2023 ഒക്‌ടോബർ 22, ഞായറാഴ്‌ച

552. "സോഷ്യലിസം" എന്ന വളരെ "വലിയ ശരി" ഉണ്ടായിരുന്നെങ്കിൽ

            552. "സോഷ്യലിസം" എന്ന വളരെ "വലിയ ശരി" ഉണ്ടായിരുന്നെങ്കിൽ.

/
1917 ൽ നടന്ന റഷ്യയിലെ "ഒക്ടോബർ" വിപ്ലവത്തെ തുടർന്ന് അവിടെ നടന്ന നാല് വർഷത്തോളം നീണ്ടുനിന്ന പ്രതിവിപ്ലവ അട്ടിമറി സമരത്തിൽ കൊല്ലപ്പെട്ടത് രണ്ടരക്കോടി ജനങ്ങളായിരുന്നു. ഒരു കാരണവശാലും തൊഴിലാളി വർഗ ഭരണകൂടവും സോഷ്യലിസ്റ്റ് വ്യവസ്ഥയും ഭൂമുഖത്ത് നിലനിൽക്കാൻ അനുവദിക്കില്ല എന്ന നിലപാടിൽ ലോകമൊട്ടാകെയുള്ള പിന്തിരിപ്പന്മാരും ചൂഷകവർഗ ഭരണകൂടങ്ങളും റഷ്യയിലെ മുഴുവൻ ഫ്യൂഡൽ ഭൂ പ്രഭുത്വവും ആത്മീയ നേതൃത്വവും അവരുടെ സകല കഴിവുകളും ഉപയോഗിച്ച് ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് ശിശു രാഷ്ട്രത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചപ്പോൾ അതിനെതിരെ അണിനിരക്കേണ്ടതും സോഷ്യലിസ്റ്റ് ശിശു രാഷ്ട്രത്തെ സംരക്ഷിക്കേണ്ടതും ലോക തൊഴിലാളിവർഗത്തിന്റെയും ആവശ്യമായിരുന്നു. മാർക്സിസത്തെ പൂർണമായും ഉൾക്കൊണ്ട ലെനിൻറെ നേതൃവത്തിലുള്ള കമ്മ്യൂണിസ്റ്റ് കൂട്ടായ്മയുടെ മുൻപിൽ ലോകസാമ്പ്രാജ്യത്ത - പിന്തിരിപ്പൻ ശക്തികൾക്ക് അവസാനം അടിയറവ് പറയേണ്ടി വന്നു. അപ്പോഴാണ് ലെനിൻ പറഞ്ഞത് "മാർക്സിസം അജയമാണ്, കാരണം അത് സത്യമാണ്" എന്ന്. തൊഴിലാളി വർഗ്ഗത്തിന്റെ വിയർപ്പിലും രക്ത ത്തിലുമാണ് ലോകം കെട്ടിപ്പൊക്കിയിരിക്കുന്നത് എന്നതും അവർക്കും മാന്യമായി ജീവിക്കാൻ അവകാശം ഉണ്ടെന്നതുമാണ്. മാർക്സിസത്തിന്റെ അടിസ്ഥാന സത്യം. അത് ഒരു കാരണവശാലും അനുവദിക്കില്ല എന്നതാണ് ബൂർഷ്വാസിയുടെയും ചൂഷക വർഗങ്ങളുടെയും ഉറച്ച നിലപാട്. ആ നിലപാടിനെയാണ് ലോകതൊഴിലാളി വർഗം ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് ശിശു രാഷ്ട്രത്തെ സംരക്ഷിച്ചു കൊണ്ട് നിലനിർത്തിയത്. അവിടെ വിജയിച്ചത് സത്യവും നീതിയുമാണ്. പരാജയപ്പെട്ടത് ലോകത്തിലെ മുഴുവൻ തിന്മകളുടെയും അക്രമത്തിന്റെയും കൂട്ടായ്മയുമാണ്. സോഷ്യലിസം എന്ന വളരെ വലിയ ശരിയാണ് അവിടെ വിജയിച്ചത്.
//
എല്ലാ പിന്തിരിപ്പൻ, ചൂഷകവർഗ അട്ടിമറികളെയും അതിജീവിക്കാൻ  പഴയ  റഷ്യയിലെ   ഒക്ടോബർ  വിപ്ലവത്തിന് കഴിഞ്ഞത് പണിയെടുക്കുന്ന ജനങ്ങളാകെ സോഷ്യലിസത്തോടൊപ്പം ഉണ്ടായിരുന്നത് കൊണ്ടാണ്. ഇന്ത്യൻ ജനത അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന ലക്ഷ്യം അംഗീകരിച്ചത് ജനാധിപത്തിന്റെ മെച്ചവും സോഷ്യലിസ ത്തിന്റെ ഗുണങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്നു എന്നതിന്റെ പ്രഖ്യാപനവുമാണ്.   ജനങ്ങളുടെ താത്പര്യങ്ങൾ പ്രകടിപ്പിക്കാൻ  പാർലമെന്ററി  ജനാധിപത്യത്തിൽ അവസരം ഉണ്ട്. പഴയ റഷ്യയിലെ സാർ ചക്രവർത്തി വാഴ്ചയിലോ  1947ന് മുമ്പുണ്ടായിരുന്ന "ബ്രിട്ടീഷ് ഇന്ത്യയിലും" ആ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല.
//
ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിച്ച് അതിനായി ജനങ്ങളെ സജ്ജരാക്കുക എന്ന രാഷ്ട്രീയ ചുമതലയാണ് ഏറ്റെടുക്കേണ്ടത്. റഷ്യയിൽ സോഷ്യലിസത്തിനെതിരെ പ്രതിവിപ്ലവ അട്ടിമറി സംഘടിപ്പിച്ച പിന്തിരിപ്പൻ ശക്തികൾ ഇന്ത്യയിൽ ഹിന്ദു വർഗീയവാദികളായും പഴയ നാട്ടുരാജാക്കന്മാരുടെ പിന്തുടർച്ചക്കാരായും അണിനിരക്കുന്നത് രാമരാജ്യത്തിന്റെ പേരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ബിജെപി തുടങ്ങിയ മുഖം മൂടികൾ അണിഞ്ഞുകൊണ്ടാണ്. അവരുടെ യഥാർത്ഥ മുഖം ജനങ്ങളെ ബോധ്യപ്പെടുത്തുകയും അവരുടെ ജനാധിപത്യ വിരുദ്ധ സ്വഭാവം തുറന്നുകാണിക്കുകയും വേണം. ഇന്ത്യ ഒട്ടാകെ കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ കൊന്നൊടുക്കിയും വീടുകൾ തകർത്തും ജനാധിപത്യ അവകാശങ്ങൾ ബലപ്രയോഗം വഴി തടഞ്ഞുകൊണ്ടും മാർക്സിസ ത്തിന്റെയും സോഷ്യലിസത്തിന്റെയും പാതയിൽ ഇന്ത്യൻ തൊഴിലാളിവർഗം മുന്നേറാതിരിക്കാൻ അവർ ശ്രമിക്കും. അതിനെ ജനാധിപത്യ രീതിയിൽ പ്രതിരോധിച്ച് മാത്രമേ ഇന്ത്യൻ തൊഴിലാളിവർഗത്തിന് മുന്നേറാൻ ആവുകയുള്ളൂ. ജനാധിപത്യ വിരുദ്ധ മാർഗങ്ങൾ അവർ സ്വീകരിച്ചാൽ തൊഴിലാളിവർഗത്തിനും അവരുടെ രീതിയിൽ പ്രതികരിക്കേണ്ടി വരും. അത് ഒഴിവാക്കേണ്ടത് അവരുടെ ഉത്തരവാദിത്വ മാണ്. ആധുനിക ഇന്ത്യയിൽ സോഷ്യലിസം, ജനാധിപത്യം തുടങ്ങിയവ അംഗീകരിക്കുന്ന ഭരണഘടന തന്നെ ഉള്ളത് മാർക്സിസം രൂപം കൊള്ളുന്ന 1850 കളിലെ മാർക്സിന്റെ കാലത്തോ 1917ലെ ഒക്ടോബർ വിപ്ലവ കാലത്തോ 1947 ന് മുൻപ് ഇന്ത്യയിലോ ഉണ്ടായിരുന്നവയല്ല. ഇന്ത്യയിലെ സൗകര്യങ്ങൾ മുതലാളിത്തത്തിലെ ബൂർഷ്വാ ജനാധിപത്യം സോഷ്യലിസത്തിലെ യഥാർത്ഥ   "ജനകീയ ജനാധിപത്യമായി" മാറ്റിയെടുക്കുന്നതിനും അത് അങ്ങനെ തന്നെ സംരക്ഷിക്കുന്നതിനും മാർക്സിസം മുന്നോട്ടുവയ്ക്കുന്ന ശാസ്ത്രീയതയും സാമാന്യ നീതിയും ജനങ്ങളിലെത്തിച്ചു കൊണ്ട് മാത്രമേ സാധ്യമാവുകയുള്ളു.
//
ഇന്ത്യയിൽ 1950 കാലം മുതൽ "സോഷ്യലിസം" എന്ന വളരെ "വലിയ ശരി" ഉണ്ടായിരുന്നെങ്കിൽ അപ്രസക്തമാകുമായിരുന്ന താരതമ്മ്യേന ചെറിയ തെറ്റുകൾ "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന വളരെ വലിയ തെറ്റിനോടൊപ്പം ആകുമ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പരിപൂർണ തകർച്ചക്ക് ഇടയാക്കുക ആയിരുന്നു.   യാതൊന്നും അറിയില്ല; യാതൊന്നും മനസിലാവില്ല എന്ന അവസ്ഥ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പരമോന്നത നേതൃത്വത്തിനാണ് എന്നത് നൂറ്റിനാല്പത് കോടിയിലധികം ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ പരിപൂർണ തകർച്ചയിലേക്കാണ് നയിക്കുന്നത്. "മാർക്സിസത്തിന്റെ "മൗലിക അടിത്തറയായ "മിച്ച മൂല്യ സിദ്ധാന്ത" ത്തെ കുറിച്ച് യാതൊന്നും അറിയില്ലാത്തതിനാൽ രാജ്യത്തിൽന്റെ സമ്പദ്ഘടനയുടെ മൗലിക അടിത്തറയായ പൊതുമേഖലാ സ്ഥാപനങ്ങൾ നാടനൊ വിദേശിയോ ആയ കോർപ്പറേറ്റുകൾക്ക് ബൂർഷ്വാ രാഷ്ട്രീയം തീറെഴുതുമ്പോഴും അതൊന്നും അറിയുന്ന ഭാവമേ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് ഇല്ല. തെരെഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഭാഗമായോ ഏതെങ്കിലും സമരങ്ങളുടെ ഭാഗമായോ അവയൊന്നും ജനങ്ങളെ അറിയിക്കുന്ന കടമ പോലും പാർട്ടി നേതൃത്വം കാണിക്കുന്നില്ല.
//
രാജവാഴ്ചക്ക് ശേഷം  നിലവിൽ വന്ന  "ജനാധിപത്യം"  എന്താണെന്ന് മനസിലാകാതിരുന്നത്  സോഷ്യലിസം എന്ന ലക്‌ഷ്യം പോലും ഉപേക്ഷിക്കുന്നതിനാണ് ഇടയാക്കിയത്.  കമ്മ്യൂണിസ്റ്റ് പാർട്ടികൾ പലതായി രൂപം മാറിയെങ്കിലും ജനാധിപത്യം  എന്താണെന്ന്  ഒരു വിഭാഗത്തിനും മനസ്‌സിലായില്ല.  രാജവാഴ്ചയിൽ മാത്രം പ്രസക്തമാകുന്ന  "സായുധ വിപ്ലവം"  ജനാധിപത്യത്തിൽ  ആർക്കെതിരെയും ഉപയോഗിക്കാനാവില്ല.   രാജവാഴ്ചയിൽ രാജാവിന് മാത്രം ഉണ്ടായിരുന്ന  "രാഷ്ട്രീയ അധികാരം" ജനാധിപത്യത്തിൽ ഒരോ  പൗരനിലുമായി  മാറിയിരിക്കുകയാണ്.  പൗരന്മാരെ  രാഷ്ട്രീയ ബോധമുള്ളവരാക്കി  മാറ്റുക എന്നത്  സായുധ വിപ്ലവം വഴി സാധ്യമല്ല.  അവർ തെരെഞ്ഞെടുക്കപ്പെടുന്നവർക്ക്  പരിമിതമായ കാലത്തേക്ക് മാത്രമാണ്  അധികാരത്തിൽ തുടരാൻ ആവുക.  കാലാവധി കഴിഞ്ഞാൽ അവർക്ക്  ഏതൊരു പൗരനും ഉള്ള അവകാശങ്ങൾ മാത്രം.  ഏത് പൗരനും  ഏത് പദവിയും വഹിക്കാൻ യോഗ്യനാണ് എന്നതാണ് ജനാധിപത്യത്തിലെ  ഏറ്റവും വലിയ പ്രത്യേകത.  രാജവാഴ്ചയിൽ  രാജാവിന് മാത്രം ഉണ്ടായിരുന്നതാണ്  ഈ യോഗ്യത. 
// 
ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് പരമാധികാരം ഇന്ത്യൻ പാർലമെന്റിനാണ് എന്നതും വളരെ തുച്ഛമായ അധികാരങ്ങൾ മാത്രമുള്ള സംസ്ഥാന ഭരണത്തിന് ഉപരി ഇന്ത്യ എന്ന രാജ്യത്തിന്റെ ഭരണം നേടിയെടുത്തല്ലാതെ ഇൻഡ്യൻ ജനതയുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് ഒന്നും പരിഹാരം കാണാൻ ആവില്ല എന്നതും 1950 കാലത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾ മനസിലാക്കാതിരുന്നത് ഇന്ത്യ ഒട്ടാകെ പാർട്ടി ഉണ്ടാവുക എന്ന ലക്‌ഷ്യം പോലും ഇല്ലാതാക്കുക യായിരുന്നു.   അതിന്റെ ഫലമോ ഓരോ സംസ്ഥാനവും ഒരോ യൂണിറ്റുകളാണ് എന്ന വിചിത്ര കാഴ്ചപ്പാടിലേക്ക് പാർട്ടിയെ എത്തിച്ചു. അത് മൂലം ഒരു രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരേ രാഷ്ട്രീയ നിലപാട് എന്നതുപോലും അസ്സാദ്ധ്യമായി.
//
മുതലാളിത്ത വ്യവസ്ഥ ഇല്ലാതാക്കുന്നതിനായി രൂപം കൊണ്ട തത്വശാസ്ത്രം ഉപയോഗിച്ച് മുതലാളിത്ത വ്യവസ്ഥ തന്നെ ശക്തിപ്പെടുത്തുന്നു. സോഷ്യലിസം സ്ഥാപിക്കുന്നതിനായി സ്വീകരിച്ച പാർട്ടി അച്ചടക്കം ആ ആശയഗതി ഇല്ലാതാക്കുന്നതിനായി മാത്രം ഉപയോഗിക്കുന്നു. നിസ്സഹായരാവുന്ന തൊഴിലാളിവർഗ്ഗവും. പാർട്ടി പൂർണമായും ഇല്ലാതാക്കുന്നതിന് എന്തെല്ലാം ആവശ്യമാണോ അതെല്ലാം "തീരുമാനം" ആയിത്തന്നെ നില നിൽക്കുന്നു. "യൂണിറ്റ്" തീരുമാനവും അടി കിട്ടിയാൽ പോലും തിരിച്ചടിക്കാൻ പാടില്ല എന്നതൊക്കെ അതിന്റെ ഭാഗം ആണ്. തിരിച്ച് അടിക്കാത്തവന്റെ കൂടെ ഒരാളും നിൽക്കില്ല.

 
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ