611. അടിസ്ഥാനപരമായി "മാർക്സിസം" സാമ്പത്തിക ശാസ്ത്രമാണ്.
//
സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ, സാംസ്കാരിക ഉപരിഘാടനയെ നിർണയിക്കുക
എന്ന് പറഞ്ഞാൽ അംബാനി, അദാനിമാരെ പ്രോത്സാഹി പ്പിക്കുന്നിടത്തോളം അവർ
ആയിരിക്കും (അവരുടെ പണം) രാജ്യം ഭരിക്കുക എന്നാണ് ലളിതമായ അർത്ഥം. കോൺഗ്രസോ
ബിജെപി യോ എന്നത് അവർക്ക് പ്രശ്നം അല്ല. സോഷ്യലിസ്റ്റ് വിരുദ്ധതയിൽ
ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് നേതൃത്വം തുടരുന്നിടത്തോളം ഇന്ത്യ പഴയ
മനുസ്മൃതി കാലത്തേക്ക് തിരിച്ച് പോയിക്കൊണ്ടിരിക്കും.
//
"കമ്മൂണിസ്റ്റു
മാനിഫെസ്റോ" യിൽ തന്നെ മാർക്സ് പറയുന്നത് ബൂർഷ്വാസി എല്ലാത്തിനും മുകളിൽ
"പണത്തെ" പ്രതിഷ്ഠിച്ചു എന്നാണ്. എല്ലാത്തിനും മുകളിൽ "ലാഭം" ആയി മനുഷ്യ
ബന്ധങ്ങളെ കണക്കിലെടുത്തു എന്നാണ്. അതാണ് മാർക്സ് അദ്ദേഹത്തിന്റെ
സാമ്പത്തിക ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള കൃതിക്ക് "മൂലധനം" എന്ന പേര്
നൽകാൻ കാരണം. പണം പെരുകുംതോറും മനുഷ്യരിൽ വരുന്ന മാറ്റങ്ങളും അദ്ദേഹം
കണക്കിലെടുക്കുന്നു. തൊഴിലാളിവർഗം അല്ലെങ്കിൽ പണിയെടുക്കുന്ന ജനതയാകെ
അനുഭവിക്കുന്ന സാമ്പത്തിക ചൂഷണവും ആത്മീയ ചൂഷണവും അദ്ദേഹം
ചൂണ്ടികാണിക്കുന്നു. നിർഭാഗ്യവശാൽ കെ ദാമോദരന്റെ "മാർക്സിസ്റ്റ് പഠനങ്ങളിൽ"
ഒന്നും അതൊന്നും വരുന്നില്ല. അതാണ് 1950 കാലം മുതൽ ഇന്ത്യയിൽ ചൂഷണ രഹിത
സാമൂഹ്യവ്യവസ്ഥ എന്ന ലക്‌ഷ്യം ഇല്ലാതെ പോയത്. നിലനിൽക്കുന്ന
ബ്രാഹ്മണാധിപത്യം ഉൾപ്പെടെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ
സിപിഐ(എം) ഉൾപ്പെടെ അവയാകെ സ്വീകരിച്ചിരിക്കുകയാണ്. അതാണ് ഇന്ത്യയിൽ
സോഷ്യലിസ്റ്റ് വ്യവസ്ഥ എന്ന ലക്ഷ്യം ഇന്ത്യൻ ഭരണ ഘടനയുടെ ഭാഗം ആണെങ്കിൽ
പോലും സ്വീകരിക്കില്ല എന്ന നിലപാടിന്റെ കാരണം. 1964 ൽ സിപിഐ, സിപിഐ(എം)
എന്ന രണ്ടു പാർട്ടികൾ ആയി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഭിന്നിക്കാൻ
കാരണമായതും. പക്ഷെ അതൊന്നും ഇ എം എസിന് ശേഷം ആർക്കും മനസിലായില്ല. "ജനകീയ
ജനാധിപത്യം" എന്നും "ദേശീയ ജനാധിപത്യം" എന്നും ആയി തിരിഞ്ഞത് വെറും പേരിൽ
മാത്രം ആയിരുന്നില്ല. സോഷ്യലിസം എന്ന ലക്‌ഷ്യം ഇല്ലെങ്കിൽ മാർക്സിസ്റ്റ്
ആശയഗതി കുഴിച്ചുമൂടുക ആയിരിക്കും ഫലം എന്ന ലെനിന്റെ വാക്കുകൾ ഇന്ത്യയിൽ യാഥാർഥ്യമായിസംഭവിച്ചു. അതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ലക്‌ഷ്യം "മുതലാളിത്തസമൂഹത്തിന്റെ സ്വാതന്ത്രമായ വളർച്ച" എന്ന ലക്‌ഷ്യം മാത്രമായി മാറിയത്.
//
സാമ്പത്തിക
ചൂഷണവും ആത്മീയ ചൂഷണവും മുതലാളിത്ത ചൂഷണത്തിന്റെ ഭാഗം ആണെന്ന് 1950
കാലത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വം മനസ്സിലാക്കിയില്ല. അതുകൊണ്ട് തന്നെ ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ എന്നത് ഇൻഡ്യയിൽ തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെ ഭാഗം ആയില്ല.
വർഗ
ശത്രുക്കൾ ഇല്ല എന്ന ധാരണയുടെ കാരണം അതാണ്. അത് കൊണ്ടാണ് ബിജെപി ഭരണം
ഇല്ലാതായി ഇന്ത്യയിൽ കോണ്ഗ്രസ് ഭരണം വന്നാൽ മതി എന്ന നിലപാട് സിപിഐ(എം),
സിപിഐ പാർട്ടികൾ സ്വീകരിച്ചിട്ടുള്ളത്. അത് 1950 കാലം മുതലുള്ള നിലപാടും
ആണ്. അവിടെ "സോഷ്യലിസം" എന്ന ഘടകം ഉദ്ദേശിച്ചിട്ടില്ല. (ആർഷ ഭാരതത്തിൽ
അഭിമാനം കൊള്ളണം എന്ന നിലപാട് അതിന്റെ ഭാഗം ആണ്). എല്ലാം, ദൈവ വിധി
ആണെന്ന് പഠിപ്പിച്ചാൽ അടിമ അല്ലെങ്കിൽ പാവപെട്ടവൻ മോചനത്തിന് ശ്രമിക്കില്ല
എന്ന ബലഹീനത ചൂഷക വർഗ്ഗങ്ങൾ ആയുധമാക്കി. അതിനെതിരെ പ്രയോഗിക്കാനുള്ള
മാർക്സിസ ത്തിന്റെ ശാസ്ത്രീയ സമീപനം ആയ ഭൗതിക വാദവും വൈരുദ്ധ്യാധിഷ്ഠിത
ഭൗതിക വാദവും ഇന്ത്യക്ക് "ബാധകമല്ല" എന്നും തീരുമാനിച്ചു.
//
സ്വകാര്യ സ്വത്തിന്റെയും അടിമ വ്യവസ്ഥയുടെയും കാലം മുതൽ സമ്പത്തിന്റെ കേന്ദ്രീകരണമാണ് ഭരണ കൂടത്തിന്റെ രൂപത്തിൽ പണിയെടുക്കുന്ന ജനങ്ങളെയാകെ അടിച്ചമർത്തുന്നതും ചൂഷണം ചെയ്യുന്നതും എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് കാറൽ മാർക്സും എന്ഗൽസും ചേർന്ന് 1848 ൽ തയ്യാറാക്കിയ "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" യിൽ തന്നെ ചൂഷക വർഗ്ഗങ്ങളുടെ "മർദ്ദനോപകരണം" ആയ "ഭരണകൂടം" തൊഴിലാളിവർഗ ത്തിന്റെ നേതൃത്വത്തിൽ ആകണം എന്ന് നിഷ്കര്ഷിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിട്ട് നൂറ് വർഷത്തിൽ അധികം ആകുമ്പോഴും അതിന്റെ ആവശ്യകത ബോധ്യപ്പെടുന്നില്ല. പണിയെടുക്കൂന്നവരും മാന്യമായി ജീവിക്കുന്ന സാഹചര്യം - സോഷ്യലിസ്റ്റ് വ്യവസ്ഥ - നടപ്പിലാക്കേണ്ട ആവശ്യകത മനസ്സിലാകുന്നില്ല.
//
മാർക്സ് കാലഘട്ടങ്ങളെ പരിശോധി ക്കുന്നതും സാമ്പത്തിക വ്യവസ്ഥകൾ ആയിട്ടാണ്. സൂര്യൻ അസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്പ്രാജ്യം പോലും മാർക്സിന്റെ പരിഗണനയിൽ വരുന്നില്ല. അടിമ കാലത്ത് അടിമ ഉടമകൾക്ക് വേണ്ടി ഉള്ളതായിരുന്നു ഭരണകൂടം. രാജാക്കന്മാരെ നിയന്ത്രിച്ചിരുന്നത് അവരായിരുന്നു. ഫ്യൂഡൽ കാലത്ത് രാജാവിനെ നിയന്ത്രിച്ചിരുന്നത് സാമ്പത്തിക ശക്തി ആയിരുന്ന പ്രഭുക്കന്മാർ ആയിരുന്നു. മുതലാളിത്ത വ്യവസ്ഥയിൽ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് മുതലാളിമാരാണ് അല്ലെങ്കിൽ കോർപ്പറേറ്റുകൾ ആണ്. അവരുടെ താത്പ്പര്യങ്ങൾക്ക് വേണ്ടി മാത്രം ഭരണകൂടം പ്രവർത്തിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികൾ വളരെ വിപ്ലവകരമായ നടപടികൾ പോലെ "മുതലാളിത്ത സമൂഹത്തിന്റെ സ്വന്ത്രമായവളർച്ചക്ക് ആയി ഹിന്ദുത്വ ഭരണത്തിനും നരേന്ദ്ര മോദിക്കും കോർപ്പറേറ്റുകൾക്കും പൂർണമായ പിന്തുണയും നൽകുന്നു. അവരാകട്ടെ തൊഴിൽ നിയമങ്ങൾ പൂർണമായും ഇല്ലാതാക്കിയും തൊഴിൽ സമയം പരമാവധി വർധിപ്പിച്ചും സ്ഥിരം നിയമനങ്ങൾ പൂർണമായും ഇല്ലാതാക്കിയും മുതലാളിത്ത ചൂഷണം അതിന്റെ പരമാവധിയിൽ എത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നു. രാജ്യത്തിന്റെ സമ്പത്ത് പൂർണമായും കോർപ്പറേറ്റുകളുടെ കൈവശം ആയിരിക്കണം. യഥാർത്ഥത്തിൽ സമ്പത്തിന്റെ കേന്ദ്രീകരണം ആണ് സമൂഹത്തിന്റെ നിയന്ത്രണം പൂർണമായും നിയന്ത്രിക്കുന്നത്. സാധാരണ ജനങ്ങളുടെ പണമാണ് കോർപ്പറേറ്റുകൾ ഓഹരികമ്പോളങ്ങൾ വഴി അവരുടേത് ആക്കുന്നതും അവരെ ഭരിക്കുന്നതിനുള്ള മാർഗം ആക്കുന്നതും. ഷെയർ മാർക്കറ്റിലെ തകർച്ചയൊരിക്കലും കോർപ്പറേറ്റുകളെ ബാധിക്കാറില്ല.
//
ഇന്ത്യൻ മുതലാളിത്തിന്റെ സ്വതന്ത്രമായ വളർച്ച എന്ന നിലപാടിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉറച്ചുനിൽക്കുക യാണ്. അവിടെ സമ്പത്തിന്റെ കേന്ദ്രീകരണ മാണ് ഭരണകൂടത്തിന്റെ രൂപത്തിൽ പാവപെട്ട ജനങ്ങളെ അടിച്ചമർത്തുന്നതും ചൂഷണം ചെയ്യുന്നതും എന്നത് കൊണ്ട് ഭരണകൂടം തൊഴിലാളിവർഗ നേതൃത്വത്തിൽ ആകണം എന്ന മാർക്സിന്റെ നിഗമനങ്ങളെ വിദഗ്ധമായി അട്ടിമറിക്ക പ്പെടുകയാണ്. ജനാധിപത്യത്തിൽ മുതലാളിക്കും തൊഴിലാളിക്കും ഒരേ ഒരു വോട്ട് മാത്രം. അംബാനിയുടെ കീഴിൽ ലക്ഷക്കണക്കിന് തൊഴിലാളികൾ ഉണ്ട്. അമ്പാനിയുടെ ഒരു വോട്ടും ലക്ഷക്കണക്കിനുള്ള തൊഴിലാളികളുടെ വോട്ടുകളും തമ്മിൽ ഏറ്റുമുട്ടിയാൽ എന്താകും സ്ഥിതി എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. അതിനെ അട്ടിമറിക്കാൻ "കമ്മ്യൂണിസ്റ്റ് നേതൃത്വം" കണ്ടെത്തിയ എളുപ്പവഴിയാണ് തെരെഞ്ഞെടുപ്പുകളിൽ മത്സരിക്കില്ല എന്ന നിലപാട്. ഇന്ത്യയിൽ ഏറ്റവും അധികം പാർലമെന്റ് മണ്ഡലങ്ങൾ ഉള്ള ഉത്തരപ്രദേശ് ഉൾപ്പെടെ ഇന്ത്യ ഒട്ടാകെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മത്സരിക്കില്ല. അഥവാ മത്സരിച്ചാൽ വോട്ട് ചോദിക്കുക ഹിന്ദുത്വ വാദികളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും അതേ സാമ്പത്തിക നിലപാടുകൾക്ക് ആയിരിക്കും. സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ആയി വോട്ട് ചോദിക്കില്ല. കാരണം മുതലാളിത്ത സമൂഹ ത്തിന്റെ വളർച്ച മാത്രമാണ് ലക്ഷ്യം. അതിൽ ഒരു മാറ്റവും ഉണ്ടാവില്ല. കാരണം അത് 1950 കാലം മുതൽ കഴിഞ്ഞ 75 വർഷങ്ങൾ ആയി തുടരുന്നതാണ്. അതിൽ മാറ്റം വരണമെങ്കിൽ 1950 കാലത്ത് ഉള്ളവർ വീണ്ടും വരണം.
//
"പാർട്ടി കോൺഗ്രസുകളിൽ" ഒന്നും തീരുമാനിക്കുന്നില്ല. തീരുമാനിക്കേണ്ട കാര്യങ്ങൾ "കരട് രാഷ്ട്രീയ പ്രമേയം" തയ്യാറാക്കുന്നതിന് മുൻപ് തന്നെ തീരുമാനിച്ചിരിക്കും. അവിടെ അധ്യക്ഷൻ ആരായിരിക്കണം എന്ന് തീരുമാനിക്കുമ്പോൾ തന്നെ പാർട്ടി കോണ്ഗ്രസ്സിന്റെ തീരുമാനം ഉറപ്പിക്കാം. ഇതിന് മുൻപ് അധ്യക്ഷൻ ആവുക മണിക്ക് സർക്കാർ ആയിരുന്നു. അവിടെ തീരുമാനിക്കാം. പ്രതീക്ഷ മുഴുവൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ആയിരിക്കും എന്ന്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ത്യയെ രക്ഷിക്കാൻ ആയില്ലെങ്കിൽ ഹിന്ദുത്വ ബിജെപി ഭരിച്ചാലും മതി. അതാണ് ബിജെപി ഫാസിസ്റ്റ് അല്ല എന്ന ബഹുമതി നൽകിയത്. ഒരു കാരണ വശാലും ഇന്ത്യയുടെ ഭരണകൂടം തൊഴിലാളി വർഗ നേതൃത്വത്തിൽ ഒരിക്കലും ആകാൻ പാടില്ല. കഴിഞ്ഞ സിപിഐ (എം) 24 പാർട്ടി കോണ്ഗ്രസ് വരെ എന്റെ പ്രതീക്ഷ തെറ്റിയിട്ടില്ല. ഭാവിയിൽ അദ്ദേഹം ഇല്ലാത്തതിനാൽ കാര്യങ്ങളിൽ മാറ്റം ഉണ്ടാകാം.
//
പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ വർഗ ഘടന മനസിലാക്കിയിരുന്നത് സഖാവ് ഇഎംഎസ് മാത്രമായിരുന്നു. അതാണ് കോൺഗ്രസ് വൻകിട ബൂർഷ്വാ ഭൂ പ്രഭു വർഗ്ഗങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടിയാണ് എന്ന നിഗമനം 1964 ൽ ഉണ്ടായത്. അതിൽ എഴുതപ്പെട്ട ചരിത്രമാകെ വർഗ്ഗസമരങ്ങളുടെ ചരിത്രമാണ് എന്നതും ഉൾപ്പെടുന്നു.
അത് ശരിയായിരുന്നു എന്നതിന്റെ തെളിവാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സ്നേഹിച്ചിരുന്ന ജനങ്ങളാകെ 1964 ലെ പിളർപ്പിന് ശേഷം സിപിഐ(എ)
നോടൊപ്പം അണിനിരക്കാൻ കാരണം. എന്നാൽ ഇഎംഎസ് ഒഴികെ സിപിഐ(എം) നേതാക്കളിൽ ആർക്കും "വർഗ ഘടന" എന്നതും മനസിലായില്ല. അതാണ് ഇന്ത്യൻ രാഷ്ട്രീയം പൂർണമായും കോൺഗ്രസിനെ ഏൽപ്പിക്കുന്നതിന് ഇപ്പോൾ തയ്യാറാകുന്നത്. ഇഎംഎസ് "മുതലാളിത്തം" എന്നത് കൊണ്ട് ഉദ്ദേശിച്ചിരുന്നത് ഇപ്പോൾ ചൈന സ്വീകരിച്ചിട്ടുള്ളത് പോലെ സ്വകാര്യമേഖലയുടെ സഹകരണം കൂടി സോഷ്യലിസ്റ്റ് ചരക്ക് ഉത്പാദനത്തിൽ ഉണ്ടാകണം എന്നതാണ്. മുതലാളിത്തം എന്നത് ചൂഷക വർഗ്ഗങ്ങളുടെ ആകെ രാഷ്ട്രീയം ആണ്. അതിൽ കോൺഗ്രസും ബിജെപി യും മറ്റെല്ലാ വർഗീയ - പെറ്റി ബൂർഷ്വാ പാർട്ടികളും ഉണ്ടാകും. ഇന്ത്യയിൽ എല്ലാ കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് വിരുദ്ധരും അതിൽ ഉണ്ടാകും.
//
മുതലാളിത്ത
വ്യവസ്ഥയിൽ രാഷ്ട്രം ദരിദ്രവും മുതലാളിമാർ സമ്പന്നരും ആയിരിക്കണം. അപ്പോൾ
മാത്രമേ എവിടെയും മുതലാളിമാരുടെ അല്ലെങ്കിൽ പണത്തിന്റെ സർവാധിപത്യം
നിലനിൽക്കുകയുള്ളു. സോഷ്യലിസത്തിൽ രാഷ്ട്രം സമ്പന്നം ആണെങ്കിൽ അതിന്റെ
പ്രയോചനം ജോലി ചെയ്യുന്ന ജനങ്ങൾക്ക് എല്ലാം ലഭിക്കും. അത് ഒരിക്കലും
സംഭവിക്കാതിരിക്കാൻ ചൂഷകവർഗം ഒരേ മനസാണ്. സോഷ്യലിസ്റ്റ് വ്യവസ്ഥക്കായി ഭരണകൂടം തൊഴിലാളിവർഗത്തിന്റേത് ആകണം എന്ന നിലപാട് സ്വീകരിച്ച് തൊഴിലാളി വർഗ ത്തോടും ജനങ്ങളോടും വോട്ട് അഭ്യർത്ഥിച്ചാൽ ജനങ്ങൾ അവരുടെ പൂർണ പിന്തുണ നൽകും. എന്നാൽ ഒരിക്കലും ആ നിലപാട് സ്വീകരിക്കാതെ ചൂഷകവർഗ രാഷ്ട്രീയത്തിന് പിന്തുണ പ്രഖ്യാപിച്ച് മുതലാളിത്ത വളർച്ചക്ക് ആയി വോട്ട് ചോദിച്ച് തുടർച്ചയായി പരാജയം ഏറ്റുവാങ്ങുന്നു. സോഷ്യലിസം എന്ന ലക്ഷ്യം മാറ്റി വയ്ക്കുക എന്നത് മാർക്സിസ്റ്റ് ആശയഗതി കുഴിച്ചുമൂടുകയായിരിക്കും ഫലത്തിൽ സംഭവിക്കുക എന്നും സോഷ്യലിസത്തിന്റെ പ്രസക്തി ലവലേശം കുറച്ചുകാണുക എന്നാൽ ബൂർഷ്വാ ആശയഗതി ശക്തമാക്കുക എന്നായിരിക്കും ഫലം എന്നും മറ്റുമുള്ള ലെനിന്റെ "എന്ത് ചെയ്യണം?" എന്ന കൃതിയിലെ വാക്കുകൾ ഇന്ത്യയിൽ ആരും കാണുക പോലും ഉണ്ടായിട്ടില്ല.
//
എഴുതപെട്ട ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രമാണെന്നത് ഉൾപ്പെടെ മാർക്സ് ചൂണ്ടിക്കാണിക്കുന്ന വസ്തുതകൾ ഒന്നും മനസ്സിലാക്കാതെയാണ് ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ 1950 കാലത്ത് തീരുമാനിച്ചത്. മാർക്സിസ ത്തിന്റെ പ്രാഥമിക അടിത്തറയായ സമ്പത്തിന്റെ ആധിപത്യം ആണ് ചൂഷക വർഗ്ഗങ്ങളുടെ ആധിപത്യത്തിന്റെ അടിസ്ഥാനം എന്ന് മനസിലാക്കിയിരുന്നു എങ്കിൽ ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന് 1950 കാലത്ത് തീരുമാനിക്കുമായിരുന്നില്ല. വളരെ ദീർഘമായ കാലത്തേക്ക് അത് നീണ്ടുനിന്നത് മൂലം ഇപ്പോൾ യഥാർത്ഥ തൊഴിലാളിവർഗ രാഷ്ട്രീയം എന്താണ് എന്ന് പോലും ആർക്കും അറിയില്ല എന്നതായിരിക്കുന്നു സ്ഥിതി. അതാണ് കേരളത്തിൽ വർഗ ശത്രുക്കൾ എത്ര മാരകമായി ആക്രമിച്ചാലും വർഗ ശത്രുക്കൾ ഇല്ല എന്ന ഉറച്ച നിലപാടിന്റെ കാരണം. ഒരു വെറും ഹരിഹരക്കുറുപ്പ് എന്ത് പറഞ്ഞാലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് സ്വീകരിക്കാൻ ബാധ്യതയില്ല, സാധ്യതയില്ല. വർഗ വൈരുദ്ധ്യങ്ങൾ മനസ്സിലാകാത്ത വർക്ക്, എഴുതപ്പെട്ട ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രം ആണെന്നത് മനസിലാകാത്തവർക്ക്, ഇന്ത്യയിലെ ബ്രാഹ്‌മണാധിപത്യത്തിന്റെ ഭീകരത മനസിലാകാത്തവർക്ക്, ആധുനിക പാർലമെന്ററി ജനാധിപത്യവും മനസിലാവില്ല. ആരാണ് ഡോ ബി ആർ അംബന്ദ്‌ക്കർ എന്ന് മനസിലാവില്ല. അവരോട് മാർക്സിസത്തിന്റെ അടിസ്ഥാനം മനുഷ്യത്വം ആണെന്ന് പറഞ്ഞാൽ അല്പം പോലും മനസിലാവില്ല. അവർക്ക് മാർക്സിസം എന്നാൽ തൊഴിലാളി വർഗ സർവ്വധിപത്യം മാത്രം. അത് സാധ്യമല്ലാത്തത് കൊണ്ട് അവർ മാർക്സിന്റെ പേരിൽ ഇന്ത്യൻ മുതലാളിത്തം സോഷ്യലിസത്തോടുള്ള അതെ വാശിയിൽ; അതേ പാർട്ടി അച്ചടക്കത്തിൽ; എക്കാലവും പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരിക്കും.
.സോഷ്യലിസം പാർട്ടി പരിപാടി ആകുക എന്നതിന് അർത്ഥം ചൂഷക വർഗ്ഗങ്ങളുടെ മർദ്ദനോപകരണം ആയ "ഭരണകൂടം" തൊഴിലാളി വർഗത്തിന്റേത് ആകണം എന്ന് തീരുമാനിക്കുകയാണ്. അപ്പോൾ വർഗ ശത്രുക്കളെ അങ്ങനെ തന്നെ കാണേണ്ടി വരും. തെരെഞ്ഞെടുപ്പുകൾ വർഗ സമരങ്ങളുടെ പോരാട്ട ഭൂമിയാകും. വർഗ സഹകരണത്തിന്റെ പ്രശ്നമേ ഉണ്ടാവുകയില്ല. അങ്ങനെ ചെയ്യാതെ മാർക്സിസം പ്രവർത്തന പരിധിയിൽ വരില്ല. ഇപ്പോഴത്തെ സമീപനം തെറ്റ് തിരുത്തി ചൂഷക വർഗ്ഗങ്ങളെ ശക്തരാക്കുക എന്നതാണ്. അത് മാർക്സിസം ആയി കരുതന്നുന്നത് മാനസിക രോഗം മാത്രമാണ്.
1917 ൽ റഷ്യയിൽ നടന്ന ഒക്ടോബർ വിപ്ലവത്തിന് ശേഷം അവിടെ നടന്നത് നാല് വർഷത്തോളം നീണ്ടുനിന്ന ആഭ്യന്തര പ്രതിവിപ്ലവ അട്ടിമറി സമരമാണ്. ഒക്ടോബർ വിപ്ലവം നടക്കുമ്പോൾ സാർ ചക്രവർത്തിയുടെ സൈന്യം സർവ സൈന്യാധിപൻ ആയിരുന്ന സൈന്യാധിപൻ ആയിരുന്ന "കോൽചാക്കിന്റെ" നേതൃത്വത്തിൽ ജർമ്മനിയുമായി യുദ്ധത്തിൽ ആയിരുന്നു. ഭരണം പിടിച്ചെടുത്ത ലെനിന്റെ വിപ്ലവ ഭരണ കൂടം ആദ്യം ചെയ്തത് ജർമ്മനിയുമായി ഒത്തുതീർപ്പ് ഉണ്ടാക്കി യുദ്ധത്തിൽ നിന്നും പിന്തിരിയുകയായിരുന്നു. യുദ്ധം തീർന്ന് തിരികെ വന്ന സൈന്യം "കോൽചാക്കിന്റെ" നേതൃത്വത്തിൽ വിപ്ലവ ഭരണ കൂടത്തിനെതിരെ "വൈറ്റ് ഗാർഡ്" പ്രതിവിപ്ലവ യുദ്ധം "ചുവപ്പ് സേന" ക്കെതിരെ ആരംഭിച്ചു. നാല് വർഷത്തോളം അവിടെ എല്ലാ സാംബ്രാജ്യ ശക്തികളുമായി ചേർന്ന് അട്ടിമറി സമരം നടത്തിയെങ്കിലും അവസാന വിജയം സോഷ്യലിസത്തിന്റെ ഭാഗത്തു തന്നെ ആയിരുന്നു. പ്രഭുക്കന്മാരുടെ ഉടമസ്ഥതയിൽ ആയിരുന്ന കൃഷിഭൂമി വിപ്ലവ ഭരണകൂടം പിടിച്ചെടുത്ത് കൃഷിക്കാർക്ക് നൽകിയതും സാധാരണ ജനങ്ങൾക്ക് അനുകൂലമായ നടപടികളും പഴയ സ്വൈന്യത്തിലെ പട്ടാളക്കാരിൽ ഭൂരിഭാഗവും സോഷ്യലിസത്തിന് അനുകൂലമായി നിലകൊണ്ടതും സോഷ്യലിസത്തിന്റെ വിജയത്തെ സഹായിച്ചു. എന്നാൽ അവിടെ അട്ടിമറി വിപ്ലവത്തെ നേരിട്ടപ്പോൾ മരണം അടഞ്ഞത് രണ്ടര കോടി ജനങ്ങളാണ്. അതിൽ വിപ്ലവ ഭരണകൂടത്തെ അനുകൂലിച്ചവരും എതിർത്തവരും ഉണ്ട്. (സോവിയറ്റ് യൂണിയനിൽ സോഷ്യലിസം കെട്ടിപ്പടുത്ത കഥ എന്ന കൃതിയിലെ ഉള്ളടക്കങ്ങൾ ആണ് ഇവയൊക്കെ). മരണം അടഞ്ഞവരിൽ ബഹുഭൂരിപക്ഷവും പാവപ്പെട്ട ജനങ്ങളാണ്. അവർ പഴയ രാജാവിനോട് കൂറ് പുലർത്തുന്നവരും മതനേതൃത്വത്തിന്റെ ശാസനകൾക്ക് വിധേയരാവരും ആണ്. യഥാർത്ഥത്തിൽ എന്താണ് സോഷ്യലിസം എന്ന് മനസിലാക്കിയാൽ അവരാരും വിപ്ലവ ഭരണകൂടത്തെ എതിർക്കുന്നവർ ആവില്ല.
//
പഴയ റഷ്യയിൽ നാലു വർഷത്തോളം സോഷ്യലിസത്തിനെതിരെ പ്രതിവിപ്ലവം നടത്തിയ പിന്തിരിപ്പൻ ശക്തികൾ ഇന്ത്യയിലും അവരുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് എതിരെ ചെറുത്ത് നിൽക്കുകയാണ്. അപ്പോഴാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ തന്നെ "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചക്കായി" 1950 കാലം മുതൽ കഴിഞ്ഞ 75 വർഷങ്ങൾ ആയി "വർഗ ശത്രുക്കൾ ഇല്ല" എന്ന നിലപാട് സ്വീകരിച്ചിട്ടുള്ളത്. അവരിൽ പഴയ നാട്ടുരാജാക്കന്മാരും ബ്രാഹ്‌മണാ ധിപത്യവും മറ്റെല്ലാ മതങ്ങളും അവരുടെ പണവും വിശ്വാസങ്ങളും ഭൂപ്രഭുക്കന്മാരും എല്ലാം ഉണ്ടാകും. അതൊന്നും മനസ്സിലാക്കിയില്ല അല്ലെങ്കിൽ ഇന്ത്യയിൽ ചെങ്കൊടി ആവശ്യമില്ല എന്നതായിരുന്നു 1950 കാലത്തെ ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ് നേതൃത്വ" ങ്ങളുടെ നിലപാട്. പാർട്ടി പൂർണമായും ഇല്ലാതാകും എന്ന് ഉറപ്പായിട്ടും മുതലാളിത്തം മാത്രം മതി എന്നായിരുന്നു കഴിഞ്ഞ സിപിഐ (എം) 24 മത് പാർട്ടി കോൺഗ്രസിൽ പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള പൊളിറ്റ് ബ്യൂറോ തീരുമാനിച്ചത്.
//
ആധുനിക പാർലമെന്ററി ജനാധിപത്യത്തിൽ മാർക്സിസം എന്താണെന്നും സോഷ്യലിസം എന്താണെന്നും ജനങ്ങളെ പഠിപ്പിക്കുന്നതിന് എല്ലാ സൗകര്യങ്ങളും ഉണ്ട്. എന്നാൽ ഒരുകാരണ വശാലും സോഷ്യലിസവും മാർക്സിസവും എന്താണെന്ന് ജനങ്ങളെ പഠിപ്പിക്കുകയില്ല, സായുധ വിപ്ലവം തന്നെ വേണം എന്നാണ് ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ്" നേതൃത്വങ്ങളുടെ നിലപാട്. ഇന്ത്യയിൽ ഭരണ ഘടന പോലും സോഷ്യലിസം അഗീകരി ച്ചതാണ് എന്നത് പോലും ഒക്ടോബർ വിപ്ലവം വീണ്ടും നടത്തണം എന്ന നിലപാട് സ്വീകരിക്കുന്നവർക്ക് അറിയില്ല.
//
വളരെ ദീർഘകാലമായി നിലനിൽക്കുന്ന രാജവാഴ്ചക്കാലത്താണ് അതിന് പകരമായി എല്ലാവരും സന്തോഷമായി ജീവിക്കുന്ന സോഷ്യലിസത്തെക്കുറിച്ച് കാറൽ മാർക്‌സും എൻഗൽസും ചേർന്ന് ചില ആശയങ്ങൾ മുന്നോട്ടു വയ്ക്കുന്നത്. തികച്ചും ഭാവനയിൽ മാത്രം രൂപംകൊള്ളുന്ന ആശയങ്ങൾ പ്രായോഗികമാകുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാകും. അതാണ് പഴയ സോവിയറ്റ് യൂണിയനിൽ സംഭവിച്ചത്. അടിസ്ഥാനപരമായി എല്ലാവരും മനുഷ്യരാണ്. വൈരുദ്ധ്യങ്ങൾ പോലെത്തന്നെ വൈവിദ്ധ്യങ്ങളും പ്രകൃതി നിയമമാണ്. വ്യത്യസ്തത ശരീര ഘടനയിൽ എന്നത് പോലെ തന്നെ സ്വഭാവത്തിലും പ്രകൃതി നിയമമാണ്. കാറൽ മാർക്സിനെ പോലെ തന്നെ അസാമാന്യ ചിന്താശേഷി ഉളളവരും എത്രയൊക്കെ വിശദീകരിച്ചാലും ഒരു തരത്തിലും കാര്യങ്ങൾ മനസിലാവില്ലാത്തവരും സമൂഹത്തിൽ ഉണ്ട്. അങ്ങനെയുള്ളവരിൽ പലപ്പോഴും മറ്റ് മേഖലകളിൽ അസാമാന്യ കഴിവുള്ളവരും ഉണ്ടായിരിക്കും. അവർ ചിലപ്പോൾ ചിത്ര രചനയിലോ കായികാഭ്യാസത്തിലോ ആയിരിക്കും. ധനം എത്രയൊക്കെ ഉണ്ടെങ്കിലും ചിലർ കൂടുതൽ സമ്പാദിക്കുന്നതിൽ താൽപ്പര്യം ഉള്ളവർ ആയിരിക്കില്ല. അതിൽ രാജാക്കന്മാർ വരെ ഉണ്ടായിരുന്നതാണ് സിദ്ധാർത്ഥ രാജകുമാരൻ എന്ന ശ്രി. ബുദ്ധന്റെ ചരിത്രം. അങ്ങനെയുള്ളവരിൽ തന്നെ വളരെയേറെ ഉണ്ട്. മാർക്സിന്റെ ഏറ്റവും വലിയ സഹായി ആയിരുന്ന ഫ്രഡറിക് എന്ഗൽസ് അങ്ങനെ ഒരാളാണ്. കേരളത്തിലെ സ.ഇഎംഎസും അങ്ങനെയൊരാൾ ആയിരുന്നു. എല്ലാവരും ഒന്ന് പോലെ ആവുക എന്നതും ബുദ്ധിമുട്ടാണ്. രാജ്യത്തിന്റെ സാമൂഹ്യ ഘടനയും സമ്പദ് ഘടനയും മുന്നോട്ടു കൊണ്ട് പോകുന്നതിൽ എല്ലാവരുടേയും സഹകരണങ്ങളും ആവശ്യമാണ്. അതും സാദ്ധ്യമാകും എന്നതാണ് ആധുനിക ജനാധിപത്യ സമ്പ്രദായത്തിന്റെ മഹത്വം. പഴയ സോവിയറ്റ് യൂണിയനിൽ അത് ഉണ്ടാകാതിരുന്നതാണ് അവിടെ ഇപ്പോൾ ജനങ്ങൾ പഴയ വ്യവസ്ഥക്ക് വേണ്ടി വോട്ട് ചെയ്യാത്തത്. അവിടെ പ്രസക്തമാകുന്നത് എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ് എന്നതാണ്. അതും പ്രകൃതി നിയമമാണ്. സോഷ്യലിസത്തിന്റെ സാമൂഹിക നീതിയിൽ ഇവയൊന്നും അപ്രസക്തമല്ല, കാരണം സോഷ്യലിസം പ്രകൃതിയുടെ നിയമവുമാണ്, എല്ലാ പ്രകൃതി വിഭവങ്ങളും എല്ലാ ജീവജാലങ്ങളേയും ഉദ്ദേശിച്ചുള്ളതാണ്.
/
മാർക്സിസ്റ്റ് പ്രത്യയശാസ്ത്ര അടിത്തറയിൽ അല്ലാതെ
വ്യക്തമായ മാർക്സിസ്റ്റ് പ്രത്യയശാസ്ത്ര അടിത്തറയിൽ അല്ലാതെ ഒരു രാജ്യത്തേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുന്നോട്ടു പോകാൻ ആവില്ല. ഇൻഡ്യയിൽ 1950 കളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത എസ് എ ഡാങ്കെ; കെ ദാമോദരൻ തുടങ്ങിയവർക്ക് അടിസ്ഥാന തത്വങ്ങളെകുറിച്ച് അവ്യക്ത ധാരണകൾ മാത്രമാണ് ഉണ്ടായിരുന്നത്. നിലനിൽക്കുന്നത് സമ്പന്ന വർഗ്ഗങ്ങളുടെ ചൂഷക വർഗങ്ങളുടെ വർഗ വാഴ്ച ആണെന്ന ധാരണ അവർക്ക് ഉണ്ടായിരുന്നില്ല. അപ്പോൾ ചൂഷണരഹിത സാമൂഹ്യ വ്യവസ്ഥ എന്ന പ്രശ്നം ഉണ്ടാകുന്നില്ല. ചൂഷണം ഉണ്ടായിരുന്നെകിൽ അത് പ്രോത്സാഹിപ്പിക്കുന്ന പ്രശ്നവും ഉണ്ടാകുന്നില്ല. മാർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചോ തൊഴിലാളിവർഗം അനുഭവിക്കുന്ന സാമ്പത്തികവും ആത്മീയവുമായ ചൂഷണങ്ങളെക്കുറിച്ചോ മാർക്സിസത്തിന്റെ ശാസ്ത്രീയ അടിത്തറ ആയ ഭൗതികവാദം; വൈരുധ്യാധിഷ്ഠിത ഭൗതിക വാദത്തെക്കുറിച്ചോ വസ്തുനിഷ്ഠമായ അറിവ് അവർക്ക് ഉണ്ടായിരുന്നില്ല. അതിന്റെ ഫലമാണ് ഇന്ത്യയിലെ നൂറു വർഷമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ.
//
വർഗ സമരത്തിന്റെ അടിസ്ഥാനം വർഗ വൈരുധ്യങ്ങളാണ്. അടിമ ഉടമയുടെ താത്പ്പര്യങ്ങളും അടിമയുടെ ജീവൻ നിലനിർത്താനുള്ള ശ്രമങ്ങളും തമ്മിലുള്ള വൈരുധ്യമാണ് വർഗ വൈരുധ്യങ്ങളുടെ അടിസ്ഥാനം. ആധുനിക കാലത്ത് മുതലാളിയുടെ താത്പര്യങ്ങളും തൊഴിലാളിയുടെ താത്പര്യങ്ങളും തമ്മിലുള്ള വൈരുധ്യം. അതിലൂടെയാണ് മുതലാളിത്ത ചരക്ക് ഉത്പ്പാദനവും മുതലാളിത്ത വ്യവസ്ഥയുടെ നിലനിൽപ്പും. മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ വർഗ്ഗസമര സിദ്ധാന്തം ഇല്ലാതാകും. അതാണ് 1950 കാലം മുതൽ ഇന്ത്യയിൽ സംഭവിക്കുന്നത്.
//
ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷം "വർഗ ശത്രുക്കൾ ഇല്ല" എന്ന നിലപാടാണ്. തൊഴിലാളിവർഗം ഒരു വർഗ്ഗമായി സംഘടിക്കാൻ പാടില്ല എന്ന ചൂഷക വർഗ്ഗങ്ങളുടെ നിലപാട് മനസിലാകുന്നില്ല. ആ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ "ചുവപ്പ് രാശി" പോലും പാടില്ല എന്ന അമിട്ട് ഷായുടെ നിലപാട് എന്നത് മനസിലാകുന്നില്ല. ആ കാര്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഹിന്ദുത്വ വാദികൾക്കും ഒരേ നിലപാട് ആണെന്ന് മനസിലാകുന്നില്ല. എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ് എന്ന് പറയുന്നവർക്ക് കാര്യങ്ങൾ യാതൊന്നും മനസിലാകുന്നില്ല. രാജാവിൽ മാത്രം നിക്ഷിപ്തമായിരുന്ന രാഷ്ട്രീയ അധികാരം ഒരോ പൗരന്മാരിലേക്കും ആയി മാറിയതിനെ അവർ അപകടം ആയിട്ടാണ് കാണുന്നത്. അതാണ് ജനാധിപത്യ മാർഗ്ഗത്തിൽ സോഷ്യലിസം സാദ്ധ്യമല്ല എന്ന നിലപാടിന് കാരണം.
//
എല്ലാ കാര്യങ്ങളും എല്ലാവർക്കും ബോധ്യമായി കൊള്ളണം എന്നില്ല. എഴുതപ്പെട്ട ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രം ആണെന്ന് മാർക്സ് ചൂണ്ടികാണിക്കുന്നത് ഇന്ത്യയിൽ ഡാങ്കെ ഉൾപ്പെടെയുള്ളവർക്ക് മനസിലാകാതെ വന്നത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ത്തിന് നഷ്ടപെടുത്തിയത് നൂറു വർഷ ങ്ങളാണ്. ഇന്ത്യയിൽ അത് ബ്രാഹ്‌മണാധി പത്യത്തിന്റെയും ചാതുർ വർണ്യത്തിന്റെയും രൂപത്തിലായിരുന്നു. അതിന്റെ ഫലം വർഗ ശത്രുക്കൾ ഇല്ല എന്നതും മാർക്സിസം പാടെ നിഷേധിക്കുന്നതും ആണെന്ന് മുക്കാൽ നൂറ്റാണ്ടിന് ശേഷവും ബോധ്യ പ്പെടുന്നില്ല. അതാണ് ഹിന്ദുത്വ ബിജെപി ഇന്ത്യയുടെ ഭരണത്തിൽ നിന്നും മാറി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വീണ്ടും ഭരണത്തിൽ വന്നാൽ മതി എന്ന നിലപാടിന്റെ അർത്ഥം. അടിസ്ഥാന പരമായി കോൺഗ്രസും ബിജെപിയും എല്ലാ മത ഭീകരരും ഒന്നാണ് എന്നതും ബോധ്യപ്പെടുന്നില്ല. തൊഴിലാളി വർഗം ഒരു രാഷ്ട്രീയ ശക്തി ആകാൻ പാടില്ല എന്നതാണ് ചൂഷക വർഗ നിലപാട് എന്നതും അവർക്ക് മനസിലാകുന്നില്ല. രാജ വാഴ്ച യിലെ രാഷ്ട്രീയഅധികാരം ഒരോ പൗരന്മാരി ലേക്കുമായി മാറിയതാണ് ജനാധിപത്യം എന്ന് പുതിയ തലമുറയ്ക്കും മനസിലാകാ തിരിക്കുന്നത് ഇനിയും നഷ്ടപ്പെടു ത്തുന്നത് ഭാവിയെ ആകെയാണ്. അവിടെയും യാതന അനുഭവി ക്കേണ്ടി വരിക പണിയെടുക്കുന്ന ജനത ആകെയാണ്. ഹരിഹരക്കുറുപ്പ് പറയുന്നത് മനസ്സിലാകാത്ത പാർട്ടി നേതൃത്വം ആവശ്യപ്പെടുക സോഷ്യൽ മീഡിയയിൽ ഹരിഹരക്കുറുപ്പിന്റെ പോസ്റ്റുകൾ അവഗണിക്കുക എന്നായിരിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ ഇല്ലാതാകുന്നതിൽ അങ്ങനെയുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല.
//14 07 2025//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ