2023 ഒക്‌ടോബർ 7, ശനിയാഴ്‌ച

550. നുണകൾ മാത്രം എന്നെന്നും കേൾക്കുന്നവർ.

                          550. നുണകൾ മാത്രം എന്നെന്നും കേൾക്കുന്നവർ.

 

കോട്ടയത്തെ റബ്ബർ പത്രം അതിന്റെ സാമൂഹ്യവിരുദ്ധത എപ്പോഴും കാണിച്ചുകൊണ്ടിരിക്കും.
//
കേരളത്തിലെ റബ്ബർ കൃഷിക്കാരെയും അങ്ങനെ കേരളത്തെ ആകെ തന്നെയും വഴിയാധാരം ആക്കുന്ന കോട്ടയത്തെ റബ്ബർ പത്രം കേരളത്തിന്റെയും ഇന്ത്യയുടെ തന്നെയും അഭിമാനമായ ജ്ഞാനപീഡ പുരസ്‌കർത്താവ് ശ്രി. എം ടി വാസുദേവൻ നായരോടും അതിന്റെ വിഷം ചീറ്റിയതാണ് അദ്ദേഹത്തിന്റേതായി റബ്ബർപത്രം പ്രസിദ്ധീകരിച്ച കേരളം മുഖ്യമന്ത്രി സ.പിണറായി വിജയനേയും ചേർത്തുള്ള വാർത്ത. മനസ്സിൽ കൊടും വിഷം മാത്രം ഉള്ളവർക്കല്ലാതെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനോട് ശത്രുത ഉണ്ടാവില്ല. എന്നാൽ അതല്ല ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കുറിച്ച് ഇന്ത്യൻ ജനതയ്ക്കുള്ള അഭിപ്രായം. മതേതര ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയോടെ നേടിയ എല്ലാ നേട്ടങ്ങളും ഇല്ലാതാക്കി ഇന്ത്യയെ തന്നെ ഇല്ലാതാക്കിക്കൊണ്ടുള്ള നരേന്ദ്രമോഡിയുടെ ഭരണം മുന്നോട്ട് പോകുന്നത്. 2002 ൽ ഗുജറാത്തിൽ നടത്തിയ കൂട്ടക്കൊലയ്ക്കും 2020-21 ൽ കൃഷിക്കാരുടെ ജീവന്മരണ സമരത്തിൽ ആയിരത്തോളം കൃഷിക്കാരുടെ ആത്മഹത്യക്കും ഇപ്പോൾ മണിപ്പൂരിൽ നടക്കുന്ന നരഹത്യകൾക്കും എല്ലാ കാരണക്കാരനായ നരേന്ദ്ര മോഡി റബ്ബർ പത്രത്തിന് പ്രിയങ്കരനാണ്. കാരണം റബ്ബർ കൃഷിക്കാരെ വഴിയാധാരം ആക്കുന്ന റബ്ബർ ഇറക്കുമതിക്ക് എല്ലാ സഹായങ്ങളും നരേന്ദ്ര മോഡി സർക്കാർ ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനുള്ള നന്ദി ആ പത്രം ചെയ്തുകൊണ്ടിരിക്കും. കേരളത്തിലെ ജനങ്ങൾ തെരെഞ്ഞെടുത്ത, മൂന്നരക്കോടിയോളം ജനങ്ങളുടെ പിന്തുണയുള്ള കേരള മുഖ്യമന്ത്രിയെ സ്ഥിരമായി അവഹേളിക്കുന്ന പത്രം യഥാർത്ഥത്തിൽ അവരുടെ ജനാധിപത്യ വിരുദ്ധതയാണ് എപ്പോഴും പ്രകടിപ്പിക്കുന്നത്. ജനാധിപത്യത്തിൽ പത്രങ്ങൾ നിഷ്പക്ഷമാണെങ്കിൽ മാത്രമേ യഥാർത്ഥ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ ആവുകയുള്ളൂ. റബ്ബർ പത്രമാകട്ടെ എപ്പോഴും തിന്മയുടെ ഭാഗത്ത് മാത്റം നിലയുറപ്പിക്കുകയാണ്. അതിന്റെ ഭാഗമാണ് ജ്ഞാനപീഡ പുരസ്‌കർത്താവ് ശ്രി.എം ടി വാസുദേവൻ നായരോടും ചെയ്തത്. കേരളത്തിലെ ജനങ്ങളോട് കേന്ദ്ര ഗവണ്മെന്റ് സ്വീകരിക്കുന്ന എല്ലാവിധ വിവേചനങ്ങളോടും നീതി നിഷേധങ്ങളോടും പൂർണ യോചിപ്പാണ് ആ പത്രത്തിന്. ആയതിനാൽ ശ്രീ.എം ടി വാസുദേവൻ നായർ പറഞ്ഞത് ഇന്ത്യൻ പ്രധാന മന്ത്രിയെക്കുറിച്ചാണ് എന്ന് ഒരിക്കലും അവർക്ക് തോന്നുകയില്ല. എപ്പോഴും ജനങ്ങൾക്കെതിരെ മാത്രം നിലകൊള്ളുന്ന പത്രത്തെ ക്രമേണ ജനങ്ങൾ ഒഴിവാക്കുക തന്നെ ചെയ്യും.
//
//
സ്വത്ത് സമ്പാദിക്കാനും ആർഭാഢജീവിതത്തിനുമാണ് മുതലാളിത്തം പ്രമാണമാക്കുന്നവർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. അവരെ സംബന്ധിച്ചിടത്തോളം "രാഷ്ട്രീയം" മുതൽമുടക്ക് ഇല്ലാത്ത വ്യവസായമാണ്. അനധികൃതമാർഗത്തിൽ, വരുമാന സ്രോതസ് കാണിക്കാനില്ലാത്ത "സ്വത്ത് സമ്പാദനത്തിന് കേസിൽ പ്രതിയാകാത്ത ബൂർഷ്വാ രാഷ്ട്രീയ നേതാക്കൾ കുറവാണ്. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സാമ്പത്തിക കുറ്റാന്യൂഷണവിഭാഗത്തിന്റെ നടപടികൾ നേരിടുകയാണ്. അങ്ങനെ തന്നെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും എന്ന ധാരണ ജനങ്ങളിൽ ഉണ്ടാക്കാൻ ബൂർഷ്വാ രാഷ്ട്രീയക്കാർ പരമാവധി ശ്രമിക്കുക തന്നെ ചെയ്യും. എന്നാൽ അവർക്ക് ഒരു തരതതിലും മനസിലാകാത്ത തത്വശാസ്ത്രമാണ് മാർക്സിസം എന്നതും തൊഴിലാളിവർഗ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ സാമൂഹ്യ സേവനമാണ് ലക്ഷ്യമാക്കുന്നത് എന്നതും അവർക്ക് മനസിലാവില്ല. അതുകൊണ്ട് അതിനെ എങ്ങനെയും തകർക്കേണ്ടത് കോൺഗ്രസ് ഉൾപ്പെടെയുള്ള ബൂർഷ്വാ രാഷ്ട്രീയക്കാരുടെ ആവശ്യമാണ്. അതിന് അവർ കണ്ടുപിടിക്കുന്ന മാർഗം കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങളുടെ മേൽ പച്ച നുണകൾ തുടർച്ചയായി പ്രചരിപ്പിക്കുക എന്നതാണ്.
//
എ കെ ആന്റണി; കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെ തൊണ്ണൂറ് ശതമാനം കോൺഗ്രസുകാരും തൊണ്ണൂറ് ശതമാനം ബിജെപിയുമാണ്; കാരണം രാമരാജ്യം അവരുടെയും ലക്ഷ്യമാണ്. അവർ ഏത് സമയവും നൂറു ശതമാനം ബിജെപിയുമാകാം. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് പോയപ്പോൾ ശശി തരൂർ ഉൾപ്പെടെ കേക്ക് മുറിച്ച് സന്തോഷത്തോടെ യാത്രയയപ്പ് നൽകുന്നത് എല്ലാവരും കണ്ടതാണ്. ഹിന്ദുത്വ വാദികൾ ഗാന്ധിജിയെ വധിച്ചു എന്നതാണ് കോൺഗ്രസുകാർക്ക് ബിജെപിയിലേക്ക് പോകാൻ ആവേശം നൽകുന്നത്. കാരണം ഗാന്ധിജി കപട രാഷ്ട്രീയക്കാരൻ ആയിരുന്നില്ല. അങ്ങനെയുള്ളവർ കോൺഗ്രസിൽ പാടില്ല; അവർക്കു പറ്റിയത് ബിജെപിയാണ് എന്നാണ് എല്ലാ കോൺഗ്രസുകാരുടെയും നിലപാട്. 2002ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ നടന്ന കൂട്ടക്കൊലയുടെ വസ്തുതകൾ ബിബിസി തെളിവുകളോടെ പുറത്തുകൊണ്ടുവന്നപ്പോൾ എതിർത്തത് തൊണ്ണൂറ് ശതമാനം കോൺഗ്രസുകാരുമാണ്. ബ്രാഹ്മണാധിപത്യത്തിൽ അധിഷ്ടിതമായ രാമരാജ്യത്തിൽ "മതേതരത്വം" ഉണ്ടാവില്ല എന്നതും കോൺഗ്രസുകാർക്കറിയാം.
//
ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് ഇന്ത്യ ഒരു പരമാധികാര; സോഷ്യലിസ്റ്റ്; മതേതര, ജനാധിപത്യ റിപ്പബ്ലിക്" ആണ്. നിർഭാഗ്യവശാൽ ഫലത്തിൽ ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന ഹിന്ദു വർഗീയ വാദികളും അതിനു മുൻപ് ഭരിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസും "സോഷ്യലിസ്റ്റ്; മതേതര, ജനാധിപത്യ" കാഴ്ചപ്പാടുകളോട് ഘടക വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. അതിനു കാരണം കോൺഗ്രസും ഹിന്ദുത്വവാദികളും അടിസ്ഥാനപരമായി "രാമ രാജ്യം" എന്ന കാഴ്ചപ്പാടിൽ നിലകൊള്ളുന്നവരാണ്. രാമായണത്തിലെ "രാമരാജ്യ" മാകട്ടെ ബ്രാഹ്മണാധിപത്യത്തിൽ അധിഷ്ഠിതമായ രാജഭരണമാണ്. ഇന്ത്യ ഒട്ടാകെ യഥാർത്ഥ തൊഴിലാളിവർഗമായ ദളിത് - പിന്നോക്ക വിഭാഗങ്ങൾക്ക് ഇന്ന് അവർ അനുഭവിച്ചുവരുന്ന മനുഷ്യത്വ രഹിതമായ അവസ്ഥക്ക് തീർത്തും അപകടകരവുമായ സ്ഥിതി വിശേഷമാണ് കോൺഗ്രസും ഹിന്ദുത്വവാദികളും മുന്നോട്ടു വയ്ക്കുന്നത്.
എ കെ ആന്റണി; കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെ തൊണ്ണൂറ് ശതമാനം കോൺഗ്രസുകാരും തൊണ്ണൂറ് ശതമാനം ബിജെപിയുമാണ്; കാരണം രാമരാജ്യം അവരുടെയും ലക്ഷ്യമാണ്. അവർ ഏത് സമയവും നൂറു ശതമാനം ബിജെപിയുമാകാം. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് പോയപ്പോൾ ശശി തരൂർ ഉൾപ്പെടെ കേക്ക് മുറിച്ച് സന്തോഷത്തോടെ യാത്രയയപ്പ് നൽകുന്നത് എല്ലാവരും കണ്ടതാണ്. ഹിന്ദുത്വ വാദികൾ ഗാന്ധിജിയെ വധിച്ചു എന്നതാണ് കോൺഗ്രസുകാർക്ക് ബിജെപിയിലേക്ക് പോകാൻ ആവേശം നൽകുന്നത്. കാരണം ഗാന്ധിജി കപട രാഷ്ട്രീയക്കാരൻ ആയിരുന്നില്ല. അങ്ങനെയുള്ളവർ കോൺഗ്രസിൽ പാടില്ല; അവർക്കു പറ്റിയത് ബിജെപിയാണ് എന്നാണ് എല്ലാ കോൺഗ്രസുകാരുടെയും നിലപാട്. 2002ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ നടന്ന കൂട്ടക്കൊലയുടെ വസ്തുതകൾ ബിബിസി തെളിവുകളോടെ പുറത്തുകൊണ്ടുവന്നപ്പോൾ എതിർത്തത് തൊണ്ണൂറ് ശതമാനം കോൺഗ്രസുകാരുമാണ്. ബ്രാഹ്മണാധിപത്യത്തിൽ അധിഷ്ടിതമായ രാമരാജ്യത്തിൽ "മതേതരത്വം" ഉണ്ടാവില്ല എന്നതും കോൺഗ്രസുകാർക്കറിയാം.
//
. . . ഹിന്ദുത്വ വർഗീയതയിലും (ബിജെപി) കോൺഗ്രസിലും മറ്റും അണിനിരന്നിട്ടുള്ളവർ, സ്ഥിരമായി അവർക്ക് വോട്ടു ചെയ്യുന്നവർ സ്ഥിരമായി കേൾക്കുന്നത് സോഷ്യലിസ്റ്റ് വിരുദ്ധ, ഇടതുപക്ഷ വിരുദ്ധ കാര്യങ്ങളാണ്. സ്ഥിരമായി കേൾക്കുന്നതും വായിക്കുന്നതും ഒരേ ആൾക്കാരെയും ഒരേ മാധ്യമങ്ങളെയും (മനോരമ ഉൾപ്പെടെ) ആണ്. അവർ കേൾക്കുന്നതല്ല സത്യങ്ങൾ എന്നും പച്ച നുണയാണ് അവർ കേൾക്കുന്നതെന്നും നുണ പറയുന്നവരുടെ ലക്‌ഷ്യം കേൾക്കുന്നവരെ വഴി തെറ്റിക്കലാണ്. അതല്ലാതെ മാർക്സിസ ത്തെ നേരിടാൻ അവർക്കാവില്ല. ഇഎംഎസ് ഉൾപ്പെടെ കേരളത്തിലും ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിലും ഭരിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ ആരും അഴിമതിക്കാർ ആയിരുന്നില്ല. എന്നാൽ ഇടതുപക്ഷത്തെ തകർക്കാൻ ശുദ്ധ നുണകൾ പ്രചരിപ്പിക്കുക എന്നതാണ് ബൂർഷ്വാ രാഷ്ട്രീയക്കാർ എളുപ്പവഴിയായി സ്വീകരിക്കുക. വി എസ് അച്യുതാനന്ദൻ മുഖ്യ മന്ത്രി ആയിരുന്നപ്പോൾ "മ" പത്രം തുടർച്ചയായി പ്രചരിപ്പിച്ചതാണ് വി എസിന്റെ "ഭൂദാനം". അത് പോലെ പിണറായി വിജയൻ പ്രതി അല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടി "ലാവലിൻ" കേസുമായി സുപ്രീം കോടതിയിൽ കേസ് നടത്തി. വർഷങ്ങളോളം ഇതിനായി സുപ്രീം കോടതിയുടെ സമയവും സർക്കാരിന്റെ അളവറ്റ ധന നഷ്ടവും സംഭവിക്കുന്നു. ശുദ്ധ നുണകൾ തുടർച്ചയായി അവതരി പ്പിക്കുന്നവരുടെ ഉദ്ദേശം സോഷ്യലിസ്റ്റ് ആശയഗതി പൂർണമായും ഇല്ലാതാക്കുക മാത്രമാണ്. നുണയുടെ പെരുമഴയിൽ പെടുത്താൻ ശ്രമിച്ച ഒരു കാര്യമാണ് കേന്ദ്ര സർവീസിൽ ഉൾപ്പെടുന്ന ഒരു ഐഎഎസ് ആഫിസറും (എം ശിവശങ്കർ) സ്വപ്ന സുരേഷ് എന്ന ഒരു സ്ത്രീയെയും ഉപയോഗിച്ച് സംഘപരിവാർ നേതൃത്വത്തിൽ നടത്തിയ "സ്വർണ്ണക്കള്ളക്കടത്ത്" ഇടതുപക്ഷ ഗവണ്മെന്റിന്റേതാക്കാൻ സംഘപരിവാറും യൂ ഡി എഫും "എം" പത്രവും ചേർന്ന് നടത്തിയത്. ഐഎഎസ്‌ വിഭാഗത്തിൽ പെടുന്നവരെ സംസ്ഥാന സർക്കാരുകൾക്ക് ഉപയോഗിക്കാതിരിക്കാൻ ആവില്ല. അവരിലും ചിലർ പണത്തോട് അത്യാർത്തി പെരുത്ത സാമൂഹ്യ വിരുദ്ധർ ആയിരിക്കും. മുഖ്യമന്ത്രിയെ ഏതെങ്കിലും വിധത്തിൽ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ്--ബിജെപി--"മ" മാധ്യമ കൂട്ടുകെട്ട് വളരെയേറെ കഷ്ടപ്പെട്ടു. ഇഡി ഉൾപ്പെടെയുള്ളവർ എത്രയൊക്കെ ശ്രമിച്ചിട്ടും മുഖ്യമന്ത്രിയുടെയോ അദ്ദേഹത്തോട് ബന്ധപ്പെട്ടവരിൽ ആരുടെയെങ്കിലുമോ ബാങ്ക് അകൗണ്ടുകളിൽ കണക്കിൽ പെടാത്ത വരുമാനം കണ്ടെത്താൻ കഴിഞ്ഞില്ല.
//
സ്വർണ്ണ കള്ളക്കടത്തുകാരി എന്ന് സ്ഥാപിക്കപ്പെട്ട സ്വപ്ന സുരേഷിനെ ആർ എസ് എസുകാർ അവരുടെ കാണപ്പെട്ട "ദേവത" ആക്കുന്നതാണ് പിന്നീട് എല്ലാവരും കണ്ടത്. അവർക്ക് ബിജെപി സർക്കാർ പൂർണ സംരക്ഷണം കൊടുത്തു. കള്ളക്കടത്തു വഴി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടാൻ "ഇഡി" നടത്തിയ ശ്രമങ്ങളും അവസാനം കേന്ദ്ര സർക്കാർ ഇടപെട്ട്‌ ഇല്ലാതാക്കി. എന്തുകൊണ്ടാണ് ഹിന്ദുത്വ വർഗീയതയും (ബിജെപി) കോൺഗ്രസും സോഷ്യലിസ്റ്റ് വിരുദ്ധ, ഇടതുപക്ഷ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതെന്ന് സ്ഥിരമായി അവർക്ക് വോട്ടു ചെയ്യുന്നവരേയും ബോധ്യപ്പെടുത്താതെ അവരെ രക്ഷിക്കാനാവില്ല. അവരെ വിശ്വസിച്ച്; അവരോടൊപ്പം അണിനിരന്നിട്ടുള്ളവർ യഥാർത്ഥത്തിൽ പാവങ്ങളാണ്. പാവങ്ങൾ എന്നും പാവങ്ങൾ തന്നെ ആയി തുടരണം. അതിന് അവർക്ക്‌ തീരെ കുറച്ചേ വരുമാനം ഉണ്ടാകാൻ പാടുള്ളു. വിദ്യാഭ്യാസം ഇല്ലാത്തവർ അങ്ങനെ തന്നെ തുടരണം. അതാണ് ഇന്ത്യയിൽ കാർഷിക തൊഴിലാളിക്ക് ഏറ്റവും കുറഞ്ഞ കൂലി ആയി അഞ്ഞൂറ് രൂപ പോലും ലഭിക്കാത്തത്, റബ്ബർ ഉൾപ്പെടെയുള്ള കൃഷിക്കാരന് ജീവിക്കാൻ ആവശ്യമായ വില കാർഷിക ഉല്പ്പന്നങ്ങൾക്ക് ലഭിക്കാത്തത്. അതൊന്നും പരിഹരിക്കപ്പെടരുത്. ഇടതുപക്ഷ--സോഷ്യലിസ്റ്റ് ആശയങ്ങൾ വളർന്ന് വന്നാൽ അത് പരിഹരിക്കപ്പെടും. അത് പാടില്ല.
//
"ടയർ" വ്യവസായം കൂടിയുള്ള "മ" പത്രത്തിന്റെ ലക്ഷ്യം ടയർ വ്യവസായത്തിന്റെ ലാഭം പരമാവധി ആക്കാൻ ഏറ്റവും കുറഞ്ഞ വിലക്ക് റബ്ബർ ലഭിക്കണം. അതിന് റബ്ബർ ഇറക്കുമതി എന്നെന്നും തുടരണം. റബ്ബർ കൃഷിക്കാരെ കുത്തുപാള എടുപ്പിക്കണം. അതിന് ഇന്ത്യയിൽ കോൺഗ്രസോ ബിജെപി യോ ഭരിക്കണം. രാഷ്ട്രീയം എന്നാൽ കച്ചവട രാഷ്ട്രീയം അല്ലെങ്കിൽ അഴിമതിക്കാരുടെ രാഷ്ട്രീയം മാത്രം ആയിരിക്കണം. സോഷ്യലിസ്റ്റ് പാതയിൽ ഇന്ത്യ ഇടതുപക്ഷ ഭരണം ഉണ്ടായാൽ റബ്ബർ ഉൾപ്പെടെയുള്ള കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. അത് റബ്ബർ കൃഷിക്കാരുടെ മാത്രമല്ല ടാപ്പിംഗ് തൊഴിലാളിക്കും ജീവിതം മെച്ചപ്പെടാൻ ഇടവരുത്തും. അത് കേരളത്തിൽ വരുത്തുന്ന മാറ്റം ഇപ്പോൾ ആർക്കും ഊഹിക്കാൻ പോലും ആവില്ല. അങ്ങനെ ഒന്നും വരാതിരിക്കാൻ ഇന്ത്യയിൽ ഇടത് പക്ഷ ഭരണം വരുന്ന സാഹചര്യം ഉണ്ടാകരുത്. അതാണ്‌ "മ" പത്രത്തിന്റെ ഉദ്ദേശം. സർക്കാർ ഖജനാവിൽ നിന്നും ശമ്പളം കൊടുക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം അനുസരിച്ച് പിന്നോക്ക വിഭാഗങ്ങൾക്കും നിയമനം കൊടുക്കണം എന്ന സ്ഥിതി വന്നാൽ എൻഎസ്എസ് ഉൾപ്പെടെ എല്ലാ മേഖലകളി ലും ഉണ്ടാകുന്ന മാറ്റം വളരെ വലുതാണ്. അത് ഒഴിവാക്കാൻ എൻഎസ്എസ് ഉൾപ്പെടെയുള്ളവർ പരമാവധി ശ്രമിക്കും. അവർ ആയുധമാക്കുക അന്ധ "വിശ്വാസങ്ങളെ" ആണ്. അതിനാണ് "മിത്ത്" ഇളക്കാൻ നോക്കിയത്. എന്നാൽ അത് കൊണ്ട് പ്രയോചനം ലഭിക്കുന്ന വിഭാഗങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ നിയമനത്തിന് "കോഴ" അവകാശം ആയി കരുതുന്നവരെ മറികടക്കാൻ കഴിയും.
//
വി എസ് അച്ച്യുതാനന്ദന് എതിരെയോ പിണറായി വിജയന് എതിരെയോ നടത്തുന്ന ആക്രമണങ്ങൾ യഥാർത്ഥത്തിൽ മാർക്സിസത്തിനും സോഷ്യലിസ്റ്റ് ആശയഗതിക്ക്‌ എതിരെയും നടത്തുന്ന ആക്രമണങ്ങൾ ആണെന്നല്ല പാർട്ടി നേതാക്കളുടെ ചിന്താഗതി; വ്യക്തിപരമായി അവർക്കെതിരെയുള്ളത് മാത്രമാണ് എന്നാണ്. കമ്മ്യൂണിസ്റ്റ് ആശയഗതി ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുമാറ്റുന്നതിന് ആണെന്ന വസ്തുതയല്ല പാർട്ടി നേതൃത്വം ധരിക്കുക; കേരളത്തിലെ ഇടതുപക്ഷ ഭരണത്തിന് എതിരേയുള്ളത് മാത്രമാണ് എന്നാണ്. കമ്മ്യൂണിസ്റ്റ്--സോഷ്യലിസ്റ്റ് ആശയങ്ങൾ എന്നാൽ എന്താണെന്ന് പോലും അറിവുള്ളവർ ഉണ്ടോ എന്നതാണ് പരിതാപകരമായ സ്ഥിതിവിശേഷം.
കേന്ദ്ര ഭരണത്തിൽ നിന്നും ഉണ്ടാകുന്ന പ്രതികാര മനോഭാവം മാർക്സിസ ത്തിനും സോഷ്യലിസ്റ്റ് ആശയഗതിക്ക്‌ എതിരെയും നടത്തുന്ന ആക്രമണങ്ങൾ ആണെന്നല്ല ; കേരളത്തിലെ ഇടതുഭരണത്തിന് എതിരെ മാത്രം ഉള്ളതാണ് എന്നാണ്. അത് കേരളത്തിൽ മാത്രമായി പരിഹരിക്കാം എന്നും അവർ കരുതുന്നു. അതാണ് "വികസന" ക്കുറിച്ച് മാത്രമേ തെരെഞ്ഞെ ടുപ്പുകളിൽ സംസാരിക്കാൻ പാടുള്ളു എന്ന് "പാർട്ടി തീരുമാനം" ആയി തന്നെ സ്വീകരിക്കാൻ കാരണം. അതിന്റെ ഫലം എത്രമാത്രം ദോഷം ചെയ്യുന്നു എന്നത് മനസ്സിലാവുകയും ഇല്ല. ഇടതുപക്ഷത്തിന്റെ പ്രതിച്ഛായ ജനങ്ങളുടെ ഇടയിൽ തികച്ചും മോശമാക്കുക എന്ന ഉദ്ദേശത്തിലാണ് ശത്രുക്കൾ തികച്ചും അടിസ്ഥാനരഹിതമായ നുണകൾ തുടർച്ചയായി സൃഷ്ടിക്കുന്നത് എന്ന് മനസ്സിലാവുകയും ഇല്ല; തിരിച്ച് ശത്രുപക്ഷത്തിന്റെ പ്രതിച്ഛായ മോശമാകുന്നത് യാതൊന്നും ആരും പറയരുതെന്ന് പാർട്ടി നേതൃത്വത്തിന്റെ കർശനമായ തീരുമാനവും ഉണ്ടാകും. ഫലമോ കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം കൂടുതൽ കൂടുതൽ ഉറച്ച് പോവുകയും. 1950 കാലത്ത് നഷ്ടമായ സോഷ്യലിസ്റ്റ് ആശയങ്ങളിലേക്ക് ഒരു തരത്തിലും തിരിച്ചു പോവുകയില്ല എന്നതാണ് അവസ്ഥ.
//
ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷം ഭരിച്ചപ്പോഴും കോൺഗ്രസിൽ നിന്ന് ഇതേ നിലപാട് തന്നെ ആയിരുന്നു എന്ന വസ്തുത എന്തെല്ലാം തിരിച്ചടികൾ നേരിട്ടാലും ബംഗാളിലും ത്രിപുരയിലും കോൺഗ്രസുമായി സഖ്യം ഉണ്ടാക്കുക തന്നെ ചെയ്യും എന്ന ഗുണ്ടാ മനോഭാവം കാണിക്കുന്ന ബംഗാളിലെ പമ്പര വിഡ്ഢികളായ സിപിഐ(എം) നേതാക്കൾക്കും മനസിലാകുന്നില്ല. ഇന്ത്യ ഒരു രാജ്യം, ഒരു ഭരണ ഘടന, സിപിഐ(എം) ഒരു രാഷ്ട്രീയപാർട്ടി, ഒരു പാർട്ടിക്ക് ഒരു രാജ്യത്ത് എല്ലായിടത്തും ഒരേ പാർട്ടി നിലപാട് എന്നത് അംഗീകരിക്കാൻ സിപിഐ(എം) ബംഗാൾ ഘടകം ഒരുക്കമല്ല എന്നതാണ് അവിടെ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി 1964 ൽ സിപിഐ(എം) രൂപീകരിക്കാൻ ഇടയായ സാഹചര്യം; അതിന് ഇന്ത്യ ഒട്ടാകെ പാർട്ടി അണികളിൽ നിന്നും ഉണ്ടായ പ്രതികരണം; സർവോപരി മാർക്സിസത്തിന്റെ മൗലിക അടിത്തറയായ വർഗ സമര സിദ്ധാന്തം തുടങ്ങിയവയൊക്കെ അവഗണിച്ചുള്ള നിലപാട്. തുടർച്ചയായ പരാജയങ്ങളും അവരുടെ തെറ്റ് തിരുത്താൻ ഇടയാക്കില്ല എന്നത് മനഃപൂർവം ഇന്ത്യയിൽ പാർട്ടി ഇല്ലാതാക്കണം എന്നത് മാത്രമാണ് അവരുടെ നിലപാടിന്റെ അടിസ്ഥാനം. ബംഗാളിലും ത്രിപുരയിലും ഉണ്ടായിരുന്ന ഇടതു ഭരണത്തിന് എല്ലാ പ്രതിബന്ദങ്ങളും സൃഷ്ടിച്ചായിരുന്നു കേന്ദ്രത്തിൽ കോൺഗ്രസ് ഭരിച്ചിരു ന്നതും സത്യത്തിൽ കോണ്ഗ്രസ് ഇടതു ഭരണത്തെ ശ്വാസം മുട്ടിച്ച് കൊല്ലുക ആയിരുന്നു എന്ന് ബംഗാളിലെ "സഖാക്കൾക്ക്" ഒരു തരത്തിലും മനസിലാവില്ല. ഭാവിയിൽ കേന്ദ്രത്തിൽ കോൺഗ്രസ് ഭരണം ഉണ്ടായാൽ ഇത് തന്നെയാകും സ്ഥിതി എന്നും അവർക്ക് മനസിലാവില്ല. എങ്ങിനെയും വീണ്ടും കോൺഗ്രസിനെ ഡൽഹിയിൽ ഭരണത്തിൽ തിരികെ കൊണ്ട് വരണം എന്ന ഉറച്ച നിലപാടിലാണ് അവർ. . അവിടെ സഖ്യം ഉണ്ടാക്കു ന്നതിന് കണ്ടെത്തുന്ന അ"ന്ന്യായം' ആകട്ടെ ഒരോ സംസ്ഥാനവും ഓരോ യൂണിറ്റുകൾ ആണെന്നതും. തൊഴിലാളിവർഗ്ഗ സാർവ്വ ദേശീയത പോലും വർഗ ശത്രുകളുമായി സഖ്യം ഉണ്ടാക്കുന്നതിൽ അവർ തടസം കാണുന്നില്ല. ഇന്ത്യയുടെ ഭരണ ഘടനയും ഫെഡറൽ സംവിധാനവും എന്താണെന്ന് യാതൊരു ധാരണയും ഇല്ല എന്നതാണ് യഥാർത്ഥ വസ്തുത. ഇവിടെയാണ് "തൊഴിലാളിവർഗത്തിന് സ്ഥിരം വർഗ്ഗശത്രുക്കളേയില്ല" എന്ന നിലപാടിൽ "വികസനത്തിന്റെ" മാത്രം രാഷ്ട്രീയവുമായി ഇന്ത്യയിൽ വിജയിക്കാൻ കഴിയും എന്ന തെറ്റിധാരണ.
//
ഇടതുപക്ഷ കാര്യങ്ങൾ പറയുന്നവരും കേൾക്കുന്നവരും മിക്കവാറും ഒരേ ആൾക്കാർ തന്നെയാണ്. അത് പോലെ തന്നെ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയത്തിൽ തുടരുന്നവർ കേൾക്കുന്നതും വായിക്കുന്നതും അവർ പതിവായി കേട്ടുകൊണ്ടിരിക്കുന്നതും വായിച്ചുകൊണ്ടിരി ക്കുന്നതുമാണ്. ഇടതുപക്ഷത്തിനെതിരെ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചാരണങ്ങൾ അങ്ങനെ തന്നെ നിലനിൽക്കുകയാണ്.
അവിടെയാണ് നിലനിൽക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന; മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ അപകടം കുടികൊള്ളുന്നത്. ചൂഷണം എന്നത് മുഖ്യമായും "വിശ്വാസം" വഴി ഉള്ളതാണ്. എല്ലാം "ദൈവ വിധിയാണ്" എന്ന് ഒരു "ബ്രാഹ്മണൻ" പറഞ്ഞാൽ ആർക്കും യാതൊരു സംശയവും ഉണ്ടാവില്ല. കാരണം നുണയാണെങ്കിലും എത്രയോ കാലങ്ങളായി അവർ കേട്ടുകൊണ്ടിരിക്കുന്ന താണ്; മറിച്ചുള്ള സത്യങ്ങൾ അവർ കേൾക്കുന്നുമില്ല. ആരും പറയുന്നുമില്ല. യഥാർത്ഥത്തിൽ "സനാതനം" എന്നാൽ ബ്രാഹ്മണന്റെ താത്പ്പര്യങ്ങൾ സംരക്ഷിക്കലാണ്; അവർക്ക് കായികമായി യാതൊരു അദ്ധ്വാനവും കൂടാതെ എന്നെന്നും ജീവിക്കലാണ്; അതുവഴി ജനങ്ങളെ വിഡ്ഢികളാക്കലാണ്.
//
2002 ലെ ഗുജറാത്ത് കൂട്ടക്കൊലയുടെ യഥാർത്ഥ വസ്തുതകൾ ബിബിസി ലോകത്തിന് മുൻപിൽ കാണിച്ചുകൊടുത്തപ്പോൾ അതിന് എതിരായ നിലപാട് എടുത്തവർ ബിജെപി മാത്രമല്ല അനിൽ ആന്റണി; ശശിതരൂർ ഉൾപ്പെടെയുള്ള കോൺഗ്രസ്" നേതൃത്വങ്ങൾ കൂടെയാണ്. സത്യം പുറത്ത് വരാൻ പാടില്ല എന്നതാണ് അവരുടെ നിലപാട്. ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്ന നരേന്ദ്രമോഡിയുടെ മന്ത്രി സഭയിൽ ഉണ്ടായിരുന്ന സുരേഷ് മേത്ത എന്നയാളും പറഞ്ഞിട്ടുള്ളത് "ഗോധ്ര ട്രെയിൻ അപകടം" വർഗീയ കലാപം ആക്കി മാറ്റിയത് നരേന്ദ്ര മോഡിയാണ് എന്നാണ്. സത്യം പുറത്ത് കൊണ്ടുവരാൻ ശ്രമിച്ച അവിടത്തെ അന്നത്തെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും ജയിലിൽ ആണ് എന്നതും ഈ കാര്യത്തിൽ ഓർക്കേണ്ടതാണ്.
//
എന്തുകൊണ്ടാണ് ബിജെപിയും കോൺഗ്രസും സോഷ്യലിസ്റ്റ് വിരുദ്ധ; ഇടതുപക്ഷ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്?
മാർക്സിസം മുന്നോട്ടു വയ്ക്കുന്ന ആശയം മുഖ്യമായും പണിയെടുക്കുന്നവർക്കും കഷ്ടപ്പാടും ദാരിദ്ര്യവും ഇല്ലാതെ ജീവിക്കാൻ അവസരം ഉണ്ടാകണം എന്നതാണ്. അത് ഒരുകാരണ വശാലും പാടില്ല എന്നതാണ് ബിജെപിയും കോൺഗ്രസും സോഷ്യലിസ്റ്റ് വിരുദ്ധ; ഇടതുപക്ഷ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്തിന്റെ കാരണങ്ങൾ. പക്ഷെ ബിജെപിയും കോൺഗ്രസും ഒരിക്കലും അങ്ങനെ പറയില്ല. കാരണം അത് പറഞ്ഞാൽ നുണകൾ കൊണ്ട് മാത്രം ജനങ്ങളെ വിഡ്ഢികളാക്കുന്നവർക്ക് സത്യങ്ങൾ പുറത്തുവന്നാൽ നിലനിൽക്കാനാവില്ല എന്നത് തന്നെ കാരണം.
//07 10 2023//
                        
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ