2023 സെപ്റ്റംബർ 17, ഞായറാഴ്‌ച

546. വർഗ ശത്രുക്കൾ ഇല്ലാതെ,

 

546. വർഗ ശത്രുക്കൾ ഇല്ലാതെ, വർഗ സമരം ഇല്ലാതെ, മാർക്സിസം ഇല്ലാതെ.....
//
 ചൂഷകവർഗ രാഷ്ട്രീയം (മുതലാളിത്തം) തന്നെ എക്കാലവും നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവർ കോൺഗ്രസിനും ബിജെപിക്കും എതിരായി ഒരിക്കലും ശബ്ദിക്കില്ല.  അത് ഉമ്മൻ ചാണ്ടിയോട് മാത്രം ഉള്ള താത്പ്പര്യം അല്ല.   ചൂഷക വർഗ്ഗങ്ങളോടുള്ള വിധേയത്തമാണ്. നരേന്ദ്രമോഡി ക്ക് പൊന്നാട ചാർത്തിയതും ഇവിടെ ഓർക്കണം.  വർഗ ശത്രുക്കൾ ഇല്ല എന്ന നിലപാടിന്റെ ഭാഗം.  അവരുടെ അഴിമതിയോടും ഈ നിലപാട് തന്നെയാണ്.  പുതുപ്പള്ളിയിൽ പാലാരിവട്ടം എന്ന വാക്ക് പോലും പറയാൻ പാടില്ല എന്നും തീരുമാനിച്ചിരുന്നു.  മാർക്സിസം അംഗീകരിക്കുന്നില്ല, അംഗീകരിക്കില്ല എന്ന നിലപാടിന്റെ ഭാഗം.  ഒരിക്കലും ബൂർഷ്വാ രാഷ്ട്രീയത്തിന് എതിരായി ഒരു വാക്ക് പോലും പറയില്ല. "വികസന" ത്തെക്കുറിച്ച് മാത്രം സംസാരിക്കുക. എന്നാൽ   ശത്രുക്കളുടെ (വർഗ സമര കാഴ്ചപ്പാടിൽ) നിലപാടോ?  കഴിയുമെങ്കിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ കൊന്നൊടുക്കുക. അതാണ് ധീരജിനെ കൊന്നവനെ പുതുപ്പള്ളിയിൽ കൊണ്ടുവന്നത്.  രാഷ്ട്രീയത്തിൽ ഇല്ലാത്ത മുഖ്യ മന്ത്രിയുടെ മകളെ പോലും വെറുതെ വിടില്ല. സോഷ്യലിസത്തോടുള്ള ഒടുങ്ങാത്ത ശത്രുതയാണ് അടിസ്ഥാന കാരണം. പുതുപ്പള്ളിയിൽ ജൈക്ക്  പരാജയപ്പെടാൻ കാരണം. ഇന്ത്യയിൽ ബിജെപി ഭരണം തന്നെ തുടരാൻ ഈ നിലപാട് ഇടയാക്കും. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ ഇല്ലാതാക്കുന്നതിലേക്കും.
എത്ര പാർട്ടി കോൺഗ്രസുകൾ കഴിഞ്ഞുപോയാലും ഇന്നത്തെ സ്ഥിതിയിൽ മാറ്റം വരില്ല.  കാരണം പിബി അംഗങ്ങളായി വരുന്നവർക്ക്  യാതൊന്നും അറിയില്ല.
കേരളത്തെക്കുറിച്ചല്ലാതെ കേരളത്തിലുള്ള സിപിഐ(എം) നും ബംഗാളിനെക്കുറി ച്ചല്ലാതെ ബംഗാളിലുള്ള സിപിഐ(എം) അറിയില്ല.  ആരുടെ അടുത്തും ഇന്ത്യ എന്ന വിഷയം പോലും ഇല്ല. ആർക്കും അറിയാൻ താത്പര്യവും ഇല്ല. ബംഗാൾ എല്ലാ പ്രതീക്ഷയും ഉപേക്ഷിച്ചു.  കേരളത്തിന്റെ വികസനം  പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിഷയം പോലും ആവില്ല. കൂടാതെ യെച്ചൂരിയുടെ നിലപാടും.  സർവ്വ സന്നാഹത്തോടെ സംഘ പരിവാറും കോൺഗ്രസും മലയാള മനോരമയും നിൽക്കുമ്പോൾ ഏത് വിഷവും ഏത് രൂപത്തിലും അവർ പ്രയോഗിക്കും. നമ്മുടെ കയ്യിൽ ഉള്ളത് ഹൃദയ ശുദ്ധിയോടെയുള്ള ശുദ്ധ മുതലാളിത്ത വികസനം മാത്രം. അത് ആർക്കും ആവശ്യമില്ല താനും. കൂടാതെ സോഷ്യലിസത്തോടുള്ള ഒടുങ്ങാത്ത, ഒരിക്കലും അവസാനിക്കാത്ത വിരുദ്ധത മാത്രവും.
//
"സ്ഥിരം ശത്രുക്കളില്ല" എന്നതിനർത്ഥം വർഗ ശത്രുക്കൾ ഇല്ല എന്ന് മാത്രമാണ്. ഇതാകട്ടെ 1950 കാലം മുതൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിച്ചിട്ടുള്ള മാർക്സിസം എന്ന തത്വ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സോഷ്യലിസം സ്ഥാപിക്കുക എന്ന ലക്‌ഷ്യം മാറ്റിവയ്ക്കുകയും ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിന്റെ ഭാഗവുമാണ്.
നിലനിൽക്കുന്നത് ചൂഷണാടിസ്ഥാനത്തിലുള്ള സാമൂഹ്യ വ്യവസ്ഥയാണെന്ന് അംഗീകരിക്കുന്നില്ലെന്നാണ്. അപ്പോൾ വർഗ സമരം ഇല്ലാതെ മാർക്സിസത്തിന്റെ ആവശ്യവും ഇല്ലാതാകും. കാരണം മഹാനായ കാറൽ മാർക്സ് കൊടും പട്ടിണി സഹിച്ചും മാർക്സിസം എന്ന തത്വ ശാസ്ത്രത്തിന് രൂപം കൊടുത്തത് ഒരു ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ സ്ഥാപിക്കുന്നതിനാണ്. തൊഴിലാളി അനുഭവിക്കുന്ന ചൂഷണം എന്താണെന്ന് വ്യക്തമാക്കുന്നതിനാണ് "മൂലധനം" എന്ന കൃതി രചിച്ചതും മിച്ചമൂല്യ സിദ്ധാന്തം ഉൾപ്പെടെയുള്ള തത്വ ശാസ്ത്രം തൊഴിലാളിവർഗത്തിന് മുൻപിൽ അവതരിപ്പിച്ചതും.  എന്നാൽ സിപിഐ(എം) ഉൾപ്പെടെയുള്ള   ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സോഷ്യലിസ്റ്റ് വ്യവസ്ഥ അല്ലെങ്കിൽ ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ അംഗീകരിച്ചിട്ടില്ല, അതുകൊണ്ടു തന്നെ നടത്തുന്ന സമരങ്ങൾ ഇൻഡ്യയിലെ ചൂഷക വർഗങ്ങൾക്ക് എതിരെ ആകുന്നില്ല. അതാണ് സിപിഐ(എം) പോളിറ്റ് ബ്യൂറോയുടെ യും ഇപ്പോഴത്തെ നിലപാട്. ഇൻഡ്യയിൽ എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ സിപിഐ(എം) സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടും ഈ അടിസ്ഥാനനത്തിലാണ്. എന്നാൽ ഇന്ത്യയിലെ ചൂഷക വർഗങ്ങളുടെ സ്ഥിതിയോ? അവർക്ക് ഇൻഡ്യയിൽ ഇന്ത്യൻ തൊഴിലാളിവർഗം മാർക്സിസം എന്ന തത്വ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഒരു രാഷ്ട്രീയ ശക്തി ആകാൻ പാടില്ല എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. 2024 ൽ നടക്കാനിരിക്കുന്ന പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ഹിന്ദു വർഗീയ വാദികളെ പരാജയപ്പെടുത്താൻ ഇടതുപക്ഷങ്ങളും ചേർന്നുള്ള "ഇന്ത്യ" എന്ന സഖ്യത്തിലും എവിടെയൊക്കെ ചെങ്കൊടിയുടെ സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ടോ  അവരെയൊക്കെ  പരാജയപ്പെടുത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസും ബിജെപിയും മറ്റ്‌ എല്ലാ പിന്തിരിപ്പൻ രാഷ്ട്രീയക്കാരും ഒന്നാകുന്നതും കാണാൻ കഴിയും. ചൂഷകവർഗ രാഷ്ട്രീയം എത്രയെല്ലാം അധാർമികതയുടെ പടുകുഴിയിൽ ആണെങ്കിലും അവയൊന്നും കണ്ടില്ല, കേട്ടില്ല, അറിഞ്ഞില്ല എന്ന നിലപാടിൽ അവയ്ക്കെല്ലാം പൂർണ പിന്തുണ കൊടുക്കുന്നതായിരിക്കും ഇടതുപക്ഷ നിലപാട്.       ഇക്കഴിഞ്ഞ പുതുപ്പള്ളി അസ്സംബ്ലി  തെരഞ്ഞെടുപ്പിലും ഇടതുപക്ഷം സ്വീകരിച്ച   അഴിമതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ  കാണിച്ച  നിശബ്ദത.   അതാകട്ടെ ഇടതുപക്ഷത്തിന്റെ തകർച്ചക്ക് പാത ഒരുക്കുകയും ആയിരുന്നു. ശത്രുക്കൾ ഇല്ല എന്ന നിലപാട് മാർക്സിസവുമായി യാതൊരു ധാരണയും ഇല്ല എന്നതിന്റെ സൂചന മാത്രമാണ്.കേരളത്തിൽ ഏറ്റവും ഒടുവിൽ "പുതുപ്പള്ളി" അസംബ്ലി തെരഞ്ഞെടുപ്പിലും സംഭവിച്ചത് അത് തന്നെ. ഇടതുപക്ഷം പതിവ് പോലെ "ശത്രുക്കൾ" ഇല്ല എന്ന കാഴ്ചപ്പാടിൽ "വികസനം" എന്ന കാര്യത്തിൽ ഉറച്ചുനിന്നു. ചൂഷക വർഗ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന കോൺഗ്രസും ബിജെപിയും ആത്മീയനേതൃത്വവും ജാതി--മത കാഴ്ചപ്പാടിൽ പ്രവർത്തിക്കുന്നവർ എല്ലാവരും ചെങ്കൊടിയുടെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ഒന്നായി അണി നിരക്കുകയും ഇടതുപക്ഷ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുകയും ചെയ്തു. സ്വാഭാവികമായും 2024 ൽ നടക്കാനിരിക്കുന്ന ഇന്ത്യൻ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പിലും ഇതെല്ലാം ആവർത്തിക്കപ്പെടാനാണ് സാധ്യത.
//
പുത്തലത്ത് ദിനേശൻ എന്ന സഖാവ് മാവേലിക്കര 15 09 2023ന് ഒരു മണിക്കൂറിലേറെ തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനും എതിരെ സംസാരിച്ചു. പക്ഷെ ബിജെപി സർക്കാർ ഇന്ത്യയിലെ പൊതുമേഖലകളും ബാങ്കുകളും ഇല്ലാതാക്കുന്നതിനെതിരെ; അങ്ങനെ ഇന്ത്യയുടെ സമ്പദ് ഘടനയാകെ ഇന്ത്യൻ മുതലാളിമാർക്കും കോർപ്പറേറ്റുകൾക്കും അടിയറ വയ്ക്കുന്നതി നെതിരെ, അതിന്റെ ഭാഗമായി സംവരണം അനുസരിച്ചുള്ള തൊഴിൽ അവസരങ്ങൾ ഇല്ലാതാകുന്നതിനെ ക്കുറിച്ച്", എല്ലാ മേഖലകളിലും തൊഴിലവസരങ്ങൾ ഇല്ലാതാകുന്നതിനെക്കുറിച്ച്;
അങ്ങനെ ഇന്ത്യ തന്നെ ഇല്ലാതാകുന്ന തിനെതിരെ, മാത്റം ഒരക്ഷരം പോലും സംസാരിച്ചില്ല. പൊതുമേഖലയുടെ പ്രസക്തി അവ രാജ്യത്തിന്റെക്ഷേത്രങ്ങൾ ആണെന്നായിരുന്നു നെഹ്രുവിന്റെ കാലത്തെ കോൺഗ്രസിന്റെ നിലപാട്. അവ രാജ്യത്തിന്റെ സമ്പത്താണെന്ന് മാത്രമല്ല അവിടെ നികുതി വെട്ടിപ്പും കള്ളപ്പണവും ഉണ്ടാവില്ല. ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ; രാജ്യത്തെ വിലക്കയറ്റം തടയുന്നതിനുള്ള മാർഗം; തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം; സംവരണം അനുസരിച്ചുള്ള തൊഴിൽ വിഭജനം തുടങ്ങിയവയൊക്കെ പൊതുമേഖലയുടെ മെച്ചങ്ങളാണ്. അവയുടെ സ്വകാര്യവത്ക്കരണത്തിനെ എതിർക്കേണ്ടതില്ലെന്ന് മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സിപിഐ(എം) പോളിറ്റ് ബ്യൂറോ വളരെക്കാലം മുൻപ് തന്നെ തീരുമാനിച്ചിരുന്നു. അങ്ങനെ ചെയ്യുന്നത് ഇന്ത്യൻ ചൂഷക വർഗ്ഗങ്ങൾക്ക് മുന്നിൽ ദയനീയമായി കീഴടങ്ങുകയാണെന്ന് മനസിലാക്കുന്നവരാരും ഇപ്പോൾ സിപിഐ(എം) നേതൃത്വത്തിൽ ഇല്ല. അങ്ങനെയുള്ള ക്ളാസുകളൊന്നും ആർക്കും ലഭിച്ചിട്ടുമില്ല. വർഗ സമരവും വർഗ വൈരുധ്യങ്ങളും കേട്ടിട്ട് പോലും ഇല്ലാത്തവർക്ക് മാർക്സിസം ഒരു തരത്തിലും മനസിലാവില്ല. വർഗ ശത്രുക്കൾ ഇല്ല എന്നതിനർത്ഥം നിലനിൽക്കുന്നത് ചൂഷണാടിസ്ഥാനത്തിലുള്ള സാമൂഹ്യ വ്യവസ്ഥയാണെന്ന് അംഗീകരിക്കുന്നില്ലെന്നാണ്. അപ്പോൾ വർഗ സമരം ഇല്ലാതെ മാർക്സിസത്തിന്റെ ആവശ്യവും ഇല്ലാതാകും. അതാണ് സിപിഐ(എം) പോളിറ്റ് ബ്യൂറോയുടെ ഇപ്പോഴത്തെ നിലപാട്.
//
പാർട്ടി പരിപാടി 6.5 ൽ പൊതുമേഖലകൾക്ക് നിർണായക സ്ഥാനം ഉണ്ടായിരിക്കും എന്നും വ്യക്തമാക്കുന്നുണ്ട്. എന്നാൽ മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ചക്കായി അവയൊക്കെ ഉപേക്ഷിക്കാൻ തന്നെയാണ് സിപിഐ(എം) പോളിറ്റ് ബ്യൂറോയുടെ തീരുമാനം. കോൺഗ്രസോ ബിജെപിയോ ഇന്ത്യ ഭരിക്കുന്നതിൽ സിപിഐ(എം) ന് യാതൊരു എതിർപ്പും ഇല്ല. പാർട്ടി ഇന്ത്യയിലെ ചൂഷക വർഗങ്ങൾക്കോ കോർപ്പറേറ്റു കൾക്കോ എതിരല്ല. ഏതെങ്കിലും തരത്തിൽ അവർക്ക് ദോഷം ഉണ്ടാകുന്ന തരത്തിൽ പാർട്ടി പ്രവർത്തിക്കില്ല. അഴിമതിയും തൊഴിലില്ലായ്മയും വിലക്കയറ്റവും മുതലാളിത്തത്തിന്റെ; ചൂഷണത്തിന്റെ ഭാഗം ആണെന്നും പാർട്ടിക്ക് അറിയാം. അതുകൊണ്ട് ആർക്കും എതിരല്ലാതെ; ആർക്കും വേണ്ടിയല്ലാതെ പാർട്ടി ഇന്ത്യ ഒട്ടാകെ സമരങ്ങൾ നടത്തിക്കൊണ്ടേയിരിക്കും. നേതൃത്വത്തിലുള്ളവരുടെ കാര്യങ്ങൾ സുരക്ഷിതമായിരിക്കണം. അവർ ഏതെങ്കിലുമൊക്കെ പദവികൾ കൈവശമാക്കി സ്വന്തം രാഷ്ട്രീയ ഭാവി ഭദ്രമാക്കികൊണ്ടിരിക്കും. സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥ ആവശ്യമാണെങ്കിൽ ഇൻഡ്യ തൊഴിലാളിവർഗ ഭരണത്തിലാകണം. അതിന്റെ ആവശ്യം ഇല്ലാത്തതിനാൽ സിപിഐ(എം) പാർട്ടി പരിപാടിയിൽ ഭേദഗതി വരുത്തുന്നതിനും ഒരുക്കമല്ല. പാർട്ടി തീർത്തും ഇല്ലാതായാലും എത്രയൊക്കെ പാർട്ടി കോൺഗ്രസുകൾ കഴിഞ്ഞാലും ഇവയിലൊന്നും യാതൊരു മാറ്റവും ആരും പ്രതീക്ഷിക്കരുത്.
//
ആർക്കും എതിരെയല്ലാതെ; ആർക്കും വേണ്ടിയല്ലാതെ നടത്തുന്ന സമരങ്ങൾ.......
/
എന്താണ് മുതലാളിത്തം എന്ന് അറിയില്ലാതെ; "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന കാഴ്ചപ്പാടിൽ ഇന്ത്യൻ തൊഴിലാളി വർഗത്തിന് ശത്രുക്കളേയില്ല എന്ന നിലപാടിൽ ആർക്കും എതിരെയല്ലാതെ; ആർക്കും വേണ്ടിയല്ലാതെ; നിഷ്പ്രയോചനങ്ങളാണ് എന്ന് പൂർണമായും ബോധ്യപ്പെട്ട് 1950 കാലം മുതൽ കഴിഞ്ഞ 73 വർഷങ്ങളായി നടത്തിവരുന്ന "സമരങ്ങൾ". അതാണ് ഇപ്പോൾ ഇന്ത്യ ഒട്ടാകെ സിപിഐ(എം) ന്റെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ ഒട്ടാകെ നടത്തിയിട്ടുള്ള എത്രയോ ഗംഭീരങ്ങളായ സമരങ്ങൾ.....ഒരു വർഷത്തോളം നീണ്ടുനിന്ന കൃഷിക്കാർ നടത്തിയ ആയിരത്തോളം കൃഷിക്കാർ ആത്മഹത്യ പോലും ചെയ്ത സമരങ്ങൾ.,,.. ചൂഷക വർഗങ്ങൾക്ക് എതിരെയല്ലാതെ; അവരുടെ വർഗ വാഴ്ച അവസാനിപ്പിച്ചാൽ മാത്റം തൊഴിലാളി വർഗ്ഗ ഭരണ കൂടങ്ങളിൽ കൂടി മാത്റം പരിഹാരം കണ്ടെത്തേണ്ട പ്രശ്നങ്ങൾ. പക്ഷെ അങ്ങനെയൊരു ലക്‌ഷ്യം പോലും ഇല്ലാതെ സമരങ്ങൾ നടത്തിക്കൊണ്ടെയിരിക്കുന്നു. എന്താണ് മാർക്സിസം എന്ന് അറിയാതെ തങ്ങൾ അതാണ് നടപ്പിലാക്കുക എന്ന് ഭാവിക്കുക. എന്താണ് മുതലാളിത്തം എന്ന് അറിയാതെ അത് പ്രോത്സാഹിപ്പിക്കുക. എന്താണ് കോൺഗ്രസ് എന്ന് മനസിലാക്കാതെ അവരുമായി ഇന്ത്യ ഒട്ടാകെ സഖ്യത്തിൽ ഏർപ്പെടുക. ഇന്ത്യ ഒട്ടാകെ പ്രവർത്തിക്കുന്ന ഒരു പാർട്ടിക്ക് ഇന്ത്യ ഒട്ടാകെ ഒരു നയം ഇല്ലാതിരിക്കുക. ഒരോ സംസ്ഥാനവും ഓരോ സ്വതന്ത്ര യൂണിറ്റുകളാണെന്ന് തീരുമാനിക്കുക. എന്താണ് മലയാള മനോരമ എന്ന് അറിയാതെ അവരുടെ നടപടികളെ മാത്റം എതിർക്കുക. തങ്ങളുടെ നടപടികളിലൂടെ തങ്ങൾ അവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന് മനസിലാക്കാതിരിക്കുക.
//
മുതലാളിത്തം തൊഴിലാളി വർഗ്ഗത്തേയും ജനങ്ങളെയാകെയും ചൂഷണം ചെയ്ത് സമൂഹത്തിലെ ഒരു ചെറിയ വിഭാഗം മനുഷ്യശരീരത്തിലെ ക്യാൻസർ രോഗം പോലെ വളർന്ന് രാജ്യത്തിനാകെ അപകടം വരുത്തി വയ്ക്കുന്നതാണ്. എന്നാൽ അത് മാർക്സിസ്റ്റ് ആചാര്യന്മാർ ആയിരുന്ന കെ ദാമോദരനോ ഇ എം എസിനോ മനസിലാകാതിരുന്നതിനാൽ 1950 കാലത്ത്‌ ഇന്ത്യയിൽ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചു. അവരാരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. എഴുപത്തിമൂന്ന്‌ വർഷങ്ങളിലെ അനുഭവങ്ങളിൽ നിന്നും പാഠം പഠിച്ചെങ്കിലും അത് തിരുത്തേണ്ടതാണ്. എന്നാൽ ഒരു തരത്തിലും യാതൊന്നും മനസിലാവില്ലാത്ത സിപിഐ; സിപിഐ(എം) നേതൃത്വങ്ങൾ ഒരു കാലത്തും തിരുത്തുകയില്ല എന്ന വാശിയിലാണ്. നേതൃത്വം പ്രായപരിധി കഴിഞ്ഞ് പിരിഞ്ഞുകൊണ്ടേയിരിക്കും. ഒരു ആചാരം പോലെ "ഇടതുപക്ഷങ്ങൾ" സമരങ്ങളും നടത്തികൊണ്ടേയിരിക്കും. പാവം അണികൾക്ക് അനുസരിച്ച് മുന്നോട്ട് പോവുക മാത്രമാണ് മാർഗം.
മാർക്സിസം എന്ന തത്വശാസ്ത്രം എന്താണെന്നോ എന്തിനാണെന്നോ അറിയില്ലാത്തത് കൊണ്ട് മാത്റം സംഭവിക്കുന്ന നിഷ്പ്രയോചനങ്ങളായ കഠിനാധ്വാനങ്ങൾ. യാതൊന്നും മനസിലാവില്ലാത്തവരെ ആർക്കും യാതൊന്നും ബോധ്യപ്പെടുത്താനുമാവില്ല. ചൂഷക വർഗ്ഗങ്ങൾ യാതൊരു എതിർപ്പുകളും ഇലാതെ വളർന്ന് അവരുടെ ജനദ്രോഹനടപടികൾ തുടർന്നുകൊണ്ടേയിരിക്കുന്നു.
എന്താണ് "മാർക്സിസം" എന്ന് മനസിലാക്കിയിട്ടുള്ളവർ അത് കൈകാര്യം ചെയ്‌താൽ കേൾക്കുന്നവർ പെരും കള്ളന്മാർ അല്ലെങ്കിൽ മാർക്സിസത്തിന്റെ ചേരിയിൽ ആകും. കാരണം മാർക്സിസം സത്യം മാത്രമാണ്. പെരും കള്ളന്മാർ ഒരിക്കലും മാർക്സിസം അംഗീകരിക്കുകയില്ല. എന്നാൽ യഥാർത്ഥ മാർക്സിസം എന്താണ് എന്ന് അറിയാത്തവർ എത്ര കാലം അത് കൈകാര്യം ചെയ്താലും ആരും അവരോടൊപ്പം ഉണ്ടാവില്ല. അതാണ് ഇൻഡ്യയിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്നതാണ് മനസ്സിലിരിപ്പ്. അത് ജനം അറിയുകയും അരുത്. മാർക്സിസം എന്താണ്, എന്തിനാണ് അത് മാർക്സ് ആവിഷ്‌ക്കരിച്ചത് എന്നൊന്നും അറിയില്ലാത്തത് കൊണ്ട് മാത്രം എങ്ങനെ ഒരു തീരുമാനം 1950 കാലത്ത് ഉണ്ടായി. നിർഭാഗ്യവശാൽ ഇന്ത്യയിൽ ഒരിക്കലും അത് തിരുത്തപ്പെടുകയില്ല. 1950 കൾക്ക് ശേഷം ഇന്ത്യയിൽ അതാണ് സംഭവിച്ചത്.
//
പണിയെടുക്കുന്നവർക്കും മാന്യമായി ജീവിക്കാൻ അവകാശമുണ്ട് എന്നതാണ് മാർക്സിസത്തിന്റെ കാതൽ. തൊഴിലാളി വർഗം അനുഭവിക്കുന്ന ചൂഷണം അതിന്റെ കാരണമാണ്. തൊഴിലാളി മാന്യമായി ജീവിക്കരുത്; ചൂഷണം എക്കാലവും അങ്ങനെ തന്നെ തുടരണം എന്നതാണ് സോഷ്യലിസം അംഗീകരിക്കില്ല; മാർക്സിസം അംഗീകരിക്കില്ല എന്ന വാദഗതിയുടെ അടിസ്ഥാനം. അമേരിക്ക ഉൾപ്പെടെ, സോഷ്യലിസത്തിന് എതിരായി നിൽക്കുന്നവരുടെ ചേരിയിൽ നിൽക്കുന്നവരെ യാഥാർഥ്യം പറഞ്ഞു ബോധ്യപ്പെടുത്തിയാൽ അവരിൽ ബഹുഭൂരിപക്ഷവും മാർക്സിസത്തിന്റെ ചേരിയിൽ ആകും. മാർക്സിസം കൈകാര്യം ചെയ്യുന്നവർക്കും എന്താണ് മാർക്സിസം എന്ന് മനസിലാകാത്തതുകൊണ്ട് അതും സംഭവിക്കുന്നില്ല.

 //17 09 2023//

 

 

 

 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ