586. സോഷ്യലിസ്റ്റ് ഇന്ത്യ, ജനകീയ ജനാധിപത്യത്തിലൂടെ....
/
1950 കാലം മുതൽ കഴിഞ്ഞ 74 വർഷങ്ങൾ ആയി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ (സിപിഐ; സിപിഐ(എം) സോഷ്യലിസ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിക്കാതെ ഇന്ത്യൻ മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ച എന്നതാണ് പാർട്ടി പരിപാടി ആയി അംഗീകരിച്ചിട്ടുള്ളത്.
//
എന്താണ് യഥാർത്ഥത്തിൽ "മുതലാളിത്തം" എന്ന് മനസിലാക്കിയാൽ ജനങ്ങളാരും അതിന് വോട്ട് ചെയ്യില്ല എന്നതാണ് സത്യം. അതാണ് "ജനാധിപത്യം" എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചൂഷക വർഗ്ഗങ്ങൾ ജന വഞ്ചന നടത്തിക്കൊണ്ടിരിക്കുന്നത്. ജനജീവിത ത്തിന്റെ സമസ്ത മേഘലകളും അഴിമതി യും ജനദ്രോഹവും മുതലാളിത്തത്തിന്റെ നിഴൽ പോലെ എന്നെന്നും നിലനിൽക്കും. എന്നാൽ ജനങ്ങൾക്ക് തെരഞ്ഞെടുക്കാൻ മനുഷ്യത്വത്തിലും നിസ്വാർത്ഥമായ പരസ്പര സഹകരണത്തിലും അധിഷ്ടിതമായ സോഷ്യലിസ്റ്റ് വ്യവസ്ഥയും ജനങ്ങൾക്ക് മുൻപിൽ ഉണ്ടായിരിക്കണം. എല്ലാവരും മനുഷ്യരാണ് എന്ന് അംഗീകരിക്കുന്ന തത്വശാസ്ത്രം മാർക്സിസം മാത്രമാണ്. മനുഷ്യന് സമൂഹമായിട്ടല്ലാതെ ജീവിക്കാൻ ആവില്ല. മതങ്ങളും അതിലെ ഉൾപ്പിരിവുകളും മനുഷ്യരെ തമ്മിൽ ഭിന്നിപ്പിക്കുമ്പോൾ മാർക്സിസം പണിയെടുക്കുന്നവരുടെ ഐക്യത്തിലും അവരുടെ ജീവിത പ്രശ്നങ്ങൾ പരസ്പര സഹകരണത്തോടെ എങ്ങനെ പരിഹരിക്കാം എന്ന പരിശോധനക്കുമാണ് പ്രാധാന്യം നൽകുന്നത്. പണ്ടെന്നോ രാജവാഴ്ച നിലനിന്നിരുന്നപ്പോൾ നിലവിലിരുന്ന ഭൂമിയുടെ മേലുള്ള ആധിപത്യം അങ്ങനെ തന്നെ തുടരണം എന്ന നിലപാട് മതങ്ങൾ സ്വീകരിക്കുന്നത് പണിയെടുക്കുന്നവരുടെ ദാരിദ്ര്യവും യാതനകളും ഒരിക്കലും ഇല്ലാതാകരുത് എന്ന ദുഷ്ടബുദ്ധിയുടെ ഫലമാണ്. ഇന്ത്യൻ ഭരണ ഘടന വകുപ്പ് 14 പ്രകാരമുള്ള പൗരന്മാരുടെ തുല്യത നടപ്പിലാക്കുന്നതിന് സോഷ്യലിസ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കല്ലാതെ മറ്റാർക്കും സാധ്യമാവില്ല. ഇന്ത്യൻ തൊഴിലാളിവർഗത്തിന്റേയും ഇന്ത്യയിലെ പണിയെടുക്കുന്ന ജനവിഭാഗങ്ങളുടെ ആകെയും യാതൊരു പ്രശ്നവും പരിഹരിക്കാൻ മുതലാളിത്ത വ്യവസ്ഥയിൽ ആവില്ല, മാർക്സിസം എന്ന തത്വശാസ്ത്രം ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥക്ക് മാത്രം ഉള്ളതാണ്. 1950 കാലം മുതൽ കഴിഞ്ഞ 74 വർഷങ്ങളായി മുതലാളിത്തം പ്രോത്സാഹിക്കപ്പെടണം എന്ന "കാഴ്ചപ്പാട്" പാർട്ടി പരിപാടിയിൽ യഥാർത്ഥത്തിൽ രേഖപ്പെടുത്താതെ പ്രവർത്തിയിൽ വന്നപ്പോൾ മാർക്സിസം അപ്രസക്തമായി. 1920-25 കാലം മുതൽ 1950 കാലം വരെ ക്രമമായി വളർന്നുവന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1950 കൾക്ക് ശേഷം ഇന്ത്യ ഒട്ടാകെ വളർച്ച മുരടിക്കുകയും ജനങ്ങളിൽ നിന്നും പിന്തള്ളപ്പെടുകയും ചെയ്തു.
//
1964 ൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സിപിഐ എന്നും സിപിഐ(എം) എന്നും രണ്ട് പാർട്ടികളായി പിളർന്നുവെങ്കിലും സാമ്പത്തിക നയത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. കാറൽ മാർക്സ് "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തിൽ ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്നത് സാമ്പത്തിക വ്യവസ്ഥക്കാണ്. അടിമ വ്യവസ്ഥ; ഫ്യൂഡലിസം, മുതലാളിത്തം എന്നീവയെല്ലാം സാമ്പത്തിക വ്യവസ്ഥകളാണ്. അടിമകളുടെ മേലുള്ള ചൂഷണം പരമാവധി ആക്കുന്നതിനും അടിമ വ്യവസ്ഥ നിയമാനുസൃതം ആക്കുന്നതിനും ആ കാലത്തെ സമ്പന്നരുടെ; അടിമ ഉടമ കളുടേതായിരുന്നു ഭരണകൂടത്തിന്റെ പ്രാരംഭ ഘട്ടം എന്നതാണ് മാർക്സിസ്റ്റ് കാഴ്ചപ്പാട്. ആധുനിക കാലത്ത് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതിന് അർത്ഥം പ്രാചീന അടിമ ഉടമകളോട് ചേരുക എന്നാണ്. അടിമയുടെ താത്പ്പര്യം ക്രൂരമായ ചൂഷണത്തിൽ നിന്നും പീഡനങ്ങളിൽ നിന്നും ഉള്ള മോചനം ആണ്. അടിമ ഉടമകളുടെ താത്പ്പര്യം അടിമയെ പരമാവധി ചൂഷണം ചെയ്ത് സമ്പത്ത് വർധിപ്പിക്കുക എന്നതും. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് വർഗ സമര സിദ്ധാന്തം പൂർണമായും നിഷേധിക്കുക എന്നതാണ്. നിലനിൽക്കുന്നത് ചൂഷക വർഗ വാഴ്ചയാണ് എന്നത് അംഗീകരിക്കുന്നില്ല എന്നതാണ് അവസ്ഥ. അപ്പോൾ ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ അല്ലെങ്കിൽ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ പ്രശ്നം ഇല്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ പേര് എന്താണ് എന്നതല്ല പ്രശ്നം; സാമ്പത്തിക നയം എന്താണ് എന്നതാണ്. ഒരു വ്യക്തിയുടെ സ്വഭാവം ആണ് കാര്യം, പേര് എന്താണ് എന്നതല്ല. സോഷ്യലിസ്റ്റ് വ്യവസ്ഥയാണ് ലക്‌ഷ്യം എങ്കിൽ തൊഴിലാളി വർഗം അതോടൊപ്പം ഉണ്ടാകും. അതായിരുന്നു പഴയ സോവിയറ്റ് യൂണിയന്റെ വിജയത്തിന്റെ കാരണം. "എന്ത് ചെയ്യണം?" എന്ന കൃതിയിൽ ലെനിൻ വ്യക്തമാക്കുന്നത് "സോഷ്യലിസത്തിന്റെ പ്രസക്തി ലവലേശം കുറച്ചു കാണുക എന്നാൽ ബൂർഷ്വാ ആശയഗതികളുടെ വളർച്ചക്ക് ഇടയാകും എന്നാണ്. ഇന്ത്യയിൽ ഹിന്ദുത്വ വാദികളുടെ ഭരണം ഉണ്ടാകാൻ കാരണം കമ്മ്യൂണിസ്റ്റ് പാർട്ടികൾ സോഷ്യലിസത്തിന് പകരം ഇന്ത്യൻ മുതലാളിത്തത്തിന്റെ വളർച്ച എന്ന നിലപാട് സ്വീകരിച്ചതാണ്. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലക്‌ഷ്യം മുതലാളിത്ത വളർച്ചയാണ് എന്നിരുന്നാലും മുതലാളിമാർ ഒപ്പം ഉണ്ടാകില്ല. കാരണം മുതലാളിമാരുടെ അല്ലെങ്കിൽ ചൂഷക വർഗങ്ങളുടെ രാഷ്ട്രീയ പാർട്ടികൾ അവരോടൊപ്പം എപ്പോഴും ഉണ്ടാകും. അവരുടെ താത്‌പര്യം അവർക്ക് എന്നെങ്കിലും അപകടം സൃഷ്ടിക്കാവുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥ ഒരു കാരണ വശാലും ഉണ്ടാകാൻ പാടില്ല എന്നതാണ്. അതിന് തൊഴിലാളി വർഗ രാഷ്ട്രീയം അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരുകാരണ വശാലും നിലനിൽക്കാൻ പാടില്ല. ഇന്ത്യയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദു വർഗീയ വാദികളുടെ രാഷ്ട്രീയ പാർട്ടിയും തൊഴിലാളി വർഗ രാഷ്ട്രീയം അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരുകാരണ വശാലും നിലനിൽക്കാൻ പാടില്ല എന്ന കാര്യത്തിൽ ഒരേ മനസ്സാണ് എന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാകാൻ വഴിയില്ല.
//
ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പ്രവർത്തനം ആരംഭിക്കുന്നത് ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ എന്ന ലക്ഷ്യത്തിനാണ് എന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാകാൻ സാധ്യതയില്ല. "സോഷ്യലിസ്റ്റ് ഇന്ത്യ, ജനകീയ ജനാധിപത്യത്തിലൂടെ" എന്ന ലക്ഷ്യത്തോടെ പഴയ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാകണം എന്നതാണ് എന്റെയും ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെയും ഇന്ത്യൻ ജനതയുടെയും ആവശ്യം. ഒരേ ലക്ഷ്യമുള്ള പാർട്ടി ആകുമ്പോൾ ക്രമേണ കമ്മ്യൂണിസ്റ് പാർട്ടികളുടെ ഐക്യവും ഉണ്ടാകും. എന്നാൽ 74 വർഷക്കാലം മുതലാളിത്തം ന്യായികരിച്ച് മാത്രം പ്രവർത്തിച്ചിട്ടുള്ളത് കൊണ്ട് സോഷ്യലിസം ആണ് ശരി എന്നതുൾപ്പെടെയുള്ള മാർക്സിസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾ ഇന്ത്യ ഒട്ടാകെയുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരിൽ എത്തിക്കുക എന്നത് വളരെ ശ്രമകരമായ പണിയാണ്. കാരണം മലയാളത്തിലും ഇഗ്ളീഷിലും ആകണം പോസ്റ്റുകൾ. ഇന്ത്യ ഒട്ടാകെ അവ എത്തിക്കുകയും വേണം. ബഹുഭൂരിപക്ഷത്തിനും കാര്യങ്ങൾ മനസിലാവുക എന്നത് അത്യന്തം ദുഷ്‌കരമായ കാര്യമാണ്. അതാണ് എന്താണ് ജനാധിപത്യം എന്നത് മാവോയിസ്റ്റ്കൾക്ക് പോലും മനസിലാകാതെ ഇരിക്കുന്നത്. ജനാധിപത്യത്തിൽ ഒരോ പൗരനും രാഷ്ട്രീയ അധികാരവും ഉള്ളവരാണ്. രാജവാഴ്ചയിൽ അത് രാജാവിൽ മാത്രം നിക്ഷിപ്തം ആയിരുന്നു. ഏതൊരാൾക്കും ഏത് രാഷ്ട്രീയവും സ്വീകരിക്കുന്നതിനും രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കുന്നതിനും ഇന്ത്യയുടെ ഭരണാധികാരശക്തി ആകുന്നതിനും ജനാധിപത്യത്തിൽ സ്വാതന്ത്ര്യം ഉണ്ട്. രാജ വാഴ്ചയിൽ അത് രാജാവിന്റെ മാത്രം അധികാരം ആയിരുന്നു. അപ്പോൾ സായുധവിപ്ലവം മാത്രമായിരുന്നു ആശ്രയം. എന്താണ് ജനാധിപത്യം എന്ന് മനസിലാകാത്തത് കൊണ്ട് മാവോയിസ്റ്റുകൾ ജനാധിപത്യം അംഗീകരിക്കുന്നില്ല. സോഷ്യലിസ്റ്റ് ഇന്ത്യ, ജനകീയ ജനാധിപത്യത്തിലൂടെ എന്ന ലക്‌ഷ്യം നേടണമെങ്കിൽ മാർക്സിസം എന്ന മനുഷ്യത്വത്തിന്റെ തത്വശാസ്ത്രം ജനങ്ങളിൽ എത്തിക്കണം. ഇങ്ങനെയുള്ള ലക്ഷ്യങ്ങളോട് യോചിക്കുന്ന സഖാക്കൾ പരമാവധി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
//
കമ്മ്യൂണിസ്റ്റ്
പാർട്ടി സോഷ്യലിസം മാറ്റിവച്ച് മുതലാളിത്തം സ്വീകരിച്ചത് പോലെ ബൂർഷ്വാ
പാർട്ടികൾ തെരഞ്ഞെടുപ്പിൽ പണവും വർഗീയതയും ഉപയോഗിക്കുന്നതി ന്റെയും
അഴിമതിക്കാർ ആകുന്നതി ന്റെയും തകരാറ് ജനാധിപത്യത്തിന്റേത് അല്ല.
രാഷ്ട്രീയ പാർട്ടികൾ എങ്ങനെ പ്രവർത്തിക്കണം
എന്ന് ഭരണ ഘടനക്കോ ജനാധിപത്യ വ്യവസ്ഥക്കോ നിർണയിക്കാൻ ആവില്ല. പക്ഷെ
കാര്യങ്ങൾ മനസിലാക്കുന്ന ജനങ്ങൾ പിന്നീട് അവർക്ക് വോട്ട് ചെയ്യാതെയാകും.
//
എന്ത് ആണ് ജനാധിപത്യം എന്ന് മനസിലാക്കാതെ ആർക്കും എന്ത് അല്ല ജനാധിപത്യം എന്നും മനസിലാക്കാനാവില്ല. ജവഹർലാൽ നെഹ്‌റുവിന്റെ പിതാവ് മോത്തിലാൽ നെഹ്‌റുവിനെക്കുറിച്ച് കേട്ടിട്ടുള്ളത് അദ്ദേഹത്തിന് ഇന്ത്യ തന്നെ വിലക്ക് വാങ്ങുന്നതിനുള്ള സ്വത്ത് ഉണ്ടായിരുന്നു എന്നതാണ്. ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ നെഹ്‌റു കുടുംബത്തിന്റെ ആധിപത്യത്തിന്റെ അടിസ്ഥാനവും അത് തന്നെ. കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന ജനാധിപത്യം സമ്പത്തിന്റെ ആധിപത്യം മാത്രമാണ്. ദീർഘകാലം ഇന്ത്യ ഭരിച്ച കോൺഗ്രസിനെ ജനങ്ങൾ അധികാരത്തിൽ നിന്നും ഒഴിവാക്കിയതും അതുകൊണ്ടുതന്നെ. പ്രാചീന ഗോത്ര നിലപാടുകളിൽ തന്നെ ഇപ്പോഴും തുടരുന്ന "ഹിന്ദുത്വ വാദികളുടെ ലക്‌ഷ്യം രാമരാജ്യവും ബ്രാഹ്മണ ആധിപത്യവും മാത്രം. രാജവാഴ്ചക്കായി നിലകൊള്ളുന്ന ഹിന്ദുത്വ വാദികൾ ജനാധിപത്യം അംഗീകരിക്കുന്നവരല്ല. പണത്തിന്റെയും ജാതി-മതത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ വിഡ്ഢികളാക്കി അധികാരത്തിൽ എത്തിചേരുകയും അധികാരമുപയോഗിച്ച് അഴിമതി നടത്തി എങ്ങനെയും പണം ഉണ്ടാക്കുന്നതാണ് ജനാധിപത്യം എന്നാണ് എന്താണ് "ജനാധിപത്യം" എന്ന് മനസിലാക്കാത്തവരുടെ ധാരണ. തീർച്ചയായും അത് മുതലാളിത്ത വ്യവസ്ഥയിലെ ബൂർഷ്വാ ജനാധിപത്യമാണ്. എന്നാൽ അതിനെ യഥാർത്ഥ ജനാധിപത്യം അഥവാ ജനകീയ ജനാധിപത്യം ആക്കി മാറ്റിതീർക്കുന്നതിനും ജനാധിപത്യത്തിലെ "രാഷ്ട്രീയ പരമാധികാരം" ഒരോ പൗരനെയും അധികാരപ്പെടുത്തുന്നുണ്ട്. യഥാർത്ഥ ജനാധിപത്യത്തിൽ "ജനങ്ങൾ; ജനങ്ങളാൽ; ജനങ്ങൾക്ക് വേണ്ടി" എന്നതാണ് ലോകമാകെ അംഗീകരിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന പ്രമാണം. അതിന്റെ ഭാഗമാണ് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന പാർലമെന്റ്--അസംബ്ലി; (ജനപ്രതിനിധി സഭ) നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ; നിഷ്പക്ഷമായ ഭരണനിർവഹണ സംവിധാനം; നിഷ്പക്ഷമായ പത്ര മാധ്യമങ്ങൾ അഥവാ ഓരോ പൗരന്റെയും അഭിപ്രായ സ്വാതന്ത്ര്യം. എന്നാൽ ഇവയൊന്നും ധനിക വർഗം അഥവാ ബൂർഷ്വാസി അംഗീകരിക്കുന്നില്ല എന്നതാണ് സത്യം. ഏത് മാർഗത്തിലും പാവപ്പെട്ടവനെ ചൂഷണം ചെയ്‌ത് ശുദ്ധ തട്ടിപ്പ് രാഷ്ട്രീയം നടത്തി പരമാവധി ധനം ആർജ്ജിക്കണം എന്ന ഏക ലക്‌ഷ്യം മാത്രമുള്ള സമ്പന്ന വർഗം യഥാർത്ഥ ജനാധിപത്യത്തെ കൊല ചെയ്യുകയാണ്. സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും വിദ്യാഭ്യാസ കുറവിനെ അവർ പരമാവധി മുതലെടുക്കുകയാണ്. അത് കൊണ്ട് തന്നെ വിദ്യാഭ്യാസം കഴിവതും ജനങ്ങളിൽ എത്താതിരിക്കാൻ അവർ കരുതൽ ഉള്ളവരുമാണ്. ഇന്ത്യയിൽ 65 വർഷങ്ങളോളം ഭരണം നടത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസും അതിന് ശേഷം ഭരണത്തിൽ എത്തിയ ഹിന്ദുത്വ വാദികളും ഇന്ത്യൻ ജനതയുടെ ബഹുഭൂപരിക്ഷത്തിനും വിദ്യാഭ്യാസം ഇല്ലാത്തവർ തന്നെ ആയി തുടരുന്നതിന് ആണ് ശ്രമിക്കുന്നത് എന്നത് ആർക്കും മനസിലാകുന്ന കാര്യമാണ്.
//
ഇന്ത്യയിൽ ബി സി രണ്ടായിരത്തിനും ആയിരത്തിനും ഇടയിൽ സിന്ധു നദി കടന്നുവന്നതാണ് ആര്യന്മാർ. നയിൽ നദീതീരങ്ങളിൽ ഉടലെടുത്ത മനുഷ്യ സംകൃതിയിൽ ഒരു ഭാഗം അഫ്ഘാൻ പ്രദേശം വഴി സിന്ധൂ നദി കടന്നു വന്നത് അന്നത്തെ ആദിമ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ദ്രാവിഡ സംസ്കാരത്തെ ഉന്മൂലനം ചെയ്തുകൊണ്ടാണ്. വധിക്കാതെ പിടികൂടിയവരെ അടിമകളാക്കി. അവരെ കൊണ്ട് പണിതുയർത്തിയതാണ് ഇന്ത്യയിലെ മഹാ അത്ഭുതങ്ങളായ "ശിലാ ക്ഷേത്രങ്ങളും മറ്റും. ബൈബിളിൽ "ഉല്പത്തി" ഭാഗത്തെ "ന്യായ പ്രമാണങ്ങളിൽ" ഒന്ന് "വെളിച്ചപ്പാടിനെ കാണരുത്; മുഹ്ര്‌ത്തം നോക്കരുത്, മന്ത്രവാദം ചെയ്യരുത്" എന്ന് തുടങ്ങിയവ നമ്മുടെ വെളിച്ചപ്പാടുമാരുടെ ഉറവിടം എവിടെ ആയിരുന്നു എന്നത് കൂടെയാണ്. കള്ളവും ചതിയും ഇല്ലാത്ത ഭരണം നടത്തിയിരുന്ന, "മാവേലി" യഥാർത്ഥത്തിൽ ദ്രാവിഡ രാജാവ് ആയിരുന്നു. ദ്രാവിഡരെ അസുരന്മാരും ആര്യന്മാരെ ദേവന്മാരും ആയി ചിത്രീകരിച്ചു. ആര്യ - ദ്രാവിഡ ഏറ്റുമുട്ടലുകളാണ് "ദേവാ-സുര യുദ്ധം" എന്ന് അറിയപ്പെടുന്നത്.
//
ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഹിന്ദു വർഗീയവാദികൾ പഴയ ആര്യന്മാരുടെ അതേ ഗോത്ര നിലപാടുകളിൽ തന്നെയാണ്. ജനാധിപത്യം അംഗീകരിക്കാതെ അവർ തീരുമാനിക്കുന്ന ദൈവങ്ങളെ മാത്രമേ അംഗീകരിക്കാവു എന്ന നിലപാടിന്റെ ഭാഗമാണ് എപ്പോഴും "ജയ് ശ്രീ റാം" എന്ന് പറയണമെന്ന് അവർ കൽപ്പിക്കുന്നത്. മറ്റുള്ളവർ എന്ത് ഭക്ഷണം കഴിക്കണം എന്ന് അവർ തീരുമാനിക്കും. ഏത് ജീവിയും എന്ത് ഭക്ഷണം കഴിക്കണം എന്ന് മറ്റ് ജീവികൾക്ക് തീരുമാനിക്കാൻ ആവില്ല. പ്രകൃതി നിയമങ്ങൾ അനുസരിക്കാൻ അല്ലാതെ അവ ലംഘിക്കാൻ ഒരു ജീവിക്കും ആവില്ല. ആന, പശു, പോത്ത് തുടങ്ങിയവ സസ്യങ്ങൾ മാത്രം ഭക്ഷിക്കുന്നവയാണ്. കടുവ, സിംഹം, പുലി തുടങ്ങിയവ മാംസം മാത്രം ഭക്ഷിക്കുന്നവയാണ്. ജീവജാലങ്ങൾ ഉണ്ടാകുന്നവ പോലെ തന്നെ അവ എങ്ങനെ ഇല്ലാതാകണം എന്നതും പ്രകൃതി നിയമം ആണ്. എല്ലാ ജീവികളും സസ്യാഹാരികൾ മാത്രം ആണെങ്കിൽ ക്രമേണ സസ്യങ്ങൾ ഇല്ലാതാകും. അത് അവക്ക് ഭക്ഷണം ഇല്ലാതായി നശിച്ചു പോകാനും ഇടയാക്കും. അത് നിയന്ത്രിക്കാൻ മാംസം മാത്രം ഭക്ഷിക്കുന്നവയും ആവശ്യമാണ്. അവ പ്രകൃതിയുടെ വൈരുദ്ധ്യാത്മികതയുടെ ഭാഗമാണ്. വൈരുധ്യാധിഷ്ഠിത ചലന നിയമം പ്രകൃതി നിയമം ആണ്. പ്രകൃതി നിയമങ്ങൾ മനുഷ്യ സൃഷ്ടികളായ കൃത്രിമ ദൈവങ്ങൾക്ക് നിയന്ത്രിക്കാൻ ആവില്ല. എന്നാൽ പഴയ ഗോത്ര നിലപാടുകളിൽ നിൽക്കുന്നതിനാൽ മറ്റുള്ളവരുടെ ഭക്ഷണവും എന്തായിരിക്കണം എന്ന് അവർ തീരുമാനിക്കുകയാണ്. അവരുടെ രാഷ്ട്രീയ ലക്ഷ്യമാകട്ടെ പഴയ രാജവാഴ്ച പുനഃസ്ഥാപിക്കുകയാണ്. ഒരോ പൗരനും രാഷ്ട്രീയ അധികാരം കൂടിയുള്ള ജനാധിപത്യം എങ്ങനെ അട്ടിമറിക്കാമെന്നതാണ് അവരുടെ മൗലിക ലക്‌ഷ്യം. ഏതെങ്കിലും വിഭാഗങ്ങൾ ജനാധിപത്യം അംഗീകരിക്കാതെ ഗുണ്ടായിസം സ്വീകരിച്ചാൽ അവരെ അതെ രീതിയിൽ നേരിടുക അല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ല. എന്നാൽ ഭക്ഷണത്തിനല്ലാതെ ജീവികളെ വധിക്കുന്നതും പ്രകൃതി വിരുദ്ധമാണ്. ..........................
//
നിർഭാഗ്യവശാൽ "ആര്യന്മാർ" ആയി ഇന്ത്യയിലേക്ക് വന്ന പഴയ "ഗോത്രം" ഇപ്പോഴും അവരുടെ പഴയ മറ്റുള്ളവരെ ആക്രമിക്കുന്ന ഗോത്ര സ്വഭാവം തുടരുകയാണ്. ഇപ്പോൾ "ഹിന്ദുരാഷ്ട്രം" എന്ന പേരിലാണ് അവരുടെ ആക്രമണം നടത്തുന്നത് എന്ന് മാത്രം. യഥാർത്ഥത്തിൽ ബ്രാഹ്മണാധിപത്യത്തിലുള്ള ചാതുർ വർണ്ണ വ്യവസ്ഥ മാത്രമാണ് അവരുടെ "ഹിന്ദുരാഷ്ട്രം". അതിന് അവരിടുന്ന പേരാണ് "രാമ രാജ്യം" എന്നത്. അത് രാജ വാഴ്ചയാണ്. അതിന്റെ ഭാഗമാണ് 2002 ൽ ഗുജറാത്തിൽ നിരപരാധികളായ ആയിരക്കണക്കിന് ജനങ്ങളെ ആക്രമിച്ച് കൊന്നൊടുക്കിയത്. വീണ്ടും അതിന്റെ മറ്റൊരു രൂപമാണ് മണിപ്പൂർ എന്ന ഇന്ത്യൻ സംസ്ഥാനത്ത് നടപ്പിലാക്കിയത്. ജനങ്ങൾ എന്നോ മനുഷ്യർ എന്നോ ആരെയും പരിഗണിക്കാൻ അവർ ഒരുക്കമല്ല. പണിയെടുക്കുന്ന ജനവിഭാഗങ്ങളെയാകെ ശത്രുക്കൾ ആയി കരുതുകയാണ് അവരുടെ അടിസ്ഥാന രാഷ്ട്രീയം. പ്രാചീന കാലത്തെന്നോ രചിക്കപ്പെട്ട "മനുസ്മൃതി" ആയിരിക്കണം ഭരണ ഘടന എന്നതാണ് അവരുടെ നിലപാട്. അതിനായി ഇന്ത്യൻ ജനങ്ങൾ വളരെ വലിയ ഭൂരിപക്ഷത്തോടെ അംഗീകരിച്ചിട്ടുള്ള ഇന്ത്യൻ ഭരണ ഘടനയിലെ വ്യവസ്‌ഥകൾ പൂർണമായും ഉപേക്ഷിക്കുകയാണ്. സുപ്രീം കോടതി ഉൾപ്പെടെയുള്ള നീതിന്യായ വ്യവസ്ഥ ഉൾപ്പെടെ ജനാധിപത്യത്തിലെ അടിസ്ഥാന തത്വങ്ങൾ ആകെ അവർ തള്ളിക്കളയുകയാണ്. "മനുസ്മൃതി" അനുസരിച്ചു് രാജാവിന് തീർപ്പാക്കാൻ കഴിയാത്ത കാര്യങൾ ബ്രാഹ്മണ സഭയെ ഏൽപ്പിക്കണം എന്നാണ് വ്യവസ്ഥ. മനുസ്മൃതി അനുസരിച്ചു് "ശൂദ്രന്റെ" ജോലി മറ്റ് മൂന്ന് വർണങ്ങളുടേയും (ബ്രാഹ്മണർ; ക്ഷത്രിയർ; വൈശ്യർ) ദാസ്യ വൃത്തിയാണ്. അത്കൊണ്ട് "ശൂദ്രർ" ധനം സമ്പാദിക്കാൻ പാടില്ല; അങ്ങനെ സമ്പാദിച്ചാൽ അവർ മറ്റുള്ളവരുടെ ദാസ്യജോലി ചെയ്യില്ല. അവർ ധനം സമ്പാദിച്ചാൽ അത് ബ്രാഹ്മണന് എടുക്കാം. അത് നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് രാഷ്ട്രം പരമാവധി ദരിദ്ര രാഷ്ട്രം ആക്കുക, രാജ്യ സമ്പത്ത് അപൂർവം വ്യക്തികൾക്ക് നൽകുക, ആർക്കും സ്ഥിരം തൊഴിൽ ഇല്ലാതാക്കുക; സ്ഥിരം വരുമാനം ഇല്ലാതാക്കുക; ജോലി സമയം പന്ത്രണ്ട് മണിക്കൂർ ആയി വർധിപ്പിക്കുക; തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കുക; തുടങ്ങിയ നടപടികളുടെ ഉദ്ദേശം.
//
ആര്യന്മാർ മാത്രമല്ല പ്രാചീന ഗോത്രങ്ങളുടെ സ്വഭാവം നിലനിർത്തുകയാണ് മറ്റ് മതങ്ങളും. സെമറ്റിക് മതങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നതാണ് ഇസ്ലാം മതവും ക്രിസ്തു മതവും. രണ്ട് പേരാണ് ദൈവങ്ങൾക്ക് ഉള്ളതെങ്കിലും യഥാർത്ഥത്തിൽ രണ്ടും ഒന്നുതന്നെയാണ് എന്ന് എല്ലാവർക്കും അറിയാം. ലേശമെങ്കിലും മനുഷ്യത്വം അതിനെ നയിക്കുന്നവർക്ക് ഉണ്ടെങ്കിൽ എല്ലാവരും മനുഷ്യർ ആയി കരുതി സ്വാർത്ഥത ഉപേക്ഷിച്ച് പരസ്പരം സഹകരിച്ച് ജീവിക്കുന്ന സാഹചര്യം ഉണ്ടാകണം. അപ്പോൾ മാത്രമേ ഭൂമിയിൽ കൊലപാതങ്ങളും അവസാനിക്കുകയുള്ളു.
യേശുക്രിസ്തുവിന്റെ "വാൾ ഉറയിലിടുക; വാൾ എടുക്കുന്നവൻ വാളാൽ നശിക്കും" എന്ന ഉപദേശം എല്ലാവർക്കും എല്ലാ കാലത്തേക്കും ബാധകമാണ്. ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്ത് അത് സംഭവിച്ചിരിക്കും എന്നത് ചരിത്രത്തിൽ സംഭവിച്ചുകൊണ്ടേ ഇരിക്കുകയാണ്. ശ്രി. ബുദ്ധന്റെ ഉപദേശം ജീവൻ കൊടുക്കുന്ന വർക്ക് മാത്രമേ അത് തിരികെ എടുക്കാൻ അവകാശമുള്ളൂ എന്നതായിരുന്നു.
//
മതങ്ങൾ നിലവിൽ വന്ന സാഹചര്യങ്ങളിലും സ്വാർത്ഥത മാത്രമായിരുന്നു അന്ന് നടത്തിയിരുന്ന കൊലപാതകങ്ങളുടെ അടിസ്ഥാനം. കാലഘട്ടങ്ങളിൽ വന്ന മാറ്റവും ആധുനിക മനുഷ്യർ യോചിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെട്ട് ജനാധിപത്യത്തിന്റെ രീതിയാണ് മാനവരാശിക്ക് ഗുണകാരമാവുക. മനുഷ്യർ ഒഴികെ മറ്റ് ജീവ ജാലങ്ങൾ ഒന്നും സമ്പത്തിനായി പരസ്പരം മത്സരിക്കുകയോ യാതൊരു പ്രയോജനവും നൽകില്ലാത്ത അളവിൽ സമ്പത്ത് സ്വന്തമാക്കി വയ്ക്കുകയോ ചെയ്യുന്നില്ല. പ്രകൃതി ഒരോ ജീവിയുടെയും ആകെ ആയുസും വളർച്ചയുടെ ഒരോ ഘട്ടത്തിലും ഉപയോഗിക്കാവുന്ന ആഹാരവും എല്ലാം നിർണയിച്ചിട്ടുണ്ട്. മനുഷ്യരിൽ ചിലർ മാത്രം ഭൂമിയിലെ സകല സമ്പത്തും തന്റേതാക്കി മാറ്റണം എന്ന ഉദ്ദേശത്തിൽ പ്രവർത്തിക്കുന്നത് കൊണ്ട് മറ്റുള്ളവർക്ക് ജീവിതം ക്ലേശകരമാകുന്നു.
//
ഭൗതിക വാദത്തിന്റെ പിതാവ് എന്ന് പറയാവുന്ന ഒരാളാണ് "സിദ്ധാർഥ രാജകുമാരൻ" എന്ന ശ്രീ. ബുദ്ധൻ. ഒരോ വസ്തുവിലും ഒരോ സെക്കന്റിലും സംഭവിച്ചുകൊണ്ടിരുന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം മനസിലാക്കിയിരുന്നു. ഒരു വിത്ത് മുളക്കുന്നത് അനുകൂല സാഹചര്യങ്ങളിൽ അതിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഫലമാണ്. സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ വിത്ത് മുളക്കില്ല. അതിനർത്ഥം ഒരോ സെക്കന്റിലും വിത്തിലെ ജീവൻ ചലനാത്മകമാണ് എന്നാണ്. മുളച്ചു കഴിഞ്ഞാലും അത് വളർന്നുകൊണ്ടേയിരിക്കുന്നു. അത് മനസിലാക്കിയത് കൊണ്ടാണ് ശ്രീ.ബുദ്ധൻ അത് ആ വിത്ത് തന്നെയാണ്; എന്നാൽ അല്ല താനും എന്ന് പറഞ്ഞത്. ഇത് ജീവനുള്ളവയ്ക്കും ഇല്ലാത്തവയ്ക്കും ബാധകമാണ്. അതാണ് ശ്രീ.ബുദ്ധൻ പറഞ്ഞത് "ഏതൊന്നും അതാണ്; എന്നാൽ അതല്ല താനും" എന്ന്. ശ്രീ.ബുദ്ധൻ പറഞ്ഞ മറ്റൊരു കാര്യമാണ് - "നിങ്ങൾ ഗുരുക്കന്മാരെയോ പ്രമാണങ്ങളെയോ ആധാരമാക്കേണ്ടതില്ല" എന്ന്. മഹാഭാരതത്തിലെ "യുധിഷ്ഠിര വിലാപം" എന്ന ഭാഗത്ത് ശ്രീ.ബുദ്ധന്റെ "അത്യാഗ്രഹമാണ് ദുഖത്തിന്റെ കാരണം" എന്ന പ്രഖ്യാപനത്തെ ക്കുറിച്ചും വിശദമായ പഠനം ഉണ്ട് എന്നതിൽ നിന്നും ശ്രീ. ബുദ്ധൻ ജീവിച്ചിരുന്നതിന് ശേഷമാണ് മഹാഭാരതം രചിച്ചിരുന്നത് എന്ന് വ്യക്തം. ബുദ്ധന്റെ "നിങ്ങൾ ഗുരുക്കന്മാരെയോ പ്രമാണങ്ങളെയോ ആധാരമാക്കേണ്ടതില്ല" എന്ന ഉപദേശത്തിന്റെ അർത്ഥം എല്ലാ ഗുരുക്കന്മാരും അവരുടെ സങ്കുചിത താത്പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൃതികൾ രചിക്കുന്നത് എന്നതാണ്. എല്ലാ ഗുരുക്കന്മാരുടെയും ഉദ്ദേശം കൂടി എല്ലാവരും മനസിലാക്കിയിരിക്കണം."ബ്രാഹ്മണ മഹത്വം" ഉറപ്പിക്കുക ആയിരുന്നു വേദ വ്യാസന്റെയും ലക്ഷ്യം. നാല് വേദങ്ങളിലേയും ദൈവമായിരുന്ന "ഇന്ദ്രന്റെ" മഹത്വം വ്യാസൻ നിഷേധിക്കുകയും ചെയ്തു.
//
ജനാധിപത്യ വ്യവസ്ഥയിൽ ഏതെങ്കിലും വിഭാഗങ്ങൾ ജനാധിപത്യം അംഗീകരിക്കാതെ പഴയ ഗോത്രവർഗ്ഗ കാലത്തെ രാഷ്ട്രീയം സ്വീകരിച്ചു് സമൂഹത്തെ തിരികെ പഴയ ഗോത്രവർഗകാലത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചാൽ അതിനെ ചെറുത്ത് തോൽപ്പിക്കുക തന്നെ വേണം. അവർ സ്വീകരിക്കുന്ന പാത തീർച്ചയായും ജനാധിപത്യ വിരുദ്ധവും ഗുണ്ടായിസത്തിന്റേതുമാണ്. വളരെ കാലം നടപ്പിലിരുന്ന, മനുഷ്യനെ മനുഷ്യനായി കാണാൻ തയ്യാറില്ലാത്ത പഴയ അടിമ വ്യവസ്ഥയാണ് അവർ വീണ്ടും കൊണ്ടുവരാൻ ശ്രമിക്കുന്നത്. പഴയ രാജ വാഴ്ചയെ അപേക്ഷിച്ച് ജനാധിപത്യ രീതിയിൽ ആർക്കും ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാൻ അവസരം ഉണ്ട്. ജനാധിപത്യത്തിലെ അഭിപ്രായ സ്വതന്ത്രിയം അഥവാ മാധ്യമ സ്വാതന്ത്ര്യം ഒരോ പൗരനേയും അതിന് അധികാരം ഉള്ളവരാക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പുകളെ നേരിടാനും വിജയിക്കാനും എല്ലാവർക്കും അവസരവും അവകാശവും ഉണ്ട്. എന്നാൽ അതിനെയെല്ലാം ഗുണ്ടായിസ മാതൃകയിൽ നേരിടുമ്പോൾ അവരുടെ പാതയിൽ തന്നെ തിരിച്ചും പ്രതികരിക്കേണ്ടി വരും. എന്നാൽ ഇന്ത്യയിൽ അങ്ങനെയുള്ളവരെ നേരിടുന്നതിന് ഭരണ ഘടനാ പരമായ കടമയുണ്ട് എന്നതാണ് വസ്തുത. ഇങ്ങനെയുള്ള കാര്യങ്ങളിൽ തൊഴിലാളിവർഗ രാഷ്ട്രീയത്തിലും മാർക്സിസം എന്ന തത്വശാസ്ത്രത്തിലും വിശ്വസിച്ച് പ്രവർത്തിക്കുന്നവർ തങ്ങളുടെ കടമ നിർവഹിച്ചില്ലെങ്കിൽ ജനങ്ങളാകെ ഭയാനകമായ സാഹചര്യങ്ങളിലേ ക്കായിരിക്കും നീങ്ങുക.
//
സമൂഹത്തിന്റെ നിലനില്പിൽ സമൂഹത്തിലെ എല്ലാവരും പ്രത്യക്ഷമായും പരോക്ഷമായും പങ്കാളികളാണ് എന്നതും അവരിൽ ആരെയും ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ വേർതിരിക്കാനാവില്ല എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനവും സോഷ്യലിസത്തിന്റെ സാമാന്യ നീതിയും.
//21 08 2024//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ