548. "ലോകത്ത് ഒരു ഭൂതം ഉത്ഭവിച്ചിരിക്കുന്നു - കമ്മ്യൂണിസം എന്ന ഭൂതം".
//
"മാർക്സിസം" എന്ന തത്വ ശാസ്ത്രം ലോകത്ത് ആദ്യമായി കാറൽ മാർക്‌സും എൻഗൽസും ചേർന്ന് 1848 ൽ "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" പ്രസിദ്ധീകരിച്ചതിന് ശേഷം ലോകം ഒട്ടാകെ ഉണ്ടായ അതിനെതിരായ ചെറുത്ത് നിൽപ്പാണ് "ലോകത്ത് ഒരു ഭൂതം ഉത്ഭവിച്ചിരിക്കുന്നു - "കമ്മ്യൂണിസം എന്ന ഭൂതം" എന്നത്. പണിയെടു ക്കുന്ന വിഭാഗമാണ് (തൊഴിലാളിവർഗം) സ്വന്തം ജീവനെ പോലും തൃണവത്‌ക്കരിച്ച് ലോകമൊട്ടാകെയുള്ള എല്ലാ സമ്പത്തുകളും ഉത്പാദിപ്പിക്കുന്നത്; അവർക്കും അന്തസായി ജീവിക്കാൻ അവകാശമുണ്ട് എന്നതാണ് "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" വഴി മാർക്‌സും എൻഗൽസും ചേർന്ന് ആവിഷ്ക്കരിച്ച ആശയങ്ങളുടെ ചുരുക്കം. എന്നാൽ ഒരു കാരണ വശാലും ചൂഷക വർഗങ്ങൾക്ക് അവർ എത്രയോ കാലങ്ങളായി ആസ്വദിച്ചുവരുന്ന ആർഭാടങ്ങൾക്കും ആഘാഷങ്ങൾക്കും യാതൊരു കുറവും വരാൻ പാടില്ല; പണിയെടുക്കിക്കുന്നവരുടെ രക്തം ഊറ്റിക്കുടിക്കുന്ന സാഹചര്യം ഇല്ലാതാകാൻ പാടില്ല. പണിയെടുക്കുന്നവരും മാന്യമായി ജീവിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ഒരു കാരണ വശാലും മാർക്സിസം അംഗീകരിക്കുന്ന സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥ ഭൂമുഖത്ത് ഉണ്ടാകാൻ പാടില്ല. ലോകമൊട്ടാകെയുള്ള മുതലാളിത്തം പ്രാണവായു പോലെ കരുതുന്ന എല്ലാ ചൂഷകരും പിന്തിരിപ്പന്മാരും ആത്മീയ നേതൃത്വവും അവരുടെ നേതൃത്വം അംഗീകരിക്കുന്ന ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് തീരുമാനിച്ചത്. ഇന്ത്യയിൽ ഇന്ത്യൻ ചൂഷക വർഗ്ഗങ്ങളുടെ രാഷ്ട്രീയപ്രസ്ഥാനങ്ങളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്; ബിജെപി എന്ന ഹിന്ദു വർഗീയ വാദികളുടെ പ്രസ്ഥാനം തുടങ്ങിയവയുടെ നിലപാട്.
വർഗ ശത്രുക്കൾ കഴിയുന്നിടത്തോളം തൊഴിലാളിവർഗ രാഷ്ട്രീയം അംഗീകരിക്കുന്നവരെ കൊന്നൊടുക്കിയും അതിന് പറ്റാത്തിടത്ത് ശുദ്ധ നുണകൾ തുടർച്ചയായി പറഞ്ഞും അവരുടെ മാധ്യമങ്ങൾ അരങ് കീഴടക്കുമ്പോഴും തൊഴിലാളിവർഗ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരുടെ നിലപാടിൽ, ശത്രുക്കളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിൽ മാറ്റം വരുത്താൻ ഒരുക്കമല്ല. കേരളം ഉൾപ്പെടെ ഇന്ത്യ ഒട്ടാകെയുള്ള നിലപാടാണ് അത്.
അതാണ് ലഭിക്കുന്ന അവസരങ്ങൾ പോലും ഉപയോഗിക്കാറില്ല എന്ന "പുകഴ്ത്തൽ" ഉണ്ടാകാൻ കാരണം.
//
1917 ൽ റഷ്യയിൽ നടന്ന ഒക്ടോബർ വിപ്ലവത്തിനെതിരെ നാലുവർഷത്തോളം ആയുധമെടുത്ത് പ്രതിവിപ്ലവം നടത്തിയ അറുപിന്തിരിപ്പൻ ശക്തികൾ ഇന്ത്യയിലും ശക്തരാണ്. അവിടത്തെ ജനസംഖ്യ ഇരുപത്തിയഞ്ച് കോടിയോളം ആയിരുന്നെങ്കിൽ ഇൻഡ്യയിൽ നൂറ്റിനാല്പത് കോടിയോളം ആണ്. സ്വാതന്ത്റിയാനന്തര ഇന്ത്യയിൽ നിലനിന്നിരുന്ന അഞ്ഞൂറോളം നാട്ടുരാജ്യങ്ങളും അവയിൽ നിനിന്നിരുന്ന ബ്രാഹ്മണാധിപത്യവും ചാതുർ വർണ്യ ഉച്ചനീചത്വങ്ങളും വലിയ മാറ്റങ്ങൾ ഒന്നും വരാതെ നിലനിൽക്കുകയാണ്. അതാണ് ഹിന്തു വർഗീയവാദികളുടെ അടിത്തറയായി മാറുന്നത്. ആ സാഹചര്യത്തിലാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ തൊഴിൽലാളിവർഗത്തിന് ശത്രുക്കളേയില്ല എന്ന നിലപാട് സ്വീകരിക്കുന്നതും ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന നിലപാട് സ്വീകരിച്ചതും. മാനവരാശിയുടെ എഴുതപെട്ട ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രമാണ് എന്നതുൾപ്പെടെയുള്ള വർഗ സമര സിദ്ധാന്തമാകെ അപ്പോൾ അപ്രസക്തമായി. നിലനിൽക്കുന്നത് ചൂഷക വർഗ വാഴ്ച അല്ല എന്ന നിലപാട് സ്വീകരിക്കുമ്പോൾ "ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ" എന്ന മാർക്സിസത്തിന്റെ മൗലിക അടിത്തറയാണ് ഇല്ലാതായത്. അപ്പോൾ സോഷ്യലിസ്റ്റ് വ്യവസ്ഥ എന്ന പ്രശ്നവും ഇല്ലാതായി. അതാകട്ടെ 1950 കാലം മുതൽ കഴിഞ്ഞ 74 വർഷങ്ങളായി തുടരുകയാണ്. ആത്മനിഷ്ഠമായി ആരെങ്കിലും മനസ്സിൽ എന്തെങ്കിലും സൂക്ഷിക്കുന്നുണ്ടോ എന്നതല്ല കാര്യം; വസ്തുനിഷ്ഠമായി "ശത്രുക്കൾ ഇല്ല" എന്ന നിലപാടാണ് സംഭവിച്ചത്. സോഷ്യലിസത്തിന്റെ പ്രസക്തി ലവലേശം കുറച്ചു കാണരുത് എന്ന ലെനിന്റെ "എന്തു ചെയ്യണം?" എന്ന കൃതിയിലെ സൂചനകൾ പോലും ആരും കണക്കിലെടുത്തില്ല. ലോകമൊട്ടാകെ മാർക്സിസത്തിനും സോഷ്യലിസത്തിനും എതിരെ നിലകൊള്ളുന്ന പിന്തിരിപ്പൻ ശക്തികൾ ഇന്ത്യയിലും സജീവമായി പുരോഗമന പ്രസ്ഥാനങ്ങൾക്ക് എതിരായി പ്രവർത്തിച്ചു. 1920-25 കാലമായി ക്രമേണ വളർന്നു വന്ന പ്രസ്ഥാനത്തിന്റെ വളർച്ച നിലക്കുകയും യഥാർത്ഥ തൊഴിലാളിവർഗം വർഗ ശത്രുക്കളുടെ രാഷ്ട്രീയ പാർട്ടികളുടെ "പോഷക സംഘടനകൾ" ആയി മാറുകയും ചെയ്തു. തൊഴിലാളി വർഗ്ഗത്തിന്റെ രാഷ്ട്രീയലക്ഷ്യം (സോഷ്യലിസ്ററ് വ്യവസ്ഥ) ഉപേക്ഷിച്ച് "തൊഴിലാളി ഐക്യം" എന്ന നിലപാട് നിലനിൽക്കുന്ന ചൂഷക വർഗ വാഴ്ചയെ ശക്തിപ്പെടുത്തി. അതിന്റെ ഫലമായി ഹിന്ദു വർഗീയ വാദികൾ ഇന്ത്യയിൽ ശക്തരാവുകയും ബ്രാഹ്മണാധിപത്യം വീണ്ടും സജീവമാവുകയും ചെയ്തു. എവിടെയെങ്കിലും ഒരാൾ പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമാകുമ്പോൾ ശത്രുക്കൾ അവരെ എങ്ങനെയും ഇല്ലാതാക്കാൻ തീരുമാനിക്കും. അത് കേരളം ഉൾപ്പെടെ, ഇന്ത്യ ഒട്ടാകെ - പിന്തിരിപ്പൻ ശക്തികൾ ഇല്ലാതാക്കിയിരിക്കും. അങ്ങനെ ഇല്ലാതാക്കിയതിൽ കേരളത്തിൽ ഒരാൾ മാത്രമാണ് കെ. സുധാകരൻറെ നേതൃത്വത്തിൽ വധിച്ച എസ് എഫ് ഐ വിദ്യാർത്ഥി നേതാവ് ആയിരുന്ന സൂരജ്. ആ പട്ടിക നീളുകയാണ്. കെ. സുധാകരൻമാർ അവസരം കാത്തിരിക്കുകയാണ്. നിർഭാഗ്യവശാൽ വസ്തുതകൾ മനസിലാക്കേണ്ടവർ ദീർഘ നിദ്രയിലുമാണ്. സോഷ്യലിസം എന്ന ലക്ഷ്യത്തിനല്ലാതെ മാർക്സിസത്തിന് പ്രസക്തി ഇല്ലെന്ന് ആർക്കും ബോധ്യപ്പെടുന്നില്ല. . കേരളത്തിലെ ഇടതുഭരണത്തെ ശ്വാസംമുട്ടിച്ച് കൊല്ലുന്ന നിലപാടിനെ കേരളത്തിൽ മാത്രമായി നേരിട്ടാൽ മതി എന്ന നിലപാടിലും. നൂറ്റിനാല്പത് കോടിയിലധികം ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ കാര്യമാണ്; ഭാവിയാണ് നമ്മുടെ മുൻപിൽ എന്ന് മനസിലാക്കാൻ കഴിയുന്നവർ ആരും തന്നെയില്ല എന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്.
//
"എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ്" എന്ന് പറയുന്നവരും കാറൽ മാർക്സിന്റെ ജീവിത കാലത്തിൽ നിന്നും ഇരുപത്തിഒന്നാം നൂറ്റാണ്ടായപ്പോൾ സംഭവിച്ച മാറ്റങ്ങൾ മനസിലാക്കാൻ ഒരുക്കമല്ല. ദീർഘ കാലം സോഷ്യലിസം നിലനിന്ന സോവിയറ്റ് യൂണിയനിൽ സംഭവിച്ച മാറ്റങ്ങളും കാണാൻ ഒരുക്കമല്ല. "ലോകത്ത് ഒരാൾ പോലും പട്ടിണി കിടക്കുന്നവരായി ഉണ്ടാകാൻ പാടില്ല" എന്ന മാർക്സിന്റെ ജീവിത ലക്ഷ്യത്തിനാണ് പരമ പ്രാധാന്യം കൊടുക്കേണ്ടത് എന്ന ലക്ഷ്യത്തിലേക്കാണ് യഥാർത്ഥത്തിൽ എത്തിച്ചേരേണ്ടത്. രാജവാഴ്ച ലോകത്ത് നിന്ന് തന്നെ ഇല്ലാതായതും ആരും അറിയുന്നില്ല.
/
ചൂഷകരെ, വർഗ ശത്രുക്കളെ വിളിച്ചിരുന്നത് "മർദ്ദകരെ, ചൂഷകരെ" എന്നൊക്കെ ആയിരുന്നു. കാരണം ചൂഷകർക്ക് പാവപെട്ട ജനങ്ങളെ മർദ്ദിക്കുക എന്നത് സാധാരണ സ്വഭാവം ആയിരുന്നു. കേരളത്തിലും ഇൻഡ്യ ഒട്ടാകെയും പിന്നോക്ക വിഭാഗങ്ങളെ എന്തും ചെയ്യാൻ "ഉയർന്ന ജാതി" എന്ന് അവർ കരുതുന്നവർക്ക് അവകാശം ഉണ്ടെന്ന ധാരണ ഇപ്പോഴും ഉണ്ട്. 1957 ൽ കേരളത്തിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാർ ആദ്യമായി ചെയ്ത കാര്യം ജന്മിമാരുടെ കൈവശമായിരുന്ന സ്ഥലങ്ങളിൽ കുടിൽകെട്ടി താമസിച്ചിരുന്ന കാർഷിക തൊഴിലാളികളുടെ "കുടികിടപ്പ്" അവകാശം സംരക്ഷിക്കുകയായിരുന്നു. ജന്മിമാർക്ക് ഏത് അവസരത്തിലും കാർഷിക തൊഴിലാളികളുടെ കുടിൽ പൊളിച്ചു കളയുന്നതിനും അവരെ വധിക്കുന്നതിനും പൂർണ അവകാശം ഉണ്ടായിരുന്നു. "കുടി കിടപ്പ്" അവകാശം സംരക്ഷിക്കുന്നതിനും ജന്മിമാരുടെ അടിച്ചമർത്തലുകളിൽ നിന്നും സംരക്ഷണം കൊടുത്തത് കേരളത്തിലെ "ഇന്ത്യൻ നാഷണൽ കോൺഗ്രസിനും" കോൺഗ്രസിന്റെ നേതാവായിരുന്ന എ കെ ആന്റണിക്കും ഒരു തരത്തിലും സഹിക്കാൻ പറ്റുന്ന കാര്യം ആയിരുന്നില്ല. എ കെ ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ "വിമോചന സമരം" വഴി കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കി. കാർഷിക തൊഴിലാളികളുടെ നേർക്കുള്ള "അടിച്ചമർത്തൽ" കേരളത്തിൽ ഏറെക്കുറേ അവസാനം വന്നെങ്കിലും ഇന്ത്യയാകെ ഭരണം നടത്തിയ കോൺഗ്രസ് ദളിത്--പിന്നോക്ക വിഭാഗങ്ങളെ അടിച്ചമർത്തുന്ന "ഉയർന്ന ജാതി" എന്ന് കരുതുന്നവർക്ക് എല്ലാ വിധ പിന്തുണകളും കൊടുക്കുകയായിരുന്നു. അത് ഇപ്പോഴും തുടരുകയാണ്.
ഇന്ത്യയിൽ അവരുടെയൊക്കെ നേതൃത്വം ഏറ്റെടുത്തിട്ടുള്ള ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്; ഭാരതീയ ജനതാ പാർട്ടി എന്ന ബിജെപി തുടങ്ങിയവ. അവരുടെ പൊതുലക്‌ഷ്യം ഇന്ത്യ ഒരു കാരണവശാലും മാർക്സിസം അംഗീകരിക്കുന്ന സോഷ്യലിസ്റ്റ് രാഷ്ട്രം ആകരുത് എന്നതാണ്. എന്നാൽ ലോകമൊട്ടാകെയുള്ള പണിയെടുക്കുകയും ദാരിദ്ര്യവും കഷ്ടപ്പാടുകളും ജീവിതകാലമാകെ അനുഭവിക്കുന്ന ലോക തൊഴിലാളി വർഗം "മാർക്സിസം" എന്ന ആശയത്തെ സ്വന്തം ഹൃദയ രക്തം കൊണ്ടാണ് സ്വീകരിച്ചത്.
//
ഇന്ത്യയിലെവിടെയും ചെങ്കൊടിയുടെ സ്ഥാനാർഥി വിജയിക്കാൻ പാടില്ല എന്നത് സോഷ്യലിസ്റ്റ് ആശയഗതി ഭൂമുഖത്ത് നിന്നും തുടച്ചുനീക്കാൻ നിലകൊള്ളുന്ന ലോകമുതലാളിത്ത - സാമ്പ്രാജ്യത്ത ശക്തികളുടെ ആവശ്യത്തിന്റെ ഭാഗം ആണെന്നതും അവിടെ കോൺഗ്രസും ഹിന്ദു വർഗീയ വാദികളും മനോരമ മുതൽ സകല പിന്തിരിപ്പന്മാരും ഒന്നാകുന്നത് ചെറുത്ത് തോൽപ്പിക്കേണ്ടത് സോഷ്യലിസ്റ്റ് ആശയഗതികളുടെ സംരക്ഷണത്തിന് ആവശ്യമാണ് എന്ന ബോധത്തിലേക്ക് ഇടതുപക്ഷ രാഷ്ട്രീയം എത്തുന്നില്ല എന്നതാണ് ഏറ്റവും നിസ്സഹായമായ, നിർഭാഗ്യകരമായ അവസ്ഥ.
//
ലോകമൊട്ടാകെയുള്ള തൊഴിലാളിവർഗം ഒന്നായി സംഘടിച്ചാൽ ലോകത്താർക്കും അവരെ പരാജയപ്പെടുത്താൻ ആവില്ല എന്നത് പൂർണമായും ബോധ്യപ്പെട്ടതു കൊണ്ടാണ് മാർക്‌സും എന്ഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റോയിൽ തന്നെ "സർവ രാജ്യ തൊഴിലാളികളെ ഏകോപിക്കുവിൻ; നിങ്ങൾക്ക് നേടിയെടുക്കാൻ വലിയൊരു ലോകമുണ്ട്" എന്ന് ആഹ്വാനം ചെയ്തത്. എന്നാൽ ലോക തൊഴിലാളിവർഗം അങനെ സംഘടിച്ചാൽ ലോകമൊട്ടാകെ അടക്കിവാഴുന്ന സമ്പന്നവർഗം; ചൂഷക വർഗം തങ്ങൾക്ക് ഉണ്ടാകാനിടയുള്ള തിരിച്ചടികൾ മനസിലാക്കി. അങ്ങനെ തൊഴിലാളിവർഗം സംഘടിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു. മാർക്സിസ്റ്റ് ആശയങ്ങൾ ലോകത്ത് വ്യാപിക്കുന്നത് തടയാനുള്ള എല്ലാ മുൻകരുതലുകളും അവർ കൈകൊണ്ടു.
//
ലോകം ദർശിച്ചിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ ചിന്തകനായ കാറൽ മാർക്സ് മഹത്തായ ഒരു സന്ദേശം തൊഴിലാളിവർഗത്തിന് നൽകുക മാത്രമല്ല ചെയ്തത് ആ ലക്‌ഷ്യം നേടിയെടുക്കുന്നതിനാവശ്യമായ ആശയപരമായ എല്ലാവിധ സാഹചര്യങ്ങളും ഒരുക്കുകയും ചെയ്തു. അതിന്റെ ഭാഗമാണ് "ലോകത്തെ വ്യാഖ്യാനിക്കാൻ എളുപ്പമാണ്; എന്നാൽ അതിനെ മാറ്റിതീർക്കുക എന്നതാണ് പ്രശ്നം എന്നുകൂടി അദ്ദേഹത്തിന്റെ ആശയങ്ങളോടൊപ്പം പറഞ്ഞത്. മനുഷ്യ സമൂഹത്തിന്റെ ഒരു പ്രത്യേകത അതിലെ ബഹുഭൂരിപക്ഷവും സ്വന്തം കണ്ണിന് മുൻപിൽ കാണുന്നതുപോലും മനസിലാക്കാൻ കഴിവില്ലാത്തവരാണ് എന്നതാണ്. അപ്പോൾ പ്രത്യക്ഷമായി കാണാൻ കഴിയാത്ത ആശയങ്ങൾ മനസിലാക്കുക അസാധ്യമാണ്. അങ്ങനെ മനസിലാക്കാൻ കഴിയുന്നവരിൽ പോലും വക്ര ബുദ്ധിയുള്ളവർ ആണ് കൂടുതൽ എങ്കിൽ കാര്യങ്ങൾ മനസിലാക്കാൻ കഴിയാത്തവർ അപകടത്തിലാകും. അതുകൊണ്ടാണ് സമൂഹത്തെയാകെ അപകടത്തിലാക്കുന്നവർ എന്നും വിജയിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അങ്ങനെയുള്ളവരും അധിക കാലം വിജയിക്കുകയില്ല. അതാണ് സൂര്യൻ അസ്തമിക്കാത്ത ബ്രിടീഷ് സാമ്ബ്രാജ്യം പോലും ഇന്ന് ഇല്ലാത്തത്.
//
സ്വകാര്യ സ്വത്തിന്റെയും അടിമ വ്യവസ്ഥയുടേയും കാലം മുതൽ വർഗ്ഗങ്ങളും വർഗ വൈരുധ്യങ്ങളും നിലവിൽ വന്നതാണ് എന്നതാണ് കാറൽ മാർകസിന്റെ കണ്ടെത്തലും വർഗ സമര സിദ്ധാന്തത്തിന്റെ അടിസ്ഥാനവും. ഒരുതത്വ ശാസ്ത്രം അംഗീകരിക്കുമ്പോൾ അത് പൂർണമായും അംഗീകരിക്കണം. കാരണം അത് ശാസ്‌ത്രം ആണ്. ഇതിന് നേരെ വിപരീതമാണ് ചൂഷക വർഗ്ഗങ്ങളുടെ നിലപാട്. ഇന്ത്യയിൽ ഒരുകാരണവശാലും മാർക്സിസം അംഗീകരിക്കുന്ന രാഷ്ട്രീയം ഭരണത്തിൽ വരാൻ പാടില്ല എന്നതിൽ കോൺഗ്രസ്--ബിജെപി ഉൾപ്പെടെയുള്ള ചൂഷക വർഗങ്ങൾക്ക് യാതൊരു വിട്ടുവീഴ്ചയും ഇല്ല. അതാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ കൊന്നൊടുക്കുന്നതിന് പൂർണ പിന്തുണ കൊടുക്കുന്നതും ഇന്ത്യയിൽ ഒരു തെരെഞ്ഞെടുക്കപ്പെട്ട സീറ്റിലും കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥികൾ വിജയിക്കാൻപാടില്ല എന്ന നിലപാട് സ്വീകരിക്കുന്നതും. കർണാടകത്തിൽ ഒരു സീറ്റിലും വിജയിക്കാതിരിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉൾപ്പെടെ ശ്രമിച്ചതും അവർ അതിൽ വിജയിച്ചതും. എന്നാൽ നിർഭാഗ്യവശാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങളുടെ നിലപാടിൽ യാതൊരു മാറ്റവും സംഭവിക്കില്ല. ഈ കാര്യത്തിൽ ജാതി -- മത വ്യത്യാസങ്ങളും വരുന്നതേയില്ല. ഏതുമതത്തിൽ ആയാലും സാമ്പത്തിക ശേഷി ഉള്ളവർ സുരക്ഷിതരാണ്. ഏത് ഭരണ കൂടവും സമ്പത്ത് ഉള്ളവന്റെ "ജീവനും സ്വത്തിനും" സംരക്ഷണം കൊടുക്കുന്നതിൽ ബാധ്യസ്ഥരാണ്. എന്നാൽ "സ്വത്ത്" ഇല്ലാത്തവന്റെ ജീവന് ഒരു സുരക്ഷിതത്വവും ഒരു ഭരണകൂടവും കണക്കിലെടുക്കാറില്ല.
//
"അടിച്ച്" അമർത്തുക സാധാരണ കാര്യം ആണ്. അതാണ് "അടിച്ചമർത്തുക" എന്ന പ്രയോഗം വന്നത്. എന്നാൽ "വർഗശത്രുക്കൾ ഇല്ല" എന്ന നിലപാട് വന്നപ്പോൾ അതെല്ലാം വിസ്മരിച്ചു. കാര്യങ്ങളിൽ മാറ്റം വരണമെങ്കിൽ മാർക്സിസം അംഗീകരിക്കണം. ഇന്ത്യയിൽ അത് അസാധ്യം ആണ്.
//30 09 2023//
//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ