൻ പാർലമെന്ററി മാർഗം മാത്റമാണ്‌ പോംവഴി. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് സോഷ്യലിസത്തിനെതിരായ പ്റചരണവും മുതലാളിത്തം പ്രോത്സാഹിപ്പിക്കലുമാണ്ണ്. അത് മാർക്സിസ്റ്റ് വിരുദ്ധ പരിപാടിയാണ്. ജനങ്ങളെ ശത്രുക്കളാക്കുകയാണ്. അതാണ് ബംഗാളിൽ സംഭവിച്ചത്. ജനങ്ങൾക്ക് ഒരിക്കലും മനസിലാകാത്ത നിലപാടാണ് 1950കൾ മുതൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
//
"മാർക്സിസം" രൂപം കൊള്ളുന്നത് 1850 കാലത്താണ്. ലോകമാകെ ബ്രിട്ടന്റെ കീഴിൽ ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി "സൂര്യൻ അസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്പ്രാജ്യം" സൃഷ്‌ടിച്ച കാലം. അന്ന് എവിടെയും ശക്തമായ രാജവാഴ്ചയാണ്. ഇന്ത്യയിൽ അന്ന് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ "കമ്പനി ഭരണ"മാണ്. 1871ൽ ഫ്രാൻസിൽ തൊഴിലാളി വർഗം ഭരണം പിടിച്ചെടുത്ത് "പാരീസ് കമ്മ്യൂൺ" സ്ഥാപിച്ചു എങ്കിലും അധികം താമസിയാതെ അത് അട്ടിമറിക്കപ്പെട്ടു. അതുകൊണ്ടാണ് മാർക്സ് പറഞ്ഞത് തൊഴിലാളി വർഗം വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്താൽ അത് പ്രതിവിപ്ലവ കാരികൾ ആട്ടിമറിക്ക പ്പെടാതിരി ക്കാൻ ഇടക്കാലത്തേക്ക് "തൊഴിലാളി വർഗ സർവ്വധിപത്യം" ആവശ്യമാണ്‌ എന്ന്. ഇരുപതാം നൂറ്റാണ്ടിൽ മാത്രം നടപ്പിലായ ആധുനിക പാർലമെന്ററി ജനാധിപത്യത്തെ വിലയിരുത്താൻ പത്തൊമ്പതാം നൂറ്റാണ്ടിൽ കാറൽ മാർക്സിന് ആവുമായിരുന്നില്ല. രാജവാഴ്ചയിൽ തൊഴിലാളി വർഗം വിപ്ലവം നടത്തി ഭരണം പിടിച്ചെടുത്താൽ തൊഴിലാളി വർഗ സർവ്വധിപത്യം ഇല്ലാതെ പറ്റില്ല. എന്നാൽ ലോകമാകെ ജനാധിപത്യം നടപ്പിലായപ്പോൾ കാര്യങ്ങൾ ആകെ മാറി. രാജാവിൽ മാത്രം നിക്ഷിപ്തമായിരുന്ന രാഷ്ട്രീയ അധികാരം ഒരോ പൗരനിലും ആയി മാറി. മാത്രമല്ല രാജാവാഴ്ച പാരമ്പര്യം അനുസരിച്ച് ആയിരുന്നത് ജനങ്ങൾ തെരെഞ്ഞെടുക്കുന്നത് നിശ്ചിത കാലത്തേക്ക് മാത്രമായി. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ, നിഷ്പക്ഷമായ ഭരണ സംവിധാനം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയവയൊന്നും രാജാവാഴ്ചയിൽ ആർക്കും ചിന്തിക്കാൻ പോലും ആവില്ല.
//
സാമൂഹ്യ വിഷയങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് മാർക്സ് പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒന്നും മനസിലാകാത്തവർ മാർക്സിന്റെ ചില വാക്കുകളെ മാത്രം സ്വീകരിക്കും. അവർക്ക് മാർക്സിന്റെ വാക്കുകളും മതഗ്രന്ഥങ്ങളിലെ വാക്കുകൾ പോലെയാണ്. മതങ്ങളുടെ നിലപാട് യഥാർത്ഥ ജീവിതം മരണാനന്തരം ആണെന്നാണ്. ഭൂമിയിലെ ജീവിതം അല്ല യഥാർത്ഥ ജീവിതം എന്നാണ് മതങ്ങൾ പഠിപ്പിക്കുക. അതിൽ മാറ്റം വന്നാൽ പിന്നെ മതങ്ങൾ ഇല്ല. അത് പോലെ മാർക്സിസവും ഇല്ലാതാകണം. അതിന് രാജവാഴ്ചകളെ വിലയിരുത്തി മാർക്സ് പറഞ്ഞ "തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിൽ" അവർ ഉറച്ചുനിൽക്കുകയാണ്. അതിനായി മാർക്സ് പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും -- - ജീവിത കാലം മുഴുവൻ പണിയെടുത്താലും ജീവിതം നരകമായി മാറുന്ന സാഹചര്യങ്ങളാകെ അവർ ഉപേക്ഷിക്കും. അതിനാണ് പാർലമെന്ററി ജനാധിപത്യത്തിൽ സോഷ്യലിസത്തിന്റെ പ്രശ്നമേയില്ല എന്നും എന്നെന്നും മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചയാണ് ആവശ്യം എന്ന നിലപാടിൽ സിപിഐ(എം); സിപിഐ നേതൃത്വങ്ങൾ സ്വീകരിച്ചിട്ടുള്ളത്. രാജാവിൽ മാത്രം കേന്ദ്രീകൃതമായിരുന്ന രാഷ്ട്രീയ അധികാരം ഒരോ പൗരന്മാരിലേക്കും ആയി മാറിയ ജനാധിപത്യം ഉപേക്ഷിച്ച് മാനവ രാശിക്ക് വീണ്ടും പഴയ രാജവാഴ്ചക്കാല ത്തേക്ക് തിരിച്ചുപോകാൻ ആവില്ല. അപ്പോൾ സിപിഐ(എം); സിപിഐ നേതൃത്വങ്ങൾ ഉപേക്ഷിക്കുന്നത് മാനവ രാശിയുടെ ചരിത്രമാകെ വിലയിരുത്തി മാർക്സ് പറഞ്ഞിട്ടുള്ള "എഴുതപെട്ട ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രമാണ്" എന്ന വസ്തുതയാണ്. "ബൈബിളിൽ" അത് ഫറവോൻ രാജാവിന്റെ അടിമകൾ ആയിരുന്ന ഇസ്രായേൽ ജനതയെ മോസ്സസ്സിന്റെ നേതൃത്വത്തിൽ മോചിപ്പിക്കുന്ന കഥയാണ് എങ്കിൽ ഇന്ത്യയിൽ അത് ബ്രാഹ്മണാധിപത്യ ത്തിന്റെയും ഇന്ത്യയിലെ ആദിമ നിവാസികൾ ആയിരുന്ന ദ്രാവിഡ ജനതയെ അടിമകൾ ആക്കിയ കഥയാണ്. ഇന്ത്യയിൽ കെ ദാമോദരൻ ഉൾപ്പെടെയുള്ളവർ തീരുമാനിച്ചത് ഇവിടെ വർഗ വൈരുധ്യങ്ങൾ ഇല്ല എന്നാണ്. ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിച്ചാൽ മതിയെന്നാണ്. അതാണ് വർഗസമര സിദ്ധാന്തത്തെ പൂർണ്ണമായും അവഗണിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ കാരണമായത്.  ചൂഷകവർഗ്ഗങ്ങളുടെ മർദ്ദനോപകാരണം ആയ "ഭരണകൂടം" ഒരിക്കലും തൊഴിലാളിവർഗങ്ങളുടെ നേതൃത്വത്തിൽ ആകാൻ പാടില്ല. അതിനായി അവർ പറയുന്നകാര്യം മാർക്സ് പറഞ്ഞിട്ടുള്ളത് "തൊഴിലാളിവർഗ്ഗ സർവാധിപത്യം" ഇല്ലാതെ സോഷ്യലിസം സ്ഥാപിക്കാൻ ആവില്ല എന്നാണ്. എന്താണ് ആധുനിക ജനാധിപത്യം എന്നത് അവർക്ക് അറിയുകയേ വേണ്ട. "സോഷ്യലിസം ഇന്ത്യൻ മാതൃകയിൽ" എന്നത് സ്വീകരിക്കുന്ന പ്രശ്നമേയില്ല. അതിന് അവർ കണ്ടെത്തുന്ന എളുപ്പവഴി പാർട്ടി നിലപാടുകളെ വിമർശിക്കുന്ന ഹരിഹരക്കുറുപ്പിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആരും വായിക്കാൻ പാടില്ല എന്നാണ്. വായിച്ചാലും ഒരു തരത്തിലും പ്രതികരിക്കരുത് എന്നാണ്. എത്ര നിസ്സാരമായി നൂറ്റിനാല്പത് കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ കാര്യങ്ങൾ അവർ കാണുന്നു എന്നതാണ് അടിസ്ഥാന വിഷയം.
//
ഇന്ത്യയുടെ 1947 ന് ശേഷമുള്ള സ്വാതന്ത്രിയാനന്തര കാലഘട്ടത്തിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നതിൽ നിർണായക പങ്ക്‌ വഹിച്ചിട്ടുള്ളവരാണ് സഖാക്കൾ കെ ദാമോദരൻ; ഇ എം എസ്; എസ് എ ഡാങ്കെ തുടങ്ങിയവർ. എന്നാൽ കാറൽ മാർക്സ് കൈകാര്യം ചെയ്ത "മാർക്സിസം" എന്ന വിഷയം മനസ്സിലാക്കുന്നതിൽ ഉണ്ടായിട്ടുള്ള അപര്യാപ്തത ഇൻഡ്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ച ഇല്ലാതാക്കുകയും വർഗ ശത്രുക്കളുടെ ശക്തി വളരെ വലിയ തോതിൽ ആകുന്നതിന് ഇട വരുത്തുകയും ചെയ്തു. "മാർക്സിസം" എന്ന വിഷയം ആവിഷ്ക്കരിച്ച കാറൽ മാർക്സ് ഉദ്ദേശിച്ചത് യഥാർത്ഥത്തിൽ പണിയെടുക്കുന്നവരുടെ മോചനം; ലോകത്തിൽ ഒരാൾ പോലും ദാരിദ്ര്യം അനുഭവിക്കുകയും പട്ടിണി കിടക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കുന്നതിന് വേണ്ടി ആയിരുന്നു. ഇൻഡ്യയിൽ മാർക്സിസം നടപ്പിലാക്കുന്നതിന് കണ്ടെത്തിയ മാർഗം ഇന്ത്യൻ "മുതലാളിത്തം പ്രോത്സാഹിപ്പിക്കണം" എന്ന "കാഴ്ചപ്പാടിൽ" ആയിരുന്നു. അവിടെ സംഭവിച്ചത് ഏതൊരു സാമൂഹ്യ വ്യവസ്ഥയാണോ മാർക്സ് ലോകത്തിൽ നിന്ന് തന്നെ ഇല്ലാതാക്കുന്നതിന് അദ്ദേഹത്തിന്റെ ജീവിതം തന്നെ നീക്കി വച്ചത് അത് അപ്പാടെ തന്നെ നിഷേധിക്കുന്നത് ആയിരുന്നു.
//
/
സായുധ വിപ്ലവത്തിലൂടെയും തൊഴിലാളിവർഗ സർവാധിപത്യത്തിലൂടെ അല്ലാതെയും ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കാൻ ആവില്ല എന്ന തെറ്റിദ്ധാരണയിൽ 1950 കാലത്തെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിച്ച "പാർട്ടി പരിപാടി" യഥാർത്ഥത്തിൽ മഹാനായ കാറൽ മാർക്സ് തൊഴിലാളിവർഗത്തിന് മുൻപാകെ അവതരിപ്പിച്ച തൊഴിലാളിവർഗ്ഗ ത്തിന്റെയും പണിയെടുക്കുകയും ദാരിദ്ര്യം അനുവഭിക്കുകയും ചെയ്യുന്ന ജനങ്ങളുടെയാകെ മോചനത്തിനുള്ള തത്വശാസ്ത്രം പൂർണമായും ഉപേക്ഷിക്കുക ആയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ കൂടി അധികാരത്തിൽ വന്നാലും സോഷ്യലിസം സ്ഥാപിക്കാമെന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങൾക്ക് ബോധ്യം ആകുന്നില്ല. തൊഴിലാളി വർഗ സർവ്വാധിപത്യത്തിൽ അവർ ഉറച്ചു നിൽക്കുകയാണ്. പഴയ സോവിയറ്റ് യൂണിയൻ ഇപ്പോൾ നിലവിൽ ഇല്ല എന്നതൊന്നും അവർക്കറിയില്ല. സായുധ വിപ്ലവം ഒന്നിനും പരിഹാരം ആകുന്നില്ല. റഷ്യയിൽ ആരും പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നില്ല. അത് സൂചിപ്പിക്കുന്നത് സോഷ്യലിസ്റ്റ് ചരക്ക് ഉത്പാദനത്തിലും ജനകീയ സഹകരണം ആവശ്യമാണ്‌ എന്നാണ്. ജനാധിപത്യം അത് ഉറപ്പാക്കുന്നു. ഭാവിയിൽ ജനാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഒന്നും ജനാധിപത്യം അംഗീകരിച്ചല്ലാതെ സോഷ്യലിസം സ്ഥാപിക്കാൻ ആവില്ല. ഒരു രാജ്യത്തേയും ചരിത്രം അങ്ങനെ തന്നെ മറ്റൊരിടത്തും ആവർത്തിക്കാൻ ആവില്ല. ഒരോ രാജ്യത്തും നിലനിൽക്കുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ചു് അല്ലാതെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പ്രവർത്തിക്കാൻ ആവില്ല. ഇന്ത്യയിലാകട്ടെ ബ്രിടീഷ് ആധിപത്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പ്രവർത്തിക്കാൻ ആവില്ലാതെ സാഹചര്യവും ജനാധിപത്യത്തിൽ പ്രവർത്തിക്കാൻ എല്ലാ അനുകൂല സാഹചര്യങ്ങളും ഉള്ള അവസ്ഥയും തമ്മിലുള്ള വ്യത്യാസം മനസിലായില്ല. അതിന്റെയൊക്കെ ഫലമായി പ്രവർത്തനം ആരംഭിച്ച് നൂറു വർഷത്തിൽ അധികം ആകുമ്പോഴും പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ നിന്നും മുന്നോട്ടു പോകാൻ ആകുന്നില്ല.
/ /
1950 മുതൽ ഇന്ത്യയിൽ നിലനിൽക്കുന്നത് ചൂഷക വർഗ വാഴ്ച ആണെന്ന് അംഗീകരിക്കുന്നില്ല എന്നതാണ് അടിസ്ഥാന വിഷയം. അത് ഡാങ്കേ ഉൾപ്പെടെ ഉള്ളവരുടെ 1950 കാലത്തെ നിലപാട് ആയിരുന്നു. അതാണ്‌ അന്നും ഇന്നും കോൺഗ്രസുമായി ഐക്യം എന്ന നിലപാടിന്റെ അടിസ്ഥാനം. അതിനെയാണ് ഇ എം എസ് ഉൾപ്പെടെ എതിർത്തതും 1964 ൽ സിപിഐ(എം) ഉണ്ടാകാൻ കാരണമായതും. എന്നാൽ പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള സിപിഐ(എം) പൊളിറ്റ് ബ്യൂറോ ഇപ്പോൾ ഡാങ്കേ ലൈൻ അംഗീകരിച്ചിരികുകയാണ്. അത് കൊണ്ട് തന്നെ ചൂഷണ രഹിത സൂമൂഹ്യ വ്യവസ്ഥ, സോഷ്യലിസ്റ്റ് വ്യവസ്ഥ എന്നത് അംഗീകരിക്കില്ല. പേര് കമ്മ്യൂണിസ്റ്റ് പാർട്ടി എന്നത് തന്നെ ആയിരിക്കണം. അപ്പോൾ വർഗ ശത്രുക്കൾ എന്ന വിഷയമേയില്ല. കേരളത്തിലും "വികസനം" എന്നതല്ലാതെ ഒരു നല്ല സാമൂഹ്യവ്യ വസ്ഥക്കുള്ള പോരാട്ടമായി തെരെഞ്ഞെടുപ്പുകളെ കാണുന്നില്ല. എന്താണ് ജനാധിപത്യം എന്നത് മനസ്സിലാകുന്നില്ല.
//
രാജവാഴ്ചയിൽ അല്ലാതെ ജനാധി പത്യത്തിൽ ആർക്കെതിരെയാണ് സായുധവിപ്ലവം നടത്തുക എന്നത് ആർക്കും അറിയില്ല. തെരെഞ്ഞെ ടുക്കപ്പെടുന്നവർ നിശ്ചിത കാലത്തേക്ക് മാത്രമാണ്. ജനാധിപത്യ ത്തിൽ ഒരോ പൗരനും രാഷ്ട്രീയ അധികാരം ഉള്ളവരാണ്. സായുധ വിപ്ലവം രാജ വാഴ്ചയിൽ മാത്രം പ്രസക്തമാകുന്നതാണ്. രാജ വാഴ്ചയാകട്ടെ പാരമ്പര്യ വ്യവസ്ഥയും ആയിരുന്നു. ഇന്ത്യയിൽ ഒരിക്കലും രാജ വാഴ്ച ഉണ്ടായിരുന്നില്ല. കാരണം "ഇന്ത്യ" എന്ന രാജ്യം നിലവിൽ വന്നത് 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കുമ്പോൾ മാത്രം ആണ്. അതിന് മുൻപ് ഉണ്ടായിരുന്നത് അഞ്ഞൂറോളം നാട്ടുരാജ്യങ്ങൾ ആയിരുന്നു. പാർട്ടി നിരോധിച്ചിരുന്ന കാലവും പ്രവർത്തിക്കാൻ ഒരു തടസ്സവും ഇല്ലാത്ത കാലവും തമ്മിലുള്ള വ്യത്യാസം ആർക്കും മനസ്സിലാകുന്നില്ല. സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്ഷ്യത്തിനായി പഴയ അവിഭക്ത പാർട്ടി ഉണ്ടാകണം. സായുധ വിപ്ലവവും തൊഴിലാളി വർഗ സർവ്വധിപത്യവും നിലവിലിരുന്ന സോവിയറ്റ് യൂണിയൻ ഇപ്പോൾ ചരിത്രത്തിന്റെ ഭാഗമാണ്. പഴയ വ്യവസ്ഥക്ക് ആയി ഇപ്പോൾ അവിടെ ആരും വോട്ട് ചെയ്യുന്നില്ല. ഒരു രാജ്യത്തെയും ജനങ്ങളുടെ സഹകരണത്തോടെയല്ലാതെ സോഷ്യലിസ്റ്റ് വ്യവസ്ഥക്കും മുന്നോട്ട് പോകാൻ ആവില്ല. അതാണ്‌ ചൈനയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
//
ജനാധിപത്യം എന്താണ്; വർഗ വൈരുദ്ധ്യങ്ങൾ എന്താണ്; മാർക്സിസത്തിന്റെ ആകെ സന്ദേശം എന്താണ്; സോഷ്യലിസം എന്താണ്; എന്നതൊന്നും അറിയില്ലാത്ത എസ് എ ഡാങ്കെയും കൂടെയുള്ളവരും 1950 കാലത്ത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പൂർണമായും ഇന്ത്യയിലെ ചൂഷക വർഗങ്ങൾക്ക് അടിയറ വയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എഴുതപെട്ട ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രമാണ് എന്നത് ഇൻഡ്യയിൽ ബ്രാഹ്മണാധിപത്യവും ചാതുർവർണ്യ വ്യവസ്ഥയുമായിരുന്നു. ആർഷഭാരത സംസ്കാരത്തിൽ അഭിമാനം കൊള്ളണം എന്ന നിലപാട് സ്വീകരിച്ചത് അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടണം എന്ന നിലപ്പാട് എസ് എ ഡാങ്കെയുടെ നേതൃത്വത്തിൽ ഉണ്ടായത്. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ യഥാർത്ഥ പ്രതിനിധി ആയിരുന്ന ഡോ ബി ആർ അംബേദ്ക്കറിനോട് ഡാങ്കെ സ്വീകരിച്ച ശത്രുതാപരമായ നിലപാട്. ഡാങ്കെയുടെയും മറ്റും നിലപാടുകളോട് യോചിപ്പില്ലാതിരുന്ന സ.ഇ എം എസ് മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്നതിനോട് യോചിച്ചത് വ്യവസായ വളർച്ച എന്ന നിലപാടിൽ മാത്രമായിരുന്നു. ഡാങ്കെ നിലപാടുകളോട് യോചിപ്പില്ലാതിരുന്ന സ. ഇഎംഎസ് ഉൾപ്പെടെയുള്ളവർ കോൺഗ്രസിനോടുള്ള സഖ്യ നീക്കത്തിൽ പ്രതിഷേധിച്ചത് 1964 ൽ അവിഭക്തപാർട്ടിയിലെ സിപിഐ; സിപിഐ(എം) എന്ന രണ്ടു പാർട്ടി ആകുന്നതിലും അവസാനിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അനുഭാവമുള്ള ഇന്ത്യ ഒട്ടാകെയുള്ള ജനങ്ങൾ സിപിഐ(എം) മായി സഹകരിക്കുകയാണ് ഉണ്ടായത്. ഡാങ്കെ ലൈനിന്റെ കോൺഗ്രസ് സഖ്യ നിലപാടിന്റെ അപകടം ബോധ്യപ്പെട്ട സിപിഐ പിന്നീട് എസ് എ ഡാങ്കെയെ തന്നെ സിപിഐ യിൽ നിന്നും പുറത്താക്കി. എന്നാൽ ഡാങ്കെ "എ ഐ സി പി" എന്ന പുതിയപാർട്ടി ഉണ്ടാക്കി കോൺഗ്രസുമായുള്ള സഖ്യം കുറെ നാൾകൂടി തുടർന്നു.
//
എന്താണ് ഇന്ത്യൻ ജനാധിപത്യം എന്ന് മനസിലാക്കാതെ "ബൂർഷ്വാ പാർലമെന്ററി ജനാധിപത്യം" എന്ന് ആക്ഷേപിച്ച്" ഇന്ത്യയിലെ ജനാധിപത്യത്തെ സോഷ്യലിസം സ്ഥാപിക്കാൻ സാധ്യമല്ല എന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചതാണ് ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സംഭവിച്ച പിശക്. 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണ ഘടന അംഗീകരിച്ചത് സാർവത്രികമായ പ്രായപൂർത്തി വോട്ടവകാശം അംഗീകരിച്ചാണ്. അപ്പോൾ പോലും ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും പിന്നോക്ക വിഭാഗങ്ങൾക്ക് ഭൂമി സ്വന്തം പേരിൽ വാങ്ങുന്നതിനോ സ്വന്തം പേര് സ്വീകരിക്കുന്നതിനോ പോലും അവകാശം ഉണ്ടായിരുന്നില്ല. മിക്കവാറും ഭൂമിക്കുള്ള അവകാശം ബ്രാഹ്മണർക്കും ക്ഷേത്രങ്ങൾക്കും രാജാവിനും മാത്രം ആയിരുന്നു. ഭൂനികുതി അടക്കാൻ അവകാശം ഇല്ലാത്തവർക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ത്യയിലെ പ്രായപൂർത്തി ആയ എല്ലാവർക്കും വോട്ടവകാശം ഉണ്ടാകുന്നതിലെ "വിപ്ലവം" ആർക്കും മനസിലായില്ല. അതിൽ ഡോ. ബി ആർ അംബേദ്ക്കർ വഹിച്ച പങ്ക് തീർത്തും മനസിലായില്.
///
രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിക്ക് മേൽ സോവിയറ്റ് യൂണിയന് ഉണ്ടായ ഗംഭീര വിജയവും ബ്രിടീഷ് സാംബ്രാജ്യത്തിന് ഉണ്ടായ ദയനീയ തകർച്ചയും ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് മനസിലായില്ല. സോവിയറ്റ് യൂണിയന് അല്ലെങ്കിൽ സോഷ്യലിസത്തിന് ഉണ്ടായ വിജയം ചൈനക്കും സോഷ്യലിസ്റ്റ് പാതയിൽ മുന്നേറുന്നതിന് അവസരമൊരുക്കി. വളരെ വലിയ ജനസംഖ്യയുള്ള ചൈനയും സോഷ്യലിസ്റ്റ് രാഷ്ട്രം ആയതും മാർക്സിസ്റ്റ് ആശയഗതിക്ക്‌ ലോകമാകെ സ്വീകാര്യത ഉണ്ടാക്കാൻ കാരണമായി. അതെല്ലാം ഇന്ത്യയിൽ ആധുനിക പാർലമെന്ററി ജനാധിപത്യത്തിന് അനുകൂലമായ സാഹചര്യമൊരുക്കി. ഇന്ത്യൻ ഭരണഘടന പ്രകാരം ജന്മിക്കും കുടിയാനും ഒരേയൊരു വോട്ട് മാത്രം. അതാണ് 1957 ൽ കേരളത്തിൽ പാർലമെന്ററി ജനാധിപത്യം അനുസരിച്ചുള്ള "കമ്മ്യൂണിസ്റ്റ്" ഗവമെന്റ് നിലവിൽ വരാൻ കാരണം. എല്ലാം എല്ലായ്പ്പോഴും മാറ്റങ്ങൾക്ക് വിധേയമാണ് എന്ന് പറയുന്നതിന്റെ അർഥം ആർക്കും മനസിലായില്ല. അത് കൊണ്ട് "ബൂർഷ്വാ പാർലമെന്ററി ജനാധിപത്യം" വഴി സോഷ്യലിസം അസാധ്യമാണ് എന്ന് അവിഭക്ത പാർട്ടി നേതൃത്വം തീരുമാനിച്ചു. അതിനു ശേഷം 75 വർഷങ്ങൾ കഴിയുമ്പോഴും നിലപാടിൽ ഒരു മാറ്റവും വരുത്താൻ തയ്യാറല്ല. സായുധ വിപ്ലവം നടത്താൻ മാനവരാശിക്ക് പഴയ രാജവാഴ്ചക്കാലത്തേക്ക് തിരികെ പോകാൻ ആവില്ല എന്നത് പോലും ആർക്കും മനസിലാവുന്നില്ല.
രാജവാഴ്ച ഇല്ലാതായി എന്നത് മാത്രമല്ല ജനാധിപത്യത്തിൽ സംഭവിക്കുക. അത് വരെ ഉണ്ടായിരുന്ന എല്ലാ പാരമ്പര്യ അവകാശങ്ങളും നിഷേധിക്കുന്നു എന്നത് കൂടിയാണ്. രാജവാഴ്ച പാരമ്പര്യ അവകാശം ആയിരുന്നു. പ്രധാനപ്പെട്ട എല്ലാ ഉത്തരവാദി ത്തങ്ങളും (പദവികൾ) രാജകുടുമ്പ ത്തിൽ പെട്ടവർക്ക് മാത്രം ആയിരുന്നു. സാധാരണഗതിയിൽ നടക്കുന്ന സായുധ വിപ്ലവങ്ങളൽ കൂടി "പാരമ്പര്യ അവകാശങ്ങൾ" ഇല്ലാതാക്കുക ദുഷ്‌കരമാണ്.
//
ഇന്ത്യയിൽ രാജവാഴ്ച ഇല്ലാതായി രാഷ്ട്രീയ അധികാരം ഒരോ പൗരന്മാരിലേക്കും എത്തിച്ചേർന്നതാണ് സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്ഷ്യം അംഗീകരിക്കാതിരിക്കാൻ കാരണം ആയി "കമ്മ്യൂണിസ്റ്റ് നേതാക്കൾ" കാണുന്നത്. കാരണം സോഷ്യലിസം സ്ഥാപിക്കുന്നതിന് "തൊഴിലാളിവർഗ്ഗ സർവാധിപത്യം" കൂടിയെ കഴിയുകയുള്ളു എന്നാണ് കാറൽ മാർക്സ് പറഞ്ഞിട്ടുള്ളത്. അത് കെ. ദാമോദരൻ, ഇ എം എസ്സ് ഉൾപ്പെടെയുള്ള വരുടെ 1950 കാലങ്ങളിലുള്ള നിലപാടാണ്. ജനാധിപത്യത്തിൽ അതിന് നിർവാഹമില്ല. പിന്നെ എന്ത് ചെയ്യും? സോഷ്യലിസം പൂർണമായും എന്നന്നേക്കുമായി ഉപേക്ഷിക്കുക എന്നതാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ കണ്ടുപിടിച്ചിട്ടുള്ള മാർഗം. എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ് എന്ന് എപ്പോഴും പറയുന്നവർ മാർക്സ് 1871 ലെ "പാരീസ് കമ്മ്യൂണിന്റെ" തകർച്ചക്ക് ശേഷം പറഞ്ഞതാണ്. മാർക്സിന് ശേഷം ലോകത്ത്‌ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ഒന്നും ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് മനസിലായിട്ടില്ല. രാജവാഴ്ച ഇല്ലാതായി എന്നത് മാത്രമല്ല ജനാധിപത്യത്തിൽ സംഭവിക്കുക. അത് വരെ ഉണ്ടായിരുന്ന എല്ലാ പാരമ്പര്യ അവകാശങ്ങളും നിഷേധിക്കുന്നു. രാജവാഴ്ച പാരമ്പര്യ അവകാശം ആയിരുന്നു. പ്രധാനപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും രാജകുടുമ്പത്തിൽ പെട്ടവർക്ക് ആയിരുന്നു. ജനാധിപത്യത്തിൽ തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ഭരിക്കാനുള്ള അവകാശം നിശ്ചിത കാലത്തേക്ക് മാത്രം. അതൊന്നും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക്‌ അറിയുകയേ വേണ്ട. മാർക്സിന്റെ ജീവിത ലക്‌ഷ്യം, ചൂഷണരഹിത സാമൂഹ്യ വ്യവസ്ഥ അവർ അംഗീകരിക്കുകയില്ല. ഇന്ത്യൻ മുതലാളിത്തം അവർ ലോകാവസാനം വരെ പ്രോത്സാഹിപ്പിക്കും. ആരും പട്ടിണി കിടക്കേണ്ടതില്ലാത്ത, ചൂഷണം ഇല്ലാതാക്കാനുള്ള മാർഗം സോഷ്യലിസ്റ്റ് വ്യവസ്ഥ മാത്രമാണ്. അതിനായി ജനങ്ങളോട് വോട്ടു ചോദിക്കുക. അവിടെ മാർക്സിസത്തിന്റെയും ജനാധിപത്യത്തിന്റെയും ഭാവിയെക്കുറിച്ചും ഉള്ള എല്ലാ സംശയങ്ങളും ഇല്ലാതാകും.
//
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നൂറു വർഷങ്ങൾ ആയി പ്രവർത്തനം ആരംഭിച്ചിട്ട് എങ്കിലും 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപുള്ള കാലവും അതിനുശേഷമുള്ള കാലവും രണ്ടായി കാണേണ്ടതുണ്ട്. ബ്രിടീഷ് ആധിപത്യത്തിൽ നിന്നുള്ള മോചനം എല്ലാ വിഭാഗം ജനങ്ങളുടേയും ആവശ്യമാണ്. ബ്രിടീഷ് ആധിപത്യത്തിൽ നിന്നുള്ള മോചനവും ഇന്ത്യൻ ജനതയുടെ മുതലാളിത്ത ചൂഷണത്തിൽ നിന്നുള്ള മോചനവും രണ്ടാണ്. ബ്രിടീഷ് ആധിപത്യത്തിൽ നിന്നുള്ള മോചനം സംഭവിച്ചത് രണ്ടാം ലോക മഹാ യുദ്ധത്തിൽ സോവിയറ്റ് യൂണിയന്റെ വിജയവും ജർമൻ ബോംബാക്രമണത്തിൽ ബ്രിട്ടന് സംഭവിച്ച ഭീകരമായ കെടുതിയും ജർമൻ; ഇറ്റലി; ജപ്പാൻ ശക്തികളുടെ തകർച്ചയും ബ്രിട്ടനിൽ ലേബർ കക്ഷി അധികാരത്തിൽ വന്നതും എല്ലാം കാരണമായിട്ടുണ്ട്. 1942 ലെ "ക്വിറ്റ് ഇന്ത്യ" സമരത്തിന് ശേഷം ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് കാര്യമായ പങ്ക് വഹിച്ചിട്ടില്ല.
//
എന്താണ് "മാർക്സിസം" എന്നത് 1950 കാലത്തെ ഇൻഡ്യയിലെ "കമ്മ്യൂണിസ്റ്റ് പാർട്ടി" നേതൃത്വങ്ങൾക്ക് മനസിലാകാതിരുന്നത് 140 കോടിയിലധികം വരുന്ന ഇൻഡ്യൻ ജനതയുടെ ആകെ ദുരന്തം ആയി മാറിയിരിക്കുകയാണ്. ഇപ്പോൾ ഒരു ഹരിഹരക്കുറുപ്പ് പറഞ്ഞാൽ പരിഗണിക്കേണ്ട ബാദ്ധ്യത ആർക്കുമില്ല. 1850 കാലത്തെ ലോക സാഹചര്യങ്ങളിൽ കാറൽ മാർക്സ് സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് ആയി പറഞ്ഞ കാര്യങ്ങളിൽ അതിനു ശേഷം രണ്ട്‌ നൂറ്റാണ്ട് ആകുമ്പോഴും സാഹചര്യങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങൾ ആർക്കും മനസിലാകുന്നില്ല. 1850 കാലത്ത് ലോകമൊട്ടാകെ സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാബ്രാജ്യം സ്ഥാപിച്ചത് ഇൻഡ്യ പൂർണമായും കീഴടക്കിയിരുന്ന ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ആയിരുന്നു. ലോകമാകെ രാജ വാഴ്ച്ചകളുടെകാലം. 1871 ലെ പാരീസ് വിപ്ലവം അട്ടിമറിക്കപ്പെട്ടപ്പോഴാണ് വിപ്ലവാനന്തര ഭരണകൂടങ്ങൾ അട്ടിമറിക്കപ്പെടാതിരിക്കാൻ ഒരു ഇടക്കാലത്തേക്ക് "തൊഴിലാളിവർഗ സർവാധിപത്യത്തെക്കുറിച്ച് മാർക്സ് പറഞ്ഞത്. എന്നാൽ ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ് പാർട്ടി" നേതൃത്വങ്ങൾക്ക് ആ വാക്ക് മാത്രമാണ് അറിയാൻ കഴിഞ്ഞത്. അവർ മാർക്സിന്റെ ജീവിത ലക്ഷ്യമാകെ; ആർക്കും പട്ടിണി കിടക്കേണ്ടതില്ലാത്ത; പണിയെടുക്കുന്നവർക്കും മാന്യത ഉണ്ടാകുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥ എന്ന ലക്ഷ്യത്തെ അട്ടിമറിക്കാൻ ഉപയോഗിക്കുന്നത് ആ വാക്കിനെ മാത്രമാണ്. 1950 കാലത്തെ നേതൃത്വങ്ങളിൽ നിന്നും ഒരു മില്ലീമീറ്റർ പോലും വ്യതിചലിക്കില്ലെന്ന് ഉറച്ച നിലപാട് എടുക്കുന്ന പിന്നീട് ഉണ്ടായിട്ടുള്ള "കമ്മ്യൂണിസ്റ്റ് പാർട്ടി" നേതൃത്വങ്ങളും.
//
വ്യക്തമായ മാർക്സിസ്റ്റ് തത്വ ശാസ്ത്രട്രത്തിന്റെ അടിസ്ഥാനനത്തിൽ അല്ലാതെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പ്രവർത്തിക്കാൻ ആവില്ല. മുതലാളിത്ത വ്യവസ്ഥക്കായി നില കൊള്ളുന്ന ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾക്ക് മുതലാളിത്തത്തിന്റെ അടിയസ്ഥാനമായ "സ്വാർത്ഥത" മാത്രം മതി. സ്വാർത്ഥ താത്പ്പര്യങ്ങൾക്ക് ആയി നിലകൊള്ളുന്നവർ അതിനോട് സഹകരിക്കും. അവിടെ സമൂഹത്തിന്റെ താത്പ്പര്യമോ രാജ്യത്തിന്റെ താത്പ്പര്യമോ വിഷയം ആവില്ല. അങ്ങനെയല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥിതി. അവിടെ ആരുടേയും സ്വാർത്ഥത അല്ല അടിസ്ഥാനം. സമൂഹത്തിന്റെയാകെ; പണിയെടുക്കുകയും മുതലാളിത്ത ചൂഷണത്തിന് വിധേയർ ആവുകയും ചെയ്യുന്ന എല്ലാവരുടേയും പുരോഗതിയാണ്. .
//
വർഗ്ഗങ്ങളും വർഗ വൈരുധ്യങ്ങളും - വർഗസമര സിദ്ധാന്തം ഒട്ടാകെ (മാർക്സിസം പൂർണമായും) നിഷേധിച്ചുകൊണ്ടാണ് 1950 കളിൽ ഇൻഡ്യൻ മുതലാളിത്തം പ്രോത്സാഹിക്കപ്പിക്കാനും ഇന്ത്യൻ നാഷണൽ കോൺഗ്രസൂമായി സഖ്യമുണ്ടാക്കാനും എസ്‌ എ ഡാങ്കേയുടേയും മറ്റും നേതൃത്വത്തിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതുത്വം തയ്യാറായത്. അന്ന് മുതൽ അതിനെതീരെ ഇ എം എസിന്റെയും മറ്റും നേതൃത്വത്തിൽ ഉണ്ടായ ചെറുത്തു നിൽപ്പാണ് 1964 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പിളർപ്പ് ഉണ്ടാകുന്നതിനും സിപിഐ(എം) രൂപീകരിക്കുന്നതിനും കാരണമായത്. എന്നാൽ 2016 മുതൽ അന്നത്തെ സിപിഐ(എം) ജനറൽ സെക്രട്ടറി ആയിരുന്ന സീതാറാം യെച്ചൂരിയുടെയും പ്രകാശ് കാരാട്ടിന്റെയും മറ്റും നേതൃത്വത്തിൽ സിപിഐ(എം) നെ വീണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് വീണ്ടും എത്തിക്കുന്നതിനുള്ള ഗൂഢ ശ്രമങ്ങൾ ആരംഭിച്ചു. ബംഗാളിലെ അനുഭവം കൊണ്ട് തന്നെ കോൺഗ്രസ് സഖ്യം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൂർണ തകർച്ചക്ക് ഇടയാക്കും എന്ന ബോധ്യം ഉണ്ടായിട്ടും അത് കഴിഞ്ഞ് ഉണ്ടായ മൂന്ന് പാർട്ടി കോൺഗ്രസുകളും ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് പാർട്ടിയെ കൂടുതൽ കൂടുതൽ ചേർക്കുന്നതിനാണ് ശ്രമം ഉണ്ടായത്. അതിന് അർത്ഥം വർഗ്ഗങ്ങളും വൈരുധ്യങ്ങളും - വർഗസമര സിദ്ധാന്തം ഒട്ടാകെ (മാർക്സിസം പൂർണമായും) ആവശ്യമില്ല എന്ന എസ്‌ എ ഡാങ്കേയുടേയും മറ്റും നിലപാടിലേക്ക് സിപിഐ (എം) തിരിച്ചുപോകുന്നു എന്നാണ്. അതിനർത്ഥം സോഷ്യലിസം ഭാവിയിൽ ഒരിക്കലും അംഗീകരിക്കില്ല എന്ന് തന്നെയാണ്.
//
മാർക്സിസം എന്താണെന്നും അതിന് തൊഴിലാളിവർഗവുമായുള്ള ബന്ധം എന്താണെന്നും മനസിലാക്കിയത്‌ കൊണ്ടാണ് ലെനിൻ സാർ ചക്രവർത്തിയുടെ കാലത്തെ റഷ്യയുടെ മുതലാളിത്ത വളർച്ച എത്ര പരിതാപകരമായിരുന്നിട്ടും സോഷ്യലിസം എന്ന ലക്ഷ്യം അവിടെ സ്വീകരിച്ചത്. "എന്ത് ചെയ്യണം?" എന്ന കൃതിയിൽ ലെനിൻ പറയുന്നത് സോഷ്യലിസത്തിന്റെ പ്രസക്തി അല്പം പോലും കുറച്ചുകാണുക എന്നാൽ ബൂർഷ്വാ ആശയങ്ങൾക്ക് ഇട നൽകുക ആയിരിക്കും എന്നാണ്. അത് മാത്രം അല്ല ലെനിൻ പറഞ്ഞത്. സോഷ്യലിസ്റ്റ് ആശയഗതി എത്രമാത്രം ശൈശവ അവസ്ഥയിലാണോ സോഷ്യലിസ്റ്റ് ഇതര ആശയഗതികളോട് അസഹിഷ്ണുത തന്നെ കാണിക്കണം എന്നുമാണ്. അതൊന്നും ഇന്ത്യയിൽ 1950 കാലത്ത് ആർക്കും മനസിലായില്ല. ആ കാലത്തെ മാർക്സിസ്റ്റ് ആചാര്യൻ ആയിരുന്ന കെ ദാമോദരൻ ഇന്ത്യയിൽ സോഷ്യലിസത്തിന് പകരം ഇന്ത്യൻ തത്വ ചിന്തയിലേക്ക് കൂടി തിരിഞ്ഞു. യഥാർത്ഥത്തിൽ അവിടെ കെ ദാമോദരൻ മാർക്സിസം ഉപേക്ഷിക്കുക തന്നെ ആയിരുന്നു. അതാണ് മുതലാളിത്ത വളർച്ച എന്നതിലേക്ക് തിരിഞ്ഞത്. അതിനർത്ഥം മാർക്സിസവുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളും ആ സഖാവ് ഉൾക്കൊണ്ടിരുന്നില്ല എന്നതാണ്. അല്ലെങ്കിൽ വർഗ ശത്രുക്കൾ ഇല്ല എന്ന നിലപാട് സ്വീകരിക്കുമായിരുന്നില്ല. വർഗ ശത്രുക്കൾ ഇല്ല എന്ന് മാത്രം അല്ല, നില നിൽക്കുന്നത് ചൂഷണാധിഷ്ഠിത വ്യവസ്ഥയല്ല, അത് കൊണ്ട് ചൂഷണ രഹിത വ്യവസ്ഥ എന്ന പ്രശ്നവും ഇല്ല. പിന്നെ മാർക്സിസത്തിന്റെ ആവശ്യവും ഇല്ല. അതിനു ശേഷം 75 വർഷങ്ങൾക്ക് ശേഷവും കാര്യങ്ങൾ അവിടെ തന്നെ നിൽക്കുന്നു. ഇന്ത്യൻ ബൂർഷ്വാസിയുടെ രാഷ്ട്രീയ നേതൃത്വത്തെ വർഗശത്രുക്കൾ ആയി കാണാൻ കഴിയുന്നില്ല. 1901 ലാണ് ലെനിൻ "എന്തു ചെയ്യണം?" എന്ന കൃതി രചിക്കുന്നത്. അന്ന് ആ കൃതിയിൽ ലെനിൻ പറഞ്ഞത് പോലെ തന്നെ ഇന്ത്യയിൽ 1950 കൾക്ക് ശേഷം സംഭവിച്ചു. 1952 ൽ അന്നത്തെ ജനസംഘത്തിന് രണ്ട് പാർലമെന്റ് അംഗങ്ങൾ മാത്രം ഉണ്ടായിരുന്നത് വളർന്ന് ഇന്ത്യ ഭരിക്കുന്ന സ്ഥിതി ആയി. നൂറ് വർഷത്തെ ചരിത്രം അവകാശപ്പെടുന്ന ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വർഗ ശത്രുക്കൾ ഇല്ല എന്ന അവസ്ഥയിലും. സോഷ്യലിസം ഒരു ആവശ്യ ഘടകം ആയി ആർക്കും തോന്നുന്നതേയില്ല താനും. ഒരു ഹരിഹരക്കുറുപ്പിന്റെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ ആരും വായിക്കരുത്; പ്രതികരിക്കരുത് എന്ന നിർദേശത്തോട് പൂർണമായും സഹകരിക്കുന്ന പാർട്ടി അണികളും. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത് അവസാനി പ്പിക്കണം എന്ന് 2002 കാലം മുതൽ പറയുന്നത് എത്രയൊക്കെ പാർട്ടി ഇല്ലാതാകുമ്പോഴും ഹരിഹരക്കുറുപ്പിനോട് ഉള്ള ശത്രുതക്ക് അല്പം പോലും കുറവില്ല എന്ന് മാത്രം. നൂറ്റിനാല്പത് കോടി ജനങ്ങളെ ബാധിക്കുന്ന കാര്യം ആണെന്നത് പോലും മനസിലാക്കാത്ത പാർട്ടി സഖാക്കളും. ആർക്കും എതിരെ അല്ലാതെ നടത്തുന്ന സമരങ്ങളും അർത്ഥ ശൂന്യമായ കമന്റുകളും മഹാകാര്യങ്ങൾ ആയി കരുതുന്ന പാർട്ടി നേതൃത്വവും. ചൂഷക വർഗ ഭരണകൂടങ്ങളെ ശക്തിപ്പെടുത്തി ക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിലനിൽക്കാൻ ആവില്ല എന്നത് പോലും മനസ്സിലാവില്ല.
//01 07 2025//

 

 

 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ